❤️എന്റെ മാഷ് 2❤️ : ഭാഗം 51

ente mash two

രചന: AADI

ഇന്നാണ് മഹേഷിന്റെയും സന്ധ്യയുടെയുടെയും കല്യാണം... സന്ധ്യടെ നിർബന്ധ പ്രകാരം അനഖയും അവളെ വീട്ടുകാരും സന്ധ്യടെ വീട്ടിലേക്ക് വന്നു...അഖയും അശ്വിനും ഇപ്പോ സെറ്റ് ആണ്...ഇരുവരെയും വീട്ടുകാർ പടിക്കൽ കഴിഞ്ഞു വിവാഹം ചെയ്തു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്... മീനു ഇതുവരെ അനഖയുടെ ഫാമിലിയെ കണ്ടിട്ടില്ലായിരുന്നു.... അങ്ങനെ മഹേഷ് സന്ധ്യടെ കഴുത്തിൽ താലി ചാർത്തി....പിന്നെ ഫോട്ടോ എടുപ്പ് ആയിരുന്നു....അനഖയുടെ ഫാമിലിയും ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റേജിൽ കയറി... അവരെ കണ്ടതും മീനുവിന്ടെ അമ്മ ഞെട്ടി പോയി....അവരെ മുഖം ആകെ വിളറി വെളുത്തു....വിയർപ്പു കണങ്ങൾ അവരുടെ നെറ്റിതടത്തിൽ സ്ഥാനം പിടിച്ചു.... "എന്താ....എന്താ അമ്മ..." മീനു അമ്മയുടെ മുഖം കണ്ടു ചോദിച്ചു... പക്ഷെ അവർ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല....അവരെ ശ്രദ്ധ മുഴുവൻ സ്റ്റേജിൽ നിൽക്കുന്ന അനഖയെയും ഫാമിലിയെയും ആയിരുന്നു.... മീനുവും 'അമ്മ നോക്കിന്നിടത്തേക്ക് നോക്കി....അവിടെ അനഖയെ കണ്ടതും അവൾ സന്തോഷത്തോടെ അവരെ അടുത്തേക്ക് പോയി..... "ആഹാ എന്ടെ കല്യാണത്തിന് നി വന്നില്ല....ഇപ്പോ വന്നു ല്ലേ..." മീനു അനഖയോട് പരിഭവം പറഞ്ഞു.. "സോറി ചേച്ചി... അന്ന് വരാൻ കഴിഞ്ഞില്ല..." "സാരമില്ല ട .." പെട്ടന്നാണ് മീനു അനഖയുടെ അപ്പുറത്തു നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്... "അങ്കിൾ...നിങ്ങൾ..നിങ്ങളെന്താ ഇവിടെ...."

"മോളെ ഞാൻ അനഖയുടെ അച്ഛന..." അത് പറയുമ്പോൾ മീനുവിനെ നോക്കിയ അയാളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞിരുന്നു.... മീനുവിന്ടെ വീട്ടുകരായ ചന്ദ്രനും മറ്റുള്ളവരുമൊക്കെ അവരെ കണ്ടു ആകെ ഞെട്ടി നില്കുവായിരുന്നു....അവരെയൊക്കെ ശ്രദ്ധ അപ്പോ ഇതെല്ലാം കണ്ടു തരിച്ചു നിൽക്കുന്ന മീനുവിന്ടെ അമ്മയിൽ ആയിരുന്നു... "ശ്രിയെ അവിടെ നിന്ന് പെട്ടന്ന് കൊണ്ട് പോ മാളു...." ചന്ദ്രൻ തന്ടെ ഭാര്യയെ നോക്കി പറഞ്ഞു....അവർ തലയാട്ടി കൊണ്ട് അവരെയും കൊണ്ട് അവിടെ നിന്ന് നടന്നു.... ഇതേ സമയം മീനു.... "ആഹാ അങ്കിൾ അനഖയുടെ അച്ഛൻ ആയിരുന്നോ....എനിക്കറിയില്ലായിരുന്നു....ഭക്ഷണം കഴിച്ചോ നിങ്ങളൊക്കെ...." "കഴിച്ചു ചേച്ചി...." അനഘ "എന്ന വാ എന്ടെ അമ്മയെ പരിചയപ്പെടുത്തി തരാം..." മീനു "ഏയ് അത് വേണ്ട മോളെ...." "അതെന്താ അങ്കിൾ..." "കുറച്ചു തിരക്കുണ്ട് അതാ..." "നിക്ക്...ഒരു മിനിറ്റ് അങ്കിൾ...ഹാ ദേ പോവുന്നു 'അമ്മ...ഞാനിപ്പോ വിളിച്ചു വരാം..." എന്നു പറഞ്ഞു മീനു മാളു വലിച്ചു കൊണ്ടു പോകുന്ന അമ്മയുടെ മുന്നിൽ പോയി നിന്നു....അവരെ കണ്ണിൽ നിന്ന് അപ്പോൾ കണ്ണുനീർ ഉതിർന്നു വീണിരുന്നു... "അമ്മേ...വാ..ഞാൻ എന്ടെ അനിയത്തി കുട്ടി അനഖയെ പരിചയപ്പെടുത്തി തരാം..." മീനു അത് പറഞ്ഞത് കേട്ടു അവരൊരു പാതർച്ചയോടെ അവളെ മുഖത്തേക്ക് നോക്കി....അപ്പോഴാണ് മീനു അവരെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചത് തന്നെ... "അയ്യോ...അമ്മേ...എന്ത് പറ്റി...വയ്യേ..." മീനു വേവലാതിയോടെ ചോദിച്ചു....

പെട്ടന്ന് അവർ നിലത്തേക്ക് വീഴാൻ ആഞ്ഞതും ശ്രി എന്നു വിളിച്ചു കൊണ്ട് അനഖയുടെ അച്ഛൻ ഓടി വന്നു അവരെ താങ്ങി.... അപ്പോഴേക്ക് ഒരുവിധം എല്ലാവരും അവരെ അടുത്തേക്ക് വന്നു.... "താ അവിടെ റെസ്റ്റ് റൂമിൽ കിടത്ത..." അനഖയുടെ അച്ഛൻ അവരെ താങ്ങി കൊണ്ട് ആ മുറിയിൽ കൊണ്ടു കിടത്തി.... "ശ്രി....ശ്രി....എഴുന്നേൽക്ക്....ശ്രി...നിന്ടെ മാധവേട്ടന വിളിക്കുന്നെ...ശ്രി..." അയാൾ കണ്ണിൽ വെള്ളം നിറച് കൊണ്ട് അവരെ കവിളിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു... മീനു ഇതെല്ലാം കണ്ടു ഞെട്ടി നിക്കുവാണ്....അവൾക് എന്താ ഇവിടെ സംഭവിക്കുന്നെ എന്നു മനസിലായില്ല.... അങ്കിളിനു എങ്ങനെ ആവും എന്ടെ അമ്മയുടെ പേരറിയ...???അങ്കിളും എന്ടെ അമ്മയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...???മാധവൻ ആ പേര് താൻ ഇതിഞ്ഞു മുൻപ് ഒരിക്കൽ കേട്ടിട്ടുണ്ട്...???അങ്കിളും അമ്മയുമായി എന്താവും ബന്ധം...??? എന്ടെ അച്ഛനെ ഇനി അങ്കിളിനു അറിയാവോ....???? ഇങ്ങനെ പല തരം ചോദ്യങ്ങൾ ഒരേ സമയം മീനുവിന്ടെ മനസിലൂടെ മിന്നി മറഞ്ഞു.... മീനുവിന്ടെ അമ്മയുടെ മുഖത്തേക്ക് വെള്ളം തെളിച്ചതും അവർ പതിയെ കണ്ണ് തുറന്നു... "മ...മാധവേട്ട..." വിതുമ്പുന്ന ചുണ്ടാലെ അവർ അയാളെ വിളിച്ചു... "ശ്രി...."

അയാൾ അതും വിളിച്ചു കൊണ്ട് അവരെ കെട്ടിപിടിച്ചു... "പൊറുക്കണം ശ്രി നി എന്നോട്....എനിക്ക് വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ് ഞാനന്ന് തുളസിയെ വിവാഹം ചെയ്തേ... അവളെ ഞാൻ വിവാഹം ചെയ്തില്ലെങ്കിൽ അമ്മ ചത്തു കളയുമെന്നു പറഞ്ഞു... വേറെ നിവർത്തി ഇല്ലാതെ ആണ് ഞാൻ അത് ചെയ്തത്....അപ്പോഴും മനസ് നിറയെ നി ആയിരുന്നു....തുളസി നിന്നിൽ നിന്ന് എന്നെ തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നു പതിയെ ഞാൻ മനസിലാക്കിയിരുന്നു....ഒരിക്കെ മദ്യം തന്നു എന്നെ മയക്കി അവളെ ശരീരം അവൾ എനിക്ക് തന്നു...മധ്യ ലഹരിയിൽ അറിയാതെ അവളെ ഞാൻ സ്വന്തമാക്കി.... പിന്നീട് എനിക്ക് അതിനെ കുറിച്ച് അവൾ പറയുവോളം യാതൊന്നും ഓർമ ഇല്ലായിരുന്നു....തുളസിക്ക് വിശേഷമുള്ളപ്പോൾ പോലും എനിക്ക് സന്തോഷിക്കാനായില്ല.... ഒരുപാട് പ്രാവിശ്യം ഞാൻ നിന്ടെ അടുക്കലേക്ക് വരുവാൻ നിന്നെങ്കിലും തുളസിയും അമ്മയും കൂടെ എന്നെ ഓരോന്ന് പറഞ്ഞു ഭീഷണി പെടുത്തി തടഞ്ഞു.... നിന്ടെ കണ്ണീരിന്റെ ശാഭം കൊണ്ടാവും മോളെ പ്രസവിച്ച ശേഷം തുളസി ഈ ലോകത്തു നിന്ന് തന്നെ പോയി....അന്ന് തന്നെ ഒരു അക്‌സിഡന്റിൽ അമ്മയും പോയി....പിന്നീട് നിന്ടെ അടുത്തു വരാൻ ഒരുതരം പേടി ആയിരുന്നു....

ഒരുപക്ഷേ നി ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതി.... മോളെ ഞാൻ ഒറ്റയ്ക്ക് ആരെയും സഹായം കൂടാതെ വളർത്തി...അതിനിടക്ക് നിന്നെയും മീനു മോളേയും നിങ്ങൾ അറിയാതെ ഞാൻ വന്നു കാണുമായിരുന്നു...എന്റെ മീനു മോൾ നല്ല കുറുമ്പി ആയിരുന്നു ല്ലേ...എല്ലാം ഞാൻ കണ്ടായിരുന്നു...ക്ഷമിക്കണം ശ്രി നി എന്നോട്....പൊറുക്കാൻ പറ്റാത്ത പാപമാണ് ഞാൻ നിന്നോടും മീനു മോളോടും ചെയ്തേ....ക്ഷമിക്കണം...." അത്രയും പറഞ്ഞു കൊണ്ട് അയാൾ മീനുവിന്ടെ അമ്മയുടെ കാലിലേക്ക് വീഴാൻ നിന്നതും അവരയാളെ തടഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണാലെ പുഞ്ചിരിച്ചു പറഞ്ഞു... "ഇതെല്ലാം അന്ന് തന്നെ നിങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ടെ മനസിൽ നിങ്ങൾക്ക് ചതിയന്ടെ മുഖം ഉണ്ടാവില്ലായിരുന്നു...മീനുമൊളോട് അവളെ അച്ഛൻ ചത്തു പോയെന്ന് കള്ളം പറയില്ലായിരുന്നു ഞാൻ....." എല്ലാം കേട്ടു മീനു പിന്നിലേക്ക് വെച്ചു വീഴാൻ പോയതും അനു അവളെ താങ്ങി നിറുത്തി.... "മ...മാഷേ...അ... അപ്പോ... അപ്പോ അതെന്റെ അച്ഛൻ ആയിരുന്നോ...അറിഞ്ഞില്ലല്ലോ മാഷേ ഞാൻ....ചെറുപ്പത്തിൽ എല്ലാ കുട്ടികളും അച്ഛന്ടെ കയ്യും പിടിച്ചു വരുന്നതും അച്ഛന്ടെ കൂടെ പോയതുമൊക്കെ സ്കൂളിൽ നിന്ന് പറയുമ്പോൾ എത്ര ആഗ്രഹിച്ചിട്ടുനെന്നറിയോ എന്ടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്ന്...

പലപ്പോഴും കരഞ്ഞിട്ടുണ്ട്...അപ്പോഴും അറിഞ്ഞില്ല എന്ടെ അച്ഛൻ ആണെന്ന്....എത്രയോ പ്രാവിശ്യം നേരിൽ കണ്ടു ഞങ്ങൾ സംസാരിച്ചു....അപ്പോഴേ എനിക്ക് എന്തോ ഒരാത്മ ബന്ധം തോന്നിയിരുന്നു....അത് ഞാനെന്റെ തോന്നൽ ആണെന്ന് മാത്രമ കരുതിയെ.... പക്ഷെ... ഇപ്പോ... ഇന്ന് എനിക്ക് മനസിലായി അതെന്റെ തോന്നൽ അല്ലായിരുന്നു വെന്ന്.... അറിഞ്ഞില്ലല്ലോ മാഷേ ഞാൻ ഒന്നും....'അമ്മ എന്തിനാ എന്നോട് കള്ളം പറഞ്ഞേ മാഷേ...." മീനു പൊട്ടി കരഞ്ഞു കൊണ്ട് അനുവിന്ടെ നെഞ്ചിൽ അടിച്ചു കൊണ്ട് ഓരോന്നുo ചോദിച്ചു......... അവളെ അവസ്ഥ കണ്ടു അവിടെ കൂടി നിന്നവരിൽ എല്ലാവരെയും കണ്ണുകൾ നിറഞ്ഞിരുന്നു.... മീനുവിന്ടെ അമ്മയും അച്ഛനും അവളെ നോക്കി വിതുമ്പി.... പതിയെ മീനുവിന്ടെ അച്ഛൻ എഴുന്നേറ്റു അവളെ അടുത്തേക്ക് ചെന്നു... "മോളെ...." അവളെ വിളിച്ചതും നിറഞ്ഞ കണ്ണാലെ അവൾ അച്ഛനെ നോക്കി....പിന്നെ ഒരു പൊട്ടി കരച്ചിലോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു... "എന്താ അച്ഛാ ഇത്രയും കാലം എന്നെ കാണുവാൻ വരാതിരുന്നെ....എന്നെ വേണ്ടഞ്ഞിട്ടോ...ഒരിക്കേലെങ്കിലും പറഞ്ഞു കൂടയിരുന്നോ എന്ടെ അച്ഛൻ ആണെന്ന്...." അവൾ കരച്ചിലിനിടയിൽ ഓരോന്ന് എണ്ണി പെറുക്കി പറഞ്ഞു കൊണ്ടിരുന്നു... ഏറെ നേരത്തെ കരച്ചിലിൻ ശേഷം അവൾ ഒന്നടങ്ങി....

അപ്പോഴും അവൾ അവളെ അമ്മയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല...ആ 'അമ്മ മനസ്സിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.... അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചു തറവാട്ടിലേക്ക് വന്നു...മീനു ആരോടും ഒന്നും മിണ്ടാതെ അവളെ മുറിയിലേക്ക് കയറി ഫ്രഷ് ആയി ഡ്രെസ് മാറ്റി ബെഡിൽ ഇരുന്നു... അന്ന് ആ കല്യാണ വീട് മൂകമായിരുന്നു...ആരും പരസ്പരം ഒന്നും സംസാരിച്ചില്ല....മീനുവിന്ടെ അച്ഛനും അനഖയും കൂടെ തറവാട്ടിൽ ഉണ്ടായിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന്‌.... "മീനു...മോളെ അമ്മയോട് ഒന്ന് മിണ്ട്...മനപ്പൂർവം നിന്നിൽ നിന്ന് ഒന്നും മറച്ചുവചതല്ല...സാഹചര്യം അതായത് കൊണ്ടായിരുന്നു..." "എന്ത് സാഹചര്യം 'അമ്മ...ജീവനോടെ ഉള്ള ഒരാൾ ചത്തു എന്ന് പറയുന്നതാണോ സാഹചര്യം...ഏഹ്..." "മീനു...മോളെ...അമ്മ...അമ്മക്ക് നിന്നോട് എല്ലാം പറയാൻ സാധിക്കില്ലായിരുന്നു...എന്നെങ്കിലും ഒരിക്കൽ നിന്നോട് ഇതെല്ലാം പറയണം എന്ന് കരുതിയതായിരുന്നു...." "ഒരു വാക്ക്...ഒരു വാക്ക് അമ്മക്ക് പറഞ്ഞു കൂടയിരുന്നോ...എന്ടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന്....." "മോൾ ഈ അമ്മയോട് ക്ഷമിക്കണം...'അമ്മ...അമ്മക്ക് അങ്ങനെയൊക്കെ പറയേണ്ടി വന്നു..." അവർ മീനുവിനെ പുണർന്നു കരഞ്ഞു കൊണ്ടിരുന്നു... അത് കണ്ടപ്പോൾ മീനുവിന് സങ്കടമായി..

. "സാരമില്ല അമ്മ... എന്ടെ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ...സോറി..." "സോറി മോളല്ല ഞാനാ പറയേണ്ടത്....നിന്ടെ അച്ഛൻ ജീവിച്ചിരിപ്പില്ലെന്നു നിന്നോട് കള്ളം പറഞ്ഞതിൽ..." "സാരമില്ല അമ്മ.... അത് വിട്...എനിക്ക് ഇപ്പോ അച്ഛനെയും ഒരനിയതിയെയും കിട്ടിയല്ലോ...." മീനു സന്തോഷത്തോടെ പറഞ്ഞു.... "ആഹാ അമ്മയും മോളും സെറ്റ് ആയോ..." അനു അതും ചോദിച്ചു കൊണ്ട് മുറിയിലേക്ക് വന്നു..... "വാ മോനെ..." 'അമ്മ അനുവിനെ തന്ടെ ഇപ്പുറത്ത് ഇരുത്തി... "എനിക്കറിയാം ഈ ലോകത് എന്ടെ മീനു മോളെ മനസിലാക്കാൻ നിന്നോളം ആർക്കും കഴിയില്ല എന്ന്... എന്നും എന്ടെ മോൻ മോളെ കൂടെ വേണം കേട്ടോ..." "അതൊക്കെ ചോദിക്കാനുണ്ടോ അമ്മേ...ജീവൻ ഉള്ളിടത് അല്ലെ ശരീരം ഉണ്ടാവു...ആ ഇരിക്കുന്ന അമ്മയുടെ മകൾ ആണേന്ടെ ജീവൻ..." അനു ഒരു കണ്ണിറുക്കി മീനുവിനെ നോക്കി പറഞ്ഞു....അത് കണ്ടപ്പോൾ അവളുടെ മുഖത്തു നാണത്തിന്ടെ ചുവപ്പ് രാശി പടർന്നു... അപ്പോഴാണ് അനഘ അങ്ങോട്ട് വന്നത്... "ചേച്ചി..." "വാ...എന്നാലും നിനക്ക് ഒക്കെ നേരത്തെ അറിയാവുന്നതായിരുന്നില്ലേ..

നിനക്കെങ്കിലും എന്നോട് സത്യം പറയാമായിരുന്നു..." "അച്ഛൻ വേണ്ടെന്ന് പറഞ്ഞത് കൊണ്ട ചേച്ചി..." അനഘ അതു പറഞ്ഞു ശ്രി അമ്മയെ ഒന്ന് ഒളി കണ്ണിട്ടു നോക്കി...എന്നിട്ട് അവരെ അടുത്തേക്ക് ചെന്നു... "ക്ഷമിക്കണം എന്ടെ അമ്മയോട്...നിങ്ങളോട് ചെയ്ത ദ്രോഹം കൊണ്ട് എന്ടെ 'അമ്മ ഇന്ന് ഈ ലോകത് ഇല്ല....ഞാൻ..ഞാൻ നിങ്ങളെ 'അമ്മ എന്ന് വിളിച്ചോട്ടെ...അങ്ങനെ വിളിക്കാനുള്ള....കൊതി...കൊതി കൊണ്ട..." അവസാനം പറഞ്ഞപ്പോൾ അവളെ ശബ്ദം ഒന്ന് മുറിഞ്ഞു പോയിരുന്നു... "നിയും എന്ടെ മോൾ തന്നെയാ...എന്നെ അമ്മ എന്ന് തന്നെ നി വിളിക്കണം...അതാ എന്ടെ സന്തോഷം..." ശ്രി സ്നേഹത്തോടെ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...അത് കേട്ട് അവളെ മുഖം വിടർന്നു... അവൾ മുന്നിലേക്ക് ആഞ്ഞു അവരെ കെട്ടിപിടിച്ചു tnku അമ്മ എന്നു പറഞ്ഞു....അപ്പഴണ് അവരെ അച്ഛൻ അങ്ങോട്ട് വന്നത്...പിന്നെ എല്ലാവരും കൂടെ നല്ല സംസാരമായിരുന്നു... "ഹാ..ഇപ്പോ നല്ല ഹാപ്പി movement ആണ്...എല്ലാവരും ഇങ്ങനെ ഇരിക്ക് ഞാനൊരു ഫോട്ടോ എടുക്കട്ടേ..." അനു ഇതും പറഞ്ഞു അവന്ടെ ഫോൺ എടുത്തു ആ സന്തോഷ മുഹൂർത്തം അതിൽ പകർത്തി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story