❤️എന്റെ മാഷ് 2❤️ : ഭാഗം 52

ente mash two

രചന: AADI

ദിവസങ്ങൾ വീണ്ടും കടന്നു പോയി....അനുവും വീട്ടുകാരും തറവാട്ടിൽ നിന്ന് അവരെ പഴയ വീട്ടിലേക്ക് പൊന്ന്...ശ്യാം ബിസിനസ് ആവശ്യത്തിന് വേണ്ടി ഗൾഫിലേക്ക് പോയി... എല്ലാവരും ഇപ്പോ അവനവരുടെ ജോലികളിൽ ആണ്...മീനുവും അനുവും ഇപ്പോഴും റോമൻസിച്ചോണ്ട് നടക്കുന്നു...ലച്ചുവിന്ടെ date നാളെയാണ്.... അനു മീനുവിനെ പിടിച്ചു തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി.... "എന്താണ് മാഷേ...ഇപ്പോ ഫുൾ റൊമാൻസ് ആണേലോ..." "നിന്നെ ഇങ്ങനെ അടുത്തു കാണുമ്പോൾ കണ്ട്രോൾ പോവ..." അതും പറഞ്ഞു അനു അവളെ കഴുത്തിൽ കടിച്ചു....മീനു പുളഞ്ഞു കൊണ്ട് അനുവിനെ വട്ടം പിടിച്ചു... അനുവിന്ടെ അധരങ്ങൾ പതിയെ അവളെ മുഖത്തിലൂടെ ഓടി നടന്നു...പിന്നെ അതിന്ടെ ഇണയെ അതങ് സ്വന്തമാക്കി...ദിർക നേരത്തെ ചുംബനത്തിന് ശേഷം ഇരുവരും കിതച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അനുവിന്ടെ ഫോൺ റിങ് ചെയ്തത്.... ഫോണെടുത്തു ആരാണെന്നു നോക്കിയപ്പോൾ ശിവൻ ആണ്... അനു ശിവനോട് എന്താണെന്നു തിരക്കി.... പെട്ടന്ന് തന്നെ അവൻ കാൾ കട്ട് ചെയ്തു... "ആരാ മാഷേ..." "ശിവന...ലച്ചുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്ന്..." "ആണോ..എന്ന നമുക്കും അവിടെ പോവാം..."

അങ്ങനെ ശ്രുതിയും അനുവും മീനുവും രജീഷും എല്ലാവരും ലച്ചുവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് പോയി...അവിടെ എത്തിയപ്പോൾ ലേബർ റൂമിന് മുന്നിൽ ടെൻഷനോടെ നിൽക്കുന്ന ശിവനെയും വീട്ടുകരെയുമാണ് കണ്ടത്.... അനുവും രജീഷുംഒക്കെ അവനെ സമാധാനിപ്പിച്ചു.....അപ്പോഴേക്ക് എല്ലാവരും അവിടെ എത്തിയിരുന്നു... "ലക്ഷ്‌മിയുടെ ആളാര..." ഒരു നഴ്സ് വന്നു ചോദിച്ചതും ശിവനും മറ്റു അംഗങ്ങളും അവരെ അടുത്തേക്ക് ഓടി.... "ലക്ഷ്മി പ്രസവിച്ചു കേട്ടോ...പെണ് കുഞ്ഞ...." ടർക്കിയിൽ പൊതിഞ്ഞ ഒരു കൊച്ചു സുന്ദരിയെ ശിവന്ടെ കയ്യിലേക്ക് അവർ വെച്ചു കൊടുത്തു....പിന്നെ എല്ലാരും കുഞ്ഞിനെ കാണഞ്ഞും ഒന്ന് എടുക്കുവാനും തിരക്കായിരുന്നു..... ശിവന്ടെ കണ്ണുകൾ ഒക്കെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.... അവൻ ആ കുഞ്ഞു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു... "ലച്ചു...ലച്ചു എവിടെ...." ശിവൻ "സുഖമായി ഇരിക്കുന്നു....ചെറിയ ഒരു മയകത്തില...കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറ്റും...." അവർ തിരിച്ചു കുഞ്ഞിനെയും കൊണ്ട് പോയപ്പോൾ എല്ലാവരെയും ചിരിയും പോയി....എന്നാലും എല്ലാവരും അതീവ സന്തോഷത്തിൽ ആയിരുന്നു.... പെട്ടന്നാണ് ശ്രുതിക്ക് വോമിറ്റ് ചെയ്യാൻ വന്നത്....അവൾ വായയും പൊത്തി പിടിച്ചു കൊണ്ട് വാഷ് റൂം ലക്ഷ്യമാക്കി ഓടി...

"അയ്യോ ശ്രുതി മോൾ എങ്ങോട്ടാ പോവുന്നെ..." മാളു "ശ്രുതി...നിക്ക്...നി എങ്ങോട്ടാ..." എന്നു ചോദിച്ചു മീനുവും അനുവും മാളുവും രജീഷുംഒക്കെ അവളെ പിന്നാലെ പോയി.... വാഷ് റൂമിൽ എത്തിയ ശ്രുതി വോമിറ്റ് ചെയ്യുന്നത് കണ്ടാണ് അവരൊക്കെ വന്നത്....മാളുവിൻ സന്തോഷമായി...അവർ അവളെ മുതുകിൽ തടവി....ശ്രുതി വോമിറ്റ് ചെയ്തു വായ കഴുകി നേരെ നിന്നതും തല കറങ്ങി വീണു.... "ശ്രുതി...." എന്നു വിളിച്ചു രജീഷ് അവളെയും എടുത്തു കൊണ്ട് ഡോക്ടറെ അടുത്തേക്ക് പോയി കാണിച്ചു.... "പേടിക്കാനൊന്നുമില്ല...ശ്രുതി പ്രെഗ്നന്റ് ആണ്..." ഡോക്ടർ പറഞ്ഞത് കേട്ടതും രജീഷിന് വിശ്വസിക്കാനായില്ല....അവൻ സന്തോഷത്തോടെ ശ്രുതിയുടെ അടുത്തേക്ക് പോയി അവളെ കെട്ടിപിടിച്ചു.... പിന്നെ അങ്ങോട്ട് ഇരട്ടി മധുരമായിരുന്നു....എല്ലാവരും നല്ല സന്തോഷത്തില.... "മീനു...നമുക്കും വേണ്ടേ...." ഇതെല്ലാം കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന മീനുവിനെ തട്ടി കൊണ്ട് അനു പറഞ്ഞു... "എനിക്കും വേണം മാഷേ...ഇതെല്ലാം കാണുമ്പോൾ നമുക്കും ഒരു കുഞ്ഞിനെ വേണമെന്ന തോന്നൽ...." മീനു അനുവിന്ടെ നെഞ്ചിൽ ചാരി നിന്നു കൊണ്ട് പറഞ്ഞു.... 🔹🔹🔹🔹🔹🔹🔹

കുറച്ചു മണിക്കൂറുകൾക്ക് ശേഷം... ലച്ചുവിനെ മുറിയിലേക്ക് മാറ്റി...പിന്നെ എല്ലാവരും അവിടെ ആയിരുന്നു....ശ്രുതിക്ക് ക്ഷീണമായത് കൊണ്ട് അവളെയും കൊണ്ട് രജീഷും മാളുവും വീട്ടിലേക്ക് പോയിരുന്നു... ഡോക്ടർ വന്നു ഇത്രയും ആളൊന്നും ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ശിവനും അവന്ടെ അമ്മയും ലച്ചുവിന്ടെ അമ്മയും മാത്രം ഹോസ്പിറ്റലിൽ നിന്നു...ബാക്കി ഉള്ളവരൊക്കെ തിരിച്ചു വീട്ടിലേക്ക് വന്നു.... മീനു മുറിയിൽ എത്തിയതും അനു അവളെ വട്ടം പിടിച്ചു...എന്നിട്ട് പതിയെ അവളെ മൂർതാവിൽ ചുംബിച്ചു...മീനു ഇരു കണ്ണും പൂട്ടി കൊണ്ട് അത് സ്വീകരിച്ചു... പതിയെ അനുവിന്ടെ കൈ കൾ അവളിലൂടെ ഒഴുകി നടന്നു...ആ പകലിൽ അനു വീണ്ടും മീനുവിലേക്ക് ഒരു മഴ പോൽ പെയ്തിറങ്ങി....വിയർത്തു കുളിച്ച അനുവിന്ടെ നെഞ്ചിൽ മുഖം വച്ചു കിടന്നു കൊണ്ട് അവൾ ഉറങ്ങി.... പിന്നീട് വെയ്ക്കുന്നേരമാണ് അവൾ എഴുന്നേറ്റത്....അനുവിനെ നോക്കി നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ മാളുവിന്ടെ അടുത്തേക്ക് പോയി... അവിടെ പോയപ്പോൾ മാളുവും ശ്രുതിയും ഒക്കെ റെഡി ആയി നിക്കുന്നത കണ്ടത്... "നിങ്ങൾ എങ്ങോട്ടാ..." മീനു അവരെ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു... "ഹാ മോളെ ഞങ്ങൾ തറവാട്ടിലേക്ക...

ഇനി അവിടെ നിൽക കുറച്ചു ദിവസം...നിങ്ങൾ വരുന്നില്ലേ...." "ഇല്ല 'അമ്മ...നിങ്ങൾ പൊക്കോ...ഞങ്ങൾ രണ്ടു പേരും ഇവിടെ നിക്കുവാ..." അങ്ങോട്ട് വന്ന അനു പറഞ്ഞു....അവർ പിന്നെയും കൂടെ വരുവാൻ പറഞ്ഞെങ്കിലും അനു ഇല്ലെന്ന് പറഞ്ഞു...മീനു ശ്രുതിയെ കെട്ടിപിടിച്ചു യാത്രയാക്കി..... അവർ പോയതും അനു മീനുവിന്ടെ അരയിലൂടെ കയ്യിട്ടു അവളെ ചേർത്തു നിറുത്തി... "എന്താ മാഷേ കാണിക്കുന്നെ ..ഇത് മുറിയല്ല...സിറ്റ് ഔട്ട് ആണ്...ആരെങ്കിലും കാണും..." "കണ്ടോട്ടെ...ഞാൻ നാട്ടുകാരെ പെണ്ണിനെ ഒന്നുമല്ലല്ലോ പിടിച്ചേ എന്ടെ പെണ്ണിനെ അല്ലെ..." അനു അതും പറഞ്ഞു അവളെ കവിളിൽ മുത്തി.... "മീനു ഞാൻ ഇതുവരെ നിന്നോട് ഒരു കാര്യം മറച്ചു വച്ചിരുന്നു...ഇന്ന് ഞാൻ അതെല്ലാം നിന്നോട് പറയാം..." "എന്താ മാഷേ..." "നി വാ..." എന്നു പറഞ്ഞു അവളെയും കൊണ്ട് പുറത്തുള്ള ഗാര്ഡനിലെ ബെഞ്ചിൽ ഇരുന്നു... "മീനു...എനിക്ക് ഇതിന് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു....ശ്രേയ അതായിരുന്നു അവളെ പേര്....കോളേജിൽ പോകുമ്പോൾ എന്നും ബസ് സ്റ്റോപ്പിൽ അവളെ കാണുമായിരുന്നു....അങ്ങനെ കണ്ടു കണ്ടു പതിയെ എനിക്ക് അവളെ ഇഷ്ടമായി തുടങ്ങി... ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ എന്ടെ ഇഷ്ടം അവളോട് പറഞ്ഞു...അവൾക്കും സമ്മതമായിരുന്നു....പിന്നെ ഇടക്കിടക്ക് ഒക്കെ ഞങ്ങൾ ചെറുതായി കറങ്ങാൻ ഒക്കെ പോയിരുന്നു.... അതിനിടക്ക് പലരും ശ്രേയക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്നു വന്നു പറയുമ്പോൾ ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല...

എനിക്ക് അവളെ പൂർണ വിശ്വാസമായിരുന്നു...അങ്ങനെ ഒരിക്കെ ഞങ്ങൾക്ക് ഒരു ഫ്ലാറ്റിൽ തങ്ങേണ്ടി വന്നു... അന്ന് ഞാൻ മദ്യപിച്ചത് കൊണ്ട് അവിടെ എന്താ അന്ന് നടന്നെ എന്ന് എനിക്ക് അറിയില്ല...അതിന്ടെ അടുത്ത ദിവസം മുതൽ ശ്രേയ എന്നോട് കുറച്ചു നാണത്തോടെ ആയിരുന്നു പെരുമാറിയെ...പക്ഷെ എന്ടെ ഓർമയിൽ ഞാൻ അവളോട് അപമര്യാദ ആയി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു.... ദിവസങ്ങൾ പോകെ ഒരു ദിവസം ശ്രേയ എന്ടെ കാൾ എടുക്കാതെയായി.....എന്ടെ msg ഉം നോക്കുന്നില്ല....അവളെ അന്വേഷിച്ചു അവൾ പൈൻ ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലേക്ക് ചെന്നു.... "ആരാ..." എന്നെ കണ്ട ഉടനെ അവിടുത്തെ സ്ത്രീ ചോദിച്ചു...... "ശ്രേയയുടെ ഫ്രണ്ട.....അവളെവിടെ...." "ഹോ....അവൾക് ബോയ്സ് മാത്രമുള്ളോ ഫ്രണ്ട്‌സ് ആയിട്ട്...ഹ്മ്മ..അവൾ ഇന്നലെ രാത്രി ഒരുത്തന്റെ കൂടെ പോയി..." "ആ...ആരെ കൂടെ..." "ചോദിച്ചപ്പോൾ അവളെ കാമുകന എന്ന അറിഞ്ഞേ..." അത് കേട്ട് തകർന്ന ഹൃദയതലേ ഞാൻ അവിടെ നിന്ന് ഇറങ്ങി...അന്ന് മുതൽ കുറെ ഞാൻ അവളെ തിരഞ്ഞു...പക്ഷെ കണ്ടു കിട്ടിയില്ല...പിന്നെ ആരോ പറഞ്ഞറിഞ്ഞു അവൾ അവളെ കാമുകന്റെ കൂടെ ഉണ്ടെന്ന്... ഞാൻ ആകെ തകർന്നിരുന്നു...ഏട്ടൻ ആണ് എന്നെ ആശ്വസിപ്പിച്ചു പഠിക്കാൻ എനിക്ക് ഊജം നൽകിയത്...

പതിയെ അവളെ മറക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ആ ബാംഗ്ലൂർ സിറ്റിയിൽ കറങ്ങി നടന്നു....പഠിച്ചു ഒരു ജോബ് വാങ്ങിച്ചു....അതിന് ശേഷമാണ് ഞാൻ ഇവിടേക്ക് വന്നത്...ഇപ്പോ ഇതെല്ലാം കഴിഞ്ഞു വെറും കുറച്ചേ ആയുള്ളൂ.... നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് സ്പാർക്ക് അടിച്ചതായിരുന്നു...പിന്നെ ശ്രേയടെ ഓർമകൾ കാരണം നിന്നിൽ നിന്ന് പോലും ഞാൻ വിട്ടു നിന്നു.....എല്ലവരും ഒരു പോലെ അല്ലെന്ന് അറിയാം എങ്കിലും ഇനിയും ഒരു നിരാശ താങ്ങാൻ വയ്യാത്തത് കൊണ്ടായിരുന്നു നിന്നിൽ നിന്ന് അകലം പാലിച്ചത്.... പക്ഷെ അതൊന്നും കൂടുതൽ കാലം ഉണ്ടായില്ല....നി എന്ടെ മനസിൽ പൂർണമായി ഒരു സ്ഥാനം ഉറപ്പിച്ചിരുന്നു...ഇപ്പോ ഞാൻ ഈ ലോകത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയ....നിന്നെ മാത്രം😘" അനു എല്ലാം പറഞ്ഞു മീനുവിന്ടെ മുഖത്തേക്ക് നോക്കി.... അവൾ എല്ലാം ഒരു ചെറു ചിരിയാലെ കേൾക്കുവായിരുന്നു.... "ഇപ്പോ ഞാനല്ലേളു ഈ മനസിൽ അത് മതി എനിക്ക്...." എന്നു പറഞ്ഞു അനുവിന്ടെ നെഞ്ചിൽ ചാരി അവൾ ഇരുന്നു...അനു അവളെ തലയിലൂടെ പതിയെ തലോടി... അപ്പോഴാണ് മുറ്റത് ഒരു കാർ വന്നു നിന്നത്...ഇരുവരും അങ്ങോട്ട് ശ്രദ്ധ പതിപ്പിച്ചു...അതിൽ നിന്ന് കുറച്ചു വീർത്ത വയറുമായി വരുന്ന മോഡർന് പെണ്ണിനെ കണ്ടു മീനു അവളെ സംശയതോടെ നോക്കി....

അനു ആണെങ്കിൽ ആ പെണ്ണിനെ കണ്ടു ഞെട്ടി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.... ശ്രേയ.....!!! അവൻ പതിയെ ഉരുവിട്ടതും മീനു ഒരു ഞെട്ടലോടെ അവളെ നോക്കി.... മാഷ് പറഞ്ഞ ശ്രേയ ആണോ ഇത്....???ഇവൾ എന്താ വീണ്ടും ഇവിടെ....??? "ഹായ് അനു..." എന്നു പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു.... അവളെ വയർ അതിന് ചെറിയൊരു തടസ്സം സൃഷ്ടിച്ചിരുന്നു.... "ശ്രേയ...നി..നിയെന്താ ഇവിടെ...." അനു "അതെന്ത് ചോദ്യമാ അനു.... നിന്ടെ കുഞ്ഞല്ലേ എന്ടെ വയറ്റിൽ...അപ്പോ അതിന്ടെ അച്ഛന്ടെ അടുതല്ലേ ഞാൻ നിൽക്കേണ്ടത്...." "എന്ത്...എന്ടെ കുഞ്ഞോ....ഇല്ല...ഇത് സത്യമല്ല...." അനു പൊട്ടി തെറിച്ചു... മീനു ആകെ ഞെട്ടി നില്കുവായിരുന്നു.... "സത്യമാണ് അനു.... എന്നെ ആദ്യമായി സ്വന്തമാക്കിയ പുരുഷൻ നി ആണ്...അതിന് ശേഷം ഞാൻ ആർക്കും വഴങ്ങി കൊടുത്തിട്ടില്ല.... " "ശ്രേയ...ഞാൻ നിന്നെ സ്വന്തമാക്കിയെന്നോ...പച്ച കള്ളമാണ്..." "ഉണ്ട് അനു.... അന്ന് നമ്മൾ ഒരുമിച്ചു താമസിച്ച രാത്രിയിൽ നി എന്തൊക്കെ ചെയ്തു...എനിക്ക് അതെല്ലാം നല്ല ഓർമ ഉണ്ട്...

എന്നെ എങ്ങാനും ഇവിടെ നിന്ന് ഇറക്കി വിടാൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ പോലീസിൽ complaint ചെയ്യും..." അനു ആകെ ആശയാകുഴപ്പത്തിലായി....അവനു ഉറപ്പാണ് അത് തന്ടെ കുഞ്ഞല്ല എന്ന്.... അവൻ മീനുവിനെ ഒന്ന് നോക്കി....അവളെ കണ്ണൊക്കെ നിറഞ്ഞിരുന്നു.... "ഇത് ആരാ അനു... സെർവെന്റ് ആണോ..." ശ്രേയ മീനുവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.... "സെർവെന്റ് അല്ല...ഈ നിൽക്കുന്ന മനുഷ്യന്ടെ ഭാര്യ ആണ്..." "ഹോ റിയലി... എന്ന മോൾക് അനു പെട്ടന്ന് തന്നെ ഡിവോഴ്‌സ് തന്നോളും...ഈ നിക്കുന്നവൻ എന്നിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആണ്..." അതും പറഞ്ഞു അവൾ അനുവിന്ടെ കൈ തന്ടെ കയ്യാൽ കോർത്തു പിടിച്ചു കൊണ്ട് വീടിന്ടെ അകത്തേക്ക് നടന്നു....അനു ഒരു പ്രതിമ കണക്കെ മീനുവിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവളെ ഒപ്പം നടന്നു.... ശ്രേയ തിരിഞ്ഞു മീനുവിനെ ഒന്ന് തറപ്പിച്ചു നോക്കി.... മീനു നിറഞ്ഞ കണ്ണാലെ ശ്രേയടെ ഒപ്പം പോകുന്ന അനുവിനെ കണ്ടു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story