❤️എന്റെ മാഷ് 2❤️ : ഭാഗം 53

ente mash two

രചന: AADI

മാഷ് എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ലല്ലോ....അവൾ പറഞ്ഞത് സത്യമാവോ.... മാഷിന്റെ കുഞ്ഞാവോ അവളെ വയറ്റിൽ വളരുന്നത്....ഒന്നും മനസിലാകുന്നില്ലല്ലോ ദൈവമേ..... മീനു തകർന്നു കൊണ്ട് അവിടെ ഇരുന്നു കണ്ണീർ വാർത്തു.... പിന്നെ പതിയെ അവിടെ നിന്ന് എഴുന്നേറ്റു അകത്തേക്ക് കയറി....അവിടെ എത്തിയപ്പോൾ അനുവിന്ടെ കയ്യിൽ പിടിച്ചു ഓരോന്ന് പറയുന്ന ശ്രേയയെ മീനു കണ്ടു... മീനു അവരെ മൈന്റ് ചെയ്യാതെ മുറിയിലേക്ക് കയറി.... കുറച്ചു കഴിഞ്ഞപ്പോൾ അനുവും മുറിയിൽ വന്നു.... "മീനു...." "എന്തിനാ വന്നേ..അവളെ കൂടെ അങ് നിന്നോടയിരുന്നോ..." "മീനു എന്ടെ കുഞ്ഞല്ല അത് എന്ന് എനിക്കുറപ്പാണ്.... നിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കേടി..." "നിങ്ങളെ കുഞ്ഞാല്ലെങ്കിൽ പിന്നെ ആരെ കുഞ്ഞ അത്...." "അറിയില്ല....കണ്ടു പിടിക്കണം അത്...നീയെന്നെ വിശ്വസിക്കില്ലേ മീനു..." "എനിക്കെന്റെ മാഷിനെ എന്നെക്കാളേറെ വിശ്വാസമ...പക്ഷെ അവൾ മാഷിന്റെ കയ്യിൽ ഒക്കെ പിടിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ നെഞ്ചിൽ ഒരു കുത്തൽ.." മീനു അനുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "ഒക്കെ ശെരിയാവും.... അവളെ എത്രയും പെട്ടന്ന് ഞാൻ ഈ വീട്ടിൽ നിന്ന് ഇറക്കിയിരിക്കും...അത് വരെ നി എന്ടെ കൂടെ ഒന്ന് നിൽക്കണം...

കുറച്ചു അഭിനയിക്കും വേണ്ടി വരും..." "ഹ്മ്മ...എന്ടെ മാഷിന് വേണ്ടി ഞാൻ എന്തും ചെയ്യും..." 🔹🔹🔹🔹🔹🔹🔹 ഇതേ സമയം ശ്രേയ...... "ഹേയ് കാർത്തി ഇവിടെ ഒക്കെ ഒകെ ആണ്...അനുവിൽ നിന്ന് കുറച്ചു പണം എടുക്കണം....അത് കഴിയുവോളo ഞാൻ ഇവിടെ നിൽക്കും...അപ്പോഴേക്ക് നി നിന്ടെ പ്രോബ്ലെംസ് ഒക്കെ തീർക്ക് ....അനു ശെരിക്കും ഇത് അവന്ടെ കുഞ്ഞു ആണെന്ന് ആണ് കരുത്തിയെക്കുന്നെ.... പക്ഷെ അവനറിയില്ലല്ലോ അവനിന്ന് വരെ എന്ടെ ശരീരത്തിൽ ഒന്ന് തൊട്ടിട്ടു പോലുമില്ലെന്ന്....അന്ന് ആ ഫ്ലാറ്റിൽ ഒന്നും സംഭവിച്ചിട്ടില്ല....ഹാ..ഹ..ഒക്കെ വെറും എന്ടെ ഒരു അഭിനയം മാത്രമായിരുന്നു...കാശിന് വേണ്ടിയുള്ള അഭിനയം....എന്ന ഒക്കെ കാർത്തി...പിന്നെ വിളിക്കാം..." അതും പറഞ്ഞു കാൾ വച്ച ശ്രേയ ക്രൂരമായി ഒന്ന് ചിരിച്ചു.... "അനു... നിന്നെ കൊണ്ട് എനിക്ക് ആവിശ്യമുണ്ട്...അതിന് നിന്ടെ ഭാര്യയെ ആദ്യം ഇവിടെ നിന്ന് ഒഴിവാക്കണം...എന്നിട്ട് നിന്ടെ മനസിൽ എന്നെ കുടിയിരുത്തണം... പതിയെ നിന്നിൽ നിന്ന് എനിക്ക് കുറച്ചു ക്യാഷ് എടുക്കണം.....

. എനിക്ക് വേണ്ടത് കിട്ടിയാൽ ഞാനും എന്ടെ കാർത്തിയും ഇവിടെ നിന്ന് പോവും...." അവൾ സ്വയം പറഞ്ഞു കൊണ്ട് വയറിലൊന്നു തൊട്ടു... എന്ടെ കാർത്തിയുടെ രക്തം..... 🔹🔹🔹🔹🔹🔹🔹🔹🔹🔹 അനു മുറിയിൽ നിന്നിറങ്ങിയപ്പോൾ ശ്രേയ ഹാളിൽ ഇരിക്കുന്നതാണ് കണ്ടത്....അനുവിന്ടെ പിന്നാലെ മീനുവും ഉണ്ടായിരുന്നു... ശ്രേയ മീനുവിനെ തുറിച്ചു നോക്കി.... "മീന...എനിക്ക് ഒരു ജ്യൂസ് വേണം..." ശ്രേയ പറഞ്ഞതും മീനു അനുവിനെ നോക്കി....അവനവൾക്ക് ഒന്ന് കണ്ണു ചിമ്മി കാണിച്ചു കൊടുത്തു... മീനു വേഗം അടുക്കളയിലേക്ക് കയറി... "ജ്യൂസ് വേണമല്ലെടി നിനക്ക്...തരാം ട്ടോ... ഞാൻ നിനക്ക് ജ്യൂസ്...." മീനു ശ്രയയെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങി...ആദ്യം പാവക്ക എടുത്തു ജാറിൽ ഇട്ടു അതിലേക്ക് മുളക് പൊടി...ഉപ്പ്...പഞ്ചസാര...ഒക്കെ ഇട്ടു നല്ല വൃത്തിക്ക് അടിച്ചു..... എല്ലാം കഴിഞ്ഞ ശേഷം ജ്യൂസ് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് മീനു അതിലേക്ക് ഒന്ന് നോക്കി....... "നിന്ടെ അവസാനത്തെ ജ്യൂസ് ആവിശ്യപെടലാവും ഇത്...." മീനു ശ്രേയടെ അടുത്തേക്ക് നടന്നു.... അവൾ അനുവിന്ടെ കയ്യും പിടിച്ചു tv കാണുവാണ്.... മീനുവിനെ ആ കാഴ്ച വേദനിപ്പിച്ചെങ്കിലും അവർക്കിട്ടു കൊടുക്കാൻ പോകുന്ന പണി ആലോചിച്ചപ്പോൾ ആ വേദന ഒക്കെ പോയി....

"ഇതാ ജ്യൂസ്..." മീനു താൽപര്യമില്ലാത്ത മട്ടിൽ അത് അവൾക് നേരെ നീട്ടി... ശ്രേയ ഒന്ന് മീനുവിനെ നോക്കി കൊണ്ട് ജ്യൂസ് എടുത്തു കുടിച്ചു...പെട്ടന്ന് തന്നെ അവൾ വാഷ് ബെഡിന്റെ അടുത്തേക്ക് ഓടി.... മീനു അത് കണ്ടു ചിരി കടിച്ചു പിടിച്ചു....അനു ഒന്നും മനസിലാകാതെ ഇരിക്കുന്നുണ്ട്.... "മീനു നി അവൾക്ക് എന്താ കൊടുത്തെ...." അനു അവളെ അടുത്തു വന്നു ഗൗരവത്തോടെ ചോദിച്ചു... "ഒരു സ്‌പെഷ്യൽ ജ്യുസ...മാഷിന് വേണോ..." "എന്ത് ജ്യുസ്..." മീനു അപ്പൊ തന്നെ അനുവിന് ജ്യുസിനെ കുറിച്ചു പറഞ്ഞു കൊടുത്തു... "മീനു നിനക്ക് തീരെ ബോധമില്ലേ...അവൾ പ്രെഗ്നന്റ് ആണ്...അവളെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാലോ..." അനു അത് പറഞ്ഞപ്പോഴാണ് മീനുവും ആ കാര്യം ഓർത്തത്... "അയ്യോ..മാഷേ ഇനി എന്ത് ചെയ്യും..." മീനു വെപ്രാളത്തോടെ ചോദിച്ചു... "നി ഇനി ഒന്നും ചെയ്യണ്ട...മാറി നിൽക് ഞാൻ പോയി നോക്കട്ടെ..." അനു മീനുവിനെ മറി കടന്നു ശ്രേയടെ അടുത്തേക്ക് പോയി... മീനുവിന്ടെ കണ്ണിൽ നിന്ന് അറിയാതെ തന്നെ ഒരിറ്റ് കണ്ണുനീർ വീണു...അവൾ പെട്ടന്ന് തന്നെ കണ്ണുനീർ തുടച്ചു അവരെ അടുത്തേക്ക് പോയി... "ശ്രേയ....are u ok..." അനു ശ്രേയടെ ഷോള്ഡറിൽ കൈ വെച്ചു കൊണ്ടു ചോദിച്ചു... "ഹാ... കുഴപ്പമില്ല അനു... ഭയങ്കര ക്ഷീണം...

എന്നെ ഒന്ന് എടുത്തു മുറിയിൽ കൊണ്ട് കിടത്തോ..." ശ്രേയ ക്ഷീണം അഭിനയിച്ചു കൊണ്ട് അനുവിനോട് പറഞ്ഞതും അനു അവളെ എടുത്തു മീനുവിനെ ഒന്ന് നോക്കിയ ശേഷം മുറിയിലേക്ക് നടന്നു... ശ്രേയ പോകുന്ന പൊക്കിൽ മീനുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു.... 🔹🔹🔹🔹🔹🔹🔹 "മീനു...നിയിങ് തറവാട്ടിലേക്ക് പൊന്നേക്ക്...അല്ലേൽ ആ കുരിശ് നിന്നെ കഷ്ടപ്പെടുത്തും..." ശ്രുതിയാണ്.... മീനു ശ്രുതിയെ വിളിച്ചു എല്ല കാര്യങ്ങളും പറഞ്ഞു.... "ഇല്ല...ഞാൻ അങ്ങോട്ട് വന്നാൽ എനിക്ക് എന്നെന്നേക്കുമായി മാഷിനെ നഷ്ടപ്പെടും..." "എന്നിട്ട് നി അവിടെ നില്കുവാണോ..." "ഹ്മ്മ...അതേ..." "മീനു അവൾ അനുവിന് വേണ്ടിയാണ് വന്നതെങ്കിൽ നി ഒന്ന് സൂക്ഷിക്കണം കേട്ടോ..." "ഹാ...അവിടുത്തെ വിശേഷങ്ങൾ എന്തൊക്കെ..." മീനു പിന്നെ ആ കാര്യം മനപ്പൂർവം ഒഴിവാക്കാൻ വേണ്ടി ചോദിച്ചു... ശ്രുതി പിന്നെയും കുറച്ചു സമയം കൂടെ സംസാരിച്ചിട്ടാണ് കാൾ വച്ചത്.... 🔹🔹🔹🔹🔹🔹🔹🔹 രാവിലെ മീനു അടുക്കളയിൽ കയറി...മാളു 'അമ്മ ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ അവൾ തന്നെ അടുക്കളയിൽ കയറണം....

"എന്തുണ്ടാക്കും ദൈവമേ....ഒന്നും ശേരിക്ക് ഉണ്ടാക്കാൻ അറിയില്ലല്ലോ...ഒക്കെ കുറച്ചു കുറച്ചു വെയ്ക്കും...ഹാ എന്തെങ്കിലും യൂ ട്യൂബിൽ നോക്കി ഒപ്പിക്കാം...." മീനു ആദ്യം കോഫി ഉണ്ടാക്കി....അത് പോയി മാഷിന് കൊണ്ട് കൊടുത്തു... "ആഹാ...എന്ടെ ഭാര്യ ഉണ്ടാക്കിയ കോഫി ആണോ..." "ആണെങ്കിൽ...." മീനു "ആണെങ്കിൽ എന്താ എന്ടെ വയർ കേടാകും എന്ന് ഉറപ്പല്ലേ...." "ആഹോ ആണോ...എന്ന മാഷിത് കുടിക്കണ്ട..." മീനു ആ കോഫി മുഴുവനും കുടിച്ചു... "അയ്യോ നിയെന്ത് പരുപാടിയ കാണിച്ചേ... അതെനിക്ക് തന്നുടയിരുന്നോ..." "അയ്യോ അത് കുടിച്ചാൽ മാഷിന്റെ വയർ കേടാകില്ലേ....അതാ..." "പൊടി...ഞാനൊരു തമാശ പറഞ്ഞതായിരുന്നു..." "ആണോ...ഇനി ഇങ്ങനത്തെ തമാശ പറയുമ്പോൾ ഒന്ന് സൂക്ഷിച്ചെക്ക് കേട്ടോ..." മീനു നേരെ അടുക്കളയിലേക്ക് വന്നു ഫോണെടുത്തു എന്ത് ഉണ്ടാക്കും എന്നു സെർച്ചി........ "ഹ്മ്മ...ഇടിയപ്പവും ഇസ്റ്റുവും അത് മതി...." മീനു ഇടിയപ്പം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് മുറിയിൽ നിന്ന് ശ്രേയടെ വിളി വന്നത്.... "മീന...മീന..." മീനു അവൾക് എന്തെങ്കിലും പറ്റിയോ എന്നു കരുതി ഓടി ശ്രേയടെ മുറിയിൽ കയറി... "എ... എന്ത..." കിതച്ചു കൊണ്ട് മീനു ചോദിച്ചു... "I need a കോഫി....." "ഹോ ഇതിനായിരുന്നോ കിടന്നു അലറിയെ...

വേണമെങ്കിൽ അടുക്കളയിൽ വന്നു കുടിക്കേടി..." മീനു "എനിക്ക് ഇങ്ങോട്ട് കൊണ്ട് വരണം...ഇല്ലെങ്കിൽ ഞാൻ അനുവിനെ ഇങ്ങോട്ട് വരുത്തിച്ചു അവൻ എന്നെ എടുത്തു കൊണ്ട് അടുക്കളയിൽ കൊണ്ട് പോകുന്നത് നിനക്ക് കാണിച്ചു തരും...അത് വേണ്ടെന്നുണ്ടെങ്കിൽ എനിക്ക് കോഫി കൊണ്ടു താ...." ശ്രേയ അത് ചെയ്യുമെന്ന് ഉറപ്പുള്ളത് കൊണ്ടും...ഇനിയും അനു അവളെ എടുക്കുന്നത് കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടും മീനു ദേഷ്യത്തോടെ അടുക്കളയിൽ പോയി അവൾക്കുള്ള കോഫിയുമായി തിരിച്ചു വന്നു... "ഹ്മ്മ...അപ്പോ നിനക്ക് അനുസരണ ഒക്കെ ഉണ്ടല്ലേ....നിനക്ക് ഇറങ്ങി പൊക്കൂടെ ഈ വീട്ടിൽ നിന്ന്..." "ഞാൻ എന്തിന് ഇറങ്ങി പോകണം...ഈ താലി എന്ടെ കഴുത്തിൽ ഉലുടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാവും..." മീനു ദേഷ്യത്തോടെ പറഞ്ഞു... "ഹോ...ആണോ...എന്ന ഏറെ കാലം നില നിൽക്കില്ല ഈ താലി നിന്ടെ കഴുത്തിൽ...." "നോക്കാം നമുക്ക്..." മീനു "നോക്കാനൊന്നുമില്ല...നിന്നെ ഈ വീടിന്ടെ പടി ഇറക്കിയിരിക്കും..." ശ്രേയ അവളെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.....മീനു അതെല്ലാം പുച്ഛിച്ചു തള്ളി കൊണ്ട് അടുക്കളയിൽ പോയി എല്ലാം റെഡി ആക്കി.... "മീനു....വല്ലതും ആയോ...വിശക്കുന്നുണ്ട്...." അനു കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു...

. "താ വരുന്നു മാഷേ..." മീനു അതും പറഞ്ഞു കൊണ്ട് ഓരോ സാധനങ്ങളും എടുത്തു ഡൈനിങ് ടേബിളിൽ വച്ചു... അപ്പോഴെക്ക് ശ്രേയയും വന്നിരുന്നു... "മോർണിംഗ് അനു...." "ഹ്മ്മ..." അനു അതിന് ഒന്ന് മൂളി....ശ്രേയക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല....ശ്രേയ അനുവിന്ടെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ ഇരുന്നു.... മീനു അനുവിന് മാത്രം ഭക്ഷണം വിളമ്പി കൊടുത്തു....ശ്രേയയെ അവൾ മനപ്പൂർവം ശ്രദ്ധിച്ചില്ല....അനുവിന് നേരത്തത്തെ പോലെ മീനുവിനെ ചൊറിയണം എന്നുണ്ടെങ്കിലും അവൾ കഴിക്കാൻ തരില്ല എന്നു പേടിച്ചു മിണ്ടാതിരുന്നു..... മീന...നിയെന്താ എനിക്ക് ഭക്ഷണം വിളമ്പി തരാത്തെ..." "നിനക്ക് കയ്യില്ലേ ശ്രേയ....സ്വയം വിളമ്പി കഴിച്ചോ...മീനു നിയിവിടെ ഇരുന്നു കഴിക്..." അനു പറഞ്ഞതും ശ്രേയ ഒന്നും മിണ്ടാതെ ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങി... "മീനു...പറയാതെ വയ്യ...എന്ത് ടേസ്റ്റ് ആണ്...ഹ്മ്മ..കൊള്ളം... ഇന്ന ഇത് കഴിക്ക്‌...." അനു അതും പറഞ്ഞു കൊണ്ട് മീനുവിന് നേരെ ഭക്ഷണം നീട്ടി...മീനു വാ തുറന്നു ഒരു പുഞ്ചിരിയോടെ അത് കഴിച്ചു.... ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശ്രേയയിൽ ദേഷ്യം നിറഞ്ഞു.... മുഖം വീർപ്പിച്ചു കൊണ്ട് അവൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.... "എന്ത് പറ്റി ശ്രേയ..." അവൾ എഴുന്നേറ്റത് കണ്ടു ഒരു പരിഹാസത്തോടെ മീനു ചോദിച്ചു...മീനുവിന് അറിയാമായിരുന്നു അവൾ എഴുന്നേറ്റത്തിലുള്ള കാരണം... "എനിക്ക് ഈ ഫുഡ് ഇഷ്ടമായില്ല...." അത്ര മാത്രം പറഞ്ഞു കൊണ്ട് ശ്രേയ അവിടെ നിന്ന് പോയി... "അവൾക് പ്രാന്ത...ഇത്ര നല്ല ഭക്ഷണം കിട്ടിയിട്ട് ഇഷ്ടമായില്ല പോലും..." അനു അവൾ പോയതും നോക്കി പറഞ്ഞു...മീനു ഒരു പുഞ്ചിരിയോടെ ഭക്ഷണo കയിച്ചു കൊണ്ടിരുന്നു....അനുവിലും അവളെ ചിരി പകർന്നിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story