❤️എന്റെ മാഷ് 2❤️ : ഭാഗം 54

ente mash two

രചന: AADI

മീന....നിന്നെ ഞാൻ എത്രയും പെട്ടന്ന് തന്നെ ഈ വീട്ടിൽ നിന്ന് പടി ഇറക്കിയിരിക്കും...എന്ടെ ലക്ഷ്യങ്ങൾക്ക് നി ഒരു വിലങ് തടിയാണ്.. ശ്രേയ ഓരോന്ന് പുലമ്പി കൊണ്ട് അവളെ ഫോൺ എടുത്തു കാർത്തി ക്ക് വിളിച്ചു... 🔹🔹🔹🔹🔹🔹🔹 ഉച്ചയ്ക്കുള്ള ഫുഡ് കൂടെ ഉണ്ടാക്കി മീനു മുറിയിലേക്ക് ചെന്നു....അനു അവിടെ ഉണ്ടായിരുന്നു.... മീനുവിനെ കണ്ടതും അനു എഴുന്നേറ്റു അവളെ അടുത്തേക്ക് വന്നു...എന്നിട്ട് അവളെ തന്നിലേക്ക് ചേർത്തു നിറുത്തി.... "എന്താ മാഷേ കാണിക്കുന്നെ...ഇങ് മാറി നിൽക്...ആകെ വിയർപ്പ കുളിക്കട്ടെ..." "അത് സാരമില്ല...ഈ വിയർപ്പും എനിക്ക് ഇഷ്ടമാ പെണ്ണേ..." അനു അവളെ കവിളിൽ അമർത്തി ചുംബിച്ചു... മീനുവിന്ടെ മുഖത്തു ചുവപ്പ് രാശി പടർന്നു... അനു പതിയെ അവളെ മുന്നിലുള്ള മുടി വകഞ്ഞു മാറ്റി പിൻ കഴുത്തിൽ തന്ടെ താടി കൊണ്ട് ഉരസി...മീനു ഇക്കിളി കൊണ്ട് ഒന്ന് പുളഞ്ഞു അനുവിനോട് ചേർന്നു നിന്നു... "എന്റെ മീനു പെണ്ണ് എത്ര പെട്ടന്ന നല്ലൊരു ഭാര്യ ആയെ...ഭക്ഷണമൊക്കെ ഉണ്ടാക്കി...ശെരിക്കും ഇപ്പോ ഒരു പക്വത ഉള്ള പെണ്ണിനെ പോലുണ്ട്...

എന്ടെ കുറുമ്പി മീനു തന്നെയാ നല്ലത് കേട്ടോ..." "ആഹാ ഇപ്പോ പക്വത വന്നതും കുറ്റോ..." മീനു "പക്വത ഉണ്ടായിക്കോട്ടെ...എന്നാലും ആ കുറുമ്പിയെ തന്നെയാ എനിക്കിഷ്ടം..." അനു അവളെ തനിക്ക് നേരെ തിരിച്ചു നിറുത്തി കൊണ്ട് പറഞ്ഞു... "പിന്നെ മീനു എനിക്കൊരു വവയെ എത്രയും പെട്ടന്ന് വേണം...എന്തോ എനിക്ക് ഇപ്പോ അതിഞ്ഞു ഭയങ്കര ആഗ്രഹം..." "ആഹാ...ആണോ..." "ഹ്മ്മ...എനിക്ക് മോളെ മതി..." അത്ര മാത്രം പറഞ്ഞു കൊണ്ട് അനു അവളെ അധരങ്ങൾ കവർന്നു...മീനു അനുവിന്ടെ ഷർട്ടിൽ ഇറുകെ പിടിച്ചു... അനുവിന്ടെ കൈ അവളെ ശരീരത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു... അങ്ങനെ ഒരിക്കൽ കൂടെ അനുവും മീനുവും ഒന്നായി...മീനു blanket എടുത്തു ദേഹത്തു പൊതിഞ്ഞു കൊണ്ട് ബാത്റൂമിലേക്ക് കയറി പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി... അവൾ ഇറങ്ങിയതും അനുവും ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ബാത്റൂമിലേക്ക് കയറി.... 🔹🔹🔹🔹🔹🔹🔹🔹 രാത്രി എല്ലാവരും ഭക്ഷണം കഴിച്ച ശേഷം മീനു പാത്രങ്ങൾ എല്ലാം കഴുകി വച്ചു അടുക്കള വൃത്തിയാക്കി മുറിയിലേക്ക് പോവാൻ നിന്നപ്പോൾ ശ്രേയ അവളെ വിളിച്ചു... "എന്ത..." മീനു "മീന എന്ടെ കാൽ ഭയങ്കര കടച്ചിൽ...താൻ ഒന്ന് ഉഴിഞ്ഞു തരുവോ...പ്ളീസ്...ഞാൻ പ്രെഗ്നന്റ് അല്ലെ...."

മീനു തരില്ല എന്നു പറയാൻ നിന്നെങ്കിലും അവൾ പ്രെഗ്നന്റ് ആണെന്ന കാര്യം ഓർത്തപ്പോൾ സമ്മതിച്ചു... "ഞാൻ മാഷിനോട് പറഞ്ഞിട്ട് ഇപ്പോ വരാം..." മീനു നേരെ അനുവിന്ടെ മുറിയിലേക്ക് പോയി... എന്നിട്ട് അവനോട് കാര്യം പറഞ്ഞു... "ഹാ...നി പെട്ടന്ന് വാ..." മീനു ശ്രേയടെ മുറിയിൽ പോയി അവളെ കാലെടുത്തു മസാജ് ചെയ്യാൻ തുടങ്ങി... ശ്രേയ മീനു കാണാതെ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു... ഹ്മ്മ...നിന്നെ അനുവിന്ടെ അടുത്തു കിടക്കാൻ സമ്മതിക്കില്ലെടി ഞാൻ...പിരിച്ചിരിക്കും നിങ്ങളെ രണ്ടു പേരെയും... ശ്രേയ മനസിൽ പറഞ്ഞു കൊണ്ട് മുഖത്തു സങ്കട ഭാവം ഫിറ്റ് ചെയ്തു ഇരുന്നു... "ഇപ്പോ എങ്ങനെ ഉണ്ട് ശ്രേയ...മാറിയോ..." "ഹാ ഇപ്പോ കുഴപ്പമില്ല മീനു...പിന്നെ നിയിന്നിവിടെ കിടക്കുവോ...ഇടക്ക് എനിക്ക് വേദന വരും അതാ....." അതിന് മീനു മനമില്ല മനസോടെ സമ്മതം മൂളി അവളെ അടുത്തു കിടന്നു.... ഇതേ സമയം അനു ആണേൽ മീനുവിനെയും കാത്തു മുറിയിൽ അക്ഷമനായി ഇരിക്കുവായിരുന്നു.... ഹോ സമയം 12:00 ആയി ഈ പെണ്ണിത് എവിടെയാ....കഴിഞ്ഞില്ലേ ഇവളെ... അതുവരെ ഒന്ന് പോയി നോക്കിയാലോ...എന്തായാലും ഒന്ന് നോക്കാം... അനു ശ്രേയടെ മുറിയിൽ വന്നു നോക്കിയപ്പോൾ അവിടെ ഉറങ്ങി കിടക്കുന്ന മീനുവിനെയാണ് കണ്ടത്...

ആഹാ അപ്പോഴേക്ക് ഉറങ്ങിയോ...ഹ്മ്മ...ഇനി എന്തായാലും ഉറങ്ങിക്കോട്ടെ...ഞാനായി ശല്യപ്പെടുത്തുനില്ല... അനു അവളെ നെറുകയിൽ ഒന്ന് ചുംബിച്ചു കൊണ്ട് മുറിവിട്ടിറങ്ങി... അനു പോയതും അത് വരെ ശാന്തമായ ശ്രേയടെ മുഖം ക്രൂര ബാവത്തിലായി...അവൾ ഉറങ്ങി കിടക്കുന്ന മീനുവിനെ തുറിച്ചു നോക്കി.... അനു മുറിയിലെത്തി കുറെ സമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു....അവസാനം ഉറക്കം വന്നപ്പോഴാണ് അവൻ ബെഡിലേക്ക് കിടന്നത്....കിടന്നതും അറിയാതെ തന്നെ അവൻ ഉറങ്ങി പോയി.... 🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി....മീനു ഇപ്പോ രാത്രി സ്ഥിരം ശ്രേയടെ അടുത്താണ് കിടപ്പ്...ശ്രേയ പലതരം കള്ളങ്ങൾ പറഞ്ഞു അവളെ തന്ടെ അടുത്തു കിടത്തും... രാവിലെ ഒക്കെ ശ്രേയ അനുവിന്ടെ പിന്നാലെ തന്നെ ആവും... അവൻ കോളേജിൽ പോയാൽ മാത്രം തിരിച്ചു മുറിയിലേക്ക് പോവും... മീനുവിനും കോളേജിൽ പോകാൻ ആഗ്രഹമുണ്ടെങ്കിലും അതെല്ലാം ശ്രേയ ഓരോന്നു പറഞ്ഞു മുടക്കും... പിന്നെ മീനു ഒന്നും പറയാനും നിന്നില്ല...

അങ്ങനെ വെയ്കുന്നേരം അനു വരാൻ സമായമായതും മീനു മുറിയിൽ നിന്നിറങ്ങി... ഇതേ സമയം അവൾകയുള്ള കെണി ഒരുക്കി വച്ചു കൊണ്ട് ശ്രേയ നിൽപ്പുണ്ടായിരുന്നു... മീനു മുറിയിൽ നിന്നിറങ്ങി സ്റ്റപ് ഇറങ്ങി അവസാനത്തെ 5 സ്റ്റെപ് കൂടി ഇറങ്ങാൻ നിന്നതും ശ്രേയ അവളെ മുന്നിൽ കയറി നിന്നു..... "ഹ്മ്മ..എന്താ ശ്രേയ...." മീനു "ഒന്നുമില്ല...നിയോരും കാര്യം മനസിലാക്കിയോ മീനു...അനുവിന് ഇപ്പോ എന്നോട കൂടുതൽ സ്നേഹം..." "ആണോ...ശ്യോ ഞാൻ അറിഞ്ഞില്ല കേട്ടോ..." മീനു പരിഹാസത്തോടെ പറഞ്ഞു... "നി വല്ലാതെ പരിഹസിക്കേണ്ടടി...നീയൊരു മചി അല്ലെ..." ശ്രേയടെ വായിൽ നിന്ന് വീണ വാക്ക് കേട്ടതും മീനു ഞെട്ടലോടെ അവളെ നോക്കി.... "എന്താടി നി ഞെട്ടി നോക്കുന്നെ...ഞാൻ പറഞ്ഞത് സത്യമല്ലേ...അല്ലായിരുന്നുവെങ്കിൽ നിനക്ക് എന്നോ കുഞ്ഞു ഉണ്ടാകേണ്ടതല്ലേ...നിങ്ങടെ കല്യാണം കഴിഞ്ഞു ഇപ്പോ 9 മാസമെങ്കിലുo എങ്കിലും ആയില്ലേ.." ശ്രേയടെ ഓരോ വാക്കുകളും മീനുവിൽ മുറിവേല്പിച്ചു.. ശരിയാണ് കല്യാണം കഴിഞ്ഞു 9 മാസമായി...അതിൽ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി വെറും 4 മാസമേ ആയുള്ളൂ...

വെറും 4 മാസം കൊണ്ട് പ്രെഗ്നന്റ് ആയില്ല എങ്കിൽ മചി ആവുമോ.... ഇങ്ങനെ പലതരം ചിന്തകളും മീനുവിലൂടെ കടന്നു പോയി... "എന്ത് ആലോചിച്ചു നിക്കുവാ...ഹോ ഞാൻ പറഞ്ഞതിനെ കുറിച്ചു ആലോചിക്കവും ല്ലേ...എന്ന കേട്ടോ അനുവിന് ഇപ്പോ എന്നോടുള്ള ഇഷ്ടം കൂടാൻ കാരണം അവന്ടെ കുഞ്ഞു എന്ടെ വയറ്റിൽ ആവുന്നത് കൊണ്ടാണ്... നിന്നെ വേണ്ട അനുവിന് ഇനി...ഞാൻ മതി അനുവിന്...." ശ്രേയ അത് പറഞ്ഞു നിറുത്തിയതും മീനു ഇല്ല എന്നലറി കൊണ്ട് അവളെ തള്ളി.... ശ്രേയ നിലത്തേക്ക് വീണു.... അതും കണ്ടു കൊണ്ടാണ് അനു അങ്ങോട്ട് കയറി വന്നത്.... "ശ്രേയാ........" അനു ശ്രേയ എന്ന് വിളിച്ചു അവളെ അടുത്തേക്ക് ഓടി പോയി....ശ്രേയടെ ബോധം അപ്പോഴേക്ക് പോയിരുന്നു....അവളെ കാലിന്റെ ഇടയിൽ നിന്ന് രക്തം വന്നു പരന്നിരുന്നു.... അനു മീനുവിനെ ദേഷ്യത്തോടെ നോക്കി.... "മീനു......എന്ത് പണിയാടി നി ചെയ്തേ....അവളോടുള്ള ദേഷ്യം തീർത്തതാണോ...അവളെ വയറ്റിൽ ഒരു കുഞ്ഞുണ്ട്...." അനു മീനുവിന്ടെ മുഖത്തേക്ക് ആഞ്ഞടിച്ചു....

മീനു അടി കിട്ടിയ ഭാഗത്തു കൈ വെച്ചു കൊണ്ട് പാതർച്ചയോടെ അനുവിനെ നോക്കി.... ആദ്യമായിട്ടായിരുന്നു അനുവിന്ടെ അങ്ങനെ ഒരു രൂപം മീനു കാണുന്നത്... "മാഷേ...വേണമെന്ന് കരുതി അല്ല....സ..സത്യ...." മീനുവിനെ അനു പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല.... "മതി..നിറുത്... എനിക്കറിയാം എല്ലാം...ഇപ്പോ ഈ നിമിഷം നി ഇവിടെ നിന്ന് ഇറങ്ങണം...എന്താ എടുക്കാനുള്ളത് എന്ന് വച്ചാൽ അതെല്ലാം എടുത്തോ....ഇനിയേന്ടെ കൺ മുന്നിൽ നിന്നെ കാണരുത്.... ഞാൻ ഹോസ്പിറ്റലിൽ പോയി വന്നു നിന്നെ ഇവിടെ കണ്ടാൽ ബാക്കി അപ്പോ...." ദേഷ്യത്തോടെ മീനുവിന് നേരെ അലറി കൊണ്ട് ശ്രേയയെയും എടുത്തു അനു കാർ ലക്ഷ്യമാക്കി ഓടി... മീനു എല്ലാം കണ്ടു തകർന്ന മനസോടെ കണ്ണീർ ഒഴുക്കി നിന്നു.... പെട്ടന്ന് അവളെ കാതിൽ നേരത്തെ അനു പറഞ്ഞത് വീണ്ടും അലയടിച്ചു... ഞാൻ ഹോസ്പിറ്റലിൽ പോയി വന്നു നിന്നെ ഇവിടെ കണ്ടാൽ ബാക്കി അപ്പോ ഇല്ല മാഷേ...ഇനി മാഷിന്റെ മുന്നിൽ ഞാൻ വരില്ല..... മീനു ഓടി മുറിയിൽ കയറി അവൾക്ക് ആവിശ്യമായ സാധനങ്ങൾ ഒക്കെ എടുത്തു തകർന്ന മനസോടെ കണ്ണീരോടെ ആ വീടിന്ടെ പടി ഇറങ്ങി... എങ്ങോട്ട് പോവും...തറവാട്ടിലേക്ക് പോയാലോ...വേണ്ട...അവിടെ മാഷിന് എന്നെ കാണേണ്ടി വരും..

.മാഷ് കാണാത്ത ഒരിടത്തേക്ക് പോണം എനിക്ക്... മീനു ഇതും മനസിൽ കരുതി ബാഗും പിടിച്ചു നിറഞ്ഞ കണ്ണാലെ റോഡിലൂടെ നടക്കുമ്പോഴാണ് അക്ഷയ് അവളെ മുന്നിലേക്ക് വന്നത്... "മീന പ്ളീസ്...ഒന്ന് വന്നുടെ ഞങ്ങടെ ഗ്യാങിൽ...." അവനത് പറഞ്ഞതും മീനുവിൽ ഒരു ഉപായം തെളിഞ്ഞു....ഇവന്റെ കൂടെ പോകാം...എങ്കിൽ പിന്നെ ഒരിക്കലും മാഷിന് എന്നെ കാണേണ്ടി വരില്ലല്ലോ... "വരാം...ഞാൻ വരാം...പക്ഷെ ഒരു കണ്ടീഷൻ ഇന്ന് തന്നെ നമ്മൾ ഈ നാട് വിട്ടിരിക്കണം..." "ഒക്കെ...ബട് മീന എന്താ നിന്റെ മുഖമൊക്കെ ഇങ്ങനെ..." "അതൊന്നും നോക്കണ്ട...എന്ടെ പാസ് പോർട് ഞാൻ തരാം...ഇന്ന് തന്നെ നമ്മളിവിടെ നിന്ന് പോവുന്നു...ഞാൻ നിന്ടെ കൂടെ വരുന്ന കാര്യം ആരും അറിയരുത്..." "ഹ്മ്മ..ഒകെ താൻ വാ...ആദ്യം ഡ്രെസ് change ചെയ്യ്...അപ്പോഴേക്ക് ഞാൻ ഫ്ലൈറ്റ് ടിക്കെറ്റ് റെഡി ആക്കാം..." അക്ഷയ്ടെ കൂടെ മീനു കാറിൽ കയറി...ഒരു ഫ്ലാറ്റിൽ പോയി മീനു ഫ്രഷ് ആയി ഡ്രെസ് മാറി...അപ്പോഴേക്ക് അക്ഷയ് ഫുഡ് കൊണ്ടു വന്നിരുന്നു...മീനുവിന് ഒന്നും കഴിക്കാൻ തോന്നിയില്ല.... അവൾ ഫുഡ് കഴിക്കാതെ എത്രയും പെട്ടന്ന് ഇവിടെ നിന്ന് പോകണം എന്ന് വാശി പിടിച്ചു... "ഒക്കെ മീന come... ഇപ്പോൾ 5:30 ആയി...6:00 ആണ് ഫ്ലൈറ്റ്..." അങ്ങനെ അവർ നേരെ എയർ പോർട്ടിലേക്ക് പോയി....

അക്ഷയ് ഭയങ്കര എക്സൈറ്റഡ് ആയിരുന്നെങ്കിൽ മീനു നുറുങ്ങുന്ന ഹൃദയവുമായി ഇരിക്കുവായിരുന്നു.... വരില്ല മാഷേ ഇനി ഒരിക്കലും മാഷിന്റെ മുന്നിലേക്ക്.....ഒന്ന് എന്നെ കെട്ടുടയിരുന്നില്ലേ മാഷേ....അതോ ശ്രേയ പറഞ്ഞ പോലെ മാഷിന് അവളെ ആയിരുന്നോ എന്നെക്കാളും പ്രിയം....അറിയില്ല...ഒന്നുമറിയില്ല.... മീനു കുറച്ചു നിമിഷം മുൻപ് സംഭവിച്ചതൊക്കെ ഒന്ന് ഓർത്തെടുത്തു... ഒരു ഞെട്ടലോടെ തന്നെ അവൾ മുന്നിലേക്ക് നോക്കി.....അപ്പോഴേക്ക് എയർ പോർട്ട് എത്തിയിരുന്നു.... "മീന...come ഇറങ്ങാം..." അക്ഷയുടെ കൂടെ മീനു ഇറങ്ങി....പെട്ടന്നാണ് അവൾ ഫോൺ എടുത്തില്ല എന്ന കാര്യം ഓർത്തത്.... "എന്താ മീന...." അവളെ നിറുത്തം കണ്ടു അക്ഷയ് ചോദിച്ചു.... "ഞാൻ ഫോൺ എടുത്തില്ല അക്ഷയ്..." "അത് കുഴപ്പമില്ല...ന്യൂ ഫോൺ ലണ്ടനിൽ നിന്ന് വാങ്ങിക്കാ" അക്ഷയ് മുന്നിൽ അവന്ടെ ലഗേജുമായി നടന്നു പിന്നാലെ ഒരു ശവത്തെ പോലെ നിര്വികാരമായ മനസുമായി മീനുവും...എയർ പോർട്ടിലേ ചെക്കിങ് ഒക്കെ കഴിഞ്ഞ ശേഷം അവർ ഫ്ളൈറ്റിൽ കയറി...... എന്നാൽ ഇതൊന്നും അറിയാതെ അനു ടെന്ഷനോട് ഹോസ്പിറ്റൽ വരാന്തയിൽ നില്കുവായിരുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story