❤️എന്റെ മാഷ് 2❤️ : ഭാഗം 55

ente mash two

രചന: AADI

ഹോസ്പിറ്റലിൽ... അനു വരാന്തയിൽ ടെൻശനോടെ നിൽക്കുമ്പോഴാണ് ഒരു ലേഡി ഡോക്ടർ അവന്ടെ അടുത്തേക്ക് വന്നത്... "സോറി... കുഞ് പോയി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല..." അത് കേട്ടതും തന്ടെ കുഞ്ഞല്ലെങ്കിൽ കൂടി ഒരു കുഞ്ഞു ജീവൻ പോയതിൽ അനുവിന് മീനുവിനോട് എന്താന്നില്ലാത്ത ദേഷ്യം തോന്നി... അനു ശ്രേയടെ അടുത്തേക്ക് പോയി.... "അനു.... എന്റെ കുഞ്ഞ്...." ശ്രേയ കള്ള കരച്ചിൽ കരയാൻ തുടങ്ങി... "സോറി...ശ്രേയ...മീനു ചെയ്തതിനോട് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു...അറിയാം ഒരു ക്ഷമ കൊണ്ട് ഒന്നും ആവില്ലെന്ന്...എന്നാലും നിയെന്നോട് ക്ഷമിക്കണം..." അനു അവളെ ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു.... ഹ്മ്മ...ഈ കുഞ്ഞിനെ ആദ്യമേ അബോർട് ചെയ്യാൻ നോക്കിയവള ഞാൻ...പിന്നെ എന്ടെ കാർത്തിക്ക് ക്യാഷ് ആവശ്യം വന്നത് കൊണ്ടും ആ മീനയെ ആ വീട്ടിൽ നിന്ന് പടി ഇറക്കണം എന്നുള്ളത് കൊണ്ടും ഇങ്ങനൊരു നാടകം കളിച്ചു... എന്നാലും അനു നീയൊരു പൊട്ടൻ ആയി പോയല്ലോ... ശ്രേയ അനുവിന്ടെ നെഞ്ചിൽ കിടന്നു ആലോചിച്ചു.... "ശ്രേയ...." അനു വിളിച്ചതും ശ്രേയ മുഖത്തു സങ്കടം വരുത്തി.... "അനു... എനിക്ക് സഹിക്കാൻ കഴിയില്ല...." "ശ്രേയ നി കരയാതെ...വാ നമുക്ക് വീട്ടിൽ പോവാം...."

അങ്ങനെ അവർ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു....പോകും വഴി മുഴുവനും ശ്രേയ കള്ള കരച്ചിൽ ആയിരുന്നു... ശ്രേയടെ സങ്കടം കാണും തോറും അനുവിന് മീനുവിനോടുള്ള ദേഷ്യം കൂടുവായിരുന്നു... വീട്ടിൽ എത്തിയതും അനു ശ്രേയയെ കാറിൽ നിന്നിറക്കി.... "നി പോയി റെസ്റ്റ് എടുക്ക് ശ്രേയ..." "മീനു എവിടെ അനു..." "അറിയില്ല...ഇവിടെ എവിടേലും കാണും ശവം...." അനു ദേഷ്യത്തോടെ പറഞ്ഞു.... അനുവിന് മീനുവിനോടുള്ള ദേഷ്യം കണ്ടതും ശ്രേയടെ മനസിൽ ലഡു പൊട്ടി... അനു ദേഷ്യത്തിൽ തന്ടെ മുറിയിലേക്ക് പോയി പെട്ടന്ന് തന്നെ ഡ്രെസ് മാറി ശ്രേയടെ അടുത്തേക്ക് വന്നു...അപ്പോഴൊന്നും അവൻ മീനുവിനെ ഒന്ന് അന്വേഷിക്ക പോലും ചെയ്തില്ല.... 🔹🔹🔹🔹🔹🔹🔹🔹 മീനുവും അക്ഷയ് യും ഫ്ളൈറ്റിൽ കയറി....അക്ഷയ് ഫ്ളൈറ്റിൽ കയറുന്നതിഞ്ഞു മുൻപ് അവന്ടെ ഫ്രണ്ട്‌സ് ന് ഒക്കെ മെസ്സേജ് ചെയ്തിരുന്നു...അവർ വരുന്ന വിവരം പറഞ്ഞു കൊണ്ട്.... മീനു കാഴ്ചകൾ ഒന്നും ശ്രദ്ധിക്കാതെ പിടയുന്ന മനസുമായി അവന്ടെ പിന്നാലെ നടന്ന് ഫ്ളൈറ്റിൽ കയറിയത്....മീനുവിന് വിന്ഡോ സീറ്റ് ആയിരുന്നു കിട്ടിയേ.... അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു....ഫ്‌ളൈറ്റ് പൊങ്ങാൻ തുടങ്ങി....മീനുവിൽ ആദ്യമായി ഫ്ളൈറ്റിൽ പോവുന്ന ഒരു പേടിയും ടെൻഷനും ഉണ്ടായിരുന്നില്ല.....

പകരം അവളെ മനസ് ചത്ത കണക്കെ ആയിരുന്നു..... മേഖപാളികയിലേക്ക് നോക്കി കൊണ്ടിരിക്കുന്ന മീനുവിന്ടെ കണ്ണുകൾ ഇടക്കിടക്ക് നിറഞ്ഞിരുന്നു....ഒക്കെ അക്ഷയ് കാണാതെ അവൾ തുടച്ചു മാറ്റും.... "അക്ഷയ് ഞാൻ വാഷ് റൂം വരെ ഒന്ന് പോയി വരാം...." അവൾ ഫ്ളൈറ്റിലെ വാഷ് റൂമിലേക്ക് നടന്നു.... അതിൽ കയറി മുന്നിലുള്ള കണ്ണാടിയിൽ അവൾ അവളെ തന്നെ ഒന്ന് നോക്കി.... അവളെ കണ്ണുകൾ അപ്പോഴും നിറയുന്നുണ്ടായിരുന്നു.... എന്തിന് വേണ്ടി ഞാൻ കരയണം....മാഷിന് എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലേ...വിശ്വാസമുണ്ടായിരുന്നേൽ മാഷ് ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കുമായിരുന്നു.... പകരം എന്നെ ആ വീട്ടിൽ നിന്ന് പോലും ഇറക്കി വിട്ടു.... ഇനി ഒരിക്കലും മാഷിന്റെ മുന്നിലേക്ക് ഈ മീന വരില്ല.... അവൾ നിറ മിഴിയാലെ തന്ടെ പ്രതിബിംബത്തെ നോക്കി പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് വാഷ് റൂമിന്റെ ഡോറിൽ കൊട്ട് വീണത്... മീനു വേഗം മുഖം വാഷ് ചെയ്തു പുറത്തേക്കിറങ്ങി തിരിച്ചു അവളെ സീറ്റിൽ വന്നിരുന്നപ്പോഴാണ് തങ്ങളുടെ ഓപ്പോസിറ്റ് സീറ്റിൽ ഇരിക്കുന്ന ഒരു കുറുമ്പിയെ മീനു കണ്ടത്.... കുറെ സമയം ആ കുറുമ്പി ചെയ്യുന്നത് നോക്കി കൊണ്ടിരുന്നപ്പോൾ അവളെ മനസ് ഒന്ന് ശാന്തമായ പോലെ അവൾക്ക് തോന്നി....

അക്ഷയ് മീനുവിന്ടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുവായിരുന്നു...അവളെ നെറ്റിയിലുള്ള സിന്തൂരം അവനിൽ വേദന നിറച്ചെങ്കിലും ഇനി മുതൽ അവൾ തങ്ങളെ ഗ്യാങിൽ ആണെന്ന് ഓർത്തപ്പോൾ അവന് ഒരേ സമയം സന്തോഷവും തോന്നി.... 🔹🔹🔹🔹🔹🔹🔹🔹🔹 അനു ശ്രേയടെ മുറിയിൽ ഇരിക്കുമ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്.... "ശ്രേയ താൻ റെസ്റ്റ് എടുക്ക്...ഞാൻ ആരാണെന്നു നോക്കി വരാം..." അനു പോയി ഡോർ തുറന്നപ്പോ മുന്നിൽ നിൽക്കുന്ന രജീഷിനെയും ശ്രുതിനെയുമാണ് കണ്ടത്... "മോനെ മീനു എവിടെ.... ഞാൻ അവളെ ഫോണിലേക്ക് വിളിച്ചിട്ട് അവൾ എടുക്കുന്നില്ല...." ശ്രുതി അനുവിനെ കണ്ടപ്പോൾ തന്നെ ചാടി കയറി ചോദിച്ചു... "എനിക്കറിയില്ല...." അനു അലസമായി പറഞ്ഞു.... ശ്രുതി വേഗം വീടിന്ടെ അകത്തേക്ക് കയറി മീനുവിനെ നോക്കാൻ തുടങ്ങി.... "അനു മീനു എവിടെ..." രജീഷ് "എനിക്കറിയില്ല ഏട്ട അവളിവിടെ വല്ലോം ഉണ്ടാവും...." പെട്ടന്നാണ് ശ്രുതിയുടെ കണ്ണിൽ സ്റ്റയറിന്ടെ അവിടുത്തെ രക്തം ശ്രദ്ധയിൽ പെട്ടത്.... "ഏട്ട......" ശ്രുതി അലറിയതും അനുവും രജീഷും അങ്ങോട്ട് ചെന്നു...

"എന്താ...എന്തു പറ്റി..." രജീഷ് "ഏട്ട...ര... രക്തം..." അപ്പോഴാണ് അനു അത് നോക്കിയേ...നേരത്തെ ശ്രേയ വീണപ്പോൾ ഉള്ള രക്തമാണ്.... "അനു....എവിടെ മീനു...ഈ രക്തം ആരെയ...." രജീഷ് ദേഷ്യത്തോടെ ചോദിച്ചു... അനു അപ്പോൾ തന്നെ നേരത്തെ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു.... "എന്നിട്ട് മീനു എവിടെ... നിയവളെ ഇവിടെ നിന്ന് ഇറക്കി വിട്ടോ..." ശ്രുതി കരഞ്ഞു കൊണ്ട് ചോദിച്ചു... "ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം അവളെ ഇവിടെ കണ്ടിട്ടില്ല....ഇവിടെ എവിടെയെങ്കിലും കാണും... അവൾ ചെയ്ത തെറ്റ് എത്ര വലിയത...അതിഞ്ഞു ഞാൻ അവളെ തല്ലുവല്ല കൊല്ലുവ വേണ്ടത്...." അനു പറഞ്ഞു നിറുത്തിയതും രജീഷിന്റെ കൈ അവന്ടെ മുഖത്തു പതിഞ്ഞു... "മതി അനു നി പറഞ്ഞത്....ഒരിക്കലും ഞങ്ങളെ മീനു അങ്ങനെ ചെയ്യില്ല...എവിടെ ആ ശ്രേയ....അവളോട് സത്യാവസ്ഥ ഞാൻ ചോദിച്ചോളാം...ശ്രുതി നി പോയി മീനുവിനെ നോക്ക്...." രജീഷ് അത്രയും പറഞ്ഞു കൊണ്ട് ശ്രേയയെ ഓരോ മുറികളിലായി നോക്കി.... ശ്രേയയെ കണ്ടതും രജീഷ് അവളെ ചെകിടത്തിട്ടു ഒന്ന് പൊട്ടിച്ചു... ശ്രേയ പകച്ചു കൊണ്ട് രജീഷിനെ നോക്കി... "നിന്നെ എനിക്ക് നന്നായി അറിയാം...ഒരിക്കലും ഞങ്ങളെ മീനു ഒന്നും ചെയ്യില്ല സത്യം പറയടി എന്താ ഇവിടെ ഉണ്ടായേ..."

"മീന...അവൾ..അവളെന്നെ തള്ളി...." "Stop ഇറ്റ് ശ്രേയ...നിന്നോട് നുണ പറയാനല്ല സത്യം പറയാനാ പറഞ്ഞേ..." "അവളെന്നെ...തള്ളി...." വീണ്ടും ശ്രേയ അത് തന്നെ പറഞ്ഞതും രജീഷ് അവളെ മറ്റേ കവിളിൽ കൂടി ഒന്ന് പൊട്ടിച്ചു.....എന്നിട്ട് അടുത്തുള്ള ഫ്‌ളവർ വൈസ് നിലത്തേക്കിട്ടു പൊട്ടിച്ചു കൊണ്ട് അതിന്ടെ ഒരു പീസ് തന്ടെ കയ്യിൽ എടുത്തു... "ധ ഇത് കണ്ടോ...കുത്തി കയറ്റും നിന്ടെ വയറ്റിലേക്ക്...സത്യം പറയടി എന്താ ഇവിടെ ഉണ്ടായേ...." ശ്രേയ പേടിച്ചു കൊണ്ട് സത്യം മുഴുവനും പറഞ്ഞു..... രജീഷ് അവളെയും വലിച്ചു കൊണ്ട് ഹാളിൽ നിൽക്കുന്ന അനുവിന്ടെ അടുത്തേക്ക് കൊണ്ടു വന്നു.... "പറ... എന്നോട് പറഞ്ഞ സത്യങ്ങൾ മുഴുവനും ഇവിടെ വച്ചു ഒന്ന് കൂടെ പറ...." രജീഷ് അലറി.... "അനുവിന്ടെ കയ്യിൽ നിന്ന് പൈസ തട്ടി എടുക്കാൻ വേണ്ടിയാണ് ഞാൻ ഇവിടേക്ക് വന്നത്....എന്ടെ ഭർത്താവ് കാർത്തിയുടെ ബിസിനസ് മുഴുവനും തകർന്നു... അതിനാൽ ഞങ്ങൾക്ക് ഇപ്പോ കുറച്ചു ക്യാഷ് ആവശ്യമാണ്...അപ്പോ എന്ടെ മുന്നിൽ തെളിഞ്ഞ വഴി ആണ് ഇത്...കാർത്തിയുടെ കുഞ്ഞു ആയിരുന്നു എന്ടെ വയറ്റിൽ...അനുവിന്ടെ കുഞ്ഞല്ല.... അനുവിന്ടെ മനസിൽ എനിക്ക് കയറി പറ്റണമെങ്കിൽ മീന ഒരു തടസ്സമായിരുന്നു.....അതിനാണ് ഞാൻ ഈ നാടകം കളിച്ചത്.... ഇന്നിവിടെ ഞാൻ സ്റ്റയറിൽ നിന്ന് വീണതും ഒരു നാടകമായിരുന്നു....അനു വരുന്ന സമയം നോക്കി മീനുവിന്ടെ മുന്നിൽ പോയി നിന്നു ഞാൻ അവളെ മചി എന്നു വിളിച്ചു ദേഷ്യം പിടിപ്പിച്ചു....

അത് അവൾ എന്നെ തള്ളാൻ വേണ്ടി തന്നെയായിരുന്നു.... ഞാൻ വിചാരിച്ചത് പോലെ തന്നെ അവൾ എന്നെ തള്ളുന്നത് കണ്ടു കൊണ്ടാണ് അനു വന്നത്.....അപ്പോൾ അനു അവളോട് ദേഷ്യപ്പെട്ടിട്ടുണ്ടാകുമെന്നു എനിക്ക് ഉറപ്പാണ്...പിന്നെ ഈ കുഞ്ഞിനെ നേരത്തെ തന്നെ ഞങ്ങൾ അബോർഷൻ ചെയ്യാൻ നിന്നതായിരുന്നു.... പിന്നെ ഇങ്ങനെയൊരു നാടകത്തിലൂടെ അതും നടത്തി....എല്ലാം കഴിഞ്ഞു അനു ഇവിടേക്ക് എന്നെ കൊണ്ട് വരുമ്പോൾ ഈ സഹതപത്തിലൂടെ അനുവിന്ടെ മനസിൽ വീണ്ടും കയറി പറ്റി പണം കൈക്കലാക്കാൻ ആയിരുന്നു...." ശ്രേയ പറഞ്ഞു നിറുത്തിയതും ശ്രുതി അങ്ങോട്ട് ഓടി വന്നു... "ഏട്ട...മീനുവിനെ കാണാഞ്ഞില്ല....അവളെ ഫോൺ ഇവിടെ ഉണ്ട്....ഷെൽഫിൽ അവളെ ഡ്രെസ്സൊന്നുമില്ല...." ശ്രുതി കരഞ്ഞു കൊണ്ട് പറഞ്ഞു.... അനു ചീറി കൊണ്ട് ശ്രേയടെ അടുത്തേക്ക് പോയി അവളെ മുകമടിച്ചു ഒന്ന് കൊടുത്തു.... "എന്താനയിരുന്നെടി ഇതൊക്കെ....നിന്നെ വിശ്വസിച്ചു ആ പാവം പെണ്ണിനെ ഞാനിന്ന് എന്ടെ കൈ കൊണ്ട് അടിച്ചു...എന്ടെ മീനുവിന് എന്തെങ്കിലും സംഭവിച്ചാൽ കൊല്ലും ഞാൻ നിന്നെ..... ഇപ്പോ ഈ നിമിഷം ഇറങ്ങി പോ എന്ടെ മുന്നിൽ നിന്ന്....അല്ലെങ്കിൽ ഞാൻ എന്താ ചെയ്യ എന്ന് എനിക്ക് പോലും അറിയില്ല...."

അനു അവളെ തള്ളി കൊണ്ട് പറഞ്ഞു... ശ്രേയ അനുവിന്ടെ ഭാവം കണ്ടു പേടിച്ചു ആ വീട്ടിൽ നിന്നിറങ്ങി.... "എന്തുണ്ടായി അനു ഇപ്പോൾ....ഇവൾക്ക് വേണ്ടിയല്ലേ നി മീനുവിനെ തല്ലിയത്....ഇപ്പോഴോ...." രജീഷ് പരിഹാസത്തോടെ അനുവിനോട് ചോദിച്ചു.... "ഏട്ട...എന്ടെ മീനു....അവൾ...അവളെവിടെ ആകും...." "അറിയില്ല...വാ...നമുക്കാന്വേഷിക്കാം...........നിനക്കവളെ വേണ്ടെങ്കിലും എന്ടെ പെങ്ങളെ എനിക്ക് വേണം...." രജീഷ് അതും പറഞ്ഞു ശ്രുതിയെയും കൊണ്ട് കാറിൽ കയറി....പിന്നാലെ അനുവും കയറി.... "ശ്രുതി നി തറവാട്ടിലേക്ക് ഒന്ന് വിളിച്ചു നോക്ക്...മീനുവേങ്ങാനും അവിടെ ചെന്നോ ആവോ....രമ്യക്ക് വിളിച്ചാൽ മതി...." രജീഷ് പറഞ്ഞത് പ്രകാരം ശ്രുതി രമ്യക്ക് വിളിച്ചു.... "ഏട്ട...മീനു അവിടെ ഇല്ലെന്ന്...." "ഹോ നോ... നമുക്ക് അവളെ ഇവിടുള്ള വീട് വരെ പോയി നോക്കാം..." രജീഷ് "അതിന് ഏട്ട ആ വീടിന്ടെ കീ ആന്റിടെ കയ്യിൽ ആണ്....പിന്നെങ്ങനെ അവൾ അവിടെ...." ശ്രുതി പറഞ്ഞു നിറുത്തിയതും അനുവിന്ടെ കണ്ണിൽ നിന്ന് കണ്ണുനീർ ദാരദാരയായി ഒഴുകാൻ തുടങ്ങി.... എന്ത് ചെയ്യും....എവിടെ അവളെ നോക്കും എന്നൊന്നും അവനു അറിയില്ലായിരുന്നു... അവളോട് ഇറങ്ങി പോകാൻ പറഞ്ഞ സമയത്തെ അവൻ ശപിച്ചു കൊണ്ടിരിന്നു...അതിലൂടെ അവളെ ഒന്ന് കേൾക്കാൻ നിൽകതത്തിൽ അവനു അവനോട് തന്നെ വെറുപ്പ് തോന്നി.... അവർ കുറെ സ്ഥലങ്ങളിൽ അവളെ തിരഞ്ഞെങ്കിലും ഒരു വിവരവും ഉണ്ടായില്ല....തിരിച്ചു അവർ വീട്ടിലേക്ക് തന്നെ വന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story