❤️എന്റെ മാഷ് 2❤️ : ഭാഗം 56

ente mash two

രചന: AADI

"നിനക്ക് സമാതാനമായില്ലേ അനു.... നിനക്ക് ഒന്ന് അവൾ പറയുന്നത് കേട്ടു കൂടയിരുന്നോ.. ഹോ അപ്പോ നിനക്ക് പഴയ കാമുകിയുടെ അവസ്ഥ ആയിരുന്നല്ലോ വലുത്....എന്നിട്ടെന്തായി...നിന്നെ ജീവൻ തുല്യം സ്നേഹിച്ചവളെ നിയിപ്പോ നഷ്ടപ്പെടുത്തി...." തിരിച്ചു വീട്ടിൽ വന്നപ്പോൾ തൊട്ട് രജീഷ് കലി അടങ്ങാതെയും മീനുവിനെ കാണാതെയുമുള്ള ടെന്ഷനിൽ അനുവിനെ ഓരോന്നു പറഞ്ഞു കുറ്റപ്പെടുത്തി കൊണ്ടിരിക്കുവാണ്. ശ്രുതി കരഞ്ഞു കൊണ്ട് അവരെ തൊട്ടടുത്തു തന്നെ ഇരിക്കുന്നുണ്ട്.... "ഏട്ട...പ്ളീസ്...ഇനിയെങ്കിലും ഒന്ന് നിറുത്...അവളെ കാണഞ്ഞിട്ടു പ്രാന്ത് പിടിച്ചിരിക്കുവാ ഞാൻ...." "നിയിപ്പോ കുറെ ഭ്രാന്ത് പിടിച്ചു ഇരുന്നിട്ട് എന്താ കാര്യം... ഒക്കെ നി കാരണമാ..." രജീഷ് അതും പറഞ്ഞു ശ്രുതിയെയും കൊണ്ട് മുറിയിലേക്ക് പോയി ഓരോടുത്തർക്കായി ഫോൺ ചെയ്തു മീനു അവിടെ ഉണ്ടോ എന്നന്വേഷിക്കാൻ തുടങ്ങി.... അനു തകർന്ന മനസാലെ പുറത്തേക്കിറങ്ങി.... മഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു.... അനു ആ മഴയിൽ ഇറങ്ങി നിന്നു....അവന്ടെ കണ്ണുനീർ മഴയിലൂടെ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു... അനു മുട്ടു കുത്തി അവിടിരുന്നു ഓരോന്നും ആലോചിക്കാൻ തുടങ്ങി.... എല്ലാം എന്ടെ തെറ്റാണ്...

എല്ലാം...ഞാൻ കേൾക്കണമായിരുന്നു ഒരിക്കലെങ്കിലും നിന്നെ....പക്ഷെ ആ സ്ഥാനത് ഞാൻ ചെയ്തതോ ദേഷ്യത്തോടെ നിന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞു... എവിടെയാ പെണ്ണേ നി...നിയില്ലാത്ത ഓരോ നിമിഷവും ഞാൻ ഉരുകി തീരുകയ....ഭ്രാന്ത് പിടിക്കുന്നു മീനു.....എവിടെയാ നി... അനുവിന്ടെ മനസിൽ ഒരു നിമിഷം ചിരിച്ചു കൊണ്ടിരിക്കുന്ന മീനുവിന്ടെ മുഖം തെളിഞ്ഞു.....അതോടൊപ്പം തന്നെ നേരത്തെ നിറഞ്ഞ കണ്ണാലെ തന്നെ നോക്കി നിൽക്കുന്ന മീനുവിനെയും തെളിഞ്ഞു.... മീനു......... ആകാശത്തേക്ക് നോക്കി ഇരു കൈകളും തലയിൽ കോർത്തു കൊണ്ട് അനു അലറി... ആ അലർച്ച ആ മഴയിൽ അലിഞ്ഞില്ലാതെയായി...... 🔹🔹🔹🔹🔹🔹🔹 ഇതേ സമയം ഫ്ളൈറ്റിൽ ഇരുന്നു ഓരോന്നു ആലോചിച്ചു എപ്പോഴോ മയക്കം പിടിച്ച മീനു അനു തന്ടെ പേര് വിളിച്ചു അലറുന്നത് പോലെ കേട്ടത് കൊണ്ട് ഞെട്ടി കൊണ്ട് ഉറക്കിൽ നിന്ന് ഉണർന്നു ചുറ്റിനും നോക്കി.... "എന്താ...എന്തു പറ്റി മീനു...." അക്ഷയ് അവളെ നോട്ടം കണ്ടു ചോദിച്ചു.... "മാഷ്...മാഷ്...." അവളെ അധരങ്ങൾ മൊഴിഞ്ഞു കൊണ്ടിരുന്നു.... അക്ഷയ്ക്ക് എന്താണെന്ന് മനസിലായില്ല.... "മീന...are u ok...." പെട്ടന്ന് അക്ഷയ്ടെ ശബ്ദം വീണ്ടും കേട്ടതും മീനു ഒന്ന് ഞെട്ടി.....

അപ്പോഴാണ് അവൾക് താനിപ്പോൾ എവിടെ ആണെന്ന് ബോധമുണ്ടായത്...എല്ലാം തന്റെ സ്വപ്നം മാത്രമായിരുന്നോ...അവളൊരു നിമിഷം ആലോചിച്ചു... "മീന..." അക്ഷയ് വീണ്ടും അവളെ തട്ടി വിളിച്ചു... "Am... am ok..." മീനു പറഞ്ഞൊപ്പിച്ചു കൊണ്ട് പുറത്തെ മേഖപാളികയിലേക്ക് നോക്കി കൊണ്ടിരുന്നു....അപ്പോഴാണ് എയർ ഹോസ്റ്റേഴ്‌സ് ഫുഡ് കൊണ്ട് വന്നത്... അക്ഷയ് അവർക്ക് രണ്ടു പേർക്കുമുള്ള ഫുഡ് വാങ്ങി...മീനുവിന് അത് കഴിക്കാൻ തോന്നാത്തത് കൊണ്ട് കുറച്ചു കഴിച്ചു അവൾ മതിയാക്കി.... അങ്ങനെ കുറച്ചു സമയതിഞ്ഞു ശേഷം അവർ ലണ്ടനിൽ എത്തി... ഫ്ളൈറ്റിൽ നിന്നിറങ്ങി ലഗേജ് എല്ലാം എടുത്തു അവർ എയർ പോർടിന്ടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവരെയും കാത്തു അക്ഷയ്ടെ ഫ്രണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.... "ടാ...മച്ചാനെ..." എന്നു പറഞ്ഞു അവൻ അക്ഷയെ കെട്ടിപിടിച്ചു... "ഹായ്...ആം സഫർ..." അവൻ മീനുവിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു... "മീന...." മീനു അവനും തിരിച്ചു കൈ കൊടുത്തു... "എന്ന നമുക്ക് നേരെ ഫ്ലാറ്റിലേക്ക് പോയാലോ....നല്ല ക്ഷീണമുണ്ട്..." അക്ഷയ് "ഹാ..come..." അവർ കാറിൽ ലഗേജ് എല്ലാം വച്ചു ഫ്ലാറ്റിലേക്ക് പുറപ്പെട്ടു...മീനു പുറത്തുള്ള ഓരോ കാഴ്ചകളും നോക്കി കണ്ടു കൊണ്ടിരുന്നു... "മീനു...ധാ എത്തി...ഇറങ്..."

അക്ഷയ് അവളെ തട്ടി വിളിച്ചപ്പോഴാണ് അവൾ കാർ നിറുത്തിയ കാര്യം ശ്രദ്ധിക്കുന്നത് തന്നെ....ഇത്രയും സമയം അവൾ ഓരോ കാഴ്ചകളിലും മുഴുകി ഇരിക്കുവായിരുന്നു... അവൾ അക്ഷയ്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് കാറിൽ നിന്നിറങ്ങി... "ഇവിടെയാണ് നമ്മൾ ഇനി താമസിക്കുക...." മീനു അതിഞ്ഞു ഒന്ന് തലയാട്ടി... സഫർ അപ്പോഴേക്ക് ലഗേജ് എല്ലാം എടുത്തു പുറത്തു വച്ചു... അവർ അവരുടെ ഫ്ലാറ്റിന്റെ ബെല്ലിൽ പ്രസ് ചെയ്തതും മീനുവിന്ടെ പ്രായമുള്ള ഒരു പെണ്ണ് വന്നു ഡോർ തുറന്നു... "മീന??...." മീനുവിനെ നോക്കി ആ പെണ്ണ് സംശയത്തോടെ ചോദിച്ചു... മീനുവും ഒന്ന് സംശയിച്ചു കൊണ്ടു അതേ എന്ന് തല കുലുക്കി... "ആഹാ...ഞാൻ മരിയ..." അവൾ മീനുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....മീനുവും തിരിച്ചു അവളെ കെട്ടിപിടിച്ചു... "എന്നെ എങ്ങനെ അറിയാം..." മീനുതന്ടെ ഉള്ളിലുള്ള സംശയം മരിയാനോട് ചോദിച്ചു... "അക്ഷയ് പറഞ്ഞു അറിയാം..." മീനു അപ്പോൾ അക്ഷയിയെ ഒന്ന് നോക്കി....അവനൊന്നു ചിരിച്ചു കാണിച്ചു കൊടുത്തു... "വാ അകത്തേക്ക് കയർ.... ഇവിടെ നമ്മൾ 4 പേരെ കൂടാതെ ഒരാൾ കൂടി ഉണ്ട്...എമിൻ...അവൻ പുറത്തു പോയെക്കുവാ...വരും...ധാ നി നിന്ടെ സാധനങ്ങൾ ഒക്കെ എന്ടെ മുറിയിൽ വച്ചോ...." മരിയ അവളെയും കൊണ്ട് തന്ടെ മുറിയിലേക്ക് നടന്നു...

"ഇതാണ് നമ്മുടെ രണ്ടു പേരെയും മുറി...." മീനു മുറി ആകമനം ഒന്ന് നോക്കി....കൊള്ളാം.... എല്ലാം നല്ല വൃത്തിയോടെ വെച്ചിട്ടുണ്ട്... മീനു വിൻഡോയുടെ അവിടേക്ക് പോയി കർട്ടൻ മാറ്റി... പുറത്തേക്ക് കാണുന്ന മോഡലുള്ള ഒരു ഗ്ലാസ് വിന്ഡോ ആയിരുന്നു അത്....കമ്പികൾ ഒന്നുമില്ലാതെ സിംപിൾ ആയുള്ളത്...മീനു അതിന്ടെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.... കുറെ ബില്ഡിങ്ങുകൾ ആണ് അതിലൂടെ നോക്കിയ കാണുന്നത്.... കാണാൻ ഒരു പ്രതേക ഭംഗി ഉള്ള പോലെ മീനുവിന് തോന്നി.... രാത്രി ആയിരുന്നു അപ്പോൾ അവിടെ... അതുകൊണ്ട് തന്നെ ലൈറ്റുകൾ എങ്ങും തെളിഞ്ഞിരുന്നു.... "മീനു നി ഫ്രഷ് ആയി വാ...ഞാൻ അപ്പോഴേക്ക് ഫുഡ് റെഡി ആകട്ടെ..." പുറത്തേക്ക് നോക്കി നിൽക്കുന്ന മീനുവിന്ടെ ഷോള്ഡറിൽ ഒന്ന് തട്ടി കൊണ്ട് മരിയ റൂമിൽ നിന്ന് പോയി... മീനു ഡ്രെസ് എടുത്തു ഫ്രഷ് ആവാൻ കയറി....ശവറിന്ടെ ചുവട്ടിൽ നിന്നപ്പോൾ കുറച്ചു മുൻപ് ഉണ്ടായ സംഭവങ്ങൾ എല്ലാം അവളെ മനസിലൂടെ മിന്നി മറഞ്ഞു....അതിനോടൊപ്പം തന്നെ കണ്ണുനീരും.... മീനു ഫ്രഷ് ആയി പെട്ടന്ന് തന്നെ ബാത്‌റൂമിൽ നിന്നിറങ്ങി.... മുടി ഡ്രൈ ചെയ്തു അവൾ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി...ഹാളിലെ സെറ്റിയിൽ അക്ഷയുടെയും സഫറിന്ടെയും കൂടെ മറ്റൊരു ചെറുപ്പക്കാരനെ കൂടി കണ്ടപ്പോൾ അവൾക്ക് മനസിലായി

അത് നേരത്തെ മരിയ പറഞ്ഞവൻ ആണെന്ന്.... മീനുവിനെ കണ്ടതും അവൻ മീനുവിന്ടെ അടുത്തേക്ക് വന്നു... "ഹായ്...am എമിൻ..." "മീന..." മീനു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... "ഞാൻ വന്നപ്പോൾ താൻ ഫ്രഷ് ആകുവായിരുന്നു...അപ്പൊ തന്നെയും വൈറ്റ് ചെയ്തു അവന്മാരോട് സംസാരിച്ചു ഇരിക്കുവായിരുന്നു..." മീനു അതിന് ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കിച്ചൻ ലക്ഷ്യമാക്കി നടന്നു.... അവിടെ മരിയ ഫുഡ് എല്ലാം എടുത്തു വരുവാൻ നില്കുവായിരുന്നു... "ഹാ നി ഫ്രഷ് ആയോ...വാ ഫുഡ് കഴിക്കാം...." മരിയ ഇരു കയ്യിലുമായി കഴിക്കാനുള്ള ഫുഡും കൊണ്ട് ഡൈനിങ് ടേബിളിന്ടെ അടുത്തേക്ക് നടന്നു.... മീനുവും അവളെ ഒപ്പം കൂടി... എല്ലാവരും അതിന് ചുറ്റും വന്നിരുന്നു...മീനു മരിയടെ അടുത്താണ് ഇരുന്നത്....അവളെ മറ്റേ സൈഡിൽ അക്ഷയും... മീനുവിന് നല്ല വിശപ്പ് ഉണ്ടായിരുന്നു...ഇന്ന് രാവിലെ ഭക്ഷണം കയിച്ചതാണ്....ഫ്ളൈറ്റിൽ നിന്ന് പോലും ശരിക്ക് കഴിച്ചിട്ടില്ല....അത് കൊണ്ട് തന്നെ അവൾ മരിയ ഉണ്ടാക്കിയ നൂഡിൽസ് ആസ്വദിച്ചു കഴിച്ചു....... ഫുഡ് കഴിക്കൽ കഴിഞ്ഞു മരിയടെ കൂടെ അവൾ ക്ളീനിങ്ങിന് കൂടി... മരിയ കുറെ വേണ്ടെന്ന് പറഞ്ഞെങ്കിലും മീനു ഒന്നും കേൾക്കാത്ത മട്ടിൽ എല്ലാം ചെയ്തു... അതിനിടയിൽ മരിയയും മീനുവും നന്നായി ഒന്ന് പരിചയപെട്ടു...

മരിയടെ വീട് പാലക്കാട് ആണ്... അവളെ കളി കൂട്ടുകാരൻ സഫർ ന്ടെ കൂടെ ഈ ഗ്യാങിൽ ജോയിൻ ചെയ്തു... സഫർ അവളെ കളി കൂട്ടുകാരൻ ആണെന്ന കാര്യം മീനുവിന് ഒരു പുതിയ അറിവായിരുന്നു... മീനു മരിയായോട് കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ കുറിച്ചു പറഞ്ഞില്ല....എങ്കിലും വിവാഹം കഴിഞ്ഞ കാര്യം അവൾ പറഞ്ഞിരുന്നു.... അത് പറഞ്ഞപ്പോൾ മരിയടെ മുഖം മങ്ങി... പിന്നെ ഒന്ന് പുഞ്ചിരിച്ചു മീനുവിനോട് ചോദിച്ചു... "തന്ടെ husband എന്ത് ചെയ്യുന്നു..." "മാഷാണ്....എന്ടെ മാഷ്❤️" അത് പറയുമ്പോൾ മനോഹരമായ ഒരു പുഞ്ചിരി അവളെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു.... ഇതെല്ലാം അക്ഷയ് അവർ കാണാതെ അവിടെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു...മീനു അങ്ങനെ പറഞ്ഞപ്പോൾ അവനിൽ സങ്കടം നിറഞ്ഞു.... മീനു പറഞ്ഞത് കേട്ടു കൊണ്ട് വന്ന എമിൻ അക്ഷയ്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു അവനെയും കൊണ്ട് അവിടെ നിന്ന് പൊന്ന്... "ആഹാ...ലൗ marriage ആണോ..." മരിയ "ഏയ്...അല്ല arrenged ആണ്...പിന്നെ എന്ടെ മുറ ചെറുക്കൻ കൂടിയ...." "കൊള്ളാലോ...എന്നിട്ട് എങ്ങനെ arranged ആയി..." "അത് ഞാനും മാഷും ആദ്യം ഫുൾ തല്ല് ആയിരുന്നു....പിന്നെ വിവാഹത്തിന് ശേഷമ ഇഷ്ടപ്പെട്ടത്..." ഒരുതരം ഉത്സാഹത്തോടെ അവൾ പറഞ്ഞു...

"എന്നിട്ട് തന്ടെ മാഷിന് സമ്മതമായിരുന്നോ തന്നെ ഇങ്ങോട്ട് വിടുന്നതിൽ..." മരിയ അത് ചോദിച്ചതും അത് വരെ പുഞ്ചിരിച്ച മീനുവിന്ടെ മുഖം വാടി...അത് മരിയ ശ്രദ്ധിച്ചിരുന്നു.....അവൾക് മനസിലായി എന്തോ പ്രശ്നം ഉണ്ടെന്ന്... അവൾ പിന്നെ അതിനെ കുറിച്ചൊന്നും മീനുവിനോട് ചോദിക്കാതെ വേറെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹 മീനുവിനെ കാണാഞ്ഞില്ല എന്ന കാര്യം പെട്ടന്ന് തന്നെ തറവാട്ടിലെ എല്ലാവരും അറിഞ്ഞു.... മീനുവിന്ടെ 'അമ്മ അത് കേട്ടപ്പോൾ തന്നെ തലകറങ്ങി വീണു....അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു...ബോധം വന്ന അവർ മീനു എന്നലറി വിളിച്ചു കരഞ്ഞു... അവരെ അവസ്ഥ കണ്ടു എല്ലാവരെയും കണ്ണ് നിറഞ്ഞു.... "മോനെ നമുക്ക് പോലീസിൽ പരാതി കൊടുക്കാം...." അപ്പൂപ്പൻ. "ആ അച്ഛാ...ഞാൻ രജി മോനോട് പറയാം..." ചന്ദ്രൻ രജീഷിന് വിളിച്ചു കാര്യം പറഞ്ഞു... രജീഷ് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി....അതിന് മുൻപ് ഉണ്ടായ കാര്യങ്ങൾ ഒന്നും രജീഷും ശ്രുതിയും അനുവും ആരെയും അറിയിച്ചില്ല... അനു തളർച്ചയുടെ വീടിന്ടെ പടി വാതിലിൽ ഇരിക്കുവായിരുന്നു.... എന്റെ മീനു വരും....അവൾക്ക് അവളെ മാഷ് ഇല്ലാതെ പറ്റില്ല.... അനു പിറുപിറുത്തു കൊണ്ട് ഗേറ്റിന്റെ അവിടേക്ക് തന്നെ നോക്കി ഇരുന്നു...അനുവിന്ടെ ഈ അവസ്ഥ കണ്ടു അതുവരെ അവനോട് ദേഷ്യം തോന്നിയിരുന്നു ശ്രുതിയിൽ സങ്കടം ഉളവാക്കി... എല്ലാവരും മീനുവിന് വേണ്ടി തിരച്ചിൽ നടത്തുമ്പോൾ അവൾ ഇതൊന്നും അറിയാതെ വേദനയോടെ കണ്ണ് നിറച്ചു കൊണ്ട് ബെഡിൽ കിടക്കുവായിരുന്നു....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story