❤️എന്റെ മാഷ് 2❤️ : ഭാഗം 57

ente mash two

രചന: AADI

"മീനു നി കരയുവാണോ..." തന്റെ അടുത്തു കിടക്കുന്ന മീനുവിന്ടെ പതിഞ്ഞ തേങ്ങൽ കേട്ടു മരിയ ചോദിച്ചു...മീനു വേഗം കണ്ണ് തുടച്ചു മരിയക്ക് നേരെ തിരിഞ്ഞു കിടന്നു... "ഏയ്...ഞാൻ കാരയുവോന്നുമല്ല...എന്തെയ്...." ചുണ്ടിൽ ഒരു fake ചിരി വരുത്തി കൊണ്ട് മീനു ചോദിച്ചു... "ഏയ്...ഒന്നുമില്ല എനിക്ക് നിന്ടെ തേങ്ങൽ കേട്ട പോലെ തോന്നി...." മരിയക്ക് അറിയാമായിരുന്നു അവൾ തന്നോട് കള്ളം പറഞ്ഞതാണെന്നും അവൾക്ക് എന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും... "അത് നിനക്ക് തോന്നുവ...നല്ല ക്ഷീണം ഞാൻ ഉറങ്ങട്ടെ...." മീനു തിരിഞ്ഞു കണ്ണടച്ചു കിടന്നു... 🔹🔹🔹🔹🔹🔹 "മീനു....നിന്ടെ ഈ മുടിയാണ് പെണ്ണേ നിന്ടെ അഴക്...ഇപ്പോഴത്തെ പെണ് കുട്ടികൾ ഒന്നും ഇങ്ങനെ മുടി വളർത്തില്ല..." അനു അവളെ നീണ്ടു ഇടത്തൂർന്നു കിടക്കുന്ന മുടിയിൽ തലോടി കൊണ്ട് പറഞ്ഞു... "ആണോ...ഇത് അമ്മയുടെ പണിയ...ഞാൻ കുറെ പ്രാവിശ്യം ഇത് മുറിക്കുവാൻ നോക്കിയെയ..." "മുറിക്കണ്ട...എനിക്ക് ഇങ്ങനെ ഒരുപാട് മുടിയുള്ള പെണ് കുട്ടികളെ ഭയങ്കര ഇഷ്ടമാ....നിന്ടെ ഈ മുടി എനിക്ക് ഒത്തിരി ഇഷ്ടായി..." അവളെ മുടിയിൽ തന്ടെ മുഖം ചേർത്തു കൊണ്ട് അനു പറഞ്ഞു... "ആഹാ...എന്റെ മാഷിന് ഇഷ്ടമാണെൽ ഞാൻ മുറിക്കുന്നില്ല...." മീനു കൊഞ്ചി കൊണ്ട് പറഞ്ഞു...

അനു അവളെ പിടിച്ചു വലിച്ചു തന്നോട് ചേർത്തു കിടത്തി.... 🔹🔹🔹🔹🔹🔹🔹 പഴയ ഓരോ കാര്യങ്ങൾ സ്വപ്നം കണ്ട മീനു ഞെട്ടലോടെ തന്ടെ കണ്ണുകൾ തുറന്നു... "മോർണിംഗ് മീനു... ഇന്ന കോഫീ...." മരിയ അവൾക് നേരെ ആവി പറക്കുന്ന കോഫീ നീട്ടി...മീനു അതൊന്നും ശ്രദ്ധിച്ചില്ലയിരുന്നു....അവളെ മനസ് മുഴുവൻ മാഷിൽ തങ്ങി നില്കുവായിരുന്നു... "ഹേയ്...മീനു..." മരിയ അവളെ തട്ടി വിളിച്ചതും അവളൊരു ഞെട്ടലോടെ മരിയയെ നോക്കി... "എന്ത് ആലോചിക്കുവാ... ഇന്ന കോഫീ കുടിക്ക്...ഇന്ന് നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങാൻ പോവാം...നാളെ തൊട്ട് പ്രാക്ടീസ് ഉള്ളത....വേഗം ഇത് കുടിച്ചു ഫ്രഷ് ആവ്...." മീനു അതിഞ്ഞൊന്നു തലയാട്ടി കൊണ്ട് കോഫീ വാങ്ങി ഒരു സ്വിപ് കുടിച്ചു അടുത്തുള്ള ടേബിളിൽ വച്ചു ബാത്റൂമിലേക്ക് കയറി... ബാത്റൂമിലെ കണ്ണാടിയുടെ മുന്നിൽ പോയി അവൾ നിന്നു... "മറക്കണം മാഷിനെ...മാഷിന്റെ മുന്നിൽ പോലും താൻ ഇനി പോകാൻ പാടില്ല..." മീനു സ്വയം കണ്ണാടിയിൽ നോക്കി പറഞ്ഞു... പിന്നെ അവളെ കണ്ണ് ചെന്നെത്തിയത് അവളെ മുടിയിൽ ആണ്...

എന്തോ മനസിൽ തീരുമാനിച്ചു ഉറപ്പിച്ചു അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നിറങ്ങി.... 🔹🔹🔹🔹🔹🔹🔹🔹 അനു ആ ദിവസം മുഴുവനും ഹാളിൽ മീനു വരുമെന്ന പ്രതീക്ഷയോടെ ഉറക്കം ഒഴിച്ചു ഇരുന്നു....... അവൻ ക്ക് അവനോട് തന്നെ എന്താന്നില്ലാതെ ദേഷ്യം തോന്നി... മുന്നിലുള്ള ഗ്ലാസ് ടീ പോയിൽ കൈ ശക്തിയായി ഇടിച്ചതും ടീ പോയ്‌ പൊട്ടി കുപ്പി ചില്ല് അവന്ടെ കയ്യിൽ കയറി രക്തം കിനിയാൻ തുടങ്ങി....ഇതും കണ്ടു കൊണ്ടാണ് ശ്രുതി അങ്ങോട്ട് വന്നത്.... "അയ്യോ മോനെ...." അവൾ അലറി കൊണ്ട് അവന്ടെ അടുത്തേക്ക് പോയി... അവന്ടെ കൈ പിടിച്ചു നോക്കി...നന്നായി രക്തം വരുന്നുണ്ടായിരുന്നു.... "മോനെ ഇവിടെ ഇരിക്ക് ഞാൻ first എയ്ഡ് ബോക്സ് എടുത്തു വരാം..." ശ്രുതി വെപ്രാളത്തോടെ അകത്തേക്ക് പോയ് first എയ്ഡ് ബോക്സ് കൊണ്ടു വന്നു മെല്ലെ കയ്യിൽ തറച്ച ചില്ല് എടുത്തു ബ്ലഡ് ക്ളീൻ ആക്കി മുറിവ് ഡ്രെസ് ചെയ്തു... "എന്താ ശ്രുതി...അനു.... എന്താ പറ്റിയെ..." രജീഷ് ഓടി അനുവിന്ടെ അടുത്തു വന്നു ചോദിച്ചു.... മൂന്നുപേരെയും മുഖo ആകെ എന്തോ പോലെ ആയിരുന്നു...

കരഞ്ഞത് കൊണ്ട് തന്നെ അവരെയൊക്കെ മുഖം ചീർത്തിരുന്നു... "ഒന്നുമില്ല ഏട്ട..." അനു അത്ര മാത്രം പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.... അവന്ടെ പോക്ക് കണ്ടു ശ്രുതിയും രജീഷും വേദനയോടെ നോക്കി നിന്നു... 🔹🔹🔹🔹🔹🔹🔹 "മരിയ എനിക്കൊന്നു പാർലറിൽ പോകണം..." പുറത്തേക്ക് കറങ്ങാൻ പോയിരിക്കുവാണ് മീനുവോക്കെ....അടിനിടക്കാണ് മീനു തന്ടെ ആവശ്യം അറിയിച്ചത്... മരിയ ഒക്കെ എന്നു പറഞ്ഞു നേരെ പാര്ലറിലേക്ക് വിട്ടു... അവിടെ എത്തി മീനു തന്ടെ ഹൈർ കട്ട് ചെയ്യാൻ പറഞ്ഞു... "ഹേയ് മീനു...ഇത് കട്ട് ചെയ്യല്ലേടാ...നല്ല ബാംഗിയുള്ള ഹൈറ..." "ഇത് കട്ട് ചെയ്യണം മരിയ... പ്രിയപ്പെട്ടതിനെ മറക്കാൻ....അതിന്റെ ഓർമകൾ എന്നിൽ വരാതിരിക്കാനും മറ്റുമായി എനിക്കിത് കട്ട് ചെയ്തേ പറ്റു ... മരിയക്ക് മീനു പറഞ്ഞതൊന്നും മനസിലായില്ല.... അവൾ സംഗടത്തോടെ ഒന്ന് മൂളി... മീനുവിന്ടെ ആവശ്യ പ്രകാരം അവർ യൂ കട്ട് ചെയ്തു മുടി തോളോടൊപ്പമാക്കി കളർ ചെയ്തു കൊടുത്തു... തിരിച്ചു ഫ്ലാറ്റിൽ എത്തിയ മീനുവിനെ കണ്ടു അക്ഷയ് ഞെട്ടി... "ഹേയ് മീനു നിയെന്തിനാ ആ മുടി കട്ട് ചെയ്തേ..." അക്ഷയ് "ഒന്നുമില്ല അക്ഷയ്...എനിക്കിത ഇഷ്ടം..." കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൾ മുറിയിലേക്ക് പോയി... മരിയയോട് അവൻ കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു...

അവൾ അറിയില്ലെന്ന് ഇരു ഷോൾഡറും പൊക്കി കാണിച്ചു പറഞ്ഞു... രാത്രി മീനു ബാൽക്കണിയിൽ നിന്നു ലണ്ടന്ടെ ഭംഗി ആസ്വദിച്ചു നിക്കുവാണ്... മനസിൽ അപ്പോഴും മാഷിന്റെ മുഖമാണ്.... എന്തിനാ മാഷ് എന്ടെ ജീവിതത്തിൽ വന്നേ....കുറെ സന്തോഷം തന്നു ഒരിക്കൽ എന്നെ ഇങ്ങനെ വേദനിപ്പിക്കാനോ.... എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും മാഷിനെ മറക്കാൻ സാധിക്കുന്നില്ല... അത്രക്കും ആഴത്തിൽ എന്ടെ ഹൃദയത്തിൽ പതിഞ്ഞു പോയി മാഷ്... എന്ടെ ശ്രുതി...അമ്മ...ഏട്ടന്മാർ...രമ്യ ലച്ചു...ഇവരൊക്കെ ഇപ്പോ എന്ത് ചെയ്യവും...ആരെയും വിളിക്കാൻ നമ്പർ പോലും എന്ടെ കയ്യിലില്ല... 'അമ്മ ആണെങ്കിൽ പുതിയ സിം എടുത്തത് കൊണ്ട് അത് പോലും അറിയില്ല....എല്ലാവരും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും.... എല്ലാവരെയും ആലോചിച്ചപ്പോൾ അവളെ കണ്ണുകൾ നിറഞ്ഞു....വേണ്ട ആരും ഒന്നും അറിയണ്ട അപ്പോഴാണ് അക്ഷയ് അങ്ങോട്ട് വന്നത്....അവൾ വേഗം കണ്ണ് തുടച്ചു..എങ്കിലും അക്ഷയ് അത് കണ്ടിരുന്നു "എന്താ മീനു ഇവിടെ തനിച്ചു നിൽകുന്നേ...." അക്ഷയ് ഒന്നും കണ്ടിട്ടില്ലാത്ത ഭാവത്തോടെ ചോദിച്ചു "ഒന്നുമില്ല അക്ഷയ്...ചുമ്മാ ഇവിടെ നിൽക്കാൻ തോന്നി..." മീനു ഒരു പുഞ്ചിരിയോടെ പറഞ്ഞു... "ഹ്മ്മ...നാളെ തൊട്ട് പ്രാക്ടീസ് തുടങ്ങും...next വീക്ക് ഒരു programe ഉണ്ട് നമുക്ക്....പാടാൻ റെഡി അല്ലെ...."

"ആണ്..." "ഹാ...." പിന്നെ കുറച്ചു സമയം ഇരുവരെയും ഇടയിൽ മൗനം തളം കെട്ടി നിന്നു.... "ആഹാ രണ്ടു പേരും ഇവിടെ നിക്കുവാ...വാ ഭക്ഷണം കഴിക്ക..." സഫർ പറഞ്ഞതും മീനു സഫറിനൊന്നു പുഞ്ചിരിച്ചു കൊടുത്തു അവിടെ നിന്ന് പോയി... പിന്നാലെ അവരും പൊന്ന്.... ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാവരും കിടന്നു.... പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു എല്ലാവരും അവർ practise ചെയ്യുന്നിടത്തേക്ക് പോയി....അവിടെ എത്തി പ്രാക്ടീസ് ആരംഭിച്ചു....മീനു പാടുന്നത് കേട്ടു അവരെല്ലാം അതിൽ ലയിച്ചു പോയി... "ഹോ മീനു എന്ന സൂപ്പർ വോയ്സ് ആടി..." മരിയ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....അതിന് മീനു ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... 🔹🔹🔹🔹🔹🔹 അനു അവന്ടെയും മീനുവിന്ടെയും മുറിയിൽ തലക്കും കൈ കൊടുത്തു കൊണ്ട് ഇരിക്കുവാണ്.....അവൻക്ക് ആ മുറിയിൽ മീനു തന്ടെ തൊട്ടടുത്തുള്ള പോലെ തോന്നി.... "എന്തിനാ മീനു നീയെന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നെ...ഒന്ന് വാടി...എനിക്ക് ശെരിക്കും ഭ്രാന്ത് വരുവ...." ചുമരിലുള്ള തന്ടെയും മീനുവിന്ടെയും ഫോട്ടോയിലുള്ള മീനുവിനെ നോക്കി അനു പറഞ്ഞു.... അവന്ടെ കണ്ണുകൾ നിറഞ്ഞൊഴുകി....ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങാതെ അവൻ ആ മുറിയിൽ മാത്രം നിന്നു...

ബാക്കി എല്ലാവരും മീനുവിന് വേണ്ടി മുഴുവൻ തിരച്ചിൽ ആയിരുന്നു... 🔹🔹🔹🔹🔹🔹 പിന്നീടുള്ള ദിവസങ്ങളിലും മീനുവിനോക്കെ ഫുൾ പ്രാക്ടീസ് ആയിരുന്നു....കൂടുതൽ സമയവും പ്രാക്ടീസ് ആയത് കൊണ്ട് തന്നെ അവൾക് അനുവിനെയോ മറ്റുള്ളവരെയോ ചിന്തിച്ചു കരയാൻ രാത്രി മാത്രമേ സമയം ഉണ്ടായിരുന്നുള്ളു..... ഇന്ന് അവരെ programe ആണ്....നിറയെ ആളുകൾ ഉണ്ടാകുന്നത് കൊണ്ടും ആരും തന്നെ തിരിച്ചറിയാതെ ഇരിക്കാൻ വേണ്ടിയും മീനു കണ്ണിൽ ലെന്സ് വച്ചു...മുഖത്തു കുറച്ചു ഹെവി ആയി make up ഇട്ടു... ഡ്രസിങ് സ്റ്റായിൽ ടോട്ടലി മാറ്റി....എല്ലാം കഴിഞ്ഞു അവൾ കണ്ണാടിയിൽ നോക്കി... "പെര്ഫെക്ട് ആണ്...ആർക്കും തന്നെ മനസിലാവില്ല ...." അവൾ ആശ്വാസത്തോടെയും അതിലേറെ ടെൻഷനോടെയും programe സ്ഥലത്തേക്ക് എത്തി.... അവൾക് അവിടെ നേഹ എന്ന പേരിൽ ആണ് അറിയപ്പെട്ടത്... മീന എന്ന അവളെ യഥാർത്ഥ പേര് ആ ഗ്യാങിന് മാത്രമുള്ളു അറിയ...ബാക്കി ഉള്ളവർക്കെല്ലാം അവൾ നേഹ ആണ്.... സ്റ്റേജിൽ കയറി മുന്നിലേക്ക് നോക്കിയ മീനു ഞെട്ടി.... അത്രയും ആളുകൾ ഉണ്ടായിരുന്നു അവിടെ ....മീനുവിന് ആകെ ടെൻഷൻ ആയി....അത് മനസിലാക്കിയ അശ്വിൻ അവളെ കയ്യിൽ പിടിച്ചു... "ടെൻഷൻ വേണ്ട മീനു...ഒരു ഡീപ്പ് breath എടുത്തു ശേരിക്ക് നിൽക്..." അവൻ കണ്ണടച്ചു കൊണ്ട് പറഞ്ഞതും...മീനു അവൻ പറഞ്ഞ പോലെ തന്നെ ചെയ്തു.... അങ്ങനെ അവരെ programme സ്റ്റാർട്ട് ചെയ്തു....എല്ലാവരും നന്നായി തന്നെ perfom ചെയ്തു....

മീനു പാടി കൊണ്ട് ആയിരുന്നു എൻജോയ് ചെയ്തിരുന്നെ... Programe കഴിഞ്ഞതും പിന്നെ ആകെ കരകോശമായിരുന്നു....മീനു മനസ്സറിഞ്ഞു ഒന്ന് പുഞ്ചിരിച്ചു.... അവളെ മാഷിൽ നിന്ന് വിട്ടു നിന്ന് ഇന്നായിരുന്നു അവളിങ്ങനെ പുഞ്ചിരിക്കുന്നെ.... 🔹🔹🔹🔹🔹🔹🔹🔹🔹 മീനു......എവിടെയാ നി....ഒരാഴ്ചയോളമായി പെണ്ണേ നിന്നെ കണ്ടിട്ട്....നിന്ടെ ശബ്ദം ഒന്ന് കേട്ടിട്ട്....ചാവൻ തോന്നുന്നേടി...നിയില്ലാതെ എനിക്ക് പറ്റുന്നില്ല.... അനു ഇരു കൈകളും മുടിയിൽ കോർത്തു കൊണ്ട് പിറുപിറുത്തു.... അവന്ടെ താടി ഒക്കെ വളർന്നിരുന്നു...കണ്ണുകൾക് തളർച്ച ബാധിച്ചിരുന്നു...ആകെ അവൻ ഒരു കൊലമായിരുന്നു ഈ ഒരു ആഴ്ച കൊണ്ട്.... അനുവിന്ടെ അവസ്ഥയും മീനുവിനെ കാണാതാവാലും ഒക്കെ ആ വീട്ടുകാരെ പാടെ തളർത്തിയിരുന്നു.... ഇതൊന്നും അറിയാതെ മീനു ലണ്ടനിൽ അവരെ കൂടെ സന്തോഷത്തോടെ ഡിന്നർ കഴിക്കുവാണ്.... അനു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു അവനെ തന്നെ നോക്കി സ്വയo കുറ്റ പെടുത്തി.... ശ്രേയയെ വിശ്വസിക്കാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു കൊണ്ടിരുന്നു.... മീനു......... അലറി കരഞ്ഞു കൊണ്ട് അവനവിടെ ഇരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹 "ഹോ എന്റെ മീനു നിന്ടെ സോങ് കേൾക്കാൻ എന്ത് രസാഡി...." മരിയ "ശരിയാണ്....കേട്ട് ഇരിക്കാൻ തോന്നും..." സഫർ മീനു രണ്ടു പേർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ബർഗർ എടുത്തു കഴിക്കാൻ തുടങ്ങി....എല്ലാം മറന്നു അവൾ ഇന്ന് ഒന്ന് സന്തോഷിക്കുവായിരുന്നു.....

ഡിന്നർ ഒക്കെ കഴിക്കൽ കഴിഞ്ഞു അവർ നേരെ ഫ്ലാറ്റിലേക്ക് പോയി....മീനുവിന് അക്ഷയ് പുതിയ ഒരു ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു....അവൾ അതിൽ തന്ടെ പുതിയ രണ്ടു മൂന്നു ഫോട്ടോസ് എടുത്തിരുന്നു.....മരിയയും ഉണ്ടായിരുന്നു ഫോട്ടോ എടുക്കാൻ.... അത് നോക്കി കുറച്ചു സമയം ഇരുന്നു.... പെട്ടന്ന് അവളെ മനസിലേക്ക് താനും ശ്രുതിയും തല്ല് കൂടുന്നത് ഓർമ വന്നു.... പഴയ ഓർമയിൽ അവളെ ചുണ്ടിൽ ഒരു പുഞ്ചിരി മോട്ടിട്ടു.... അതോടൊപ്പം തന്നെ അവളെ കണ്ണുകളും നിറഞ്ഞിരുന്നു.... "വേണ്ട...ആരും അറിയണ്ട താൻ ഇവിടെ ഉള്ള കാര്യം....അറിഞ്ഞാൽ അവരെന്നെ കൊണ്ടു പോകും.....അത് മാത്രമല്ല മാഷിന്റെ മുന്നിൽ ഞാൻ വീണ്ടും ചെന്നു പെടും....വേണ്ട...." മീനു സ്വയം പറഞ്ഞു ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു.... അപ്പോഴാണ് മരിയ അങ്ങോട്ടേക്ക് വന്നത്.... "എന്ന ഉറങ്ങുവല്ലേ മീനു...എനിക്ക് ഭയങ്കര ക്ഷീണം....ഗുഡ് night...." മരിയ അതും പറഞ്ഞു കിടന്നതും മീനുവും ലൈറ്റ് ഓഫ് ചെയ്തു കിടന്നു....അവളെ മനസ് അപ്പോൾ തറവാട്ടിൽ ആയിരുന്നു...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story