❤️എന്റെ മാഷ് 2❤️ : ഭാഗം 58

ente mash two

രചന: AADI

"മീനു...മരിയ ഇന്ന് ഈവനിംഗ് നമുക്ക് ഒരു പാർട്ട് ഉണ്ട്....രണ്ടു പേർക്കും എന്തെങ്കിലും പർച്ചേസ് ചെയ്യാൻ ഉണ്ടെങ്കിൽ എന്ടെ കൂടെ വാ..." അക്ഷയ് "എന്ടെ പൊന്നാക്ശയ് നി ആരോട ഈ പറയുന്നേ....പർച്ചേസ് എന്നു കേട്ട ഇവൾ വരാതിരിക്കില്ലെന്നു ഉറപ്പല്ലേ...." സഫർ മീനുവിന്ടെ അടുത്തു നിൽക്കുന്ന മരിയയെ ചൂണ്ടി കൊണ്ട് പറഞ്ഞു... "പോടാ...." മരിയ അവനെ വിളിച്ചു അക്ഷയിയുടെ നേരെ തിരിഞ്ഞു... "ഒരു 10 മിനിറ്റ് അക്ഷയ്...ഞാനും മീനുവും ഇപ്പോ റെഡി ആയി വരാം..." മരിയ മീനുവിനെയും കൊണ്ട് പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി....ഇരുവരും 10 മിനിറ്റ് കൊണ്ട് തന്നെ റെഡി ആയി വന്നു... മീനു ഒരു ഷോർട്ട് ടോപ്പും ജീനും ആയിരുന്നു ഇട്ടിരുന്നത്....മുടി pony ടൈൽ കെട്ടിയിട്ടുണ്ട്....എങ്കിലും അവളെ നെറ്റിയിൽ അപ്പോഴും സിന്തൂരം ഉണ്ടായിരുന്നു.... കഴുത്തിൽ അനു ചാർത്തിയ താലിയും.... മരിയയും അത് പോലെ തന്നെ ജീൻ ആയിരുന്നു ഇട്ടിരുന്നത്....... അവർ നേരെ ഒരു മാളിൽ പോയി....മീനു അവൾക്കുള്ള ഡ്രെസ് നോക്കാൻ തുടങ്ങി...കുറെ ജീൻസും മറ്റുമൊക്കെ നോക്കിയെങ്കിലും അവൾക് ഒന്നും ഇഷ്ടമായില്ല.... അവസാനം അവളൊരു സാരി കണ്ടു....അതവൾക് നന്നായി ഇഷ്ടായി....മീനു ആ സാരി തന്നെ സെലക്ട് ചെയ്തു... മരിയ ഒരു ഗൗണും എടുത്തു...

പർച്ചേസ് കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോഴേക്ക് ഉച്ച ആയിരുന്നു.... ഇരുവരും ഡ്രെസ് ഒതുക്കി വച്ചു എല്ലാവരെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു... മീനു അവളെ ഫോൺ എടുത്തു അതിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നു....ഫോണിലേക്ക് നോക്കുവാണെങ്കിലും അവളെ മനസ് അവളെ മാഷിൽ തങ്ങി നില്കുവായിരുന്നു.... മാഷിപ്പോ എന്ത് ചെയ്യവും....തന്നെ അന്വേഷിക്കുന്നുണ്ടാകുമോ....അതോ സന്തോഷത്തോടെ ഇരിക്കാവോ... ഇങ്ങനെ പലതരം ചിന്തകൾ മീനുവിലൂടെ കടന്നു പോയിരുന്നു.... "മീനുവേ....നിയിത് ഫോണും കയ്യിൽ പിടിച്ചു എന്ന ചിന്തിക്കുവാ..." മരിയ അവളെ തൊട്ടടുത്തു വന്നിരുന്നു കൊണ്ട് ചോദിച്ചു... "ഒന്നുമില്ല....ചുമ്മാ ഓരോന്ന്...." "മീനു ഞാനൊരു കാര്യം ചോദിച്ച നി പറയുവോ...." "ആ ചോദിക്ക്...." "ശേരിക്ക് നിയിവിടെ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യം എന്താ...എന്തോ പ്രശ്നമുണ്ടെന്നറിയാം....എന്താണെന്ന് എന്നോടൊന്നു പറഞ്ഞു കൂടെ....പിന്നെ നിന്ടെ മാഷിനെ കുറിച്ചു മൊക്കെ..." മരിയ പ്രതീക്ഷയോടെ മീനുവിന്ടെ മുഖത്തേക്ക് നോക്കി ചോദിച്ചു... ഇനിയും ഞാൻ എന്തിന് ഇവളിൽ നിന്ന് എല്ലാം മറച്ചു വെക്കണം...ഒക്കെ ഇവൾ ഇന്നത്തോടെ അറിയട്ടെ.... മീനു ഒരു ദിർക നിശ്വാസം എടുത്തു മരിയായോട് ആ എന്നു തലകുലുക്കി...

മരിയ അവളുടെ വാക്കുകളക്കായി കാതോർത്തിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹 ശ്രുതി & രജീഷ് "ഏട്ട...മീനു...അവൾ എവിടെയാവും...." ശ്രുതി വേദനയോടെ രജീഷിനെ നോക്കി കൊണ്ട് ചോദിച്ചു.... "അറിയില്ല....എവിടെയാണെങ്കിലും അവൾ സന്തോഷത്തോടെ സുരക്ഷിതമായ ഒരു കൈകളിൽ ആയാൽ മതി...." രജീഷ് "എനിക്കവളെ കാണാൻ തോനുന്നു ഏട്ട...." "നിനക്ക് മാത്രമല്ല ശ്രുതി....ഇവിടെ എല്ലാവർക്കും അവളെ ഒരു നോക്ക് കാണണമെന്ന ഇപ്പോഴുള്ള ആഗ്രഹം..." "ഹ്മ്മ... മീനു വരും....എനിക്കുറപ്പാ...അവൾക്ക് അത്ര പെട്ടെന്നൊന്നും നമ്മളെയൊന്നും ഉബക്ഷിക്കാൻ കഴിയില്ല...." ശ്രുതി "ഹാ...കാത്തിരിക്കാം അവളെ വരവിനായി...." 🔹🔹🔹🔹🔹🔹🔹🔹🔹 മീനു എല്ലാതും മരിയയോട് പറഞ്ഞു അവളെ മുഖത്തേക്ക് നോക്കി... "ഹ്മ്മ...ഇതായിരുന്നു ല്ലേ...സാരമില്ല മീനു...നിന്ടെ ശ്രുതിയെ പോലെ ഒന്നും എനിക്ക് ആവാൻ പറ്റില്ല....എന്നാലും നീയെന്റെ ചങ്ക..." രമ്യ അവളെ കെട്ടിപിടിച്ചു... മീനുവും ഒരു പുഞ്ചിരിയോടെ അവളെ കെട്ടിപിടിച്ചു.... "നിന്ടെ മാഷിനെ നിനക്ക് ഒത്തിരി ഇഷ്ടമാണല്ലേ...."

ഇഷ്ടമാണെന്നോ...ഈ ലോകത് എന്ടെ അമ്മയെയും ശ്രുതിയെയും കഴിഞ്ഞാൽ ഞാൻ ഇത്രത്തോളം സ്നേഹിച്ച ഒരേ ഒരു വ്യക്തി എന്ടെ മാഷാണ്....എന്ടെ മാത്രം മാഷ്... "എന്ന നിനക്ക് പൊക്കൂടെ നിന്ടെ മാഷിന്റെ അടുത്തേക്ക്..." മരിയ "ഇല്ല....മാഷിന്റെ മുന്നിൽ പോലും ഞാനിനി പോവില്ല...." കുറച്ചു സമയം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു... "മീനു നിനക്കൊരു കാര്യമാറിയാവോ...." മരിയ "എന്താ...." "അക്ഷയ്ക്ക് നിന്നെ ഇഷ്ടമായിരുന്നു...നിന്നെ കുറിച്ചു നിന്ടെ വിവാഹം കഴിയുന്നതിഞ്ഞു മുൻപ് നിയിവിടെ എത്തുന്നതിഞ്ഞു എത്രയോ മുൻപ് അവൻ പറഞ്ഞു ഞങ്ങൾക്കറിയാം.... നിന്ടെ വിവാഹം അവനൊരു ഷോക്ക് ആയിരുന്നു....പിന്നെ പതിയെ അതൊക്കെ ഒക്കെ ആയി..." "എനിക്കറിയാമായിരുന്നു അക്ഷയ്ക്ക് എന്നെ ഇഷ്ടമാണെന്ന്..." "അതെങ്ങനെ...." മരിയ "ഒരാൾക്ക് നമ്മളോടുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ മനസിലാക്കാമല്ലോ..." മീനു പുഞ്ചിരിയോടെ പറഞ്ഞു.... "ഹെലോ...നിങ്ങൾ റെഡി ആവുന്നില്ലേ....ഇവിടിങ്ങനെ സംസാരിച്ചിരിക്കാനാണോ പ്ലാൻ..."

എമിൻ അവരെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... "ഞങ്ങൾ ഒരുങ്ങിക്കോളാം... ടൈം ആവുന്നല്ലേ ഉള്ളു...." "ഹാ...ഒക്കെ..." മരിയടെ കവിളിലൊരു മുത്തം കൊടുത്തു അവനവിടെ നിന്നു പോയി... മീനുവിന് ഇത് സ്ഥിരം കാഴ്ച ആയതിനാൽ പ്രതേകിച്ചു ഒന്നും തോന്നിയില്ല.... അവൾ മരിയകൊന്നു പുഞ്ചിരിച്ചു കൊടുത്തു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി.... മീനു ഫ്രഷ് ആയി വന്നു അവളെ സാരി എടുത്തു ഉടുത്തു.... സാരി ഉടുത്ത ശേഷം അവൾ ലെന്സ് എടുത്തു കണ്ണിൽ വച്ചു ഇച്ചിരി make up കൂടെ ചെയ്തു മുറിയിൽ നിന്നിറങ്ങി.... "വൗ...മീനു...സൂപ്പർബ്..." മീനുവിനെ കണ്ട സഫർ പറഞ്ഞതും അക്ഷയ് അവളെ നോക്കി... ശെരിക്കും അവള വയലറ്റ് സാരിയിൽ സുന്ദരി ആയിരുന്നു....അക്ഷയുടെ മനസിൽ അവളോടുള്ള പ്രണയം അലതല്ലി... "മീനു നിനക്ക് ഈ സാരി പെര്ഫെക്ട് ആണ്..." മരിയ അങ്ങോട്ടെക് വന്നു കൊണ്ട് പറഞ്ഞു...മീനു എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു... "എന്ന ഇറങ്ങാല്ലേ..." എമിൻ "ഹാ...പോവാം..." മീനു എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞതുo എല്ലാവരും ആ എന്നു പറഞ്ഞു നടന്നു...

അങ്ങനെ അവർ പാർട്ടി നടക്കുന്ന ഹാളിൽ എത്തി.... "wow...belle fille.." (beautiful girl) മീനുവിനെ കണ്ട ഉടനെ അവിടുള്ള ഒരുത്തൻ ഉച്ചത്തിൽ പറഞ്ഞു... പാർട്ടി തുടങ്ങി....എല്ലാവരും ഡാൻസും മറ്റും കളിക്കുവാണ്...മീനു ഒരിടത്തു നിന്നു...ബാക്കി ഉള്ളവരൊക്കെ ഡാൻസ് കളിക്കുവാണ്...അപ്പോഴാണ് ഒരുത്തൻ അവളെ അടുത്തേക്ക് വന്നത്... അവൻ വന്നു അറിയാത്ത പോലെ മീനുവിന്ടെ അരക്കെട്ടിൽ ഒന്ന് തൊട്ടു... "Hai hot girl..." അവനൊരുതരം വശ്യമായ നോട്ടതോടെ മീനുവിനെ നോക്കി വിളിച്ചു... മീനു ഒന്നും മിണ്ടാതെ മാറി നിന്നു.... "ഹേയ്...ഹോട്ടി..." അവൻ വീണ്ടും അവളെ അടുത്തു വന്നു അരക്കെട്ടിൽ പിടിച്ചു... മീനു അവനിൽ നിന്ന് കുതറി കൊണ്ട് അവന്ടെ മോന്തകിട്ടു ഒരെണ്ണം പൊട്ടിച്ചു... "You...." അവൻ അലറി കൊണ്ട് അവളെ നേരെ വന്നതും അക്ഷയ് അവരെ മുന്നിൽ കയറി നിന്നു... അവൻ അക്ഷയെ തള്ളി മാറ്റി മീനുവിന്ടെ അടുത്തേക്ക് പാഞ്ഞു ചെന്നു...അപ്പോഴേക്ക് എല്ലാവരും ഡാൻസ് ഒക്കെ നിറുത്തി അവരെ തന്നെ നോക്കി നിക്കുവാണ്... മീനു പേടിച്ചു പിന്നിലേക്ക് നീങ്ങി നിന്നു....അപ്പോഴത്തെ ധൈര്യത്തിന് അവൾ തല്ലിയെങ്കിലും ഇപ്പോ അവൾക് ആ ധൈര്യം ഇല്ല..... സഫർ വന്നു അക്ഷയെ എഴുന്നേൽപ്പിച്ചു....എന്നിട്ട് സഫറും അക്ഷയിയും എമിനും കൂടെ അവനെ ചവിട്ടി...

അപ്പോഴേക്ക് അവന്ടെ ഒപ്പമുള്ള രണ്ടു പേര് കൂടെ വന്നു...പിന്നെ അവിടെ ഫുൾ അടിയായിരുന്നു.... ആരോ പോലീസിൽ വിളിച്ചറിയിച്ച പ്രകാരം പോലീസ് വന്നു അവരെ എല്ലാം സ്റ്റേഷനിൽ കൊണ്ടു പോയി....അവർകുറെ കള്ള കഥകൾ പറഞ്ഞെങ്കിലും പോലീസ് അതൊന്നും വിശ്വസിച്ചില്ല.... മീനുവിനോട് എന്താ നടന്നെ എന്നു ചോദിച്ചപ്പോൾ അവൾ ഉണ്ടായതെല്ലാം പറഞ്ഞു...അവനു നേരെ ഒരു കേസ് ഫയൽ ചെയ്തു അവർ സ്റ്റേഷനിൽ നിന്നു പൊന്നു.... 🔹🔹🔹🔹🔹🔹🔹🔹 "അനു മോനെ...എത്രയെന്നു വെച്ച നിയി മുറിയിൽ നിന്നിറങ്ങാതെ ഇങ്ങനെ ഇരിക്കുന്നെ....മീനു മോൾ എവിടെയോ ഉണ്ട്...വരും അവൾ...നി ഒന്ന് കോളേജിലേക്ക് എങ്കിലും പോ..." അനുവിന്ടെ ഇരിപ്പ് കണ്ടു 'അമ്മ സങ്കടത്തോടെ പറഞ്ഞു... "അമ്മേ...എനിക്ക് പറ്റുന്നില്ല...മീനു അവളില്ലാതെ എന്നെ കൊണ്ട് കഴിയില്ല...." നീണ്ടു വളർന്ന താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... "പറ്റണം മോനെ...നിന്ടെ ഈ അവസ്ഥ മീനുവേങ്ങാനും കണ്ട അവൾക് എന്ത് സങ്കടമാവും...." "അവളെവിടെ ആവും അമ്മേ...." അനു കൊച്ചു കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി ചോദിച്ചു...

"അറിയില്ല മോനെ...എവിടെയോ നിന്നെ ഓർത്തു ഇരിക്കുന്നുണ്ടാകും..." 'അമ്മ സങ്കടത്തോടെ തേങ്ങലടക്കി കൊണ്ട് പറഞ്ഞു... "ഉണ്ടാവും ല്ലേ...ഞാൻ കാരണമാ അമ്മേ അവൾ പോയത്...അവളെ ഒന്ന് കേട്ടാൽ മതിയായിരുന്നു ഞാൻ...പക്ഷെ കേട്ടില്ല...അത് കൊണ്ട ഇതൊക്കെ സംഭവിച്ചേ..." അനു കരഞ്ഞു പോയിരുന്നു.... "കഴിഞ്ഞതൊക്കെ കഴിഞ്ഞു...മോൻ ഒന്ന് പുറത്തേക്ക് വാ...പഴയ പോലെ കോളേജിലേക്ക് പോ...." "പറ്റില്ല അമ്മേ...എവിടേക് തിരിഞ്ഞാലും അവള മനസ് നിറയെ..." അനു അതും പറഞ്ഞു കൊണ്ട് ബെഡിൽ കയറി കിടന്നു...തന്ടെ മോന്റെ അവസ്ഥ കണ്ടു അവരെ കണ്ണുകൾ നിറഞ്ഞു... മീനു എവിടെയാ മോളെ നി....വന്നുടെ നിനക്ക്.... മനസിൽ മീനുവിനോടെന്ന പോലെ പറഞ്ഞു കൊണ്ട് അനു വിനെ ഒന്ന് കൂടെ നോക്കി അവർ മുറിയിൽ നിന്നിറങ്ങി പോയി... അനു ആ സമയം മീനുവിന്ടെ ഓർമകളിൽ മുഴുകി ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരിച്ചു ഫ്ലാറ്റിലേക്ക് പോകും വഴി ആരും ഒന്നും സംസാരിച്ചില്ല...മീനു നന്നായി പേടിച്ചിരുന്നു....ഫ്ലാറ്റിൽ എത്തിയതും എല്ലാവരും മുറിയിൽ പോയി ഫ്രഷ് ആയി വന്നു...

അക്ഷയുടെ തലയിൽ ഒരു മുറിവ് ഉണ്ടായിരുന്നു....അതിൽ നിന്ന് ചെറുതായി രക്തം വരുന്നത് മീനു കണ്ടതും അവൾ അക്ഷയിനെ പിടിച്ചു സെറ്റിയിൽ ഇരുത്തി... എന്നിട്ട് ഓടി പോയി first എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു മുറിവിലെ രക്തം വൃത്തിയാക്കാൻ തുടങ്ങി...അക്ഷയ് അന്തം വിട്ടു കൊണ്ട് മീനുവിനെ തന്നെ നോക്കി ഇരിക്കുവാണ്.....അവൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ലയിരുന്നു. ബാക്കി ഉള്ളവരൊക്കെ അവരെ കളിയാക്കി മൂളുന്നുണ്ട്. മുറിവ് ക്ലീൻ ആക്കിയതും മീനു അതിൽ bandage ഒട്ടിച്ചു... "മുറിവിൽ നിന്ന് ബ്ലഡ് വരുന്നുണ്ടായിരുന്നു..." First എയ്ഡ് ബോക്സ് തിരിച്ചു മുറിയിൽ കൊണ്ട് വെക്കുന്ന വഴി മീനു പറഞ്ഞു...അറിയാതെ തന്നെ അക്ഷയിടെ ചുണ്ടിൽ ഒരു പുഞ്ചിരി മോട്ടിട്ടു....അതേ ചിരിയോടെ തന്നെ അവൾ bandage ചെയ്തു കൊടുത്ത മുറിവിൽ അവൻ പതിയെ തലോടി.... ബാക്കി ഉള്ളവരൊക്കെ അവൻ ചെയ്യുന്നത് കണ്ടു ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു.... ഇതേ സമയം മീനു മുറിയിൽ ഇരുന്നു തന്ടെ മാഷിനെ കുറിച്ചു ആലോജിക്കുവായിരുന്നു....അനുവിനെ കുറിച്ചു ആലോജിക്കുമ്പോഴൊക്കെ അവളെ കണ്ണുകളും നിറഞ്ഞിരുന്നു..... പിരിയാൻ വേണ്ടി ആയിരുന്നെങ്കിൽ എന്തിനാ ദൈവമേ ഞങ്ങളെ ഒന്നിപ്പിച്ചേ...!!! ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story