❤️എന്റെ മാഷ് 2❤️ : ഭാഗം 59

ente mash two

രചന: AADI

പിറ്റേന്ന് രാവിലെ മീനു എഴുന്നേറ്റു ഒരു കോഫിയും കുടിച്ചു പുറത്തേക്കിറങ്ങി....ഈ സമയത്തു ഒരുപാട് പേർ ജോഗിങിന് പോകുന്നുണ്ട്... മീനു മെല്ലെ അതിലൂടെ നടന്നു... ഇങ്ങനെ ഒറ്റയ്ക്ക് നടക്കാൻ അവൾക് ഇവിടെ വന്ന ശേഷം വലിയ ഇഷ്ടമായിരുന്നു.... "ഹായ് ...." പെട്ടന്ന് തന്റെ ബാക്കിൽ നിന്ന് ഒരു ഹായ് കേട്ടു മീനു തിരിഞ്ഞു നോക്കി.... സുന്ദരി ആയ ഒരു പെണ്ണ് ജീനും ഒരു t shirtum ഇട്ടു നിൽക്കുന്നു...അവളെ മുടി ഇഴകൾ കാറ്റിൽ പറക്കുന്നുണ്ട്....അവളെ ചിരി കാണാൻ ഒരു പ്രതേക ഭംഗി ഉള്ള പോലെ മീനുവിന് തോന്നി.... "ഹേയ്..." അവൾ ഒന്നു കൂടെ വിളിച്ചതും മീനു അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു... "ഞാൻ നവ്യ...മലയാളി ആണ്...നിങ്ങളും മലയാളി അല്ലെ..." ശെരിക്കും അവളെ കണ്ടാൽ മലയാളി ആണെന്ന് തോന്നുമായിരുന്നില്ല...അത് കൊണ്ട് തന്നെ അവൾ മലയാളി ആണെന്ന് പറഞ്ഞപ്പോൾ മീനു ചെറുതായി ഒന്ന് ഞെട്ടതിരുന്നില്ല. "അതേ...എന്നെ നേരത്തെ അറിയാമോ..." മീനു "ഇല്ല...അക്ഷയ്ടെ ഫ്ലാറ്റിൽ ആണ് താമസം എന്നറിയാം..." "അഹ്...അക്ഷയിയെ ഒക്കെ അറിയോ..." ●മീനു "അറിയാം...എനിക്ക് അക്ഷയിയെ ഇഷ്ടമാണ്...2 years ആയി ഞാൻ അവന്ടെ പിന്നാലെ നടക്കുന്നു...." അവൾ സങ്കടത്തോടെ പറഞ്ഞു... മീനുവിനും അത് കേട്ടപ്പോൾ സങ്കടമായി...

അക്ഷയ് എന്നെ സ്നേഹിക്കുന്നതിഞ്ഞു പകരം ഇവളെ സ്നേഹിച്ചിരുന്നെങ്കിൽ... "ആണോ..." "അതേ...അല്ല എന്താ നിങ്ങളെ പേര്...ഞാൻ അത് ചോദിക്കാൻ മറന്നു..." "എന്റെ പേര് മീന...മീനു എന്നു വിളിക്കും..." "എന്ന ഞാനും മീനു എന്നു വിളിക്കാം...ഫ്രണ്ട്‌സ്...." അവൾ മീനുവിന് നേരെ കൈ നീട്ടിയതും മീനുവും ഫ്രണ്ട്‌സ് എന്നു പറഞ്ഞു കൈ കൊടുത്തു... "എന്ന വാ നമുക്ക് നടന്നു കൊണ്ട് സംസാരിക്ക...." നവ്യ അങ്ങനെ അവർ ഓരോ കാര്യങ്ങളും സംസാരിച്ചു കൊണ്ട് നടന്നു...നവ്യ നല്ല സംസാര പ്രിയ ആണെന്ന് അവളെ സംസാരത്തിൽ നിന്ന് മീനുവിന് മനസിലായി...ഓരോന്നു പറഞ്ഞു ചിരിച്ചും കളിച്ചും അവർ തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പൊന്നു... "പിന്നെയ് മീനു എന്റെ ഫ്ലാറ്റ് നിങ്ങടെ ഫ്ലാറ്റിന്റെ 2 റൂം കഴിഞ്ഞുള്ളതാ വല്ലോപോഴും അങ്ങോട്ട് വരോണ്ടു....ഇവിടെ പിന്നെ എനിക്ക് കയറാൻ പെർമിഷൻ ഇല്ല... അക്ഷയ് എന്നെ ഇറക്കി വിടും...പിന്നെ താൻ എങ്ങനെയെങ്കിലും ഞങ്ങളെ ഒന്ന് സെറ്റ് ആക്കി തരോണ്ടു...." മീനു അതിന് തമ്ബ്‌സ് up കാണിച്ചു ഒരു പുഞ്ചിരിയോടെ മുറിയിലേക്ക് കയറി.... എങ്ങനെയെങ്കിലും അക്ഷയിയെയും നവ്യയെയും സെറ്റ് ആകണം... അതിനുള്ള ഓരോ വഴികളും മീനു ആലോചിച്ചു കൊണ്ടിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ അനു ഒരുങ്ങി പുറത്തേക്ക് ഇറങ്ങിയത് കണ്ടു എല്ലാവർക്കും സന്തോഷമായി... "വാ അനു ഭക്ഷണം കഴിക്കാം..." രജീഷ് സന്തോഷത്തോടെ അവനെ വിളിച്ചു കൊണ്ട് പറഞ്ഞു... അനു ഒന്ന് പുഞ്ചിരിച്ചു അവന്ടെ അടുത്തു വന്നിരുന്നു... അന്ന് അവരെല്ലാം സന്തോഷത്തോടെ ഭക്ഷണം കഴിച്ചു...അവരുടെ മുന്നിൽ സന്തോഷം അഭിനയിക്കുന്നുണ്ടെങ്കിലും ഉള്ളിൽ അവൻ കരയുവായിരുന്നു...ശ്രുതിക്ക് അവന്ടെ മുഖ ഭാവത്തിൽ നിന്നു തന്നെ അത് മനസിലാവും ചെയ്തിരുന്നു... അനു തന്ടെ ബുള്ളെറ്റിന്റെ കീ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അവൻ നേരെ ബീച്ചിലേക്ക് പോയി അവിടെ ഇരുന്നു.... മീനുവിനെയും കൊണ്ട് ഇവിടെ വന്നു ഇരുന്നതും അന്ന് പരസ്പരം നോക്കി പുച്ഛിച്ചു മുഖം തിരിച്ചതുമൊക്കെ ഓർത്തു അവന്ടെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു.... അവൻ തന്ടെ ഫോൺ എടുത്തു അതിലുള്ള മീനുവിന്ടെ ഫോട്ടോയും നോക്കി കൊണ്ട് ഇരുന്നു..... "ഏതാ മോനെ ഈ പീസ്...." ഒരുത്തൻ അനുവിന്ടെ ഫോണിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും അനു ദേഷ്യത്തോടെ അവനെ നോക്കി.... അവന്ടെ നോട്ടം അപ്പോഴും ആ ഫോണിൽ ആയിരുന്നു... അനു ഫോൺ ഓഫ്‌ ചെയ്തു എഴുന്നേറ്റു നിന്നു... "എന്താടാ.....മോനെ...."

അനു ദേഷ്യത്തിൽ അലറി കൊണ്ട് അവന്ടെ മുഖത്തിനിട്ടു ഒന്ന് കൊടുത്തു... "ടാ..." അവൻ അലറി കൊണ്ട് അനുവിന് നേരെ വന്നു....അനു എല്ല ദേഷ്യവും ആവഹിച്ചെടുത്തു അവനിട്ടു നന്നായി തന്നെ കൊടുത്തു കൊണ്ടിരുന്നു.... "അനു...ടാ...." പെട്ടന്ന് അതുവഴി പോയ മഹേഷ് അനുവിന്ടെ അടുത്തു വന്നു അവനെ പിടിച്ചു വച്ചു... "അനു മതി തല്ലിയത്... നിയെന്താ പബ്ലിക് ആയി തല്ല് കൂടാൻ ഇറങ്ങിയെക്കുവാണോ..." മഹേഷ് ദേഷ്യത്തിൽ അവനെ പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു... "ഇവൻ എന്ടെ മീനുവിനെ പറഞ്ഞേട... അവളെ പറഞ്ഞ ഇവനെ ഞാൻ കൊല്ലണ്ടെ..." അനു ദേഷ്യത്തോടെ മഹേഷിന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു... "ജീവൻ വേണമെങ്കിൽ എഴുന്നേറ്റു പോടാ..." നിലത്തു കിടന്നു വേദന കൊണ്ട് പുളയുന്നവനെ നോക്കി മഹേഷ് പറഞ്ഞതും അവൻ എങ്ങനെയൊക്കെയോ എഴുന്നേറ്റു കൊണ്ട് അവിടെ നിന്ന് ഓടി... അവൻ പോയതും അനു വിനെ മഹേഷ് വിട്ടു.... "നിയെന്താ അനു ഈ ചെയ്യുന്നേ..." "ഞാൻ പിന്നെ എന്ത് ചെയ്യണമെഡ...എന്ടെ പെണ്ണിനെയ അവൻ പറഞ്ഞേ..." "അവൻ എങ്ങാനും ചത്തിരുന്നെങ്കിലോ..." "അവനൊക്കെ ചാവെന്നേ ആണ് വേണ്ടത്..." അനു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...

"അനു ആദ്യം നിയൊന്ന് കൂൾ ആവ്...കുറെ ദിവസങ്ങൾക്കു ശേഷം നിയൊന്ന് പുഞ്ചിരിച്ചു സംസാരിച്ചു പുറത്തേക്ക് ഒക്കെ ഇറങ്ങി എന്നു നിന്ടെ അമ്മയും ചേട്ടനുമൊക്കെ സന്തോഷത്തോടെ വിളിച്ചു പറഞ്ഞപ്പോ നിന്നെ കാണാൻ വേണ്ടി ഇറങ്ങിയത ഞാൻ... അപ്പോ കണ്ടതോ നി പുറത്തിറങ്ങി തല്ല് ഉണ്ടാകുന്നതും...എന്താ അനു ഇങ്ങനെ ആയ ചെയ്യ.... മീനു അവൾ വരും...നിന്നെ മറക്കാൻ ഒരിക്കലും അവളെ കൊണ്ട് കഴിയില്ല... നി അവളെ ഓർമകളിൽ മാത്രം മുഴുകി ബാക്കി ഉള്ളവരെ വേദനിപ്പിക്കുവാണ് ഇപ്പോ ചെയ്യുന്നത്....മീനു പോയ സങ്കടവും അതിലൂടെ നിയും കൂടെ ഇങ്ങനെ ആയ അവർക്ക് എന്തു മാത്രം സങ്കടം ഉണ്ടാവും... നി പഴയ ആ അനു ആവാൻ നോക്ക്...മീനുവിനെ മറക്കാൻ ഒന്നും നിന്നോട് ഞാൻ പറയുന്നില്ല....പക്ഷെ എപ്പോഴും അവളെ ഓർമകളിൽ മുഴുകി നിന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതെ ഇരിക്കാൻ നോക്ക്...." അത്രയും പറഞ്ഞു കൊണ്ട് മഹേഷ് അനുവിന്ടെ ഷോള്ഡറിൽ ഒന്ന് തട്ടി കൊണ്ട് അവിടെ നിന്ന് പോയി.... മഹേഷ് പോയതിഞ്ഞു ശേഷം അനു അവൻ പറഞ്ഞ ഓരോ കാര്യങ്ങളും ഇരുന്നു ആലോജിക്കുവാൻ തുടങ്ങി.... ശെരിയാണ്...തന്ടെ പേരിൽ എല്ലാവരും സങ്കടപെടുവാണ്... താൻ ഇന്നുവരെ അവരെ സങ്കടത്തെ കുറിച്ചു ഒന്നു ആലോജിക്ക പോലും ചെയ്തില്ല....

ഏതു സമയവും തന്ടെ ലോകത്തു മാത്രമായി ജീവിച്ചു... മറ്റാരെയും സങ്കടം താൻ നോക്കിയില്ല....താൻ ഇത്ര സ്വർഥൻ ആയിരുന്നോ... അനുവിന് അവനോട് തന്നെ പുച്ഛം തോന്നി... ഇല്ല...താൻ കാരണം ഇനി ആരും വേദനിക്കണ്ട....മാറണം എനിക്ക്... അനു ഒരു ഉറച്ച തീരുമാനം എടുത്തു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു തിരിച്ചു വീട്ടിലേക്ക് വിട്ടു..... 🔹🔹🔹🔹🔹🔹🔹 രാത്രി അക്ഷയ് ബാൽക്കണിയിൽ നിൽക്കുമ്പോൾ മീനു അവന്ടെ അടുത്തേക്ക് ചെന്നു... "എന്താ മീനു..." മീനുവിനെ കണ്ട ഉടനെ അക്ഷയ് ചോദിച്ചു... "അക്ഷയ് എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്..." "എന്താ" അക്ഷയ് സംശയത്തോടെ ചോദിച്ചു... "എനിക്കറിയാം അക്ഷയ് നിനക്ക് എന്നെ ഇഷ്ടമാണെന്ന്....പക്ഷെ നിനക്ക് ഒരിക്കലും എന്നെ കിട്ടില്ല....ഞാൻ ഒരു ഭാര്യ ആണ് അക്ഷയ്...ചില പ്രശ്നങ്ങൾ കൊണ്ടാണ് ഞാനിപ്പോ ഇവിടെ നിൽക്കുന്നത് പോലും... ഒരിക്കൽ ഞാൻ പോവും...എന്ടെ മാഷിന്റെ അടുത്തേക്ക്....എന്റെ മനസ് പറയുന്നു ഞാൻ മാഷിന്റെ അടുക്കൽ തന്നെ എത്തുമെന്ന്....മാഷിന്റെ സ്ഥാനത് എനിക്ക് മറ്റാരെയും കാണാൻ കഴിയില്ല...കാരണം ഞാൻ എല്ലാം കൊണ്ടും എന്റെ മാഷിന് സ്വന്തമാണ്....നാളെ ഒരിക്കൽ ഞാനിവിടെ നിന്നു പോകുമ്പോൾ നി വേദനിക്കരുത്...

നിന്നെ സ്നേഹിക്കുന്ന ഒരാളുണ്ട്...നവ്യ...അവളെ നി ഇഷ്ടപെടണം... എനിക്കറിയാം നി അവളെ സ്നേഹിക്കാതിരിക്കുന്നതിനുള്ള കാരണം ഞാനാണെന്ന്.... അക്ഷയ് താൻ ഒരു കാര്യം മനസിലാക്കണം...നമ്മെ സ്നേഹിക്കാത്തവരെ അല്ല നോക്കേണ്ടത്...നമ്മെ സ്നേഹിക്കുന്നവരെ ആണ് നോക്കേണ്ടത്.... കിട്ടാത്ത സ്നേഹതിഞ്ഞു പിന്നാലെ പോവരുത് അക്ഷയ്... നിന്നെ സ്നേഹിക്കുന്ന ഒരാളുണ്ട്...അവളെ നി നോക്കണം...നിനക്ക് ഞാൻ പറഞ്ഞത് ഒക്കെ മനസിലയെന്നു കരുതുന്നു...." മീനു അത്രയും പറഞ്ഞു കൊണ്ട് അക്ഷയിയുടെ മുഖത്തേക്ക് നോക്കി.... "എനിക്ക് നി പറഞ്ഞത് മനസിലായി മീനു....ഇഷ്ടമായിരുന്നു എനിക്ക് നിന്നെ....സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നു....എന്നാൽ ഇപ്പോൾ മുതൽ അത് വേണ്ട... നിനക്ക് നിന്ടെ മാഷ് തന്നെയാ ചേര...നവ്യ അവളെ ഞാൻ സ്നേഹിക്കാം...പക്ഷെ എനിക്ക് അതിന് ഇടത്തിരി ടൈം എടുക്കും...ആ സമായത്തിനുള്ളിൽ നിന്നെ ഞാൻ മറന്നിരിക്കും...." അക്ഷയ് പറഞ്ഞതും മീനു അവൻക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... "ഈ കാര്യം നി തന്നെ നേരിട്ട് നവ്യയോട് നാളെ പറയണം...." മീനു "പറയാം...." അക്ഷയ് ഒരു ഇളം പുഞ്ചിരിയോടെ പറഞ്ഞു.... "എന്ന നമുക്ക് നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആയാലോ..."

മീനു അവനോട് ചോദിച്ചതും അവൻ ഒരു നിമിഷം ചിന്തിച്ചശേഷം ഒക്കെ പറഞ്ഞു...പിന്നെ ഇരുവരും അവിടെ നിന്നു ഒരുപാട് സമയം സംസാരിച്ചു.... മീനുവിന്ടെ സംസാരങ്ങളിൽ അവളെ മാഷും ശ്രുതിയും തറവാടുമെല്ലാം നിറഞ്ഞു നിന്നിരുന്നു..... "മീനു ഇപ്പോൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലെ...അപ്പോ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...." അക്ഷയ് "എനിക്കറിയാം എന്താ ചോദിക്കാൻ പോവുന്നെ എന്ന്... എന്തു കൊണ്ട ഞാൻ ഇവിടേക്ക് വരാൻ കാരണം...അത് പോലെ ലച്ചുവിനോട് ഞാൻ ഇവിടുള്ള വിവരം പറയരുത് എന്നു പറഞ്ഞതും എന്തു കൊണ്ടാണ് എന്നല്ലേ....അതല്ലേ അക്ഷയ്ക്ക് അറിയേണ്ടത്...." അതിന് അവൻ അതേ എന്നു തലകുലുക്കി... മീനു കുറച്ചു സമയം മിണ്ടാതെ നിന്നു....പിന്നെ ഒരു ദിർക നിശ്വാസം എടുത്തു അവൾ അവളുടെയും മാഷിന്റെയും കഥ അക്ഷയിയോട് പറഞ്ഞു.... "ഈ കാര്യത്തിനാണോ മീനു നി ഇവിടെ നിൽകുന്നേ....

പൊക്കൂടെ നിനക്ക് എന്നിട്ട് സത്യങ്ങൾ പറഞ്ഞൂടെ...ഏട്ടത്തി ഒക്കെ നിന്നെ കാണാത്ത വിഷമത്തിൽ ഇരിക്കുവാ...." ഒക്കെ കേട്ടു കഴിഞ്ഞ ശേഷം അക്ഷയ് പറഞ്ഞു.... "പോകണം...ഇപ്പോഴല്ല കുറച്ചു കൂടെ കഴിഞ്...എനിക്ക് എന്ടെ മാഷിനെ കാണാതെ നിൽക്കാൻ കഴിയില്ല....പക്ഷെ ഇപ്പോൾ ഞാൻ പോവില്ല...മാഷ് സത്യങ്ങൾ മനസിലാക്കണം...അതും സ്വയം...അതിന് ശേഷം ഞാൻ മാഷിന്റെ മുന്നിലേക്ക് പോവും...അത് വരെ ഈ ഒളിച്ചു കളി നീണ്ടു നിൽക്കട്ടെ...." മീനു ഒരു പുഞ്ചിരിയോടെ പറഞ്ഞതും അക്ഷയിയും ഒന്നുച്ചിരിച്ചു കൊടുത്തു.... അവൻക്ക് അപ്പോൾ മനസിൽ ഇതെല്ലാം ലച്ചുവിനോട് പറയാൻ ആഗ്രഹമുണ്ടെങ്കിലും മീനുവിനോട് ഇതൊന്നും ആരോടും പറയില്ല എന്നു വാക്ക് കൊടുത്തിനാൽ അവൻ സ്വയം ഒതുങ്ങി.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story