❤️എന്റെ മാഷ് 2❤️ : ഭാഗം 6

ente mash two

രചന: AADI

മാളവികയുടെ ആ ചിരി മീനുവും ശ്രുതിയും കണ്ടിരുന്നില്ല....കണ്ടിരുന്നേൽ അപ്പോ തന്നെ അവൾക്കുള്ളതും അവര് കയ്യോടെ കൊടുത്തിരുന്നു..... രജീഷ് മാഷ് നല്ല ക്ലാസ് എടുക്കലിലാണ്..... ശ്രുതിയോ നല്ല വായി നോട്ടത്തിലും....മീനു പിന്നെ ക്ലാസ്സിന്ടെ പുറത്തേക്ക് നോക്കി ഇരിക്കുന്നു..... "എടി...ഈ രാജീഷേട്ടൻ എന്ത് ലുക്ക് ആണല്ലേ...." ശ്രുതി "ഉലക്കാ...എന്റെ ഭാവി ഭർത്തു എവിടെയാണോ എന്തോ....." മീനു &&&&&&&&&&&&&&& "ഞാനിവിടെ ഉണ്ട്......" "ആഹ്...താനിവിടെ നിൽക്കായിരുന്നു....എങ്ങനെയുണ്ട് ക്ലാസ്സോക്കെ....." 2nd പീരിയഡ് ഓഫ്‌ ആയതു കൊണ്ട് വെറുതെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് മഹി സാർ വന്നത്.....മഹി സാറിനെ ഇന്ന് പരിജയപ്പെട്ടതാണെട്ടോ..... ഞാൻ ശരിക്ക് ബാംഗ്ലൂരിൽ തന്നെ നിൽക്കാൻ കരുതിയതായിരുന്നു.... പക്ഷെ അമ്മക്ക് ഒരേ നിർബന്ധം ചേട്ടനെ പോലെ ഞാനും അമ്മയുടെ കൺ വേട്ടത്തു തന്നെ ഉണ്ടാവണം എന്ന്.... അത് കൊണ്ട് ചേട്ടൻ ഇവിടെ ഒരു സാറിനെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കയറി.....കോളേജ് ഒക്കെ എനിക്കിഷ്ടായി...പക്ഷെ ആ പിശാശിനെ ആണ് എനിക്ക് പറ്റാത്തത്....ഒരു മീന.... അവളെ ഡ്രസിങ് ഒക്കെ കണ്ടെച്ചാലും മതി....അവൾക്കെന്താ മാന്യമായ നല്ലൊരു ഡ്രസ് ഇട്ടാൽ...ഹാ...അവളെ സ്വഭാവത്തിന് അനുസരിച്ച ഡ്രസ് അല്ലെ അവൾ ഇഡാ....

അല്ല അനു നിയിപ്പോ എന്തിനാ അവളെ കുറിച്ചു ആലോചിക്കുന്നത്.... 【മനസ്സ്】 ശെരിയല്ലോ....ഞാനെന്തിനാ ഇപ്പോ അവളെ കുറിച്ചു ആലോചിച്ചേ.... ശേ....ഇപ്പോ എന്ത് ആലോചിച്ചു തുടങ്ങിയാലും അവസാനം അത് അവളിലാണെല്ലോ അവസാനിക്കുന്നെ..... എന്താ അനു വല്ല സ്പാർക്കും തോന്നിയോ അവളോട് 【മനസ്】 സ്പാർക്കോ... ആ പിശാശിനോട്.... ഹം..അവളോടൊക്കെ സ്പാർക്ക് തോന്നാണമെങ്കിൽ ഞാൻ വീണ്ടും ജനിക്കണം..... "ഹേയ്.... അരവിന്ത്...താനിത് ഏത് ലോകത്ത...." പെട്ടന്ന് മഹി സാർ എന്നെ വിളിച്ചപ്പോഴാണ് ഞാനും മനസും തമ്മിലുള്ള സംസാരത്തിന് കടിഞ്ഞാണ് ഇട്ടത്..... ഞാൻ പിന്നെ മഹി സാറിനോട് സംസാരിച്ചിരുന്നു....മഹി സാറിനും എന്റെ അതേ age ആണ്..... ബെൽ അടിച്ചതും ഞാനും മഹിയും കൂടെ ക്യാന്റീനിലേക്ക് നടന്നു..... &&&&&&&&&&&&&&&&&& ശ്രുതി കുറെ സമയമായി രജീഷ് മാഷിന്റെ പുരാണം തുടങ്ങീട്ട്....എപ്പോഴാണാവോ ഞാൻ അവളെ മണ്ടക്കിട്ടു കോട്ട...കുറെ സമയമായി വേർപ്പിക്കൽ തുടങ്ങീട്ട്.... ഈ രജീഷ് മാഷ് ഇതിനെ ഇനി എങ്ങനെ സഹിക്കും.....

ഹോ...മാഷിന്റെ ഒരു കഷ്ട കാലo.... പെട്ടന്നാണ് ബെൽ അടിച്ചത്....ഹാവൂ....ദൈവമേ നീയെന്നെ രക്ഷിച്ചു... അല്ലേൽ ഞാൻ ഒരു കൊലയാളി ആയിരുന്നു....ഞാൻ വേഗം ഇരുന്നിടത്തു നിന്ന് എണീറ്റു രജീഷ് മാഷിന്റെ അടുത്തേക്ക് ഓടി.... "മാഷേ നിക്ക്...എങ്ങോട്ടാ ഇത്ര ധൃതിയിൽ...." ഞാൻ "ക്യാന്റീനിലേക്ക് ആണ് മോളെ....എന്തെയ്...." "ക്യാന്റീനിലേക്കോ...എന്ന വാ..ഞാനും കമ്പനിക്ക് വരാം...." ഞാൻ "എന്നെ ഇന്ന് പാപ്പരക്കാനാണല്ലേ മോളെ ഉദ്ദേശം....." "😁😁😁" "അല്ല എവിടെ എന്റെ പ്രിയതമായും മറ്റേ 4 എണ്ണവും...." മാഷ് നടക്കുന്നതിനിടയിൽ എന്നോട് ചോദിച്ചു.... "ആ...എനിക്കറിയില്ല...ഞാനിങ് പോന്നു...." "ഹ്മ്മ....." "ഏട്ടനെ ഞാൻ സമ്മതിച്ചു ട്ടോ... ആ മുതലിനെ അല്ലെ സഹിക്കാൻ പോവുന്നെ....." ക്ലാസ്സിലും ആരെങ്കിലും ഒപ്പം ഉണ്ടെങ്കിലും മാത്രമുള്ളു ട്ടോ ഞാൻ മാഷ് എന്നൊക്കെ വിളിക്ക....അല്ലാതെപ്പോ ഞങ്ങൾ മാത്രം ഉള്ളപ്പോ ഞാൻ ഏട്ട എന്ന വിളിക്കാർ.... ഏട്ടനും അതാണ് ഇഷ്ടം....എനിക്കും...കാരണം ഫ്രീ ആയിട്ടൊരു സഹോദരനെ കിട്ടീക്കല്ലേ😝 "അതെന്തേ മീനു നി അങ്ങനെ പറഞ്ഞേ...." ഏട്ടൻ പെട്ടന്ന് എന്നോട് ചോദിച്ചതും ഞാൻ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു.... "ഹഹ...ഹാ....എന്റെ പ്രിയതമടെ ഓരോ കാര്യങ്ങൾ.....അല്ല നിന്ടെ അമ്മക്ക് ഒക്കെ സുകല്ലേ...." ഏട്ടൻ "ആണല്ലോ....ഏട്ടന് എന്റെ അമ്മയെ നേരത്തെ അറിയോ....." "ഏ...ഏയ്...ഇല്ല...." ഒന്ന് പതറി കൊണ്ട് രജീഷ് മാഷ് പറഞ്ഞൊപ്പിച്ചു....... "ഹ്മ്മ....വാ അവിടിരിക്കാം....."

സംസാരിച്ചു സംസാരിച്ചു അവർ ക്യാന്റീനിൽ എത്തിയിരുന്നു.... മീനു ചൂണ്ടിയ ടേബിളിൽ അവർ വന്നിരുന്നതും അനുവും മഹിയും വന്നിരുന്നതും ഒപ്പമായിരുന്നു.... അനു മീനുവിനെ കണ്ടതും ഞെട്ടി... മീനുവിന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു.... "ആഹാ...നിങ്ങളും ഇവിടെ ഉണ്ടായിരുന്നോ...." രജീഷ് മാഷ് "ഹാ...അല്ല മീന എന്താ മാഷിന്റെ കൂടെ...." മഹി "കാന്താരി ചുമ്മാ എന്റെ കൂടെ കൂടിയതാ...." രജീഷ് മാഷ് മീനുവിന്ടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു....മീനു ആണേലോ കണ്ണിമ വെട്ടാതെ ഞെട്ടി കൊണ്ട് അനുവിനെയും നോക്കി ഇരിക്കുവായിരുന്നു.... അനുവിന് രജീഷ് മാഷ് മീനുവിന്റെ കവിളിൽ നുള്ളിയപ്പോൾ എന്തോ രജീഷ് മാഷിനോട് ദേഷ്യം തോന്നി.... മീനു വേഗം അനുവിലുള്ള നോട്ടം മാറ്റി മഹി സാറിനോടും രജീഷ് മാഷിനോടും ഓരോന്ന് സംസാരിച്ചിരുന്നു.... അനു അവളെ ഓരോ സംസാരങ്ങളും മുഖത്തു വിരിയുന്ന ഭാവങ്ങളും ഒരു ചെറു ചിരിയാലെ മറ്റേതോ ലോകാതെന്ന പോലെ നോക്കി ഇരുന്നു.....മഹി സാറും അവളെ സംസാരം നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു....

പെട്ടന്ന് രജീഷ് മാഷ് അനുവിന്റെ കയ്യിനിട്ടു ഒരു തട്ട് കൊടുത്തു.... അനു മീനുവിലുള്ള നോട്ടം മാറ്റി എന്താണെന്ന ഭാവന രജീഷ് മാഷിനെ നോക്കി.... "മതി എന്റെ പെങ്ങളൂട്ടിടെ ചോര ഊറ്റി കുടിച്ചത്....അവളെ ഇഷ്ടയെങ്കിൽ ഈ ഏട്ടൻ മുന്നിൽ നിന്ന് നിങ്ങളെ കല്യാണം നടത്തി തരാം........" രജീഷ് മാഷത് പറഞ്ഞതും അനു മാഷിനെ ഒന്ന് തറപ്പിച്ചു നോക്കി.... "മീനു...നി എന്താ ആരെയും പ്രേമിക്കാത്തെ...." മഹി "അതിന് ഇവളെയൊക്കെ ആര് പ്രേമിക്കാനാ.... കണ്ടെച്ചാലും മതി...." അനു "ആര് പറഞ്ഞു അവളെ പ്രേമിക്കാൻ ആളില്ല എന്ന്.... എന്റെ അനിയനിവിടെ വടി പോലെ ഇരിക്കുമ്പോൾ...." രജീഷ് മാഷ് ഇളിച്ചു കൊണ്ട് മെല്ലെ അനുവിനോട് ശബ്ദം കുറച്ചു പറഞ്ഞു....അനു അത് കേട്ട് രജീഷ് മാഷിനെ നോക്കി പല്ല് കടിച്ചു.... അതിന് രജീഷ് മാഷ് ഒന്ന് കണ്ണിറുക്കി കാണിച്ചു മീനുവിന് നേരെ തിരിഞ്ഞു.... "പിന്നെ...പ്രേമിക്കാനോ ഞാനോ...no എനിക്ക് ഇങ്ങനെ എൻജോയ് ചെയ്തു നടക്കണം...പിന്നെ എന്റെ മനസിനിണങ്ങിയ ഒരാളെ കിട്ടുവാണേൽ ഒരു കൈ നോക്കും...." മീനു "അങ്ങനെ ഒരാളെ എന്നു കിട്ടും...."

രജീഷ് മാഷ് "അതൊക്കെ കിട്ടുമെന്നേ.... അയാൾക്കായി ഈ ഉള്ളവൾ ഇവിടെ കാത്തിരിക്കുവാണ്....." മീനു അത് പറഞ്ഞു നിറുത്തിയതും അനുവിന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു..... &&&&&&&&&&&&&&&&&& 【ശ്രുതി】 "ശ്രുതിയെ മീനു എന്തിനാടി നിന്ടെ ഏട്ടന്റെ കൂടെ ഓടിയെ...." സന്ധ്യ "അത് തന്നെയാ ഞാനും ആലോചിക്കുന്നെ... ഹാ അവർ ഏട്ടനും പെങ്ങൾക്കും എന്തെങ്കിലും പറയാൻ ഉണ്ടാവും...." ശ്രുതി "ഹാ...നമുക്ക് ഒന്ന് അവരെ പോയി നോക്കാം...." അശ്വിൻ അങ്ങനെ നാലും മീനുവിനെ നോക്കി നടക്കാൻ തുടങ്ങി.... "ഹോ...കുഴങ്ങി...ഈ പെണ്ണിത് എങ്ങോട്ടാ പോയെ...." യാസിർ "ഇനി കാന്റീൻ കൂടി നോക്കാനുണ്ട്.... അവിടെ കൂടി ഒന്ന് നോക്കാം...." ആയിഷ "ഹാ നടക്...." അശ്വിൻ അങ്ങനെ നാലും ക്യാന്റീനിലേക്ക് വിട്ടു.....അവിടെ എത്തിയപ്പോ മഹി മാഷിനോടും രജീഷ് മാഷിനോടും ഇരുന്നു കത്തി അടിക്കുന്ന മീനുവിനെയാണ് കണ്ടത്.... &&&&&&&&&&&&&&&& "മോനെ....." പെട്ടന്ന് ഇങ്ങനൊരു വിളി കേട്ടപ്പോൾ ഞങ്ങൾ ആരാണെന്നു നോക്കി....ശ്രുതി.....ഞാൻ ആ പരട്ട മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പല പല നവരസങ്ങൾ മുഖത്തു കണ്ടു.... "ആരാ ഇപ്പോ ഇവിടെ മോൻ...." മഹി അത് കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത്...പ്യാവം മഹി സാറിന് അറിയില്ലല്ലോ ഈ നിൽക്കുന്ന പോത്ത് ആണ് ആ പറയപ്പെട്ട മോൻ എന്ന്.....

അനു രജീഷ് മാഷിനോട് അവരൊന്നും കാണാതെ വലിച്ചു കൊണ്ട് പോടാ അതിനെ എന്നു പറഞ്ഞതും രജീഷ് മാഷ് ഒരുമാതിരി ഇളി ഇളിച്ചു ശ്രുതിയുടെ അടുത്തേക്ക് ചെന്നു അവളെയും വലിച്ചു കൊണ്ട് പോയി..... അവളെ വലിച്ചു കൊണ്ട് പോയപ്പോ തന്നെ മറ്റേ മൂന്നെണ്ണവും ശ്രുതിയുടെ പിന്നാലെ പോയി.... മഹി സാറിന് എന്തോ അര്ജന്റ് കാൾ വന്നപ്പോ അദ്ദേഹവും പോയി....ഇപ്പൊ മീനുവും മാഷും മാത്രമുള്ളു ടേബിളിൽ..... അനു വെറുതെ ഒന്ന് മീനുവിനെ നോക്കിയപ്പോൾ അവൾ അലസമായി അങ്ങോട്ടും മിങ്ങോട്ടും നോക്കുന്നത് കണ്ടു....അവളെ മുഖത്തു നിന്ന് അവൻക്ക് കണ്ണെടുക്കാൻ തന്നെ തോന്നിയില്ല..... എന്തോ ഒരു പ്രതേക അവളിൽ ഉള്ള പോലെ അവന് അനുഭവപ്പെട്ടു.... പെട്ടന്നാണ് ഒരു ചെക്കൻ അവിടേക്ക് വന്നത്..... "മീന....താൻ ഒന്ന് എന്റെ കൂടെ വരോ...." മീനു ഒന്ന് സംശയിച്ചു നിന്നു അനുവിനെ ഒന്ന് നോക്കിയ ശേഷം അവന്ടെ കൂടെ പോയി.... അത് കണ്ടപ്പോൾ തന്നെ അനുവിന് ഏതിലൂടെയൊക്കെയോ ദേഷ്യം വന്നു....അവൻ കൈ കൊണ്ട് ടേബിളിനിട്ടൊരു കുത്ത് കൊടുത്തു അവിടുന്ന് എണീറ്റു പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story