❤️എന്റെ മാഷ് 2❤️ : ഭാഗം 60

ente mash two

രചന: AADI

പിറ്റേന്ന് മീനു ഒറ്റയ്ക്ക് പുറത്തു കൂടെ നടക്കുമ്പോൾ നവ്യ സന്തോഷത്തോടെ ഓടി വന്നു അവളെ കെട്ടിപിടിച്ചു.... "മീനു...ഉമ്മ...ഹേയ്...." നവ്യ സന്തോഷത്തിൽ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു... "ടി നവ്യ...ടി പൊട്ടി...നിനക്ക് എന്താ പറ്റിയെ...പ്രാന്തയോ..." മീനു അവളെ പിടിച്ചു കൊണ്ട് ചോദിച്ചു.... "യെസ് എനിക്ക് പ്രാന്തായി....അക്ഷയ് എന്ന പ്രാന്ത്....അവനെന്നോട് വൈറ്റ് ചെയ്യാൻ പറഞ്ഞു മീനു...." നവ്യ സന്തോഷത്തിൽ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു... മീനുവിന് അവളെ കാട്ടി കൂട്ടൽ കണ്ടു ചിരി വരുന്നുണ്ടായിരുന്നു.... പെട്ടന്നാണ് മീനുവിന് തല കറങ്ങുന്ന പോലെ തോന്നിയത്....അവൾ നവ്യയെ നോക്കിയപ്പോൾ അവൾക്ക് കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു....ഒന്ന് കൂടെ കണ്ണു ചിമ്മി തുറന്നു അവൾ മുഞോട്ട് നോക്കി.... നവ്യയെ അവ്യക്തമായി ആയിരുന്നു അവൾ കണ്ടിരുന്നത്...അവൾ തലയിൽ കൈ വെച്ചു കൊണ്ട് ബോധം മറഞ്ഞു അവിടെ വീണു.... മീനു വീണത് കണ്ടതും നവ്യ ആദ്യം ഒന്ന് ഞെട്ടി....പിന്നെ അവൾ മീനു എന്നലറി കൊണ്ട് അവളെ പിടിച്ചു കുലുക്കി കൊണ്ടിരുന്നു....അവളെ ശബ്ദം കേട്ടു ആളുകൾ ഓടി കൂടി....അതിൽ അക്ഷയിയും ഉണ്ടായിരുന്നു.... അക്ഷയിയും നവ്യയും കൂടെ അവളെ യും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു....

കുറച്ചു മണിക്കൂറുകൾക്ക് ശേഷം......!!! ഒരു ഡോക്ടർ അവരെ അടുത്തേക്ക് വന്നു... "ഡോക്ടർ..." അക്ഷയ്... "Mr...." doctor "Akshay...." "yeah Akshay...congratz she is pregnant...." "pregnant😲" "yez...she is not your wife????" ഡോക്ടർ ഒരു സംശയത്തോടെ ചോദിച്ചു... "No she is my friend...." "Oh ok...." { അതേയ് ഭാഷ ഒന്നും നിങ്ങൾ കാര്യമാക്കണ്ട...നിക്ക് ഫ്രഞ്ച് ഒന്നും അറീലെ😝അതുകൊണ്ട് adjust കരോ...} പിന്നെ അവർ രണ്ടു പേരും ഡോക്ടറോട് അനുവാദം ചോദിച്ചു കൊണ്ട് മീനുവിനെ കാണാൻ വേണ്ടി കയറി.... "മീനു...." നവ്യ മീനു പതിയെ കണ്ണ് തുറന്നു.... "ഞാനിപ്പോ എവിടെയാ....എന്തിനാ നവ്യ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നേ...." മീനു നെറ്റിയിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു....വീണപ്പോൾ അവളെ നെറ്റിയിൽ ഒരു കുഞ്ഞു മുറിവ് സംഭവിച്ചിരുന്നു....അവിടെ ഇപ്പോൾ bandage ഒട്ടിച്ചേക്കുവാണ്... "മീനു...congratzz...you are a mom to be..." അക്ഷയ് പുഞ്ചിരിയോടെ പറഞ്ഞു.... നവ്യക്ക് അപ്പോഴും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല....മീനുവിന്ടെ വിവാഹം കഴിഞ്ഞത് പോലും അവൾക് അറിയില്ല.....

"What...." മീനു ഞെട്ടി തരിച്ചു കൊണ്ട് ചോദിച്ചു... "അതേ മീനു...നി പ്രെഗ്നന്റ് ആണ്..." അക്ഷയ് മീനുവിന്ടെ കൈ പതിയെ തന്ടെ വയറിലേക്ക് നീണ്ടു... Date തെറ്റിയിട്ട് കുറച്ചു ദിവസമായി....അതീക്കൂടെ നല്ല ക്ഷീണവും ഉണ്ടായിരുന്നു...അപ്പോ അതെല്ലാം ഇതിന്റെ സൂചന ആയിരുന്നൂല്ലേ.... മീനു ഒരു പുഞ്ചിരിയോടെ ഓർത്തു.... അതേ സമയം തന്നെ മാഷ് ഈ സമയം തന്ടെ കൂടെ ഇല്ലല്ലോ എന്നു ആലോചിച്ചപ്പോൾ അവളിൽ സങ്കടവും നിറഞ്ഞു....മാഷ് ഒരുപാട് ആശിച്ചതായിരുന്നു ഒരു കുഞ്ഞിനെ.... അങ്ങനെ അവർ ഹോസ്പിറ്റലിൽ നിന്നു തിരിച്ചു ഫ്ലാറ്റിലേക്ക് പൊന്നു.... അതിനിടയിൽ നവ്യക്ക് എല്ലാം അക്ഷയ് തന്നെ പറഞ്ഞു കൊടുത്തു...ഫ്ലാറ്റിൽ എത്തി അവരോട് എല്ലാം കാര്യം പറഞ്ഞു... പിന്നെ സ്വീറ്റ് സ് കൊടുക്കൽ ഒക്കെ ആയിരുന്നു....ആകെ മൊത്തം ആഘോഷം....സന്തോഷം ഉണ്ടെങ്കിലും തന്ടെ കുടുംബം കൂടെ ഇല്ലാത്തത് കൊണ്ട് മീനുവിൽ ഒരേ സമയം സങ്കടവും ഉണ്ടായിരുന്നു... 2 മാസങ്ങൾക്ക് ശേഷം.......!!!! ഇപ്പോ മീനുവിന് 3മ് മാസം ആവനാവുന്നു.... വയർ ഒക്കെ ഇപ്പോൾ പൊന്തിയിട്ടുണ്ട്....മരിയയും മറ്റുള്ളവരുമൊക്കെ അവളെ നല്ല കയറിങ് ആണ്....മീനു പ്രോഗ്രാമസിൻ ഒക്കെ പോകാറുണ്ട്....അവൾ ഇരുന്നു കൊണ്ടായിരുന്നു പാടിയിരുന്നത്....

ഇപ്പോൾ അവൾ മുഖo മറച്ചായിരുന്നു പാടിയിരുന്നത്... "അക്ഷയ്...നീയെന്റെ കൂടെ ഒന്നു മാളിൽ പോരുവോ... എനിക്ക് കുറച്ചു ഡ്രസ് എടുക്കാൻ ഉണ്ടായിരുന്നു...ഇപ്പോ ഉള്ളതൊക്കെ വയർ ഉണ്ടാവുന്നത് കൊണ്ട് നല്ല ഫിറ്റാ..." മീനു "അതിനെന്താ നി റെഡി ആവ്...മരിയയെയും കൂടെ കൂട്ടിക്കോ...." അക്ഷയ് "ആ...." അങ്ങനെ അവർ മാളിലേക്ക് പോവാൻ വേണ്ടി ഒരുങ്ങി.... 🔹🔹🔹🔹🔹🔹🔹 "ഹാലോ ശിവേട്ട....ഫ്ലാറ്റിൽ എത്തിയോ....മീറ്റിങ് എങ്ങനെ ഉണ്ടായിരുന്നു..." "എന്റെ പൊന്ന് ലച്ചുവെ ഞാനിവിടെ എത്തി...ഒന്നുറങ്ങുകയും ചെയ്തു...മീറ്റിങ് ഒക്കെ നന്നായിരുന്നു..." "ഹാ കുഴപ്പമൊന്നുമില്ലല്ലോ...." ലച്ചു "ഇല്ലെടി...ഇനി കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്....അതിന് മാളിലേക്ക് പോകണം... അനു എവിടെ...." "അനുവേട്ടൻ കോളേജിൽ പോയി...പാവം ഇപ്പോഴും മീനുവിനെ അന്വേഷിക്കുവാ...നല്ല സങ്കടമുണ്ട്...പുറത്തു കാണിക്കത്തെയ..." "ഹ്മ്മ...മീനു വരും...." ശിവൻ "ഹാ....അവൾക് അവളെ മാഷിനെ മറക്കാൻ കഴിയില്ലല്ലോ....അവളെ വരവിനായി കാത്തിരിക്കുവാ..." ലച്ചു "ആഹ്...എന്ന ശെരി ലച്ചു...ഞാനൊന്ന് ഫ്രഷ് ആയി സാധനങ്ങൾ വാങ്ങാൻ പോകട്ടെ...." "ശെരിശീവേട്ട...." ശിവൻ കാൾ കട്ട് ചെയ്തു ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറി...ശിവൻ ഒരു ബിസിനസ് മീറ്റിങ്ങിന് വേണ്ടി ലണ്ടനിൽ വന്നിരിക്കുവാണ്...

മീനുവിന്ടെ ഒക്കെ ഓപ്പോസിറ്റ് ഫ്ലാറ്റ് ആണ് ശിവന്ടെ....പക്ഷെ മീനു അവിടെ ഉള്ളത് ശിവനോ....ശിവൻ അവിടെ ഉള്ളത് മീനുവിനോ അറിയില്ല....ബിസിനെസ്സ് മീറ്റിങ് കഴിഞ്ഞു നാളെ നാട്ടിലേക്ക് മടങ്ങാൻ നില്കുവാണ്.... ശിവൻ ഫ്രഷ് ആയി വന്നു പുറത്തേക്കിറങ്ങി....അവൻ ഒന്നു മീനുവിന്ടെ ഫ്ലാറ്റിലേക്ക് നോക്കി....അത് അടച്ചിട്ടേക്കുവാണ്.... അവൻ നേരെ കാറിലേക്ക് കയറി.... 🔹🔹🔹🔹🔹🔹🔹 മീനു മാളിൽ എത്തി അവൾക് ആവശ്യമായ ഡ്രെസ് ഒക്കെ എടുത്തു ബിൽ പേ ചെയ്തു പുറത്തേക്ക് നടക്കുമ്പോഴായിരുന്നു പെട്ടന്ന് പുറകിൽ നിന്നാരോ തന്നെ മീനു എന്നു വിളിക്കുന്നത് കേട്ടു അവൾ തിരിഞ്ഞു നോക്കിയത്... ശിവേട്ടൻ.... മീനുവിന്ടെ അധരങ്ങൾ ഞെട്ടലോടെ ആ പേര് മൊഴിഞ്ഞു.... 🔹🔹🔹🔹🔹🔹 ശിവൻ മാളിൽ നിന്ന് സാധനങ്ങൾ ഓരോന്ന് വാങ്ങി കൊണ്ടിരിക്കുമ്പോഴാണ് ഡ്രെസ്സിന്ടെ സെക്ഷന്ടെ അവിടെ മീനുവിനെ പോലെ ഒരു പെണ്ണിനെ കണ്ടത്..... അവനു ചെറിയൊരു സംശയം തോന്നിയത് കൊണ്ടാണ് അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വിളിച്ചത്.... മീനുവിനെ കണ്ട ശിവൻ ഞെട്ടിയിരുന്നു.... പഴയ മീനുവിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു....എങ്കിലും അവളെ തനിക്ക് മനസിലായി.... പെട്ടന്നാണ് അവന്ടെ ശ്രദ്ധ അവളെ പൊന്തി നിൽക്കുന്ന വയറിൽ എത്തിയത്....

അവൻ ഒരു ഞെട്ടലോടെ മീനുവിന്ടെ കൂടെ നിക്കുന്ന അക്ഷയിയെ നോക്കി....അക്ഷയിയെ അവളെ കൂടെ കണ്ടപ്പോൾ തന്നെ അവന്ടെ ഞെട്ടൽ കൂടിയിരുന്നു.... "അക്ഷയ് നി...." ശിവൻ അക്ഷയിയും ശിവനെ കണ്ടപ്പോൾ ഒന്ന് പതറിയിരുന്നു.... മരിയ ഒന്നും മനസിലാകാതെ നിൽക്കുന്നുണ്ട്..... കുറച്ചു നിമിഷങ്ങൾക്ക് ശേഷം....!!! മീനുവും ശിവനും മരിയയും അക്ഷയിയുമൊക്കെ ഇപ്പോ മാളിൽ ഉള്ള കൂൾ ബാറിലെ ഒരു ടേബിളിന് ചുറ്റും ഇരിക്കുവാണ്.... മീനു തലയും താഴ്ത്തി കൊണ്ടാണ് ഇരിക്കുന്നത്..... "മീനു...നിയെങ്ങനെ അക്ഷയിടെ കൂടെ???അക്ഷയ് നിനക്ക് എങ്ങനെ മീനുവിനെ പരിചയം....???നിങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടായിട്ട് എന്താ ഞങ്ങളോട് ആരോടും ഒന്നും പറയാതിരുന്നെ????മീനു എന്താ നി നിന്ടെ മുഖം കൊണ്ടൊക്കെ കാണിച്ചു വച്ചിരിക്കുന്നെ ...???നിനക്ക് നങ്ങടെ അടുത്തേക്ക് വന്നുടയിരുന്നില്ലേ ...???" ശിവൻ നിറുത്താതെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.... മീനുവും അക്ഷയിയും ഒന്നും മിണ്ടതെ ഇരുന്നു... "നിങ്ങൾ രണ്ടു പെരുമെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ...." ശിവൻ ദേഷ്യത്തോടെ ചോദിച്ചു.... "അതേയ് ഇങ്ങനെ non സ്റ്റോപ്പ് ആയി ചോദിച്ച അവർ എങ്ങനെ answer പറയും...." മരിയ കിളി പാറിയ ഇരുത്തതോടെ ചോദിച്ചു....അപ്പോഴാണ് ശിവൻ അവളെ ശ്രദ്ധിക്കുന്നത് തന്നെ...

"ഹോ സോറി...പറ.... എന്താ ഉണ്ടായേ...." ശിവൻ പതിയെ അവരോട് ചോദിച്ചു... "അത് ശിവേട്ട.... ഞാ...ഞാൻ പറഞ്ഞിട്ട അക്ഷയ് ഞാനിവിടെ ഉള്ള കാര്യമൊന്നും നിങ്ങളോട് പറയാതിരുന്നെ...." മീനു പതിയെ തല പൊക്കി കൊണ്ട് പറഞ്ഞു.... "എന്ത് പണിയ മീനു നി കാണിച്ചേ....നിന്നെയും കത്ത് അവിടെ ഒരു കുടുംബം ഉണ്ട്...അനു അവനെ പിരിഞ്ഞു എങ്ങനെ നി നിന്നു....നിനക്കാറിയോ അവന്ടെ ഇപ്പോഴത്തെ അവസ്ഥ... നി പോയപ്പോൾ അവൻ പുതിയ ഒരു ശീലം തുടങ്ങിയയിരുന്നു...മദ്യപാനം...അത് ഞങ്ങൾ എല്ലാം പറഞ്ഞു നിര്ത്തിച്ചു....പക്ഷെ ആ പാവം അവൻ കാരണം നി പോയതിലുള്ള കുറ്റബോധവും നിന്നെ കാണാതെ ഓരോ നിമിഷവും സങ്കടത്തോടെയുമാ കഴിയുന്നെ...." ശിവൻ പറയുന്നത് കേട്ടു മീനുവിന്ടെ കണ്ണുകൾ നിറഞ്ഞു.... "മാഷ്....എനിക്ക് എന്ടെ മാഷിനെ കാണണം..." മീനു കരഞ്ഞു കൊണ്ട് പറഞ്ഞു.... "ഹ്മ്മ...നിന്ടെ കുഞ്??" ശിവൻ അവളെ വയറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു... "ഇത് എന്ടെയും മാഷിന്റെയും കുഞ്ഞ...." മീനു അവളെ വയറിൽ തലോടി കൊണ്ട് പറഞ്ഞു....അത് കേട്ട് ശിവനിൽ സന്തോഷം നിറഞ്ഞു....അവൻ ഉടനെ ലച്ചുവിന് ഫോൺ ചെയ്തു... "ഹെലോ ലച്ചു... നി ഇപ്പോ ഒന്നും പറയണ്ട ഞാൻ പറഞ്ഞത് അങ് കേട്ടാൽ മതി...

നാളെ എല്ലാവരോടും ഞാൻ വരുമ്പോഴേക്ക് തറവാട്ടിൽ എത്താൻ പറയണം...അനുവിനെ നാളെ അവിടുന്നു പുറത്തേക്ക് വിടരുത്...നിങ്ങൾക്കായി ഒരു സർപ്രൈസ് ഉണ്ട്...." അത്രമാത്രo പറഞ്ഞു കൊണ്ട് ലച്ചുവിന് പറയാൻ ഒരവസരം കൂടെ കൊടുക്കാതെ ശിവൻ ഫോൺ വെച്ചു.... "അപ്പോ നാളെ പോകുവല്ലേ മീനു...." ശിവൻ അവളോട് ചോദിച്ചതും അവൾ മരിയയെയും അക്ഷയിയെയും ഒന്ന് നോക്കി കൊണ്ട് ആ എന്നു തലകുലുക്കി.... പിന്നെ എല്ലാം പെട്ടന്നായിരുന്നു.....മീനുവിനുള്ള ടിക്കറ്റ് എല്ലാം എടുത്തു...ശിവൻ already എടുത്തിരുന്നു...മോർണിംഗ് ആണ് അവരെ ഫ്‌ളൈറ്റ്.... 🔹🔹🔹🔹🔹🔹🔹🔹 "എന്നാലും എന്താവും...." അമ്മൂമ്മ "അറിയില്ല....." ലച്ചു ശിവൻ വിളിച്ചു പറഞ്ഞ കാര്യം ലച്ചു തറവാട്ടിൽ പറഞ്ഞപ്പോ തുടങ്ങിയതാണ്‌ എല്ലാവരും എന്താ കാര്യം എന്നു ചിന്തിക്കൽ.... അനുവിന്ടെ മനസ് എന്താന്നില്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു...അവനും ശിവന്ടെ സർപ്രിസൈനായി കാത്തിരിക്കുവാണ്..... അവനറിയില്ലല്ലോ അവന്ടെ പ്രാണനെ ആണ് അവൻ കാത്തിരിക്കുന്നെ എന്ന്....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story