❤️എന്റെ മാഷ് 2❤️ : ഭാഗം 7

ente mash two

രചന: AADI

ഇവനിത് എങ്ങോട്ടാ എന്നെയും കൊണ്ട് പോകുന്നേ.....കുറെ സമയമായി അവൻ നടക്കാൻ തുടങ്ങിയിട്ട്.... "അതേയ്...തനിക്ക് എന്താ പറയാനുള്ളത് എന്നു വെച്ചാൽ ഇവിടെ നിന്ന് പറഞ്ഞാൽ മതി....." ഞാൻ നടത്തം നിറുത്തി കൊണ്ട് പറഞ്ഞു....അപ്പോ തന്നെ അവൻ എന്റെ അടുത്തേക്ക് വന്നു....എന്നിട്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... "അതേയ് എന്റെ മുഖത്തു സിനിമ ഒന്നും ഓടുന്നില്ല..... എന്താണെന്നുവെച്ചാൽ പെട്ടന്ന് പറ... എനിക്ക് ക്ലാസിൽ പോകണം..." "അത് മീന....എനിക്ക്...എനിക്ക്...." ഹോ ഇവനിതെന്തുവ എനിക്ക് എനിക്ക് എന്ന് പഠിക്കുവാണോ.... "നിനക്ക്...." ഞാൻ നെറ്റി ചുളിച്ചു സംശയ ഭാവത്തിൽ അവനോട് ചോദിച്ചു.... "എനിക്ക് തന്നെ....ഇഷ്ടമാണ്...." "ആഹ...ഇത് പറയാനാണോ നി എന്നെയും കൊണ്ട് ഇതുവരെ വന്നത്....ഇത് അവിടെ നിന്ന് തന്നെ അങ് പറഞ്ഞുടായിരുന്നോ...." മീനു "അത്...ഒരു പ്രൈവസി ക്ക് വേണ്ടി...." "എനിക്ക് പ്രൈവസി ഒന്നും വേണ്ട...നിനക്ക് പ്രൈവസി വേണേൽ മോൻ ടോയ്‌ലറ്റിൽ പോക്കോ.. അവിടെ ആരുമുണ്ടാവൂല😌"

"ഏഹ്...😲🙄" "ഈ....എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ...." "ഓ...വളരെ വളരെ ശെരിയാണ്...." അവൻ "ഹാ...അത് കേട്ട മതി എനിക്ക്...." ഹോ...ഏത് നേരത്തണാവോ ഈ സാദനത്തിനെ ഒക്കെ പ്രൊപോസ് ചെയ്യാൻ തോന്നിയത്......【പ്യാവം സെക്കന്റെ ആത്മ】 "പോവുന്നില്ലേ...." മീനു "എങ്ങോട്ട്...." അവൻ "അല്ല നിനക്കല്ലേ പ്രൈവസി വേണമെന്ന് പറഞ്ഞത്.....അപ്പോ ടോയ്ലറ്റിലേക്ക്...." മീനു "ഹോ...എന്റെ പൊന്ന് മോളെ...നമിച്ചു...എനിക്ക് ഒരു പ്രൈവസിയും വേണ്ടയെ...." എന്നും പറഞ്ഞു കൊണ്ട് അവൻ വേഗം സ്ഥലം കാലിയാക്കി.... എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് അനു അവരുടെ തൊട്ടടുത്തുള്ള മരത്തിന്റെ മറവിൽ നിൽക്കുന്നത് അവരാരും കണ്ടിരുന്നില്ല....മീനു അവന് കൊടുത്ത മറുപടി കേട്ടു അനുവിന് തന്ടെ ചിരി കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല....

ഹോ...ഇങ്ങനെയും ഉണ്ടോ സാധനങ്ങൾ...വല്ലാത്തൊരു സാദനം തന്നെ ഇത്..... എന്നും മനസിൽ പറഞ്ഞു കൊണ്ട് അനു സ്റ്റാഫ് റൂമിലേക്ക് പോയി..... ഇനി നമുക്ക് നേരത്തെ ഇവിടുന്ന് പോയ ശ്രുതിയെയും രജീഷ് മാഷിനേയും ഒന്ന് പോയി നോക്കാം.... &&&&&&&&&&&&&&&&& ശ്രുതിയെയും കൊണ്ട് രജീഷ് മാഷ് നേരെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്കാണ് വന്നത്....അവരെ പിന്നാലെ തന്നെ മറ്റേ നാലെണ്ണവും ഉണ്ടായിരുന്നു.... രജീഷ് മാഷ് അവരെ ഒന്ന് തിരിഞ്ഞു നോക്കി.... "ഹ്മ്മ....എന്താ... ഞങ്ങൾക്കിവിടെ കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...മക്കൾ ക്ലാസ്സിലേക്ക് പോക്കോ...." രജീഷ് മാഷ് ഗൗവരവത്തിൽ പറഞ്ഞതും അവർ പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി അവരെ രണ്ടു പേരെയും നോക്കിയൊന്നു ആക്കി ചിരിച്ചു ക്ലാസ്സിലേക്ക് നടന്നു.... അവർ പോയെന്ന് കണ്ടതും രജീഷ് മാഷ് ശ്രുതിയുടെ നേരെ നിന്നു.... . ശ്രുതി നിഷ്‌കു ഭാവത്തിൽ രജീഷ് മാഷിനെ നോക്കി നിക്കുവായിരുന്നു....

ഹോ...ഈ പെണ്ണ് ഇങ്ങനെ നോക്കി ഇപ്പോ എന്റെ കണ്ട്രോൾ കളയും..... 【രജീഷ് മാഷ് ആത്മ】 "ഏട്ട...നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നേ...." വീണ്ടും നിഷ്‌കു ശ്രുതി.... "അതോ...നിയേയ് ആളുകളുടെ ഇടയിൽ വെച്ചു ഇനി മേലാൽ അനുവിനെ മോനെ എന്നു വിളിക്കരുത്....പിന്നെ ഇവിടുന്ന് അവനെ സാർ എന്നു തന്നെ വിളിക്കണം.... അവൻ നിന്ടെ സാർ ആണ്....പുറത്തു നിന്ന് നി നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ....അത് പോലെ എന്നെയും സാർ എന്ന് വിളിക്കണം...മനസിലായോ....." രജീഷ് മാഷ് പറഞ്ഞു നിറുത്തിയതും ശ്രുതി നിഷ്‌കുവായി മനസിലായി എന്ന നിലക്ക് തലയാട്ടി..... പെട്ടന്ന് രജീഷ് മാഷിന്റെ ശ്രദ്ധ അവളെ ചുണ്ടുകളിലേക്ക് പോയി.....ശ്രുതി ആണെങ്കിൽ രജീഷ് മാഷിനെ തന്നെ നോക്കി നിക്കുവാണ്....രജീഷ് മാഷ് പതിയെ തന്റെ തല താഴ്ത്തി ശ്രുതിയുടെ അധരം ലക്ഷ്യം വച്ചു നീങ്ങി.......

ശ്രുതിക്ക് എന്താണെന്ന് മനസിലാവും മുൻപ് രജീഷ് മാഷ് അവളെ അധരങ്ങൾ തന്ടെ അദരങ്ങളാൽ ബന്തിച്ചിരുന്നു.... ശ്രുതി കണ്ണും തള്ളി രജീഷ് മാഷിന്റെ ഷർട്ടിൽ ഇറുകെ പിടിച്ചു......പതിയെ പതിയെ അവളും അത് ആസ്വദിക്കാൻ തുടങ്ങി.....ഇരുവർക്കും ശ്വാസം മുട്ടാൻ തുടങ്ങിയതും അദരങ്ങളെ മോചിപ്പിച്ചു........... ശ്രുതി അപ്പോഴും രജീഷ് മാഷിന്റെ ഷർട്ടിൽ ഉള്ള പിടി അയച്ചിരുന്നില്ല ..... "എടി....വിടെഡി....നീയെന്റെ shirt ആകെ ചുളിച്ചല്ലോ...." ശ്രുതിയുടെ കൈ വിടുവിപ്പിച്ചു കൊണ്ട് രജീഷ് മാഷ് പറഞ്ഞു..... ശ്രുതിക്ക് എന്തോ മാഷിന്റെ മുഖത്തു നോക്കാൻ ഒരു മടി....അത് കൊണ്ട് തന്നെ അവൾ താഴേക്ക് നോക്കിയാണ് നിന്നത് ....മാഷ് അവളെ മുഖം പിടിച്ചു പൊക്കിയതും ശ്രുതി നാണം കൊണ്ട് മാഷിനെ നോക്കി ഒന്ന് ചിരിച്ചു..... "ഹ്മ്മ...മതി...വാ പോവാം...." ഇതും പറഞ്ഞു രജീഷ് മാഷ് മുന്നിലും പിന്നിലും ശ്രുതിയും നടന്നു..... &&&&&&&&&&&&&& 【അനു】

ആ ചെക്കൻ വന്നു മീനുവിനെ വിളിച്ചപ്പോൾ തന്നെ ഞാൻ ദേഷ്യം കൊണ്ട് അവിടെ നിന്നിറങ്ങി പോന്നതാണ്....എന്തിനാ എനിക്ക് ദേഷ്യം വന്നതെന്ന് എനിക്ക് തന്നെ അറിയില്ല.....ആകെ കൂടെ ഒരുതരം ഭ്രാന്തമായ അവസ്ഥ.... അതിന് കാരണം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് കിട്ടിയില്ല......നേരെ സ്റ്റാഫ് റൂമിലേക്ക് പോവാനാണ് കരുതിയത് പക്ഷെ അവിടെ പോയാലും എനിക്ക് നിക്ക പൊറുതി ഉണ്ടാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ നേരെ അവരെ പിന്നാലെ പോയി..... ഇപ്പോ എന്റെ മനസ് വേറെന്തോ പറയുന്നു ഞാൻ വേറെന്തോ ചെയ്യുന്നു....ഇതാണിപ്പോ എന്റെ അവസ്ഥ...... അവിടെ എത്തി അവൻ മീനുവിനോട് പറഞ്ഞതും അതിന് അവളെ മറുപടിയും കേട്ടു എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു...... സ്റ്റാഫ് റൂമിൽ എത്തിയിട്ടും ഇത് തന്നെ ആലോചിച്ചു ചിരിക്കലായിരുന്നു എന്റെ പണി.....

"എന്താ അരവിന്ത് ഒരു ചിരിയൊക്കെ...." പെട്ടന്ന് മഹി വന്നെന്നോട് ചോദിച്ചതും ഞാൻ ചിരി നിറുത്തി കൊണ്ട് മഹിയെ നോക്കി.... "ഏയ്...വെറുതെ ഓരോന്ന് ആലോചിച്ചു....." "ഹ്മ്മ...ഹ്മ്മ...." എന്നെ നോക്കി ഒന്ന് ആക്കി മൂളി കൊണ്ട് മഹി പോയി...... ഞാൻ പിന്നെ വേഗം മീനയുടെ ക്ലാസ്സിലേക്ക് വിട്ടു....ഈ പീരിയഡ് ഞാനാണ് അവർക്ക്....നേരത്തെ ക്ലാസ് എടുക്കൽ നടന്നില്ല....ഇനി ഇപ്പോഴെങ്കിലും എടുക്കണം..... &&&&&&&&&&&&& മീനു ക്ലാസ്സിൽ എത്തിയപ്പോഴേക്ക് അനു ക്ലാസ് എടുക്കൽ തുടങ്ങിയിരുന്നു.... "മാഷേ......" മീനു "ഹ്മ്മ....എവിടെയായിരുന്നു ഇത്ര ടൈം...." അനുവിന് അവൾ എവിടെ പോയെന്ന് അറിയാമെങ്കിലും അറിയാത്ത പോലെ ഗൗരവത്തിൽ ചോദിച്ചു.... "അത്...മാഷേ വാഷ്...വാഷ് റൂമിൽ....." മീനു പെട്ടന്ന് വായിൽ വന്ന കള്ളമങ്ങു പറഞ്ഞു.... ഓഹോ...ആ ഒഴിഞ്ഞ മരത്തിന്റെ ചുവട്ടിൽ ആവും ല്ലേ നിന്ടെ വാഷ് റൂം😂..... 【അനു ആത്മ】 "ഹ്മ്മ....കയറീക്കോ...." അനു അനു ഗൗരവം ഒട്ടും വിടാതെ തന്നെ പറഞ്ഞതും മീനു വേഗം ക്ലാസ്സിലേക്ക് കയറി സന്ധ്യടെ അടുത്തു വന്നിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story