❤️എന്റെ മാഷ് 2❤️ : ഭാഗം 8

ente mash two

രചന: AADI

ഹും.... ന്ത ജാഡ....എനിക്കുമുണ്ട് ജാഡ😏 മീനു ഇതും മനസിൽ പറഞ്ഞു കൊണ്ട് അനുവിനെ ഒന്ന് തുറിച്ചു നോക്കി വേഗം ബുക്കിലേക്ക് മുഖം പൂഴ്ത്തി..... "മോനെ......" 【അയ്യോഹ്....പെട്ടല്ലോ....രജീഷേട്ടൻ ഇന്നെന്നെ ശരിയാക്കുമല്ലോ....】 നാവ് കടിച്ചു ഇതും മനസിൽ പറഞ്ഞു ശ്രുതി മുന്നിലേക്ക് നോക്കി.... പെട്ടന്ന് ശ്രുതിയുടെ ശബ്ദം കേട്ടു മീനു പുറത്തേക്ക് നോക്കി..... മീനു മാത്രമല്ല ക്ലാസ് ഒന്നടങ്കം ഉണ്ട്.... "മോനോ...." എല്ലാരും ഒപ്പം ചോദിച്ചതും അനു ആകെ ചൂളി നിക്കുന്നുണ്ട്..... "തെ ടാ ശ്രുതിക്ക് പ്രാന്തായി....സാറിനെ കേറി അതാ മോനെ എന്നൊക്കെ വിളിക്കുന്നു..." അവരെ ക്ലാസ്സിലെ ഒരു ചെക്കൻ മറ്റൊരു ചെക്കനോട് പറഞ്ഞു.. . "സോറി...മാഷേ...." ശ്രുതി വേഗം മാഷേ എന്നു വിളിച്ചതും ഇത് വരെ അന്തം വിട്ടു വായ തുറന്നവരൊക്കെ അടച്ചു.... "ഹ്മ്മ....എന്താ ..." അനു ഗൗരവത്തിൽ ചോദിച്ചു.... "May..i come in...." ശ്രുതി "ഹ്മ്മ...get in...."

അനു പറഞ്ഞതും ശ്രുതി വേഗം മീനുവിന്ടെ അടുത്തു വന്നിരുന്നു.... "എടി....i w u😘 ആ ജാഡനെ ഇങ്ങനെയെങ്കിലും ഒന്ന് നാറ്റിക്കാൻ പറ്റി...ഹോ...ഇപ്പോഴെങ്കിലും നിന്ടെ മോനെ വിളി കൊണ്ട് ഒരു ഉപകാരമുണ്ടായി....." എന്നും പറഞ്ഞു കൊണ്ട് മീനു ആരും കാണാതെ ശ്രുതിയുടെ കവിളിൽ ഒരു കിസ് കൊടുത്തു.... "അയ്യേ...നീയെന്നെ കിസ്സിയല്ലേ...ഞാൻ ഏട്ടനോട് പറഞ്ഞു കൊടുക്കും...." ശ്രുതി "എന്തിന്...." മീനു "ഏട്ടൻ കിസ്സണ്ടോട്ത്ത ഇപ്പോ നി കിസ്സിയെ🙈" ശ്രുതി നാണിച്ചു കൊണ്ട് പറഞ്ഞു... "അയ്യ അവളെയൊരു നാണം...അല്ല മോൾ ഇത്ര സമയം എവിടെയായിരുന്നു...ഏഹ്...സത്യം പറഞ്ഞോ...." ഞാൻ അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..... "അത് ഞാൻ ഏട്ടന്റെ കൂടെ ജസ്റ്റ് ഒന്ന് പോയതാ. ." എന്നും പറഞ്ഞു ശ്രുതി മുന്നിലേക്ക് നോക്കിയപ്പോൾ അനു അവരെ രണ്ടു പേരെയും കലിപ്പിൽ നോക്കുന്നതാണ് കണ്ടത്.... അത് കണ്ടു ആയിഷയും സന്ധ്യയും ഒക്കെ അവിടേക്ക് നോക്കി.....

"""വൗ....എന്താ കലിപ്പ്...."""" സന്ധ്യ മെല്ലെ പിറുപിറുത്തു.... "നിയെന്തുവാടി അവിടെ നോക്കുന്നെ..." എന്നും പറഞ്ഞു മീനുവും അവിടേക്ക് നോക്കി....അനുവിന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ സൈലന്റ് ആയി.... കാലന്റെ നോട്ടം കണ്ടില്ലേ....ഹും...എനിക്ക് പേടി ഇല്ലാത്തൊണ്ട് മാത്ര ഞാൻ മിണ്ടതിരുന്നെ....😏 【മീനു】 "ഹ്മ്മ...അത് നമ്മൾക്ക് ഒക്കെ മനസിലായി അവൾക്ക് തീരെ പേടി ഇല്ലന്ന് ല്ലേ...." സന്ധ്യ മെല്ലെ ആയിഷ യോട് പറഞ്ഞു.... """ഹ്മ്മ...അപ്പോ നിനക്ക് എന്നെ പേടി ഉണ്ടല്ലേ...അത് മതി എനിക്ക്....""" അനു മീനുവിനെ നോക്കി മനസിൽ പറഞ്ഞു.... അങ്ങനെ ആ പീരിയഡ് കഴിഞ്ഞു അനു പോയി.... മീനുവും ശ്രുതിയും ഐഷയുമൊക്കെ ഓരോ പിരിയടും തള്ളി മറിച്ചും ഉറങ്ങിയും തീർത്തു....കോളേജ് വിട്ടതും ശ്രുതി വേഗം മീനുവിനെയും കൊണ്ട് പാർക്കിങ് areayilek നടന്നു..... അവിടെയാണ് ശ്രുതിയുടെ രജീഷ് ഏട്ടൻ ഉണ്ടാവ.......

ശ്രുതി രജീഷ് ഏട്ടനോട് സൊള്ളാൻ പോയപ്പോ മീനു അവിടുള്ള ഒരു ബുള്ളെറ്റിൽ ചാരി നിന്നു.... "ടി....." പെട്ടന്ന് ആരോ അവളെ ബാക്കിൽ വന്നു അലറിയതും അവൾ ഞെട്ടി കൊണ്ട് ആരാണെന്നു തിരിഞ്ഞു നോക്കി.....അപ്പോ അവിടെ കലിപ്പിൽ നിൽക്കുന്ന അനുവിനെയാണ് കണ്ടത്.... "ഹോ...ഈ കാലമാടാൻ ആയിരുന്നോ...മനുഷ്യന്റെ ചെവി അടിച്ചു പോവാഞ്ഞത് ഭാഗ്യം...." മീനു അനുവിനെ നോക്കി പിറുപിറുത്തു.... "എന്താടി നി പിറുപിറുക്കുന്നെ...." അനു "അതോ...ഇവിടെ അണുക്കൾ കൂടുതലാണെന്ന് പിറു പിറുത്തതാ...." മീനു അത് പറഞ്ഞതും അനു ടി...എന്നും പറഞ്ഞു ചീറി കൊണ്ട് അവളെ നേരെ വന്നു.... മീനു നിന്നിടത്തു നിന്ന് ഒരടി അനങ്ങാതെ അനുവിനെ നോക്കി.... "താനെന്തിന ഇപ്പോ ടി എന്നും വിളിച്ചു ചീറി കൊണ്ട് വന്നേ....താനാണോ അണു...ഏഹ്..."

മീനു അത് ചോദിച്ചപ്പോ അനു സ്റ്റെക്ക് ആയി.... ശെരിയാണല്ലോ അവൾ പറഞ്ഞത്...ഞാനിപ്പോ എന്തിനാ അവളെ നേരെ പോയെ...ചെ...ആകെ ചമ്മി..... 【അനു ആത്മ】 ഹിഹി....നിന്ടെ ഈ ചമ്മിയ ഓഞ്ഞ മോന്ത കാണാൻ നല്ല രസമുണ്ട്😂 എന്നും മനസിൽ പറഞ്ഞു മീനു മനസിൽ തന്നെ ആർത്തു ചിരിച്ചു..... "മാറി നിക്കേടി അങ്ങോട്ട്..." എന്നും പറഞ്ഞു മീനുവിനെ അനുവിന്റെ ബുള്ളെറ്റിന്റെ അവിടെ നിന്ന് മാറ്റി നിറുത്തി കൊണ്ട് അനു വേഗം ബുള്ളെറ്റിൽ കയറി അവളെ ഒന്ന് നോക്കി കൊണ്ട് വീട്ടിലേക്ക് പോയി..... ഹോ...തന്ടെ ജാഡ ബുള്ളെറ്റ് ആയിരുന്നോ....ആദ്യം അറിഞ്ഞിരുന്നേൽ ഒരു ചവിട്ട് കൊടുക്കാമായിരുന്നു.... അരുത് മീനു നി ഇന്ന് രാവിലെ അതിലാണ് വന്നത് എന്നോർക്കണം.... 【മനസ്】 അതും ശെരിയ....അതോണ്ട് ചവിട്ടണ്ട.... മീനു പിന്നെ അവിടെ പോസ്റ്റ് ആയി നിക്കുമ്പോഴാണ് അവളെ ക്ലാസ്സിലെ അഖിൽ അവളെ അടുത്തേക്ക് വന്നത്....

പിന്നെ രണ്ടും കൂടെ അവിടെ നിന്ന് കച്ചറ ആക്കുവായിരുന്നു.... ശ്രുതി അവളെ സൊള്ളൽ കഴിഞ്ഞു വന്നതും രണ്ടും കൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.... "എടി ശ്രുതി ഇന്ന് ഇന്റർവെല്ലിന് നിന്ടെ മാഷ് കൊണ്ട് പോയിട്ട് എന്താ ഉണ്ടായേ എന്നു നി പറഞ്ഞു തന്നില്ല...പറഞ്ഞ...." ശ്രുതി അപ്പോ നേരത്തത്തെ ലിപ് ലോക്ക് ഒന്ന് ആലോചിച്ചപ്പോൾ തന്നെ അവളെ കവിളുകൾ നാണം കൊണ്ട് ഒന്ന് കൂടെ തുടുത്തു.... മീനു അവളെ തന്നെ സസൂക്ഷ്മം നീരീക്ഷിക്കുവായിരുന്നു.... "ഹ്മ്മ...നിന്ടെ ഈ നാണം കണ്ടാൽ അറിയാം കാര്യമായിട്ട് എന്തോ ഉണ്ടായിട്ടുണ്ട് എന്ന്. .." മീനു "ഈ....അത്...." എന്നും പറഞ്ഞു ശ്രുതി നേരത്തെ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു.... "അടി പാവി നിങ്ങൾ രണ്ടാളും ആൾ കൊള്ളാമല്ലോ.....എന്ടെ കണ്ണൊന്ന് തെറ്റിയപ്പോഴേക്ക് കിസ് വരെ എത്തി..

.ഹ്മ്മ...ഇനി ഞാൻ നിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു....അല്ലേൽ കല്യാണത്തിന് മുൻപ് തന്നെ നിയും നിന്ടെ മാഷും ഒരു അച്ഛനും അമ്മയും ആവുള്ളു...." മീനു ശ്രുതി ആണേലോ അതൊക്കെ കേട്ടു ആകെ നാണിച്ചു നിക്കുവാണ്.... അങ്ങനെ ബസ് വന്നതും ഇരുവരും ബസിൽ കയറി....ശ്രുതിയുടെ സ്റ്റോപ് എത്തിയപ്പോൾ അവൾ ഇറങ്ങി...മീനുവിനോട് ഇന്ന് അവളെ വീട്ടിൽ നില്കാമെന്നു പറഞ്ഞെങ്കിലും മീനു പിന്നെ ആവാം എന്നു പറഞ്ഞു.... അങ്ങനെ ശ്രുതി ഇറങ്ങി...പിന്നെ പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു.... പെട്ടന്ന് ഒരു സ്റ്റോപ്പിൽ ബസ് നിറുത്തിയതും അവിടെ ഒരു ഷോപ്പിൽ ഉള്ള ചെക്കനുണ്ട് എന്നെ തന്നെ നോക്കുന്നു....ആഹാ എന്താ നോട്ടം.... ഞാൻ അവനൊന്നു ഇളിച്ചു കൊടുത്തു ഒരു site അങ്ങടിച്ചു കൊടുത്തു....വൗ...എന്താപ്പോ ഓന്റെ നിറുത്തം..

..വായ ഒക്കെ തുറന്നു നിക്കുന്നെ....എടാ ചെക്കാ വായിലിപ്പോ ഈച്ച കയറും.... പെട്ടന്ന് ഓൻ ബസിന്റെ അടുത്തേക്ക് നടന്നു വരാൻ നിന്നതും ബസ് എടുത്തതും ഒരുമിച്ചായിരുന്നു.... ഞാൻ തിരിഞ്ഞു നോക്കി പോടാ എന്നു പറന്നു സീറ്റിൽ നേരെ ഇരുന്നു...ഹു...ഓന്റെ നേരത്തത്തെ എസ്പ്രെഷൻ കണ്ടു ഞാൻ സ്വയം മറന്നു ചിരിക്കുമ്പോഴാണ് പെട്ടന്ന് എന്നെ ആരോ തൊണ്ടിയത്.... ഞാൻ ആരാണെന്നു നോക്കിയപ്പോൾ എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയാണ്.... ഞാൻ എന്താണെന്ന ഭാവേന അവരെ നോക്കിയപ്പോൾ അവരെന്നോട് ചുറ്റും നോക്കാൻ പറഞ്ഞു.... എന്താപ്പോ അവിടെ എന്നും കരുതി ചുറ്റും നോക്കിയപ്പോൾ എല്ലാവരും കണ്ണും മിഴിച്ചു എന്നെ നോക്കുന്നതാണ് കണ്ടത്....ഇവരൊക്കെ ഇപ്പോ എന്തിനാ എന്നെ നോക്കുന്നെ.....

ഞാൻ എന്നെ തോണ്ടി വിളിച്ച ചേച്ചിയെ തന്നെ സംശയ ഭാവത്തിൽ ഒന്ന് നോക്കി....എന്തിനാ ഇവരൊക്കെ എന്നെ നോക്കുന്നത് എന്നു ചോദിച്ചു..... "എന്ത് ചിരിയ മോളെ....ഇത്രക്ക് ശബ്ദത്തിൽ...." അവരത് പറഞ്ഞപ്പോഴാണ് എനിക്ക് അമളി മനസിലായത്....ഞാൻ നാവ് കടിച്ചു എന്റെ തലക്കിട്ടൊരു മേട്ടം കൊടുത്തു.... ഇത് കൂടെ കണ്ടതും വീണ്ടും എല്ലാം കൂടെ എന്നെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി.... ഞാൻ അവർക്കൊക്കെ ഒരു വളിച്ച ഇളി പാസാക്കി പുറത്തേക്ക് നോക്കി ഇരുന്നു..... ~~~~~~ 【അനു】 വീട്ടിൽ എത്തിയപ്പോ തൊട്ട് ഏട്ടന്റെ പിന്നാലെ ആണ് ഞാൻ....അത് വേറൊന്നിനുമല്ല എന്റെ ഭാവി ഏട്ടത്തി അമ്മയുടെ മോൻ വിളി കോളേജിൽ നിന്നെങ്കിലും ഒന്ന് മാറ്റാൻ വേണ്ടി ആണ്.... "എന്റെ പൊന്ന് അനു ഞാൻ അവളോട് പറഞ്ഞോളാം...." ഏട്ടൻ "ഹാ പറഞ്ഞ മതി...."

എന്നും പറഞ്ഞു കൊണ്ട് മുറിയിൽ വന്നു ഫ്രഷ് ആയി.... ഫ്രഷ് ആയി വന്നു വെറുതെ പുറത്തേക്ക് ഇറങ്ങിയപ്പോഴുണ്ട് അടുത്ത വീട്ടിലെ പെണ്ണ് ഉണ്ട് എന്നെ നോക്കി ചിരിക്കുന്നു.... ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കുറച്ചു സമയം കൂടി പുറത്തു നിന്നു....പിന്നെ 'അമ്മ ചായ കുടിക്കാൻ വേണ്ടി വിളിച്ചപ്പോൾ അകത്തേക്ക് കയറി.... ~~~~~ എന്റെ സ്റ്റോപ് എത്തിയതും ഞാൻ വേഗം ബസിൽ നിന്നിറങ്ങി....നേരെ വീട്ടിലേക്ക് കയറി...സിറ്റ് ഔട്ടിൽ തന്നെ പോരാളി നിക്കുന്നുണ്ട്.....വെറുതെ അല്ല നിക്കുന്നെ കൂട്ടിന് കലിപ്പും ഉണ്ട്....എന്തിനാണാവോ ഇന്നത്തെ കലിപ്പ്.... "'അമ്മ കുട്ടി....." എന്നും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി.... "മീനു നിയിന്ന് രാവിലെ ആരെ കൂടെയ കോളേജിൽ പോയെ...." അമ്മയെന്നോട് കലിപ്പിൽ ചോദിച്ചു....ഹ്മ്മ അപ്പോ അതാണ് കാര്യം....

"അത് അമ്മേ...ഞാൻ..." "സത്യം പറഞ്ഞോണം...എന്റെ ഭാവി മരുമകൻ എങ്ങാനും ആണോ..." പെട്ടന്ന് കലിപ്പ് ഭാവം വെടിഞ്ഞു 'അമ്മ എന്നെ കളിയാക്കി ചോദിച്ചതും ഞാൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കി ആ കാട്ടാളനെ കെട്ടുന്നത് സങ്കല്പിച്ചു...ഹോ ഫയാനകം..... ഞാൻ തല കുടഞ്ഞു കൊണ്ട് അമ്മയെ നോക്കി.... "ഈ...അമ്മേടെ ഭാവി മരുമകൻ അതും ആ കാട്ടാളൻ പൃ...." ഞാൻ "അതെന്താടി..." "അവനെയൊക്കെ കെട്ടിയാൽ എന്റെ ജീവിതം നായ നക്കിയ പോലെ ആവും അതന്നെ...." എന്നും പറഞ്ഞു കൊണ്ട് വേഗം അകത്തേക്ക് കയറി മുറിയിലേക്ക് ഓടി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story