❤️എന്റെ മാഷ് 2❤️ : ഭാഗം 9

ente mash two

രചന: AADI

മുറിയിൽ എത്തി വേഗം ഫ്രഷ് ആയി ഒരു 3 ഫോർത്തും t ഷർട്ടും എടുത്തിട്ട് അമ്മയുടെ അടുത്തേക്ക് വന്നു.... "ഹാ വന്നോ ഇന്ന ചായ...." എന്നും പറഞ്ഞു അമ്മയെന്റെ നേരെ ചായ നീട്ടി ഞാൻ ആ ചായയും വാങ്ങിച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നു.... എന്റെ തൊട്ടടുത്തു അമ്മയും ഇരുന്നു.... ഹ്മ്മ...ഈ ഇരുത്തം എന്തിഞാണെന്നു എനിക്കറിയാം ഇന്ന് കോളേജിൽ എന്തൊക്കെ ഉണ്ടായി എന്നറിയാനുള്ളതാ ..... "മീനു....." വിളി വന്നു..... "ഇന്ന് കോളേജിൽ എന്തൊക്കെ ഉണ്ടായി...." ഞാൻ പറഞ്ഞില്ലേ അതിഞ്ഞന്നേണന്ന്.... ഞാൻ അപ്പോൾ തന്നെ അമ്മക്ക് ഇന്ന് ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു.... "ആഹാ എന്ന നിന്ടെ ആ മാഷിനെ തന്നെ മതി എനിക്ക് മരുമകൻ ആയിട്ട്...." 'അമ്മ 'അമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.... "അമ്മക്ക് എന്റെ ജീവിതം കുളം തോണ്ടണം എന്ന് വല്ല നിർബന്ധവുമുണ്ടോ...." ഞാൻ "നിന്നെപോലൊരു മുതലിനെ ഒതുക്കി നിറുത്താൻ ഇത് പോലെ ഉള്ള പയ്യന്മാർ വേണം...." അമ്മ

"ഔ.... എന്റെ പൊന്നമ്മേ എന്നെ വെറുതെ വിട്ടേക്ക്...." എന്നും പറഞ്ഞു ഞാൻ ചായ കപ്പ് അവിടെ വച്ചു മുറിയിലേക് വന്നു.... ഫോൺ എടുത്തു ഞങ്ങളെ ഫ്രണ്ട്‌സ് ഗ്രൂപ്പിൽ വെറുതെ ചാറ്റി കൊണ്ടിരുന്നു....പിന്നെ അതൊക്കെ കഴിഞ്ഞപ്പോഴേക്ക് സമയം സന്ധ്യ ആയിരുന്നു.... ഞാൻ അമ്മയുടെ അടുത്തേക്ക് പോയി....അപ്പോഴാണ് അമ്മക്ക് ഒരു കാൾ വന്നത്...'അമ്മ കാൾ എടുത്തു അവിടെയിരുന്നു സംസാരിച്ചോണ്ടിരുന്നു....ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഇരുന്നു tv കണ്ടു.... കാൾ ചെയ്യൽ കഴിഞ്ഞതും അമ്മ എന്ടെ അടുത്തേക്ക് വന്നു....നല്ല സന്തോഷത്തിൽ ആണ് ആൾ.... ഞാൻ അമ്മയെ സംശയഭാവത്തിൽ നോക്കി.... "മോളെ നമ്മുടെ ലക്ഷ്മി മോളുടെ കല്യാണം ശെരിയായെന്നു... അടുത്ത മാസമാണ് കല്യാണം...നമ്മളോട് മറ്റന്നാൾ തന്നെ അങ്ങോട്ട് വരാൻ പറഞ്ഞു...." 'അമ്മ ഓഹോ അപ്പോ അതാണ് ഈ സന്തോഷത്തിന് കാരണം....

നിങ്ങളിപ്പോ ചിന്ദിക്കുന്നുണ്ടാവും ല്ലേ ആരാണ് ഈ ലക്ഷ്മി എന്ന്... അതെന്റെ അമ്മയുടെ ചേച്ചിയുടെ മോളാണ്...എന്റെ ക്കാൾ 2 വയസിന് മൂത്തതാണ്..... അവരൊക്കെ തറവാട്ടിൽ ആണ് നിൽകുന്നേ....അപ്പോ ഇനി അവിടേക്ക് പോകുന്ന കാര്യമാണ് 'അമ്മ പറയുന്നേ.... പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് ട്ടോ... എന്റെ അമ്മയുടെയും അച്ഛന്റെയും ലൗ marriage ആയിരുന്നു ട്ടോ.... അത് കൊണ്ടെന്നെ അച്ഛന്ടെ വീട്ടുകാരുമായി ഞങ്ങൾക്ക് അത്ര അടുപ്പമില്ല...പിന്നെ 'അമ്മ വീട്ടുകാർക്ക് ആദ്യം നല്ല ദേഷ്യമായിരുന്നെങ്കിലും പിന്നീട് അതൊക്കെ മാറ്റി ഞങ്ങളെ സ്വീകരിച്ചു.... "മീനു...മീനു നി ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ..." പെട്ടന്ന് 'അമ്മ വിളിച്ചപ്പോഴാണ് ഞാൻ ചിന്തകൾക്ക് കടിഞ്ഞാണ് ഇട്ടത്.... ഞാൻ എന്താണെന്ന ഭാവേന അമ്മയെ നോക്കി.... "നമുക്ക് മറ്റന്നാൾ തന്നെ പോണം കേട്ടോ...കുറെ ആയി പോയിട്ട്...."

'അമ്മ പുള്ളിക്കാരി സന്തോഷത്തോടെ എന്തോക്കെയോ പറയുന്നുണ്ട്...ഞാൻ എല്ലാം മൂളി കേട്ടോണ്ടിരുന്നു...... __________ 【അനു】 വെറുതെ പുറത്തു ചന്ദ്രനും നോക്കി കൊണ്ടിരിക്കുമ്പോഴാണ് ആ ചന്ദ്രന് പെട്ടന്ന് മീനയുടെ മുഖം വന്നത്.... ഞാൻ ഞെട്ടി കൊണ്ട് ഒന്ന് കൂടെ കണ്ണ് ചിമ്മി ആകാശത്തേക്ക് നോക്കിയപ്പോൾ സദാ പോലെ തന്നെയാണ്....ഞാൻ സ്വയം എന്റെ തലക്കൊന്നടിച്ചു.... പെട്ടന്ന് അവളെ മുഖം ഓർത്തത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയെ..... "ടാ അനു നിയെന്താ ഇവിടെ ഇരിക്കുന്നെ...." എന്നും ചോദിച്ചു കൊണ്ട് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു.... "ഒന്നുമില്ല...വെറുതെ ഈ ചന്ദ്രനും നോക്കി ഇരുന്നതാ..." "ഹ്മ്മ...അനു ഞാൻ നിന്നോട് സീരിയസായി ഒരു കാര്യം പറയട്ടെ...." "ഏട്ടൻ പറ...." "നിനക്ക് എന്ത് കൊണ്ട അനു മീനുവിനെ കെട്ടിയാൽ...അവൾ നല്ല കുട്ടിയല്ലേ...." ഞാൻ അത് കേട്ടതും ഏട്ടനെ ഒന്ന് തറപ്പിച്ചു നോക്കി....

"ഏട്ട എനിക്ക് അവളെ ഇഷ്ടമല്ല....പിന്നെ അവളെ ഡ്രസിങ് ഒക്കെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും....." "ഡ്രെസ്സിങ്ങിൽ ഒക്കെ എന്തിരിക്കുന്നു അനു... അവൾക്ക് നല്ല സ്വഭാവമാണെടാ.... ഏതൊരു ആളും അവളെ പോലൊരു പെണ്ണിനെ കിട്ടാൻ ആഗ്രഹിക്കും..." ഏട്ടൻ "എന്ന ഏട്ടൻ അങ് കെട്ടിക്കോ...." "പോടാ....ഞാൻ അവളെ കെട്ടിയ നിന്നെ മോനെ എന്നും വിളിച്ചു നടക്കുന്ന സാദനമില്ലേ അതെന്നെ കൊന്ന് കോല വിളിക്കും...." "😂😂" "ചിരിച്ചോ...ചിരിച്ചോ നിനക്കും വരും ഇതേ അവസ്ഥ...." ഏട്ടൻ "വോ...അപ്പോ ഞാൻ സഹിച്ചോളാം...." "എടാ അനു നി മീനുവിനെ കേട്ടട....എനിക്ക് എന്ടെ പെങ്ങളൂട്ടിയെ എന്ന എപ്പോഴും കാണാമല്ലോ....അവളെ കുറുമ്പുകൾ ഒക്കെ കാണാൻ എന്ത് രസമാണെന്നോ...." ഏട്ടൻ "പിന്നെ...." "സത്യമാണെടാ... നി അവളറിയാതെ അവളെ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കൊണ്ടു....അറിയാതെ തന്നെ നമ്മൾ അത് നോക്കി നിന്ന് പോവും...." ഏട്ടൻ

"വോ...എനിക്ക് വേറെ പണി ഇല്ലാഞ്ഞിട്ടല്ലേ...." "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല...ഇതിലും നല്ലതിനെ നിനക്ക് ഇനി ഒരിക്കലും കിട്ടില്ല...നിന്ടെ ആ പഴയ പെണ്ണിനെ പോലെ ഒന്നും അല്ല ഇത്....." ഏട്ടൻ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് ഏട്ടന്ടെ ഫോൺ റിങ് ചെയ്തു.... ആരാണെന്നു നോക്കിയ ഏട്ടന്ടെ എസ്പ്രെഷനിൽ നിന്ന് മനസിലായി അതെന്റെ ഭാവി ഏട്ടത്തി അമ്മയാണെന്നു ...ഞാൻ ഏട്ടനെ നോക്കി ഒന്ന് ആക്കി ചിരിച്ചു.... ഏട്ടൻ എനിക്കൊരു വളിച്ച ഇളി പാസാക്കി വേഗം ഫോണും എടുത്തു പോയി..... __________ 【ശ്രുതി】 "ഹെലോ ഏട്ട....." ശ്രുതി ജനൽ കമ്പിയിൽ പിടിച്ചു ആകാശത്തേക്ക് നോക്കി കൊണ്ട് രജീഷ് മാഷിനെ വിളിച്ചു.... "ആ....." "ഏട്ടൻ ചന്ദ്രനെ കണ്ടോ...." "ചന്ദ്രനോ ഏത് ചന്ദ്രൻ....സത്യം പറയെടി ആരാണ് ഞാനറിയാത്ത ഒരു ചന്ദ്രൻ...." "ഹോ എന്ടെ പോന്നേട്ട ആകാശത്തുള്ള ചന്ദ്രനെയ ഞാൻ പറഞ്ഞേ...." ശ്രുതി

"ഹോ അതായിരുന്നോ ഞാനും കരുതി നിന്നെ പോലൊരു വട്ടതിക്ക് പുതിയ വല്ലവനെയും സെറ്റ് ആയെന്ന്😂😂" "ഏട്ട....." ശ്രുതി പല്ല് കടിച്ചു കൊണ്ട് രജീഷ് മാഷിനെ വിളിച്ചു..... "ഞാൻ വെറുതെ പറഞ്ഞതാ...നീയെന്റെ ചക്കരല്ലേ...." രജീഷ് മാഷ് "ചക്കര വേണ്ട പഞ്ചാര മതി...." ശ്രുതി "ഹാ പഞ്ചാരയെങ്കിൽ പഞ്ചാര....എന്നിട്ട് പഞ്ചാര പറ...പഞ്ചാര ഭക്ഷണമൊക്കെ കഴിച്ചോ...." "ഹാ കഴിച്ചു ഏട്ടനോ...." "ഇല്ല...." "ഹ്മ്മ......." പിന്നെ അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു..... 【മതി പിള്ളേരെ അവരെ സംസാരം ഒളിഞ്ഞു നോക്കിയത് ഇങ് പോരെ....😝】 _________ അനു രജീഷ് മാഷ് പറഞ്ഞത് തന്നെ ഇരുന്നു ആലോചിക്കുവായിരുന്നു..... വേണ്ട....അനു ഒന്ന് തന്നെ നിനക്ക് ഒരുപാട് വേദന നൽകി ഇനിയും വേണ്ട....എല്ലാ പെണ്ണുങ്ങളും ഒരു പോലെ ആവും.... 【മനസ്】

ഏയ്...എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല..... എന്ത് തന്നെ ആയാലും ഇനിയൊരു വേദന കൂടി നിനക്ക് വേണോ 【മനസ്സ്】 അറിയില്ല....എനിക് എന്ത് ചെയ്യണം എന്നറിയില്ല....ഇപ്പോ തത്കാലം അതൊക്കെ വിടാം.... എന്നും പറഞ്ഞു എണീറ്റു അകത്തേക്ക് കയറി എല്ലാവരും ഡൈനിങ് ടേബിളിൽ ഹാജർ ആണ്...ഞാനും അവിടെ പോയിരുന്നു ഭക്ഷണം കയിച്ചു..... __________ 【മീനു】 ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു വെറുതെ കുറച്ചു സമയം ബുക് മറിച്ചോണ്ടിരുന്നു....പിന്നെ ഫോണും എടുത്തു ഓരോ വീഡിയോസ് കണ്ടു കിടന്നു..... ഫോണിൽ കളിച്ചു എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story