എന്റെ പെണ്ണ്: ഭാഗം 1

ente pennu aswathi

രചന: അശ്വതി കാർത്തിക

അശ്വതി ബസിറങ്ങി ചുറ്റും നോക്കി... ചോര ചുവപ്പുള്ള ആ കണ്ണുകൾ എവിടെയെങ്കിലും നിന്ന് നോക്കുന്നുണ്ടോ... ഇല്ല നോക്കുന്നില്ല... ഭഗവാനെ എങ്ങനെയെങ്കിലും ഒന്ന് കടയിൽ എത്തിയാൽ മതി... നടത്തത്തിന് പരമാവധി സ്പീഡ് കൂട്ടി... സാരി തടഞ്ഞ് പലപ്പോഴും വീഴാൻ പോയി... അതൊന്നും വകവയ്ക്കാതെ ചുറ്റും പരതി കൊണ്ട് പെട്ടെന്ന് നടന്നു... കണ്ണുകൾ നാല് വഴിക്കും സഞ്ചരിക്കുന്നുണ്ട്... ഒടുവിൽ ആനി ടെക്സ്റ്റൈൽസ് എന്ന ബോർഡ് കണ്ടപ്പോഴാണ് സമാധാനമായത്.... പഞ്ച് ചെയ്ത് ഓടി സെക്കൻഡ് ഫ്ലോറിലേക്ക് എത്തി... സാരികളുടെ കമനീയ ശേഖരം ആണ് ഇവിടെ... ഫസ്റ്റ് ഫ്ലോർ കുട്ടികൾക്കും... സെക്കൻഡും തേടും ലേഡീസ്, ഫോർത്ത് ജെൻസിന്റെതുമാണ്...

നഗരത്തിലെ തന്നെ ഏറ്റവും വലിയ തുണിക്കട... വില കുറവായതിനാലും നല്ല ക്വാളിറ്റിയുള്ള തുണികൾ ആയതിനാലും ഉൾഗ്രാമങ്ങളിൽ നിന്നും അപ്പുറത്തുള്ള നഗരങ്ങളിൽ നിന്നും ഒക്കെ ആൾക്കാർ ഇവിടെ വന്നാണ് ഡ്രസ്സ് എടുക്കുന്നത്... ചെറിയൊരു കടമുറിയിൽ തുടങ്ങിയ കട ഇന്ന് ഇങ്ങനെ നഗരത്തിന്റെ ഒത്തനടുക്ക് തലയുയർത്തി നിൽക്കുന്നത് അവരുടെ മനുഷ്യത്വപരമായ പെരുമാറ്റം കൊണ്ടും കൂടിയാണ്..... ബാത്റൂമിൽ പോയി മുഖം ഒക്കെ കഴുകി ഫ്രഷ് ആയി വന്നു അപ്പോഴേക്കും കസ്റ്റമേഴ്സ് എത്തിത്തുടങ്ങി.... ഉച്ചയ്ക്ക് പിന്നെ ചോറുണ്ണാൻ ആയപ്പോഴാണ് ഒന്ന് ഇരിക്കാൻ സമയം കിട്ടിയത്... ഊണ് കഴിക്കാൻ ചെന്നപ്പോഴേക്കും അവളെ കാത്ത് അവിടെ നീതു ഇരിക്കുന്നുണ്ടായിരുന്നു.... നീതുനു ഇന്ന് ജെന്റ്‌സ് സെക്ഷൻ ആണ് ഡ്യൂട്ടി.... ഇന്നയാളെ കണ്ടില്ലേ നീ.... ഇല്ലെടി ബസ്സിറങ്ങി ഷോപ്പിൽ എത്തുന്നതുവരെ ഒരു ടെൻഷൻ ആയിരുന്നു ഭാഗ്യത്തിന് ഇന്നും അയാളെ കണ്ടില്ല... എവിടെ പോയോ എന്തോ എവിടെയെങ്കിലും പോയി ചാവട്ടെ മനുഷ്യനു മനസ്സമാധാനം ഉണ്ടാവുമല്ലോ...

ഒരാളും മരിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചിട്ടില്ല പക്ഷേ ഇയാളെ ആരെങ്കിലും ഒന്ന് തല്ലി കൊല്ലണം എന്ന് പ്രാർത്ഥിക്കാതെ ദിവസങ്ങളില്ല... എന്തോരം പാവങ്ങൾ മരിക്കുന്നു.... അതിനു പകരം ഇയാൾ ഒന്നു ചത്തിരുന്നു എങ്കിൽ... നീ വിഷമിക്കാതെ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകും ചിലപ്പോൾ നീ പറഞ്ഞ പോലെ ആരെങ്കിലും ഒരാളെ തല്ലിക്കൊന്നു ഉണ്ടാകും കയ്യിലിരിപ്പ് അങ്ങനെയല്ലേ.... സാം അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിനക്ക് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു.... സാം എന്ന പേര് കേട്ടപ്പോഴേക്കും അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു... മതി നീതു ഈ വിഷയം നമുക്ക് വിടാം.. ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്.... അത് നിനക്ക് അറിയാമല്ലോ... ഇപ്പോഴത്തെ എന്റെ പ്രശ്നം അയാളാണ്.. വീട്ടിൽ പറയാമെന്നു വച്ചാൽ ആരെങ്കിലും കേൾക്കാനും നിന്ന് തരണ്ടേ....

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എല്ലാം എന്റെ തെറ്റാണ്... ചില സമയത്ത് ഞാൻ ആത്മാർത്ഥമായിട്ട് ആത്മഹത്യ പറ്റി ചിന്തിച്ചു പോകുവാ... നിറഞ്ഞുനിന്ന കണ്ണുനീർ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് താഴേക്കു വീണു ... എന്നതാ കൊച്ചേ ആഹാരത്തിന്റെ മുന്നിൽ ഇരുന്നു ആണോ കരയുന്നത്... നോക്കുമ്പോൾ സേവ്യർ അച്ചായൻ ആണ്... ഈ കടയുടെ ഓണർ ഞങ്ങളെയൊക്കെ കൺകണ്ട ദൈവം... നീതുവും അശ്വതിയും പെട്ടെന്ന് ചാടി എണീറ്റു... ആഹാരം കഴിക്കുമ്പോൾ ദൈവംതമ്പുരാൻ വന്നാലും എണീക്കരുത് അറിയത്തില്ലേ രണ്ടാക്കും... എന്നാത്തിനാടീ കൊച്ചേ നീ കരഞ്ഞത് സേവ്യർ അശ്വതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. കാശിനു വല്ല ആവശ്യമുണ്ടോ... ഇല്ല അച്ചായ ഞാൻ വെറുതെ വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞതാ... ഹം... സേവ്യർ ഒന്ന് അമർത്തി മൂളി കൊണ്ട് അവിടെ നിന്നും പോയി അപ്പോഴേക്കും ബാക്കിയുണ്ടായിരുന്നവരൊക്കെ കഴിച്ചിട്ട് എണീറ്റിരുന്നു..... പതിവുപോലെ അന്നത്തെ ദിവസവും വളരെ തിരക്കേറിയ തന്നെയായിരുന്നു...

വൈകുന്നേരം വരെ നല്ല തിരക്ക്.. അഞ്ചര വരെ ആണ് അവിടെ ലേഡീസിന് ഡ്യൂട്ടി ടൈം... സമയം കഴിഞ്ഞ് അശ്വതി നീതുവിനൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോയി.. അപ്പോഴും അവളുടെ കണ്ണുകൾ ഭീതിയോടെ ചുറ്റും ആർക്കോവേണ്ടി പറയുന്നുണ്ടായിരുന്നു... നീതുവിനും അശ്വതിക്കും രണ്ട് സ്ഥലത്തേക്കാണ് പോകേണ്ടത് ആദ്യം നീതുവിന്റെ ബസ് വന്നു കഴിഞ്ഞപ്പോൾ തന്നെ അശ്വതിയുടെയും... %%%%%%%%%%%%%% നീതു അശ്വതിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ്.. നീതുവിനെ വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും ഉണ്ട്.. അച്ഛൻ ഒരു പലചരക്ക് കട നടത്തുന്നു അമ്മ വീട്ടിൽ കോഴിവളർത്തൽ പശുവളർത്തൽ ഒക്കെയായി നടക്കുന്നു അനിയത്തി പ്ലസ്ടുവിന്... അശ്വതിക്ക് വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ചേട്ടന്റെ ഭാര്യ അനിയൻ ഇത്രയും പേരുണ്ട്... അച്ഛൻ ടാക്സി ഓടിക്കുന്നു.. ചേട്ടൻ ടൗണിൽ ഒരു ബുക്സ്റ്റാൾ നടത്തുകയാണ്... അനിയൻ എഞ്ചിനീയറിംഗിന് പഠിക്കുന്നു.. വീട്ടിലെത്തുമ്പോൾ പതിവുപോലെ അമ്മ മുറ്റത്ത് ഉണ്ട്...

ചെടികൾ നനക്കുക ആണ്. കണ്ടിട്ടും കാണാത്ത പോലെ അമ്മ മുഖം തിരിച്ചു നിന്നു... ഏടത്തി അകത്തിരുന്ന് തയ്ക്കുന്ന ശബ്ദം കേൾക്കാം... പണ്ടൊന്നും ഇങ്ങനെ അല്ലായിരുന്നു ജോലി കഴിഞ്ഞു വരുമ്പോഴേക്കും അമ്മ ചായ എടുത്തുവെക്കും ഏടത്തി ഓരോ വിശേഷങ്ങൾ ചോദിക്കാൻ വരും പക്ഷേ ഇപ്പോൾ കുറേ നാളുകളായി ആരും തന്നോടൊന്നും മിണ്ടുന്നത് പോലുമില്ല... സ്വന്തം വീട്ടിൽ എല്ലാരാലും ഒറ്റപ്പെട്ടു ജീവിക്കുന്നു.. അച്ഛന്റെ യും ചേട്ടന്റെയും അനിയന്റെയും ഒക്കെ മുഖം നേരാംവണ്ണം കണ്ടിട്ട് നാളുകളായി... അവർ ഉള്ളപ്പോൾ പരമാവധി മുറിക്ക് പുറത്തേക്ക് ഇറങ്ങില്ല.. എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞ് മുറിക്കകത്ത് ഇരുന്നാണ് ഭക്ഷണമൊക്കെ കഴിക്കുന്നത്.... തന്റെ ഒരു ആവശ്യവും അവർ ചോദിക്കാറില്ല. കുഴപ്പം ആരുടേതാണ്... എന്റെ തന്നെ ആവും... ആരോടും പരാതി പറയാനും ഇല്ല കേൾക്കാനും ഇല്ല.. മേൽ കഴുകി അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ ചായ ഇരിപ്പുണ്ട്.. ചായ കുടിച്ചിട്ട് മുറ്റം അടിച്ചിട്ടു അതുകഴിഞ്ഞ് അലക്കാൻ ഉള്ളതൊക്കെ എടുത്ത് അലക്കി... അമ്മയ്ക്ക് കുനിഞ്ഞു അലക്കൻ വയ്യ.. ഏടത്തിക്ക് പിന്നെ തയ്യൽ ഒക്കെ കഴിഞ്ഞ് സമയവും ഉണ്ടാവില്ല.. അലക്കാനുള്ള തുണികൾ ഒക്കെ എടുത്തു കൊണ്ട് പോകുമ്പോൾ ആദ്യം അമ്മ വഴക്കു പറയുമായിരുന്നു പിന്നെ പിന്നെ ഒന്നും മിണ്ടുന്നില്ല.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവസങ്ങൾ കടന്നു പോയി.... വീടും കടയും ആയി അശ്വതിയുടെ ജീവിതം മുൻപോട്ടു പോയി.... പോകുമ്പോഴും വരുമ്പോഴും ആ ചുവന്ന കണ്ണുകൾ അവിടെ ഉണ്ടോ എന്ന് അവൾ നോക്കും... കുറച്ചുനാൾ കാണാതായപ്പോൾ അയാളുടെ ശല്യം തീർന്നു എന്ന് തോന്നുന്നു.... പതിവുപോലെ ബസിറങ്ങി നടക്കുമ്പോഴാണ് ആരോ പുറകിൽ ഉള്ളതുപോലെ തോന്നിയത്... തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല... എന്തോ ഒരു ഭീതി... നടത്തത്തിന് വേഗത കൂട്ടി... പെട്ടെന്ന് ആരോ സാരിയുടെ അറ്റത്ത് പിടിച്ചു വലിച്ചു ...... തിരിഞ്ഞു നോക്കിയപ്പോൾ ആദ്യം കണ്ടത് രണ്ടു കണ്ണുകളാണ്....ചോരച്ചുവപ്പ് ഉള്ള രണ്ട് കണ്ണുകൾ... രഘു... അവൾ അറിയാതെ തന്നെ ആ പേര് പറഞ്ഞു ആരെ പേടിച്ചാണോ ഇത്രയും നാൾ നടന്നത്... അയാൾ മുന്നിൽ വന്നു നിൽക്കുന്നു... അശ്വതി ചുറ്റും നോക്കി ആൾക്കാർ എല്ലാം അവളെ നോക്കുന്നുണ്ട് ... അയാളോട് എതിരിടാനുള്ള പേടി കാരണം ആരും അവിടേക്ക് വന്നില്ല... അയാൾ ഒന്നും കൂടി അവളുടെ സാരി പിടിച്ചു വലിച്ചു... ഇനിയും വലിച്ചാൽ സാരി ശരീരത്തിൽ നിന്നും വിട്ടു പോകും...

കണ്ണുകൾ നിറഞ്ഞൊഴുകി... ശരീരം ചുട്ടു പൊള്ളുന്ന പോലെ.... പേടിയ്ക്കാൻ പാടില്ല... പ്രതികരിക്കണം പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തുണ്ടാകുമെന്ന് ആലോചിച്ചപ്പോൾ അറിയാതെ തന്നെ ഒരു ധൈര്യം മനസ്സിലേക്ക് വന്നു... കയ്യടെക്കുക്കടാ..... അവൾ സാരിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അങ്ങനെ കയ്യടിക്കാൻ അല്ലല്ലോ മോളെ രഘു കേറി പിടിച്ചത്... ഇപ്പോൾ ഞാൻ ഒന്ന് ആഞ്ഞു വലിച്ച തീരും നിന്റെ അയാൾ ബാക്കി പറയാതെ അവളുടെ ശരീരത്തിലേക്ക് ഉഴിഞ്ഞു നോക്കി ..... കൈയ്യെടുക്കടാ നായേ... എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അശ്വതി രഘുവിന്റെ മുഖമടച്ച് ഒരെണ്ണം കൊടുത്തു.... പെട്ടെന്ന് കിട്ടിയതിനാൽ അവന്റെ കൈകൾ അറിയാതെ വിട്ടുപോയി...

ആ സമയം കൊണ്ട് അവൾ ഓടി അടുത്ത ഓട്ടോറിക്ഷയിൽ കയറി പോയി.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എത്രനാൾ ഇങ്ങനെ ഓടി നടക്കും എന്ന് എനിക്ക് കാണണം... രഘു അതും പറഞ്ഞ് എല്ലാവരെയും നോക്കി പേടിപ്പിച്ചു കൊണ്ട് അവന്റെ വണ്ടിയുമെടുത്ത് പോയി.... ഇവരെ വീക്ഷിച്ചുകൊണ്ട് ചായക്കടയിൽ ഇരുന്ന കണ്ണുകൾ ദേഷ്യം കൊണ്ട് മുറുകി.. കൈയിൽ ഇരുന്ന ചായ ഗ്ലാസ് എറിഞ്ഞുടച്ചു കൊണ്ട് അവൻ അവിടെ നിന്നും എണീറ്റ് പോയി..... ചായക്കടയിൽ ഉണ്ടായിരുന്നവരെല്ലാം ഞെട്ടി നോക്കി... ആരാ ചേട്ടാ ഇത് അയാൾ എന്തിനാ ഇപ്പൊ ഇവിടെ ഇങ്ങനെയൊക്കെ കാണിച്ചത്... ചായ കുടിക്കാൻ വന്ന ഒരാൾ ചോദിച്ചു... അവനാണ് സാം ജോസഫ്... കുരിശിങ്കൽ ജോസഫിന്റെയും അന്നമ്മയുടെയും ഏകപുത്രൻ... സാം ജോസഫ്..... തുടരും...

Share this story