എന്റെ പെണ്ണ് : ഭാഗം 10

ente pennu aswathi

രചന: അശ്വതി കാർത്തിക

ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ഓർത്തിട്ട് ഒരു പിടിയില്ല.... കണ്ണടച്ചിരുന്ന് ആലോചിച്ചതും മുഖം തെളിഞ്ഞു വന്നു... രഖു വിന്റെ ഒപ്പം. അത്‌ ഓർമ്മ വന്നതും സാമിന്റെ മുഖം വലിഞ്ഞു മുറുകി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹 അന്ന് രഘുവിനെ ആരോ ഹോസ്പിറ്റലിൽ ആക്കി എന്ന് അറിഞ്ഞിട്ട് കാണാൻ പോയതാണ് അവിടേക്ക്... എണീറ്റ് നടക്കാൻ ആവുമ്പോൾ മേലാൽ എന്റെ പെണ്ണിന്റെ പുറകെ നടക്കരുത് എന്ന് ഒന്നുകൂടി പറയാൻ... അവിടേയ്ക്ക് ചെല്ലുമ്പോൾ ആരോ പുറത്തേക്കിറങ്ങി പോയിരുന്നു... തന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിയ ആളുടെ മുഖം ഓർമയിലേക്ക് വന്നു... അതെ അവൻ തന്നെ... അപ്പോൾ ഈ പെണ്ണുകാണലിന് പിറകിൽ രഘുവാണ്.... കണ്ടു പിടിക്കാതിരിക്കാൻ ആവും വാടക വീട്ടിലേക്ക് ഒക്കെ മാറിയത്... മകളെ എങ്ങനെയെങ്കിലും കെട്ടിച്ചു വിടണം കേട്ടുന്നവൻ ആരെന്നോ ബാക്കി ഡീറ്റെയിൽസ് ഒന്നും അറിയേണ്ട..അങ്ങനെ കുറെ എണ്ണം... ഇവിടെ എന്താണ് കാണിക്കുന്നത് വയസ്സായഒരുത്തനു തന്റെ തലയിലേക്ക് സ്വന്തം മക്കളെ കെട്ടിവെക്കുന്നു.

. ഇനി അവളുടെ ജീവിതത്തിൽ എന്ത് വന്നാൽ എന്ത് വന്നില്ലെങ്കിൽ എന്ത്... ഓർക്കുന്തോറും എല്ലാവരെയും കൊല്ലാനുള്ള ദേഷ്യം വന്നു.... നീതുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു... അവളോട് ചോദിക്ക് ഇങ്ങനെയുള്ള വീട്ടുകാർക്ക് വേണ്ടിയാണ് എന്നെ ഒഴിവാക്കിയത് എന്ന്... എന്റെ സ്നേഹം കാണാതെ നടന്നതെന്ന്... അവരെല്ലാവരും കൂടി ഒരു ആത്മഹത്യ നാടകം കാണിച്ച് അപ്പോഴേക്കും, അതുവരെ ഞാൻ കൊടുത്ത സ്നേഹം അവക്കൊന്നും അല്ലാതായി... പ്രാണൻ കൊടുത്ത സ്നേഹിച്ചത ഞാൻ എന്നിട്ടും..... ബാക്കി ഒന്നും പറയാനാവാതെ സാം ഫോൺ വെച്ചു... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ നീതു പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് ഈ നിമിഷം അങ്ങ് മരിച്ചു പോയാൽ മതിയെന്ന് ആയിപ്പോയി... സ്വന്തം മകൾ അല്ലേ ഞാൻ എന്നിട്ടും അയാളെപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാത്ത എന്താവും... രഘുവിന്റെ മുഖം ഓർമയിൽ വന്നതും അന്നത്തെ സംഭവം മനസ്സിലൂടെ ഓടിയെത്തി.... ഈ ലോകത്ത് അത്രയും അറപ്പ് തോന്നുന്ന ഒരാൾ വേറെ ഉണ്ടാവില്ല...

അയാൾക്ക് വേണ്ടിയാണ് അപ്പോൾ ഇയാൾ ഇവിടെ വന്നത്.... തീർത്തും ഒറ്റപ്പെട്ടുപോയി... ഈ വീട്ടിൽ ആരുമല്ലാതായി കഴിഞ്ഞിരിക്കുന്നു... എല്ലാവർക്കും എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നാണ്... ഒരാളെ സ്നേഹിച്ചത് ഇത്രയും വലിയ കുറ്റമാണോ... ജാതിയും മതവും അതൊക്കെ മനുഷ്യർ ഉണ്ടാക്കുന്നത് അല്ലേ... ഏതൊരു ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹമല്ലേ പരസ്പരവിശ്വാസം അല്ലേ... ഇച്ചായൻ... പാവം.. ഞാൻ കാരണം എന്തൊക്കെ കേട്ടു... എനിക്കറിയാം എന്റെ ഒരു നോട്ടത്തിന് ഒരു ഫോൺ കോളിന് കാത്തിരിക്കുകയാണെന്ന്..... ശരിക്കും പൊട്ടിയാണ് ഞാൻ... ഇച്ചായന്റെ സ്നേഹം കണ്ടില്ലെന്നു നടിച്ച പൊട്ടി .. ആ നിമിഷം ഇച്ചായനോട് സംസാരിക്കണം എന്ന് അതിയായ ആഗ്രഹം തോന്നി.. വിളിക്കാൻ പലതവണ ഫോണെടുത്തു... പക്ഷേ അന്ന് ഇവിടെ നിന്നും ഇറങ്ങി പോയപ്പോൾ തിരിഞ്ഞു നോക്കിയ ആ നോട്ടം... എന്റെ ഒരു പിൻവിളി പ്രതീക്ഷിച്ചാണ് നോക്കിയത് പക്ഷേ ഞാൻ എന്താണ് കാണിച്ചത്.. ഇനി ഒരിക്കലും കാണിച്ച് സംസാരിക്കരുത് എന്ന് പറഞ്ഞ് ഓടിച്ചു വിട്ടില്ലേ.....

വയ്യ ആ മുഖത്തേക്ക് ഒന്ന് നോക്കാനുള്ള യോഗ്യത പോലും എനിക്കില്ല... ഫോൺ തിരിച്ച് കട്ടിലിലേക്ക് ഇട്ടു... പക്ഷേ അപ്പോൾ തന്നെ ഫോൺ ബെല്ലടിച്ചു.... നോക്കിയപ്പോൾ ഇച്ചായൻ കോളിംഗ്... എത്രയോ നാളുകൾക്ക് ശേഷം.... 📞ഹലോ.... 📞മം 📞 എന്ത് കും.. നിന്റെ വായിൽ നക്കില്ലേ.. 📞 ഉണ്ട് 📞 എന്നെ ഒന്നു വിളിക്കാൻ പോലും ഉള്ള മനസ്സ് നിനക്കല്ലേ... 📞 ഇച്ചായ ഞാൻ.... പൊട്ടിക്കരഞ്ഞുപോയി അശ്വതി... അവളുടെ കരച്ചിൽ തീരുന്നതുവരെ അവൻ കാത്തുനിന്നു..... 📞 നിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് അറിയാമോ ഈ കരച്ചിൽ ആവശ്യമില്ലാത്ത പേടി... സ്വന്തം നിലപാട് വിളിച്ചു പറയാനുള്ള പേടി.. അതാണ് ഇന്ന് ഇവിടം വരെ എത്താൻ കാരണം.... നിന്നെ ഒരുത്തൻ പെണ്ണുകാണാൻ വന്നു എന്നു കേട്ടു... വീട്ടുകാരുടെ ഭീഷണിക്ക് അയാളുടെ മുന്നിൽ തലകുനിക്കാൻ ആണോ നിന്റെ തീരുമാനം.... അച്ഛനോ അമ്മയോ ആങ്ങളയോ അടുത്ത ആത്മഹത്യാഭീഷണി കൊണ്ടുവരുമ്പോൾ അവർക്കുമുന്നിൽ നീ സമ്മതിക്കുമോ....

📞 ഇച്ചായ എന്റെ അന്നത്തെ സാഹചര്യം.. 📞 എന്ത് സാഹചര്യം എന്നാണ് നീ പറയുന്നത്... നിനക്ക് എന്നോട് സത്യങ്ങളെല്ലാം തുറന്നു പറയാമായിരുന്നു... ഒരിക്കലും മുന്നിൽ വരരുത് എന്ന് നീ കരഞ്ഞു പറഞ്ഞു... അന്ന് ഞാൻ അനുഭവിച്ച വിഷമം നിനക്കറിയാമോ... നിന്റെ വീട്ടിൽ നിന്നും ചാച്ഛനൊപ്പം നാണംകെട്ട് ഇറങ്ങേണ്ടവന്ന അപ്പോൾ ഞാൻ എന്ന മകൻ അനുഭവിച്ച ബുദ്ധിമുട്ട് നിനക്കറിയാമോ.... ഒന്നും പറയാതെ നി നിന്നപ്പോ ഞാൻ എന്ന ആണ് അനുഭവിച്ച മാനസിക ബുദ്ധിമുട്ട് അറിയോ നിനക്ക് എന്തെകിലും... എന്തേലും വന്ന ഉടെനെ പൊട്ടി കരഞ്ഞാൽ മതിയല്ലോ.. എന്നിട്ട് എല്ലാത്തിനും സാഹചര്യം എന്നും പറഞ്ഞു കിടന്നു മോങ്ങുന്നു..... ഞാൻ ഇപ്പൊ വിളിച്ചത് നിന്റെ തീരുമാനം എന്താണെന്ന് അറിയാനാണ്... അയാൾ ആരാണെന്ന് നിനക്ക് മനസ്സിലായല്ലോ അല്ലേ... അയാളുടെ ഒപ്പം കല്യാണം കഴിച്ച് ജീവിക്കാൻ ആണ് നിനക്ക് താല്പര്യം എങ്കിൽ ഞാൻ ഇനി വിളിക്കാൻ വരുന്നില്ല... ഒരിക്കൽ ഞാനായിട്ട് എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വച്ച നിന്നെ ഇപ്പോൾ ഈ നിമിഷം പടിയിറക്കി വിടാം...

എന്താണ് നിന്റെ തീരുമാനം... 📞ഇച്ചായൻ വിളിച്ച ഞാൻ വരാം... പക്ഷേ അതിനു മുൻപ് എനിക്ക് ഒരു കാര്യം ചെയ്ത് തരണം... എന്നെ ഇവിടെ കാണാൻ വന്ന ആൾ ഇല്ലേ... അയാളുടെ ശരിക്കുള്ള ഉദ്ദേശം എന്തായിരുന്നു എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് തെളിയിക്കണം... എന്റെ വീട്ടുകാരുടെ മുന്നിൽ അയാളെ കൊണ്ട് നിർത്തണം... അപ്പൊ ഇച്ചായൻ വിളിച്ചില്ലെങ്കിലും ഞാൻ കൂടെ ഇറങ്ങി വരും... ആര് എതിർത്താലും ആര് ആത്മഹത്യ ഭീഷണി മുഴക്കി യാലും ഞാൻ ഇറങ്ങിവരും...... അത് പാലിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടാവില്ല ഇത് സത്യം. കൂടുതൽ ഒന്നും പറയാതെ അശ്വതി ഫോൺ വച്ചു.... എന്നോ നഷ്ടമായ സാമിന്റെ കള്ള ചിരി ആ സമയം അവന്റെ ചുണ്ടിൽ വിരുന്നു വന്നു.. കുറച്ചു നേരം ഫോണിലേക്ക് നോക്കിയിരുന്നു പിന്നേ എന്തോ ആലോചിച്ചുറപ്പിച്ച അതുപോലെ അവൻ അവിടെ നിന്നും എണീറ്റു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story