എന്റെ പെണ്ണ് : ഭാഗം 11

ente pennu aswathi

രചന: അശ്വതി കാർത്തിക

എന്നോ നഷ്ടമായ സാമിന്റെ കള്ള ചിരി ആ സമയം അവന്റെ ചുണ്ടിൽ വിരുന്നു വന്നു.. കുറച്ചു നേരം ഫോണിലേക്ക് നോക്കിയിരുന്നു പിന്നേ എന്തോ ആലോചിച്ചുറപ്പിച്ച അതുപോലെ അവൻ അവിടെ നിന്നും എണീറ്റു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സാം വിളിച്ചിട്ട് ഇപ്പോൾ ഒരാഴ്ച ആയി ... വീട്ടിൽ കല്യാണത്തിന്റെ കാര്യങ്ങളൊക്കെ നടക്കുന്നു... അന്ന് പിന്നെ വിളിക്കാം എന്ന് പറഞ്ഞു വെച്ചിട്ട് പോയതാണ് പിന്നെ വിവരമൊന്നുമില്ല വിളിക്കുമ്പോൾ ബെൽ അടിക്കുന്നുണ്ട് എടുക്കുന്നില്ല ... വാട്സാപ്പിൽ മെസ്സേജ് അയച്ച നോക്കി വായിച്ചിട്ടില്ല... എന്തുപറ്റിയെന്ന് അറിയില്ല കടയിലേക്ക് ചെന്നിട്ടില്ല എന്നാണ് നീതു പറഞ്ഞത്... കല്യാണം തീരുമാനിച്ചത് കാരണം ഇനി പുറത്തേക്കൊന്നും ആവശ്യമില്ലാതെ പോകണ്ട എന്ന് അച്ഛന്റെ കർശന നിയന്ത്രണം... വസ്ത്രം എടുക്കലും സ്വർണം എടുക്കലും ഒക്കെ പെട്ടെന്ന് തന്നെ കഴിഞ്ഞു..

സാരിയുടെ നിറം എന്താണെന്ന് പോലും ഓർമ്മയില്ല എല്ലാത്തിനും വെറുതെ മൂളി കൊടുത്തു... അമ്മയുടെ കൂടെക്കൂടെ വന്നു രക്ഷപ്പെടാൻ പറ്റുമെങ്കിൽ രക്ഷപ്പെട്ടോളൂ എന്ന് പറയുന്നുണ്ട്... ഈ ബുദ്ധി അന്നമ്മയ്ക്ക് തോന്നിയിരുന്നെങ്കിൽ ഇന്ന് എനിക്ക് രണ്ട് പിള്ളേര് ഉണ്ടായേനെ... ഇതിനിടയ്ക്ക് അനിയന്റെ കല്യാണം തീരുമാനിച്ചു...മൂന്നു മാസത്തിനുള്ളിൽ അത് ഉണ്ടാവും.. കല്യാണത്തിന് മുന്നേ വീട് മോടി പിടിപ്പിക്കണം എന്നൊക്കെ പറയുന്നുണ്ട്... അച്ഛന് അവൻ ഒരു ലിസ്റ്റ് തന്നെ കൊടുത്തിട്ടുണ്ട്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇന്ന് വ്യാഴാഴ്ച... ഞായറാഴ്ചയാണ് വിവാഹം... അച്ചായനെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല... എന്തുപറ്റിയെന്ന് അറിയില്ല... ഇനി അന്നത്തെ ആ സംഭവങ്ങളൊക്കെ കാരണം എന്നെ വേണ്ട എന്ന് തോന്നിയിട്ടുണ്ട് ആകുമോ... ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് നോക്കിയത് നോക്കിയപ്പോൾ നീതു.....

ഇതെന്ത് കോലം ആടി ഒരാഴ്ചകൊണ്ട് നീ ആകെ വല്ലാണ്ട് ആയല്ലോ.... മനസ്സിന് ഭയങ്കര സന്തോഷം അല്ലേ പിന്നെ എങ്ങനെയാ.... ഇച്ചായനെ നി കണ്ടോ വല്ലതും അറിഞ്ഞോ.. ഇല്ലെടി ആളു കടയിലേക്ക് വന്നിട്ട് കുറേ ദിവസമായി.... എന്തുപറ്റിയെന്ന് അറിയില്ല ഇനി എന്തെങ്കിലും അത്യാവശ്യത്തിന് ദൂരെ എവിടെയെങ്കിലും പോയത് ആകുമോ..... അറിയില്ല നീതു.. ഇവിടെ കല്യാണത്തിന് ഒരുക്കം ഒക്കെയായി... നീ എന്ത് തീരുമാനിച്ചു അയാൾക്കു മുന്നിൽ തല കുനിക്കാനോ.... ഇല്ലെടി അങ്ങനെ സംഭവിക്കണമെങ്കിൽ ഞാനിനി ഒന്നൂടെ ജനിക്കണം... അയാളുടെ താലി എന്റെ കഴുത്തിൽ വീഴില്ല..... എനിക്ക് പേടിയാകുന്നു അച്ചു നീ എന്താണ് തീരുമാനിച്ചിരിക്കുന്നത്.... അപ്പോഴേക്കും അവിടേക്ക് അച്ഛൻ വന്നു... സംസാരിച്ചു കഴിഞ്ഞില്ലേ ഇതിനു മാത്രം സംസാരിക്കാൻ ആയിട്ട് എന്താ ഉള്ളത്...

നീതു വന്നതൊന്നും ഇഷ്ടമായില്ല എന്ന് ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്..... ഞാൻ ഇറങ്ങട്ടെ എന്തെങ്കിലും ആവശ്യമുണ്ടേ നീ വിളിച്ചാൽ മതി... നീതു അച്ഛന്റെ നേരെ തിരിഞ്ഞു... പ്രായത്തിനുമൂത്ത ആയതു കൊണ്ടാണ് ഞാൻ ഒന്നും പറയാത്തത്... അല്ലെങ്കിൽ സ്വന്തം മകളെ തന്റെ പ്രായമുള്ള ഒരാളെ കൊണ്ട് തന്നെ കെട്ടിക്കുന്ന നിങ്ങളെ ഞാൻ ... ഞാനൊന്നും പറയുന്നില്ല എന്റെ അച്ഛന്റെ പ്രായമുണ്ട് നിങ്ങൾക്ക്... നിങ്ങൾ ഓർത്തോ ഇനി ചെയ്യുന്നതിനെല്ലാം ഒരിക്കൽ അനുഭവിക്കും... ദൈവം എന്ന ഒരാൾ മുകളിൽ ഉണ്ട് എന്നാണ് എന്റെ വിശ്വാസം... അത്രയും പറഞ്ഞ് നീതു അവിടെനിന്നും ഇറങ്ങി.... അച്ഛൻ എന്തോ പറയാൻ വന്നപ്പോഴേക്കും അശ്വതി കണ്ണടച്ച് ചാരിയിരുന്നു.... പ്രതീക്ഷകൾ തകർത്തു കൊണ്ട് ഓരോ ദിവസവും നീങ്ങി.. സാമിന്റെ ഒരു വിവരവുമില്ല... ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല ഞാനായിട്ട് വരുത്തി വെച്ചതാണ്....

എല്ലവരുടേം ഇഷ്ടം നോക്കി, എല്ലാരുടേം അഭിപ്രായം കേട്ടു സ്വാന്തം മനസ്സാക്ഷിയെ വഞ്ചിച്ചു.. എന്റെ ഇച്ചായനെ നാണം കെടുത്തി... ദൈവം പോലും പൊറുക്കില്ല എന്നോട്..... പക്ഷെ ദൈവം എന്നോട് കരുണ കാണിച്ചില്ലങ്കിൽ എന്റെ വിധി ഞാൻ തന്നെ തിരഞ്ഞു എടുക്കും... അതിന് ഇനി ഒരാളുടേം അഭിപ്രായം ഞാൻ നോക്കില്ല. അലമാരയിൽ ഡ്രെസ്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പൊതി എടുത്തു... അത് ഒന്നൂടെ ഭദ്രമായി സൂക്ഷിച്ചു വച്ചു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ ആകെ ഒരു ശൂന്യത ആയിരുന്നു... ദക്ഷിണ കൊടുക്കാൻ സമയം ആയി എന്ന് ആരോ പറയുന്ന കേട്ടു.... അമ്മക്ക് ഒപ്പം ഹാളിലേക്ക് വന്നു... ദക്ഷിണ കൊടുക്കാനുള്ളത് കൈയിലേക്ക് തന്നപ്പോൾ അതുമായി നേരെ പൂജാമുറിയിലേക്ക് പോയി.. അവിടെ ദേവിയുടെ ഫോട്ടോയ്ക്ക് മുൻപിൽ വച്ചു..... കൂടെ ഉണ്ടാവില്ലേ അമ്മേ... എനിക്ക് പറയാൻ വേറെ ആരും ഇല്ല... കണ്ണടച്ച് പ്രാർഥിച്ചു... അച്ഛനും അമ്മയ്ക്കും ഏട്ടനും ഒക്കെ ദക്ഷിണ കൊടുക്കൂ കുട്ടി....

അവിടെയുണ്ടായിരുന്ന മുതിർന്ന ഒരാൾ പറഞ്ഞു.... അതിന്റെ ആവശ്യമില്ല അമ്മാവാ.... എന്നെ അറക്കാൻ ആണ് ഇവർ കൊടുക്കുന്നത്.... അങ്ങനെയുള്ളപ്പോൾ ഇവർക്കാർക്കും ദക്ഷിണ കൊടുക്കേണ്ട ആവശ്യം എനിക്കില്ല.... ഒരു മനസ്സാക്ഷിയും ഇല്ലാത്ത ഇവർക്കൊക്കെ ദക്ഷിണ കൊടുത്താൽ ദൈവം പോലും എന്നോട് പൊറുക്കില്ല... എല്ലാവരുടെയും മുൻപിൽ വച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ അച്ഛനും അമ്മയും അടക്കം എല്ലാവരും ആകെ ചൂളിപ്പോയി.... മുഖത്ത് വന്ന ദേഷ്യം കാണിക്കാതെ എല്ലാവരും വീട്ടിൽ നിന്നും ഇറങ്ങി..... അടുത്തുള്ള അമ്പലത്തിൽ വച്ചാണ് താലികെട്ട്... അധികം ആൾക്കാർ ഒന്നുമില്ല... മൊത്തം ഏകദേശം 50 പേർ... അമ്പലത്തിൽ എത്തിയപ്പോഴേക്കും നീതു അവിടെ വന്നിട്ടുണ്ടായിരുന്നു.... പത്തരയ്ക്ക് ആണ് മുഹൂർത്തം ഇപ്പോൾ 10 മണി കഴിഞ്ഞു....

അവിടെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കസേരയിട്ട് ഇരുന്നു.... എടി നിന്റെ ഇച്ചായനെ പറ്റി ഒരു വിവരവുമില്ല നീ എന്ത് തീരുമാനിച്ചു.... അശ്വതി അവളെ നോക്കി ചിരിച്ചു.... എളിയിൽ കരുതിയിരുന്ന പുതിയ അവിടെ ഇല്ലേ എന്ന് ഒന്നുകൂടി അവൾ ഉറപ്പിച്ചു.... ഇച്ചായൻ വന്നില്ലെങ്കിൽ എന്റെ വിധി ഞാൻ തീരുമാനിച്ചിട്ടുണ്ട്..... ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അതിന് പുറകെ എല്ലവരും കൂടെ അങ്ങോട്ടേക്ക് ഓടി പോകുന്നു.... അശ്വതി..... എന്നുള്ള ഇച്ചായന്റെ അലർച്ച കൂടെ മുഴങ്ങി അവിടെ. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ മണ്ണിൽ ശരീരം ആകെ ചതഞ്ഞു കിടക്കുക ആണ് അശ്വതിയുടെ കഴുത്തിൽ താലി കെട്ടാൻ ഉള്ള ആൾ.. ഒപ്പം പെങ്ങൾ എന്ന് പറയുന്ന അവളും ഉണ്ട്... പുള്ളിക്കാരിയുടെ മുഖം ഒക്കെ അടികൊണ്ടു ആകെ വീർത്തു ഇരിക്കുന്നു... താനെന്താടോ കാണിക്കുന്നത് ചേട്ടൻ സാമിന്റെ നേരെ ചെന്നു... കരണം പുകച്ചു ഒരു അടി ആണ് കിട്ടയത്... കവിൾ കുത്തിപ്പിടിച്ച് നിൽക്കുന്ന മകനെ കൺകെ അച്ഛന് ദേഷ്യം കൂടി... ഡാ നീ എന്റെ കൊച്ചിനെ തല്ലും അല്ലേ..

. ഈ കല്യാണം മുടക്കാൻ ആയിട്ട് മനപ്പൂർവ്വം വന്ന് ഒരു പ്രശ്നമുണ്ടാക്കുന്നത് അല്ലേ നീ... അപ്പോഴേക്ക് അനിയനും ഓടി വന്നു... സാമിനെ തല്ലാൻ കൈ ഓങ്ങി എങ്കിലും അവന്റ ഒരു നോട്ടത്തിൽ എല്ലവരും പേടിച്ചു നിന്നു... സാം ഒന്നും മിണ്ടാതെ ആവശൻ ആയി കിടക്കുന്ന രവീന്ദ്രന്റെ അടുത്ത് ചെന്നു.... ഞാൻ പറയണോ അതോ നീ ആയി പറയുന്നോ..... സാം അവനെ തല്ലാൻ ആയി കൈ ഓങ്ങി. ഞാൻ പറയാം.... അയാൾ ഒരു വിധം അവിടെ ഇരുന്നു.... ഞാൻ രഖു പറഞ്ഞിട്ട് വന്ന ആണ്... അശ്വതിയേ രഖുവിനു കിട്ടാൻ വേണ്ടി... കല്യാണം കഴിഞ്ഞു അവളെ അവനു കൊടുക്കണം അതാണ് ഡീൽ അവന്റെ ആവശ്യം കഴിഞ്ഞു എനിക്ക് പിന്നേ ഇവിടെ നിന്നും നേരെ തമിഴ്നാട്. അവിടെ ഒരു ഏജന്റ് ഉണ്ട് അയാൾക്ക്... അത്രയും പറഞ്ഞപ്പോഴേക്കും സാമിന്റെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു... കേട്ടതിന്റെ ഷോക്കിൽ ആരുന്നു എല്ലാരും.... വന്നവരൊക്കെ ഓരോന്ന് മാറി നിന്ന് പറയാൻ തുടങ്ങി... കുറച്ചുകഴിഞ്ഞ് പോലീസ് വന്ന് രവീന്ദ്രനെയും പെണ്ണിനെയും കൊണ്ടുപോയി.....

സാം അവളുട ചേട്ടന്റെ അടുത്തേക്ക് ചെന്നു.... നീ ഒരു ആണ് ആണോടാ ചെറ്റേ.... അച്ഛന്റെ പ്രായം ഉള്ള ഒരുത്തനു തല കുനിച്ചു കൊടുക്കാൻ ഒരുക്കി നിർത്തിയെക്കുന്നു പെങ്ങളെ.... അവന്റെ കഴുത്തിനു കുത്തി പിടിച്ചു.. അപ്പോഴേക്ക് അച്ഛൻ സാമിന്റെ കൈയിൽ കേറി പിടിച്ചു... മതി... നീ ഇനി ഇവിടെ കിടന്ന് കൂടുതൽ ഷോ ഒന്നും കാണിക്കേണ്ട.... ഇവിടന്ന് പോവാൻ നോക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാം.. സാമിനോട്‌ പറഞ്ഞു... അശ്വതി എന്തെങ്കിലും പറയും എന്ന് വിചാരിച്ചെങ്കിലും ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ കണ്ട് സാം തിരിഞ്ഞു നടന്നു.... ഇച്ചായ..... ഞാനും ഉണ്ട്..... അശ്വതി അവിടെ നിന്നും വിളിച്ചു പറഞ്ഞു... അവന്റെ അടുത്തേക്ക് കൂടി പോകാൻ തുടങ്ങിയ അവളെ അനിയനും ചേട്ടനും കൂടി തടഞ്ഞു.... അവരുടെ കൈ തട്ടിമാറ്റി ഓടാൻ നോക്കിയ അവളുടെ കവിളത്ത് തലങ്ങും വിലങ്ങും തല്ലി.... നീ അവന്റെ ഒക്കെ പോകുന്നത് ഒന്ന് കാണട്ടെ എന്നും പറഞ്ഞു പിന്നെയും തല്ലാൻ തുടങ്ങിയപ്പോഴേക്കും സാം അവൾക്ക് മുന്നിലേക്ക് കയറി നിന്നു ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story