എന്റെ പെണ്ണ് : ഭാഗം 13

ente pennu aswathi

രചന: അശ്വതി കാർത്തിക

ഇച്ചായനെ എനിക്ക് കിട്ടയാൽ തിങ്കൾ വ്രതം എടുത്തു ശിവ പാർവതി സമേതം ഇരിക്കുന്ന അമ്പലത്തിൽ തൊഴാം എന്ന് ഞാൻ നേർന്നിട്ടുണ്ട് അപ്പൊ നാളെ രാവിലെ കുളിച്ചു അമ്പലത്തിൽ പോണം അതൊക്ക കഴിഞ്ഞു മറ്റന്നാൾ നമുക്ക് സ്നേഹിക്കാ കേട്ടോ... അതും പറഞ്ഞു അവനെ കട്ടിലിൽ തള്ളി ഇട്ടു അവൾ ഓടി... എടി ദുഷ്ടേ..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ പുറത്തേക്കു പോവാൻ റെഡി ആവുകയാണ് രണ്ടാളും... ഇതെന്താ നിന്റെ കമ്മലും വളയും ഒക്കെ എവിടെ... കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അശ്വതിയുടെ അടുത്തേക്ക് വന്ന് സാം ചോദിച്ചു.... അതൊന്നും എനിക്ക് വേണ്ട ഇനി... അത് അയാൾക്കുവേണ്ടി മേടിച്ച് തന്നതാണ് വീട്ടിൽനിന്നും... അങ്ങനെയുള്ള ഒരു സാധനവും എനിക്കിനി വേണ്ട... അതെല്ലാം ഞാൻ ഒരു കവറിൽ ആക്കി വെച്ചിട്ടുണ്ട്... നാളെ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്തു കഴിഞ്ഞ് അവിടെ പോയി അതൊക്കെ കൊടുക്കണം...

ഞാൻ അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ഇച്ചായാ.... ഇല്ല അതാണ് അതിന്റെ ശരി.... അവൻ അവളെ നോക്കി.... തന്റെ മാല അല്ലാതെ കഴുകൽ വേറെ ഒന്നുമില്ല... നിക്ക് ലില്ലി ഇടയ്ക്ക് ഇവിടെ വന്ന് നിൽക്കാറുണ്ട് ചിലപ്പോൾ അവളുടെ കമ്മൽ മാല എന്തൊക്കെ റൂമിൽ കാണും ഞാൻ ഒന്ന് നോക്കിയിട്ട് വരാം.... സാം അപ്പുറത്തെ റൂമിലേക്ക് പോയി.... ദേ ഞാൻ തപ്പിയിട്ട് ആകെ കിട്ടിയുള്ളൂ... ഒരു ചെറിയ സ്റ്റഡ് കൊണ്ടുവന്നു... തൽക്കാലം ഇച്ചായന്റെ പൊന്നുമോൾ ഇത് ഇട്... പോകുന്ന വഴിക്ക് നമുക്ക് മേടിക്കാം....... താഴേക്ക് ചെല്ലുമ്പോൾ ചാച്ചൻ അവരെ കാത്ത് ഉണ്ടായിരുന്നു... കൊച്ചിന് എന്താണ് ആവശ്യം എന്നുവച്ച് മേടിച്ചു കൊടുക്കണം കേട്ടോ... ചാന്ത് കണ്മഷി എന്നതാണെന്ന് വെച്ച. ഇവിടെ വല്ലപ്പോഴും ആ ലില്ലി വന്ന് നിൽക്കുന്നത് അല്ലാതെ വേറെ പെൺ കൊച്ചുങ്ങൾ ഒന്നുമില്ലല്ലോ അതുകൊണ്ട് കൊച്ചിനു ഉള്ള സാധനങ്ങൾ ഒന്നും ഇവിടെ ഉണ്ടാകില്ല... എന്നതാ വേണ്ടതെന്ന് വച്ച് കൊച്ച് മേടിച്ചോ.... ചാച്ചൻ കുറച്ച് കാശ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു...

ചാച്ചൻ നോട് പറഞ്ഞ് രണ്ടാളും ഇറങ്ങി. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ആദ്യം ജൂവലറി യിലേക്ക് ആണ് പോയത്.... കമ്മൽ, വള, പാദസരം, മാല അത്യാവശ്യം എല്ലാം വാങ്ങി... രണ്ടാളുടെയും പേരെഴുതി മോതിരം പണിയാൻ ഓർഡർ കൊടുത്തു..... പിന്നെ നേരെ അവരുടെ തുണി കടയിലേക്ക് പോയി... പോകുന്ന വഴി സ്വീറ്റ്സ് മേടിച്ചു... കടയിൽ ചെന്നപ്പോൾ എല്ലാവർക്കും അത്ഭുതമായി... ഇന്നലെ വരെ അവിടെ സെയിൽസ് ഗേൾ ആയി നിന്നവൾ ഇന്ന് അവിടുത്തെ മുതലാളിയായി തിരിച്ചുവന്നിരിക്കുന്നു... ചിലർക്ക് സന്തോഷവും ചിലർക്ക് കുശുമ്പും തോന്നി അവളോട്... എല്ലാവർക്കും സീറ്റ് കൊടുത്തു... അത്യാവശ്യം ഡ്രസ്സും എടുത്തിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്... പിന്നെ അവിടെ നിന്ന് ഒരു മാളിലേക്ക് പോയി.... ചെരുപ്പ് പൊട്ട് കണ്മഷി അങ്ങനെ ബാക്കി സാധനങ്ങളൊക്കെ അവിടെ നിന്നും മേടിച്ചു... എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ രാത്രിയായി.....

ചാച്ചൻ പോയ കാര്യം ഒക്കെ അവളോട് ചോദിക്കുന്നുണ്ട്... അവൾ എല്ലാം വിവരിച്ചു പറയുന്നു.. ചാച്ചൻ അത്‌ എല്ലാം വല്യ കാര്യത്തോടെ കേൾക്കുന്നുണ്ട്... പെൺ കൊച്ചുങ്ങളെ പണ്ടേ വലിയ ഇഷ്ടം ആണ് ചാച്ചനു.. എന്ന രണ്ടാളും പോയി ഫ്രഷ് ആയിട്ടു വാ നമുക്ക് അത്താഴം കഴിക്കാം.... പ്രാർത്ഥന ചൊല്ലിയിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.... സാം ഇരുന്ന് ടിവി കാണുന്നുണ്ട്... അശ്വതി മറിയ ചേടത്തി കൊപ്പം അടുക്കളയിൽ... കൊച്ചേ ഒന്നിങ്ങു വന്നേ... എന്താ ചാച്ചാ അശ്വതി അടുക്കളയിൽ നിന്നും ഓടി വന്നു... ചാച്ചൻ ഹാളിൽ സെറ്റിയിൽ ഇരിക്കുവാണ് കയ്യിൽ ഒരു പെട്ടിയുണ്ട്... മോൾ ഇങ്ങു വാ ചാച്ചന്റെ എടുത്തിരിക്കു... അശ്വതി ചാച്ചന് അടുത്തിരുന്നു.. ഇത് ഇവന്റെ അമ്മച്ചിയുടെ ആഭരണങ്ങളാണ്... ഒരുപാടൊന്നും ഇല്ല.... അങ്ങനെ അധികം ആഭരണങ്ങളോട് ഒന്നും പ്രിയമുള്ള ആളായിരുന്നില്ല അവൾ....

കല്യാണം കഴിഞ്ഞ് ഇവിടേയ്ക്ക് വന്നപ്പോൾ ഇട്ടിരുന്ന രണ്ടു മാല... പിന്നെ ഒരു കമ്മൽ രണ്ടു വള ഇത്രയും അവള് സൂക്ഷിച്ചു വച്ചിരുന്നു .. സാം കല്യാണം കഴിച്ച് കൊണ്ടുവരുന്ന കൊച്ചിന് കൊടുക്കാൻ ആയിട്ട്.... പെൺകുഞ്ഞുങ്ങളെ ഇഷ്ടായിരുന്നു... ഒരു പെൺകൊച്ച് കൂടി വേണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ കർത്താവ് തന്നില്ല.... അതിന് പകരമായി ഇവിടെ വന്നു കയറുന്ന കൊച്ചിനെ ഞാൻ പൊന്നുപോലെ നോക്കും എന്ന് ഒരുപാട് എന്നോട് പറഞ്ഞിട്ടുണ്ട്... പക്ഷേ പാവത്തിന് യോഗം ഇല്ലാണ്ടായി.... എന്നാലും അവൾ ഇതൊക്കെ കാണുന്നുണ്ടാകും സന്തോഷിക്കുന്നു ഉണ്ടാവും.... ഇപ്പോഴത്തെ മോഡൽ ഒന്നുമല്ല എന്നാലും കൊച്ചിനെ ഇതൊക്കെ ഇട്ടു കാണണമെന്ന് ചാച്ചന് ആഗ്രഹമുണ്ട്..ഇഷ്ടം ആവോ ന്ന് ചാച്ചനു അറിയില്ല. അതു പറഞ്ഞ എണീറ്റ് അന്നമ്മയുടെ ഫോട്ടോയ്ക്ക് അരികിലേക്ക് നിന്നു...

അശ്വതി ചാച്ചന് ഒപ്പം പുറകെ ചെന്നു... ദേ നീ പറഞ്ഞതുപോലെ നമ്മുടെ പൊന്നുമോൾക്ക് ഞാൻ ഇതൊക്കെ കൊടുത്തിട്ടുണ്ട്.... അതും പറഞ്ഞ് അമ്മച്ചിയുടെ ഫോട്ടോയ്ക്ക് മുന്നിൽവച്ച് ആ പെട്ടി ചാച്ചൻ അശ്വതിക്ക് കൊടുത്തു..... രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞു.... ഹാളിൽ ഇരുന്ന് സാം ആരുംകാണാതെ തന്റെ കണ്ണുനീർ തുടച്ചു... ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആണ്...അമ്മച്ചിടെ സ്നേഹം മുഴുവൻ ഇതിൽ ഉണ്ട്.എന്റെ മരണം വരെ ഞാൻ ഇത് നിധിപോലെ സൂക്ഷിക്കും ചാച്ചാ.... ഇത്രയുമൊക്കെ സംഭവം ഉണ്ടായിട്ടും എന്നെ സ്വന്തം മക്കളെ പോലെ ചാച്ചൻ സ്നേഹിക്കുന്ന ഇല്ലേ ഇതിൽ കൂടുതൽ എന്ത് ഭാഗ്യം എനിക്ക് വേണ്ടത്... 🌹🌹🌹🌹🌹🌹🌹🌹🌹🌹 സാം ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ ആണ് അശ്വതി പാൽ ഒക്കെ ആയി വരുന്നത് കണ്ടത്.... നീ വ്രതം അല്ലേ പിന്നേ എന്തിന് ആണെടി ആദ്യരാത്രി പോലെ പാൽ ഒക്കെ ആയി വരുന്നത്.....

അവൻ അവളെ പുച്ഛിച്ചു നോക്കി.... സാം ന്റെ സംസാരം കെട്ട് അവൾക്ക് ചിരി വന്നു.... മാറിയേടത്തി തന്ന ആണ്.. എന്റെ വ്രതതിന്റെ കാര്യം അവർക്ക് അറിയില്ലല്ലോ..... എന്നായാലും ഞാൻ കൊണ്ടു വന്നു... ഇച്ചായൻ കുടിക്ക്.. സാം പകുതി പാൽ കുടിച്ചിട്ട് ബാക്കി അവൾക്ക് കൊടുത്തു.... കട്ടിലിൽ ഫോണിൽ നോക്കി ഇരിക്കുന്ന അവനെ അരികിലേക്ക് അവളിരുന്നു.... കുറെ പേര് മെസ്സേജ് അയച്ചിട്ടുണ്ട്... ചിലവ് വേണമെന്നു പറഞ്ഞു... ലില്ലി കൂടെ വന്നിട്ട് നമുക്ക് പാർട്ടി നടത്താം അല്ലെ... ഇച്ചായന്റെ ഇഷ്ടം ... എന്നാൽ കിടക്കാൻ നോക്ക് കൊച്ചിന് ഇനി രാവിലെ വെളുപ്പിന് അമ്പലത്തിൽ ഒക്കെ പോകാനുള്ളതല്ലേ..... സാം അവളുടെ മൂക്കിൽ പിടിച്ചു ചോദിച്ചു...... കിടക്കാം.. നാളെ ഉടുക്കാനുള്ള സെറ്റ് മുണ്ട് ഒന്ന് എടുത്തു വയ്ക്കണം... നാളെ ഞാൻ അമ്മച്ചിയുടെ മാല ഒക്കെ ഇടാം അല്ലേ.... സാം അവളെ നോക്കി ചിരിച്ചു....

അവൾ എണീറ്റ് നാളെ എടുക്കാനുള്ള സെറ്റുമുണ്ട് ഒക്കെ എടുത്തു മടക്കി വെച്ചു.... സാമിന്റെ ഡ്രസ്സ് ഇരിക്കുന്ന ബോർഡിൽനിന്നും അവളുടെ ഡ്രസ്സ്‌ ന് മാച്ചായ ഒരു മുണ്ടും ഷർട്ടും കൂടെ എടുത്തു... ഇതെന്തിനാ എന്റെ ഡ്രസ്സ് എടുത്തു വെക്കുന്ന... നാളെ അമ്പലത്തിൽ പോവാൻ.... അയ്യോ കൊച്ചേ.... ഞാനിനി അമ്പലത്തിൽ എങ്ങനെ കയറിയിട്ട് വേണം ഇവിടെ ബഹളമുണ്ടാക്കാൻ.... അയ്യട ഇച്ചായാ ... അതും പറഞ്ഞു എന്റെ പൊന്നുമോൻ ഒഴിഞ്ഞുമാറാൻ നോക്കണ്ട..... പുറത്തുനിന്ന് പ്രാർത്ഥിക്കുന്നതിന് ആർക്കും വിലക്കൊന്നുമില്ല... ഞാൻ അകത്തു കയറി വഴുപാട് ഒക്കെ കഴിച്ചിട്ട് വരും ഇച്ചായൻ പുറത്ത് എന്നെ നോക്കി നിൽക്കും.. ആഹാ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിരു തോന്നുന്നു.... എന്നിട്ട് വെളുപ്പിന് ഇച്ചായന്റെ കൈയും പിടിച്ചു അങ്ങനെ നടക്കണം.... ചെറിയ തണുപ്പത് അങ്ങനെ ചേർന്ന് ണ്ടാക്കാൻ കൊതിയാവുന്നു....

വെളുപ്പിന് എണീക്കുന്ന കാര്യം ആലോചിക്കുമ്പോൾ എനിക്ക് അത്ര വലിയ കുളിരു ഒന്നും തോന്നുന്നില്ല.... മടിയൻ.....അവൾ അത്‌ പറഞ്ഞു അവനെ കൂർപ്പിച്ചു നോക്കി. സാം അമ്മച്ചിയുടെ ആഭരണങ്ങളിൽ ലേക്ക് നോക്കിയിരുന്നു... ഓരോന്നും കൈയിലെടുത്ത് തലോടി... പിന്നെ എല്ലാം എടുത്തു ഭദ്രമായി പെട്ടിയിൽ സൂക്ഷിച്ചുവെച്ചു.... അമ്മയെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ മുഖഭാവം ആയിരുന്നു അപ്പോൾ അവന്.... അശ്വതി അവൻ അരികിലേക്ക് ഇരുന്ന് അവനെ തന്റെ മടിയിലേക്ക് കിടത്തി.... ഒരമ്മ കുഞ്ഞിനെ തലോടുന്ന പോലെ അവൾ അവനെ തലോടിക്കൊണ്ടിരുന്നു..... അവൻ അവളുടെ വയറിലേക്ക് മുഖം ചേർത്തു വെച്ചു....

നിനക്ക് ചിലപ്പോഴൊക്കെ എന്റെ അമ്മച്ചിയുടെ മണമാണ്.... നിന്നെ കാണാനും എന്റെ അമ്മയെ പോലെ തന്നെ..... അതു കൊണ്ടാണോ എന്നറിയില്ല എനിക്ക് നിന്നെ ഒറ്റനോട്ടത്തിൽ ഇഷ്ടമായത്..... സാം പറയുന്നത് കേട്ട് അവൾ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു... ഒടുവിൽ പതിയെ അവൻ ഉറക്കത്തിലേക്ക് പോകുമ്പോഴും അവൾ അത് തുടർന്നു... അവനെ നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു.. അവൻ ഒപ്പം ചേർന്നു കിടക്കുമ്പോഴും കൈകൾ അവന്റെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു... ഒരു അമ്മയുടെ മനസ്സ് ആയിരുന്നു അപ്പോൾ അവൾക്ക്...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story