എന്റെ പെണ്ണ് : ഭാഗം 14

ente pennu aswathi

രചന: അശ്വതി കാർത്തിക

ഒടുവിൽ പതിയെ അവൻ ഉറക്കത്തിലേക്ക് പോകുമ്പോഴും അവൾ അത് തുടർന്നു... അവനെ നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു.. അവൻ ഒപ്പം ചേർന്നു കിടക്കുമ്പോഴും കൈകൾ അവന്റെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു... ഒരു അമ്മയുടെ മനസ്സ് ആയിരുന്നു അപ്പോൾ അവൾക്ക്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇച്ചായ എണീറ്റേ... ദേ സമയം പോകുന്നു ട്ടോ.... എണീക്കാൻ... ഓ എന്താണോ ആന കുത്തിയാൽ കൂടെ അറിയില്ലെന്ന് തോന്നുന്നു... അശ്വതി തലയിൽ കെട്ടിയ തോർത്ത് അഴിച്ചു മാറ്റി മുടിത്തുമ്പിൽ വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു... ഞെട്ടി കണ്ണ് തുറന്ന് സാം കണ്ടത് കുളിച്ച് സെറ്റ് മുണ്ട് കൊടുത്ത് നിൽക്കുന്ന അശ്വതിയെ ആണ്... അവൾ അവനെ നോക്കി ചിരിക്കുന്നുണ്ട്... ആഹാ എന്റെ ഈശോയെ രാവിലെ നല്ല കണിയാണല്ലോ... സാം എണീറ്റ് അവളുടെ അടുത്തേക്ക് വന്നു...

ആ നോട്ടം അത്ര പന്തിയല്ല എന്ന് തോന്നിയയതും അശ്വതി ടർക്കി എടുത്തു അവന്റെ നേരെ എറിഞ്ഞു... പോയി കുളിച്ച് വാ മനുഷ്യ... റൊമാൻസിക്കാനുള്ള സമയം ഒന്നും ഇല്ല എനിക്ക് അമ്പലത്തിൽ പോണം.... ഹോ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു... അതും പറഞ്ഞ് അവൻ ബാത്റൂമിലേക്ക് പോയി.... കുളിച്ച് ഇറങ്ങിയപ്പോഴേക്കും അശ്വതി ഒരുങ്ങി നിന്നു... കണ്ണെഴുതി പൊട്ട് തൊട്ട്,,,ജിമിക്കി ഒക്കെ ഇട്ടു നിൽക്കുന്ന കാണാൻ തന്നെ നല്ല ഭംഗിയുണ്ട്... അമ്മച്ചിയുടെ കമ്മലാണ് എനിക്ക് ചേരുന്നുണ്ട് അല്ലേ ഇച്ചായ... കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു അവൻ... അവൾ ചാച്ചൻ കൊടുത്ത പെട്ടിയിൽ നിന്നും ഒരു മാല കൂടെ എടുത്തിട്ടു... സ്വർണ്ണവും വെള്ളയും മുത്ത് പിടിപ്പിച്ച് ചെറിയൊരു നെക്ലേസ്.... പിന്നെ കയ്യിൽ ഓരോ വളയും.... സാം ഡ്രസ്സ്‌ എടുക്കാൻ വന്നപ്പോഴേക്കും അശ്വതി കൈയിൽ കുങ്കുമച്ചെപ്പ് മായിട്ട് അവന്റെ അടുത്തേക്ക് ചെന്നു...

ഇതെന്റെ നെറ്റിയിൽ ഇച്ചായൻ തൊട്ടു തരണം.... ഏതൊരു പെണ്ണിന്റെയും ആഗ്രഹം അവളുടെ പുരുഷൻ ഇത് അണിയിച്ചു കൊടുക്കുന്നത് ആവും... ഞാൻ ഇങ്ങനെ അമ്പലത്തിൽ പോകുന്നത് കൊണ്ട് നെറ്റിയിൽ ഇങ്ങനെ സിന്ദൂരം നീട്ടി അണിയുന്നത് കൊണ്ടോ ഇച്ചായന് എന്തെങ്കിലും ഇഷ്ടം കുറവുണ്ടോ..... സാം ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ നിന്നും കുങ്കുമം മേടിച്ച് നെറ്റിയിൽ ചാർത്തി കൊടുത്തു.... കൊച്ചേ... കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ചു നീ നീ അല്ലാതെ ആവുന്നുണ്ടോ... നിന്റെ ഇഷ്ടങ്ങൾ നിന്റെ രീതികൾ നിന്റെ താൽപര്യങ്ങൾ ഒന്നും നീ മാറ്റി വയ്ക്കേണ്ട...... അമ്പലത്തിൽ പോകുന്നത് കൊണ്ട് നെറ്റിയിൽ സിന്ദൂരം ആണിയുന്നതുകൊണ്ട് ഒന്നും എനിക്ക് ഇവിടെ ആർക്കും ഒരു കുഴപ്പവുമില്ല.... നീ എന്താണോ അങ്ങനെ തന്നെ ഇരുന്നാൽ മതി.... എനിക്ക് അതാണ് ഇഷ്ടം...

അവൾ അവനെ നോക്കി സന്തോഷത്തോടെ ചിരിച്ചു..... ഞാനെന്ന താഴേക്ക് ചെല്ലട്ടെ... ഇച്ചായന് രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചില്ലെങ്കിൽ പിന്നെ തലവേദന വരില്ലേ ഞാൻ എടുത്തു വയ്ക്കാം.... അതും പറഞ്ഞ് താഴേക്ക് പോകുന്ന അവളെ നോക്കി നിന്നു സാം.... താൻ പണ്ടെന്നോ പറഞ്ഞതാണ് രാവിലെ ചായ കുടിച്ചില്ലെങ്കിൽ തലവേദന ഉണ്ടാവുമെന്ന്.. ചിരിച്ചു കൊണ്ട് അവൾ എടുത്തുവച്ച ഡ്രസ്സ് എടുത്തു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ചാച്ചൻ എണീറ്റോ ചാച്ചൻ ഇത്ര നേരത്തെ എണീക്കോ .... അവളെ കണ്ടു ചാച്ചൻ ചിരിച്ചു കൊച്ചിനെ ഇപ്പൊ കണ്ട എന്റെ അന്ന ആണെന്ന് തോന്നുന്നു ..... അമ്മച്ചിയുടെ ആഭരണം ഒക്കെ നന്നായിട്ട് ചേരുന്നുണ്ട്..... ഞാൻ നേരത്തെ എണീക്കും കൊച്ചേ..പണ്ട് ഞാൻ എന്റെ അപ്പന്റെ ഒപ്പം റബർ വെട്ടാൻ പോകുമായിരുന്നു... അപ്പോൾ തൊട്ട് ഉള്ള ശീല വാ... റബ്ബർ വെട്ടാനോ.... ഇന്നത്തെ ഈ പ്രതാപം ഒന്നും പണ്ട് ഉണ്ടായിരുന്നില്ല മോളെ.... എന്റെ അപ്പന് റബ്ബർ വെട്ട് ആയിരുന്നു... എനിക്ക് താഴെ രണ്ടു പേരും കൂടി ഉണ്ട്... സേവ്യർ പിന്നെ അവന് താഴെ ഒരു അനിയത്തി....

ലില്ലി എന്നായിരുന്നു പേര്.. അവള് പക്ഷേ കുഞ്ഞിലെ ദീനം വന്ന് അങ്ങ് പോയി... അവളുടെ ഓർമ്മയ്ക്ക് സേവ്യർ ലില്ലിക്കുട്ടി എന്ന് കൊച്ചിന് പേരിട്ടത്.... അപ്പന് സ്വന്തമായിട്ട് കുറച്ചു റബർകൃഷി ഉണ്ടായിരുന്നു... പിന്നെ അടുത്തുള്ള പറമ്പിൽ അപ്പന വെട്ടാറ്... ഞാനും സേവ്യറും അപ്പനു ഒപ്പം പോകും... ഒരു 7 മണി ഒക്കെ ആകുമ്പോഴേക്കും കഴിയും... അപ്പോഴേക്ക് അമ്മച്ചി പണിയൊക്കെ തീർത്ത ഞങ്ങളെ നോക്കിയിരിക്കും.... പിന്നേ രണ്ടാളും കടയിൽ പോകും.. അന്ന് അപ്പന് ചെറിയ ഒരു കട ഉണ്ട്.. ഞങ്ങൾ സ്കൂളിൽ പോയി കഴിഞ്ഞു അമ്മച്ചി തന്നെ അല്ലേ അതോണ്ട് അപ്പന്റെ കൂടെ അമ്മച്ചി പോകും... അന്ന് തൊട്ട് തുടങ്ങിയ ശീലം ആ... ചാച്ചന് കാപ്പി എടുത്ത് വരട്ടെ ഞാൻ... ഓ വേണ്ടാ കൊച്ചേ ... ഞാൻ കുറച്ച് കഴിഞ്ഞേ കുടിക്കാത്ത ഉള്ളൂ... കൊച്ച് അമ്പലത്തിൽ പോകാൻ വന്നതല്ലേ... പോയി നന്നായി പ്രാർത്ഥിച്ച് വാ.. ഇന്ന് രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യണം.... പിന്നെ ചാച്ചാ ഞാനൊരു കാര്യം പറഞ്ഞോട്ടെ.... എനിക്ക് വീട്ടിൽ നിന്ന് തന്നെ ആ സ്വർണം ഒക്കെ ഇല്ലേ അതൊന്നും എനിക്ക് വേണ്ട ചാച്ചാ...

അതൊക്കെ ഞാൻ തിരിച്ചു കൊടുത്തോട്ടെ..... അതിന് എന്നാ മോളെ നീ എന്നോട് ചോദിക്കുന്നത്.. നിനക്ക് വേണ്ടെങ്കിൽ തിരിച്ചു കൊടുത്തേക്ക്... നിനക്കും നിന്റെ മക്കൾക്കും ഒക്കെ കഴിയാൻ ഉള്ളത് ഇവിടെയുണ്ട്... ആരെയും പറ്റിച്ചോ കരയിപ്പിച്ച ഉണ്ടാക്കിയതല്ല അതുകൊണ്ട് കാലകാലത്തോളം അതങ്ങനെ നിലനിന്നു പൊക്കോളും.... ഇച്ചായൻ ഇപ്പോൾ താഴേക്ക് വരും ഞാനെന്ന ഒരു കാപ്പി കൊടുക്കട്ടെ .... ഓ വേണ്ടെന്ന് അത് അടുക്കളയിൽ കാണും... അമ്പലത്തിൽ ഒക്കെ പോകാൻ ഉള്ളതല്ലേ അടുക്കളയിൽ ഒന്നും കയറാൻ നിൽക്കണ്ട... അവൻ വേണേൽ എടുത്തു കുടിച്ചോളും അപ്പോഴേക്കും മറിയ ചേടത്തി സാമിനു ഉള്ള കാപ്പി എടുത്ത് മേശപ്പുറത്ത് കൊണ്ടുവച്ചു... അമ്പലത്തിൽ പോയി വരാം ന്നു അശ്വതി ചേടത്തി യോട് പറഞ്ഞു.... ചേട്ടത്തി അവളെ നോക്കി ചിരിച്ചു കാണിച്ചു... എന്നാ പിന്നെ ആ മിന്നു അങ്ങട് എടുത്തു കൊടുക്കാൻ മേലായിരുന്നോ...

എന്നായാലും അമ്പലത്തിലേക്ക് പോവല്ലേ അത് കഴുത്തിലിട്ട് പൊക്കോട്ടെ....ചേടത്തി പറഞ്ഞു.. അത് ശരിയാ ഞാനതങ്ങു മറന്നു... അപ്പോഴേക്കും സാം അവിടേക്ക് വന്നു.... ചാച്ചൻ സാമിന്റെ കയ്യിൽ മിന്നു കൊടുത്തു.... അമ്മച്ചിയുടെ കർത്താവിന്റെ യും ഫോട്ടോ സാക്ഷിയാക്കി ചാച്ചൻ റെയും മറിയ ചേടത്തിയുടെ മുന്നിൽവച്ച് അവളുടെ കഴുത്തിൽ മിന്നു ചാർത്തി.. കണ്ണുകൾ അടച്ചു പ്രാർഥിച്ചു അശ്വതി മിന്നു സ്വീകരിച്ചു.. ആദ്യം അവർ ചാച്ചന്റെ അനുഗ്രഹം മേടിച്ചു... പിന്നെ മറിയ ചേടത്തി യുടെയും ❣️❣️❣️❣️❣️❣️ ബുള്ളറ്റ് നു ആണ് പോയത്.... ഇരുട്ടുമൂടിയ വഴികൾ....ചെറിയ തണുപ്പുള്ള പ്രഭാതം.... അശ്വതി സാമിനോട് ഒട്ടി ഇരുന്നു.... പണ്ട് ഉണ്ടല്ലോ ഇച്ചായ... ഞങ്ങൾ പഠിക്കുന്ന സമയത്ത് ഒക്കെ പറയുമായിരുന്നു കല്യാണം കഴിക്കുന്നത് ബൈക്ക് ഉള്ള ചെക്കനെ ആവണമെന്ന്... കല്യാണം കഴിഞ്ഞിട്ട് ഇങ്ങനെ ചെക്കനെ കെട്ടിപ്പിടിച്ച് യാത്ര പോകണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാവില്ല.......... എന്നിട്ടാണോ പെണ്ണേ നീ ഇത്രയും നാളും എന്നോട് മിണ്ടാതിരുന്നത്.....

അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി.... ചിലപ്പോൾ അങ്ങനെയൊക്കെ വരണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട് ആവും.... ഹാ കഴിഞ്ഞത് കഴിഞ്ഞു ഇനി അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട അമ്പലത്തിലെത്തി... വെളുപ്പിന് ആയതു കാരണം അമ്പലത്തിൽ അധികം തിരക്ക് ഉണ്ടായില്ല... വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും കുറച്ചു നടക്കാനുണ്ട് അമ്പലത്തിലേക്ക്.... സാമിന്റെ കയ്യും പിടിച്ച് അവൾ നടന്നു. അശ്വതി അകത്തേക്ക് കയറിയപ്പോൾ സാം പുറത്ത് അവളെ കാത്തു നിന്നു.. വഴിപാട് കഴിച്ച് കുറച്ച് വൈകിയാണ് അവൾ വന്നത് നോക്കിയിരുന്ന് മുഷിഞ്ഞ് പോയോ ഇച്ചായ..... ഇല്ല ഈ നോക്കി ഇരിപ്പിന് ഒരു സുഖമുണ്ട്...... രണ്ടാളും കുറച്ചുനേരം അവിടെ ഇരുന്നിട്ട് ആണ് പോയത്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പത്തുമണിക്ക് നേരെ രജിസ്റ്റർ ഓഫീസിലേക്ക് പോയി...

അവിടെവച്ച് ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു... അതു കഴിഞ്ഞ് നേരെ അശ്വതിയുടെ വീട്ടിലേക്ക്.... ഇച്ചായ അവർ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല.... എന്തൊക്കെ പറയും എന്നും അറിയില്ല.... നല്ല ഒരു ദിവസം ആണ് അതുകൊണ്ട് തല്ലും വഴക്കും ഒന്നും വേണ്ട.... ഞാൻ ഇത് കൊടുത്തിട്ട് വന്നോളാം.. ഇച്ചായൻ വണ്ടിയിൽ ഇരുന്നാൽ മതി.... പ്ലീസ് നല്ലൊരു ദിവസമായിട്ട് വഴക്ക് ഒന്നും വേണ്ട.... ശരി ഞാൻ ആയിട്ട് വഴക്കിടാൻ ഒന്നും പോകുന്നില്ല.... പക്ഷേ ഇങ്ങോട്ട് വല്ലതും പറഞ്ഞു വന്ന മിണ്ടാതിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല...... അതിനൊന്നും ഇട വരത്തില്ല ഞാൻ ഇതും കൊടുത്ത് പെട്ടെന്ന് വന്നോളാം.... ആ നോക്കാം എന്താകുമെന്ന്.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വണ്ടി വീടിന്റെ ഫ്രണ്ടിൽ നിർത്തി .... കാറിൽ വച്ചിരുന്ന കവറുമെടുത്ത് അവൾ ഇറങ്ങി... ഇന്നലെ അത്രയും സംഭവങ്ങൾ നടന്നത് കാരണം ഇന്ന് വീട്ടിൽ എല്ലാവരും ഉണ്ടാവും എന്ന് അറിയാമായിരുന്നു.... കോളിംഗ് ബെൽ അടിക്കുന്നതിനു മുൻപ് വാതിൽ തുറന്നു.... അച്ഛൻ ആണ്...

മുഖം കണ്ടാലറിയാം കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് .. ആരെ കാണാനാണ് ഇവിടേയ്ക്ക് വന്നത്... അച്ഛനും അമ്മയും കൂടപ്പിറപ്പുകളെ ഒക്കെ ഉപേക്ഷിച്ച് ഇറങ്ങി പോയതല്ലേ നീ... പിന്നെ എന്തിനാ ഇപ്പൊ വന്നു എന്തേ അവൻ നിന്നെ ഉപേക്ഷിച്ചോ.... എന്നെ ഇച്ചായൻ ഉപേക്ഷിച്ച് ഒന്നുമില്ല.. കഴുത്തിൽ കിടന്ന നിന്നെടുത്ത അവൾ കാണിച്ചുകൊടുത്തു.... ദേ മാന്യമായിട്ട് വിവാഹം കഴിച്ചു.. പിന്നെ ഞാനിപ്പോ ഇവിടേയ്ക്ക് വന്നത് ഇത് തരാനാണ്... നിങ്ങൾ എനിക്ക് തന്ന പൊന്നു ഉം സാരിയും ഇത് എനിക്ക് വേണ്ട... അയാളെ പോലെ ഒരു ആഭാസ ന് പിടിച്ചു കൊടുക്കാൻ വേണ്ടി എനിക്ക് തന്നതല്ലേ... ഇത് ഇട്ടാൽ എന്റെ ശരീരം പൊള്ളും.... ദേ വച്ചിട്ടുണ്ട് ... അവൾ അതും പറഞ്ഞ് ആ പൊതി ഉമ്മറത്തേക്ക് വെച്ചു.... തിരിഞ്ഞു പോകാനൊരുങ്ങിയ അപ്പോഴേക്കും ആരോ മുടിക്കുത്തിനു കേറി പിടിച്ചു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story