എന്റെ പെണ്ണ്: ഭാഗം 15

ente pennu aswathi

രചന: അശ്വതി കാർത്തിക

നിങ്ങൾ എനിക്ക് തന്ന പൊന്നു ഉം സാരിയും ഇത് എനിക്ക് വേണ്ട... അയാളെ പോലെ ഒരു ആഭാസ ന് പിടിച്ചു കൊടുക്കാൻ വേണ്ടി എനിക്ക് തന്നതല്ലേ... ഇത് ഇട്ടാൽ എന്റെ ശരീരം പൊള്ളും.... ദേ വച്ചിട്ടുണ്ട് ... അവൾ അതും പറഞ്ഞ് ആ പൊതി ഉമ്മറത്തേക്ക് വെച്ചു.... തിരിഞ്ഞു പോകാനൊരുങ്ങിയ അപ്പോഴേക്കും ആരോ മുടിക്കുത്തിനു കേറി പിടിച്ചു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആാാ.... വേദന കൊണ്ട് കരഞ്ഞു പോയി... നോക്കിയപ്പോ അനിയൻ ആണ്.... കുടുംബത്തെ മുഴുവൻ മാനം കെടുത്തിയിട്ട് നീ അങ്ങനെ സുഖിച്ചു ജീവിക്കണ്ട.... അവൻ അതും പറഞ്ഞു അവളെ തല്ലാൻ കൈ ഓങ്ങി പക്ഷെ അതിന് മുന്നേ അവനെ ആരോ പുറകിൽ നിന്ന് ചവിട്ടി... തിരിഞ്ഞുനോക്കിയ അശ്വതി കണ്ടത് മുണ്ടുമടക്കിക്കുത്തി നിൽക്കുന്ന ഇച്ചായനെ ആണ്... ഒന്നും ചെയ്യേണ്ട എന്ന് പറയാൻ ആയി വന്നപ്പോഴേക്കും ഇച്ചായൻ അവളെ കണ്ണുകൊണ്ട് മാറിനിൽക്കാൻ കാണിച്ചു...

വേണ്ട വേണ്ട എന്ന് ഞാൻ വച്ചതാണ്... ഞാനായിട്ട് ഒരു പ്രശ്നത്തിനും വരില്ലെന്ന് ഇവൾക്ക് വാക്കും കൊടുത്തതാ... ഇതിപ്പോ നീ ആയിട്ട് മേടിച്ച് കൂട്ടുന്നത് ആണ്... ഈ നിൽക്കുന്നത് ഉണ്ടല്ലോ എന്റെ ഭാര്യയാണ്... അവളെ ഒന്നു നുള്ളി നോവിക്കാൻ പോലുമുള്ള അവകാശം എനിക്ക് മാത്രമാണ്... അപ്പോ അങ്ങനെ ഉള്ളപ്പോൾ ഞാൻ ഇവിടെ പനപോലെ നിൽക്കുമ്പോൾ നീ എന്റെ പെണ്ണിന്റെ മുടിക്ക് കേറി പിടിക്കും അല്ലേ... അതും ചോദിച്ചു അവന്റെ കൈ പിടിച്ചു തിരിച്ചു... എടാ ആങ്ങള ആണെന്നും പറഞ്ഞ് പെങ്ങളെ തല്ലിയാൽ മാത്രം പോരാ ഇന്നലെ അമ്പലത്തിൽ വച്ച് നടന്നതൊക്കെ നീ കണ്ടതല്ലേ... എവിടെയായിരുന്നു നീ അപ്പൊ... സ്ഥാനം കൊണ്ട് നീ എന്റെ അനിയനാ... അപ്പോൾ അത്യാവശ്യം വേണമെങ്കിൽ എനിക്കൊന്നു നിന്നെ തല്ലി നന്നാക്കാം... നന്നായില്ലെങ്കിൽ ഇനിയും തല്ലും... ഒരുത്തനും അത് ചോദിക്കാൻ എന്റെ മുന്നിൽ വരില്ല... അതും പറഞ്ഞ് സാം അവനെ ശരിക്കും തല്ലി.... അവന്റെ കരച്ചിൽ കേട്ട് അമ്മയും ചേട്ടത്തിയും ചേട്ടനും ഒക്കെ ഇറങ്ങിവന്നു.........

ചേട്ടൻ പിടിക്കാനായി ഇറങ്ങാൻ ചെന്നെങ്കിലും ചേടത്തി കയ്യിൽ കയറി പിടിച്ചു... നിങ്ങൾ എന്തിനാ വെറുതെ ആവശ്യമില്ലാത്ത പോയി അവന്റെ തല്ലു മേടിച്ചു കൂട്ടാൻ നടക്കുന്നു... അവനു ഇപ്പോ വല്ല ആവശ്യവും ഉണ്ടായിരുന്നോ അവളുടെ മുടി കയറിപ്പിടിക്കാൻ ... രണ്ടു തല്ലു കിട്ടുമ്പോൾ നന്നായിക്കോളും .. അവന് അല്ലെങ്കിലും രണ്ടെണ്ണത്തിനെ കുറവുണ്ട്.. നിങ്ങളെ കൊണ്ടോ നിങ്ങളുടെ അച്ഛനെ കൊണ്ട് നടക്കില്ല ആരെങ്കിലും തല്ലട്ടെ.. ഇവനെകൊണ്ട് ഞങ്ങളെയൊക്കെ തല്ലിക്കാൻ വന്നതാണോ നീ... അച്ഛൻ അവിടെ കിടന്ന് ഒച്ച വെച്ചു... കിടന്നു ഒച്ച ഒന്നും കാര്യമില്ല... ഞാൻ മര്യാദയ്ക്ക് ഇവിടെനിന്നും പോകാനാണ് വന്നത് പക്ഷേ ഇവൻ കയറി ഇമ്മാതിരി പണി കാണിച്ചാൽ തിരിച്ചു തല്ലും ഞാൻ... അതിനി ആരായാലും... എല്ലാവരെയും നോക്കിയിട്ട് അവൻ പറഞ്ഞു.. ഇവിടെ കയറിക്കൂടാൻ ആയിട്ടോ ഇവളെ ഇവിടെ ഇട്ടേച്ചു പോകാൻ ആയിട്ടോ വന്നതല്ല... നിങ്ങൾ കൊടുത്ത ആ സാരി സ്വർണം ഒക്കെ തിരിച്ചു തരാൻ വന്നതാ.... പിന്നേ ഇവളെ കൂടെ കൂട്ടിയിട്ട് ഉണ്ടേ മാന്യമായി നോക്കാൻ എനിക്ക് അറിയാം...

അപ്പോൾ ഇവൻ ആയിട്ട് മേടിച്ച് കൂട്ടി... ഇന്നലെ ഞാൻ ഒരെണ്ണം ഓങ്ങി വെച്ചതാ........ ചെറുതല്ലേ പ്രായത്തിൽ ഇളവ് അല്ലേ ഓർത്ത് വിട്ടു.... അവന്റെ കയ്യിലിരിപ്പ് നല്ലതല്ല. അതാണ് ഇപ്പൊ മേടിച്ചു കൂട്ടിയത്... എല്ലാരോടും കൂടി പറയുവാ... ഞങ്ങള് ഇങ്ങോട്ട് ഒന്നിനും വരത്തില്ല... വെറുതെ മനുഷ്യനെ ഉപദ്രവിക്കാൻ നിൽക്കരുത്... ഇനി നിങ്ങൾ ആയിട്ട് എന്നെ ഇങ്ങോട്ട് വരുത്തിച്ച ബാക്കി ഞാൻ ഇപ്പൊ പറയുന്നില്ല..... വാടി... അതും പറഞ്ഞ് അശ്വതിയുടെ കയ്യും പിടിച്ചു പോയി.... മഹാപാപി എന്റെ കൊച്ചിനെ കൊന്നു എന്ന് തോന്നുന്നു... അച്ഛൻ ഓടിയെത്തി... നിനക്ക് വല്ല കാര്യവുമുണ്ടായിരുന്നോ എന്തിനാ വെറുതെ അവളെ ഉപദ്രവിക്കാൻ പോയത്... അമ്മ ചോദിച്ചു... അതിന് ഞാൻ അറിഞ്ഞോ ആ കാലൻ അവളോടൊപ്പം വന്നിട്ടുണ്ടോ അവൾ ഒറ്റയ്ക്കാണെന്ന് വിചാരിച്ചത്.... കല്യാണം ആകുമ്പോഴേക്കും എണീറ്റ് നടക്കാൻ പറ്റുമോ എന്തോ... അതും പറഞ്ഞ് അവൻ പതിയെ എണീക്കാൻ നോക്കിയെങ്കിലും പറ്റുന്ന ഉണ്ടായില്ല.... പിന്നെ എല്ലാവരും കൂടെ അകത്തേക്ക് എടുത്തുകൊണ്ടുപോയി. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

തിരിച്ചുള്ള യാത്രയിൽ അശ്വതി ഒന്നും മിണ്ടിയില്ല.... അവളുടെ മാനസികാവസ്ഥ അറിയാവുന്നതുകൊണ്ട് അവൻ കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല.... വീട്ടിലെത്തുമ്പോൾ ചാച്ചൻ ഉണ്ടായില്ല അവിടെ... മറിയ ചേടത്തി അടുക്കളയിലാണ്... അശ്വതി അവർ അടുത്ത് ചെന്നിട്ട് പിന്നെ ഡ്രസ്സ് മാറാൻ മുറിയിലേക്ക് പോയി. അവൾ ചെല്ലുമ്പോൾ സാം ഡ്രസ്സ് പോലും മാറാതെ റൂമിൽ കിടക്കുകയാണ്.... കയ്യെടുത്ത് നെറ്റിക്ക് മുകളിൽ വച്ചിട്ടുണ്ട്........ തന്നോട് വഴക്കുണ്ടാക്കില്ല എന്ന് പറഞ്ഞിട്ട് അവിടെവച്ച് വഴക്കുണ്ടാക്കി അതിന്റെ കുറ്റബോധം ആണ് ആ മനസ്സിൽ എന്ന് അവൾക്കു മനസ്സിലായി..... ഡ്രസ്സ് മാറി അവനോട് ഒരു വാക്കുപോലും പറയാതെ അവൾ താഴേക്ക് പോയി.... അശ്വതി ഒന്നും മിണ്ടാതെ പോയത് അവന് വല്ലാത്ത നോവായി... ചേട്ടത്തി ഒരു കപ്പ് ചായ ഇടട്ടെ ഞാൻ... ഇച്ചായന് തലവേദന ഉണ്ടെന്ന് തോന്നുന്നു..... അതിനു എന്തിനാ കുഞ്ഞേ എന്നോട് ചോദിക്കുന്നത് മോൾക്ക് ഇഷ്ടംപോലെ ചെയ്തുടെ... ചേടത്തിക്ക് ചായ വേണോ... വേണ്ട ഈ നേരം കെട്ട നേരത്ത് ചായ കുടിച്ചാൽ എനിക്ക് ശരിയാവില്ല...

ചായ ഭ്രാന്തൻ അവനാ... എത്ര ചായ കിട്ടിയാലും കുഴപ്പമില്ല... അശ്വതി അവർ പറയുന്നതും കേട്ട് ചിരിച്ചുകൊണ്ട് ചായയിട്ടു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ചായ കൊണ്ട് റൂമിലേക്ക് വരുമ്പോഴും സാം അതേ കിടപ്പ് തന്നെയാണ്.... ഇച്ചായാ... ഇതെന്നാ കിടപ്പ് ഇങ്ങനെ കിടക്കുന്ന... എണീക്കു....എണീറ്റ് ചായ കുടിക്ക്.... അവൾ പതിയെ അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു..... പക്ഷേ അവൻ കണ്ണുതുറക്കാതെ അങ്ങനെ തന്നെ കിടന്നു... എനിക്ക് ഇച്ചായനോട് ദേഷ്യമൊന്നുമില്ല ... ഇച്ചായൻ മനപൂർവ്വം അല്ലല്ലോ അവൻ ആയിട്ട് തുടങ്ങിയതല്ലേ.... പിന്നെ പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ എനിക്ക് മനസ്സിന് ഒരു വിഷമം തോന്നി ഇല്ല എന്ന് ഞാൻ പറയുന്നില്ല... അത് ദേ ഇവിടെ വന്നപ്പോഴേക്കും മാറും ചെയ്തു.... അതുകൊണ്ട് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ മനസ്സിലിട്ട് ചിന്തിച്ച് തലവേദന കൂട്ടാൻ നിക്കണ്ട.... അവൾ ചായ ടേബിളിൽ വച്ചിട്ട് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... സോറി.... ഞാൻ മനപ്പൂർവ്വം അല്ല അവൻ നിന്നോട് അങ്ങനെ ചെയ്യുന്ന കണ്ടപ്പോൾ എന്റെ നിയന്ത്രണം തെറ്റിപ്പോയി... നിനക്ക് വാക്ക് തന്നതാണ് ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന്.. അത് കഴിഞ്ഞില്ലേ ഇനി എന്തിനാ അത് പറഞ്ഞു വെറുതെ മനസ്സ് വിഷമിപ്പിക്കുന്നത്.... ഇച്ചായൻ എണീറ്റ് ഇത് കുടിച്ചിട്ട് എനിക്ക് ഫ്രൂട്സ് എന്നേലും മേടിച്ചു വാ. പിന്നെ കരിക്കും..

ഇല്ലേ കുറച്ചു കഴിഞ്ഞു ഭയങ്കര ക്ഷീണം ആവും.. വരുന്ന വഴിക്ക് ഞാൻ മറന്നു... എണീക്ക് ഇച്ചായ... അശ്വതി അവനെ എണീപ്പിച്ചു ഇരുത്തി ചായ കൊടുത്തു... ചായ കുടിച്ച് കഴിഞ്ഞ് അവൻ പുറത്തേക്ക് പോയി... അന്നത്തെ ദിവസം അങ്ങനെ പോയി... പിറ്റേദിവസം രാവിലെ സാം എണീക്കുന്നതിന് മുൻപ് അശ്വതി എണീറ്റു.... വീടിനടുത്ത് ഒരു അമ്പലമുണ്ട് അവൾ കുളിച്ചിട്ട് അവിടെ പോയി തൊഴുതു... തിരിച്ചുവരുമ്പോൾ ചാച്ചൻ എണീറ്റ് ഉണ്ടായിരുന്നു... മോളെ ഒറ്റയ്ക്ക് എന്നാ പോയത്... ഒന്നുല്ല ചാച്ചാ ഇച്ചായൻ എണീറ്റ് ഉണ്ടായില്ല...... പിന്നെ ഇവിടെ അടുത്ത് അമ്പലം പെട്ടെന്ന് പോയി തൊട്ട് വരാം എന്ന് വിചാരിച്ചു..... ആ എന്നാ ഡ്രസ്സ് ഒക്കെ മാറിയേച്ച് എന്തെങ്കിലും ചായ കുടിക്കാൻ നോക്ക്.. ഇന്നലെ ഒന്ന് കഴിക്കാത്തത് അല്ലേ കാര്യമായി ആ ചാച്ച ഞാൻ ദേ പോയി ഡ്രസ്സ് മാറിയിട്ട് വരാം.... റൂമിൽ ചെല്ലുമ്പോൾ സാം നല്ല ഉറക്കമാണ്... ഒച്ചയുണ്ടാക്കാതെ ഡ്രസ്സ് ഒക്കെ മാറി അടുക്കളയിലേക്ക് പോയി... അവിടെ ചെല്ലുമ്പോൾ മറിയെടത്തി ചായ എടുത്തു വച്ചിട്ടുണ്ട്.... മോള് കുടിച്ചിട്ട് സാമിന് കൊണ്ട് കൊടുത്താൽ മതി... നല്ല ചായ...

അവൾ ചായ ആസ്വദിച്ചു കുടിച്ചു കൊണ്ട് പറഞ്ഞു... അത് നമ്മുടെ തോട്ടത്തിലെ ചായപ്പൊടി തന്നെയാണ്... ഇവരാരെങ്കിലും കണക്കൊക്കെ നോക്കാൻ ഇടയ്ക്ക് വയനാട്ടിലേക്ക് പോകും അപ്പോൾ കൊണ്ടുവരും... അവിടുന്ന് വരുമ്പോൾ കുറച്ച് ഏലക്ക കൊണ്ടുവരും.... ഞാൻ അപ്പോൾ കുറച്ച് ഏലക്ക, ചുക്കും ജീരകവും ഒക്കെ കൂടെ പൊടിച്ച ഇതിലേക്ക് ചേർക്കും... ഇവിടെ സാമിന് ഈ ചായ ഭ്രാന്താണ്.. നല്ല രുചിയുണ്ട് ചേടത്തി... പിന്നെ ഇല്ലേ ചേടത്തി ന്ന് വിളിക്കാൻ എന്തോ പോലെ... ഞാൻ മറിയമ്മച്ചി എന്ന് വിളിക്കട്ടെ..... ഓ... അതിന് എന്നാ ഇഷ്ടം പോലെ വിളിച്ചോ.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ചായയും കൊണ്ട് ചെല്ലുമ്പോഴും സാം നല്ല ഉറക്കമാണ്.... അവൾ പതിയെ അവന്റെ കവിളിൽ ഒരു കടി വെച്ച് കൊടുത്തു... അയ്യോ... ഞെട്ടി എണീറ്റു സാം... കണ്ണ് തുറന്നപ്പോൾ കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്ന അശ്വതിയേ ആണ്.... നെറ്റിയിൽ കുറിയും സീമന്ത രേഖയിൽ സിന്ദൂരവും തൊട്ടു നിൽക്കുന്ന അവളെ കാണാൻ തന്നെ ഒരു അഴകായിരുന്നു.... അമ്പലത്തിൽ പോയോ നീ... മം.. ഞാൻ രാവിലെ പോയി വന്നു ഇച്ചായൻ നല്ല ഉറക്കമായിരുന്നു... അപ്പൊ മോൾടെ വ്രതം ഒക്കെ തീർന്നു അല്ലേ.... അവൻ ഒരു ചിരിയോടെ അവളെ വലിച്ചു അടുപ്പിക്കാൻ നോക്കിയതും അവനെ തള്ളി മാറ്റി അവൾ പുറത്തേക്ക് ഓടി... പോയി കുളിക്കെടോ മനുഷ്യാ.... നിന്നെ ഞാൻ എടുത്തോളാടി... അതും പറഞ്ഞാൽ ചിരിച്ചുകൊണ്ട് ബാത്റൂമിലേക്ക് പോയി... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ചായ കുടി ഒക്കെ കഴിഞ്ഞ് ചാച്ചൻ രാവിലെ പോയി.. സാം ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് ഇനി ഓഫീസിൽ ഒക്കെ പോയി തുടങ്ങുന്നു എന്നാണ് പറഞ്ഞത്.... പണിയൊക്കെ കഴിഞ്ഞ് പത്രം നോക്കുമ്പോഴാണ് മറിയെടെത്തി ഡ്രസ്സ് മാറി വന്നത് കണ്ടത്... മറിയമ്മച്ചി എവിടേക്കാ... പള്ളിയിലേക്ക് പോവാ... ഞായറാഴ്ച പോകാൻ പറ്റിയില്ല... എന്നെ ഇപ്പോ പണിയൊക്കെ കഴിഞ്ഞില്ലേ ഇനി പ്രത്യേകിച്ചൊന്നുമില്ല എന്നാ പള്ളിയിൽ പോകാം എന്ന് വിചാരിച്ചു.... എങ്ങനെയാ പോകുന്നേ.. ഇച്ചായനെ വിളിക്കണോ ഞാൻ... ഓ വേണ്ട കുഞ്ഞേ എനിക്കുള്ള വണ്ടി ഇപ്പൊ വരും... ബസ്സിലോ നടന്നോ ഒന്നും പോകാൻ ഇവര് സമ്മതിക്കത്തില്ല.... പിന്നെ ഇവർ എപ്പോഴും ഇവിടെ ഉണ്ടാവണമെന്നും ഇല്ലല്ലോ... പണ്ട് ഇവിടെ പുറം പണിക്ക് നിന്നിരുന്ന ഒരാൾ ഉണ്ടായിരുന്നു.. ആളുടെ മോൻ ഓട്ടോ ഓടിക്കുന്നു ഉണ്ട്... അപ്പൊ സാം അവനോട് പറഞ്ഞു എന്നെ പള്ളിയിൽ ഉണ്ടാക്കണമെന്നും തിരിച്ചു കൊണ്ടുവരണമെന്ന്... അപ്പോൾ ഞാൻ എപ്പോഴാണ് വച്ച് വിളിച്ചു പറഞ്ഞ് അവൻ വരും...

ഇനിയിപ്പോ അവൻ ഇല്ലെങ്കിൽ വേറെ ആരെയെങ്കിലും വിടുകയും ചെയ്യും... അപ്പോഴേക്കും ഉമ്മറത്ത് ഓട്ടോ വന്നു... അശ്വതിയോട് യാത്ര പറഞ്ഞ് അവർ ഓട്ടോയിൽ കയറി പോയി... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ മുകളിൽ നിന്നും എന്തോ വീഴുന്ന ഒച്ചകേ ട്ടാണ് അശ്വതി അവിടേക്ക് ഓടിചെന്നത്... റൂമിലേക്ക് ചെല്ലുമ്പോൾ സാമിനെ അവിടെ കണ്ടില്ല... ഇവിടെ ഒന്നും കാണുന്നില്ലല്ലോ. പിന്നേ എവിടുന്ന് ഒച്ച കെട്ടത്... അപ്പുറത്തെ റൂമിൽ നിന്നാവും... പെട്ടെന്ന് പുറകിൽ എന്തോ ഒച്ച കേട്ടു... തിരിഞ്ഞുനോക്കിയപ്പോൾ വാതിലടച്ച് സാം നിൽക്കുന്നു.... രാവിലെ എന്തായിരുന്നു നിന്റെ ഒരു ജാഡ.... ഇപ്പൊ എവിടെ പോയി... അവൻ അവളുടെ അടുത്തേക്ക് വന്നു... ഇച്ചായൻ മാറിക്കെ എനിക്ക് താഴെ പണിയുണ്ട്.... ഓഹോ.... ആണോ... ന്നാ മോൾ പൊക്കോ... അവൾ അവനെ വിശ്വാസം വരാത്തത് പോലെനോക്കി... പൊക്കോടി.. നിനക്ക് എന്തോ പണി ഉണ്ട് എന്നല്ലേ പറഞ്ഞത്.... അവൾ ശ്വാസം വലിച്ചു വിട്ടു കൊണ്ട് പെട്ടന്ന് പോവാൻ തുടങ്ങി.. പക്ഷെ അതിന് മുന്നേ സാം അവളെ അവന്റെ നെഞ്ചോട് ചേർത്തു..... പെട്ടന്ന് ഒന്നു ഞെട്ടിയെങ്കിലും അവൾ അവന്റെ ഹൃദയതാളം കേട്ടു നിന്നു.... എന്തെ കൊച്ചിന് പോകണ്ടേ ഇപ്പൊ.... അവൾ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു. അവളുടെ കണ്ണുകളിൽ നാണം വരുന്നതും കവിളുകൾ ചുവന്നു വരുന്നതും അവൻ നോക്കി നിന്നും.... പിന്നേ അവരുടെ സ്വർഗം ആയ ആ മുറിയിൽ അവർ ഒന്നായി........തുടരും......

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story