എന്റെ പെണ്ണ് : ഭാഗം 16

ente pennu aswathi

രചന: അശ്വതി കാർത്തിക

അവൾ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു. അവളുടെ കണ്ണുകളിൽ നാണം വരുന്നതും കവിളുകൾ ചുവന്നു വരുന്നതും അവൻ നോക്കി നിന്നും.... പിന്നേ അവരുടെ സ്വർഗം ആയ ആ മുറിയിൽ അവർ ഒന്നായി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കണ്ണു തുറക്കുമ്പോൾ ഇച്ചായന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയാണ്... ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒന്നര... അയ്യോ ഇത്രനേരം ആയോ... മറിയമ്മച്ചി ചാച്ചച്ചൻ ഒക്കെ വന്നോ ആവോ... ഈശ്വര നാണക്കേടാകും ല്ലോ... ചാടി എണീക്കാൻ പോയവളെ സാം അവിടെ പിടിച്ചു കിടത്തി... വിട്ടേ ഇച്ചായ മറിയമ്മച്ചി ഒക്കെ വന്നിട്ടുണ്ടാവും... ഇല്ലെടി മറിഏടത്തി പള്ളി പോയ വൈകുന്നേരം ആകും വരാൻ.. അവിടെ ഒരു അനാഥാലയം ഉണ്ട് അവിടെ പോയിട്ട് ഒക്കെ വരൂ... പിന്നെ ചാച്ചൻ ഇന്ന് വ്യാപാരികളുടെ മീറ്റിംഗ് ഉണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു.. ചാച്ചൻ വരൻ രാത്രിയാവും... അത് ശരി അപ്പൊ ഇതൊക്കെ നേരത്തെ അറിയാമായിരുന്നു അല്ലേ... നീ ഇവിടെ വന്ന് കിടക്ക് കൊച്ചേ...

സാമിന്റെ മുഖത്തേക്ക് നോക്കാൻ എന്തോ നാണം തോന്നിയ കാരണം അവളുടെ നെഞ്ചിൽ മുഖമൊളിപ്പിച്ചു... അവൻ പതിയെ അവളുടെ തല മുടി തലോടിക്കൊണ്ടിരുന്നു.... ഇച്ചായ.. തിരിച്ച് അവന്റെ മറുപടിയൊന്നും കാണാതായപ്പോൾ അവന്റെ നെഞ്ചിൽ കടിച്ചു... ഔ.... കടിച്ചു കൊല്ലുവോ പെണ്ണെ... ഞാൻ വിളിച്ചിട്ട് മിണ്ടാതെ കിടക്കുന്നെ എന്നാ....അതല്ലേ... നിനക്ക് എന്നേലും പറയാൻ ഉണ്ടേ അത്‌ പറഞ്ഞൂടെ ഇങ്ങനെ വിളിക്കണോ.... അതല്ല ഇച്ചായ... അത് ഇല്ലേ..... ഞാനിങ്ങനെ ഇച്ചായാ വിളിക്കുമ്പോ.... എന്നാടീ എന്ന് തിരിച്ചു ചോദിച്ചുകൂടെ.... അതിനല്ലേ ഞാൻ ഇങ്ങനെ ഇച്ചായോ ഇച്ചായ ഒന്നു വിളിച്ച് പുറകെ നടക്കുന്നെ... പിന്നില്ലേ പണ്ടെന്നെ അച്ചു എന്നല്ലേ വിളിക്കാറ്... പിന്നെ എന്തിനാ ഇപ്പൊ അശ്വതി എന്ന് നീട്ടി വിളിക്കുന്നേ.... അച്ചു എന്ന് വിളിച്ചാൽ മതി... പിന്നെ ഇടയ്ക്ക് എടീ ന്നൊക്കെ വിളിക്കണം ..... രസം അല്ലേ കേൾക്കാൻ.... അച്ചോടാ... ഇച്ചായൻ റെ കൊച്ചു കൊഞ്ചു ആയിരുന്നോ .... അവൾ ഒന്നും പറയാതെ അവന്റെ നെഞ്ചിൽ തന്നെ മുഖം പൊത്തി കിടന്നു....

അവന്റെ നെഞ്ചിൽ പതിയെ പിച്ചുകയും കടിക്കുകയും ഒക്കെ ചെയ്തു.... എടി വേദനിക്കുന്നെന്നു.... അവൾ അവന്റെ നെഞ്ച് പതിയെ ഉഴിഞ്ഞു കൊടുത്ത് അവിടെ അവളുടെ ചുണ്ടുകൾ ചേർത്തു.... ഇപ്പൊ വേദന പോയി... അവൻ ഒന്നൂടെ അവളെ മുറുക്കിപ്പിടിച്ചു .... നീയെന്താ ഒന്നും മിണ്ടാതെ കിടക്കുന്ന.... ഞാൻ എടുത്തുചാടി നിന്നെ സ്വന്തമാക്കി അങ്ങനെ തോന്നുന്നുണ്ടോ.... അങ്ങനെയാണെ സോറി .... എന്തിന് സോറി... ഇച്ചായന്റെ മാത്രമാവാൻ എനിക്കും പൂർണ്ണസമ്മതം ആയിരുന്നു...... അവൾ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അങ്ങനെ കിടന്നു..... സന്തോഷം കൊണ്ട് എനിക്ക് കണ്ണൊക്കെ നിറയുവ സത്യം... ഇച്ചായന്റെ മാത്രമായിട്ട് ഒരു ജീവിതം അത് നടക്കുമോ എന്ന് അറിയില്ലായിരുന്നു... ഇന്നിപ്പോ ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാൻ ആണ്... ഏറ്റവും സന്തോഷം ഉള്ളതും എനിക്കാണ്....

ആഗ്രഹിച്ച പുരുഷനെ സ്വന്തം ആക്കി... എന്റെ മരണം വരെ ഇങ്ങനെ പ്രണയിക്കണം.... കടൽ കരയെ പ്രണയിക്കുന്നത് പോലെ........... അവസാനമില്ലാത്ത പ്രണയം പോലെ.. എന്നും ഇങ്ങനെ ഇനി നെഞ്ചിൽ ചേർന്നു കിടക്കണം.... ഞാൻ വിചാരിച്ചു കല്യാണം ഒക്കെ കഴിയുമ്പോൾ നിന്റെ റൊമാൻസ് ഒക്കെ കുറയുമെന്ന്.... ഇതിപ്പോ നമ്മൾ പ്രണയിച്ചു നടന്ന തിനേക്കാൾ റൊമാന്റിക് ആണല്ലോ നീ ഇപ്പോ..... ആണോ.... മം... അത് ചിലപ്പോൾ എന്റെ മനസ്സിലെ സന്തോഷങ്ങൾ അത്രയും വാക്കുകളായി പുറത്തുവരുന്നതു് കൊണ്ടാവും.... എനിക്ക് പറയാൻ അറിയില്ല ഞാൻ എത്രമാത്രം സന്തോഷവതിയാണ് ഇപ്പോൾ എന്ന്..... കുറച്ചുനേരം കൂടി അവൾ അവനെ ചേർന്നു കിടന്നു.... ഞാൻ എണീറ്റ് ഫ്രഷ് ആയിട്ട് വരാം എന്നിട്ട് ഭക്ഷണം എടുത്തു വയ്ക്കാം ..... അവൾ ഒന്നുകൂടെ അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തിട്ട് എണീറ്റ് പോയി...

കുളി കഴിഞ്ഞു വരുമ്പോഴും അവൻ തലയിണയും കെട്ടിപ്പിടിച്ചു കിടക്കുകയാണ്...... എണീറ്റെ ഇച്ചായ... രണ്ടു മൂന്ന് തവണ വിളിച്ചിട്ടും എണീറ്റില്ല... എണീറ്റ് കുളിച്ച് വന്നോ താഴേക്ക് വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.... അവൾ ശബ്ദം കൂട്ടി കനപ്പിച്ച് പറഞ്ഞു... എടി ഇപ്പോഴല്ലേ നീ ഇവിടെ യിരുന്നു മധുരമായ വാക്കുകൾ പറഞ്ഞത് ... ആ നീ തന്നെയാണോ ഇപ്പോൾ ഇങ്ങനെ പറയുന്നേ..... റൊമാൻസ് തൽക്കാലം കഴിഞ്ഞു.....ബാക്കിയൊക്കെ പിന്നെ മര്യാദയ്ക്ക് കുളിച്ച് വാ മനുഷ്യാ..... ചിരിച്ചോണ്ട് അവൾ താഴേക്ക് പോയി..... രണ്ടാളും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു... മറിയ അമ്മച്ചി വരാൻ വൈകുന്നേരം ആയി... പള്ളി വക ഒരു അനാഥാലയം ഉണ്ട്... അവിടെ കുറച്ചു കുട്ടികളും പ്രായമായ വർ ഒക്കെയുണ്ട്.. പോകുമ്പോഴൊക്കെ അവിടേക്ക് എന്തെങ്കിലും മേടിച്ചു കൊണ്ടുപോകും...

അന്നുച്ചയ്ക്ക് അവരോടൊപ്പം ആണ് ഭക്ഷണം കഴിക്കുക...... ചാച്ചൻ രാത്രി ആയപ്പോഴേക്കും വന്നു.. എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു...... ❣️❣️❣️❣️❣️❣️❣️❣️ നാളെ ലില്ലി വരുന്നു പറഞ്ഞു... ചാച്ചൻ പറഞ്ഞോ നിന്നോട്... ആ ചാച്ചൻ എന്നോട് പറഞ്ഞായിരുന്നു ഇച്ചായ ... അപ്പോ നമ്മുടെ പാർട്ടി പെട്ടെന്ന് നടത്തണമെന്ന് പറഞ്ഞു... പറഞ്ഞോ ചാച്ചൻ.... ആ നടത്തണം ഇപ്പോൾ രണ്ടു മൂന്നു ദിവസം ആയില്ലേ കല്യാണം കഴിഞ്ഞിട്ട്... അത്യാവശ്യം റിലേറ്റീവ് ഫ്രണ്ട്സിനെ ഒക്കെ വിളിച്ച്... ഞാൻ കുഞ്ഞാഞ്ഞയോട് നാളെ ഇവിടേക്ക് വരണം എന്ന് പറഞ്ഞിട്ടുണ്ട്...ലില്ലി ക്ക് ഒപ്പം വരും. അങ്ങനെയാണെങ്കിൽ ഇന്ന് ഇപ്പോ ചൊവ്വാഴ്ച അടുത്ത ഞായറാഴ്ച നമുക്ക് ഫങ്ക്ഷൻ വയ്ക്കാം.... ഞായറാഴ്ച ആകുമ്പോൾ എല്ലാവരും ഫ്രീ ആയിരിക്കും....... ലില്ലി നാളെ വൈകുന്നേരത്തെ ഇവിടെ എത്തും... ഒരു കാര്യം ചെയ്യാം നാളെ നീ നേരത്തെ റെഡിയായി നിന്നോ നമുക്ക് പുറത്തുപോയി അത്യാവശ്യ സാധനങ്ങൾ ഒക്കെ മേടിക്കാം.... ആവർ വരുമ്പോഴേക്കും തിരിച്ചു വരാം..

ഡ്രസ്സും ഓർണമെൻസ് ഒക്കെ സെലക്ട് ചെയ്യാം.... ഡ്രസ്സ് മാത്രം പോര ഇച്ചായ ഓർണമെൻസ് ഇരിപ്പുണ്ട് ല്ലോ .... അതു പോരാ എന്റെ കൊച്ചിനെ ഒരു രാജകുമാരിയെ പോലെ തോന്നി ക്കണം... ഇത് ഞാൻ പറഞ്ഞതല്ല ചാച്ചൻ എന്നോട് പറഞ്ഞതാ.... നാളെ അപ്പോ നമുക്ക് നേരത്തെ ഇറങ്ങാം..... ❣️❣️❣️❣️❣️ രാവിലെ രണ്ടാളും ഒരുമിച്ച് പോയി അവരുടെ തന്നെ ഷോപ്പിൽ പോയി പാർട്ടി ക്കു ഇടാനുള്ള ഡ്രസ്സ് എടുത്തു... അതുകഴിഞ്ഞ് അതിനു മാച്ച് ആയിട്ടുള്ള ഓർണമെൻസ് എടുത്തു ബ്യൂട്ടിപാർലറിൽ പോയി ഞായറാഴ്ച അവരെ ബുക്ക് ചെയ്തിട്ടാണ് രണ്ടാളും വീട്ടിലേക്ക് തിരിച്ചു പോയത്... രാത്രി ആയപ്പോഴേക്കും ലില്ലി വന്നു... ഒരു വായാടി. കല്യാണം കഴിഞ്ഞതാണോ ഒരു കൊച്ച് ഉണ്ടെന്ന് ഉള്ള ബോധം ഒന്നുമില്ല എപ്പോഴും എന്തെങ്കിലും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും... അശ്വതി യുമായി പെട്ടെന്ന് കൂട്ടായി...

ഒരു മോൻ ആണ് ഉള്ളത് എൽവിൻ... ആളിപ്പോ പ്ലേ സ്കൂളിലാണ്.. ലില്ലിയുടെ ഹസ്ബൻഡ് എൽദോ... ആൾക്ക് സ്വന്തമായി ബിസിനസ് ആണ്... അവരൊക്കെ ശനിയാഴ്ച വരു... പിന്നെ എല്ലാം പെട്ടെന്നായിരുന്നു നടത്താനുള്ള ഹോൾ ബുക്ക് ചെയ്തു ... എല്ലാവരെയും ക്ഷണിച്ചു ദിവസങ്ങൾ പെട്ടെന്ന് പോയി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഞായറാഴ്ച.... ഇന്നാണ് പാർട്ടി... വൈകുന്നേരം ഏഴു മണി മുതൽ 10 മണി വരെ.. നാലു മണി ആയപ്പോഴേക്കും ബ്യൂട്ടീഷൻ ഒക്കെ എത്തി.... വീട്ടിൽ നിന്നും ആറരയ്ക്ക് ഇറങ്ങണം എന്ന് ചാച്ചൻ നേരത്തെ പറഞ്ഞ ഏൽപ്പിച്ചിട്ടുണ്ട്...... ലില്ലി എല്ലായിടത്തും ഓടി നടക്കുന്നുണ്ട്... അവളുടെ ഹസ്ബൻഡ് ഇച്ചായനെ ഒരുക്കാൻ കൂടി.. ചാച്ചനും കുഞ്ഞഞ്ഞയും മറിയമ്മച്ചിയും എൽസാന്റിയും ഒക്കെ നല്ല തിരക്കിലാണ്...... ഡ്രസ്സ് ഒക്കെ ചെയ്തു കഴിഞ്ഞപ്പോഴാണ് ഇച്ചായൻ റൂമിലേക്ക് വന്നത്... നിങ്ങൾ താഴേക്ക് ചെന്നോളൂ...

ഞങ്ങൾ രണ്ടാളും കൂടി ഒരുമിച്ച് വന്നേക്കാം..... ലില്ലി ഇച്ചായനെ നോക്കി എന്തോ കളിയാക്കി താഴേക്ക് പോയി.... ബ്യൂട്ടീഷൻ ഉം അവരോടൊപ്പം പോയി... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 റെഡ് ഗോൾഡ് കളർ സാരി ആയിരുന്നു അശ്വതിക്ക്... മുടി കെട്ടി വച്ചു ... ഡ്രസ്സിന് മാച്ച് ആയ ഓർണമെൻസും... ആവേഷത്തിൽ അവളെ കാണാൻ ഒരു രാജകുമാരിയെ പോലെ തോന്നി.... ബ്ലാക്ക് ഡ്രസ്സ്‌ ആയിരുന്നു സാമിന്... രണ്ടാളും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നു.... താഴേക്ക് പോകാം...ഇച്ചായ... ഇനിയും ഈ നിൽപ്പ് തുടർന്നാൽ ശരിയാവില്ല എന്ന് തോന്നി അവൾ ചോദിച്ചു..... പോണോ കൊച്ചേ.... എന്തുവാ ഇച്ചായ.. ബാ വന്നേ അവിടെ എല്ലാരും നമ്മളെ നോക്കി നിൽക്കവും വൈകി കഴിഞ്ഞ മോശം ആണേ..... ലില്ലി കളിയാക്കി കൊല്ലും... ഇപ്പൊ തന്നെ ഇച്ചായൻ ഇവിടെ വന്നപ്പോൾ അവൾ കളിയാക്കിയതല്ലേ.... അവളോട് പോവാൻ പറ....

വാ ഇച്ചയാ മോശം ആണ് കേട്ടോ.. നമ്മൾ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ ഇത് കഴിഞ്ഞു... ആണോ... അവൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു... പ്രണയം നിറഞ്ഞ അവന്റെ കണ്ണുകൾ കാൺകേ അവളുട ഹൃദയം വല്ലതെ മിടിച്ചു... കവിളുകൾ തക്കാളിപ്പഴം പോലെ ആയി....... അവൻ അവളെ തന്റെ അടുത്തേക്ക് ചേർത്തു നിർത്തി... പെട്ടന്ന് വായുവിൽ ഉയരുന്ന പോലെ തോന്നി അവൾക്ക്... നോക്കുമ്പോൾ ഇച്ചായൻ എടുതേക്കുവാണ്.... അവൻ അവളെ കൊണ്ട് താഴേക്ക് പോവാൻ തുടങ്ങി... അയ്യേ എന്തുവാ കാണിക്കുന്ന ആൾക്കാർ കളിയാക്കും... ഇച്ചായൻ കൊച്ച് അവിടെ മിണ്ടാതെ ഇരുന്നോണം... അവൻ അവളുടെ കൈ എടുത്തു അവന്റെ കഴുത്തിൽ പിടിപ്പിച്ചു.. ആര കളിയാക്കുന്നത്....ഞാൻ അപ്പുറത്തെ വീട്ടിലെ ആളുടെ ഭാര്യയെ അല്ല എടുത്തു പൊക്കിയത്... എന്റെ സ്വന്തം ഭാര്യയെ ആണ്... കൊച്ച് മിണ്ടാതെ ഇങ്ങനെ ഒട്ടി ഇരുന്ന മതി കേട്ടാ... അവളെയും കൊണ്ട് താഴേക്ക് ഇറങ്ങി.... അവളെയും എടുത്തുകൊണ്ട് താഴേക്കിറങ്ങി വരുന്ന സാമിനെ എല്ലാവരും കൈയ്യടിച്ച് ആണ് സ്വീകരിച്ചത്....

ഫോട്ടോ ഗ്രാഫർമാർ അപ്പോഴേക്കും മനോഹരമായ ക്ലിക്കുകൾ സ്വന്തമാക്കി.... ഇനി മതി താഴെ നിർത്തു ഇച്ചായാ... അവൾ കെഞ്ചി പറഞ്ഞെങ്കിലും അവൻ അതൊന്നും കാര്യമാക്കാതെ അവളെയും കൊണ്ട് പുറത്തേക്ക് പോയി... അപ്പോഴേക്കും എൽദോ വന്നു കാർ തുറന്നുകൊടുത്തു... മുൻസീറ്റിൽ അവളെ ഇരുത്തി ഡ്രൈവർ സീറ്റിൽ അവൻ ഇരുന്നു.... പിന്നെ നേരെ പാർട്ടി നടക്കുന്ന ഹാളിലേക്ക്.... ബാക്കിയുള്ളവരൊക്കെ പുറകെ വന്നു... ഡ്രൈവിങ്ങിനിടയിലും പ്രണയത്തോടുള്ള അവന്റെ നോട്ടം അവളെ തേടിയെത്തി....... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ റെഡ് ആൻഡ് ബ്ലാക്ക് തീം ആയിരുന്നു പാർട്ടി നടക്കുന്ന ഹാളിലെ അലങ്കാരം എല്ലാം.... ചുവന്ന റോസാ പൂക്കൾ കൊണ്ട് അലങ്കരിച്ച സ്റ്റേജിൽ രണ്ടാളും തിളങ്ങി നിന്നു... വന്നവർക്കെല്ലാം അശ്വതി യേ ഇഷ്ടം ആയി.... 10 മണിയോടെ പാർട്ടി തീർന്നു.. അപ്പോഴേക്കും രണ്ടാളും ആകെ അവശത ആയി... വീട്ടിൽ എത്തി ഫ്രഷ് ആയി നേരെ കിടന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story