എന്റെ പെണ്ണ്: ഭാഗം 17

ente pennu aswathi

രചന: അശ്വതി കാർത്തിക

റെഡ് ആൻഡ് ബ്ലാക്ക് തീം ആയിരുന്നു പാർട്ടി നടക്കുന്ന ഹാളിലെ അലങ്കാരം എല്ലാം.... ചുവന്ന റോസാ പൂക്കൾ കൊണ്ട് അലങ്കരിച്ച സ്റ്റേജിൽ രണ്ടാളും തിളങ്ങി നിന്നു... വന്നവർക്കെല്ലാം അശ്വതി യേ ഇഷ്ടം ആയി.... 10 മണിയോടെ പാർട്ടി തീർന്നു.. അപ്പോഴേക്കും രണ്ടാളും ആകെ അവശത ആയി... വീട്ടിൽ എത്തി ഫ്രഷ് ആയി നേരെ കിടന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവസങ്ങൾ ആർക്കും പിടി കൊടുക്കാതെ മുൻപോട്ടു പോയി.... അത്രമേൽ മധുരമായി അവരുടെ പ്രണയവും... മരുമകളായി വന്ന അവൾ ആ വീടിന്റെ മകളായി.... ചാച്ചന്റെ പ്രിയപ്പെട്ട കൊച്ചായി.... സാമിന് കൂട്ടുകാരിയും കാമുകിയായും അമ്മയായും ഭാര്യയായും അവൾ അവിടെ നിറഞ്ഞുനിന്നു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 രാവിലെ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് എല്ലാവരും.... മോളെ കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞു.... നീ ഇങ്ങനെ വെറുതെ വീട്ടിൽ ഇരിക്കാൻ തന്നെയണോ തീരുമാനം... അവൾ സാമിനെ നോക്കി അവൻ തല കുനിച്ചിരുന്ന ചിരിക്കുകയാണ്..... ഞാനിവിടെ ഇരുന്നോളാം ചാച്ചാ....

അതുവേണ്ട നിനക്ക് എന്തെങ്കിലും ചെയ്യാൻ ഇഷ്ടമുള്ളത് ചെയ്തോ... ഇവിടുത്തെ കാര്യം ഒക്കെ നോക്കാൻ ആളുണ്ടല്ലോ വെറുതെയിരുന്ന് മടി കൂട്ടണ്ട... ഒരു കാര്യം ചെയ്യാം തുണിക്കടയിലെ കാര്യങ്ങളൊക്കെ നീയും കൂടി നോക്ക്.... അതാവുമ്പോൾ രാവിലെ പോയിട്ട് ഉച്ചകഴിയുമ്പോൾ എന്ന് തിരിച്ചു പോരാം മല്ലോ അവിടെ എല്ലാരും നിനക്ക് പരിചയം ഉള്ളത് കാരണം വേറെ ബുദ്ധിമുട്ടുമില്ല.... സേവ്യർ കഴിഞ്ഞ ദിവസം എന്നോട് ഇതേപ്പറ്റി പറഞ്ഞിരുന്നു... മോൾ എന്താ തീരെ പിന്നെ അങ്ങോട്ടേക്ക് ഒന്നും ചെല്ലാത്ത എന്ന്.... ഒരു കാര്യം ചെയ് ഈ തിങ്കളാഴ്ച മുതൽ മോള് അവിടെ കേറിക്കോ... അവൾ ദയനീയ ഭാവത്തോടെ രണ്ടാളെ നോക്കി... സാം മുഖം താഴ്ത്തി പിടിച്ചിരുന്ന ചിരിക്കുന്നുണ്ട്... ചാച്ചൻ പറഞ്ഞ മോള് കേൾക്കില്ലേ... ഞാൻ പൊക്കോളാം ചാച്ചാ.. മോള് അവിടെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യണ്ട എല്ലാം ഒന്നു നോക്കണം... എന്തൊക്കെയായാലും എല്ലായിടത്തും നമ്മുടെ കണ്ണ് എത്തിയില്ലെങ്കിൽ അത് ശരിയാവില്ല... അവനെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല എന്ന് പറഞ്ഞു....

അപ്പൊ അവൻ തന്നെയാ നിന്നെ അവിടേക്ക് വിടുന്ന കാര്യം എന്നോട് ചോദിച്ചത്.... ഞാൻ ഓർത്ത് അത് നല്ലതാണെന്ന് . പെങ്കൊച്ച് അങ്ങനെ ഒന്നും ചെയ്യാതെ വീട്ടിൽ കുത്തിയിരിക്കുന്നത് ശരിയല്ലല്ലോ...... ഭാവിയിലൽ ഇതൊക്കെ നോക്കി നടത്തേണ്ടത് നിങ്ങളൊക്കെ തന്നെ അല്ലേ അപ്പൊ എല്ലാം ഒന്ന് നേരത്തെ അറിഞ്ഞു കണ്ടിരിക്കുന്നത് നല്ലതാണ്..... വലിയ താല്പര്യം ഉണ്ടായിട്ടില്ലെങ്കിലും ചാച്ചൻ റെ ആഗ്രഹം പോലെ തിങ്കളാഴ്ചമുതൽ അശ്വതി പോയി തുടങ്ങി.... അവിടുത്തെ ഒരു സ്റ്റാഫ് ആയി നിന്നിട്ട് പിന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ ചെല്ലുമ്പോൾ എല്ലാവരും എങ്ങനെ പെരുമാറുമെന്ന് പേടിയുണ്ടായിരുന്നു എങ്കിലും ആദ്യത്തെ ഒന്നു രണ്ടു ദിവസം കൊണ്ട് അതൊക്കെ മാറി.... സേവ്യർനു വലിയൊരു ആശ്വാസമായി അശ്വതി... കടയിൽ പോകാൻ ഉണ്ടായിരുന്ന മടി ഒക്കെ പിന്നെ പിന്നെ മാറി.... പിന്നെ ചാച്ചൻ റെ നിർബന്ധപ്രകാരം ഡ്രൈവിംഗ് പഠിക്കാൻ പോയി.... ഡ്രൈവിംഗ് പഠിച്ച ലൈസൻസ് കിട്ടി കഴിഞ്ഞപ്പോഴേക്കും ചാച്ചൻ തന്നെ അവൾക്ക് പുതിയ കാറു മേടിച്ചു കൊടുത്തു.........

ഇപ്പോൾ പൂർണമായും കടയുടെ ഉത്തരവാദിത്വം അശ്വതിയെ ഏൽപ്പിച്ചു... അവൾ അത് ഭംഗിയായി കൊണ്ടുനടന്നു.... എല്ലാ തിരക്കുകൾക്കിടയിലും ചാച്ചന്റെയും സാമിന്റെയും കാര്യങ്ങൾ നടത്തി.... ചാച്ചന് ആവശ്യമുള്ളപ്പോൾ ഒക്കെ മകളായി അവൾ കൂടെ ഉണ്ടായി... 🌹🌹🌹🌹🌹🌹🌹🌹🌹🌹 രണ്ടു വർഷം കഴിഞ്ഞു സാമിന്റെ യും അശ്വതിയുടെയും വിവാഹം കഴിഞ്ഞിട്ട്..... ഈ രണ്ടു വർഷത്തിനിടയ്ക്ക് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു..... ചാച്ചൻ ബിസിനസ് ഒക്കെ പൂർണ്ണമായിട്ടും സാമിനെ ഏൽപ്പിച്ചു.... തുണിക്കടയുടെ ഉത്തരവാദിത്വം ഇപ്പോൾ അശ്വതിക്ക് മാത്രമാണ്.. ലില്ലി ഇടയ്ക്കൊക്കെ വന്ന് എന്തെങ്കിലും കാര്യങ്ങളൊക്കെ ചെയ്തു പോകും.... ചാച്ചനും സേവ്യറും ഒക്കെ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു... എന്നാലും അശ്വതിക്ക് ഏതൊരാവശ്യത്തിനും അവർ ഓടിയെത്തും.... വീട്ടുകാരെ ഒന്ന് രണ്ട് തവണ പലസ്ഥലങ്ങളിലും വച്ച് കണ്ടെങ്കിലും സ്നേഹത്തോടെ ഒരു നോട്ടം പോലും അവൾക്ക് അവർ കൊടുത്തില്ല..... അനിയൻ വിവാഹം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വേറെ താമസം ആയെന്ന് അറിഞ്ഞു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സാം ബിസിനസിന്റെ ഒരാവശ്യം ആയിട്ട് ബാംഗ്ലൂരിലായിരുന്നു നാല് ദിവസമായി... ഇന്ന് തിരിച്ചു വരും... അവനുള്ള വിഭവങ്ങൾ ഒരുക്കുകയാണ് അശ്വതി... കൂടെ മറിയ ചേടത്തിയും ഉണ്ട്.......... ഉച്ചയായപ്പോഴേക്കും പണികൾ ഒക്കെ കഴിഞ്ഞു... ഇച്ചായൻ വരുമ്പോഴേക്കും ഞാൻ ഒന്ന് ഫ്രഷ് ആയി വരാം മറിയമ്മച്ചി.... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഒരു മണി ആകുമ്പോഴേക്കും എത്താം എന്ന് പറഞ്ഞതാണ് സാം... പക്ഷേ രണ്ടു മണി ആയിട്ടും ആള് വന്നില്ല... വിളിക്കുമ്പോൾ ഒക്കെ റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല... ചാച്ചനോടും മറിയമ്മച്ചിയോടും കഴിച്ചോളാൻ പറഞ്ഞു.... രണ്ടര ആയപ്പോൾ സാമിന്റെ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു... ഒന്നും മിണ്ടാതെ അശ്വതി മുകളിലേക്ക് പോയി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സാം വന്നപ്പോൾ ഹാളിൽ ആരെയും കണ്ടില്ല... ചാച്ചൻ റെ മുറിയിൽ നോക്കിയപ്പോൾ ആൾ അവിടെ കിടപ്പുണ്ട്.. ആ നീ വന്നോ.. എന്താ ഇത്രയും നേരം വൈകിയത്.... വരുന്ന വഴിക്ക് എനിക്ക് ഒന്ന് രണ്ടു പേരെ കൂടി കാണാൻ ഉണ്ടായിരുന്നു ചാച്ചാ.... കൊച്ച് അവിടെ ഭക്ഷണം പോലും കഴിക്കാതെ നിന്നെ നോക്കി ഇരിക്കുകയായിരുന്നു....

വൈകുങ്കിൽ അതൊന്നു വിളിച്ച് പറഞ്ഞുകൂടെ.... ഫ്രഷ് ആയി അവളെ കൂട്ടി എന്തെങ്കിലും കഴിക്കാൻ നോക്ക്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചാണ് റൂമിലേക്ക് ചെന്നത്.... കട്ടിലിൽ ചാരി ഇരിക്കുന്ന അശ്വതി ആണ് കണ്ടത്.... കൊച്ചേ..... ടി... സോറി വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ല ആയിരംവട്ടം സോറി... നേരിട്ട് കാണാമല്ലോ എന്നോർത്ത് പിന്നെ ഞാൻ തിരിച്ചു വിളിക്കാതിരുന്നത്.... സോറി... സോറി... സോറി.... അതിന് എന്ത് ശിക്ഷ വേണമെങ്കിലും തന്നോ മിണ്ടാതിരിക്കരുത് അത് മാത്രം ചെയ്യരുത്.... പ്ലീസ്.... അവൻ അവളുടെ മടിയിലേക്ക് തല വച്ച് കിടന്നു..... അവൾ തിരിച്ചൊന്നും മിണ്ടാതിരിക്കുന്ന കണ്ട് അവളുടെ വയറിൽ കടിച്ചു.... ഓ... നിങ്ങൾ എന്തെന്ന് മനുഷ്യ കാണിക്കുന്നേ.... നീയെന്താ എന്നോട് മിണ്ടാതിരിക്കുന്ന അതുകൊണ്ടല്ലേ... മിണ്ടാൻ എനിക്ക് സൗകര്യമില്ല... നിങ്ങൾ എപ്പോ വരാ പറഞ്ഞതാ ഞാൻ എത്ര നേരമായി നോക്കിയിരിക്കുന്നു... വൈകും കി അതൊന്നു വിളിച്ചു പറഞ്ഞൂടെ..... അച്ചോടാ ഇച്ചായന്റെ കൊച്ചിന് വിശന്നു പോയോ..... വിശന്നു.....

എനിക്കു മാത്രമല്ല..... അവൾ അതും പറഞ്ഞു അവന്റെ കൈകൾ എടുത്ത് വയറിന്മേൽ വച്ചു.... നമ്മുടെ കുഞ്ഞുവാവയ്ക്കും വിശന്നു..... അത്ഭുതത്തോടെ അവൻ അവളെ നോക്കി.... ശരിക്കും.. സത്യമാണോ.... ചോദിക്കുമ്പോൾ അവന്റെ ശബ്ദമിടറി കണ്ണൊക്കെ നിറഞ്ഞു വന്നു.... സത്യം.. ഇച്ചായൻ പോയില്ലേ... അതിന്റെ പിറ്റേ ദിവസം ഞാൻ ഇത് അറിഞ്ഞു..... വന്നിട്ട് നേരിട്ട് പറയാം എന്ന് വിചാരിച്ചു.... ഡേറ്റ് കഴിഞ്ഞിട്ട് കുറച്ചുദിവസമായി... ഷോപ്പിലേക്ക് പൊകുമ്പോൾ ചെറിയൊരു ക്ഷീണം പോലെ തോന്നിയിരുന്നു.... അതാ സംശയം തീർക്കാൻ ആയിട്ട് ഞാൻ ടെസ്റ്റ് ചെയ്തത്.... ഇവിടെ ഉണ്ട് ഇച്ചായ... നമ്മുടെ പ്രണയം... അത്രയും പറഞ്ഞപ്പോഴേക്കും അവളും കരഞ്ഞുപോയി..... അവളെ കെട്ടിപ്പിടിച്ച് നെറ്റിയിലും മുഖത്തും ഒക്കെ തുരുതുരാ ചുംബിച്ചു.... സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ.... നീ ചാച്ചനോട്‌ നോട് പറഞ്ഞോ... ഇല്ല ആദ്യം ഇച്ചായനോട് പറയണമെന്ന് തോന്നി .... എല്ലാവരോടും പറയണം... ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നമ്മളെ കളിയാക്കി അവരോടൊക്കെ പറയണം... രണ്ടു വർഷമായിട്ടും കുഞ്ഞു ഉണ്ടാകാത്തത് എന്താണെന്ന് ചോദിച്ചു വീർപ്പുമുട്ടിച്ച അവരൊക്കെ വിളിച്ചു പറയണം.....

കർത്താവിനെ നിന്ദിച്ച് നിന്നെ കല്യാണം കഴിച്ചതിന് ശിക്ഷയാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്ന് പറഞ്ഞവരൊടോക്കെ എനിക്ക് പറയണം.... നിന്റെ വീട്ടുകാരുടെ ശാപം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞ് നിന്റെ ചേട്ടനോട് എനിക്ക് പറയണം..... സാം എണീറ്റ് കർത്താവിന്റെ രൂപത്തിനു മുന്നിൽ മുട്ട് കുത്തി നിന്നു.... കർത്താവെ.... നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല..... എനിക്കറിയാമായിരുന്നു നിനക്ക് എന്നെ കൈവിടാൻ ആവില്ല എന്ന്.... അവൻ എണീറ്റ് അവളുടെ മടിയിൽ തല വെച്ച് കിടന്നു... ടോപ് മാറ്റി അവളുടെ വയറിൽ മേലേക്ക് അവന്റെ മുഖമമർത്തി..... രണ്ടാളുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു...... പെട്ടെന്ന് എന്തോ ഓർത്ത് സാം എണീറ്റു... ഭക്ഷണം കഴിച്ചു ഇല്ലല്ലോ ഞാൻ പെട്ടെന്ന് കുളിച്ചിട്ടു വരാം... ഒരുമിച്ച് കഴിക്കാം... 🌹🌹🌹🌹🌹🌹🌹🌹🌹

കഴിക്കാൻ ഇരിക്കുമ്പോൾ സന്തോഷംകൊണ്ട് വായിൽ നിന്നും ഒരു വറ്റു പോലും ഇറങ്ങാത്ത അവസ്ഥ.... രണ്ടാളും ഒരുവിധം കഴിച്ചു എണീറ്റു... വൈകുന്നേരമായപ്പോഴേക്കും ചാച്ചനും ഉറക്കം കഴിഞ്ഞു വന്നു..... അമ്മച്ചിയുടെ ഫോട്ടോയ്ക്ക് മുന്നിൽ ചാച്ചനെ നിർത്തി അവൻ കാര്യം പറഞ്ഞു........... താനൊരു വല്യപ്പൻ ആവാൻ പോവുകയാണെന്ന വാർത്ത കെട്ട് ആ മനുഷ്യൻ തന്റെ മകളെ ചേർത്ത് പിടിച്ചു..... മറിയമ്മച്ചിക്കും ഒക്കെ സന്തോഷമായി അപ്പൊ തന്നെ എല്ലാവരെയും വിളിച്ച് വിവരം പറഞ്ഞു..... രാത്രി തന്നെ എൽസ ആന്റിയും കുഞ്ഞാഞ്ഞ വന്നു.... ഒരു വണ്ടി നിറയെ പലഹാരം ആയിട്ടാണ് അവർ വന്നത്..... അന്നത്തെ ദിവസം അവരെല്ലാവരും കൂടി സന്തോഷത്തോടെ ആഘോഷിച്ചു............തുടരും......

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story