എന്റെ പെണ്ണ് : ഭാഗം 3

ente pennu aswathi

രചന: അശ്വതി കാർത്തിക

എന്റെ അന്നമ്മ കർത്താവിന് അത്രയും പ്രിയപ്പെട്ടവളായതുകൊണ്ടാവും നിന്നെ അങ്ങ് കൊണ്ടു പോയത്... നീ കർത്താവ് തമ്പുരാനോട് പറയണം നമ്മുടെ കൊച്ചിനെ എങ്ങനെ വിഷമിപ്പിക്കല്ലേ എന്ന്.. ഇതൊന്നും കണ്ട് ഒറ്റയ്ക്ക് സഹിക്കാൻ പറ്റുന്നില്ലടി... ഒന്ന് ചായാൻ നീ കൂടെ വേണമായിരുന്നു.. അയാൾ ഫോട്ടോയിൽ തഴുകി കൊണ്ട് പറഞ്ഞു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 മുറിയിൽ വന്ന് ഫോണിൽ അശ്വതിയും ആയിട്ട് ഒരുമിച്ചുള്ള ഫോട്ടോസ് ഒക്കെ നോക്കി കിടക്കുകയാണ് സാം... എന്ന് നീ എന്നെ മനസ്സിലാക്കും പെണ്ണെ... ഫോണ് നെഞ്ചോട് ചേർത്ത് അവൻ കണ്ണടച്ചു കിടന്നു... അത്രയും നേരം അടക്കി വച്ച കണ്ണുനീർ ഒരു പുഴ പോലെ ഒഴുകി താഴേക്ക് എത്തി.. ഇനി പാസ്ററ് ആണേ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സാമേ.... കൊച്ചേ എന്നാ ചാച്ചാ.. കൊച്ചേ നീ ഇന്ന് നമ്മുടെ തുണി കടയിലേക്ക് ഒന്ന് ചൊല്ലാമോ സേവ്യറിന് എവിടെയോ പോകണം എന്ന്... കുഞ്ഞാഞ്ഞ എവിടെ പോണു. ( ജോസഫിന്റെ അനിയനാണ് സേവ്യർ... സാം കുഞ്ഞാഞ്ഞ എന്നാണ് വിളിക്കുന്നത്...

അയാളാണ് ടൗണിലെ തുണിക്കട ഒക്കെ നോക്കി നടത്തുന്നത്... ആൾക്ക് ഒരു മക്കളാണുള്ളത് പേര് ലില്ലി കല്യാണം കഴിഞ്ഞ കുറച്ചു ദൂരെയാണ് താമസം ) അവൻ ഇന്ന് ലില്ലിയുടെ അടുത്തേക്ക് പോവാണ് അവിടത്തെ അമ്മച്ചി ഒന്ന് വീണു അപ്പൊ അവനും എൽസയും കൂടി അവിടേക്ക് പോകും.. കടയിലെ സ്റ്റോക്ക് വരുന്ന ദിവസമാ... അപ്പോൾ നമ്മൾ ആരെങ്കിലും വേണം... നിൽക്കണം എനിക്കിന്ന് വ്യാപാരികളുടെ ഒരു മീറ്റിംഗ് ഉണ്ട്... കൊച്ചിന് വേറെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ.. ഇല്ല ചാച്ചാ ഞാൻ പൊക്കോളാം... മറിയെടെത്തിയേ കഴിക്കാൻ എടുത്തു വച്ചോ ഞാൻ കുളിച്ചിട്ട് വരാം... സാം അടുക്കളയിലേക്ക് നോക്കി പറഞ്ഞു... സാം കുളികഴിഞ്ഞ് വരുമ്പോഴേക്കും ചാച്ചൻ അവനെ കാത്തിരിപ്പുണ്ടായിരുന്നു... പ്രായമായ ഒരു സ്ത്രീ അവർക്ക് കഴിക്കാൻ ഉള്ളതൊക്കെ എടുത്തു വച്ചു... ഇതാണ് മറിയേടത്തി... പണ്ട് ജോസഫിന്റെ അച്ഛനും അമ്മയും ഉള്ളപ്പോൾ എവിടെ നിന്നോ വന്നു കയറിയതാണ്... പിന്നെ ഇവിടുത്തെ ഒരാളായി ഇവിടെത്തന്നെ കൂടി.. ജോസഫിന് സ്വന്തം ചേച്ചിയെ പോലെയാണ് അവർ..

ഭക്ഷണം കഴിഞ്ഞ് അമ്മച്ചിയുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിട്ട് ആണ് സാം പോയത്.... ❣️❣️❣️❣️❣️❣️❣️❣️❣️ കടയിൽ നല്ല തിരക്കാണ്... സ്റ്റോക്ക് എടുക്കലും അതിന്റെ കണക്ക് നോട്ടവും ഒക്കെ കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി... മാനേജറോട് പോകുവാണ് പറഞ്ഞു ഇറങ്ങാൻ നിന്നപ്പോഴാണ് രണ്ട് ഷർട്ട് എടുത്തേക്കാം വിചാരിച്ചത്... ജെന്റ്‌സ് ഫ്ലോറിൽ ചെന്നപ്പോ അവിടെ ആരെയും കണ്ടില്ല.... കുഞ്ഞ് എന്തെങ്കിലും എടുക്കാൻ വന്നതാണോ... നോക്കിയപ്പോൾ സീന ചേച്ചി... ചേച്ചി ഇവിടെ വർഷങ്ങൾ ആയിട്ടുള്ള സ്റ്റാഫ് ആണ്... ആ ചേച്ചി ഞാൻ രണ്ട് ഷർട്ട് എടുക്കാം എന്ന് വിചാരിച്ചു വന്നതാ പക്ഷെ ഇവിടെ ആരെയും കാണുന്നില്ലല്ലോ... എല്ലാരും പോയോ... പോയിട്ടില്ല അവർ അപ്പുറത്ത് ഉണ്ട്.. ദൂരെയുള്ള ഒന്ന് രണ്ടുപേരും മാത്രമേ പോയിട്ടുള്ളൂ... അശ്വതി... സീന അകത്തേക്ക് നോക്കി വിളിച്ചു.. ഇവിടെ ഉണ്ട് ചേച്ചി.... അകത്തുനിന്നും മറുപടി വന്നു ... കുഞ്ഞ് അങ്ങോട്ട് ചെന്നോ ഞാൻ താഴെ കുറച്ചു പണിയുണ്ട് അതിനു പോവാൻ നിൽക്കുകയായിരുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹

എന്താ സാർ വേണ്ടത്... ഷർട്ട്... സാം ഷർട്ട്‌ന്റെ സൈസ് പറഞ്ഞുകൊടുത്തു... റൈറ്റ് എങ്ങനെയാണ് സാർ വേണ്ടത്.. അവളുടെ ചോദ്യത്തിൽ നിന്നും സാമിന് മനസ്സിലായി തന്നെ മനസ്സിലായിട്ടില്ല എന്ന്... റൈറ്റ് ഒന്നും കുഴപ്പമില്ല കൊച്ചേ നീ നല്ലത് നോക്കി എടുത്തോ... അശ്വതി ചിരിച്ചുകൊണ്ട് അവനു പകമായ ഷർട്ടുകൾ എല്ലാം എടുത്തു കൊടുത്തു.. പക്ഷേ അവൻ എല്ലാം എടുത്തു നോക്കും എന്നിട്ട് മാറ്റിവയ്ക്കും... എന്താ സാർ വേണ്ടേ... എനിക്ക് ഇഷ്ടമായില്ല കൊച്ചേ... അത് എന്താണ് നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽ ആണ് നമ്മുടേത്... എന്നാ ഒരു കാര്യം ചെയ്തോ കൊച്ചു തന്നെ സെലക്ട് ചെയ്ത് താ... അവൻ പറഞ്ഞു കേട്ട് അശ്വതി അവനെ തന്നെ നോക്കി.... എടോ തന്നോട് രണ്ട് ഷർട്ട് സെലക്ട് ചെയ്തു തരാനാ പറഞ്ഞത്.... അവൻ കാര്യമായിട്ട് പറഞ്ഞതാണ് എന്ന് മനസിലായപ്പോൾ അവൾ ചിരിച്ചുകൊണ്ട് ഷർട്ട് സെലക്ട് ചെയ്യാൻ തുടങ്ങി... സാം നോക്കി കാണുകയായിരുന്നു ആ പെണ്ണിനെ... വെളുത്ത് മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പെണ്ണ്.... പെട്ടെന്ന് നോക്കിയാൽ തന്റെ അമ്മച്ചിയെ പോലെ തന്നെ....

അധികം ആഡംബരം ഒന്നുമില്ല... നെറ്റിയിലെ ആ കുഞ്ഞു ചന്ദനക്കുറി അവൾക്ക് കൂടുതൽ അഴകേകുന്നു... രാവിലെ മുതൽ ജോലി ചെയ്യുന്നതിന്റെയോ താൻ ഇത്രയും നേരം എല്ലാ ഷർട്ടും എടുത്തിട്ടതിന്റെയോ യാതൊരുവിധ മുഷിച്ചിലും ആ മുഖത്തില്ല... സദാ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു മാലാഖ.... ഇതു നോക്കൂ സാർ... അവളുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്... ഇതു മതി ഷർട്ട് നോക്കുകപോലും ചെയ്യാതെ അവളുടെ കയ്യിൽ നിന്നും മേടിച്ചു... അതിന് സാർ ഷർട്ട് നോക്കി ഇല്ലല്ലോ പിന്നെങ്ങനെ ഇഷ്ടമാകും... നോക്കേണ്ട കാര്യം ഒന്നുമില്ല കൊച്ചേ എനിക്ക് ഇഷ്ടമായി... അവളെ നോക്കി കണ്ണുകൾ കാണിച്ചിട്ട് ചിരിച്ചുകൊണ്ട് അവൻ ഇറങ്ങിപ്പോയി.... അത്‌ കണ്ടു അശ്വതി വാ പൊളിച്ചു നിന്ന് പോയി സാം കുഞ്ഞ് ഷർട്ട് ഒക്കെ വന്ന് എടുത്തിട്ട് പോയോ അശ്വതി... സീന ചേച്ചി വന്നു ചോദിച്ചു.. സാമോ.. അതാരാ ചേച്ചി... നിനക്ക് അറിയത്തില്ലേ.. ഇപ്പോ ഷർട്ട് എടുക്കാൻ വന്നില്ലേ ഒരു പയ്യൻ... അവരുടെ അല്ലേ കട... അയ്യോ ആണോ എനിക്ക് അറിയത്തില്ലായിരുന്നു ചേച്ചി എനിക്ക് ആകെ സേവ്യർ അച്ചായനെ മാത്രമേ അറിയൂ....

ആ.. അത്‌ ഒരു നല്ല കുഞ്ഞു ആണ്.. വലിയ കാശുകാർ ആണെന്ന് ഉള്ള ജാഡ ഒന്നും അവർക്ക് ആർക്കു ഇല്ല... സാമിന് തീരെ ഇല്ല.. നല്ല തങ്കം പോലത്തെ കുഞ്ഞാണ്... ഇവരുടെ ചെമ്മീൻ കെട്ടും തടിമ്മിലും ഒക്കെ നോക്കി നടത്തുന്നത് കുഞ്ഞ് ആണ്.. അശ്വതിക്ക് ആകെ എന്തോ പോലെയായി ഈശ്വരാ ആളറിയാതെ ആണല്ലോ ഞാൻ ഷർട്ട് എടുത്തു കൊടുത്തത് പ്രശ്നമാകുമോ എന്തോ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അശ്വതി സെലക്ട് ചെയ്ത ഷർട്ട് ഒക്കെ ഇട്ട് നോക്കുകയായിരുന്നു സാം... കൊള്ളാം പെണ്ണിന് എന്നായാലും നല്ല സെലക്ഷൻ ഉണ്ട്... ഫ്രഷായി താഴേക്ക് പോയി . നേരെ അമ്മച്ചിയുടെ ഫോട്ടോയ്ക്ക് മുന്നിൽ ചെന്ന് നിന്നു... എനിക്ക് ഒരുപാട് ഇഷ്ടമായി അമ്മച്ചി ആ കൊച്ചിനെ... പണ്ട് പറഞ്ഞിട്ടില്ലേ ഓരോരുത്തർക്കും ഇന്ന ആളാണ്ന്ന് കർത്താവ് തമ്പുരാൻ നേരത്തെ കണ്ടു വച്ചിട്ടുണ്ട് എന്ന് ... എനിക്കുവേണ്ടി തമ്പുരാൻ കണ്ടു വെച്ചിരിക്കുന്നത് അവളെയാണ്....... അമ്മച്ചിക്ക് ഇഷ്ടക്കുറവ് ഒന്നും ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം എന്നാലും സമ്മതിക്കണം... ഇവിടെ എന്നാ അമ്മച്ചിയും മോനും കൂടെ ഒരു കൊച്ചു വർത്തമാനം...

ഒന്നുമില്ല ചാച്ചാ ഞാൻ അമ്മച്ചിയോട് ഓരോ കാര്യങ്ങൾ ഇങ്ങനെ പറയുകയായിരുന്നു... എന്നാ മനസ്സിൽ വല്ല പെൺകൊച്ച് കേറി കൂടിയോ... ഓ... ചാച്ചൻ ആണ് ചാച്ചാ ശരിക്കും ചാച്ചൻ... സാം കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.... എന്റെ മനസ്സിൽ ഒരാൾ കേറിയിട്ടുണ്ട്... ആരാണെന്നോ എന്താണെന്നോ വീട് എവിടെയാണെന്ന് ഒന്നും എനിക്കറിയില്ല നമ്മുടെ ഷോപ്പിൽ ഉള്ള കൊച്ച് ആണ് ... പക്ഷെ ഒരു കാര്യം പറയാം അവളെ എനിക്ക് ഒരുപാട് ഇഷ്ടമായി ന്നു... കണ്ടാൽ ചാച്ചനും ഇഷ്ടമാകും നമ്മളെ അമ്മച്ചിയെ പോലെ തന്നെ ഒരു പെൺകൊച്ച്.... അങ്ങനെയാണെങ്കിൽ നമുക്ക് നോക്കാം കൊച്ചേ... നിക്ക് ചാച്ചാ ഞാൻ ഒന്നു പറയട്ടെ... ആദ്യം അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ എന്ന് അറിയണം... എന്നെ ഇഷ്ടമാണോ എന്ന് അറിയണം... പിന്നെ ഒരു പ്രശ്നം കൂടിയുണ്ട് ചാച്ചാ... അവള് ക്രിസ്ത്യാനി അല്ല ഒരു ഹിന്ദു കൊച്ച് ആണ് ... താൻ പറയുന്ന കേട്ടിട്ടും ചാച്ചൻ പ്രതികരിക്കാതെ നിൽക്കുന്ന കണ്ടപ്പോൾ സാമിന് വല്ലാണ്ടായി... ചാച്ചൻ എന്നാ മിണ്ടാതെ... ഒന്നും ഇല്ലടാ..

പെട്ടന്ന് കേട്ടപ്പോൾ... ജാതിയിലും മതത്തിലും സമ്പത്തിലും ഒന്നും ഒരു കാര്യവുമില്ല എന്ന് ചാച്ചനും അമ്മച്ചിയും അല്ലേ കുഞ്ഞിലെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.... അതൊക്കെ ശരിയാണ് ചാച്ചന് സമ്മത കുറവൊന്നുമില്ല നീ ഏത് കൊച്ചിനെ കെട്ടിക്കൊണ്ടു വന്നാലും ചാച്ചനും അമ്മച്ചിക്കും സന്തോഷമേയുള്ളൂ.... ചാച്ചൻ പറഞ്ഞില്ലേ പ്രശ്നമൊന്നുമില്ല പെട്ടെന്ന് കേട്ടപ്പോൾ എന്തോ പോലെ തോന്നി.... ആദ്യം എന്റെ മോൻ പോയി അവളുടെ മനസ്സ് അറിയാൻ നോക്ക്... പിന്നെ ഒരു കാര്യം പറഞ്ഞേക്കാം അതൊരു പെൺകൊച്ച് ആണ് പുറകെ നടന്ന് ചീത്തപ്പേര് ഉണ്ടാക്കരുത്... അങ്ങനെ ഒന്നും ഉണ്ടാവില്ല ചാച്ച.... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ദിവസങ്ങൾ ഓടിപ്പോയി... സാം ഷോപ്പിൽ ഇടയ്ക്ക് വരാൻ തുടങ്ങി.. സേവ്യറിന് ആദ്യമൊന്നും സംശയം തോന്നിയില്ലെങ്കിലും പിന്നെ പിന്നെ സംശയം തോന്നി... ജോസഫ്നോട്‌ നേരിട്ട് കാര്യം പറഞ്ഞു.. എടാ അവന് ഒരു കൊച്ചിനോട് ഒരു ഇഷ്ടമുണ്ട്... അത് പറയാൻ ആയിട്ടാണ് അവിടെ വരുന്നത്... അതിന് അതിന് ചേട്ടായി അങ്ങനെ പുറകെ നടക്കണത് നല്ല ബന്ധമാണ് നമുക്ക് നേരിട്ട് പോയി ആലോചിച്ചാൽ പോരെ....

അങ്ങനെ അല്ലടാ അതൊരു ഹിന്ദു കൊച്ചാണ്... അവന് അവളെ ഭയങ്കര ഇഷ്ടമായി... ആ കൊച്ചിന് എതിർപ്പൊന്നും ഇല്ലെങ്കിൽ പിന്നെ മുൻപോട്ടുള്ള കാര്യങ്ങൾ ആലോചിച്ചാൽ മതിയല്ലോ... നീ പേടിക്കണ്ട അവൻ പുറകെ നടന്ന് ചീത്തപ്പേര് ഒന്നും ഉണ്ടാകില്ല.... ആ ചേട്ടായി കുഴപ്പമില്ല പിന്നെ എനിക്ക് എന്താ കുഴപ്പം അവന്റെ ഇഷ്ടംപോലെ നടക്കട്ടെ... അവന്റെ സന്തോഷമല്ലേ നമുക്ക് വലുത്... ഇടയ്ക്ക് കടയിലേക്ക് വച്ച് അശ്വതിയെ കാണുമെങ്കിലും സംസാരിക്കാൻ ഉള്ള സാഹചര്യം ഒന്നും ഉണ്ടായില്ല... പരസ്പരം ഒരു പുഞ്ചിരിയിൽ കണ്ടുമുട്ടലുകൾ അവസാനിക്കും... പുറത്തുവച്ച് പറയാം എന്ന് വിചാരിച്ചാൽ കൂടെ എപ്പോഴും ഒരാൾ ഉണ്ടാവും... ബെസ്റ്റ് ഓഫീസിലേക്കും രണ്ടാളും കൂടെ ഒരുമിച്ചാണ് പോവുക അതുകാരണം പറ്റിയ ഒരു സമയം ഇതുവരെ കിട്ടിയില്ല... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഞായറാഴ്ച പള്ളിയിൽ പോയിട്ട് വരുന്ന വഴിക്കാണ് അവിടെ ഒരു ദേവി ക്ഷേത്രത്തിൽ വച്ച് അശ്വതിയെ കണ്ടത്.. സെറ്റ് മുണ്ട് പൊക്കി പിടിച്ച് അവളെ കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു കുളിരു വീണു... അശ്വതി...

ആരോ വിളിക്കുന്ന കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്... ഏഹ്.. സാറോ.. സാറെന്താ ഇവിടെ... ഞാൻ പള്ളിയിൽ പോയിട്ട് വരുന്ന വഴിയാണ് അപ്പോഴാണ് തന്നെ കണ്ടത്... താൻ ഇവിടെ വരാറുണ്ടോ സ്ഥിരം... അങ്ങനെ വേറൊന്നുമില്ല ഇന്ന് രാവിലെ എണീറ്റപ്പോൾ ഇവിടേക്ക് വരണം എന്ന് തോന്നി അപ്പോൾ വന്നു... അത് നന്നായി ഞാൻ തന്നെ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.... എന്താണെന്നുവെച്ചാൽ... എനിക്ക് തന്നെ ഇഷ്ടമാണ്... എന്നുവച്ചാൽ തന്റെ സൂറ കൂട്ടണമെന്ന് ആഗ്രഹമുണ്ട് ജീവിതകാലം മുഴുവനും..... അവൻ പറയുന്നത് കേട്ട് വിശ്വാസം വരാത്തത് പോലെ അവൾ അവനെ നോക്കി.... സാർ എന്താ തമാശ പറയുകയാണോ... ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് തമാശയാണ് എന്നാണോ തോന്നിയത്... വെറുതെ തമാശ കാണിക്കാനുള്ള പ്രായം ഒന്നും അല്ല എനിക്ക്... ഞാൻ കാര്യമായി പറഞ്ഞതാണ് എനിക്ക് നിന്നെ എന്റെ ഒപ്പം കൂട്ടണമെന്ന് ആഗ്രഹമുണ്ട്.... എന്താണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ... ഒന്നാമത് രണ്ട് ജാതി....

പിന്നെ നിങ്ങളുടെ ഷോപ്പിൽ നിൽക്കുന്ന ഒരു പെണ്ണിനെ കൊണ്ട് കല്യാണം കഴിപ്പിക്കും എന്ന് തോന്നുന്നുണ്ടോ... സാം ചിരിച്ചു... ജാതിയും മതവും ഒക്കെ മനുഷ്യനുണ്ടാക്കിയ അല്ലേ കൊച്ചേ... എനിക്ക് അതിലൊന്നും വലിയ കുഴപ്പം ഇല്ല പരസ്പരം മനസ്സിലാക്കി സ്നേഹിക്കാൻ കഴിയണം താങ്ങും തണലുമായി ജീവിക്കണം.... അതിനപ്പുറത്തേക്ക് ഒന്നുമില്ല... പിന്നെ എന്റെ വീട്ടിൽ സമ്മതിക്കുമോ എന്ന്... എനിക്ക് നിന്നോട് ഇങ്ങനെ ഒരു ഇഷ്ടം തോന്നി അപ്പോഴേ ഞാൻ അതിന്റെ വീട്ടിൽ പറഞ്ഞു വീട്ടിൽ ആർക്കും എതിർപ്പൊന്നുമില്ല ആ കാര്യം ഓർത്ത് കൊച്ചു പേടിക്കണ്ട കേട്ടോ... ദൈവത്തെ ഓർത്ത് ഉപദ്രവിക്കരുത്.. ഇതെങ്ങാനും എന്റെ വീട്ടിൽ അറിഞ്ഞാൽ അതോടെ തീരും... പിന്നെ ചിലപ്പോൾ വീടിനകത്തേക്ക് തന്നെ ഇടും. ജോലിക്ക് വിട്ടു എന്ന് വരില്ല... അതുകൊണ്ട് കാലുപിടിച്ച് പറയുകയാണ്... എന്നെ വെറുതെ വിടണം... അങ്ങനെ പറയല്ലേ... ദേ ഇങ്ങോട്ട് നോക്കിയേ ഈ നെഞ്ചിനകത്ത് മുഴുവൻ നീയാണ്... ഇവിടെ ഒരു കൂടുകൂട്ടി നീ താമസമാക്കി കഴിഞ്ഞു...

കൊച്ചിന്റെ വർത്തമാനത്തിൽ നിന്നും നിന്റെ ഉള്ളിൽ വേറെ ആരും ഇല്ല എന്ന് എനിക്ക് മനസ്സിലായി... അതു തന്നെ വലിയൊരു ആശ്വാസം.. കൊച്ച് ആലോചിച്ച് ഒരു മറുപടി തന്നാൽ മതി പക്ഷേ നോ എന്ന് ആകരുത് ഒരിക്കലും.. അങ്ങനെ പറഞ്ഞാൽ ഇച്ചായൻ തകർന്നുപോകും... ഇച്ചായനോ ആരുടെ.... അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു പോക്കറ്റിൽ നിന്നും പേന എടുത്ത് അവളുടെ കയ്യിൽ എന്തോ എഴുതി.... ഇത് എന്റെ നമ്പറാണ്... സേവ് ചെയ്ത് വയ്ക്കണം... അത്രയും പറഞ്ഞ് അവൻ നടന്ന് അകന്നു... സംഭവിച്ചതല്ല ഒരു സ്വപ്നം പോലെ തോന്നി അശ്വതിക്ക്... ആദ്യം കയ്യിൽ എഴുതിയ നമ്പർ മായ്ച്ചുകളയാൻ തോന്നിയെങ്കിലും പിന്നെ എന്തോ കളഞ്ഞില്ല ഫോണിൽ സേവ് ആക്കി വെച്ചു... ❣️❣️❣️❣️❣️❣️❣️❣️❣️❣️

സാമിനെ കൊണ്ട് അവൾക്കങ്ങനെ ബുദ്ധിമുട്ടുന്ന ഉണ്ടായില്ല... മറ്റാർക്കും മനസ്സിലാവാതെ അവൾക്ക് മാത്രം മനസ്സിലാവുന്ന രീതിയിൽ അവനവളെ ചുറ്റിപ്പറ്റിനിന്നു... ഒരു ചെറുപുഞ്ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട്... രാത്രിയിൽ വരുന്ന മെസ്സേജ് ആയും അവൻ അവളെ തേടി എത്തി... ആദ്യമൊക്കെ ദേഷ്യം തോന്നിയെങ്കിലും പിന്നെ എപ്പോഴോ അവളും അത് ആഗ്രഹിച്ച് തുടങ്ങി.... അവൾ പോലുമറിയാതെ മനസ്സിൽ സാം എന്ന പേര് സ്വർണ്ണ ലിപികളാൽ വരച്ചു ചേർത്തു.... പുറമേ പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിലെ ഇഷ്ടം കണ്ണുകളിൽനിന്നും അവനെ മനസ്സിലാക്കാൻ കഴിഞ്ഞു... എന്നാലും അവൾ നേരിട്ട് പറയാൻ വേണ്ടി അവൻ കാത്തിരുന്നു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story