എന്റെ പെണ്ണ് : ഭാഗം 6

ente pennu aswathi

രചന: അശ്വതി കാർത്തിക

പരസ്പരം ഉള്ള ഫോൺ വിളികളിലൂടെയും ചെറിയ കണ്ടു മുട്ടലുകളിലൂടെയും പരസ്പരം മത്സരിച്ചു അവർ പ്രണയിച്ചു... അവളുടെ പുറകെ നടന്നു ഒരു ചീത്ത പേര് ഉണ്ടാക്കാൻ അവൻ തയാറാല്ലാരുന്നു. അതുകൊണ്ട് തന്നെ തമ്മിലുള്ള കാഴ്ചകൾ വളരെ കുറച്ചു ആയിരുന്നു... എന്നാലും കിടക്കാൻ പോകുന്നതിന് മുന്നേ രണ്ടാളും വീഡിയോ കാൾ വിളിക്കും.. മിണ്ടാൻ പറ്റുന്ന സാഹചര്യം അല്ലങ്കിൽ കൂടി മനസ്സുകൾ കൊണ്ട് അവർ സംസാരിക്കും.അങ്ങനെ മനോഹര മായ ഒരു പുഴ പോലെ ആ പ്രണയം ഒഴുകി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവസങ്ങൾ മാസങ്ങളായി... മനോഹരമായി അവരുടെ പ്രണയകാലം കടന്നുപോയി... അശ്വതിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് നീതു... രണ്ടാളും ഒരു ഷോപ്പിൽ തന്നെയാണ്... രണ്ടു ശരീരവും ഒരു മനസ്സും ആയി ജീവിക്കുന്നവർ... അവളോട് മാത്രം അശ്വതിക്ക് പറയേണ്ടി വന്നു.... ഇതിനിടയ്ക്ക് അശ്വതിക്ക് വീട്ടിൽ കല്യാണാലോചനകൾ ഒക്കെ വന്നു തുടങ്ങി... ഓരോ തവണയും അവളെ എന്തെങ്കിലും കാര്യം പറഞ്ഞു മുടക്കാൻ തുടങ്ങി... രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുകയാണ് അശ്വതി.... മോളെ.... എന്താ അച്ഛാ... അച്ഛന് പ്രായമായി വരുകയാണ്... ഇനിയും നീ വിവാഹം വേണ്ട എന്ന് പറയുന്നതിൽ അർത്ഥമില്ല...

അതുകൊണ്ട് അടുത്ത ആഴ്ച ഒരുകൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്... നല്ലതാണെങ്കിൽ അത് ഉറപ്പിക്കാനാണ് എല്ലാവരുടെയും തീരുമാനം... നീ അതിനു മുടക്കം ഒന്നും പറയാൻ നിൽക്കരുത്.... അവർ തിങ്കളാഴ്ച വരും എന്ന പറഞ്ഞത് അന്ന് ലീവ് പറഞ്ഞേക്ക്... അച്ഛൻ കഠിപ്പിച്ചു അത്രയും പറയുമ്പോൾ തിരിച്ചൊന്നും പറയാൻ ആവുന്നു ഉണ്ടായില്ല .... ശരി അച്ഛ എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ എങ്ങനെയെങ്കിലും ഇച്ചായനെ കാണണം എന്ന് മാത്രമായിരുന്നു മനസ്സിൽ.... രണ്ടു മൂന്ന് തവണ വിളിച്ചെങ്കിലും ആൾ ഫോൺ എടുത്തില്ല... ഇച്ചായനു എന്താ ഫോൺ എടുത്താൽ മനുഷ്യനിവിടെ തലയ്ക്ക് ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ്... അല്ലെങ്കിലും എന്തെങ്കിലും അത്യാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല... വാട്സാപ്പിൽ അത്യാവശ്യം ആയിട്ട് തിരിച്ചു വിളിക്കണം എന്നു പറഞ്ഞു മെസ്സേജ് അയച്ചു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 തടിമില്ലിൽ ഒരു പ്രശ്നം ഉണ്ടായിട്ട് രാവിലെ അവിടേക്ക് പോയതാണ്.... ഇടയ്ക്ക് അവൾ ഫോൺ വിളിക്കുന്ന കണ്ടെങ്കിലും എടുക്കാൻ പറ്റുന്ന സാഹചര്യം അല്ലായിരുന്നു...

ഒക്കെ കഴിഞ്ഞ് ഫ്രീ ആയത് ഉച്ചയായപ്പോൾ ആണ്... ഫോൺ എടുത്തപ്പോൾ അവളുടെ മെസ്സേജ് കിടപ്പുണ്ട്... അത്യാവശ്യം ആയിട്ട് തിരിച്ചു വിളിക്കണം... എന്താണാവോ ഇത്ര അത്യാവശ്യം.... സമയം നോക്കിയപ്പോൾ ഒരു മണി... ഇപ്പോ ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ടാവും... വിളിച്ചു നോക്കാം... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ഒരുമണി ആയല്ലോ ഇങ്ങേര് എന്താ ഇതുവരെ വിളിക്കാത്തെ.... അങ്ങോട്ട് ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് വിചാരിച്ച് അപ്പോഴേക്കും ഇച്ചായന്റെ കോൾ വന്നു... നീതുന്നോട് പറഞ്ഞിട്ട് മാറിനിന്ന് ഫോണെടുത്തു... എത്ര തവണ വിളിക്കണം ഇച്ചായാ... എന്നേലും ഒരു കാര്യം പറയാൻ നോക്കിയ നിങ്ങളെ കിട്ടൂല്ല... 📞 എടീ ഫോണെടുത്ത് നീ കിടന്ന് തുള്ളാതെ ഞാൻ പറയാനുള്ളത് കേൾക്ക്... രാവിലെ തടിമില്ലിൽ ഒരു പ്രശ്നമുണ്ടായി അവിടെ പോയിരുന്നു ഇപ്പോൾ വന്നതേയുള്ളൂ വന്നപ്പോൾ തന്നെ നിന്നെ വിളിച്ചത... രാവിലെ ഒരു കാലിച്ചായ കുടിച്ചിട്ട് പോയതാ ഈ നേരം വരെ ഒരു സാധനം പോലും കഴിച്ചിട്ടില്ല അത് നിനക്കറിയാമോ...

📞സോറി ഇച്ചായ.. ഞാൻ എന്റെ ടെൻഷൻ കാരണം.. എന്നേലും കഴിക്ക് എന്നിട്ട് വിളിച്ച മതി... 📞 നീ പറഞ്ഞോ.. പിന്നെ ഉള്ള വിളി ഒക്കെ കണക്ക് ആയിരിക്കും... അശ്വതി രാവിലെ വീട്ടിൽ ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു 📞 എനിക്ക് പേടിയാ ആവുക ആണ്.. മിക്കവാറും എന്റെ സമ്മതം പോലും ചോദിക്കാതെ അവർ കല്യാണം നടത്തും... ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇച്ചായ.... അങ്ങനെ ഒരു സാഹചര്യം വന്ന പിന്നെ നിങ്ങൾ ആരും എന്നെ കാണില്ല അത് ഓർത്തോ... അത്രയും പറഞ്ഞ് അവൾ ഫോൺ വച്ചു... 🌹🌹🌹🌹🌹🌹🌹 ഇവൾ എന്തൊക്ക ഈ പറയുന്നേ... അങ്ങനെ ഉപേക്ഷിച്ചു പോവാൻ ആണോ ഞാൻ ഇത്രയും സ്നേഹിച്ചത്.. ഉടനെ എന്തെങ്കിലും തീരുമാനം എടുക്കണം... സാം താഴേക്ക് ചെന്നു ചാച്ചനോട് കാര്യം പറഞ്ഞു... നീ ടെൻഷൻ ആവണ്ട ടാ കൊച്ചേ... അവർ തിങ്കളാഴ്ച അല്ലേ വരും എന്ന് പറഞ്ഞത്.. നമുക്ക് ഒരു കാര്യം ചെയ്യാം ഞായറാഴ്ച കൊച്ചിന്റെ വീട്ടിൽ പോവാം... ശരിയാകുമായിരിക്കും അല്ലേ ചാച്ചാ... എനിക്ക് പേടി ആവുന്നുണ്ട് സത്യം ആയിട്ടും..

അവൾ പറഞ്ഞത് കേട്ടിട്ട് ഒരു സമാധാനം ഇല്ല.. നീ പേടിക്കണ്ട കൊച്ചേ... എല്ലാം ശരിയാവും.. കർത്താവ് വലിയവനാണ്.... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ രാത്രി വിളിച്ചപ്പോൾ സാം കാര്യങ്ങളൊക്കെ അവളോട് പറഞ്ഞു.... എന്നാലും നല്ല പേടിയുണ്ട്... എനിക്കറിയില്ല ഇച്ചായ... വീട്ടിൽ സമ്മതിക്കുമോ എന്ന് എനിക്ക് അറിയില്ല.... എന്തായാലും ഞായറാഴ്ച നിങ്ങൾ വരുമല്ലോ എന്താകും എന്ന് നോക്കാം.... നീ പേടിക്കണ്ട... നിന്റെ കഴുത്തിലൊരു താലി വീഴുന്ന ഉണ്ടെങ്കിൽ അത് എന്റെ ആകും... സാം എന്ന പേര് കുത്തിയ മോതിരം നിന്റെ കൈയിൽ ഉണ്ടാകും.... അത് ഞാൻ തരുന്ന വാക്കാണ് ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഞായറാഴ്ച... രാവിലെ മുതൽ ആകെ ടെൻഷൻ ആണ്... അരുതാത്തത് എന്തോ നടക്കാൻ പോകുന്നു എന്ന് മനസ്സിൽ ഇരുന്ന ആരോ പറയുന്നു... അച്ചായന് 10 മണി ആകുമ്പോഴേക്കും എത്തും എന്നാണ് പറഞ്ഞിരിക്കുന്നത്.... ഒമ്പതര കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി എന്നും പറഞ്ഞ് വാട്സാപ്പിൽ മെസ്സേജ് വന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇച്ചായൻ കാർ മുറ്റത്തു വന്നു നിന്നു. ഭഗവാനെ കാത്തുരക്ഷിക്കണേ...

അമ്മേ ദേവി കൂടെ ഉണ്ടാവണേ അരുതാത്തത് ഒന്നും സംഭവിക്കരുതേ.... സകല ദൈവങ്ങളേം വിളിച്ചു പ്രാർഥിച്ചു... കോളിങ് ബെൽ അടിക്കുന്നതും അമ്മ ചെന്ന് വാതിൽ തുറക്കുന്നതും ഒക്കെ അറിയുന്നുണ്ട് പക്ഷേ പുറത്തേക്ക് ചെല്ലാൻ ഒരു പേടി.... അച്ഛന്റെയും യും ചേട്ടന്റെയും ശബ്ദം കേൾക്കുന്നുണ്ട്.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കോളിംഗ് ബെൽ അടിച്ചപ്പോൾ അവളുടെ അമ്മയാണ് വന്നു തുറന്നത്... അത്യാവശ്യം വലിയ ഒരു വീടൊക്കെ തന്നെയാണ്... ഹാളിലേക്ക് ഇരിക്കാൻ പറഞ്ഞിട്ട് അമ്മ അച്ഛനെയും ചേട്ടനെയും വിളിച്ചു കൊണ്ടുവന്നു... അവളെ കണ്ടില്ല.. അകത്തു ആവും.. ആരാണെന്ന് മനസ്സിലായില്ല,അച്ഛൻ അവരുടെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു... എന്റെ പേര് ജോസഫ്... ഇത് എന്റെ മകൻ സാം... ഇവിടുത്തെ അശ്വതി നിൽക്കുന്ന തുണിക്കടയില്ലേ അതൊക്കെ ഞങ്ങളുടേതാണ്.... അപ്പോഴേക്കും അവളുടെ ചേട്ടനും അവിടെ വന്നിരുന്നു. എന്താണാവോ ഈ വഴി... ഇതിലെ എവിടേലും പോയപ്പോൾ കയറിയതാണോ അച്ഛൻ ചോദിച്ചു.... അത് ഞങ്ങൾ വന്നത്...

ഞാൻ പറയുന്ന കാര്യം കേൾക്കുമ്പോ നിങ്ങൾ എടുത്തുചാടി മറുപടി ഒന്നും പറയരുത്... ദേഷ്യപ്പെട്ട് ഒച്ചയും ബഹളവും ഒന്നും ഉണ്ടാകരുത്.... ഇവിടുത്തെ കുട്ടിയും എന്റെ മോനും തമ്മിൽ ഇഷ്ടമാണ് ഞാൻ അപ്പോ അവനുവേണ്ടി അവളെ ആലോചിക്കാൻ ആണ് വന്നത്... കേട്ടു നിന്നവർ വിശ്വസിക്കാനാവാത്ത വിധം പരസ്പരം മുഖത്തോട് മുഖം നോക്കി... ചാച്ചൻ എണീറ്റു അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു... എതിർ ഒന്നും പറയരുത്.. കുട്ടികളുടെ സന്തോഷം അല്ലേ നമുക്ക് വലുത്.... അച്ഛനും അമ്മയും ചേട്ടനും ഒന്നും പറയാതെ പരസ്പരം മുഖത്തേക്ക് നോക്കി.... അപ്പോഴാണ് ഒരു സ്ത്രീ അവിടേക്ക് വന്നത്... ചേട്ടന്റെ ഭാര്യ ആണെന്ന് തോന്നുന്നു... അമ്മയുടെ അടുത്തേക്ക് ചെന്നു എന്തോ സംസാരിക്കുന്ന കണ്ടു.... പുള്ളിക്കാരി പെട്ടന്ന് മുന്നിലേക്ക് വന്നു... Snt ജോസഫിൽ അല്ലേ സാം പഠിച്ചത്...

അതെ... അപ്പൊ എങ്ങനെ ഈ കല്യാണം നടക്കും സാം... തന്നെ കാട്ടിലും പ്രായത്തിനു മൂത്ത ഒരു പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണം എന്ന് നിർബന്ധം ആണോ... അവരുടെ വാക്കുകൾ കെട്ട് എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കി... ചാച്ചൻ ഞെട്ടി എന്നെ നോക്കി.. തല കുനിച്ചു ഇരിക്കുന്ന എന്നെ കണ്ടു ഒന്നും മിണ്ടാതെ നിന്നു.. കരച്ചിൽ കേട്ടാണ് തല ഉയർത്തിയത്.. അകത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകൾ ആയി ആകെ തകർന്ന് ഒരു ശില കണക്കെ എന്റെ പെണ്ണും...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story