എന്റെ പെണ്ണ്: ഭാഗം 7

ente pennu aswathi

രചന: അശ്വതി കാർത്തിക

 ചാച്ചൻ ഞെട്ടി എന്നെ നോക്കി.. തല കുനിച്ചു ഇരിക്കുന്ന എന്നെ കണ്ടു ഒന്നും മിണ്ടാതെ നിന്നു.. കരച്ചിൽ കേട്ടാണ് തല ഉയർത്തിയത്.. അകത്തേക്ക് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകൾ ആയി ആകെ തകർന്ന് ഒരു ശില കണക്കെ എന്റെ പെണ്ണും... 🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്താണ് അവിടെ നടക്കുന്നത് എന്നറിയാഞ്ഞിട്ട് ഒരു സമാധാനവുമില്ല.. പതിയെ വെളിയിലേക്ക് വന്നു... അപ്പോഴാണ് ഏടത്തി അവിടേക്ക് വന്നത് ഏടത്തി അവിടെനിന്ന് അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്... പിന്നെ ഏടത്തിയുടെ വായിൽ നിന്നും വീണ വാക്കുകൾ ഒരു ടീ മഴ പോലെയാണ് തോന്നിയത്.. അതിന്റെ ശരീരത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ... നീ ഇതെങ്ങനെ അറിഞ്ഞു ഏട്ടൻ ഏട്ടത്തിയോട് ചോദിച്ചു... ഞാൻ പഠിച്ചതും അവിടെ തന്നെയല്ലേ... എനിക്കിപ്പോഴും ഓർമ്മയുണ്ട്... ഫുട്ബോൾ ചാമ്പ്യനായ ഇവനെ പെൺകുട്ടികൾ നോക്കിനിൽക്കുന്നത്... എന്റെ ക്ലാസിലെ നിയ പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ ഉണ്ട്... പ്രായത്തിന് ഇളയത് ആയതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ അവനെ പ്രേമിച്ചു കിട്ടിയേനെ എന്ന്... ഫുട്ബോൾ ചാമ്പ്യനായിരുന്ന സാം ജോസഫ് തന്നെയല്ലേ ഇത്... സാമിന്റെ മുഖതേക്ക് നോക്കി ചോദിച്ചു...

പിന്നെ വേറൊരു പ്രശ്നം കൂടിയുണ്ട്... അന്ന് അവിടെ നിന്നും പഠനം കമ്പ്ലീറ്റ് ചെയ്യാതെയാണ് പോയത്... എന്തായിരുന്നു കാരണം എന്ന് അറിയാമോ.... മാനസിക പ്രശ്നം... ശരിക്കുപറഞ്ഞാൽ വട്ട്... നിർത്തുന്നുണ്ടോ... അത്രയും നേരം മിണ്ടാതിരുന്ന എണീറ്റു... അനാവശ്യം പറയരുത്... പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാമായിരുന്ന അമ്മ അവനെ തനിച്ചാക്കി പോയി എന്ന് അറിഞ്ഞപ്പോൾ എന്റെ കുഞ്ഞ് മാനസികമായി ഒരുപാട് ബുദ്ധിമുട്ടി എന്നുള്ളത് നേരാണ്... അത് പക്ഷേ നിങ്ങൾ പറയുന്നതുപോലെ മാനസികരോഗം അല്ല..... അമ്മയെ പ്രാണനെ പോലെ സ്നേഹിച്ച ഒരുത്തന് അവന്റെ അമ്മ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം ആണ്.. അത് മനസ്സിലാവണമെങ്കിൽ അമ്മയെ പൊന്നുപോലെ സ്നേഹിക്കണം.... പിന്നേ എന്നെ മോൻ അവൻ പഠിപ്പ് ഇല്ലാത്തവൻ ഒന്നും അല്ല.. MBA ഒക്കെ കഴിഞ്ഞു ആണ് ഇവിടെ നിൽക്കുന്നത്.. ചാച്ചൻ അവളുടെ അച്ഛന്റെ നേരെ തിരിഞ്ഞു... പ്രായക്കൂടുതൽ ഒക്കെ അതൊരു പ്രശ്നമാക്കേണ്ട കാര്യമുണ്ടോ....

എന്റെ മകൻ അവളെ പൊന്നുപോലെ സ്നേഹിക്കുന്നുണ്ട്... ഒരു കുറവും വരുത്താതെ അവളെ നോക്കും അത് എനിക്ക് ഉറപ്പുണ്ട്.. വെറുതെ ഒരു എടുത്തു ചാട്ടത്തിന് രണ്ടാളുടെയും മനസ്സ് വിഷമിപ്പിക്കരുത് വേറൊരു വിവാഹം കഴിച്ച ഇവർക്ക് രണ്ടാൾക്കും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ.... മതി നിർത്തിക്കോ... താൻ തന്റെ മോന്റെ കാര്യം മാത്രം നോക്കിയാൽ മതി... എന്റെ മോളുടെ കാര്യം നോക്കാൻ ഇവിടെ അവളുടെ അച്ഛൻ ഉണ്ട് ചേട്ടൻ ഉണ്ട്... വട്ടുള്ള ചെക്കന് വേറെ പെണ്ണിനെ കിട്ടില്ലെന്ന് അപ്പോ പുതിയ അടവുമായി ഇറങ്ങിയത് ആയിരിക്കും അല്ലേ... കാശ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല അന്തസ്സ് വേണം.... അനാവശ്യം പറയരുത് ഞാൻ ഇത്തിരി താണു തന്നു എന്ന് വിചാരിച്ച് നിങ്ങൾ പറയുന്ന എന്താ അനാവശ്യവും കേട്ടുകൊണ്ടിരിക്കും എന്ന് കരുതരുത്... ചാച്ചന്റെ ഒച്ച ഉയർന്നു.. എന്റെ മകന് അവളേ എത്രത്തോളം ഇഷ്ടം ആണെന്ന് മനസ്സിലാക്കിയ അതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടേയ്ക്ക് വന്നത്... അല്ലാണ്ട് വേറെ പെണ്ണിനെ കിട്ടഞ്ഞിട്ടല്ല...

ഇതൊന്നും കേട്ടിട്ടും ഒന്നും മിണ്ടാതെ ഭിത്തിയിൽ ചാരി നിൽക്കുന്ന അശ്വതിയുടെ മുഖത്തേക്ക് ആയിരുന്നു സാമിന്റെ കണ്ണുകൾ.... അവൾ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും പറഞ്ഞില്ല... കൂടുതലൊന്നും പറയാനില്ല അച്ഛനും മോനും ഇവിടെനിന്നും ഇറങ്ങാം... വീട്ടിൽ വന്ന് അവരെ ആട്ടി ഇറക്കിയ ശീലം ഇവിടെ ആർക്കും ഇല്ല അതുകൊണ്ട് ദയവായി ഇറങ്ങി പോണം..... തിരിച്ച് എന്തോ പറയാൻ പോയ ചാച്ചൻ റെ കയ്യിൽ പിടിച്ച് ആ പടികൾ ഇറങ്ങുമ്പോൾ അവൾ തിരിച്ചു വിളിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.... പക്ഷേ അത് ഉണ്ടായില്ല.. വീട്ടിലെത്തിയിട്ടും ചാച്ചൻ അവിടെ ഉണ്ടായതിനെ പറ്റി ഒന്നും സംസാരിച്ചില്ല അതൊരു കണക്കിന് ആശ്വാസമായി.... അവളെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്..... അവിടെ എന്തായി എന്ന് അറിയാതെ ഒരു സമാധാനവുമില്ല.... 🌹🌹🌹🌹🌹🌹🌹🌹🌹 രാവിലെ കടയിലേക്ക് ചെന്ന് രജിസ്റ്റർ എടുത്തു നോക്കി അശ്വതി വന്നിട്ടില്ല.... ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞു എന്തോ വയ്യാണ്ട് ഇരിക്കുകയാണെന്ന്...

നേരെ നീതുവിന്റെ അടുത്തേക്ക് ചെന്നു... നീതു ഇത് എന്റെ നമ്പറാണ് ഫ്രീ ആകുമ്പോൾ വിളിക്കണം അത്യാവശ്യമാണ്..... നമ്പർ കൊടുത്തു പോരുമ്പോൾ അവൾ വിളിക്കുമോ എന്ന് ഉറപ്പ് ഉണ്ടാകില്ല എന്നാലും ഉച്ചയ്ക്കത്തെ ബ്രേക്ക് സമയത്ത് വിളിച്ചു.... 📞 നീതു കുറ്റപ്പെടുത്തലുകൾ ഒക്കെ പിന്നെ ആ കാര്യം ഞാൻ പറയുന്നതൊന്നു കേൾക്കണം... അവളുടെ വിവരം ഒന്നും അറിയുന്നില്ല.. അവിടെ എന്താണ് സംഭവിച്ചത് എന്നറിയാത്ത ഒരു സമാധാനം ഇല്ല... ദയവായി അവിടെ പോയി അവളുടെ അവസ്ഥ എന്താണെന്ന് അറിയാമോ... ഞാൻ ഒരിക്കലും അവളെ ചതിച്ചിട്ടില്ല... അത് അവൾക്ക് മനസ്സിലാകും... ദയവായി എനിക്ക് വേണ്ടി ഒന്നു പോയി സംസാരിക്കണം.. 📞 ഞാൻ പോയി സംസാരിക്കാം വേറൊന്നും കൊണ്ടല്ല അവൾക്ക് നിങ്ങളുടെ എത്രമാത്രം ഇഷ്ടം ഉണ്ടെന്ന് എനിക്കറിയാം അതുകൊണ്ട് മാത്രം... 🌹🌹🌹🌹🌹🌹🌹🌹🌹🌹 തടിമില്ലിൽ ഇരിക്കുമ്പോഴാണ് നീതു വിന്റെ ഫോൺ വന്നത്.... 📞 പറ നീതു അവളെ കണ്ടോ... 📞 കണ്ടു പറയാനുള്ളതൊക്കെ നേരിട്ട് പറയാം... സാറേ എപ്പോഴാണ് ഒഴിവു ഉണ്ടാവുക..

. വൈകുന്നേരം ഫ്രീയാണെങ്കിൽ ഞാൻ നേരത്തെ കടയിൽ നിന്നും ഇറങ്ങാം.. 📞 ആ... നീതു ഇറങ്ങി കഴിഞ്ഞ് എന്നെ വിളിച്ചാൽ മതി.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നീതു പറഞ്ഞ കോഫി ഷോപ്പിൽ അവളെ വെയിറ്റ് ചെയ്തിരിക്കുകയാണ് സാം... സാറു വന്നിട്ട് കുറേ നേരമായോ വിചാരിച്ച ബസ് കിട്ടിയില്ല അതാണ്... അതൊന്നും സാരമില്ല... താൻ ഇരിക്ക്... സാം രണ്ടാൾക്കും ഓരോ കോഫി പറഞ്ഞു ... വളരെ ദയനീയമാണ് അവളുടെ അവസ്ഥ... അന്നത്തെ ദിവസം ആ പെണ്ണിനെ അവർ ഇട്ടു കൊല്ലാക്കൊല ചെയ്തിട്ടുണ്ട്... അതിന്റെ മുഖം കണ്ട സഹിക്കില്ല ഈ രണ്ടുമൂന്നു ദിവസം കൊണ്ട് ആളാകെ പകുതിയായി.... നീതു പറയുന്നതൊക്കെ കണ്ണടച്ചിരുന്ന് കേൾക്കുകയാണ് സാം..... കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണുനീർ അവന് അവളോട് എത്രമാത്രം സ്നേഹമുണ്ടെന്ന് നീതുവിനെ കാണിച്ചുകൊടുത്തു.... ആൾക്ക് സാറിനോട് പറയാനുള്ളത് റെക്കോർഡ് ചെയ്ത് തന്നിട്ടുണ്ട്... നീതു ഫോണെടുത്തു... ഇച്ചായനോട് എനിക്ക് ദേഷ്യം ഒന്നുമില്ല... സത്യത്തിൽ അന്ന് അവിടെ നടന്നത് എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല...

എനിക്കറിയാത്ത എന്തോ... പറയുമ്പോൾ അവൾ കരച്ചിൽ അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. അമ്മച്ചിയോട് അച്ചായന് എത്രമാത്രം ഇഷ്ടം ഉണ്ടായിരുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാം... അമ്മച്ചി മരിച്ചപ്പോൾ ഇച്ചായൻ മാനസികമായി ബുദ്ധിമുട്ട് ഉണ്ടായ കാര്യവും എനിക്കറിയാം.. അതെല്ലാം എന്നോട് പറഞ്ഞിട്ടും ഒരു കാര്യം മാത്രം മറച്ചുവച്ചത് എന്തിനാണ് എനിക്ക് മനസ്സിലായില്ല... അന്നാ നിമിഷം അവിടെ തകർന്നു പോയത് എന്റെ വിശ്വാസമാണ്.. ഞാൻ ഒന്നിനും ഇല്ല എന്ന് എത്ര തവണ പറഞ്ഞതാണ് ഇച്ചായൻ അല്ലേ എന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് എന്തിനാണ് ഇച്ചായ... എനിക്കിനി ഒന്നും പറയാനില്ല ദയവുചെയ്ത് എന്നെ ഇനി വിളിക്കരുത് കാണാൻ ശ്രമിക്കരുത് ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ.... അത്രയും കഴിഞ്ഞപ്പോഴേക്കും അത് നിന്നു... അവൾ അങ്ങനെ ഒരിക്കലും പറയില്ല നീതു.. ഇതിനിടക്ക് വേറെന്തോ നടന്നിട്ടുണ്ട് ഞങ്ങൾ അവിടുന്ന് പോന്നു കഴിഞ്ഞ് എന്തോ സംഭവിച്ചിട്ടുണ്ട്... അതുകൊണ്ടാണ്... ശരിയായിരിക്കും.... സാർ പറയുന്നത്

ശരിയാവാൻ ആണ് സാധ്യത ഒന്നെങ്കിൽ തല്ലി പേടിപ്പിച്ചു അല്ലെങ്കിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും .. അവൾ എന്തോ ഒന്നിൽ നിന്നും മറയ്ക്കുന്നു ഉണ്ട് അത് എനിക്ക് മനസ്സിലായി... ഒരുപക്ഷേ വീട്ടുകാർ എന്തെങ്കിലും പറഞ്ഞു ഭീഷണിപ്പെടുത്തിയത് ആവാം.... നീതു എനിക്ക് ഒരു ഉപകാരം ചെയ്യണം അവളുടെ വിശേഷങ്ങൾ ഒക്കെ അറിഞ്ഞു എന്നോട് പറയണം... ശരി സാർ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നീതുവിൽ നിന്നും വിവരങ്ങളൊക്കെ സാം അറിഞ്ഞു... ആദ്യം ജോലിക്ക് വിടില്ല എന്നും പറഞ്ഞ് ഒരുപാട് ഉപദ്രവിച്ചു.. പൂട്ടിയിട്ടു.. ജോലിക്ക് വിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് എല്ലാവരും പിന്നെ ഒന്നു അടങ്ങിയത്... ഒരിക്കലും സാം ആയിട്ട് ഒരു ജീവിതം സ്വപ്നം കാണേണ്ട എന്ന് വീട്ടുകാർ പറഞ്ഞു എന്ന് നീതു പറഞ്ഞു... കടയിൽ വച്ച് ബസ്റ്റോപ്പിൽ വെച്ച്ക്കെ അശ്വതി അറിയാതെ സാം അവളെ കാണാറുണ്ടായിരുന്നു... സഹികെട്ട് ഒന്ന് രണ്ട് തവണ മുന്നിലേക്ക് ചെന്നു... ഇനിയൊരിക്കലും മുന്നിലേക്ക് വരുമെന്ന് തൊഴുത് കരഞ്ഞുകൊണ്ട് പറയുന്ന അവളെ കണ്ടു ആകെ തകർന്നു പോയി....

ഇനി ആവശ്യപ്പെടാതെ ഞാനൊരിക്കലും നിന്റെ അടുത്തേക്ക് വരില്ല... പിന്നെ എന്റെ ജീവിതത്തിൽ വേറൊരു പെണ്ണും ഉണ്ടാവില്ല..... (പാസ്ററ് കഴിഞ്ഞു ) 🌹🌹🌹🌹🌹🌹🌹🌹🌹🌹 രാവിലെ ചാച്ചൻ വന്നു വിളിക്കുമ്പോൾ ആണ് സാം എണീറ്റത്... ഓരോന്ന് ആലോചിച്ച് വന്നു കിടന്നുറങ്ങിയത് എപ്പോഴാണെന്നറിയില്ല.... ദിവസങ്ങൾ പതിവുപോലെ മുൻപോട്ടു പോയി... അശ്വതി അറിയാതെ അവൾക്കൊരു കവചമായി തന്നെ സാം നിലനിന്നു.. 🌹🌹🌹🌹🌹🌹🌹 ഫ്ലോറിൽ എങ്ങും അശ്വതിയെ കാണാതെ അന്വേഷിച്ചിറങ്ങിയ താണ് നീതു.. ബാത്റൂമിലേക്ക് പോയത് കണ്ടു എന്നു പറഞ്ഞപ്പോൾ നീതു അവിടേക്ക് ചെന്നു... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇറങ്ങിവന്ന അശ്വതിയെ കണ്ട് നീതു ഓടി അവളുടെ അടുത്തെത്തി... എന്താടി.... നീ എന്തിനാ ഇങ്ങനെ കരയുന്നേ... നീതുവിനെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലായിരുന്നു അശ്വതി.........തുടരും......

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story