എന്റെ പെണ്ണ്: ഭാഗം 8

ente pennu aswathi

രചന: അശ്വതി കാർത്തിക

 കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇറങ്ങിവന്ന അശ്വതിയെ കണ്ട് നീതു ഓടി അവളുടെ അടുത്തെത്തി... എന്താടി.... നീ എന്തിനാ ഇങ്ങനെ കരയുന്നേ... നീതുവിനെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലായിരുന്നു അശ്വതി.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കരഞ്ഞാൽ അവൾക്ക് ആശ്വാസം കിട്ടും എങ്കിൽ കരയട്ടെ എന്ന് നീതു വിചാരിച്ചു.... കുറച്ചുകഴിഞ്ഞ് അശ്വതി നോർമൽ ആയി..... വാ ഡ്യൂട്ടിക്ക് കയറാം സമയമായി... ഭക്ഷണം കഴിക്കുമ്പോൾ പറയാടി... അശ്വതി മുഖംതുടച്ചു നീതുവിനെ ചിരിച്ചു കാണിച്ചിട്ട് പോയി... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് പിന്നെ രണ്ടാളും കണ്ടത്..... തിരക്കൊഴിഞ്ഞ ഒരു ഭാഗത്തേക്ക് നീങ്ങി ഇരുന്നു.... എന്താടി... നിന്റെ കണ്ണ് ഇങ്ങനെ ഇരിക്കണെ നീ ഇന്നലെ രാത്രി ഉറങ്ങി ഒന്നും ഇല്ലേ.... നീതു അവളുടെ മുഖം പിടിച്ചു നോക്കി.. തല്ല് കിട്ടിയ പാടുകൾ.. അവൾ പതിയെ തലോടി... അശ്വതി അവളെ ചിരിച്ചു കാണിച്ചു.. എന്റെ ഉറക്കം ഒക്കെ പോയിട്ട് എത്രനാളായി.... ഇപ്പൊ എന്താ പുതിയ പ്രശ്നം കഴിഞ്ഞ ദിവസം വരെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ.....

ഇന്നലെ അനിയൻ വന്നു.. അനന്തു വോ അവൻ പുതിയ ജോലിക്ക് കയറി എന്നല്ലേ നീ പറഞ്ഞത്... കഴിഞ്ഞമാസം ജോലിക്ക് കയറി.. അവന് അവിടെ ഒപ്പം പഠിച്ച ഒരു പെൺകുട്ടിയെ ഇഷ്ടമാണ്... അപ്പോൾ അവളും ആയിട്ടുള്ള കല്യാണത്തിന് കാര്യം പറയാനാണ് വന്നത്... ഞാനിപ്പോ അവർക്കൊക്കെ ഒരു തടസ്സമാണെന്ന്... അത് പറയുമ്പോഴേക്കും അശ്വതി കരഞ്ഞുപോയി... ചേച്ചി ഇങ്ങനെ കല്യാണം കഴിയാതെ വീട്ടിൽ നിൽക്കുമ്പോൾ ആൾക്കാർ അതുമിതുമൊക്കെ പറയുമെന്ന്... ഇതുവരെ കല്യാണം കഴിക്കാത്തത് എന്താണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ചോദിച്ചാൽ എന്തു പറയും എന്ന്... ചേട്ടനും ചേട്ടത്തിയും അമ്മയും അച്ഛനും ഒക്കെ അവനു സപ്പോർട്ട്.... പിന്നെ ഞാൻ തുണിക്കടയിൽ ജോലിക്ക് വരുന്നത് അവർക്ക് നാണക്കേട്... നിനക്കറിയാമല്ലോ ഞാൻ എന്തുകൊണ്ടാണ് എനിക്കിഷ്ട്ടത്തിനു പഠിക്കാൻ പോകാത്തത് എന്ന്.. ഡിഗ്രി കഴിഞ്ഞ് ബിഎഡ് എടുക്കണം എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു.. ഒരു ടീച്ചർ ആവണം എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു...

ഇവർക്കൊക്കെ വേണ്ടിയിട്ട് ഞാനത് ഇല്ലാതാക്കിയത്... അനിയന്റെയും ചേട്ടൻന്റെയും ആഗ്രഹങ്ങൾ നടത്താൻ വേണ്ടി മാറി നിന്നപ്പോൾ ഇല്ലാതായത് എന്റെ ജീവിതമാണ്... പെൺമക്കൾ വേറെ കുടുംബത്തിലേക്ക് കല്യാണം കഴിച്ച് പോകേണ്ടതല്ലേ... പിന്നെ അവരെ അധികം പഠിപ്പിക്കുന്നത് എന്തിനാ അങ്ങനെയാണ് ഒരു പരിധി വരെയുള്ള മാതാപിതാക്കളുടെ ചിന്ത.. എന്നാൽ അവൾക്കും സ്വന്തമായി ആഗ്രഹങ്ങൾ ഉണ്ട്, മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി പിടിച്ചു നിൽക്കണം.. സ്വന്തം ആവശ്യങ്ങൾക്ക് വേറൊരാളുടെ മുന്നിൽ കൈ നീട്ടേണ്ടി വരും എന്നും അവർ ചിന്തിക്കുന്നില്ല... ഈ ജോലി ആകെ ഒരു പ്രതീക്ഷയാണ്... ഇതിനും കൂടി അവരെ സമ്മതിക്കുന്നില്ല എങ്കിൽ എനിക്കറിയില്ല നീ എന്ത് ചെയ്യും എന്ന്.. ഈ ഞായറാഴ്ച ഒരുകൂട്ടർ എന്നെ കാണാൻ വരുന്നുണ്ട് അത്രേ.... ആരാണെന്നും എന്താണെന്നും അറിയില്ല...... എന്തോരം പാവപ്പെട്ടവരെ ദൈവം വിളിക്കുന്നു എന്നെ ഒന്നു വിളിച്ചൂടെ എന്റെ ഭഗവാനെ... കരയുന്ന അശ്വതിയെ നോക്കി എന്തുപറയണമെന്നറിയാതെ നീതു ഇരുന്നു.....

ഇവർ അറിയാതെ രണ്ടു ചെവികൾ അവർ പറയുന്നതെല്ലാം കേൾക്കുന്നുണ്ടായിരുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സാം രാത്രി വീട്ടിലെത്തുമ്പോൾ സേവ്യർ അവനെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു... കുഞ്ഞാഞ്ഞ എപ്പോ വന്നു.... ഞാൻ വന്നിട്ട് കുറച്ചു നേരം ആയുള്ളൂ കൊച്ചേ... ചേട്ടനോട് ഓരോ കാര്യങ്ങളൊക്കെ പറഞ്ഞു ഇങ്ങനെ ഇരിക്കുകയായിരുന്നു.... എന്നാ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചു വരാം... ഇല്ലടാ എനിക്ക് പോണം ഞാൻ നിന്നെ കാത്തിരുന്നത് ആണ്.... എന്നാ കുഞ്ഞാഞ്ഞെ എന്തേലും പ്രശ്നം ഉണ്ടോ.... സേവ്യർ ഇന്ന് അശ്വതി നീതുവിനോട് പറഞ്ഞ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു... ഞാൻ ഇത് കേട്ട് എന്ന് അവരാരും അറിഞ്ഞിട്ടില്ല... സാധാരണ പിള്ളേരൊക്കെ ഭക്ഷണം കഴിക്കുമ്പോൾ വെറുതെ അവിടെ ഒന്ന് കറങ്ങി പോരാറുണ്ട്... ഇന്ന് അങ്ങനെ പോയപ്പോൾ കേട്ടതാണ്..... മം.. ഞാൻ എന്ത് പറയാനാ കുഞ്ഞാഞ്ഞേ.. ഇത്രയും പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടും അവൾക്ക് എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ... സ്വയം ഉരുകി തീരും അല്ലേ... എന്താണെന്ന് വെച്ചാൽ ആവട്ടെ..

ഞാനായിട്ട് ഇനി അങ്ങോട്ടേക്ക് ഒന്നും പറഞ്ഞു ചെല്ലില്ല... മോനേ... നീ അവളുടെ ഭാഗത്തുകൂടി നിന്ന് ചിന്തിക്കണം... പ്രായത്തിന് കാര്യം ചിലപ്പോൾ കൊച്ചനങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയിട്ട് ഉണ്ടാവില്ല.... സാധാരണക്കാർ അല്ലേടാ എല്ലാവരും... ചെക്കന് പെണ്ണിനെ കാട്ടിലും പ്രായം കൂടുതൽ വേണം അതാണ് നമ്മുടെയൊക്കെ നാട്ടിലെ ഒരു ആചാരം.... അല്ലാണ്ട് നടക്കുന്ന വിവാഹങ്ങളും ഉണ്ട് അപൂർവമായി ഇല്ലെന്നു ഞാൻ പറയുന്നില്ല ..... പക്ഷേ എനിക്ക് തോന്നുന്നത് നീ അവളോട് അത് മറച്ചു വച്ചതാണ് ഏറ്റവും വലിയ പ്രശ്നമായി എന്നാണ്... ശരിയാണ് കുഞ്ഞഞ്ഞേ ഞാൻ സമ്മതിക്കുന്നു... എന്റെ ഭാഗത്ത് തെറ്റുണ്ട്... ഞാൻ സത്യമായിട്ടും ആദ്യം അവളുടെ ഡേറ്റ് ഓഫ് ബർത്ത് ശ്രദ്ധിച്ചില്ല... അതെന്തുകൊണ്ട് അങ്ങനെ പറ്റിയെന്ന് എനിക്കറിയില്ല.... പിന്നെ എപ്പോഴോ അവളുടെ പിറന്നാൾ തപ്പി അപ്പോഴാണ് ഈ സംഭവം അറിഞ്ഞത്... പക്ഷേ അതിനു മുന്നേ ഞങ്ങൾ പരസ്പരം ഒരുപാട് അടുത്തിരുന്നു... ഈയൊരു സംഭവം പെട്ടെന്ന് പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു അതുകൊണ്ടാണ്....

സാവകാശം പറഞ്ഞു മനസ്സിലാക്കാം എന്ന് വിചാരിച്ചു.... അവിടെയാണ് നിനക്ക് തെറ്റിയത് കൊച്ചേ... മറ്റൊരാളുടെ വായിൽ നിന്നും കേട്ടപ്പോൾ ആയിരിക്കും അവള് തകർന്നു പോയത്.... പിന്നെ വീട്ടുകാർ എന്തെങ്കിലുമൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം.. വീട്ടുകാരെ ഞാൻ കുറ്റം ഒന്നും പറയുന്നില്ല... ഇതൊക്കെ നിനക്ക് മനസ്സിലാകണമെങ്കിൽ നീയൊരു പെൺകൊച്ചിന്റെ അച്ഛനാകണം..... കുഞ്ഞാഞ്ഞ സത്യത്തിൽ ആരുടെ ഭാഗത്ത് എന്റെ ഭാഗത്തോ അവരുടെ ഭാഗത്തോ.... നിന്റെ ഇഷ്ടവും സ്നേഹവും സത്യം ആയതുകൊണ്ട് കുഞ്ഞാഞ്ഞ എപ്പോഴും നിന്റെ ഒപ്പം ഉണ്ട്... പക്ഷേ അതു കൊണ്ടായില്ല അവളുടെ മനസ്സിലെ കറുപ്പ് മാറണം... അതിനു നീ കർത്താവിനോട് പ്രാർത്ഥിക്ക് ഞാൻ ഇപ്പോ എന്നാ പറയാനാ... ചേട്ടോ ഞാൻ ഇറങ്ങുവാ ചെന്നിട്ട് കുറച്ചു കാര്യങ്ങൾ ഉള്ളതാ.. 🌹🌹🌹🌹🌹🌹🌹🌹

സേവ്യർ പറഞ്ഞിട്ട് പോയ കാര്യങ്ങളൊക്കെ ആലോചിച്ചു നടക്കാതെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ് സാം വീട്ടുകാരെ എങ്ങാനും നിർബന്ധിച്ച് അവളെക്കൊണ്ട് കല്യാണം കഴിപ്പിക്കുമോ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലല്ലോ... താൻ ഇത്രയും ഇവിടെ കിടന്നു അനുഭവിക്കുന്നുണ്ടെങ്കിൽ അവരുടെ എല്ലാം ഇടയ്ക്ക് ഒറ്റപ്പെട്ട് ജീവിക്കുന്ന അവളുടെ അവസ്ഥ എന്താകും... പാവം ഞാൻ കാരണം നീറി ജീവിക്കുകയാണ്.... ഇങ്ങനെ ഒരു പരീക്ഷണ ഘട്ടത്തിൽ കൊണ്ട് നിർത്താൻ ആണെങ്കിൽ എന്തിനാ കർത്താവേ നീ അവളെ എന്റെ മുന്നിലേക്ക് അയച്ചത്... സാം റൂമിലെ കർത്താവിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഒരു കുട്ടി അവന്റെ അമ്മയോട് പരിഭവങ്ങൾ പറയുന്നതുപോലെ കർത്താവിനോട് പറഞ്ഞു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഞായറാഴ്ച... രാവിലെ കുളിക്കുക പോയിട്ട് ഒന്ന് മുഖം പോലും കഴുകാതെ മുറിയിൽ ചടഞ്ഞു കൂടിയിരിക്കുന്ന അശ്വതിയേ ചീത്ത പറയുകയാണ് അമ്മ... നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കരഞ്ഞു തൂങ്ങി ഇരിക്കാൻ...

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം പെണ്ണേ. വരുന്നവരുടെ മുന്നിൽ ഇങ്ങനെ മുഖം വീർപ്പിച്ച് കാണിക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ, കുടുംബത്തിന്റെ മാനം കളയാൻ ആണ് ഭാവമെങ്കിൽ ഒരു കയറിൽ ഞാൻ തീർക്കും ഈ ജീവിതം ഓർത്തോ നീ... എന്തിനാടി മറ്റുള്ളവർക്ക് വിലങ്ങുതടിയായി നീ ഇങ്ങനെ നിൽക്കുന്നത്... സ്വയം വരുത്തിവെച്ച ഓരോ പ്രശ്നങ്ങൾ കാരണം ഇവിടെ ഓരോരുത്തരും അനുഭവിക്കുന്ന നാണക്കേട് നിനക്കറിയാമോ... ദേ അവസാനമായി പറഞ്ഞേക്കുവാ ഇപ്പോ വരുന്നവർക്ക് നിന്നെ ഇഷ്ടപ്പെട്ട പിന്നെ വെച്ച് താമസിപ്പിച്ചില്ല ഒന്നോ രണ്ടോ ആഴ്ച അതിനുള്ളിൽ നിന്റെ വിവാഹം നടത്തിയിരിക്കും... അത്രയും പറഞ്ഞ് അലമാരയിൽ നിന്നും അവൾക്ക് ഉടുക്കാനുള്ള സാരി എടുത്തു കൊടുത്തു അമ്മ പുറത്തേക്കു പോയി... തിരിച്ച് എന്തെങ്കിലും പറഞ്ഞാലോ കരഞ്ഞു കാലു പിടിച്ചാൽ അവരുടെയൊന്നും തീരുമാനത്തിന് ഒരു മാറ്റവും വരില്ല എന്ന് ബോധ്യമുള്ളതുകൊണ്ട് ആരോടും ഒന്നും പറയാനും പോയില്ല,... കുളിച്ച് അമ്മ എടുത്തുവച്ച സാരിയുടുത്തു..

പൊട്ടനും തൊടാൻ തോന്നിയില്ല പൂജാമുറിയിൽ നിന്നും ചന്ദനം എടുത്തു തൊട്ടു... പത്തു മണി കഴിഞ്ഞപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്നത് കേട്ടു... കുറച്ചു കഴിഞ്ഞ് അമ്മ വന്ന് പുറത്തേക്ക് വിളിച്ചു... ഒരു ട്രെയിൽ ചായയുമായി മുൻപേ ഞാൻ പുറകെ അമ്മ അതിനു പുറകെ ഏടത്തി... അച്ഛനും ഏട്ടനും അനിയനും ഒക്കെ അവരോട് കാര്യമായി എന്തോ സംസാരിക്കുന്നുണ്ട്.... ബ്രോക്കർ ആണെന്ന് തോന്നുന്നു എല്ലാവരെയും പരിചയപ്പെടുത്തുന്നു.... മോളെ ദേ ഇതാണ് ആള് നേരിട്ട് ചായ കൊടുത്തോളൂ.... ബ്രോക്കർ ചൂണ്ടിയ ഭാഗത്തേക്ക് തല ഉയർത്താതെ ചായ കൊടുത്തു... ഏട്ടത്തിയുടെ പുറകിൽ വന്നു നിൽക്കുമ്പോൾ പെണ്ണിനെ ഇഷ്ടമായോ എന്ന് ബ്രോക്കർ ചോദിക്കുന്നത് കേൾക്കാം...... എനിക്ക് ആളെ ഇഷ്ടമായി ഇനി വച്ച് താമസിക്കേണ്ട കാര്യമൊന്നുമില്ല രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം നടത്താം ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല എത്രയും പെട്ടെന്ന് ആവും എങ്കിൽ അത്രയും നല്ലത്..... അയാൾ പറഞ്ഞു... മോളുടെ അഭിപ്രായം എന്താ... ചെക്കനെ ഒന്നു നോക്കൂ മോളേ..

ഇനി നാളെ കണ്ടില്ല കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്.. ബ്രോക്കർ പറഞ്ഞു... നോക്കടീ... അമ്മ ചെവിയിൽ വന്നു പറഞ്ഞു... എന്നെക്കാൾ ഒരു പത്ത് ഇരുപത് പ്രായം കൂടി ഒരു മനുഷ്യൻ... കഷണ്ടി കേറിയിട്ടുണ്ട്..... പക്ഷേ ഞാൻ അയാളെ എവിടെയോ കണ്ടിട്ടുണ്ട്.... എവിടെയാണെന്ന് ഓർമ്മയില്ല.... ഒന്നും പറയാതെ തിരിച്ചു റൂമിലേക്ക് പോയി.... പെണ്ണിന് സമ്മതമാണെന്ന് അച്ഛൻ പറയുന്നത് കേട്ടു... പിന്നെ അവിടെ അവരുടെ ഒച്ചയും ബഹളവും നിറഞ്ഞു... തന്റെ മകളെ അച്ഛന്റെ പ്രായമുള്ള ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് എത്രയും സന്തോഷമോ...

പുച്ഛം തോന്നുന്നു എല്ലാവരോടും... ആർക്കുവേണ്ടി ഞാൻ എന്റെ ഇഷ്ടങ്ങൾ ഒക്കെ മാറ്റിവെച്ചോ അവർക്ക് ഞാനൊരു മോശ ക്കാരി ആയി ഇന്ന് ... വാതിലടച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ സ്വയം എന്നോട് തന്നെ പുച്ഛം തോന്നി.... മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കുന്ന ഓരോ പെൺകുട്ടിക്കും എന്റെ തന്നെ വിധി ആയയിരിക്കും... സ്വയം തീരുമാനമെടുക്കാനാകാതെ മറ്റുള്ളവരുടെ ഭീഷണിക്ക് മുന്നിൽ തലകുനിച്ച് നിൽക്കുമ്പോൾ എന്നെപ്പോലെ ഏതൊരു പെണ്ണും നീറിനീറി ആയിരിക്കും ജീവിക്കുക.... പുറത്ത് ഒച്ചയും ബഹളവും നിന്നു.. വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു... എനിക്കുള്ള കൊലക്കയർ ഒരിക്കിയിട്ട് ഉള്ള പോക്കാണ് ... ഇനി എന്റെ വീട്ടുകാർ അതിൽ ഓരോ ദിവസവും എണ്ണ തേച്ച് പിടിപ്പിക്കും.... ആരാച്ചാർ പക്ഷേ ഞാൻ തന്നെ ആയിരിക്കും അവർക്കാർക്കും അതിനുള്ള അവകാശം ഞാൻ കൊടുക്കില്ല......തുടരും......

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story