എന്റെ പെണ്ണ് : ഭാഗം 9

ente pennu aswathi

രചന: അശ്വതി കാർത്തിക

എനിക്കുള്ള കൊലക്കയർ ഒരിക്കിയിട്ട് ഉള്ള പോക്കാണ് ... ഇനി എന്റെ വീട്ടുകാർ അതിൽ ഓരോ ദിവസവും എണ്ണ തേച്ച് പിടിപ്പിക്കും.... ആരാച്ചാർ പക്ഷേ ഞാൻ തന്നെ ആയിരിക്കും അവർക്കാർക്കും അതിനുള്ള അവകാശം ഞാൻ കൊടുക്കില്ല ❣️❣️❣️❣️❣️❣️❣️❣️❣️ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തോന്നുന്നില്ല..... അമ്മ ഇടയ്ക്കു ഇടക്ക് വന്നു നോക്കി പോണുണ്ട്........ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാൻ ആണ് പിന്നെ അമ്മ വന്നത്... നീ കഴിക്കാൻ വരുന്നില്ലേ... സാധാരണ ഉള്ള ശൗര്യം ഒന്നും അപ്പോ ആ ശബ്ദത്തിനു തോന്നിയില്ല.... അച്ഛന്റെ ഒപ്പം പഠിച്ച ആളാണോ അമ്മാ എന്നെ കാണാൻ വന്നത്... അമ്മയുടെ മുഖത്തു നോക്കി അത്രയെങ്കിലും ചോദിച്ചില്ലെങ്കിൽ മനസ്സമാധാനം കിട്ടില്ലായിരുന്നു,.. തിരിച്ച് എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചെങ്കിലും അമ്മ മിണ്ടാതെ തലകുനിച്ചു നിൽക്കുകയാണ് ചെയ്തത്...

രാവിലെ ഇവിടെ നിന്ന് കാണിച്ചിട്ട് പോയ പ്രകടനങ്ങൾ ഒന്നും ഇപ്പോൾ ഇല്ല... മുഖം ഒക്കെ ആകെ എന്തോ പോലെ ഇരിക്കുന്നു... അമ്മ പതിയെ എന്റെ അടുത്ത് കട്ടിലിനടുത്ത് വന്നിരുന്നു.. അമ്മയ്ക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരാളാണ് കാണാൻ വരുന്നത് എന്ന്.. അച്ഛനോ നിന്റെ ചേട്ടനോ ആരും ഒന്നും പറഞ്ഞില്ല... ആ സമയത്തു അവിടെ എല്ലാവരുടെയും മുന്നിൽ എതിർക്കാനുള്ള ഒരു സാമർത്ഥ്യവും അമ്മയ്ക്ക് ഉണ്ടായില്ല.... മക്കൾക്ക് നല്ലതു വരണം എന്ന് മാത്രമേ ഏതൊരു അമ്മയും പ്രാർത്ഥിക്കുക ഉള്ളൂ ആഗ്രഹിക്കുക യുള്ളൂ... ഇവിടെ ഇപ്പോ അമ്മ എതിർത്തു കൊണ്ടൊന്നും കാര്യമില്ല അച്ഛനും ചേട്ടനും അനിയനും എല്ലാവരും കാര്യങ്ങളൊക്കെ ഏതാണ്ട് തീരുമാനിച്ചു ഉറപ്പിച്ചു.... അന്ന് നിന്റെ ഇഷ്ടത്തിന് എല്ലാവരെയും പോലെ അമ്മയും എതിര് നിന്നു...

നിന്നെ ഭീഷണിപ്പെടുത്തി അതിൽനിന്നൊക്കെ പിന്തിരിപ്പിച്ചു... അത് വലിയൊരു തെറ്റായിപ്പോയെന്ന് തോന്നുന്നു... അന്ന് പറഞ്ഞതൊന്നും മോള് മനസ്സിൽ വെക്കേണ്ട... ഇപ്പോഴും നിങ്ങള് പരസ്പരം മനസ്സുകൊണ്ട് സ്നേഹിക്കുന്നുണ്ടെന്ന് അമ്മയ്ക്കറിയാം, പിന്നെ പ്രായക്കൂടുതൽ അന്നമ്മ പറഞ്ഞതൊക്കെ മോള് മനസ്സിൽ നിന്നും മാച്ചു കളഞ്ഞേക്ക്... അവൻ വന്ന് വിളിക്കാൻ തയ്യാറാണെങ്കിൽ നീ അവനോടൊപ്പം പൊക്കോ... നിന്നെ അവന് പിന്നീട് ഒരിക്കലും ഭാര്യയായി കാണാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞത് അത് അപ്പോ നിന്നെ കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്.... നിങ്ങൾക്ക് രണ്ടാൾക്കും നല്ലൊരു കുടുംബജീവിതം ഉണ്ടാവില്ലെന്ന് പറഞ്ഞതും അപ്പോഴത്തെ ദേഷ്യത്തിലാണ്... അന്ന് അങ്ങനെയൊക്കെ ചിന്തിക്കാൻ ആയിരുന്നു അമ്മയ്ക്ക് ഇഷ്ടം....

എന്നാൽ ഇന്ന് അച്ഛന്റെ പ്രായമുള്ള ഒരാൾക്കൊപ്പം നിന്നെ വിവാഹം കഴിച്ചു വിടാൻ... വേണ്ട അത് നടക്കാൻ പാടില്ല..എവിടെ ആയാലും ആർക്കൊപ്പം ആയാലും നി സന്തോഷം ആയി ഇരുന്ന മതി.. . കഴിഞ്ഞോ അമ്മയുടെ പ്രസംഗം ഒക്കെ കഴിഞ്ഞോ.... ഞാൻ അന്ന് അമ്മയെ എതിർത്തൊന്നും പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ... വിവാഹശേഷം ഇച്ചായന് എന്നെ ഇതുപോലെ സ്നേഹിക്കാൻ കഴിയില്ല എന്നൊക്കെ അമ്മ അന്ന് പറഞ്ഞില്ലേ അതൊക്കെ നുണയാണെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം.... ആ മനുഷ്യൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം... രണ്ടോ മൂന്നോ വയസ്സിനു വ്യത്യാസം ഞാൻ അതൊന്നും അത്ര കാര്യമാക്കിയില്ല... അങ്ങനെ എന്തോരം വിവാഹം നടക്കുന്നു.. അന്ന് സത്യത്തിൽ ഏടത്തിയുടെ വായിൽ നിന്നും കേട്ടപ്പോൾ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു...

എന്നോട് അതിനെപ്പറ്റി ഇച്ചായൻ പറഞ്ഞില്ലല്ലോ എന്ന് ഓർത്ത് എനിക്ക് വിഷമം ഉണ്ടായിരുന്നു... അത് പക്ഷേ ഒന്ന് പരസ്പരം സംസാരിച്ച തീരുന്നത് ആയിരുന്നു.... പക്ഷേ അവിടെ നിങ്ങൾ എനിക്ക് വിലങ്ങുതടിയായി വന്നില്ലേ.... ഞാനിനി ആ മനുഷ്യനോട് മിണ്ടിയാൽ നിങ്ങളെല്ലാവരും കൂടി ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇല്ലെ എന്നെ... എന്നെ കാണിക്കാൻ വേണ്ടിയിട്ടാണ് എങ്കിലും കഴുത്തിൽ കയർ മുറുകി ഇല്ലേ അമ്മ.... ഞാൻ കാരണം ജനിപ്പിച്ച അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ആത്മഹത്യ ചെയ്യേണ്ടല്ലോ എന്ന് വിചാരിച്ചു മാത്രമാണ് എന്റെ ഇഷ്ടങ്ങളെ ഞാൻ നെഞ്ചോട് ചേർത്തു നിന്നത്.... അല്ലാണ്ട് അന്നും ഇന്നും എനിക്ക് ഇച്ചായന്റെ ഇഷ്ടത്തിൽ ഒരു സംശയവും ഉണ്ടായിട്ട് അല്ല... അമ്മയുടെ ഇപ്പോഴത്തെ ഈ പ്രകടനം ഒക്കെ കാണുമ്പോൾ എനിക്ക് സത്യത്തിൽ പുച്ഛം തോന്നുന്നു...

പിന്നെ ഒന്നും പറയാതെ അമ്മ അവിടെ നിന്നും എണീറ്റ് പോയി.... ഭക്ഷണം കഴിക്കാൻ പോയിട്ട് ഇരുന്ന ഇരുപ്പിൽ നിന്നും ഒന്ന് എണീക്കാൻ പോലും തോന്നുന്നില്ല.... ഫോൺ ബെൽ അടിക്കുന്നുണ്ട് നോക്കിയപ്പോൾ നീതുവാണ് വിശേഷം അറിയാനാവും... 📞 ഡീ വന്നവരൊക്കെ പോയോ... 📞 ഹാ വന്നു അച്ഛന്റെ പ്രായം ഉള്ള ഒരാൾ... കണ്ടു കല്യാണം തീരുമാനിച്ചു അവർ പോയി... പക്ഷേ എനിക്ക് അയാളെ എവിടെയോ നല്ല കണ്ടു പരിചയം ഉണ്ട് . അതാരാണെന്ന് എനിക്കറിയില്ല.. 📞 നീ എന്തൊക്കെയോ പറയുന്നേ അച്ഛന്റെ പ്രായമുള്ള ഒരാളോ... 📞 അതേടി ഞാൻ എന്താ നിന്നോട് നുണ പറയുന്നേ.. അവരെല്ലാം തീരുമാനിച്ചു... അമ്മ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു... എന്റെ അടുത്ത് വന്നിരുന്നു മാപ്പ് പറഞ്ഞു ചെയ്തു പോയതൊക്കെ തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു എന്ന്.. 📞 വൈകി വന്ന ബോധോദയം അല്ലേ..നീതു ചിരിച്ചു കൊണ്ട് ചോദിച്ചു. നീ എന്ത് തീരുമാനിച്ചു എന്നിട്ട് അച്ഛന്റെ പ്രായമുള്ള അയാളുടെ ഭാര്യയായി മുൻപോട്ടു ജീവിക്കാനോ.... അശ്വതി ചിരിച്ചു..

. 📞 മുൻപ് പറഞ്ഞത് തന്നെ ഇപ്പോഴും പറയാനുള്ളൂ എന്റെ കഴുത്തിൽ ഒരു താലി വീഴുന്ന ഉണ്ടെങ്കിൽ അത് ഇച്ചായന്റെ ആയിരിക്കും അല്ലാതെ എന്റെ കഴുത്തിൽ എന്തെങ്കിലും വീഴുന്ന ഉണ്ടെങ്കിൽ അത് എന്റെ കൊലക്കയർ ആയിരിക്കും.... നീ ഫോൺ വെച്ചോ ഞാനിപ്പോൾ സംസാരിക്കാനൊന്നും പറ്റിയ ഒരു അവസ്ഥയിൽ അല്ല കുറച്ചുനേരം കിടക്കട്ടെ.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നീതു വിന്റെ വായിൽ ഞെട്ടലോടെയാണ് സാം കാര്യങ്ങളൊക്കെ കേട്ടത്... എന്നാലും ഇങ്ങനെയും മനുഷ്യരുണ്ടോ... അച്ഛന്റെ പ്രായമുള്ള ഒരാളെ കൊണ്ട് സ്വന്തം മകളെ കല്യാണം കഴിപ്പിക്കാൻ നോക്കുന്നു കഷ്ടം തന്നെ.... എന്തു ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല.. അവൾ എന്താ ഇങ്ങനെ സ്വന്തം ജീവിതത്തെ പറ്റി ഒരു തീരുമാനമെടുക്കാൻ അവൾക്ക് എന്താ കഴിയാത്തത്.... വിളിച്ചിറക്കി കൊണ്ടു പോരാൻ അറിയാഞ്ഞിട്ടല്ല.... പക്ഷേ അവളുടെ സമ്മതമില്ലാതെ... 🌹🌹🌹🌹🌹🌹🌹🌹🌹🌹 രാവിലെ കടയിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഒരു സ്ത്രീ വീട്ടിലേക്ക് വന്നത് അമ്മ.... സാം വണ്ടിയിൽ നിന്നിറങ്ങി അവരെ ചിരിച്ചു കാണിച്ചു.... അമ്മ എന്താ ഈ വഴി.... ഞാൻ മോനോട് ഒന്ന് സംസാരിക്കാൻ ആയിട്ട് വന്നതാണ്.... അകത്തേക്ക് വരൂ....

അവരെ അകത്തേക്ക് ഇരുത്തി സാം ചാച്ചനെ വിളിച്ചു.. മറിയേടത്തി ഹാളിലേക്ക് ചായ...സാം വിളിച്ചു പറഞ്ഞു.. ഞാൻ വന്നത് എന്റെ മോൾക്ക് വേണ്ടിയിട്ടാണ്... ആദ്യം നിങ്ങൾ രണ്ടാളോടും മാപ്പ് ചോദിക്കുന്നു... അന്ന് നിങ്ങൾ വീട്ടിൽ വന്നപ്പോൾ ഞാനും എന്റെ വീട്ടിലുള്ളവരും പെരുമാറിയത് വളരെ മോശമായ രീതിയിലാണ്... അതറിയാം മാപ്പർഹിക്കാത്തതാണ് ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത് അതും അറിയാം... എന്നാലും എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി ഞാൻ നിങ്ങളുടെ മാപ്പ് പറയുന്നു... അമ്മ വന്ന കാര്യം പറയൂ... ഇപ്പോ അവിടെ നടക്കുന്ന സംഭവങ്ങൾ ഒക്കെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല... അവൾ ആയിട്ട് ഒന്നും പറയില്ല... അതും ഞാൻ കാരണമാണ്... അന്ന് നിങ്ങൾ അവിടെ നിന്നും വന്നതിനുശേഷം വീട്ടിൽ ഭയങ്കര ഒച്ചപ്പാടും ബഹളവും ഒക്കെ ആയിരുന്നു.... നീ അവളെ ചതിക്കും അതുകൊണ്ടാണ് പ്രായത്തിന് വ്യത്യാസം ഒന്നും പറയാത്തത് എന്നൊക്കെ വീട്ടിലെല്ലാവരും പറഞ്ഞു...

പക്ഷേ അവൾക്ക് നിന്നെ ഭയങ്കര വിശ്വാസം ആയിരുന്നു,.. അവസാനം കുടുംബത്തിന്റെ മാനം രക്ഷിക്കാൻ ആണ് എന്ന് എല്ലാവരും പറഞ്ഞപ്പോൾ അവരുടെ ഒപ്പം നാടകത്തിന് എനിക്കും കൂട്ടു നിൽക്കേണ്ടി വന്നു.... അത്‌ പക്ഷെ അവളുടെ നല്ല ഭാവി വിചാരിച്ചു ആണ്... കഴുത്തിൽ കുരുക്കും ആയി നിൽക്കുന്ന അമ്മയെ കണ്ടാൽ ഏതു മക്കൾ ആയാലും അവര് പറയുന്നത് തിരിച്ചൊന്നും പറയാതെ അനുസരിക്കും അല്ലേ... അതാണ് അവിടെ അന്ന് സംഭവിച്ചത്... നിന്നെ കാണാനോ മിണ്ടാനോ പാടില്ല എന്ന് അവളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു... പക്ഷേ അത് ഇത്രയും വലിയ ഒരു തെറ്റ് ആയിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്... ഇന്നലെ അവളെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു... പക്ഷേ സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരാളെ കൊണ്ട് അവിടെ കല്യാണം കഴിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല.. അതിനു കൂട്ടുനിൽക്കാൻ ആവുന്നില്ല.. പെറ്റവയർ അല്ലേ... അവരോടൊന്നും പറഞ്ഞു നിൽക്കാൻ ഉള്ള ഒരു സാമർത്ഥ്യവും എനിക്കില്ല... അവൾ ആയിട്ട് ഇറങ്ങി വരില്ല.. മോൻ എന്തെങ്കിലും ചെയ്യണം... അവളോട് ദേഷ്യം ഒന്നും തോന്നരുത്.. എല്ലാം ഞാൻ കാരണമാണ്... എങ്ങനെയെങ്കിലും എന്റെ കുഞ്ഞിനെ രക്ഷിക്കണം ...

ഇപ്പോ എനിക്കിതു പോയി പറയാൻ നിങ്ങളുടെ അത്രയും വിശ്വാസമുള്ളവർ ലോകത്ത് വേറെയില്ല.... ഞാൻ ഇറങ്ങുവാ...പറഞ്ഞതൊക്കെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു.... അമ്പലത്തിൽ പോയിട്ട് വരാം എന്നും പറഞ്ഞു ഇറങ്ങിയതാ അവർക്ക് ഒരു സംശയം ഉണ്ടാകുന്നതിനു മുൻപ് തിരിച്ചെത്തണം.... കയ്യിൽ കരുതിയ ഒരു കടലാസ് സാമിന്റെ കയ്യിലേക്ക് കൊടുത്തു.... ഇത് അവളെ പെണ്ണുകാണാൻ വന്ന ആളുടെ അഡ്രസ്സ് ആണ്... അയാളോട് പോയി കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞു നോക്കൂ.... അപ്പോഴേക്കും മറിയെടത്തി ചായയുമായി വന്നു... ചായ ഒന്നും വേണ്ട... തൊണ്ടയിൽ നിന്നും ഇറങ്ങില്ല..... അശ്വതിയുടെ അമ്മ പോയി കഴിഞ്ഞ്... എന്താണ് കൊച്ചെ നിന്റെ തീരുമാനം.... അവളുടെ വീട്ടുകാർ എന്തോ പറഞ്ഞ് ഭീഷണിപ്പെടുത്തി അതുകൊണ്ടാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്ക് നേരത്തെ മനസ്സിലായതാണ്.... ഇങ്ങനെ ഒരു നാടകം അവർ കളിക്കും എന്ന് ഞാൻ വിചാരിച്ചില്ല ....

എന്തായാലും കാര്യങ്ങളൊക്കെ നമ്മൾ അറിഞ്ഞില്ലേ ചാച്ചാ... കർത്താവ് ആയിട്ട് എന്തെങ്കിലും ഒരു വഴി കാണിക്കും... സാം കടലാസിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 📞ഹെലോ... നിതിൻ അല്ലേ... 📞 അതെ ആരാ... 📞എടാ ഞാൻ സാം ആണ്.. സാം ജോസഫ്.. 📞 ആഹാ.. ചേട്ടായിയോ.. എന്നാ ചേട്ടായി.. 📞എടാ എനിക്കൊരു സഹായം വേണം ഞാൻ ഒരു അഡ്രസ് അങ്ങോട്ടേക്ക് അയച്ചുതരാം... നിന്റെ വീടിനടുത്തുള്ള സ്ഥലമാണ്...എനിക്ക് ആളെ പറ്റിയുള്ള ഡീറ്റെയിൽസ് അറിയണം... ആളുടെ ഫോട്ടോ കിട്ടുകയാണെങ്കിൽ പറ്റിയ അതും... 📞 അതിനെ ഡാ ചേട്ടായി അയച്ചോ കാര്യം ഞാൻ അന്വേഷിച്ചു തരാം.... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ പിറ്റേന്ന്... Nithin calling... 📞കിട്ടിയോ ടാ... 📞 കിട്ടി. പക്ഷെ അത്‌ കുറച്ചു ഉടായിപ്പ് ആണല്ലോ ചേട്ടായി... 📞 നീ എന്നാ വച്ചാ കാര്യം പറയടാ... 📞

അതൊരു വാടകവീട് ആണ്.. ഏകദേശം ഒരാഴ്ച മുൻപ് അവർ ഇവിടെ വന്ന് താമസം ആയത്... ഒരു രവീന്ദ്രൻ അയാളും അയാളുടെ പെങ്ങളും ആണ് താമസം... പെങ്ങളുടെ ഭർത്താവ് മരിച്ചത് ആണെന്നാണ് പറഞ്ഞത്... അവരുടെ സ്വന്തം നാട് എവിടെയാണെന്ന് ഒന്നും അറിയത്തില്ല.... പക്ഷേ അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ രാത്രിയിൽ ഒക്കെ പലരും വന്നു പോകുന്നുണ്ട് എന്ന് അറിഞ്ഞു.... ഞാൻ അയാളുടെ ഫോട്ടോ ചേട്ടായിക്ക് അയച്ചുതരാം... 📞നി അയക്ക് ഞാൻ നോക്കട്ടെ... നിതിൻ അയച്ച ഫോട്ടോ കണ്ടപ്പോൾ നല്ല പരിചയം തോന്നി... ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ഓർത്തിട്ട് ഒരു പിടിയില്ല.... കണ്ണടച്ചിരുന്ന് ആലോചിച്ചതും മുഖം തെളിഞ്ഞു വന്നു... രഖു വിന്റെ ഒപ്പം. അത്‌ ഓർമ്മ വന്നതും സാമിന്റെ മുഖം വലിഞ്ഞു മുറുകി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story