❣️എന്റെ പ്രാണനായ് ❣️: ഭാഗം 15

ente prananay

രചന: ചിലങ്ക

അകത്തേക്കു കയറി ആഹാരം എല്ലാം ഉണ്ടാക്കി,, ഞങ്ങൾ എല്ലാവരും ഒപ്പം ഇരുന്ന് ആഹാരം കഴിച്ചു.. ഇന്ന് എച്ചുവിന് daycare ഇല്ല അതുകൊണ്ട് പുള്ളി എഴുന്നേറ്റിട്ടുമില്ല... അബി ചേട്ടനും സിനിചേച്ചിയും പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോയി.. അനുചേച്ചി കോർട്ടിലേക്കും ബിബിചേട്ടൻ ഓഫീസിലേക്കും... പിന്നെ ഇപ്പോ ആകെ ഉള്ളത് ഞാനും എച്ചുവും അമ്മമാരും മുത്തശ്ശി പിന്നെ എബിയും ആണ്... എച്ചു ഏഴുന്നേറ്റ് മുത്തശ്ശിയുടെ കൂടെ റൂമിൽ ഇരുപ്പാണ്.. ഇന്നലെ വന്നപ്പോഴും കാണാൻ പറ്റിയിരുന്നില്ലല്ലോ... എബി റൂമിൽ ഉണ്ടാകും കരുതി ഞാൻ റൂമിലേക്കു നടന്നു.. ~~~~~ എച്ചുമോന് നിചുചേച്ചിയെ ഒക്കെ ഇഷ്ടയോ? ( മുത്തശ്ശി ) ആയല്ലോ.. നിച്ചു പാവ... എനിച്ചു ബച്ചണം വാരി തരും.. പാത്തു പാടിതരും... നല്ല കുട്ടിയ... ആണോ?? ആഹ്മ്മ്‌.... എബിക്ക് ഇഷ്ടമാണോ?? അല്ലന്ന് എച്ചു പറഞ്ഞു..പച്ചേ എബിയോട് ഞാൻ ചോച്ചപ്പോ ഇഷ്ട്ട പറഞ്ഞു.. അഹ്.. ഒരു സംശയമേ ഉണ്ടായിരുന്നുള്ളു.. ഞാൻ നിച്ചുവിനോട് ചോദിച്ചപ്പോ അവളുടെ പരുങ്ങലും, എബിയോട് ചോദിച്ചപ്പോ അവന്റെ ഒഴിഞ്ഞുമാറ്റവും.. വാതിൽ അടുത്ത് ചെന്നപ്പോ പെട്ടന്നുള്ള അവന്റെ മാറ്റവും... എന്നാ ഇപ്പോ ഉറപ്പായി.. എച്ചുവും ആയി കുറഞ്ഞ ദിവസം കൊണ്ട് നിച്ചു കൂട്ടായ് എന്നല്ലേ സിനി പറഞ്ഞത് അപ്പോ അങ്ങനെ വരനേ വഴി ഒള്ളു... നോക്കാം... ~~~~

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോ ഉണ്ട് ആൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുന്നു.. എന്നെ കണ്ടതും ഒരു ലോഡ് പുച്ഛവും ദേഷ്യവും,.. ഞാൻ തിരിച്ചു കൊടുത്തു.. കട്ടിലിൽ പോയി ഇരുന്നു.. അപ്പോഴാണ് അകത്തേക്ക് എച്ചു കയറി വന്നത്.. അവൻ പോയി എബിയുടെ ഷെൽഫ് നിന്നും powder ഒക്കെ എടുക്കുണ്ട്... എബി ആണേൽ തിരിഞ്ഞു പോയി ഫയൽ എടുക്കുന്നു.. എച്ചു powder കൊണ്ട് അവിടെ ചുറ്റും കളിക്കാൻ തുടങ്ങി.. ഞാൻ അത് കണ്ടെങ്കിലും ഒന്നും പറയാൻ ഇല്ലാതെ.. ടേബിൾ വെച്ചിരുന്ന എന്റെ book എടുത്ത് വായിക്കാൻ തുടങ്ങി.. പെട്ടന്ന് എന്റെ ദേഹത്തേക്ക് എന്തോ വന്ന് വീണു.. കട്ടിലിന്റെ സൈഡിയിൽ ഇരുന്ന ഞാൻ പിന്നിലേക്ക് ആന്ന് വീണു.. കൂടെ എന്തോ എന്റെ ദേഹത്തേക്ക് അമർന്നു.. കണ്ണുകൾ പെട്ടന്ന് തുറന്ന് നോക്കുമ്പോ എബി.... ഇങ്ങേരെന്താ എന്റെ അടുത്ത്... അവൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്..പക്ഷെ അതേ പോലെ തന്നെ എന്നിലേക്ക് വീണ്ടും അമരുന്നു. ഒന്ന് എഴുന്നേൽക്ക് എനിക്ക് പറ്റുന്നില്ല... ഞാൻ അല്ലേടി കോപ്പേ... താഴെ powder തട്ടി വീണതാ...

അവനോട് എഴുന്നേൽക്കാൻ പറ... അപ്പൊ അങ്ങനെ വരട്ടെ... Powder കളിക്കുന്നെ കണ്ടപ്പോ ഒന്നും മിണ്ടാതെ നിന്നിട്ടല്ലേ.. തർക്കിക്കണം എന്നുണ്ടെങ്കിലും എന്തിനാ വെറുതെ എന്തിനാ എന്ന് കരുതി വേണ്ട വെച്ചു പക്ഷെ ഇവൻ പറഞ്ഞ ആ അവൻ ആരാ എന്ന് എനിക്ക് മനസിലായില്ല.. ആരാ അവൻ.. ആരോടാ ഞാൻ പറയണ്ടേ..?? ഒന്ന് ഏന്തി വലിഞ്ഞു എബിയുടെ അടുത്തേക്ക് നോക്കിയപ്പോ ഉണ്ട്.. അവന്റെ പുറത്ത് കാൽ രണ്ടും അപ്പുറം ഇപ്പുറം ആയി ഇരുന്ന് powder കുപ്പി തുറക്കുന്ന തിരക്കിലാണ് ആൾ.. എച്ചു... മാറിക്കെ.. നിച്ചു എഴുന്നേൽക്കട്ടെ... എവിടെ എന്തൊക്കെ പറഞ്ഞിട്ടും ആൾ അറിയുന്നില്ല.. ചുണ്ട് കൂർപ്പിച്ചു കണ്ണുകൾ ചെറുതാക്കി അതിലേക്ക് മാത്രം ആണ് ശ്രെദ്ധ.. എടൊ ആ കുഞ്ഞി കൊച്ചിനെ തനിക്ക് മാറ്റി എഴുന്നേൽക്കാൻ പോലും അറിയില്ലേ?? ഡി... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട... താഴെ poweder ആണ്... എനിക്ക് എഴുന്നേറ്റാൽ കൊച്ചും താഴെ ഉണ്ടാകും... പെട്ടു... എങ്ങനെ ഒക്കെയോ തട്ടിതട്ടി എച്ചുവിനെ വിളിച്ചു.. ഹായ്.... നിച്ചു ഉണ്ടോ ഇവിടെ.... വാ.. നമുക്ക് കളിക്ക... അതും പറഞ്ഞ് ചെക്കൻ ഇരുന്നിടത്തു നിന്ന് കുലുങ്ങാൻ തുടങ്ങി.. അതിനനുസരിച്ചു എബി താണ്പൊങ്ങുന്നു.. അവൻ പരമാവധി എന്നിൽ നിന്ന് അകലാൻ നോക്കുന്നുണ്ട്..

ഞാനും അതിന് തന്നെ ആണ് നോക്കുന്നത്... പക്ഷെ എപ്പോഴോ രണ്ടു കണ്ണുകൾ തമ്മിൽ ഉടക്കി... അവൻ എന്നിലേക്ക് നോക്കിയപ്പോൾ ആ മിഴികളിൽ എനിക്ക് കാണാൻ സാധിച്ചതിൽ ദേഷ്യമോ പകയോ പ്രണയമോ അല്ല.. മറ്റേതോ ഭാവം... അയ്യോ എന്താ ഇത്.. എച്ചു മാറിക്കെ... പെട്ടന്ന് മുത്തശ്ശിയുടെ ശബ്‌ദം ഞങ്ളുടെ കണ്ണുകൾ മാറ്റി.. മുത്തശ്ശി തന്നെ എച്ചുവിനെ മാറ്റി... ഒപ്പം എബിയേ പിടിച്ചുയർത്തി.. പക്ഷെ ഞാൻ എഴുന്നേറ്റില്ല.. ശ്വാസം ആന്ന് വലിച്ചു മുകളിലേക്കു നോക്കി.. നടുവിന് കൈ കൊടുത്ത് ഉഴിയാൻ ഒക്കെ തുടങ്ങി.. മോൾ എഴുന്നേൽക്കുന്നില്ലേ? വയ്യ മുത്തശ്ശി പെട്ടന് ആയതുകൊണ്ട് നടു വേദനിക്കുന്നു... മരുന്ന് പുരട്ടണോ? വേണ്ട മുത്തശ്ശി.. വേണ്ട... ഞാൻ ഒന്ന് കിടന്നോളാം... ആ.. മോൾ കിടക്ക്. അതും പറഞ്ഞു മുത്തശ്ശി പുറത്തേക്ക് പോയി.. ഒപ്പം എച്ചുവും... Bag എടുത്തോണ്ട് എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എബിയും...

കുറെ നേരം അങ്ങനെ കിടന്ന് റൂം poweder എല്ലാം clean ആക്കി ഞാൻ അടുക്കളയിലേക്ക് പോയി.. അവിടെ അമ്മമാർ ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.. അവരെ പച്ചക്കറി അറിയാൻ സഹായിച്ചും അങ്ങനെ അങ്ങനെ നേരം കടന്നു .. ആഹാരം ഞങ്ങൾ മുത്തശ്ശിയും അമ്മമാരും എച്ചുവും ഒക്കെ കൂടെ ഒരുമിച്ച് ഇരുന്ന് കഴിച്ചു.. മുത്തശ്ശി ഉച്ചമയക്കത്തിന് എന്നപോലെ റൂമിലേക്ക് പോയി. ഒപ്പം ഞാനും എന്ന് പറഞ്ഞു എച്ചുവും.. അമ്മമാർ ഉച്ച ആകുമ്പോ സാധാരണ പോകാർ ഉണ്ട്.. അങ്ങനെ അവരും പോയി... ഞാൻ കട്ട പോസ്റ്റ്‌....,, ഞാൻ പതിയെ കിളിവീട്ടിലേക്ക് നടന്നു.. ഇപ്പോൾ അവിടെ വെറുതെ ഇരിക്കുമ്പോൾ പോകുന്നത് എനിക്ക് ഒരു സ്ഥിരം ഏർപ്പാട് ആയി മാറിയിട്ടുണ്ട്.. അവിടെ ചെന്ന് സൈഡിയിൽ ആയി ഇട്ടിരിക്കുന്ന ബെഞ്ചിൽ ഞാൻ ഇരുന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story