❣️എന്റെ പ്രാണനായ് ❣️: ഭാഗം 17

ente prananay

രചന: ചിലങ്ക

എപ്പോഴോ ഉറക്കം ഒന്ന് ഉണർന്നപ്പോൾ ഞാൻ വെള്ളം കുടിക്കാനായി ഏഴുന്നേറ്റു... Dim light വെളിച്ചത്തിൽ ഞാൻ ഏഴുന്നേറ്റ് വെള്ളം കുടിച് തിരിഞ്ഞപ്പോൾ കട്ടിലിൽ എബിയെ കാണാൻ ഇല്ലായിരുന്നു. ബാൽകണിയിൽ പോയി നോക്കിയപ്പോഴും ആളില്ല..പുറത്ത് പോയി നോക്കാം എന്ന് കരുതി വാതിലിന്റെ അടുത്തേക്ക് നടന്നു കുറ്റി തുറക്കാൻ നോക്കിയപ്പോൾ അത് തുറന്ന് കിടക്കുകയായിരുന്നു. വെറുതെ ചാരിഇടുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഞാൻ വാതിൽ തുറന്ന് പുറത്തേക് നടന്നു.. Dim light വെളിച്ചത്തിൽ എനിക്ക് ഉള്ള് മുഴുവൻ ഏകദേശം കാണാമായിരുന്നു.. പിന്നെ ജനലിൽ നിന്ന് നിലാവിന്റെ വെളിച്ചവും ഉണ്ട്.. ഞാൻ താഴേക്ക് ഇറങ്ങി അപ്പോഴും അവിടെ ആരും ഇല്ലായിരുന്നു. പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്‌ദം കേട്ടതും ഞാൻ main door അടുത്തേക്ക് നടന്നു.. ഡോർ തുറന്ന് ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ എബി ബുള്ളറ്റ് കൊണ്ടുപോയി പാർക്കിൽ നിർത്തി, അകത്തേക്ക് കയറി വരുന്നു. അവൻ എന്നെ കണ്ടിട്ടില്ല.... അത് കൊണ്ട് തന്നെ ഞാൻ പെട്ടന്ന് വാതിൽ അടച്ചു മുകളിലേക്ക് പോയി.. വാതിൽ ചാരി കിടന്നു. അവൻ ഈ അർധരാത്രി പുറത്ത് എന്താ പരുപാടി.. അതും ബുള്ളറ്റിൽ.. അങ്ങനെ ഓരോന്ന് dout അടിച്ചു കിടക്കുമ്പോൾ ആണ് വാതിൽ കൊട്ടിയടയുന്ന ശബ്‌ദം കേട്ടത്.. ഞാൻ അത് അറിഞ്ഞ ഭാവം കാണിക്കാതെ ചെരിഞ്ഞു കിടന്നു.. തീർത്തു..നാളെ നമുക്ക് നേരിട്ട് കാണാം.. അപ്പൊ എല്ലാം വിശദമായി പറയാം.. Ok..

അത്രയും പറഞ്ഞു അവൻ ഫോൺ കാതിൽ നിന്ന് അകറ്റി.. എന്താ ഇപ്പോ ഈ പാതിരാത്രി അവൻ തീർത്തത്... ആരെയാകും വിളിച്ചിട്ടുണ്ടാവുക.. ഒരു എത്തും പിടിയും ഇല്ലല്ലോ... ആവോ ഓഫീസ് എന്തെങ്കിലും work ആകും... അതൊക്കെ ഞാൻ എന്തിനാ അവന്റെ കാര്യം നോക്കുന്നെ എനിക്ക് കിടന്ന് ഉറങ്ങിയാൽ പോരെ 😌.. ~~~~~ വെളുപ്പിനെ ആദ്യം എഴുന്നേറ്റത് ഞാൻ തന്നെ ആയിരുന്നു... കാട്ടിലിലേക്ക് നോക്കിയപ്പോ ആൾ നല്ല ഉറക്കത്തിലാ.. ഡ്രസ്സ്‌ ഒക്കെ എടുത്ത് fresh ആയി.. താഴേക്ക് ഇറങ്ങി..ചേച്ചിമാർ എഴുനേറ്റിരുന്നു.. അവർ നല്ല പാചകത്തിൽ ആണ്.. അഹ് നിച്ചു നീ ചായ പപ്പക്ക് കൊണ്ടുപോയി കൊടുക്ക്... എഹ്?? പപ്പ വന്നോ?? ആഹാ പപ്പ ഇന്നലെ എത്തി.. ഞാൻ ചായ വാങ്ങി കോലായിലേക്ക് നടന്നു.. Goodmrng പപ്പ.. Goodmorning നിച്ചു.. പപ്പ എന്താ പറയാതെ.. പെട്ടന്ന്... അത് അവിടുത്തെ പെട്ടന്ന് തീർന്നു.. പിന്നെ ഞാൻ അവിടെ നോക്കേണ്ടത് ഇല്ലല്ലോ... അതുകൊണ്ട് പോന്നു... നിച്ചു..... പപ്പയോടു സംസാരിച്ചു നിൽക്കുമ്പോൾ സ് ദാ ഏച്ചുവിന്റെ വിളി എത്തി. ആഹാ ചെല്ല് ചെല്ല്.. ഇല്ലേൽ അത് മതി.. പപ്പയുടെ കളിയാലുള്ള വർത്താനം കേട്ട് ഞാൻ ചിരിച്ചുകൊണ്ട് പപ്പക്ക് ചായ കൊടുത്ത് ഏച്ചുവിന്റെ റൂമിലേക്ക് നടന്നു.. ഞാൻ കേറുമ്പോ കട്ടിലിൽ കാൽ നീട്ടി വെച്ച് കൈവിരൽ എണ്ണുന്ന എച്ചു.. ആഹാ.. എണ്ണാൻ പഠിക്കണോ എച്ചുമോൻ.. നിച്ചു ഇന്ന് എനിക്ക് one two three പറഞ്ഞുകോടുക്കണം മിസ്സിന്... ആണോ.. എന്നിട്ട് പഠിച്ചോ..

എന്തോ വലിയ കാര്യം എന്നോട് പറയുന്നപോലെ കണ്ണുകൾ വിടർത്തി കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്ന എച്ചുവിനെ നോക്കി ഞാനും അതേപോലെ സംസാരിച്ചു.. പിന്നെ.. എച്ചു നല്ല വാവ അല്ലെ.. എല്ലാം പഠിച്ചു.. ആഹാ.. എന്നാ നമുക്ക് ചായ കുടിക്കാം.. വാ.. അതും പറഞ്ഞു അവനേം എടുത്തോണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു... ഹാളിൽ ചേട്ടന്മാരും എബിയും എത്തിയിരുന്നു.. ജോഗിങ് പോകാൻ റെഡി ആയാണ് നിൽപ്പ്... ഞാൻ ചേട്ടമാർക്ക് ചിരിച് കൊടുത്ത് എബിയേ ഒന്ന് പുച്ഛിച്ചു അടുക്കളയിലേക്ക് പോയി.. പിന്നീട് അമ്മമാർ വന്നു..ജോഗിങ് കഴിഞ്ഞു ചേട്ടന്മാർ എത്തി, എല്ലാവരും ഭക്ഷണം കഴിച്ചു. ചേച്ചി..... താഴെ എച്ചുവിനെ വിടുന്ന തിരക്കിൽ ആയിരുന്നു സിനിചേച്ചി.. അത് നോക്കി നിൽക്കുമ്പോൾ ആണ് മുകളിൽ നിന്നും എബി ചേച്ചി എന്ന് വിളിച്ചു കാറുന്നത്.. ആയ്യോ ഈ ചെക്കൻ... തലക്ക് കൈ വെച്ചു കൊണ്ട് പറയുന്ന ചേച്ചിയോട് ഞാൻ കാര്യം തിരക്കി.. ഇന്ന് എന്തോ urgent meeting ഉണ്ടത്രേ അത് കഴിഞ്ഞ് അവൻ tvm പോകുകയാണ്.. അതിന് അവന്റെ shirt ഞാൻ തേച്ചില്ല... മറന്നു പോയി.. എല്ലാ പ്രാവിശ്യം കുറെ shirt എടുത്ത് തേച് വെക്കാറ ഇതിപ്പോ...മോൾ ഒന്ന് ചെല്ല്.. അയ്യോ ചേച്ചി അവൻ എന്നെ കടിച് കീറും.. ഞാൻ പറഞ്ഞിട്ട പറഞ്ഞാമതി...

അപ്പൊ ശെരിയായിക്കോളും.. ചെല്ല്.. ചേച്ചിയുടെ വാക്ക് കേട്ട് ഞാൻ മുകളിലേക്ക് നടന്നു... റൂമിലെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടുകൊണ്ടാകാം അവൻ വാതിലിലേക്ക് നോക്കി. അകത്തേക്ക് കയറി വരുന്ന എന്നെ കണ്ടതും അവൻ മുഖം ദേഷ്യത്തോടെ തിരിച്ചു. ഇതിലും വലുത് പ്രതീക്ഷിച്ചത് കൊണ്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.. എന്തിനാ വിളിച്ചേ? അതിന് നീ ano ചേച്ചി.. ഞാൻ ചേച്ചിയെ ആണ് വിളിച്ചത്.. ഓഹോ.. ആ ചേച്ചി തന്നെ ആണ് എന്നോട് ചോദിക്കാൻ പറഞ്ഞത്.. ഒന്നുമില്ല... അറിഞ്ഞല്ലോ പോകാൻ നോക്ക്.. Okei.. അതും പറഞ്ഞു ഞാൻ സെറ്റിയിൽ പോയി ഇരുന്നു.. Table ഇരുന്നിരുന്ന ഒരു book എടുത്ത് വായിക്കാൻ തുടങ്ങി.. ഞാൻ വായിക്കുകയാണെങ്കിലും ഇടക്ക് അവനിലേക്ക് എന്റെ നോട്ടം എത്തുന്നുണ്ടായിരുന്നു.. എന്നെ നോക്കി പിന്നെ തിരിഞ്ഞ് എന്തൊക്കെയോ ആലോചിച് നിൽക്കുന്നെ കാണുമ്പോ എനിക്ക് തന്നെ പാവം തോന്നി.. സൈഡിയിൽ ആയി shirt വെച്ച് ironbox on ചെയ്ത് വെച്ചിരിക്കുന്നെ കണ്ടപ്പോഴേ എനിക്ക് കാര്യം പിടികിട്ടിയിരുന്നു.. അതുകൊണ്ടാണ് അവൻ ചോദിച്ചാൽ ചെയ്ത് കൊടുകാം എന്ന് കരുതി അവിടെ തന്നെ നിന്നത്.. പിന്നെ.. വെറുതെ വേണ്ട എന്ന് വെച്ച് ഞാൻ ആ shirt തേച്ചുകൊടുത്തു.. അത് കണ്ടിട്ടും ഒന്നും അവൻ പറഞ്ഞില്ല..

ഡ്രസ്സ്‌ iron ചെയ്ത് കൊടുത്തപ്പോ നല്ല കുട്ടിയായി അത് വാങ്ങി, എന്ത് പറ്റി എന്തോ... എന്നാലും ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം മുഖത്ത് നിന്നറിയാം എന്നോട് ഉള്ള ദേഷ്യം... അവൻ ഡ്രസ്സ്‌ വാങ്ങി dressing room കയറി.. കുറച്ചു കഴിഞ്ഞു ഇറങ്ങി... ഒപ്പം bag എടുത്ത് താഴേക്ക് നടന്നു.. ഇനിപ്പോ ഞാൻ എന്തിനാ ഇവിടെ.. എന്നെ പറഞ്ഞാൽ മതി ആ ജന്തുനെ കാത്തുനിന്നതാ ഞാൻ ചെയ്ത തെറ്റ്.. എന്നാൽ ഇപ്പോ... കണ്ടില്ലേ അയാൾ പോകുന്ന പോക്ക്...താന്തോന്നി.. 😤 അവന്റെ പിന്നാലെ ഞാനും ഇറങ്ങി... താഴേക്ക് ചെല്ലുമ്പോ സെറ്റിയിൽ ഇരുന്ന് shoe കെട്ടുന്ന എബിയെയും അപ്പുറത്തായി ഇരിക്കുന്ന പപ്പയെയും മുത്തശ്ശിയെയും ആണ്... ചേട്ടന്മാർ ഒക്കെ പോയി.. സിനിചേച്ചിയും അനുചേച്ചിയും റൂമിലേക്ക് ഒരുങ്ങാൻ കയറിയിരുന്നു.. മോളെ നിച്ചു ആ tv on ആക്കി ന്യൂസ്‌ ചാനൽ ഒന്ന് വെച്ചേ.. താഴേക്ക് ഇറങ്ങി വരുന്ന എന്നെ കണ്ടുകൊണ്ട് പപ്പ പറഞ്ഞു.. ഞാൻ പുഞ്ചിരിയോടെ പോയി വെച്ച് കൊടുത്തു... തിരിഞ്ഞു നടന്നപ്പോൾ ന്യൂസിലൂടെ പറഞ്ഞ വാചകം എന്നെ വല്ലാതെ സ്വാതീനിച്ചു.. ആ പേര് ഞാൻ എവിടെയോ കേട്ട പോലെ... കൊച്ചിയിൽ ബാംഗ്ലൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ""തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ഉള്ള കൊലപാതകം പോലീസ് ആശങ്കയിൽ""

""ഇത് തെളിവില്ലാതെ ഉള്ള 4 ആം മരണം.. പോലീസ് ഉത്തരം മുട്ടുന്നു"" തിരിഞ്ഞു ടിവിയിലേക്ക് നോക്കിയ ഞാൻ ഒരു നിമിഷം നിലച്ചുനിന്നു.. സന്തോഷ്‌.. ഇവൻ ഇന്നലെ ശ്രീ തന്ന.. ആ file.... ഞാൻ പതിയെ പപ്പയുടെ അടുത്ത് പോയി. ഇരുന്നു... ആ നിമിഷം എബി അവിടെ ഉള്ളത് പോലും കണക്കാക്കാതെ ഞാൻ സ്തംഭിച്ചുഅവിടെ ഇരുന്നു.. മോളെ... പപ്പ ഇറങ്ങാട്ടോ... പെട്ടന്ന് ഉള്ള പപ്പയുടെ വിളിയും സംസാരവും ആണ് എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത്.. ആ. ഹാ.. പ.. പ്പ.. മോൾക്ക് എന്താ പറ്റിയെ. Eay ഒന്നുമില്ല പപ്പ Ahm.. ഞാൻ ചുറ്റോരം നോക്കിയപ്പോൾ എബി പോയിരുന്നു. മുത്തശ്ശി എന്നിലേക്ക് ആണ് ശ്രെദ്ധ എന്ന് കണ്ടതും ഞാൻ മുത്തശ്ശിക്ക് ഒന്ന് ചിരിച്ചു കൊടുത്തു അടുക്കളയിലേക്ക് പോയി.. അവിടെ ചെന്ന് പണികളിൽ ഏർപ്പെടുമ്പോഴും എന്റെ ചിന്ത ആ മരിച്ചു കിടക്കുന്ന രൂപത്തിൽ തന്നെ ആയിരുന്നു.. മോളെ ഫോൺ അടിക്കുന്നു... അമ്മമാരിൽ ഒരാളുടെ ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നു.. ഫോണിലെ ഡിസ്പ്ലേയിൽ തെളിയുന്ന പേര് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു തരം തണുപ്പ് അനുഭവപ്പെട്ടു.. Sree ഞാൻ പെട്ടന് ഫോൺ എടുത്ത് പുറത്തേക്ക് നടന്നു. ശ്രീ നീ കണ്ടില്ലേ.. ആരായിരിക്കും അത്... എന്തിനായിരിക്കും.. കണ്ടു അതിനെ പറ്റി പറയാൻ ആണ് നിന്നെ വിളിച്ചത്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story