❣️എന്റെ പ്രാണനായ് ❣️: ഭാഗം 21

ente prananay

രചന: ചിലങ്ക

കണ്ണുകൾ വെട്ടിപൊളിയുന്ന വേദന...ശരീരമാകെ നീറിപുകയുന്നു.. കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചിട്ടും എനിക്ക് അതിന് സാധ്യമായിരുന്നില്ല... എവിടെയോ കിടക്കുകയാണെന്ന് മനസിലായി.. ചുറ്റും നിശബ്ദത.. വൈദ്യമരുന്നുകളുടെ ഗന്ധം എന്റെ നാസികയിലേക്ക് അടിച്ചുകയറി... ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.. ശ്രീ.....അലർച്ചയോടെ അവന്റെ പേര് ഞാൻ ഉച്ചരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറന്നോഴുകി ഒപ്പം കണ്ണുകൾ ഞാൻ വലിച്ചു തുറന്നു... മങ്ങിയ തരത്തിലുള്ള വെളിച്ചം... തറയിൽ ആണ് കിടക്കുന്നത്.. ഒരു മേശപോലെ മരം കൊണ്ടും ഇലകൾ കൊണ്ട് ഉണ്ടാക്കിയതിൽ ഒരുപാട് ഇലകളും, മണ്ണും, വെള്ളം ഒക്കെ വെച്ചിട്ടുണ്ട്.. അച്ഛാ..... ചേച്ചി കണ്ണ് തുറന്നു...... ഓലകൊണ്ട് മേഞ്ഞ വാതിൽക്കൽ നിന്നും ആരോ വിളിച്ചുപറയുന്നത് കേട്ട് എന്റെ കണ്ണുകൾ അവിടേക്ക് സഞ്ചരിച്ചു... 16"17 വയസ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടി മുടി രണ്ട് സൈഡിലേക്ക് പിന്നി ഇട്ടിട്ടുണ്ട്.. വലിയ കറുപ്പ് പൊട്ട്... ദാവാനി ആണ് വേഷം.. അവളുടെ പറച്ചിൽ കഴിഞ്ഞപ്പോഴേക്കും ഒരു വൃദ്ധൻ അകത്തേക്ക് കയറി.. മുടി, താടി ഒക്കെ കുറച്ചു വളർത്തി, കറുപ്പ് മുണ്ട് ധരിച്ചു, ഒരു പുതപ്പ് കൊണ്ട് ദേഹം മൂടി ഒരു വൃദ്ധൻ.. അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു...

അയാളുടെകൂടെ രണ്ട് പേരുകൂടി ഉണ്ടായിരുന്നു.. അയാളുടെ പോലെ തന്നെ വസ്ത്രം ധരിച്ച പുതപ്പ്ഇല്ലായിരുന്നു.... മോൾക്ക് ഇപ്പോ എങ്ങനെ ഉണ്ട്? എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചത് കേട്ട് ഞാൻ പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ചു.. മോൾ വിശ്രമിക്ക് അതും പറഞ്ഞു അയാൾ അവിടെ നിന്നും പോയി.. എന്നാൽ എന്തൊക്കെയോ എന്റെ മനസിനെ അലട്ടി... എന്നെ ആരാകും രക്ഷിച്ചത്...,, ശ്രീ അവൻ എവിടെയാകും? ദേവൻ മരിച്ചു കാണുമോ? ചേച്ചി.... ആ പെൺകുട്ടിയുടെ ശബ്‌ദം ആണ് ചിന്തകളിൽ നിന്ന് എന്നെ മോചിപ്പിച്ചത്... ഞാൻ ആ കുട്ടിയെ നോക്കി... ചേച്ചി വലിയ ചിന്തയിലാണെന്ന് തോന്നുന്നല്ലോ? അതിന് ഞാൻ ഇല്ല എന്ന് തലയാട്ടി കാണിച്ചു.. എന്റെ പേര് പഞ്ചമി.. ആ പോയത് എന്റെ അച്ഛനാ... ചേച്ചിക്ക് ഇപ്പോ കുറവുണ്ടോ? Ahm... ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു... ചേച്ചിക്ക് കുറെ കാര്യങ്ങൾ അറിയാൻ ഉണ്ടല്ലേ? എനിക്കറിയാം...4 ദിവസം ആയില്ലേ.. 4 ദിവസമോ? ഞാൻ വിശ്വാസം വരാതെ ആ കുട്ടിയെ നോക്കി.. അതെ.. ചേച്ചിയെ ഇവിടേക്ക് എത്തിച്ചിട്ട് 4 ദിവസമായി.. ഇന്നാ ചേച്ചി കണ്ണ് തുറന്നത്... ചേച്ചിയുടെ കൂടെ 4,5 ഏട്ടന്മാർ ഉണ്ടായിരുന്നു.. ഇന്ന് വെളുപ്പിനെ പട്ടണത്തിലേക്ക് പോയതേ ഒള്ളു.. പഞ്ചമി...

. ദേ കേട്ടോ ഞാൻ പിന്നെ വരാം എന്റെ ചേച്ചി വിളിക്കുന്നുണ്ട്.. അതും പറഞ്ഞു പഞ്ചമി പുറത്തേക്ക് നടന്നു.. അതേ വേഗത്തിൽ തിരിച്ചു വന്ന് എന്റെ അടുത്ത് അവൾ വന്നു.. ചേച്ചിടെ ഏട്ടൻ ഇപ്പോ വരുംട്ടോ... കുളക്കടവിൽ പോയതാ... അവൾ പറഞ്ഞത് ആരെ പറ്റിയാണെന്നോ? ഇവിടെ ഉണ്ടായിരുന്നവർ ആരാണെന്നോ എനിക്ക് മനസിലായില്ല.. ഓരോന്ന് ആലോചിക്കുമ്പോൾ എന്റെ തല വിങ്ങുന്നത് പോലെ... ഞാൻ എന്റെ ശരീരമാകെ നോക്കി.. സാരി ആണ് ഉടുത്തിരിക്കുന്നത്..നെറ്റിയിൽ ഒരു കെട്ടുണ്ട്.. വയറിൽ ആയി വലിയ പച്ചമരുന്നും മറ്റും കെട്ടി വെച്ചിട്ടുണ്ട്.. കാൽ അനങ്ങാൻ പറ്റാത്ത രീതിയിൽ കെട്ടി വെച്ചിരിക്കുന്നു. ആ കാൽ ചുറ്റും കെട്ടിയിട്ടുമുണ്ട്.. അതാണേൽ എനിക്ക് അനക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു.. അടുത്ത് ആരുടെയോ സാമിപ്യം അനുഭവപ്പെട്ട് ഞാൻ തല ഉയർത്തി നോക്കി.. ആളെ കണ്ടതും എന്റെ കണ്ണിലെ ശാന്തത നിലച്ചു... ദേഷ്യമോ സങ്കടമോ എന്താണ് എനിക്ക് പറ്റിയതെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല... ഞാൻ അവനെ കണ്ടതും മുഖം തിരിച്ചു.. നീ അധികം ദേഷ്യം കാണിക്കുക ഒന്നും വേണ്ട... ചാവാതിരിക്കാൻ ഇവിടെ എങ്കിലും എത്തിച്ചത് എന്റെ ഔദാര്യം... 😏 എനിക്ക് വേണ്ട.. നിങ്ങളുടെ ഔദാര്യം... ഞാൻ ആവിശ്യപെട്ടുമില്ലല്ലോ.. 😏 😏

കെട്ടി പോയില്ലേ... ചോദിച്ചാൽ ഞാൻ സമാദാനം പറയേണ്ടി വരില്ലേ... അതുകൊണ്ട്.. മാത്രം ആണ് നിന്നെ ഇവിടെ എത്തിച്ചത്.... നിങ്ങൾ എന്റെ ശ്രീയെ എന്താ ചെയ്തത്... നിന്റെ ശ്രീയോ... അവൻ നിന്റെ ആണെന്നും അവന് വേണ്ടി ചാവാനും അവൻ നിന്റെ ആരാ കാമുകനോ?അതോ.... മതി... അതിന് നിങ്ങൾക്ക് സാധിക്കുമായിരിക്കും എനിക്ക് അതിന് പറ്റില്ല....അവൻ എന്റെ ആണെകിലും നിങ്ങൾക്ക് എന്താ... അതിന് നിങ്ങൾ എന്റെ ആരാ... ദേഷ്യത്തോടെ ഞാൻ പറഞു നിർത്തിയതും എന്നെ ദേഷ്യത്തോടെ നോക്കി അയാൾ പുറത്തേക്ക് ഇറങ്ങി.. എന്നാൽ എന്റെ മനസ് ആസ്വസ്ഥമായിരുന്നു.lഞാൻ ചോദിച്ചതിനുള്ള മറുപടി എനിക്ക് ലഭിക്കാത്തതിൽ ഉള്ള നിരാശ ആയിരുന്നു.. ~~~~~ പെട്ടന്ന് അവൾ കണ്ണ് തുറന്നെന്ന് അറിഞ്ഞപ്പോ ഒന്നും നോക്കാതെ ഓടിയതാ മുറിയിലേക്ക് എന്നാൽ എന്നെ കണ്ടതും അവൾ മുഖം തിരിച്ചപ്പോ നടന്നത് ഒന്നും പറയാൻ തോന്നിയില്ല... ഒരുപക്ഷെ എല്ലാം പറഞ്ഞാൽ ദേവൻ മരിച്ച സ്ഥിതിക്ക് ഇനി അവൾക്കല്ലാതെ ആ കോളേജിൽ നടന്നത് മറ്റാർക്കും അറിയില്ല.. അവൾ പറയാൻ കൂട്ടാക്കിയില്ലെങ്കിൽ പിന്നെ അത് വേണ്ട... ശ്രീ വന്നിട്ട് എല്ലാം പറയട്ടെ...എന്നാലും ഞാൻ ആരാണെന്ന് പോലും മനസിലാക്കിതരുന്നുണ്ട് ഞാൻ ആരാണെന്ന് അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു call വന്നത്...

ഫോണിലെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ഞാൻ പെട്ടന്ന് അറ്റന്റ് ചെയ്ത് സംസാരിച്ചു.. ശ്രീ അവൾ കണ്ണ് തുറന്നു... Eahy..thankgod... അവൾ എന്തെങ്കിലും പറഞ്ഞോ...? സംസാരിച്ചോ.. പിന്നെ.... നല്ല സംസാരം ആയിരുന്നു.. എന്താ എബി എന്താ അവൾ പറഞ്ഞത്... ഞാൻ ഉണ്ടായത് അവനോട് പറഞ്ഞു.. അത് കേട്ടതും അവൻ ഫോണിലൂടെ പെരും ചിരി.. അയ്യോ... എന്റെ അമ്മേ.. കൃഷ്ണ... എനിക്ക് വയ്യായെ... ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല... അയ്യയോ... അപ്പഴേ ഞാൻ പറഞ്ഞതാ അവൾ ഉണർന്നാൽ ഇതൊന്നും അറിയില്ല.. നിന്നെ വെറുപ്പോടെ നോക്കും എന്ന്... അപ്പൊ എന്തായിരുന്നു... അവളോട് എല്ലാം ഞാൻ പറയും.. അയ്യയോ... എനിക്ക് വയ്യ.. ഹാ.. ഹാ.... ഹഹാ... നീർത്തട.... നീ തന്നെ വന്നിട്ട് പറഞ്ഞാൽ മതി... Aham.. ഞാൻ ഇപ്പോ തന്നെ വരാം.. എടാ... ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നീ എന്നോട് പറഞ്ഞതും ഞാൻ നിന്നോട് പറഞ്ഞതും അത് കഴിഞ്ഞ് നടന്നതും എല്ലാം പറയുമ്പോൾ അവളുടെ reaction അത് എന്താകും എന്ന് നമുക്ക് predict ചെയ്യാൻ പറ്റില്ല... അറിയാം.. എന്തായാലും നേരിടും.. അത്രതന്നെ നീ.. വാ.. അതും പറഞ്ഞു ഫോൺ കട്ട്‌ ആക്കിയതും പഞ്ചമി കഞ്ഞി കൊണ്ട് വന്നിരുന്നു... അതും വാങ്ങി അകത്തേക്ക് കയറിയപ്പോൾ എഴുന്നേൽക്കാൻ നോക്കുന്ന അവളെ ആണ് കണ്ടത്...

പതുക്കെ.... അതും പറഞ്ഞു കഞ്ഞി ടേബിൾ വെച്ച് ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. എഴുനേറ്റ് ഇരുന്നു കഴിഞ്ഞപ്പോ അവൾ എന്റെ കൈ തട്ടി മാറ്റി... അത് കണ്ടപ്പോ വന്ന ചിരിയെ അവൾ കാണാതെ മറച്ച് ഞാൻ തിരിഞ്ഞു ചെന്ന് കഞ്ഞി എടുത്ത് കൊടുത്തു.. വാരി കൊടുക്കാൻ നോക്കി എങ്കിലും അവളുടെ വാശി കാരണം അവൾ തന്നെ കഴിച്ചു... മരുന്ന് കഴിക്കാൻ ഒക്കെ കാണിച്ച മടിയെയും ഞാൻ പിടിച്ചു ഇരുത്താൻ നോക്കുമ്പോ ഉള്ള ഇഷ്ട്ടകേടൊക്കെ ശ്രീയെ കാണണം എങ്കിൽ.. എന്നും പറഞ്ഞു ഞാൻ ചെയ്യിച്ചു... ഡ്രസ്സ്‌ മാറ്റൽ എല്ലാം പഞ്ചമിയുടെ ചേച്ചി രേണുക ആണ് ചെയ്യാറ്.. ദിവസങ്ങൾ കടന്നു നീങ്ങി.. വീട്ടിൽ എല്ലാവരോടും ഞാനും അവളും ഒരു യാത്ര പോയിരിക്കുകയാണെന്ന പറഞ്ഞിരിക്കുന്നത്. വിളിക്കുമ്പോ അവൾ കുളിക്കുക യാണ് റേഞ്ച് ഇല്ല പറയും.. രണ്ട് ദിവസം മൂൻപ് വിളിച്ചപ്പോ ഇവിടെ റേഞ്ച് ഇല്ല.. കുറച്ചു ദിവസം കഴിഞ്ഞാൽ ഞങ്ങൾ അവിടേക്ക് തന്നെ വരും അപ്പൊ സംസാരിക്കാം എന്ന് പറഞ്ഞു അതില്പിന്നെ. വിളിച്ചിട്ടില്ല.. Message അയക്കൽ മാത്രം... അത് അവളാണെന്ന് പറഞ്ഞു ഞാൻ അയക്കും.. എന്നോട് ഇതുവരെ ഒരക്ഷരം അവൾ മിണ്ടിയിട്ടില്ല... പഞ്ചാമിയോടൊക്കെ സംസാരിക്കുന്ന അവളെ നോക്കി കാണുക അത് മാത്രം ആണ് എന്റെ ജോലി..

ഇപ്പോ ആൾ ഏഴുന്നേറ്റ് നിൽക്കും, കാലിലെ ഒടിവൊക്കെ മാറി.. നെറ്റിയിൽ ചെറിയ ഒരു കെട്ട് അത്രമാത്രം.. ഓരോന്ന് ആലോചിച് റൂമിന് പുറത്തായി ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്ന് ചുമരോട് ചേർന്നിരുന്നപ്പോൾ ആണ് തോളിൽ കരസ്പർശം അനുഭവപ്പെട്ട് ഞാൻ കണ്ണുകൾ തുറന്നത്... മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു... എന്താ അളിയാ പകൽ സ്വപ്നം ആണോ... Eay അല്ലടാ.. ഞാൻ വെറുതെ ഓരോന്ന്... ആഹാ.. എന്നാൽ വാ.. ശ്രീ മറ്റുള്ളവരോട് പറഞ്ഞു.. Eay ഇല്ല. നിച്ചുവിന് നങ്ങളോടൊക്കെ ദേഷ്യം ആകും... Eay നിങ്ങൾ കയറ്.. നമുക്ക് നോക്കാം... അതും പറഞ്ഞു ശ്രീ അവരെ കൂട്ടി അകത്തേക്ക് കയറി.. കൂടെ ഞാനും... പുറത്തേക്ക് ജനൽപാളിയിലൂടെ നോക്കി കൊണ്ടിരുന്ന അവൾ ഞങ്ങളെ തിരിഞ്ഞു നോക്കി.. ശ്രീ യെ കണ്ടുകൊണ്ടോകണം അവളുടെ കണ്ണുകളിൽ ദിവസങ്ങൾക്കു ശേഷം ഞാൻ ആ തിളക്കം കണ്ടു.... ദിവസങ്ങൾക്കു ശേഷം അവളുടെ ചൊടികളിലെ പുഞ്ചിരി ഞാൻ കണ്ടു... ശ്രീ... അവളുടെ ശബ്‌ദം ആദ്യമായി കേൾക്കുന്നതുപോലെ ഞാൻ ആനന്ദിച്ചു... ~~~~ ജനലുകൾ ക്കിടയിലൂടെ ശ്രീയെ പറ്റിയും പാറുവിനെ പറ്റിയും ഒക്കെ ചിന്തിച് ഇരുന്ന് കൊണ്ടാണ് കിടന്നത്... വാതിൽക്കൽ ആരുടെയൊക്കെയോ സാമിപ്യം അറിഞ്ഞു തിരിഞ്ഞപ്പോ ശ്രീ...

എന്തെന്നില്ലാത്ത ഒരു ആനന്ദം ആയിരുന്നു ആ നിമിഷം തേടിയതെന്തോ എന്റെ കൈവെള്ളയിൽ വന്നതുപോലെ.... ശ്രീ... എന്നും വിളിച്ചു ഞാൻ എഴുന്നേറ്റു.. എന്നാൽ അവൻ എന്നെ പിടിച്ചു അവിടെ തന്നെ ഇരുത്തി.. നി... ന.. ക്ക് ഒന്നും.. പറ്റിയില്ലല്ലോ.. എന്റെ വാക്കുകൾ മുറിഞ്ഞു.. അയ്യേ... എന്റെ നിച്ചു കരയണോ? നിന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്ന എന്നെ കണ്ടിട്ട് എന്തെങ്കിലും പറ്റിയ പോലെ തോന്നുന്നുണ്ടോ? അതിന് പുഞ്ചിരി മാത്രം ആയിരുന്നു.. മറുപടി.. പൂർണആരോഗ്യവാനായി മുന്നിൽ അവൻ നിൽക്കുന്നെ കണ്ടിട്ടും എനിക്ക് ഒന്നും വിശ്വസിക്കാൻ സാധിച്ചില്ല.. അവനെ നോക്കി കഴിഞ്ഞപ്പോൾ ആണ്.. വാതിൽക്കൽ നിന്നും കുറച്ചു മുന്നോട്ട് നീങ്ങി നിൽക്കുന്ന അവരെ ഞാൻ കണ്ടത്... ഒപ്പം എബിയും.. പുഞ്ചിരിയോടെ നിന്ന എന്റെ മുഖത്തെ മാറ്റം കണ്ടാകാം അവരുടെ മുഖത്ത് ഒരു നിരാശ ഞാൻ കണ്ടു.... അത് എന്നെ കൂടുതൽ അത്ഭുതപെടുത്തി.... എങ്കിലും ഞാൻ അവരിൽ നിന്ന് നോട്ടം മാറ്റി.. നിച്ചു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. നിനക്ക് ബോധം തെളിയുന്നതിന് മുൻപ് എന്തൊക്കെ നടന്നു എന്ന് നിനക്ക് അറിയില്ല.. അതൊക്കെ നീ അറിയണം... അവൻ പറഞ്ഞത് എന്താണെന്ന് ഒരു നിമിഷം എനിക്ക് മനസിലായില്ല... എങ്കിലും ഞാൻ എഴുന്നേൽക്കുന്നതിന് മൂന്നെ നടന്ന കാര്യങ്ങൾ,

എബിയിൽ ഞാൻ കണ്ടാ മാറ്റങ്ങൾ, ശ്രീയെ അവർ വെറുതെ വിട്ടതിന്റെ കാരണങ്ങൾ, ദേവൻ മരിച്ചോ?, അവരുടെ മുഖത്ത് തെളിഞ്ഞുനിൽക്കുന്ന നിരാശ എല്ലാം എല്ലാത്തിനും ഉത്തരമാണ് ശ്രീയുടെ വാക്കുകൾ എന്നെനിക് അറിയാമായിരുന്നു... ഞാൻ അവന്റെ വാക്കുകൾക്ക് കാതോർത്തു... പാറു മരിച്ചത് നീ കാരണം ആണെന്ന വിശ്വാസത്തിൽ ആയിരുന്നു എബിയൊക്കെ കരുതിയത്.. ഇതൊക്കെ എബിയുടെ കൂട്ടുകാർ ആണ്.. ഇത് പ്രവി ഇത് ദേവാദർശൻ ഇത് രഞ്ജിത് ഇത് ദേവാദർശൻ ഇവരൊക്കെ എബിയുടെ കൂടെ പഠിച്ചവരും അവന്റെ ഓഫീസിൽ വർക്ക്‌ ചെയ്യുന്നവരുമാണ്.. ഇവരൊക്കെ കുട്ടികാലം തൊട്ടേ ഒരുമിച്ച് പഠിച്ചവർ ആണ്.. നീ എനിക്ക് ഏക്കേണ്ട കത്തി നിന്റെ ദേഹത്തേക്ക് ആന്നു വാങ്ങിയപ്പോൾ അന്ന് അവിടെ കണ്ടാ കാഴ്ച ആണ് എന്നെ വല്ലാതെ സംശയിപ്പിച്ചത് നിച്ചു............ അവൻ നിന്റെ അടുത്തേക്ക് ഓടി വന്നു നിന്നെ താങ്ങി.. ഒരു തരം വിഭ്രാന്തിയോടെ നിന്നെ കെട്ടിപിടിച് അവൻ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിന്ന ആ നിമിഷം... ശ്രീയുടെ ഓരോ വാക്കും എന്റെ കണ്ണുകളിലൂടെ ചിമ്മിമാന്നു... എന്റെ ചിന്ത അന്നത്തെ സംഭവത്തിലേക്ക് സഞ്ചരിച്ചു... ഇവർ ഇവിടെ എത്തും എന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... ദേവൻ ആണയിട്ട് പറഞ്ഞു നിച്ചു ആണെന്ന്... അപ്പോഴാണ് പ്രവി അവരെ പുറത്ത് വെച്ച് കണ്ട് അകത്തേക്ക് കയറ്റി കൊണ്ട് വന്നത്.. അവളെ കണ്ടതും എന്റെ നിയന്ത്രണം വിട്ടിരുന്നു..

ഒരുപക്ഷെ പെങ്ങളോടുള്ള അമിതസ്നേഹമായിരിക്കാം അങ്ങനെ.. എനിക്ക് അതിന് ഉത്തരം ഇല്ല... അവൾ അനുഭവിച്ച വേദനകൾ 3 പേര് മാറി മാറി അവളെ പിച്ചി ചീന്തി അതും നിച്ചു പറഞ്ഞിട്ടെന്ന് അറിഞ്ഞപ്പോ... നമ്മൾ സ്നേഹിച്ച ആളുകൾ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ ഒരുപാട് വേദനിക്കും അതാ നമ്മളെ കീറിമുറിക്കും... അത് തന്നെ ആയിരുന്നു നിച്ചുവിന്റെ കാര്യത്തിലും.. അവളെ എനിക്ക് കിച്ചു പറയുന്നതിന് മുൻപേ അറിയാം അവൾ എന്നെ കാണുന്നതിന് മുൻപേ അവളെ ഞാൻ പ്രണയിച്ചു തുടങ്ങിയതാണ്... അവൾ പോലും അറിയാതെ... ആ അവൾ അങ്ങനെ ചെയ്തു എന്ന് തെളിവുകൾ സഹിതം കിട്ടിയാൽ ഞാൻ എങ്ങനെ..? സഹിക്കും... അവസാനമായി നാട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞു അവൾ എന്നെ വിളിച്ചു... അപ്പൊ സ്റ്റാൻഡിൽ വന്ന് നിൽക്കാം എന്ന് പറഞ്ഞു അവൾ കട്ട്‌ ആക്കി അത് കഴിഞ്ഞ് എന്നെ വിളിച്ചപ്പോൾ.. കിച്ചു.. നീ ഇത് എവിടെയാ.. ഏത് ബസ് ആണ് കയറിയെ... നീ പറഞ്ഞ ബസ് പോയി. ഇപ്പോ സമയം 11:00 കഴിഞ്ഞു.. നീ എന്തേലു ഒന്ന് പറ.. എബി.... അവളുടെ ആ വിളിയിൽ വേദനയും സങ്കടവും തിങ്ങികൂടിയത് എനിക്ക് അറിയാമായിരുന്നു.. ഒപ്പം ഒരുപാട് പുരുഷശബ്‌ദം.. കിച്ചു... നീ.. നീ എവിടെയാ... ഇവർ എന്നെ.. കൊല്ലുവാടാ....

എനിക്ക് വേദനിക്കുവട... കിച്ചു.. ആരാ.. ആരാ അവർ.. മോളെ.. നീ എവിടെയാ... അവൾ നിച്ചു..... അതോടെ ആ call കട്ട്‌ ആയി പിന്നീട് ഞാൻ ഒരുപാട് ട്രൈ ചെയ്തു എങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു... പിന്നീട് എന്നെ തേടിയെത്തിയത് അവളുടെ മരണവാർത്ത ആയിരുന്നു.. അവർ തമ്മിൽ എന്തൊക്കെയോ പ്രശനം ഉണ്ടായിരുന്നു എന്നും..നിച്ചുവും കിച്ചുവും പിണക്കത്തിൽ ആണെന്നറിഞ്ഞപ്പോഴും ഞാൻ അവളെ സംശയിച്ചില്ല.. എന്നാൽ.. പോലീസ്നോട്‌ പറഞ്ഞില്ലെങ്കിലും അവസാനം മരണവെപ്രാളംത്തിലും അവർ ചിരിയോടെ ഉച്ചരിച്ചത് നിഖിത എന്നാ പേര് മാത്രം ആയിരുന്നു... അതിൽ ഞാൻ ഉറപ്പിച്ചു... അവൾ തന്നെ ആണെന്ന്.. പിന്നീട് എല്ലാവരും കൊന്നൊടുങ്ങുമ്പോഴും സ്നേഹിച്ചവരെ കൊല്ലാൻ എനിക്ക് സാധിച്ചില്ല... ഉപദ്രവിച്ചു... ഒരുപാട്.. എന്നാൽ അവൾ ഹോസ്പിറ്റൽ ആയെന്ന് അറിഞ്ഞ അന്ന് നെഞ്ച് പൊളിയുന്ന പോലെ വേദന ആയിരുന്നു.. അവൾ അറിയാതെ അവളെ കാണാൻ ഞാൻ ഒരാപാട് ശ്രെമിച്ചു... ഒരിക്കൽ സ്വന്തമാക്കാൻ ആഗ്രഹിച്ചവൾ ഇന്ന് മുന്നിൽ വേദനയോടെ കരയുമ്പോൾ ഒരു നിമിഷം അവൾ കാരണം വേദന അനുഭവിച്ച എന്റെ പെങ്ങളെയും.. അവളുടെ മരണം അറിഞ്ഞ ഷോക്കിൽ മരണപെട്ട അമ്മയെയും ഞാൻ മറന്നുവോ എന്ന് ഞാൻ കരുതി..

അത് എന്നെ കൂടുതൽ അവളിൽ നിന്ന് അകറ്റി... അല്ല.. ഞാൻ അകറ്റി...വേദനിപ്പിക്കാൻ വേണ്ടി വിവാഹം ചെയ്തിട്ടും എനിക്ക് അതിന് കഴിക്കാത്തത് പോലെ... മദ്യലഹരിയിൽ അവളെ ഉപദ്രവിച്ചപ്പോൾ ഞാൻ ഉപേക്ഷിച്ചു അവളെ കാണുന്ന അവസരങ്ങൾ പോലും.. വെറുപ്പോടെ മുഖം തിരിച്ചു... അപ്പോഴും പ്രണയവും നിരാശയും ദേഷ്യവും പകയും എല്ലാം എന്നിൽ നിറഞ്ഞു നിന്നു... അങ്ങനെ ഇരിക്കുമ്പോൾ ആണ് ഓരോരുത്തരെ എന്റെ കൂട്ടുകാരുടെ സഹായത്തോടെ അവർക്കും കിച്ചു സ്വന്തം പെങ്ങൾ ആയിരുന്നു.. അവരെ കൂട്ടി കൊന്നത്... എന്നാൽ സന്തോഷിന്റെ മരണ വാർത്ത ആണ് അവൾ എന്റെ മുന്നിൽ വെച്ച് കണ്ടത്.. അവളുടെ ഓരോ ഭാവം കണ്ടപ്പോ എനിക്ക് തീർത്തും ഉറപ്പായി അവൾ തന്നെ ആണെന്ന്... പിന്നെ ദേവനെ കണ്ടുപിടിച്ചു കൊന്നാൽ അതോടെ തീരും അവളെ സഹായിച്ചവർ എന്ന് കരുതി... അങ്ങനെ അവനെ കൊല്ലാൻ ഒരുങ്ങുമ്പോൾ ആണ്.. അവളും ശ്രീയും അവിടേക്ക് വന്ന് പെട്ടത്... ദേവന്റെ ആ നിമിഷത്തെ കുറ്റസമ്മതവും അവളുടെ നിരപരാധിത്യപ്രസംഗവും എല്ലാം എന്നെ കൂടുതൽ ദേഷ്യം വരുത്തിച്ചു.. അതാണ് അവളിൽ ദേഷ്യം തീർത്തത്... അവളെ വേദനിപ്പിക്കാൻ വേണ്ടിയും ഈ സംഭവങ്ങൾ പുറത്ത് അറിയാതിരിക്കാനും കൂടി വേണ്ടിയാണ് ശ്രീയെ കൊല്ലാൻ നിന്നത്.. എന്നാൽ.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story