❣️എന്റെ പ്രാണനായ് ❣️: ഭാഗം 3

ente prananay

രചന: ചിലങ്ക

അങ്ങനെ പറഞ്ഞു പോയ എബി വിവാഹത്തിന് പൂർണസമ്മതം അറിയിച്ചു എന്നാണ് പിന്നീട് ഞാൻ അറിഞ്ഞത്. പക്ഷെ എന്തിന്? താല്പര്യം ഇല്ലാതെ ഒരു വിവാഹം കഴിക്കേണ്ട ഗതികേടിൽ അല്ല..എബി സ്നേഹനിധിയായ വീട്ടുകാർ ഒരിക്കലും അവൻ ഇഷ്ടമില്ലാത്ത ഒന്നിന് ഷാട്യം പിടിക്കില്ല... ഷെറിയോട് എന്റെ സംശയം പങ്കുവെച്ചെങ്കിലും അവൾ അവൻ നിന്നെ ഇഷ്ടമാണ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു എന്നേ സമാധാനിപ്പിച്ചു. അങ്ങനെങ്കിൽ ഒരു വട്ടമെങ്കിലും എന്നേ ഒന്ന് വിളിക്കില്ലേ? എന്നാൽ ഇവിടെ അതുണ്ടായില്ല.. കല്യാണം വീട്ടുകാർ എല്ലാവരും ഉറപ്പിച്ചു. നിവിക്ക് ഇഷ്ടപെട്ടത് കൊണ്ട് തന്നെ ഞാൻ മറുത്തു പറഞ്ഞില്ല.. പറയാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം..!! എന്നാൽ ദിവസങ്ങളായി എന്റെ ഉറക്കം പോലും നഷ്ട്ടപെട്ടിട്ട്... വിവാഹം എന്നത് ഒരു പെണ്ണിനെ സംബന്ധിച്ചു പ്രേതീക്ഷ ആണ് സ്വപ്നം ആണ്.പക്ഷെ. എനിക്ക്.. ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. പെട്ടന്നാണ് കട്ടിലിൽ കിടന്ന് ഫോൺ റിങ് ചെയ്തത്.. ജനൽപ്പാളി അടച്ചു ഞാൻ ഫോൺ നോക്കി. ഒരു unknown നമ്പർ ആണ്.. പെട്ടന് തന്നെ ഞാൻ call അറ്റന്റ് ചെയ്തു. ഹെലോ ( nichu) ഹെലോ ഞാൻ എബി ആണ്.. വളരെ ഗൗരവമേറിയ ശബ്ദത്തോടെ അവൻ പറഞ്ഞു.. എന്തിനായിരിക്കും എല്ലാം ഉറപ്പിച്ചു..

ഡ്രസ്സ്‌ എടുക്കാൻ നാളെ പോകാം എന്ന് പോലും തീരുമാനിച്ചു.. ഇന്നെന്തിനാ ഇനി വിളിച്ചത്.. എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നുവന്നു.. ഹെലോ... എന്റെ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കണം അവൻ വീണ്ടും ഹെലോ വെച്ചു.. Aha.. പറഞ്ഞോളൂ.. പെട്ടന് വിളിച്ചപ്പോ അതാ.. ഞാൻ.. Aha.. ഇത്രേം ദിവസം വിളിച്ചില്ല.. കല്യാണം ഉറപ്പിച്ചു....ഡ്രസ്സ്‌ എടുക്കാൻ പോലും ദിവസങ്ങൾ അടുത്തു.. എന്നിട്ടും എന്തിനാ ഇപ്പോൾ വിളിച്ചത് എന്തിനാ എന്നാകും അല്ലേ.. മനസ്സിൽ... എനിക്ക് ഇയാളോട് ഒന്ന് മനസ് തുറക്കണം.. നാളെ ഡ്രസ്സ്‌ എടുക്കാൻ വരുമ്പോൾ നമുക്ക് ഒന്ന് പുറത്ത് പോകണം.. ഇയാൾ വരണം.. Okei ബൈ... അത്രയും പറഞ്ഞു.. അവൻ call കട്ട്‌ ആക്കി. എന്റെ മനസ്സിൽ ഉള്ളത് വളരെ വെക്തമായി പറയുന്നത് കേട്ട് അന്തിച്ചു നിന്നപ്പോഴാണ് അവൻ കാണണം സംസാരിക്കണം എന്നൊക്കെ പറഞ്ഞു മറുപടി പോലും കാക്കാതെ കട്ട്‌ ആക്കിയത്.. എന്തിനാകും വിളിച്ചത്.. എന്താകും പറയാൻ ഉള്ളത്.. ഈ വിവാഹം നടക്കുന്നതിനെ കുറിച് തന്നെ ആകും.. എന്താ ഇത്ര ഗൗരവം.. ഉണ്ടായത്.. ആ ശബ്ദത്തിൽ.. എല്ലാം നാളെ അറിയാം എന്ന് സ്വയം മനസിനെ മനസിലാക്കിപ്പിച്ചു ഞാൻ ഉറങ്ങി.. ~~~~~~~~~~ രാത്രി എന്തോ മനസ്സിൽ അവൾ അറിയാതെ ഈ വിവാഹം നടക്കരുത്..

ഈ വിവഹം എന്തിന് നടക്കുന്നു.. എങ്ങനെ നടക്കുന്നു എന്നൊക്കെ അറിഞ്ഞു സ്വയം നീറി അവൾ എന്റെ മുന്നിൽ തല കുനിച്ചു നിൽക്കണം അത് എനിക്ക് ഒരു വാശി ആയപ്പോൾ ആണ് എല്ലാം തുറന്ന് പറയാൻ കരുതിയത് എന്തായാലും പപ്പ കയറി വന്നു ഡ്രസ്സ്‌ നാളെ എടുക്കണം എന്ന് പറഞ്ഞപ്പോ അതിനൊരു വഴി തെളിഞ്ഞു അതാ അവളെ വിളിച്ചു ഇപ്പോൾ തന്നെ കാര്യം പറഞ്ഞത്.... അവളെ വിളിച്ചു ഫോൺ കട്ട്‌ ആക്കിയപ്പോൾ ആണ് അനീറ്റ റൂമിലേക്ക് കയറി വന്നത്.. ചേട്ടാ... അഹം.. ചേട്ടന് എന്തൊക്കെയാ ഇവിടെ ചെയ്യുന്നത്? എനിക്ക് ഒന്നും മനസിലാകുന്നില്ല.. എന്നേ കൊണ്ട് എല്ലാവരുടെ മുന്നിലും ഡ്രാമ കളിപ്പിക്കുക ചേച്ചിയുമായി എനിക് വൈരാഗ്യം ആണെന്ന് എല്ലാവരേം വിഹ്ശ്വസിപ്പിക്കുക... അന്ന് ആ നടന്നത് എന്റെ തെറ്റ് കൊണ്ട... Frnds എന്തോ പറഞ്ഞു കളിയാക്കിയ ടൈം ആ അമ്മ അവിടെ വന്നപ്പോ ഞാൻ കുറച്ചു മോശം ആയി സംസാരിച്ചു.. എന്നാൽ അന്ന് ചേച്ചി പറഞ്ഞത് ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല.. എന്നിട്ടും ചേച്ചിയെ കോളേജിൽ നിന്നും എന്നെകൊണ്ട് പിരിച്ചുവിടിച്ചു... അതേപോലെ ഇപ്പോൾ ചേച്ചിയെ ചേട്ടന് വിവാഹം കഴിക്കണം.. അത് വീട്ടുകാർ ഉറപ്പിച്ചു ചേട്ടന് സമ്മതിച്ചു. എന്തിന്? ചേച്ചിയെ ഇഷ്ടം അല്ല അതുകൊണ്ടാണ് അവളെ പിരിച്ചുവിടാൻ പറഞ്ഞത് എന്ന് മാത്രമല്ലേ ചേട്ടന് എന്നോട് പറഞ്ഞത് എന്നിട്ട് ഇപ്പോൾ ഭാര്യയാക്കുന്നത് എന്താ?

അവളുടെ ശ്വാസം വിടാതെ ഉള്ള പറച്ചിൽ കേട്ട് ഞാൻ ഒന്ന് ചിരിച്ചു അതൊക്കെ വഴിയേ മനസിലാകും.. അവളെ ഇപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട.. അതുകൊണ്ട് അവൾ ഇനി എന്റെ ഭാര്യ ആണ്.. നിന്റെ ചേച്ചി... നീ പോയി കിടന്നോ ചെല്ല്.. ചേട്ടന് കാരണം ഞാൻ തന്നിഷ്ടകാര്യായി അഹങ്കാരി ആയി... ഇനി ഞന എന്താ ചെയ്യാ... അതൊക്കെ മാറും മോൾ ചെല്ല്.. Ahm.. അതെ എനിക്ക് ഇഷ്ടം ആണ്.. അവൾ വേദനിച്ചു ഇല്ലാതെ ആകുന്നത് വരെ എനിക്കിഷ്ടം ആണ്.. . ഭ്രാന്തനായ സ്നേഹം.. ഒരു പുച്ഛത്തോടെ സ്വയം പറഞ്ഞു അവൾ പോയ വഴിയേ നോക്കി അവൻ കിടക്കാൻ പോയി.. ~~~~~~~ രാവിലെ എഴുന്നേറ്റു fresh ആയി താഴെ ഇറങ്ങിയപ്പോൾ എല്ലാവരും ആഹാരം കഴിക്കാൻ തയ്യാറായിരുന്നു.. Aha. വാ.. എബി ഞങ്ങൾ നിന്നെ കാത്തുനിൽക്കുകയായിരുന്നു.. കഴിച്ചിട്ട് നമുക്ക് ഇറങ്ങാം.. വാ.. (Anu) എല്ലാവരുടെയും കൂടെ ഞാനും ഇരുന്നു..വൈകിട്ട് ഒരു മീറ്റിങ് ഉള്ളതിനാൽ പെട്ടന്ന് തന്നെ ഡ്രസ്സ്‌ എടുത്ത് ഇറങ്ങണം എന്ന് പറഞ്ഞു ഞങ്ങൾ എല്ലാവരും ഇറങ്ങി.. ~~~~~~~ എന്റെ നിച്ചു നീ ഒന്ന് നിക്ക് എന്താ ഇത്ര ദിർഥി... ഈ file ഹോസ്പിറ്റൽ കൊടുത്തിട്ട് പോകാം... ഡ്രസ്സ്‌ എടുക്കാൻ അവിടെ എത്താനുള്ള തിരക്കിൽ ഞാൻ നേരത്തെ ഋതുവിനെയും നിവിയെയും വീട്ടിൽ നിന്നിറക്കി.. എന്നാലോ അപ്പൊ അവൻ file തേങ്ങ മാങ്ങാ പറഞ്ഞു ഹോസ്പിറ്റലിലേക്ക് വിട്ടു.....

അവിടുന്ന് കുറെ പറഞ്ഞു അവസാനം എങ്ങനെയോ textiles എത്തി... എബിയുടെ തന്നെ ടെസ്റ്റിൽസ് ആണ്.. കയറിയപ്പോഴേ അവിടെ ഉണ്ടായിരുന്നു എല്ലാവരും.. ചേച്ചിമാർ ഓടി വന്നു എന്നോട് ഓരോന്ന് ചോദിച്ചു bridal സെക്ഷൻ കൂട്ടിക്കൊണ്ടുപോയി... എത്ര മാറ്റി മാറ്റി എടുത്താലും ഒരാൾക്ക് ഇഷ്ടയൽ മറ്റേ ആൾക്ക് ഇഷ്ടവുല്ല... എന്നാ എല്ലാവർക്കും ഇഷ്ടയൽ എനിക്കോ നിവിക്കോ ഇഷ്ടവുല്ല... അവസാനം പപ്പ വന്നു എന്നോട് എടുക്കാൻ പറഞ്ഞപ്പോ ആരുടെ അഭിപ്രയം നോക്കാതെ ഒരു സാരി എടുത്തു... നിവിയെ നോക്കിയപ്പോൾ അവൻ ചിരിച്ചു.. അപ്പൊ പിന്നെ അത് ok ആക്കി.. അപ്പോഴാണ് എബിയും ചേട്ടന്മാരും അവരുടെ ഡ്രസ്സ്‌ എടുത്ത് അങ്ങോട്ട്‌ വന്നത്... വന്നപ്പോ തൊട്ട് കാണാൻ നോക്കി നിന്ന മുഖം ആണ്.. കയറിവന്നപ്പോൾ തന്നെ ചേച്ചി പറഞ്ഞു അവൻ textiles ഒക്കെ നോക്കാൻ പോയിരിക്കുകയാണെന്ന്... കഴിഞ്ഞു വന്നതും ഡ്രസ്സ്‌ എടുക്കാൻ പോയി തോന്നുന്നു... അപ്പോഴേ.. പെണ്ണിനേം ചെക്കനം സെറ്റ് ആക്കി തന്നു.. ഇനി ഞങ്ങൾ ഒന്ന് എടുക്കട്ടെ... നിങ്ങൾ സംസാരിച്ച ഇരിക്ക്.. അതും പറഞ്ഞു ചേട്ടന്മാരും ചേച്ചിമാരും അവരുടേതായ തിരക്കിൽ പെട്ടു.. നമുക്ക് പുറത്ത് പോകാം..വാ.. (Eby) നിവി... അവരോട് പറഞ്ഞിട്ട്...( nichu) അവന് ഞാൻ ടെക്സ്റ്റ്‌ ഇട്ടോളാം നീ വാ..

അതും പറഞ്ഞു അവൻ പോയി... ഒന്ന് ചിരിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴോ 🤧... എന്താ ഇത്ര ദേഷ്യം ഇയാൾക്ക് 🤧കാലമാടൻ കിളവൻ... 😏എന്തൊക്കെയോ പിറുപിറുത് ഞാനും അവന്റെ പിന്നാലെ പോയി.. കാർ അടുത്ത് ചെന്നപ്പോൾ പിന്നിൽ ഇരിക്കാണോ മുന്നിൽ ഇരിക്കണോ അറിയാതെ ഞാൻ അവനെ നോക്ക് അർത്ഥം മനസിലായ പോലെ എന്റെ മുഖത്തോട്ട് പോലും നോക്കാതെ frond ഡോർ തുറന്നു... ഞാൻ അതികം ഒന്നും പറയാതെ അതിൽ കയറി.. അവനും കയറി വണ്ടി എങ്ങോട്ടെന്നില്ലാതെ പാന്നു.. ~~~~~~~ അവളുടെ നിപ്പ് കണ്ടപ്പോ മനസിലായി.. ബാക്കിൽ കയറിയാൽ മതി എന്ന് പറയാൻ നിന്നെങ്കിലും മുകളിൽ നിൽക്കുന്ന പപ്പയെ കണ്ടപ്പോൾ അതാ പെട്ടന്ന് frond ഡോർ തുറന്നു കൊടുത്തത്.... അവൾ അതിൽ ഇരിക്കുന്നെ കണ്ടപ്പോൾ എനിക്ക് ദേഷ്യം നിറഞ്ഞുപൊന്തി.. പക്ഷെ ഇപ്പോൾ പ്രകടം ആക്കാൻ പാടില്ല എന്നതുകൊണ്ട് മിണ്ടാതെ കണ്ണുകൾ അടച്ചു ദേഷ്യം നിയന്ത്രിച്ചു.. ~~~~~~ എന്തുകൊണ്ടോ അവന്റെ മുഖത്തോട്ട് നോക്കാൻ തോന്നിയില്ല.. വിന്ഡോയിലൂടെ പുറത്തേക്ക് നോക്കി നിന്നു.. എന്നാൽ മനസ് മുഴുവൻ ഈ കാർ എവിടെ ചെന്നവസാനിക്കും എന്നൊക്കെ ഉള്ള ചിന്തകൾ ആയിരുന്നു.. പെട്ടന്ന് കാർ ഒരു ബീച്ചിൽ ചെന്നു നിന്നതും ഞാൻ അവനെ നോക്കി... അവൻ ഇറങ്ങാൻ കണ്ണുകൊണ്ട് കാണിച്ചതും ഞാൻ പെട്ടന്ന് ഇറങ്ങി.. പുറകെ അവനും.. അവൻ പോയ വഴിയേ ഞാനും നടന്നു....

അവൻ നടന്നു നടന്നു നീങ്ങി എന്നിട്ടും ഒന്നും പറയുന്നില്ല ആയതും ഞാൻ തന്നെ ഞങ്ങൾക്കിടയിലെ മൗനത്തിന് തടസമായി സംസാരിച്ചുതുടങ്ങി.. പറയാൻ എന്താ ഉള്ളത് 👀? പറയാം...പറയാൻ തന്നെ അല്ലെ കൊണ്ടുവന്നത്... എന്നാൽ മുഴുവൻ നിന്നെ ഞാൻ അറിയിക്കില്ല... എനിക്ക് ഒന്നും മനസിലായില്ല.. നീ 4 ദിവസം കഴിഞ്ഞാൽ നീ എന്റെ ഭാര്യ ആണ്..എന്നാൽ ഒരിക്കലും ആ അവകാശം നിനക്ക് ഉണ്ടാകില്ല... അവന്റെ ആ വാക്കുകൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല എങ്കിലും എന്തുകൊണ്ടോ നെഞ്ചോന്ന് പിടഞ്ഞു... ഈ വിവാഹം നിനക്ക് ഉള്ള ശിക്ഷ ആണ്.. 😏.. ഈ ജന്മം മുഴുവൻ നിനക്ക് ഞാൻ വിതക്കുന്ന എന്റെ നഷ്ടത്തിന് ഞാൻ വിതക്കുന്ന ശിക്ഷ... നിനക്ക് കാര്യം മനസിലായില്ല എന്നെനിക്ക് അറിയാം.. അത് വഴിയേ നിനക്ക് മനസിലാകും... പക്ഷെ എന്റെ വായിന്നു വരില്ല.. വഴിയേ... അതുവരെ എന്ത് തെറ്റാണ് നീ ചെയ്തത് എന്നറിയാതെ നീ ഒരു കുടുംബജീവിതം നയിക്കും... നഗരത്തേക്കാൾ ശക്തിയായ ജീവിതം... ഒരു കാര്യം ഞന പറയാം.. എല്ലാം ഈ വിവാഹം പോലും എന്റെ plan ആണ്... കോളേജ് നിന്ന് നിന്നെ പുറത്താക്കാൻ അനീറ്റയോട് പറഞ്ഞതും, പപ്പ മുന്നിൽ ഒരു തെറ്റ് അവൾ ചെയ്തു.. Frnds വേണ്ടി ക്യാഷ് ഓഫീസ് നിന്ന് എടുത്തു.. അതുകൊണ്ട് അവളെ എല്ലാവരും ഒന്ന് സൂക്ഷിച് നോക്കും... എല്ലാ പ്രവർത്തിയിലും.. അവളുടെ ഒരു തെറ്റിൽ നീ പ്രവർത്തിച്ച രീതി ഒക്കെ വീട്ടുകാർക്ക് ബോദിച്ചു... ചോദിച്ചതല്ല.. ബോദിപ്പിച്ചു...

നിന്നോട് അനീറ്റക്ക് ദേഷ്യം ഉണ്ടെന്ന് ഞാൻ അവളെക്കൊണ്ട് പറയിപ്പിച്ചു.. അവൾ എനിക്ക്.. എന്റെ..പെങ്ങൾ തന്നെ ആണ്.. അവൾക്ക് ഞാനും.. അത് അവൾ ഭംഗിയായി ചെയ്തു.. എന്തായാലും ഇനി നീ എന്റെ മണവാട്ടി... കൊള്ളാം.. എനിക്ക് നല്ല കഴിവുണ്ട് 😏.. അല്ലെ...? സന്തോഷത്തോടെ അവിടേക്ക് കെട്ടി എഴുന്നള്ളണ്ട എന്ന് നിന്നെ ഒന്ന് അറിയിക്കാൻ വേണ്ടിയാണ് ഇപ്പോൾ തന്നെ ഇത് അറിയിച്ചത്... നീ ഇത് നിവിയോട് പറയില്ല!!!.. പറഞ്ഞാൽ അത് നീയായി നിന്റെ ചേട്ടന്റെ ജീവൻ ആപത്തിൽ ആക്കുകയാണ്..മനസിലായി എന്ന് കരുതുന്നു... വാ കൊണ്ടുപോയി ആക്കാം... 😏 അത്രയും പറഞ്ഞു നീങ്ങുന്നവനെ ഞാൻ നോക്കിനിന്നു.. എന്തുകൊണ്ടോ എന്റെ കാതുകളിൽ അവൻ പറഞ്ഞ ഓരോ വാക്കുകളും വീണ്ടും വീണ്ടും കയറിവന്നു.. കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി.. എന്തിനാണ് ഈ പ്രതികാരം? ആർക്ക് വേണ്ടി,? ഇതുകൊണ്ട് അവൻ എന്ത് നേടുന്നു? ഇനി എനിക്ക് ഇത് നിവിയോട് പോലും പറയാൻ കഴിയുമോ.. ഇല്ല .. ഞാൻ കാരണം ഒരിക്കലും എന്റെ നിവിക്ക് ഒന്നും പറ്റില്ല.. കുന്നോളം ചോദ്യങ്ങൾ ഉള്ളിലുണ്ടെങ്കിലും എല്ലാത്തിനും ഉത്തരം ഉണ്ട് അത് എന്നേ തേടിവരും എന്ന് സ്വയം ആശ്വസിപ്പിച്ചു ഞാൻ മുന്നിലേക്ക് നടന്നു.. ~~~~~~

അവളോട് എല്ലാം പറഞ്ഞപ്പോൾ എന്ത് പറയണം എന്നറിയാതെ നിറഞ്ഞൊഴുകുന്ന അവളുടെ മിഴികൾ എനിക്ക് വല്ലാതെ കുളിർ നൽകി... ഒരുതരം ആനന്ദം... പറയാത്തെ ചങ്ക് പൊട്ടുന്ന വേദനയിലും ഞാൻ സഹിച്ച അത്ര വേദന പോലും നീ അനുഭവിച്ചിട്ടില്ല.. ഇനിയും ഒരുപാട് നീ അനുഭവിക്കാൻ കിടക്കുന്നെ ഒള്ളു.. ഒരുപാട് ഒരുപാട്.... 😏 ~~~~~ കാറിൽ കയറിയതും അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി... ഞങ്ങളിൽ മൗനം തന്നെ ആയിരുന്നു... അവൻ കാർ വീട്ടിലേക്കു ആണ് തിരിക്കുന്നത് എന്ന് കണ്ടതും ഞാൻ അവനെ ഒന്ന് നോക്കി അർത്ഥം മനസിലായപ്പോൾ അവൻ മറുപടി തന്നു . നിന്റെ ആങ്ങള മെസ്സേജ് ഇട്ടു നിന്നെ വീട്ടിൽ ആക്കാൻ.. അവർ ഡ്രസ്സ്‌ വാങ്ങി ഇറങ്ങി എന്ന്... അതിന് ഞാൻ മറുപടി നൽകിയില്ല.. നൽകാൻ എനിക്ക് ആകുന്നില്ല.. അവന്റെ മുഖത്തേക്ക് പോലും നോക്കുമ്പോൾ എനിക്ക് ഞാൻ അറിയാതെ തന്നെ അവന്റെ പ്രതികാരം കടന്നുവരും.. എന്തിന്? ഏതിന്? ആർക്കുവേണ്ടി? എന്തുനേടി? എന്നേ വീട്ടിൽ ഇറക്കി അവൻ പോയപ്പോഴും ഒന്നും മിണ്ടിയില്ല.. എന്നേ നോക്കുക പോലും ചെയ്യാതെ അവൻ കാർ തിരിച്ചു വീടിന്റെ മുറ്റം കഴിഞ്ഞു പോയിരുന്നു.. ഞാൻ റൂമിൽ പോയി കിടന്നതേ ഓർമ ഒള്ളു... ഒരുപാട് കരഞ്ഞു കരഞ്ഞു ഞാൻ ഉറങ്ങിപോയിരുന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story