❣️എന്റെ പ്രാണനായ് ❣️: ഭാഗം 32

ente prananay

രചന: ചിലങ്ക

എബി കാർ ഒരു ഗ്രൗണ്ടിൽ ആയി നിർത്തി..ഞങ്ങൾ ഇറങ്ങി.. വലിയ ഒരു ഗ്രൗണ്ട് ആണ്.. ഒരുപാട് കാറുകളും ബൈക്ക്കളും ഒക്കെ നിർത്തി ഇട്ടിട്ടുണ്ട്.. പോകാം.. എബി കാർ നിർത്തി ഇറങ്ങി ഞങ്ങളോടായി പറഞ്ഞു.. ഞങ്ങൾ എല്ലാവരും അവന്റെ പുറകെ നടന്നു.. ദിയ അവന്റെ ഒപ്പം ആണ് നടത്തം.. പാവം ഒരുപാട് കഷ്ടപെടുന്നുണ്ട്... ആ പാവാട ഒക്കെ മാനേജ് ചെയ്യാൻ... പരിജയം ഇല്ലാത്തത് അല്ലെ.. അതുകൊണ്ടാകും.. ഗൗരി ആ കുട്ടിയെ കളിയാക്കിണ്ട്... ഞങ്ങൾ പള്ളിയുടെ മുറ്റത് എത്തി.. വലിയ ഒരു പള്ളി... സ്റ്റെപ് സ്റ്റെപ് ആയി കയറി ഞങ്ങൾ പള്ളിയിലേക്ക് എത്തി... ആളുകൾ ഒക്കെ കൂടി.. ആരംഭപ്രാർത്ഥന തുടങ്ങിയിട്ടുണ്ട്... എബി ആണുങ്ങളുടെ സൈഡിലേക്ക് പോയി.. ഞങ്ങൾ പെണ്ണുങ്ങളുടെ സൈഡിലേക്കും... ആഘോഷകരം ആയ കുർബാന തുടക്കം കുറിച്ചു... ഇടക്ക് ഇടക്ക് പറയാതെ പടക്കം പൊട്ടും... ജന്മനാ പടക്കം പേടിയുള്ള ഞാൻ ചെറുതായി ഒന്ന് ഞെട്ടും... അത് കാണുമ്പോ ഗൗരി എന്നെ കളിയാക്കും.. ഞാൻ അതൊക്കെ പുച്ഛിച്ചു കുർബാനയിൽ ശ്രെദ്ധ പുലർത്തി... ദിയ എന്റെ സൈഡിയിൽ തന്നെ ആണ് നില്കുന്നത്... ആൾക്ക് കുർബാന അത്ര വശം ഇല്ലെന്നു തോന്നുന്നു.. ആകെ അന്തം വിട്ട് നില്കുന്നു.. ~~ ഞങ്ങൾ കയറിയപ്പോഴേ കുർബാനക്ക് ആരംഭം കുറിച്ചിരുന്നു.. പിന്നെ.. ഞാൻ എന്റെ സൈഡിലേക്ക് അവർ അവരുടെ സൈഡിലേക്ക് പോയി.. ഇടക്ക് ഇടക്ക് ആ മന്ദൂസിനെ നോക്കുംണെകിലും... Never mind... ആൾ ഇടക്ക് ഇടക്ക് പേടിച് നെട്ടുന്നുണ്ട്...

പെരുന്നാളിന് പള്ളിയിൽ ഇടക്ക് അത് പതിവാ... പടക്കം പൊട്ടിക്കൽ.. അതും കുർബാന ചൊല്ലുന്നതിന്റെ ഇടക്ക്... പാവം കുറെ പ്രാവിശ്യം ഞെട്ടി... പിന്നെ.. കുറെ നേരം കണ്ണടച്ചു ഇരുന്നു... ഇടക്ക് ഇടക്ക് എന്റെ കണ്ണ് അവിടെ എത്തിയത് കൊണ്ടോ എന്തോ... ഒരു പ്രാവിശ്യം നോക്കിയപ്പോൾ നിച്ചുവിന്റെ തൊട്ടപ്പുറത്തു ആയി നിൽക്കുന്ന ദിയ അത് കണ്ടു.. നല്ല ചിരി എനിക്ക് തന്ന് അവൾ ഇടക്ക് ഇടക്ക് എന്നെ ശ്രദ്ധിക്കാൻ തുടങ്ങി... അതുവരെ നിച്ചുവിനെ നോക്കി കൊണ്ടിരുന്ന എന്റെ കണ്ണുകൾ പതിയെ കുർബാനയിലേക്ക് ശ്രെദ്ധ കേന്ദ്രീകരിച്ചു... അല്ലെങ്കിലേ ഒരു പ്രായം തൊട്ട് അവൾക്ക് എന്നോട് ഉള്ള പെരുമാറ്റം അത്ര നല്ലതല്ല... പലപ്പോഴും അത് മനസിലായപ്പോ ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്... ഇനിപ്പോ എനിക്ക് ഒരു ഭാര്യ ഉണ്ടായിട്ടും അവൾ ഇങ്ങനെ പെരുമാറുന്നത്... പ്രേമം ആണെന്ന് എനിക്ക് അത്രക്ക് തോന്നുന്നില്ല.. ആയിരുന്നേൽ ഏതെങ്കിലും പെണ്ണ് വേറെ ഒരാളുടെ ഭർത്താവിനെ മോഹിക്കോ.. ഏയ് no.. ദിയ അങ്ങനെ ചിന്തിക്കില്ല... ~~~ കുർബാന കഴിഞ്ഞ് ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി... ഒരുപാട് ഒരുപാട് ആളുകൾ ഉണ്ട്.. പള്ളിമുറ്റത് സാധനം വിൽക്കാൻ പാടില്ല.. അതുകൊണ്ട് മതിലിനു അപ്പുറം ആയി ഒരുപാട് പെട്ടിക്കടകളും ഉന്തുവണ്ടികൾ ഒക്കെ ഉണ്ട്..

പള്ളിമുറ്റത്തിന്റെ ഒരു സൈഡിയിൽ ആയി ബാന്റ്മേളം തുടങ്ങി... എല്ലാവരും അവിടെ കൂടിയിട്ടുണ്ട്.. ദിയ ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ട്.. എന്നാൽ എബിയേ കാണാൻ ഇല്ല... അവനെ അന്വേഷിച്ചു പള്ളിയുടെ മുൻ വാതിലിൽ തന്നെ നിൽക്കുമ്പോൾ ആണ് ആരോ പുറകിൽ വന്ന് മുട്ടിയത്.. നോക്കുമ്പോ എബി... പിന്നെ.. ഞങ്ങൾ എല്ലാവരും അവന്റെ കൂടെ പരുപാടി നടക്കുന്ന ഇടത്തേക്ക് നടന്നു... അവിടേ ചെന്നപ്പോ പല തരം സിനിമ പാട്ടുകളിൽ ആണ് അവർ വായിക്കുന്നത്... അതൊക്കെ കേൾക്കുമ്പോൾ സത്യായിട്ടും ഞാൻ നിവിയെ ഓർത്തുപോയി.. അവന്റെ presence... എല്ലാം... പറഞ്ഞു തീർന്നില്ല... അപ്പോഴേക്കും ആൾ വിളിക്കുന്നു.. ദാ... സൗണ്ട് കാരണം call എടുത്തിട്ടും എനിക്ക് കേൾക്കുന്നില്ലായിരുന്നു... തിരക്ക് കാരണം അങ്ങോട്ടോ ഇങ്ങോട്ടൊ തിരിയാനും വയ്യ... എന്നാലും ദിയയോടും ഗൗരിയോടും ഇപ്പോൾ വരാം എന്ന് പറഞ്ഞു ഞാൻ സൈഡിലേക്ക് എങ്ങനെയൊക്കെയോ കുത്തിത്തിരക്കി നടന്നു... Call അപ്പോഴേക്കും കട്ട്‌ ആയിരുന്നു.. ഞാൻ പള്ളിയുടെ വരാന്തയിലൂടെ പള്ളിയുടെ പുറക് വശത്തേക്ക് നടന്നു.. അവിടെ അങ്ങനെ ആരും ഇല്ല... എന്ന് ഉറപ്പായിരുന്നു.. എന്നാൽ അവിടെ ചെന്നപ്പോൾ ആണ് നല്ല ഇരുട്ട്.. ചെറുതായി നിലാവിന്റെ ഒരു തെന്നൽ വെളിച്ചം മാത്രം...

അവിടേക്ക് അധികം പോകാതെ സൈഡിയിൽ ആയി നിന്ന് ഞാൻ call തിരിച്ചു വിളിച്ചു... ആദ്യ റിങ്ങിൽ തന്നെ അവൻ എടുത്തു... പിന്നെ.. ഓരോ വിശേഷങ്ങൾ ആയി.. ഹോസ്പിറ്റൽ പോയതും, പൂക്കൾ വിരിഞ്ഞതും അങ്ങനെ അങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൾ,, കുറച്ചു കഴിഞ്ഞ് ഋതുവിനോട്‌ സംസാരിച്ചു.. അവൾക്കും ഇത് തന്നെ.. അന്നത്തെ വിശേഷങ്ങൾ ... പിന്നേം അവരോട് അങ്ങനെ സംസാരിച്ചു സംസാരിച്ചു സമയം പോയതേ അറിഞ്ഞില്ല.. കളിച്ചു ചിരിച്ചും.. ഞാൻ സംസാരത്തിന്റെ ഇടയിൽ തീർത്തും പള്ളിയുടെ പുറകിൽ എത്തിയിരുന്നു...പെട്ടന്ന് എവിടെന്നോ കൊച്ചു തീപ്പൊരി ഇരുട്ടിൽ പൊന്തുന്നത് കണ്ടപ്പോൾ ആണ് അവിടേക്ക് നോക്കിയത്... ""കരിമരുന്ന്. """ ~~~~~~~ ഒരുവേള തിരിഞ്ഞ് നോക്കിയപ്പോൾ ആണ് ഗൗരിയെയും ദിയയുടേം കൂടെ ആളെ കാണാൻ ഇല്ല.. ആളും ബഹളവും ഇടക്ക് ഒന്നും ചെവിയുടെ അടുത്ത് നിന്ന് പറഞ്ഞാൽ പോലും കേൾക്കില്ല.. പിന്നെ. ആംഗ്യം കാണിച്ചു ചോദിച്ചു.. അപ്പൊ അവൾ call വന്ന് സൈഡിലേക്ക് പോയി എന്ന് പള്ളിയുടെ പുറകിലേക്ക് അവർ ചൂണ്ടി കാണിച്ചു... ഇപ്പോൾ വരാം വേറെ എവിടേം പോകരുത് എന്ന് പറഞ്ഞു ഞാൻ അവർ ചൂണ്ടിയാ വഴിയേ നടന്നു.. ഗൗരിക്ക് പിന്നെ. ഇവിടെ പരിജയം ആയതുകൊണ്ട് പേടിക്കാൻ ഇല്ല.. പക്ഷെ അങ്ങനെ അല്ല ബാക്കി രണ്ടും.. അതാ ദിയയെ അവളെ ഏൽപ്പിച്ചു ഞാൻ ഇങ്ങോട്ട് പോന്നത്.. മുന്നിലേക്ക് നടക്കും തോറും ആളെ കാണാൻ ഇല്ല.

. ഒപ്പം ഇരുട്ട് കൂടി കൂടി വരുന്നു... പുറകിലേക്ക് എത്തിയതും അവിടെ ആരും പോകില്ല എന്ന് ഉറപ്പായിരുന്നു.. കാരണം കരി മരുന്ന് വെക്കുന്ന സ്ഥലം ആണ്... പള്ളി പെരുന്നാളിന് സാധാരണയെകാൾ കൂടുതൽ കരിമരുന്നു അതും ഇവിടുത്തെ പള്ളിയിൽ മരുന്ന് കൂടിയത് ആകും.. ഓരോന്നന്നര വെടിക്കെട്ട്... ചെവി പൊട്ടും തരത്തിൽ... അതിന്റെ ഒരു തീപ്പൊരി പോലും ദേഹത്തു വീണാൽ ആപത്തു ആണെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്... അതുകൊണ്ട് അന്തം ഉള്ള ആരും ഇവിടേക്ക് വരില്ല. അതുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു... പെട്ടന്ന് ആണ്.. എന്റെ കണ്ണിൽ ആ സാധനം ഉടക്കിയത്.. കൊലുസ്സ്... അത് പെട്ടന്ന് കണ്ടാൽ നിച്ചുവിന്റെ പോലെ തന്നെ ഉണ്ട്... ഞാൻ അത് കയ്യിൽ എടുത്ത് നോക്കി.. അതേ.. അത് നിച്ചുവിന്റെ തന്നെ.. ആയിരുന്നു.. അപ്പോ അവൾ ഇവിടെ തന്നെ അല്ലെ ഉണ്ടാവേണ്ടത്... നിച്ചു.... നിച്ചു... നിഖിത.... പലതവണ വിളിച്ചിട്ടും അവളുടെ മറുവിളി കേൾക്കാതെ വന്നപ്പോ പുറകിലേക്ക് നടന്നു... അപ്പോൾ ഉണ്ട് ഫോൺ വിളിച്ചു നിൽക്കാ... നിലാവെളിച്ചതിൽ ചെറുതായി അവളെ എനിക്ക് കാണാൻ കഴിയുന്നുണ്ട്.. പെട്ടന്ന് ആണ് സൈഡിയിൽ ആയി ഒരു തീപ്പൊരി പൊന്തുന്നത് എന്റെ കണ്ണിൽ ഉടക്കിയത്.... """കരിമരുന്ന് """ ആ നിമിഷം എന്റെ ജീവിതം തന്നെ പോയി..

ജീവൻ നിലച്ച അവസ്ഥ... ജീവനോടെ ഞാൻ സ്വർഗം കണ്ടു... എന്റെ കാലുകൾ ഞാൻ പോലും അറിയാതെ അവളിലേക്ക് ഓടി.. അവളെ പിടിച്ചു ഞാൻ വന്ന വഴിയല്ലാതെ അവൾ നിൽക്കുന്ന ഭാഗത്തു നിന്ന് അപ്പുറം കടക്കാൻ എളുപ്പം ഉള്ള സൈഡിലേക്ക് തള്ളിയിട്ടു... അവകൂടെയൊപ്പം ഞാനും സൈഡിലേക്ക് മറന്നിരുന്നു.... 💥💥💥💥💥💥💥💥💥 പിന്നെ ഒരു മേളം ആയിരുന്നു... ഒരൊന്നൊന്നര മേളം... കരിമരുന്നിന്റെ.... അതിന്റെ മണം മൂക്കിലൂടെ അടിച്ചുകയറി. ~~~~~~ കരിമരുന്ന് എന്ന് പതിയെ മനസ്സിൽ പറഞ്ഞതെ ഓർമ ഒള്ളു.. ആരോ സൈഡിലേക്ക് എന്നെ ഉന്തിയിരുന്നു.. ആ തള്ളലിൽ ഞാൻ സൈഡിലേക്ക് കൈ ഇടിച്ചു വീണു... കരിമരുന്നിന്റെ ശബ്‌ദം കേട്ടതും കണ്ണുകൾ അടച്ചു എന്നെ ഞാൻ സ്വയം വലിഞ്ഞു മുറുകി... ആ മരുന്നിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി... ഒരു തരം പ്രതേക മണം... ശബ്‌ദം ഒന്ന് കുറഞ്ഞതും ഞാൻ എഴുന്നേറ്റു... കൈക്ക് നല്ല വേദന ഉണ്ട്.. പക്ഷെ.. അത് കാര്യമാക്കാതെ ഞാൻ എഴുന്നേറ്റു.. അപ്പോഴേക്കും അടുത്ത പടക്കം പൊട്ടാൻ തുടങ്ങിയിരുന്നു... അതിന് അത്ര ശബ്‌ദം ഇല്ല... സൈഡിലേക്ക് നോക്കിയപ്പോൾ എന്നെ നോക്കി ദഹിപ്പിക്കുന്ന എബി.... സബാഷ്... ഞാൻ ഒന്ന് പതിയെ ചിരിക്കാൻ ശ്രെമിച്ചു... എവിടെ ആൾ അനക്കം ഇല്ല.. എവിടെനോക്കി നടക്കായിരുന്നൂടി...%@*# മോളെ...ചാവാൻ ഇറങ്ങിയതാണോ നീ... നിന്റെ ആരോട് സംസാരിച്ച ഇത്രേം ബോധം ഇല്ലാതെ നടന്നുവന്നത്...

ഇത്രേം ഇരുട്ട് ആയിട്ട് പോലും നീ അറിഞ്ഞില്ലേ..%@#@#%@₹%#%%#%@% വെടിക്കെട്ടിനേക്കാൾ പുളിച്ച തെറി ഞാൻ കേട്ടു... പക്ഷെ.. എന്തോ എല്ലാം എനിക്ക് കേൾക്കണ്ടത് തന്നെ ആണെന്ന് ഉറപ്പാണ്.. പക്ഷെ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞു... കുറെ ആയില്ലേ.. ഇതുപോലെ കേട്ടിട്ട് അതാകും... അവന്റെ ഓരോ ചോദ്യത്തിന് മുന്നിലും തല താഴ്ത്തി നിൽക്കാനേ എനിക്ക് സാധിച്ചൊള്ളൂ... ~~~~~ ഓരോന്ന് കാട്ടി കൂട്ടി വെച്ചതും പോരാ.. എന്നിട്ട് വീണപ്പോൾ ഉള്ള വേദന കടിച്ചുപിടിച്ചു എന്നെ കണ്ടപ്പോ ഇരുന്ന് ചിരിക്കാൻ നോക്കുന്നു... ദേഷ്യം വരില്ലേ.. പിന്നെ... പെരുവിരൽ നിന്ന് അങ്ങ് കയറി..ആദ്യം കുറച്ചു കാര്യം ആയി ചോദിച്ചു.. പക്ഷെ.. അവസാനം നല്ല അസൽ തെറിയായിപ്പോയി.... അത്രേം പറയണം എന്ന് കരുതിയതല്ല... പക്ഷെ... പറഞ്ഞുപോയി... അവൾക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ......... അത്രയൊക്കെ പറഞ്ഞിട്ടും മറുത്തു ഒരു വാക്ക് പറയാത്തെ ഇരുന്നപ്പോൾ കുറച്ചൂടെ ദേഷ്യം കൂടി.. പറയാൻ ഉള്ളതൊക്കെ അതിരില്ലാതെ പറഞ്ഞു.. ദേഷ്യം കയറിയാൽ പിന്നെ.. പിടിച്ചാൽ കിട്ടില്ല... അവസാനം ഒരു ആശ്വാസം തോന്നിയപ്പോൾ അവൾക്ക് എതിരായി തിരിഞ്ഞു നിന്നു.. ഇടത് കൈ നടുവിന് താങ്ങി പിടിച്ചു, വലത് കൈ തലക്ക് വെച്ച് ശ്വാസം വലിച്ചു വിട്ടു... ~~~~~~

അവൻ പറഞ്ഞുതീരുമ്പോൾ ദേഷ്യം അടങ്ങും കരുതി ആണ് മിണ്ടാതെ ഇരുന്നത്... അനക്കം ഒന്നും കേൾക്കാൻ ഇല്ലാതെ തല ഉയർത്തി നോക്കിയപ്പോൾ ആൾ എനിക്ക് എതിർവശത്തേക്ക് നോക്കി നിൽപ്പാണ്.. ഞാൻ അവന്റെ അടുത്തേക് നടന്നു... അതേ... വിളിച്ചിട്ടും no mind.. Sorry... അപ്പോഴും no mind പിന്നെ ഒന്നും നോക്കിയില്ല.. മുന്നിലേക്കയറി നിന്നു.. Sorry പറഞ്ഞില്ലെ.. Plz.. ഞാൻ നിവി വിളിച്ചപ്പോ അങ്ങനെ വന്നതാ... ഇവിടെ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നല്ലോ??... അതോണ്ടല്ലേ...?? അറിയില്ലായിരുവെങ്കിൽ പോകരുത്... പരിജയം ഇല്ലാത്ത സ്ഥലം പോകരുതായിരുന്നു... സോറിന്നേ.... അത് പറഞ്ഞപ്പോ ആൾ ഗൗരവത്തിൽ കൈ പിണച്ചുകെട്ടി നിൽക്കാ.. ഞാൻ അവന്റെ രണ്ട് കയ്യും വലിച്ചുതാഴ്ത്തി...കെട്ടിപിടിച്ചു... അപ്പോഴും അവന്റെ കൈ എന്നെ ഒന്ന് പിടിച്ചില്ല... പക്ഷെ.. ഞാൻ അതൊന്നും ഓർക്കാതെ അവന്റെ ഹൃദയതാളത്തിലേക്ക് കാതോർത്തു... പതിവിലും വേഗത്തിൽ ആ ഹൃദയം മിടിക്കുന്നത് ഞാൻ അറിഞ്ഞു....പതിയെ എന്റെ കണ്ണുകൾ അടഞ്ഞു...അവന്റെ കൈകൾ എന്നെ മൂടുന്നു എന്ന് മനസിലായതും ഒരു തളിർത്ത പുഞ്ചിരി എന്നിൽ വിരിഞ്ഞു.. ~~~~

പിണക്കം മാറ്റാൻ എന്നപോലെ അവൾ sorry ഒക്കെ പറഞ്ഞെങ്കിലും ഞാൻ അത് കാര്യം ആക്കിയില്ല.. പിന്നെ.. കൈ മാറ്റി അവൾ എന്റെ നെഞ്ചിലേക്ക് ചാന്നപ്പോഴും ഞാൻ കുറച്ചുനേരം പിടിച്ചു നിന്നു... പക്ഷെ.... ഞാൻ പോലും അറിയാതെ എന്റെ കരങ്ങൾ അവളെ ചേർത്തുനിർത്തി... പോകാം മാറ്... പെട്ടന്ന് അവളോട് ആയി പറഞ്ഞു അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി ഞാൻ മുന്നിലേക്ക് നടന്നു... അങ്ങനെ നിന്നാൽ ശെരിയാകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു... അങ്ങനെ നിന്നാൽ ഞങ്ങളെ അന്വേഷിച്ചു എല്ലാം കൂടി വരും... അവൾ കൂടെ വരുന്നുണ്ട്.. എന്ന് മനസിലായതും ഞാനും മുന്നിലേക്ക് നടന്നു... ~~~~~ എന്തൊരു മനുഷ്യൻ ആണ്..നല്ല വൃത്തിയിൽ ഒരു കെട്ടിപ്പിടുത്തം കൊടുത്തപ്പോ അത് ഇട്ടെറിഞ്ഞു പോകുന്നത് കണ്ടോ... പാവം ഞാൻ.. അവനെ ചീത്ത പറഞ്ഞു അവിടെ നിന്നിട്ട് കാര്യം ഇല്ല എന്ന് മനസിലായത് കൊണ്ട് ഞാൻ അവന്റെ പുറകെ നടന്നു.. ഞാൻ വരുന്നുണ്ടെന്ന് മനസിലായത്കൊണ്ടോ എന്തോ അവൻ കൂട്ടി നടന്നു.. ഒപ്പം ഞാനും...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story