❣️എന്റെ പ്രാണനായ് ❣️: ഭാഗം 40

ente prananay

രചന: ചിലങ്ക

 എനിക്കറിയില്ല എവിടുന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല.. പറ നിങ്ങൾ പറ ഞാൻ എന്ത് വേണം നഷ്ടപ്പെടാൻ എനിക്ക് ഇനി ഒന്നുമില്ല.. ജീവൻ തുല്യം സ്നേഹിച്ച കൂട്ടുകാർ, എന്റെ പാതിയാക്കാൻ ഞാൻ കൊതിച്ച, ജാതിയും മതവും എല്ലാം മറന്ന് ഒന്നിക്കാൻ കൊതിച്ച എന്റെ പെണ്ണ് അവളില്ല.... പറ ഞാൻ എന്ത് വേണം... ഭ്രാന്തനെ പോലെ അലറിവിളിച്ചു അവൻ.. എന്ത് പറയണം ഞാൻ.. പെങ്ങളെ ജീവന് തുല്യം സ്നേഹിച്ച അവനോട് എന്ത് പറയണം ഞാൻ അറിയില്ല എനിക്കറിയില്ല ജീവൻ പോലും നിൽക്കുന്നത് പോലെ തോന്നിപോയി ആ നിമിഷം.... ഏട്ടാ...(krishna) ഇവൾ കൂടി അറിയണമായിരുന്നു ഏട്ടന്റെ അവസ്ഥ അതുകൊണ്ടാ അത് കൊണ്ട് മാത്ര ഇവളും വരണം എന്ന് ഞാൻ പറഞ്ഞത്... കൃഷ്‌ണയെ ചേർത്ത് പിടിച്ചുകൊണ്ടു വിഷ്ണു പറഞ്ഞു.. വിഷ്ണു.. നീ തളരല്ലേ... അവളുടെ സ്വന്തം ചേട്ടൻ ആണ് ഈ നിൽക്കുന്നത്.. നിച്ചു കാരണം ആണ് അവൾ കൊല്ലപ്പെട്ടത് എന്ന് തെറ്റുധരിച്ചു ഇവളുടെ ജീവിതം ഇല്ലാതാക്കാൻ വിവാഹം ചെയ്ത നിന്റെ യാകയുടെ ചേട്ടൻ... ഇവൻ നഷ്ടമായത് ഇവന്റെ അമ്മയെയും സന്തോഷത്തോടു കൂടിയ ഇവരുടെ കുടുംബവും ആണ്...

അതികം സൗഹൃദങ്ങൾ ഒന്നും ഇല്ലാതെ വളർന്ന നിച്ചുവിന്റെ പാതിയായ കൂട്ടുകാരി... അതും നിന്റെ യാക ആണ്.. എനിക്ക് നഷ്ടപെട്ടത് എന്റെ ജീവനെ പോലെ ഞാൻ പ്രധാന്യം നൽകിയ എന്റെ സുഹൃത്ത് നിച്ചുവിനെ... ഈ ഒരു പ്രേശ്നത്തിന്റെ പേരിൽ അവളുടെ ജീവൻ പോലും ആപത്തിൽ ആയിട്ടുണ്ട്... പിന്നെ കൃഷ്ണ അവൾക്ക് നഷ്ടമായത് അവളുടെ ഏട്ടനെ ആണ്. അനാഥയായി കഴിയേണ്ടി വന്ന അവസ്ഥ, അതിനൊരു പെണ്ണ്.. നമുക്കെല്ലാവർക്കും ഒരൊറ്റ ലക്ഷ്യം രോഹിത് and ശ്രീജിത്ത്‌... നമുക്ക് കഴിയും.... അവരെ നിയമത്തിനു മുൻപിൽ എത്തിക്കാൻ... അവരുടെ മുഖംമൂടി അഴിക്കാൻ...so നമ്മൾ ഒന്ന് preapare ആയെ തീരു.... അവർ ഇപ്പൊ ഒളിവിൽ ആണ്.. പുറം ലോകം ഇതറിഞ്ഞിട്ടില്ല... അറിഞ്ഞാൽ അവർ കെട്ടി പടുത്ത അവരുടെ ബിസിനസ്‌ സാമ്രാജ്യം ഒരൊറ്റടിക്ക് താഴേക്ക് പതിക്കും... നമ്മുടെ കണ്ണിൽ അവർ ഒളിവിൽ എന്ന് വേണമെങ്കിൽ പറയാം... So അവരെ വരുത്തണം അതാണ് നമ്മുടെ ലക്ഷ്യം..

അതിന് ഇത് ഒരു വാർത്തയാകണം... Case അന്വേഷണം രണ്ട് പ്രേമുഖ ബിസിനസ്‌ കാരിലേക്ക്... ഇനി ആലോചിക്കാൻ സമയം ഇല്ല.. പ്രവർത്തിക്കാൻ മാത്രം എന്തായാലും നമ്മളിലേക്ക് അവരുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാം... Be careful.. Okei എബി വാ. എനിക്ക് നിന്റെ കുറച്ചു help വേണം.. അതും പറഞ്ഞു എബിയും ശ്രീയും പോയി.. ഇപ്പോൾ അവിടെ ഞാനും കൃഷ്ണയും വിഷ്ണുവും മാത്രം.. എന്റെ ഉള്ളിലേക്ക് അവനെ കണ്ട് മുട്ടിയത് മുതൽ ഇതുവരെയുള്ള സംഭവങ്ങൾ കടന്നുകൂടി... അവന്റെ കണ്ണീർ ഉണങ്ങിപിടിച്ച കവിളുകൾ പറയുന്നുണ്ടായിരുന്നു അവന്റെ പ്രണയത്തിന്റെ ആഴം.... കൃഷ്ണ അവളുടെ അവസ്ഥയും മറ്റൊന്നുമല്ല.. കണ്ണുകൾ കലങ്ങി.. മഷി പരന്ന കണ്ണുകൾ, വിഷ്ണു പറഞ്ഞ ഓരോ വാക്കും എന്റെ മനസിലേക്ക് കടന്നുവന്നു എനിക്ക് ഹൃദയം നിശ്ചലം ആകുന്നതുപോലെ തോന്നി... താഴേക്ക് മുട്ടു കുത്തി ഞാൻ ഇരുന്നു... മുഖം കൈകൾ കൊണ്ട് മറച്ചു താഴേക്ക് ഊർന്നിരുന്നു... ചേ..ച്ചി... കൃഷ്ണയുടെ വിളി കേട്ടതും ഞാൻ തല ഉയർത്തി നോക്കി... അവളെ അത്ര അടുത്ത് കണ്ടതും ഞാൻ അവളിലേക്ക് ചേർന്നു അവളിലേക്കു ഒതുങ്ങിക്കൊണ്ട് പൊട്ടി കരഞ്ഞു..

അവളുടെ കൈകൾ എന്നേ തലോടുന്നത് ഞാൻ അറിഞ്ഞു ചേച്ചി വാ.. നമുക്ക് കഴിക്കാം.. ഏട്ടനും വരും.. എഴുന്നേൽക്ക്... എബിച്ചേട്ടനും ശ്രീരാഗ് സാറും പറഞ്ഞിട്ട പോയത് നിങ്ങളെ നോക്കണം എന്ന്.. വാ... കുറച്ചു കഴിഞ്ഞതും അവൾ എന്നേ എഴുന്നേൽപ്പിച്ചു ഒപ്പം വിഷ്ണുവും.. അവന്റെ നോട്ടം എന്നിലേക്ക് എത്തുവാൻ ഞാൻ കൊതിച്ചു... എന്നാൽ നിരാശ ആയിരുന്നു ഫലം... ഒരു നോട്ടം കൊണ്ട് പോലും അവൻ എന്നേ കടാക്ഷിച്ചില്ല... ഞാൻ കാരണം ആണ് യാക എന്ന് അവൻ ചിന്തിക്കുന്നുണ്ടാകുമോ? അതുകൊണ്ടാണോ എന്നോട് ഇങ്ങനെയൊക്കെ? എന്റെ ഉള്ളിലേക്ക് ഒരുപാട് ചോദ്യങ്ങൾ കടന്നുകൂടി... ഞങ്ങളെ നിർബന്ധിച്ചു fresh ആകാൻ അവൾ പറഞ്ഞു വിട്ടു... തണുത്ത വെള്ളം തലയിലൂടെ ഒലിച്ചു ദേഹത്തിലേക്ക് കടന്നതും എന്തൊക്കെയോ എന്നിൽ നിന്ന് ക്ഷമിക്കുന്നത് പോലെ... ഏറെ നേരം അങ്ങനെ നിന്നു ഞൻ... എന്റെ അവസ്ഥ ഇതാണെങ്കിൽ വിഷ്ണുവിന്റെ അവസ്ഥ ഞാൻ ചിന്തിക്കാതിരുന്നില്ല... കുളിച്ചിറങ്ങിയതും ഞങ്ങളെ റിസോർട്ടിലെ ഡൈനിങ് ടേബിലേക്ക് ഇരുത്തികൊണ്ട് കൃഷ്ണ ഞങ്ങൾക്ക് ആഹാരം വിളമ്പി.. കഴിച്ചെന്നു വരുത്തി എഴുന്നേൽക്കാൻ നിന്നിട്ടും ഞങ്ങളെ വിടാൻ അവൾ തയ്യാറയില്ല...

നിർബന്ധിച്ചു ആഹാരം കഴിപ്പിച്ചു... അവളും കഴിച്ചു... സമയം 1:00 ഇതുവരെ ശ്രീയും എബിയും വന്നില്ല... വിഷ്ണു ആണേൽ ബാൽകണിയിൽ പോയി ദൂരത്തേക്ക് നോക്കി നിൽപ്പാണ്.. ഞാൻ കസേരയിലും എന്റെ തൊട്ട് അപ്പുറത്തു കൃഷ്ണയും... ഞാൻ പതിയെ ഏഴുന്നേറ്റ് ബാൽകണിയിലേക്ക് നടന്നു... അവൻ പിടിച്ചിരിക്കുന്ന കൈവരിയുടെ തൊട്ട് അപ്പുറത്തായി ഞാനും പിടിച്ചു നിന്നു... ഞാൻ വന്നത് അറിഞ്ഞിട്ടും കയ്യിലെ സിഗർറ്റ് ചുണ്ടുകളിലേക്ക് അടുപ്പിക്കുകയാണ് അവൻ..എന്നേ നോക്ക് നോക്കുക പോലും ചെയ്യുന്നില്ല.. വി...ഷ്...ണു ലേശം പരിഭ്രാമത്തോടെ ഞാൻ വിളിച്ചു.. അവൻ എന്റെ നേർക്ക് തിരിഞ്ഞു.. നിഖിതക്ക് എന്നോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ? ഗൗരവം ഏറിയ അവന്റെ ശബ്‌ദം എനിക്ക് പരിചിതം ആണെങ്കിലും എനിക്ക് ഭയം ആയി.. അ..ല്ല.. ഞാൻ... എനിക്ക്.. എന്നോട് ദേഷ്യം ഉണ്ടോ? എങ്ങനെയോ തപ്പി തടഞ്ഞു ഞാൻ ഉത്തരം പറഞ്ഞൊപ്പിച്ചു.. എന്തിന്? സംശയഭാവത്തോടെ അവൻ എന്നേ നോക്കി ചോദിച്ചു.. പാറുവിനെ ഞാൻ.. ആണ്.. ചെ.. ഛെ... ഞാൻ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ അവൻ എന്നേ തടഞ്ഞു..

ഞാൻ എന്നോട് നിനക്ക് വിരോധം ഉണ്ടാകും എന്ന് കരുതി എന്നേ അവൾ പരിചയപെട്ടില്ലായിരുന്നിവെങ്കിൽ രോഹിത് ഇല്ല ശ്രീജിത്ത്‌ ഇല്ല.. Happy ആയി നിങ്ങൾ കഴിഞ്ഞേനെ.. അതിന്റെ ഇടയിലേക്ക് വന്ന എന്നോട് വെറുപ്പാണെന്ന് കരുതിയ... ഞാൻ.. അവൻ പറഞ്ഞു നിർത്തിയതും എനിക്ക് ഒരു ആശ്വാസം ആയിരുന്നു.. എന്നിൽ പ്രശനം ഒന്നുമില്ല എന്നുള്ളതിൽ.. എനിക്ക് അങ്ങനെ ഒന്നുമില്ല.. നിന്റെ ഈ ഉറക്കമില്ലാത്ത കണ്ണും കണ്ണീർ വറ്റിയുണങ്ങിയ കവിളൊക്കെ കണ്ടാൽ അറിയാം നീ പാറുവിനെ എത്രയേറെ പ്രണയിക്കുന്നു എന്ന്... അത് മതി എനിക്ക് ജാതിയുടെയോ മതത്തിന്റെയോ മതിലുകൾ ഇല്ലാതെ നിങ്ങൾ ഇത്രയേറെ അടുത്ത് പ്രണയിച്ചെങ്കിൽ എന്റെ പാറു എത്ര ഭാഗ്യവതിയ.... എനിക്ക് ഒരൊറ്റ അപേക്ഷ മാത്രമേ ഒള്ളു... കുഞ്ഞു പെങ്ങൾ ആയി കൃഷ്ണയുടെ സ്ഥാനത് എന്നേം കൂടെ കണ്ടുടെ... നമ്മൾ തമ്മിൽ ഒരു ഉടക്കും ഇല്ലല്ലോ... അത് പറഞ്ഞവസാനിപ്പിക്കുമ്പോ എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞോ? അറിയില്ല... അയ്യേ.. എന്റെ കുഞ്ഞി പെങ്ങൾ കരയേ.. വേണ്ട.. നീ ഇന്ന് എനിക്ക് എന്റെ കൃഷ്ണയെ പോലെ തന്നെയാ.. പെങ്ങളെ പോലെയല്ല.. പെങ്ങൾ തന്നെയാണ് നീ എനിക്ക്... കേട്ടോ...

എന്നേ ചേർത്തുപിടിച്ചു അത് പറയുമ്പോൾ ഞാൻ കണ്ടിരുന്നു ആ കണ്ണുകളിൽ സങ്കടത്തോടൊപ്പം ഒരു തിളക്കം... ചുണ്ടിലെ വരണ്ട പുഞ്ചിരിയും.. അവനിലേക്ക് ചേർന്നു ഞാൻ എന്റെ സങ്കടങ്ങൾ കരഞ്ഞു തീർത്തു... ഉള്ളിൽ സങ്കടം ഒതുക്കി അവൻ എനിക്ക് വേണ്ടി സംസാരിച്ചു തുടങ്ങി.. ഞങ്ങൾ മൂന്നാളും കൂടെ സംസാരിച്ചങ്ങനെ കൂടി... സമയം 8:00 ആഹാരം കഴിക്കാൻ കൊണ്ടുവന്നു റിസോർട്ടിൽ നിന്നും ആൾക്കാർ.. എന്നാൽ ശ്രീയും എബിയും അതുവരെ എത്തിയില്ല... അവരെ wait ചെയ്ത് പിന്നെയും ഞങ്ങൾ ഇരുന്നു.. കുറച്ചു കഴിഞ്ഞതും bell അടിയുന്ന ശബ്‌ദം കേട്ടതും ഞങ്ങൾ വാതിൽ തുറന്നു...പ്രതീക്ഷിച്ച പോലെ അവർ തന്നെ ആയിരുന്നു അത്.. അവർ അകത്തേക്ക് കയറി വാതിൽ അടച്ചു.. ഞാനും വിഷ്ണുവും കൃഷ്ണയും കട്ടിലിൽ ഇരിക്കുകയാണ്.. കട്ടിലേലേക്ക് അടുപ്പിച്ചു ഒരു മേശ പിടിച്ചിട്ടുകൊണ്ട് ആഹാരം അതിന് മുകളിൽ വെച്ച് അവരും അപ്പുറത്തു കസേര ഇട്ടിരുന്നു.. ശേഷം ഞങ്ങളോട് ഒന്നും സംസാരിക്കാതെ tv on ചെയ്തു ന്യൂസ്‌ ചാനൽ വെച്ചു.. അതിലെ വാർത്ത കേട്ടതും എന്റെയും കൃഷ്ണയുടെയും വിഷ്ണുവിന്റെയും കണ്ണുകൾ വിടർന്നു... ഞങ്ങൾ അതെ അത്ഭുദത്തോടെ എബിയെയും ശ്രീയെയും മാറി മാറി നോക്കി... അവർ ഞങ്ങൾക്ക് പുഞ്ചിരിച്ചു തന്നു.. ആ പുഞ്ചിരി ഞങ്ങളുടെ ഇടയിലേക്കും കടന്നുവന്നു... നീതിയിലേക്ക് അടുത്തു എന്ന സന്തൃപ്തിയുടെ പുഞ്ചിരി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story