❣️എന്റെ പ്രാണനായ് ❣️: ഭാഗം 43

ente prananay

രചന: ചിലങ്ക

എന്താ എബി ഞെട്ടിയോ? 😏 പുച്ഛത്തോടെ ക്രൂരമായ ചിരിയോടെ ഞങ്ങളെ നോക്കി രോഹിത് ചോദിച്ചു.. രോഹിത് no.. നമ്മൾ തമ്മിലുള്ളത് നമ്മളായി തീർക്കാം അതിലേക്ക് ഒന്നും അറിയാത്ത ഇവരെ നീ വലിച്ചിഴക്കരുത് അയ്യോ അതെങ്ങനെയാ മോനെ... നിന്നെ വീഴ്ത്താൻ ഞങ്ങൾ ഏത് വഴിയേയും പോകും.. ഇവൻ എന്നേ വിളിച്ചു പറഞ്ഞപ്പോ നേരെ ഇങ് പോന്നു.. ഇങ്ങനെ ഒരു twist നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെ.... രോഹിത് no അവരെ ഒന്നും ചെയ്യരുത്.. Plz.. അയ്യോ സാക്ഷാൽ എബി എന്റെ മുന്നിൽ കെഞ്ചുന്നോ.. So sad ഹഹഹ.... അവന്റെ പൊട്ടിച്ചിരി അവിടെ ഉയർന്നു... ഫ.. നായെ.. നീർത്തട... അവരെ നീ ഇനി തൊട്ടാൽ ജീവനോടെ നീ പുറത്ത് പോകില്ല.. അറിയാലോ നിനക്ക് എന്നേ... ഓഹ്.. അറിയാലോ.. നന്നായി അറിയാം.. ബിസിനസ്‌ സാമ്രാജ്യത്തിലെ ചെകുത്താനെ ആരാ അറിയാതെ ഇരിക്ക.. ഈ മഹാനെ.. പക്ഷെ പുറത്ത് ഇതുപോലെ നല്ല ഒരു മനുഷ്യൻ വേറെ ഇല്ല..... കൂടെ കിടക്കുന്ന നിന്റെ ഈ മാറ്റവൾക്ക് അറിയോ ആരാ നീ എന്ന് 😏

അവൻ അത് പറഞ്ഞു നിർത്തുമ്പോൾ എന്നേ നോക്കി ഒന്ന് പുച്ഛിച്ചു അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു.. നിഖിത.. അന്നേ നിന്നെ ഒന്ന് നോട്ടം ഇട്ടതാ.. പക്ഷെ just നിന്റെ ഉറ്റ കൂട്ടുകാരി ആയി എന്റെ അടുത്ത്.. പക്ഷെ കുഴപ്പമില്ല നിന്റെ അത്ര വരില്ലെങ്കിലും കൊള്ളാമായിരുന്നു... അവൻ എന്നേ നോക്കി വശ്യതയോടെ പറഞ്ഞപ്പോൾ എനിക്ക് എന്നേ തന്നെ നിയന്ദ്രിക്കാൻ പറ്റിയില്ല പൊട്ടിച്ചു അവന്റെ കരണം നോക്കി തന്നെ... ഡീ.... നീ എന്നേ തല്ലി അല്ലെ... 😡 അതും പറഞു അവൻ എന്റെ മുടികുത്തിനു പിടിച്ചു വലിച്ചു.. അവന്റെ അടുത്തേക്ക് അടുപ്പിച്ചു... എന്റെ അടുത്തേക്ക് വന്നു ശ്വാസം വലിച്ചു വിട്ടു.. ഹാഹാ.... മോളെ.. വെറുതെ അല്ല നിന്നെ തൊടുമ്പോൾ ഇവന് ഇത്രേം പൊള്ളുന്നത്... 😉 ഛെ... മുഖം തിരിച്ചു അവനിൽ നിന്ന് പരമാവധി ഞാൻ വിട്ടുമാറാൻ നോക്കി.. നിവിയും ഋതുവും അവൻ കെട്ടിയ കൈകളും കാലുകളും അവരെ പിടിച്ചു നിർത്തിച്ചിരിക്കുന്ന രണ്ട് ഗുണ്ടകളെയും മാറ്റി എന്റെ അടുത്തേക്ക് വരാൻ നോക്കി പക്ഷെ അവർക്ക് അതിന് സാധിക്കുന്നില്ലായിരുന്നു... പെട്ടന്ന് അവന്റെ കൈ എന്റെ മുടിയിൽ നിന്നും മാറി അവൻ എന്നിൽ നിന്നും അകന്ന് മാറുന്നത് ഞാൻ അറിഞ്ഞു..

തിരിഞ്ഞു നോക്കിയപ്പോൾ സൈഡിലേക്ക് തെറിച്ചു വീഴുന്ന രോഹിത്... എന്താണെന്ന് മനസിലാവാതെ ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ ഷർട്ടിന്റെ സ്ലീവ് മടക്കി വെക്കുന്ന എബി... അവൻ എന്റെ കൈകൾ പിടിച്ചു കൊണ്ട് അവന്റെ മുന്നിലേക്ക് പോയി.. ഇവൾ എന്റെ ഭാര്യ ആയത് എന്തിന്റെ പേരിൽ ആണെന്ന് കൂടി നീ അറിയേണ്ടേ... ഇവളുടെ ജീവൻ സംരക്ഷിക്കാൻ.. അതിലുപരി ഇവൾ ആണ് എല്ലാത്തിനും കാരണം എന്നാ സംശയം കാരണം.... അല്ലാതെ നീയൊക്കെ കരുതുന്നത് പോലെ ഈ നിൽക്കുന്ന നിഖിതയെ എബി പ്രണയിച്ചിട്ടില്ല....ഒരു മിന്ന് ബന്ധം മാത്രേ ഞങ്ങൾ തമ്മിലൊള്ളൂ... ഇപ്പോൾ നീ ഇവളെ ഉപദ്രവിക്കാൻ നോക്കുന്നത് എന്റെ പെണ്ണ് ഒരൊറ്റ ലേബലിൽ ആണേൽ അത് വേണ്ട.. ഇവളെ വിട്ടേക്ക് ഒപ്പം ഇവളുടെ കുടുംബത്തെയും... ഓഹോ.. അങ്ങനെ ആണോ... പുതിയ അടവ്... നീ ഇവളെ പ്രണയിച്ചിട്ടില്ല പോലും..പിന്നെന്തിനാടാ ഇവളെ തൊടുമ്പോൾ നിനക്ക് പൊള്ളുന്നത്... താഴെ വീണിടത്തു നിന്ന് ഏഴുന്നേറ്റ് കയ്യിലെ പോടീ തട്ടി കൊണ്ട് രോഹിത് ചോദിച്ചു... അവൾ എന്റെ പെങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു..

അതിലുപരി അവളെ ഞാൻ സംശയിച്ചു വിവാഹം കഴിച്ചു ആ തെറ്റിന് ഉള്ള ഒരു പരിഹാരം that's all.. അവൻ അതൊക്കെ പറയുമ്പോഴും എന്റെ കാതുകൾ ഒന്ന് മാത്രമേ കേൾക്കുന്നുണ്ടായിരുന്നോള്ളൂ.. "അല്ലാതെ നീയൊക്കെ കരുതുന്നത് പോലെ ഈ നിൽക്കുന്ന നിഖിതയെ എബി പ്രണയിച്ചിട്ടില്ല....ഒരു മിന്ന് ബന്ധം മാത്രേ ഞങ്ങൾ തമ്മിലൊള്ളൂ...!"" അപ്പൊ ഇത്രയും കാലം അവൻ പരിഹാരം ചെയ്യുകയായിരുന്നോ? പക്ഷെ പിന്നെന്തിന് അവൻ എന്റെ കൂടെ ചിലവഴിച്ചത്..?? വിഡ്ഢി ആയി മാറുകയായിരുന്നോ ഞാൻ?? ആരോ എന്റെ മുന്നിൽ വന്ന് എന്നേ കളിയാക്കി ചോദിക്കുന്നത് പോലെ.. തോന്നി എനിക്ക് അപ്പൊ... അറിയില്ല ഉത്തരം ഇല്ല.. എന്റെ മനസിലേക്ക് കല്യാണം മുതൽ അവനൊത്തുള്ള ഓരോ സന്ത്രബങ്ങളും മിന്നി മാഞ്ഞു... Okei.. ഞാൻ ഇതാ ഇവളേം ഇവളുടെ ചേട്ടനേം ഭാര്യയെയും വിട്ടയക്കാം.. പക്ഷെ ഒരു കാര്യം നീ ചെയ്യണം അങ്ങനെ ആണേൽ ഞാൻ വിശ്വസിക്കാം..

എന്നേ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തി കത്തി എന്റെ കഴുത്തിലൂടെ ഉരസി കൊണ്ടാവൻ മുന്നിൽ നിൽക്കുന്ന എബിയോടായി പറഞ്ഞു.. അവൻ എന്താകും പറയാൻ പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു ഒരുപക്ഷെ അവിടെ നിന്നവരുടെ മനസിലും അത് തന്നെയാകും ചിന്തിച്ചിട്ടുണ്ടാവുക.. നീ ഒരു പ്രതികാരത്തിന് കെട്ടിയ ഇതാ ഈ മിന്ന് നീ തന്നെ അങ്ങ് എടുത്തേക്ക്.. എന്റെ കഴുത്തിലേക്ക് കത്തികൊണ്ട് മിന്ന് പുറത്തേക്ക് ഇട്ട് കൊണ്ട് രോഹിത് പറഞ്ഞു നിർത്തിയപ്പോൾ എന്റെ ശ്വാസം പോലും വിലങ്ങിപ്പോയോ എന്ന് ഞാൻ സംശയിച്ചു... കണ്ണീരിന് പകരം രക്തം ഒഴുകുന്നുവോ എന്ന് ഞാൻ ഭയന്നു.. കണ്ണുകൾ വേദനയോടെ ഞാൻ അടച്ചു തുറന്നു.. എന്താ പറ്റില്ലേ എബിക്ക് 😏 Why not? അതും പറഞ്ഞു എബി എന്റെ അടുത്തേക്ക് നടന്നുവന്നു... രോഹിത് എന്നേ വിട്ടു മാറി നിന്നു.. എബി... വേണ്ട.. Plz.. ഞാൻ ഞാൻ.. കാൽ പിടിക്ക അവളുടെ മിന്ന് മാത്രം പൊട്ടിക്കല്ലേ... ദയവു ചെയ്ത് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..

. Plz.. എബി.. നിവി അവനെ കൊണ്ട് ആകുന്ന വിതം നിരങ്ങി നിരങ്ങി വന്നു കൊണ്ട് പറഞ്ഞു.. ഋതുവും ആകെ കരഞ്ഞു പറയാൻ തുടങ്ങി... ശ്രീയും വിഷ്ണുവും മുന്നിലേക്ക് വന്ന് അവനെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും അവൻ അവരെ മാറ്റി നിർത്തി.. എബി വേണ്ടടാ.. തമാശക്കാണെങ്കിൽ പോലും അങ്ങനെ ഒന്നും ചെയ്യല്ലേടാ plz.. നമുക്ക് വേറെ എന്തെങ്കിലും പരിഹാരം നോക്കാം....(sree) എബി വേണ്ടടാ.. അവൾക്ക് സഹിക്കില്ലടാ.. നീ അവളെ ഒന്ന് നോക്ക് അവളെ കണ്ടിട്ട് നിനക്ക് തോന്നുണ്ടോ അത് അവളുടെ കഴുത്തിൽ നിന്നും അടർത്തിയെടുക്കാൻ.... വേണ്ടടാ.. (Vishnu) ചേട്ടാ വേണ്ട. ചേട്ടാ.... ചേട്ടന് ഇഷ്ടം അല്ലേൽ വേണ്ട.. അവളെ ഞങ്ങൾ കൊണ്ടുപോയിക്കോളാം പക്ഷെ ആ മിന്ന് മാത്രം ഊരല്ലേ ചേട്ടാ... Plz.. ചേട്ടാ (കൃഷ്ണ ) അവരുടെ ഒന്നും വാക്കുകൾ കേൾക്കാതെ അവൻ എന്റെ അടുത്തേക്ക് വന്നു നിന്നു.. എന്റെ കണ്ണുകളിലേക്ക് പോലും നോക്കാൻ അവൻ തയ്യാറായില്ല, എന്റെ കണ്ണുനീർ ക്ഷമിച്ചു നിന്നു.. കണ്ണുകൾ വിടർത്തി ഞാൻ അവന്റെ മുഖത്തേക്ക് മാത്രം നോക്കി.. അവിടെ ഉള്ളവർ പറയുന്നത് ഒന്നും എന്റെ കാതുകൾ കേട്ടില്ല... ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല.. ഇനി ഒരിക്കലും എനിക്ക് അതിന് കഴിയുകയുമില്ല...

നിന്റെ ഭാവി കൂടി കളയാൻ ഞ്ഞ തയ്യാറല്ല.. നിന്റെ പൂർണമായി ഞാൻ ഇതുവരെ ഒന്ന് സ്പർശിച്ചിട്ട് പോലും ഇല്ല എന്ന് എനിക്ക് വിശ്വാസം ഉണ്ട്.... വെറുപ്പോടെ കെട്ടിയ ഈ മിന്ന് പൂർണമനസോടെ ഞാൻ തന്നെ ഊരുകയാണ്... അത്രയും പറഞ്ഞു അവന് എന്റെ കഴുത്തിലേക്ക് കൈകൾ നീട്ടി എന്റെ മിന്നിൽ പിടി മുറുക്കി.. അവനെ ഒന്ന് തടയാൻ പോലും എന്റെ കൈകൾ മുതിർന്നില്ല.. ആർത്തു കരയണം എന്നുണ്ടായിട്ടും ഒന്ന് കരയാൻ പോലും എനിക്ക് സാധിച്ചില്ല.. അവനെ തടയണം എന്നുണ്ടായിട്ടും എന്റെ നാവുകൾ ചലിച്ചില്ല.. എന്തോ എന്റെ കഴുത്തിൽനിന്നും ഒരു ചെറുഭാരം അടർന്നുമാറുന്നത് ഞാൻ അറിഞ്ഞു.. ഒപ്പം എന്റെ ഹൃദയം ആരോ കൊതിവലിക്കുന്നത് പോലെ.... എബി... വളരെ നേർത്തതായിരുന്നു എന്റെ ശബ്‌ദം... ഒച്ചപോലും അടഞ്ഞു പോയി.. ചുണ്ടുകൾ മാത്രം ചലിച്ചു... എന്നാൽ അവന് എന്നേ നോക്കുക പോലും ചെയ്യാതെ ആ മിന്ന് സൈഡിലേക്ക് വലിച്ചെറിഞ്ഞു.. ഒരു നിമിഷം അത് എന്റെ മുഖത്തേക്ക് എരിഞ്ഞതാണോ എന്ന് ഞാൻ സംശയിച്ചു..

ഇതാ.. നീ പറഞ്ഞത് പോലെ ഇനി അവരെ വിട്ടേക്ക്... കളി നമുക്ക് പറഞ്ഞവസാനിപ്പിക്കാം അതേ അവസാനിപ്പിക്കണം... പക്ഷെ എന്തോ ഇവരെ എനിക്ക് വിടാൻ തോന്നുന്നില്ല.. കപട സങ്കടത്തോടെ കളിയാക്കി അവന് പറഞ്ഞു... What you mean...?? എന്തോ എനിക്ക് ഇവരെ വിടാൻ തോന്നുന്നില്ല.. ഇപ്പോൾ എനിക്ക് നിന്റെ ഭാര്യ ഇന്നൊരു ഇതായിരുന്നു പക്ഷെ ഞങ്ങൾ തമ്മിൽ പല കടങ്ങളും ഉണ്ട്..അതൊക്കെക്കൂടെ ഒന്ന് പറഞ്ഞു തീർക്കട്ടെ... അത് കഴിഞ്ഞു നമുക്ക് തുടങ്ങാം... അത് പറഞ്ഞു രോഹിത് എന്റെ കയ്യിൽ പിടിച്ചു...വലിച്ചു... എന്നാൽ ആ നിമിഷം തന്നെ ഞാൻ അവന്റെ കയ്യികൾ കുടഞ്ഞെറിഞ്ഞു എന്റെ സർവശക്തിയും എടുത്ത് മുഖം നോക്കി ഒന്ന് കൊടുത്തു പെട്ടന്നായതുകൊണ്ടോ എന്തോ അവന് പിന്നിലേക്ക് വേച്ചു പോയി.. ഡീ.... അലറണ്ട.. എന്റെ അടുത്ത് വന്നാൽ കൊല്ലും ഞാൻ... സൈഡിയിൽ ഇരുന്ന ഒരു bear bottle കയ്യിൽ എടുത്ത് ഭിത്തിയിലേക്ക് അടിച്ചു പൊട്ടിച്ചു അവന്റെ നേർക്ക് വീശികൊണ്ട് ഞാൻ പറഞ്ഞു...

അവൻ കൈ മുന്നിലേക്ക് ആക്കി ഭയത്തോടെ എന്നേ നോക്കി.. പക്ഷെ എനിക്ക് അവനെ കുത്തി കീറാൻ ആണേ ആ നിമിഷം തോന്നിയത്.. എന്റെ കാര്യത്തിൽ ഇനി ആരും ഇടപെടില്ല.. എന്നേ തൊട്ടാൽ ഒരുത്തനും ഇവിടെ ചോദിക്കില്ല... അത് പറയുമ്പോൾ ഞാൻ എബിയേ നോക്കി ആണ് പറഞ്ഞത്... അത് കഴിഞ്ഞു അവന്റെ നേർക്ക് തന്നെ തിരിഞ്ഞു.. നീ എന്തോ പറഞ്ഞില്ലേ എന്നോട് എന്തോ കടമങ്ങൾ പറ... ഇപ്പോൾ നിനക്ക് ഞാൻ അവസരം തരാം.. നീയൊക്കെ ഓരോന്ന് പറയുമ്പോൾ മിണ്ടാതെ കയ്യും കെട്ടി നിക്കാൻ പ്രായക അല്ല ഞാൻ... നിഖിത... ഈ നിവിന്റെ പെങ്ങൾ.. നങ്ങൾക്ക് കൊഞ്ചിക്കാനും തലോടാനും ഞങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ... അവഗണനയെ ഉണ്ടായിട്ടുള്ളൂ ചുറ്റും.. അവരെ പിന്നീട് ഞാൻ തിരിഞ്ഞു നോകിയിട്ടില്ല നോക്കുകയുമില്ല, നീ ഇപ്പോൾ എന്റെ മിന്ന് അയാളെക്കൊണ്ട് അഴിപ്പിച്ചത് എന്നേ തകർക്കാൻ ആണേൽ.. അവിടെ നിനക്ക് തെറ്റി... തീയിൽ കുരുത്തത് വെയിലത്തു വാടില്ല.. എന്ന് കേട്ടിട്ടില്ലേ.. Mr, rohith krishna... അത് പറഞ്ഞവസാനിച്ചതും അവൻ എന്റെ നേരെ അവിടെ കിടന്ന വേറെ ഒരു കുപ്പി പൊട്ടിച്ചു വീശി.. പ്രതീക്ഷിച്ചത് പോലെ നടന്നത്കൊണ്ട് അവന്റെ കുപ്പി പിടിച്ചിരിക്കുന്ന വലത്തേ കയ്യിലേക്ക് ഞാൻ ആ ആന്നുകുത്തി..

. ആ....... ഡീ... നിന്നോട് ഞാൻ പറഞ്ഞു എന്റെ അടുത്ത് തല്ലിന് വരുമ്പോ നോക്കി കണ്ടുമൊക്കെ വേണം എന്ന്... അവിടെ ശ്രീയുടെയും വിഷ്ണുവിന്റെയും മുഖത്ത് ഒരു പുഞ്ചിരി ഞാൻ കണ്ടു... അതായിരുന്നു എനിക്ക് ആ നിമിഷം ആവിശ്യം... കൃഷ്ണ എന്നാൽ അന്തളിച്ചു നിൽക്കുന്നത് ആണ് ഞാൻ കണ്ടത് പിന്നീട് ആരെയും നോക്കാൻ ഞാൻ തിരിഞ്ഞില്ല... ഞാൻ വീണ്ടും അവന് നേരെ തിരിഞ്ഞു.. {[ഏട്ടാ.. വിഷ്ണുവേട്ട... ഇത് സ്വപനം ആണോ? അല്ലാടി അവളുടെ കയ്യിൽ നിന്നും എനിക്ക് എത്രവട്ടം കിട്ടിയിട്ടുണ്ടെന്ന് അറിയോ 😌.. ഇത് വെറും തുടക്കം മാത്രം.. കരാട്ടെ black belt ആണ്...]} നിന്റെ അടവ് നീ എന്റെ അടുത്തിറക്കണ്ട.. കയ്യിലെ ചോര ഒഴുകുന്ന മുറിവിൽ കൈ പൊത്തി പിടിച്ചു കൊണ്ട് അവൻ എന്നോട് ചീറി... ആവിശ്യം വരുമ്പോൾ അല്ലെ ഇതൊക്കെ പുറത്തെടുക്കാ.. പറ.. എനിക്ക് അത് കേൾക്കണം... നമ്മൾ തമ്മിൽ ഉള്ള കടം... 😏😏.. നമ്മൾ തമ്മിലുള്ളത്.. അത് അങ്ങനെ എടുത്ത് എടുത്ത് പറഞ്ഞു തരാൻ പറ്റിയതല്ല... കുറെ ഉണ്ട്..

ആ കോളേജിൽ ഒരൊറ്റ ആൾ പോലും ഞങ്ങൾക്ക് എതിരെ തിരിഞ്ഞില്ല എന്തിന് ഞാനും ശ്രീജിത്തും കേറി പിടിച്ച പെണ്ണുങ്ങൾ പോലും ഒന്നും മിണ്ടിയില്ല പക്ഷെ അത് കണ്ടാ നിനക്ക് വല്ലാത്ത സ്നേഹം... ഞങ്ങൾക്ക് എതിരെ എത്രയോ വട്ടം നീ സാക്ഷി പറഞ്ഞു.. അതിൽ ഒരു സാക്ഷി പറച്ചിൽ ആണല്ലോ അന്ന് ആ കോളേജിലെ ഒരു കുട്ടിയുടെ മുഖത്ത് പോലും നോക്കാൻ പറ്റാത്ത അന്ന് നീ തല കുനിച്ചു ഇറങ്ങി പോകേണ്ടി വന്നത് 😏... നീ ഞങ്ങൾക്ക് എതിരെ പറഞ്ഞതിന് അത് അത്ര വലുതൊന്നുമല്ല..... 😏 😏ഓഹോ അപ്പൊ അവിടെ ആണ് കാര്യങ്ങൾ... നീ പറഞ്ഞല്ലോ ഒരു പെണ്ണ് പോലും എതിര് പറയുകയോ തടുക്കുകയോ ചെയ്തില്ല എന്ന്.. ആ പെണ്ണിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ അവളുടെ പ്രേതിഷേദം ആയിരുന്നു...നീയൊക്കെ കൂടി ആ കോളേജിൽ നശിപ്പിച്ച പെൺകുട്ടികളുടെ കണക്കിൽ എത്ര ആളുകളുടെ കണ്ണീർ പടർന്നിട്ടുണ്ടാകും എന്ന് നീ ഓർത്തിട്ടുണ്ടോ?? മക്കളെ കോളജിലേക്ക് പറഞ്ഞു വിടുമ്പോൾ അവരിൽ പ്രേതീക്ഷ അർപ്പിച്ച മാതാപിതാക്കളെ സഹോദരങ്ങളെ നീ ഓർത്തിട്ടുണ്ടോ?? ഇല്ല കാരണം നിനക്ക് അതിന്റെ വില അറിയില്ല...

കാരണം എല്ലാ സ്ത്രീകളും ഒരുപോലെ ആണെന്ന് വിശ്വസിച്ചു നീ.. നിന്റെ അമ്മയെ പോലെ മാനം പോലും കളഞ്ഞു കണ്ടവരുടെ കൂടെ നിന്റെ അച്ഛനിൽ നിന്നും ഇറങ്ങിയപോലെ എല്ലാ പെണ്ണുങ്ങളെയും നീ ആ കണ്ണിൽ കണ്ടു... അത് നിന്റെ തെറ്റ് അതേപോലെ നിനക്ക് ഒത്ത ഒരു കൂട്ടും കൂടി കിട്ടിയപ്പോൾ നീ പെണ്ണിനെ വില കൽപ്പിക്കാതെ അവളുടെ ഭാവിയിൽ അഭിമാനത്തിൽ അവളുടെ പ്രതീക്ഷയിൽ ചവിട്ടി കളിച്ചുകൊണ്ടിരുന്നു.. നിനക്ക് മാപ്പില്ല... ആര് തന്നാലും ഞാൻ ഞാൻ തരില്ല.... പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...അവന്റെ നേരിലേക്ക് എന്റെ കാലുകൾ ചലിച്ചു.. എന്റെ കയ്യിലെ കുപ്പി വെച്ച് അവനെ കുത്താൻ ഞാൻ ആന്നതും എന്നേ ശ്രീ പിടിച്ചു നിർത്തി... വേണ്ട നിച്ചു... വേണ്ട.. നീ നീ.. മാർ ഞങ്ങൾ നോക്കിക്കോളാം.. ഇത് നിയമം പോലെ നടക്കട്ടെ... അവൻ പറഞ്ഞത് കേട്ടതും അവന്റെ നേരെ ഞൻ തിരിഞ്ഞു.. എന്ത് നിയമം?? നിന്നെപ്പോലെ സിൻസീയർ ആയി ജോലി ചെയ്യുന്ന പോലീസ് കഷ്ടപ്പെട്ട് തെളിവുകൾ സഹിതം കണ്ടുപിടിച്ചു കോടതിയിൽ എത്തിക്കുമ്പോൾ ഇവനെ പോലുള്ളവൻ മാർക്കൊക്കെ വേണ്ടി വാതിക്കാൻ അങ്ങ് കൊമ്പത്തെ വക്കീലന്മാർ വരും..

എന്തിന്?? ഇവരെ രക്ഷിക്കാൻ.. അവിടെ ഉറപ്പില്ല ഇവന് നിയമം അതിന്റെ നടപടിയും നടക്കുമോ എന്ന്?? ഉണ്ടോ??? നിന്റെ ഈ മൗനം ആണ് അതിനുള്ള എന്റെ ഉത്തരം... ശ്രീ... ഇനി ഇവന് അകത്തു പോയി എന്ന് ഇരിക്കട്ടെ...4 നേരവും വെട്ടി വിഴുങ്ങി തിന്നു തടിച്ചു കൊഴുതു അവൻ അവിടെ സുഖിക്കണോ?? ഒക്കെ പോട്ടെ.. നിയമം അനുഷാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഇവന് കിട്ടും എന്ന് നിനക്ക് ഉറപ്പ് പറയാൻ പറ്റുമോ? ഇത്രയും നേരം ഇവിടെ കിടന്നിട്ടും, അവന്റെ ദേഹത്തു ചോര പൊടിഞ്ഞിട്ടും കൂട്ടുകാരൻ ചാവാറായി ഇവിടെ കിടക്കുന്നെ കണ്ടിട്ടും അവന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന ഈ പുച്ഛത്തോടെ ഉള്ള ആ ചിരി നീ കണ്ടോ?? അതിനർത്ഥം എന്താ എന്ന് നിനക്ക് അറിയില്ലെങ്കിലും എനിക്കറിയാം... അതിന് ഇവനെ പോലുള്ളവർ മരിക്കണം.... ഇവൻ കാരണം നശിച്ച പെൺകുട്ടികൾ, എന്തിന് അവരുടെ വീട്ടുകാരുടെ നിസ്സഹായത എല്ലാം എല്ലാത്തിനും അവൻ മരിക്കണം... ~~~~~~ അത്രയും അവൾ പറഞ്ഞു നിർത്തുമ്പോൾ എന്റെ ചൊടിയിലേക്കും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.. ശെരിയാണ്.. നമ്മുടെ നാട്ടിൽ നടക്കുന്ന പീഡനകേസുകൾ ദിനംപ്രതി കൂടി കൊണ്ടിരിക്കുന്നു എന്റെ പെങ്ങൾ എന്നില്ല...

എല്ലാ പെൺകുട്ടികളുടെ ജീവിതവും തകർന്നു കൊണ്ടിരിക്കുന്നു പ്രേതികാരത്തിന്റെ പേരിലും മറ്റെന്തിന്റെ പേരിൽ ആണെങ്കിലും അവളെ അവളുടെ മാനം കളഞ്ഞു കൊല്ലാകൊല ചെയ്യുന്നു... അവസാനം അത് കോടതി വരെ എത്തി അവന് ശിക്ഷ ഉറപ്പാക്കാൻ നിന്നാൽ അപ്പൊ വരും ആ ചെകുത്താൻമാർക്ക് വക്കാലത്തുമായി ചിലർ... അതും കൊമ്പത്തെ ആളുകൾ തന്നെ... ഇനിപ്പോ എന്തെങ്കിലും കഷ്ടകാലത്തിനു അവർ അകത്തു പോയാൽ 4 നേരം വീട്ടിവിഴുങ്ങാൻ കൊടുത്ത് അവരെ സർക്കാർ ചിലവിൽ പോറ്റും... പോയതിന്നേക്കാൾ ഊർജത്തോടെ ഇവന്മാരൊക്കെ പുറത്തിറങ്ങും.. അതിനും മെച്ചം ഇതുതെന്ന് ആണ് അത് ഞാൻ ആദ്യമേ മനസ്സിൽ കണക്ക് കൂട്ടിയത്... ആണ്... പക്ഷെ നിച്ചു അവളിൽ നിന്ന് ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല.. പെട്ടന്ന് അവൾ അവനുനേരെ ആന്നതും ഞാൻ പോയി പിടിച്ചു മാറ്റി... എന്റെ കൈകൾ അവളിൽ അമർന്നതും പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി എന്നെക്കണ്ടതും ആ കണ്ണിൽ വിരിഞ്ഞ ആ ഭാവത്തെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.. എനിക്ക് അവളിൽ നിന്നും പരിചിതം ആയിരുന്നില്ല ആ ഭാവം.. വിടെടോ... അവൾ പറഞ്ഞതും ഞാൻ അവളെ ഒന്നുകൂടെ ഇറുക്കി..

വലിച്ചു.. എന്റെ ദേഹത്തു തൊടാൻ താൻ ആരാ? കൈ എടുക്കടോ... അതും പറഞ്ഞു അവൾ എന്നേ അവളുടെ സർവശക്തിയും എടുത്ത് തള്ളി... അവളുടെ വാക്കുകളും ഭാവവും എന്നിൽ ഉള്ള ശക്തി പോയതുകൊണ്ടാകാം ഞാൻ പിന്നിലേക്ക് വേച്ചു പോയി.. എന്നാൽ ഞാൻ ബാലൻസ് ചെയ്ത് നിന്നു.. അപ്പോഴാണ് ഒരു രണ്ട് black വലിയ കാറുകൾ വാതിൽ കടന്നു വന്നത്.. അത് ഞങ്ങളുടെ നേരെ വന്നു നിന്നു.. അത് കണ്ടതും എന്റെ കണ്ണിൽ ഒരു ആശ്വാസം പടർന്നു.. ഒപ്പം ഒരു പുഞ്ചിരിയും... ആ കാറിൽ നിന്നും black colour യൂണിഫോം പോലെ ധരിച്ചു കുറെ പേർ ഇറങ്ങി നിരന്നു നിന്നു... അതിൽ ഒരാൾ വന്നു എന്റെ മുന്നിൽ നിന്നു.. അയാൾ എന്നെയും താഴെ വീണു കിടക്കുന്ന ശ്രീജിത്തിനെയും മറ്റും നോക്കി... ഞാൻ കണ്ണുകൾ അടച്ചു കാണിച്ചതും അയാൾ മറ്റുള്ളവരോട് പറഞ്ഞു Take them.. അത് പറഞ്ഞതും എല്ലാം വന്ന് വീണുകിടക്കുന്ന ശ്രീജിത്തിന്റെ ഗുണ്ടകളെയും കാൽ ഒടിഞ്ഞു തിരിയാൻ പോലും സാധിക്കാതെ കിടക്കുന്ന ശ്രീജിത്തിനെയും പൊക്കി എടുത്ത് കാറിൽ കയറ്റി... ഏയ്.. നിങ്ങക് അവനെ എങ്ങോട്ടാ കൊണ്ടുപോകുന്നത്... ഏയ്.. നീ പേടിക്കണ്ട.... നിന്നെയും കൊണ്ടുപോകും... ഏയ് no.. ഞാൻ വരില്ല....

അവൻ കൂതറാൻ നോക്കിയതും അവർ വന്നു അവനെ പിടിച്ചു അകത്തേക്ക് കയറ്റി... ഏയ്.. എബി അവർ?? ഏയ് നമ്മുടെ ആൾക്കാരാ.. അവർ അവരെ നല്ലത് പോലെ ഒന്ന് threat ചെയ്യട്ടെ..... അതും പറഞ്ഞു ഞാൻ നിച്ചുവിനെ നോക്കിയതും അവൾ നിവിയുടെയും ഋതുവിൻന്റെയും കൈകൾ അഴിച്ചു കാലുകൾ അഴിച്ചു അവരെ കെട്ടിപിടിച്ചു കരയുന്നതാണ്... എന്തോ അത് കണ്ടപ്പോൾ മനസ് ഒന്ന് കലങ്ങി... അവളെ ചേർത്ത് പിടിക്കാൻ തോന്നി എന്നാൽ ഞാൻ മിന്ന് പൊട്ടിച്ചതിന്റെ ദേഷ്യം ഉണ്ട്.. അത് ചിലപ്പോ പക ആയിരിക്കാം.. എന്താണ് അവളുടെ പ്രതികരണം എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അതിന് മുതിർന്നില്ല... തോളിൽ ഒരു കൈ സ്പർശം അനുഭവപ്പെട്ടതും ഞാൻ തിരിന്നു നോക്കി എന്നേ നോക്കി നിൽക്കുന്ന വിഷ്ണുവും കൃഷ്ണയും ശ്രീയും... ചേട്ടാ ഞാൻ അവരെ വിശ്വസിച്ച പോയി.. ഞാൻ ചെയ്ത തെറ്റാ... അവരെ ഞാൻ കൂടെ കൂട്ടാൻ പാടില്ലായിരുന്നു... അതും പറഞ്ഞു പൊട്ടികരച്ചിലോടെ വിഷ്ണു എന്റെ നെഞ്ചിലേക് ചാഞ്ഞു.. ഏയ്.. അവൻ എന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞുകൊണ്ട് മാത്രം ആണ് അത്രയും അവളെ ഉപദ്രവിച്ചത്... അവന്റെ ചേട്ടനും ചാച്ചനും ചെയ്ത പാത അവനും തുടർന്ന് അത്രേ ഒള്ളു..

അത് നമ്മുടെ ആരുടെയും തെറ്റല്ല... നീ കരയല്ലേ... നീ ഇങ്ങനെ അവളെ ഓർത്തു വിഷമിച്ചാൽ അത് നിന്റെ യാക ക്ക് സഹിക്കോ?? എന്റെ പാറുവിന് സഹിക്കില്ല.. അതുകൊണ്ട് അളിയൻ വാ നമുക്ക് പോകാം... അവനോട്‌ ഞാൻ പറഞ്ഞതും അവൻ എന്റെ അളിയൻ വിളിയിൽ ആണെന്ന് തോന്നുന്നു എന്നേ തന്നെ നോക്കുന്നു... അവനോട് കണ്ണ് ചിമ്മി കാണിച്ചു ഞാൻ അവന്റെ തോളിലൂടെ കൈ ഇട്ട് മുന്നിലേക്ക് നടന്നു... അപ്പോഴേക്കും നിച്ചു നിവിയെയും ഋതുവിനെയും എഴുന്നേപ്പിച്ചു... ശ്രീ ഞങ്ങൾ പോകുവാ... ശ്രീയെ മാത്രം നോക്കി നിച്ചു പറഞ്ഞു.. നിങ്ങൾ എങ്ങനെ??(sree) ഇത് ഞങ്ങളുടെ കാർ തന്നെയാ ശ്രീ ഞങ്ങൾ പൊയ്ക്കോളാം... നിവി അവർ വന്ന കാർ കാണിച്ചുകൊണ്ട് പറഞ്ഞു... അപ്പോഴേക്കും കൃഷ്ണയോടും വിഷ്ണുവിനോടും പറഞ്ഞു അവൾ ഋതുവിനെ കൂട്ടി കാറിൽ കയറിയിരുന്നു.. നിവി ഞങ്ങളെ എല്ലാവരെയും ഒന്നുകൂടെ നോക്കി കാർ എടുത്ത് പോയി.. എബി... എന്തൊക്കെ പറഞ്ഞാലും നീ ചെയ്തത് കുറച്ചു കൂടി പോയി.. ആ സമയം നിനക്കിട്ടു രണ്ട് പൊട്ടിക്കാനാ എനിക്ക് തോന്നിയത്... നിനക്ക് അറിയാലോ അന്ന് ആ കാട്ടിൽ മൂപ്പന്റെ അടുത്ത് കിടന്നപ്പോഴും അവൾ ആ മിന്ന് ഊരാൻ സമ്മതിച്ചിരുന്നില്ല.. ആ അവളുടെ കഴുത്തിൽ നിന്ന.. നീ അത് അത് പൊട്ടിച്ചത്... അത് ഞങ്ങൾ ഒക്കെ അത്രേം പറഞ്ഞിട്ട്... അവർ പോയതും എന്നോട് പറയുന്ന ശ്രീയെ ഞാൻ ഒന്ന് നോക്കി...

പിന്നെ ഞാൻ എന്ത് വേണം അവളെയും നിവിയെയും safe ആക്കനെ ഞാൻ ശ്രെമിച്ചോള്ളൂ.. പക്ഷെ അവൻ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല... അഹ്... എന്തായാലും അവളെ കുറ്റം പറയാൻ പറ്റില്ല.. (Vishnu) അത് ശെരിയാ.. എത്ര പ്രശനം വന്നാലും നിച്ചു ആ താലിയിൽ കൈ മുറുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. അന്ന് നിങ്ങൾ വരാതായപ്പോൾ.. ഒക്കെ.. ഞാൻ കരുതി ക്രിസ്ത്യൻ ഭാഗത്തു ഇങ്ങനെ താലിയിൽ മഹത്വം വെക്കില്ല എന്ന്... (Krishna) താലിക്ക് അങ്ങനെ ജാതിയോ മതമോ ഇക്ക കൃഷ്ണ... അതിന് ഒരൊറ്റ വികാരമേ ഒള്ളു പ്രണയം വിശ്വാസം... അത് തല്ലിക്കെടുത്താൻ ഒരു പെണ്ണും തയ്യാറാക്കില്ല.. അതിപ്പോ അത് കെട്ടിയവൻ ആണെങ്കിൽ പോലും... വാ.. നമുക്ക് എന്തായാലും പോകാം.. അല്ല ചേട്ടാ അവർ ആ ശ്രീജിത്ത്‌ ഒക്കെ..? (Vishnu) അവർക്ക് ഉള്ളത് എന്റെ ആൾക്കാർ കൊടുത്തോളും നമുക്ക് പോകണം അവരെ കാണാൻ... കാണണമല്ലോ... ഒരു ചിരിയോടെ ഞാൻ പറഞ്ഞു നിർത്തുമ്പോൾ എന്നേ നോക്കി നിന്നവരുടെ മുഖത്ത് നിന്ന് തന്നെ എനിക്ക് മനസിലായി അവർക്ക് ഞാൻ ഉദേശിച്ചത് മനസിലായി എന്ന് അത് അവരിലും വെക്തം ആയിരുന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story