❣️എന്റെ പ്രാണനായ് ❣️: ഭാഗം 45

ente prananay

രചന: ചിലങ്ക

ഞാൻ പഠിച്ചത് ലൺണ്ടൻ ആണ്.. അത്യാവശ്യത്തിന് പഠിക്കുന്ന കൂട്ടത്തിൽ തന്നെ ആയിരുന്നു.. അത് കൊണ്ട് തന്നെ നല്ല രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു.. പഠനം എല്ലാം കഴിഞ്ഞു experince കിട്ടാൻ ആയി ഞാൻ അവിടെ തന്നെ ഉള്ള ഒരാളുടെ കമ്പനിൽ work ആരംഭിച്ചു.. വിശ്വൻ കർത്താ... സ്വന്തം കഴിവ് കൊണ്ടും മാത്രം ബിസിനസ്‌ ഉയർത്തിയ ആൾ.. ആൾക്ക് ഒരു wife ആണ് കല്യാണി അവരുടെ മകൾ ദീപ്തി വിശ്വ...ഞാൻ ചെല്ലുമ്പോൾ ആണ് ചേച്ചിയുടെ ഡെലിവറി കഴിഞ്ഞത്.. ആരും കൊതിക്കുന്ന ഒരു കൊച്ചു കുടുംബം.. അദ്ദേഹം അങ്ങനെ ആരോടും പെട്ടന്ന് കൂടില്ല... എന്നാൽ എന്നോട് പെട്ടന്ന് കൂട്ട് ആയി..

അവർ എന്നെ സ്വന്തം എന്ന പോലെ പരിചരിച്ചു... പെട്ടന്നാണ് ഞങ്ങളുടെ ഓഫീസിലേക്ക് ഒരാൾ കടന്നു വന്നത്.. അവൻ വന്നപ്പോ അധികം മതിപ്പ് ഒന്നും ഇല്ലെങ്കിലും അവന്റെ ജോലിയിലുള്ള ആത്മാർത്ഥതയും നിറഞ്ഞുനിൽക്കുന്ന പുഞ്ചിരിയും ഞങ്ങളളുടെ അടുത്തേക്ക് അവനെ കൂടുതൽ അടുപ്പിച്ചു.. ശ്രീറാം അവന്റെ കൂടെ ഒരാൾ കൂടെ ഉണ്ടായിരുന്നു അവനെയും അവന്റെ അനിയനെയും അനാഥരാക്കാതെ എടുത്ത് വളർത്തിയത് അയാൾ ആണത്രേ..

അവരുടെ ചാച്ചാൻ.. കോശി.. ഞങ്ങൾക്ക് അയാളോട് ബഹുമാനം ആയിരുന്നു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. സന്തോഷം അലതല്ലി.. അതിന്റെ ഇടയിൽ എന്റെ കുടുംബത്തെ അവർക്ക് ഞാൻ പരിചയപ്പെടുത്തി കൊടുത്തു.. കിച്ചു അവൾ പറഞ്ഞു കെട്ടും അവരുടെ ഫോട്ടോസ് എല്ലാം കൊണ്ടും ഞാനും പ്രണയിച്ചിരുന്നു ആ നർത്തകിയെ.. നിഖിത.. എപ്പോഴാണെന്ന് അറിയില്ല ആദ്യം ഒക്കെ ഒരു കളിയായിരുന്നു പിന്നെപ്പിന്നെ എന്റെ മനസിലും അവൾ ഇടം പിടിച്ചു.. പറച്ചു കളയാൻ പറ്റാത്ത വിധംതന്നെ.. ദിവസങ്ങൾ കടന്നു... എന്റെ ഉള്ളിലെ പ്രണയവും ഒപ്പം ശ്രീറാം ആയുള്ള ഞങ്ങളുടെ കൂട്ടുകെട്ടും വളർന്നു..

വിശ്വയുടെ കമ്പനിയിൽ ഞാൻ അറിയാതെ പല കല്ലാതിരുമറികളും നടന്നു... അതൊക്കെ ഞാൻ മുളയിലേ നുള്ളി.. തെറ്റ് കണ്ടാൽ ദേഷ്യപ്പെടും..എത്ര പറഞ്ഞാലും കേട്ടില്ലേൽ അവരെ അങ്ങ് തീർക്കും.. അങ്ങനെ ഇരിക്കെ. ആണ് പെട്ടന്ന് കല്യാണി ചേച്ചിയുടെയും മകളുടെയും മരണവാർത്ത ഞങ്ങളെ തേടി എത്തിയത്... അത് ഞങ്ങളെ ആകെ തകർത്തു.. 1½ വയസ് മാത്രം പ്രായം ആയ ഒരു പിഞ്ചു കുഞ്ഞു ആ കുഞ്ഞിന്റെ ചിരി അതൊക്കെ ഓർക്കും തോറും.. ചേച്ചിക്ക് ആത്മഹത്യാ ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിട്ടില്ല..

പിന്നെന്തിന് എന്ന ചോദ്യം എന്നിൽ ഉയർന്നു... പിന്നീട് മാസങ്ങൾ ഞങ്ങൾ കടന്നു പോയി.. ഒരു ദിവസം അറിഞ്ഞു.. ശ്രീറാം അവനും അവന്റെ ചാച്ചനും കൂടെ rape ചെയ്ത് കെട്ടി തൂക്കിയത് ആണെന്ന്.. അന്വേഷണം ചെന്ന് നിന്നത് ആ ഫ്ലാറ്റിലെ സെക്യൂരിറ്റിയിൽ ആയിരുന്നു.. അയാളെ ശെരിക്കൊന്ന് കുടഞ്ഞപ്പോ സത്യം പുറത്ത് വന്നു... ആദ്യം ഞങ്ങളും വിശ്വസിച്ചില്ല... പക്ഷെ..അയാളുടെ പറച്ചിലുകൾ.. എന്റെ മുന്നിലേക്ക് അവൻ വന്നു പതിച്ചു.. പറയടാ പന്ന മോനെ എന്തിന് വേണ്ടി ആർക്ക് വേണ്ടി നീ. ആ പാവം പിടിച്ച പെണ്ണിനെ... ഞാൻ അല്ല.. സാറെ.. ഞാൻ അല്ല.. എന്നാൽ പറ ആര്... അത്.. പിന്നെ.. നീ പറഞ്ഞില്ലേൽ നിനക്കും ഉണ്ടല്ലോ രണ്ട് പെണ്മക്കൾ തീരും രണ്ടും ഓർത്തോ.. അയ്യോ സാറെ ഞാൻ പറയാം.. അത് ശ്രീറാം സാർ.. കേട്ടത് വിശ്വസിക്കാൻ എനിക്ക് സാധിക്കുണ്ടായിരുന്നില്ല..

എന്റെ കൈ അവന്റെ കോളറിൽ നിന്നും അയന്നു.. പെട്ടന്ന് ഓർത്ത പോലെ അവനിലേക്ക് വീണ്ടും കൊടുത്തു.. കള്ളം പിടിച്ചപ്പോ വീണ്ടും കള്ളം പറയുന്നോടാ... അല്ല സാറെ ഞാൻ സത്യമാ പറഞ്ഞെ.. ഇനി എന്നെ തല്ലല്ലേ... അന്ന് ശ്രീറാം സാർ എന്നെ വന്ന് കണ്ടു ലക്ഷങ്ങൾ താന്നു മകളുടെ കല്യാണം ആയിരുന്നു.. അതുകൊണ്ട് തന്നെ ഞാൻ വാങ്ങി.. എന്നോട് ഒന്ന് മാത്രേ പറഞ്ഞോളു.. ആ വാതിൽ തുറന്ന് കൊടുക്കണം ഒപ്പം ഒരു മയക്കു മരുന്ന് അടങ്ങിയ ജ്യൂസ്‌ ആ മോളെ കൊണ്ട് കുടിപ്പിക്കണം.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story