❣️എന്റെ പ്രാണനായ് ❣️: ഭാഗം 47

ente prananay

രചന: ചിലങ്ക

നേരം 3:00 ആയിരുന്നു കോളേജിൽ എത്തിയപ്പോൾ, എന്നെ ഇറക്കി ആഷി കാർ park ചെയ്തു വന്നു.. ഞങ്ങൾ രണ്ടാളും കൂടെ ഓഫീസിലേക്ക് നടന്നു... Sunday ആയത് കൊണ്ട് ആരും ഇല്ലായിരുന്നു.. ഓഫീസ് പ്രവർത്തിക്കും എന്ന് പറഞ്ഞതുകൊണ്ടാണ് ഇങ് പോന്നത്.. നാളെ ഐശ്വര്യമായി ജോലി തുടങ്ങാലോ... വലിയ കോളേജ് ആണ്...രണ്ടാമത്തെ നിലയിൽ ആണ് ഓഫീസ് അതുകൊണ്ട് തന്നെ ഞങ്ങൾ അവിടേക്ക് നടന്നു.. May coming sir വാതിൽ കൊട്ടി വിളിച്ചപ്പോ അകത്തേക്ക് ക്ഷണിച്ചു ഒരു 60 കൂടുതൽ പ്രായം തോന്നിക്കും പക്ഷെ ചർമം അത് പറയില്ല.. എന്നപോലെ... അതായത് രമണ... താടി മുടി മീശ ഒക്കെ നല്ല കട്ട വെള്ള നിറം... കോട്ടും സൂട്ടും ഒക്കെ ഇട്ടാണ് ഇരിപ്പ്.. നിഖിത...? എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു Yes sir അകത്തേക്ക് കേറിക്കൊണ്ട് ഞാൻ പറഞ്ഞു.. ആഷി കയറുന്നില്ല പറഞ്ഞു പുറത്ത് തന്നെ നിന്നു.. Okei fine sit Thanku sir അതും പറഞ്ഞു ഞാൻ certificates ഒക്കെ അദ്ദേഹത്തിന് നീട്ടി അയാൾ വളരെ നന്നായി അതൊക്കെ നോക്കുന്നുണ്ട്.. എന്റെ കണ്ണ് ആ ഓഫീസ് ചുറ്റിലും കണ്ണോടിച്ചു.. അയാൾ ഇരിക്കുന്ന കസേരക്ക് തൊട്ട് പുറകിൽ ആയി ഈശോയുടെ ഒരു photo മാല ഇട്ട് വെച്ചിരിക്കുന്നു..

അതിന്റെ നേരെ താഴെ ഒരു ടേബിൾ.. അതിൽ ജഗ്ഗിൽ വെള്ളം ആണ് വെച്ചിരിക്കുന്നത്... വേറെ ഒന്നും ഇല്ല.. അവിടെന്ന് മാറി ഒരു സെറ്റി, അപ്പുറത്തു ഒരു ഫ്രിഡ്ജ്, പിന്നെ അവിടെന്നും മാറി ഒരു ചെറിയ റൂം ഉണ്ട്.. പക്ഷെ ആ ഡോർ അടച്ചു വെച്ചിരിക്കാണ്.. അതുകൊണ്ട് അതിന്റെ ഉള്ളിൽ എന്താണെന്ന് അറിയില്ല...പിന്നെ എന്റെ കണ്ണ് ഉടക്കിയത് പണിക്കർ എന്ന് എഴുതിയ name ബോർഡിൽ ആണ്.. ഈശോ, പണിക്കർ അത്ര മാച്ച് ഇല്ല ഫോട്ടോയിലേക്കും name ബോർഡിലേക്ക് നോക്കികൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു എന്റെ കണ്ണ് അവിടേക്ക് പോയത് കൊണ്ടോ എന്തോ അദ്ദേഹം എന്നോട് ചോദിച്ചു.. നിഖിത ആധികേശവയിൽ ആണല്ലേ job ചെയ്തിരുന്നത്.. Yes sir Ah ok നാളെ ജോയിൻ ചെയ്തോളു.. നാളെ ആണ് പുതിയ sir ജോയിൻ ചെയ്യുന്നത്.. പുതിയ sir? Yes ഞാൻ വെറും ഒരു നോട്ടപ്പുള്ളി ആണ്.... ഇതിന്റെ real ഓണർ ആണ് നാളെ മുതൽ ഈ സീറ്റിൽ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.. Ooh.. നിഖിതക്ക് പരിജയം ഉണ്ടാകും ആളെ... ഓഹ് എങ്ങനെ?? അതൊക്കെ നാളെ കാണുമ്പോ അറിയാം..മോൾക്ക് താമസിക്കാൻ.. പെട്ടന്ന് മോളെന്നു കേട്ടപ്പോൾ എനിക്ക് എന്തോ ഒരു ആശ്ചര്യം വന്നു..

പിന്നെ അത് മാറ്റി ഞാൻ തുടർന്നു.. നോക്കുന്നുണ്ട്.. Oh..ഒരു flat ഉണ്ട് എവിടെ ഈ കോളേജ് ഓൺറിന്റ ആണ് മോൾക്ക് വിരോധം ഇല്ലെങ്കിൽ.. അവിടെ താമസിക്കാം.. അത് പിന്നെ സാർ.. എനിക്ക് ഒറ്റക്ക് ആണ് വേണ്ടത് share എനിക്ക് താല്പര്യം ഇല്ല.. ഏയ് ഇത് ഒറ്റക്ക് തന്നെ ആണേ.. ഞാൻ വിളിച്ചു പറയാം.. മോൾ അവിടേക്ക് ചെന്നേക്ക്. ഇതാ ഈ അഡ്രെസ്സ് വെച്ചു പൊയ്ക്കോളൂ... എന്റെ കയ്യിലേക്ക് ഒരു card വെച്ച് തന്ന് അദ്ദേഹം പറഞ്ഞു... ഞാൻ പുഞ്ചിരിയോടെ അത് സ്വീകരിച്ചു.. മോൾക്ക് നാളെ വരുമ്പോ ക്ലാസ് അറിയണ്ടേ നമ്പറിലേക്ക് timetable ഒക്കെ അയച്ചേക്കാം ഞാൻ.. ആഹ്‌ ok sir.. Okei പിന്നെ മോളെ 2 വർഷം കഴിയാതെ മോൾക്ക് ഈ ജോലിയിൽ നിന്നും കാരണം ഇല്ലാതെ മാറാൻ പറ്റില്ലാട്ടോ അങ്ങനെ ആണ് ഫയൽ Okei sir.. അതും പറഞ്ഞു സാറിന് ഒരു പുഞ്ചിരി നൽകി ഞാൻ അവിടെ നിന്നിറങ്ങി.. എന്തായി?? ഇറങ്ങിയതും ആഷി ചോദിച്ചു.. എന്താകാൻ നാളെ ജോയിൻ ചെയ്യുക.. ആഹ്‌... നാളെ ആണത്രേ പുതിയ ആൾ ജോയിൻ ചെയ്യുന്നേ.. എന്നോട് പറഞ്ഞു ഇവിടെ ഒരു flat ഉണ്ട്...അവിടേക്ക് മാറിക്കോളാൻ.. ആഹ്‌ അത് നല്ല flat ആണ്.. നീ പൊയ്ക്കോ.. അതെങ്ങനെ നിനക്ക് അറിയാം? എന്ത്?? അത് നല്ല flat ആണെന്ന്... 😒

അ...ല്ല കോ..ളേ...ജിന്റെ അല്ലെ അപ്പൊ ആകുമല്ലോ... അല്ലെ...? 😁 ആഹ്മ്മ്മ് ആകും ആകും.. നീ വാ.. നമുക്ക് ഈ അഡ്രെസ്സ് വെച്ച് അവിടേക്ക് പോകാം അതും പറഞ്ഞു ഞങ്ങൾ അഡ്രെസ്സ് തന്ന വഴി പോയി.. Flat അത്യാവശ്യത്തിന് വലുപ്പം ഉണ്ട്.. Second last ഫ്ലോർ ആണ്.. 🤧അതാണ് പ്രശനം.. അവിടെ സെക്യൂരിറ്റിയോടും മറ്റും സംസാരിച്ചു ഞങ്ങൾ ഫ്ലാറ്റിലെ ചാവി വാങ്ങി അവിടേക്ക് പോയി.. എനിക്ക് bag ഒക്കെ ഉള്ളിൽ ആക്കി തന്ന് ആഷി യാത്ര പറഞ്ഞു ഇറങ്ങി... പിന്നെ ഒരു ഒന്നന്നര പണി ആയിരുന്നു. ഫുൾ cleaning ആയിരുന്നു... എല്ലാം ഒതുക്കി വെച്ചു ചുറ്റും ഒന്ന് നോക്കി.. നല്ല വൃത്തിയുള്ള flat 😁 .. വെള്ള പെയിന്റ് അതിനൊത്ത വെള്ള കളർ കർട്ടൻ ആണ്.. Main ഡോർ തുറന്നാൽ ചെന്നെത്തുന്നത് വലിയ വിശാലമായ ഹാളിലേക്ക് ആണ്.. ആ ഹാളിൽ സൈഡിൽ ആയി ചെറിയ ഒരു work ചെയ്തിട്ടാണ് അടുക്കള തിരിച്ചിരിക്കുന്നത്.. അടുക്കളയിൽ നിന്നും ഹാളിലേക്കു നല്ല വൃത്തി ആയി കാണാം.. അത് രണ്ടും രണ്ടാക്കിയിരുന്ന ടേബിൾ പോലെ ആണ് ആ സ്ഥലത്ത് money പ്ലാന്റ് വെച്ചിട്ടുണ്ട്... ഹാളിൽ ഒരു ബാൽകണി പോലെ ഉണ്ട്.. അവിടെ നിന്ന് നോക്കിയാൽ നല്ല view ആണ് നല്ല കാറ്റും..., ഒരു റൂം മാത്രമേ ഒള്ളു.. വലിയ ഒരു കിങ് ബെഡ് ആണ്... ഒരു ടേബിൾ സൈഡിയിൽ ആയി വെച്ചിട്ടുണ്ട്.. അതിന് ഒരു കസേര..

കാട്ടിലിനോട് ചേർന്ന് ഒരു കൊച്ചു ടേബിൾ അതിൽ ഒരു dimlight, റൂമിൽ ഉണ്ട് ഒരു ബാൽകണി അവിടേക്ക് ചെന്നാൽ ഹാളിലെ ബാൽകണിയേക്കാൾ കാറ്റും, കുറച്ചു ചെടികളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്, പിന്നെ താഴെ നിന്നും വളർന്നു വരുന്ന ഒരു മുല്ലപൂവള്ളിയും ഉണ്ട്.. അതിൽ നിന്നും കാറ്റിൽ കയിച് നല്ല മുല്ലപ്പൂ ഗന്ധം... Uff feeling... Good❣️ എന്തായാലും flat കൊള്ളാം.. പക്ഷെ കഴിക്കാൻ ഉണ്ടാക്കാൻ സാധനം ഒന്നും ഇല്ല.. രണ്ട് ദിവസം കഴിഞ്ഞു ആരെലും പരിചയപെട്ടു പുറത്ത് പോയി വാങ്ങാം.. അതും പറഞ്ഞു നല്ല ക്ഷീണം ഉള്ളതിനാൽ ഋതു തന്നയച്ച ഒരു കൂടെ കുഴലപ്പം അങ്ങ് തീർത്തു.. സുഗമായി കിടന്നു... ഫോൺ അടിക്കുന്ന ശബ്‌ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.. നോക്കുമ്പോ ഋതു calling... Helo... ഉറക്ക ചാവയോടെ ഞാൻ പറഞ്ഞു.. ആഹ്‌ പെണ്ണെ നീ എഴുന്നേറ്റില്ലേ.. ഇന്ന് first day അല്ലെ.... അതിന് time ആയോ റിതുകുട്ടി.. പുതപ്പിന്റെ അടിയിലേക്ക് ഒന്നുംകൂടെ നിരങ്ങി കേറി ഞാൻ ചോദിച്ചു.. ആഹഹാ.. ഞങ്ങൾ ഹോസ്പിറ്റൽ പോകാൻ ഇറങ്ങി.. എഹ്..... എഹ്ഹ്ഹ്...??? ആഹ്‌.. സമയം 8:00 കഴിഞ്ഞു... അയ്യോ ഋതു ഞാൻ വൈകിട്ട് വിളിക്കാം നീ വെച്ചോ bie... അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് കട്ടിലിലേക്ക് തന്നെ ഇട്ട് ഞാൻ കുളിക്കാൻ കയറി എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ 9:00 ആകുന്നു... പിന്നെ ഒന്നും നോക്കിയില്ല സാരി ഉടുക്കാൻ ഒന്നും സമയം ഇല്ല,

ഒരു ബിസ്ക്കറ്റ് പൊട്ടിച്ചു കഴിച്ചെന്നു വരുത്തി വാതിൽ പൂട്ടി സെക്യൂരിറ്റിയെ ഏൽപ്പിച്ചു കോളേജിലേക്ക് വിട്ടു.. Bus നോക്കി നിന്ന് സമയം കളയണ്ടല്ലോ കരുതി ഒരു auto വിളിച്ചു അങ്ങ് പോയി... കോളേജിൽ എത്തിയപ്പോൾ കുട്ടികൾ വന്നു തുടങ്ങി..10:00 ക്ക് അന്വേഷണം ക്ലാസ്സ്‌ ഇപ്പോൾ 9:45 ഞാൻ വേഗം പ്രിൻസിപ്പൽ റൂമിലേക്ക് വിട്ടു.. ഇന്ന് ആ പണിക്കർ സാർ അല്ല...പുതിയ ആൾ ആണ്... എന്റെ first impression പോയല്ലോ കർത്താവെ എന്ന് പറഞ്ഞു ചെന്ന് വാതിലിൽ മുട്ടി.. ധിർത്തി കാരണം ശ്വാസം പോലും നേരാവണ്ണം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... എങ്ങനെ ഒക്കെയോ ഓഫീസ് മുന്നിൽ എത്തി ആണ് വാതിൽ മുട്ടിയത്... Yes coming നല്ല കേട്ടു പരിജയം ഉള്ള ശബ്‌ദം പക്ഷെ ഭയങ്കര ഗംഭീര്യത... എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്ന് വിചാരിച്ചു ഞാൻ അകത്തേക്ക് കയറി... പക്ഷെ വാതിൽ തുറന്നത് അവിടെ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ കാറ്റ് അഴിച്ചു വിട്ട ബലൂൺ കൂട്ടായി... 😒 •••••••••••••••••••••••••••••••••••••••••• രാത്രി ഫ്രണ്ടിന്റെ വീട്ടിൽ ആണ് തങ്ങിയത്.... പിന്നെ flat എടുക്കാം എന്ന് കരുതിയിട്ട്.... രാവിലെ തന്നെ പെണ്ണിനെ ഞെട്ടിക്കാൻ ഒന്ന് wait ഇടാൻ ഒക്കെ ആയിട്ടാണ് നേരത്തെ വന്ന് ഓഫീസിൽ കേറിയത്..

നല്ല സ്വീകരണം ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ പ്രതീക്ഷിച്ച ആളെ കണ്ടില്ല... അതിന്റെ നിരാശ ഉണ്ടായിരുന്നു... സമയം 9:45 ആയിട്ടും ആൾ കാണാൻ ഇല്ല.. വെറുതെ ഒന്ന് ക്യാമറ check ചെയ്തപ്പോ ഓടി പെടച്ചു വരുന്നുണ്ട് കക്ഷി... അത് കണ്ടും അത്രെയും നേരം ഇല്ലാതിരുന്ന ഒരു കൊച്ചു പുഞ്ചിരി എന്നിൽ സ്ഥാനം പിടിച്ചു... ശ്വാസം എങ്ങനെയൊക്കെ തത്രപ്പാഡിൽ ആക്കിയാണ് may comin എന്ന് ആ ശബ്‌ദം കേട്ടപ്പോ തന്നെ മനസിലായി.. അടുത്ത് നിൽക്കുന്ന പണിക്കർ സാറിനോട് ഒന്ന് sight അടിച്ചു കാണിച്ചു ഞാൻ permission കൊടുത്തു.. എന്നെ കണ്ടതും വാതിൽ തുറന്ന ആൾ കാറ്റ് അഴിച്ചു വിട്ട ബലൂൺ കൂട്ട് ആയി പോയി.. അത് കണ്ട് സത്യം പറഞ്ഞാൽ ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഗൗരവത്തിൽ തന്നെ ഇരുന്നു... എന്താ അവിടെ നിന്നത് comenon.. ഞാൻ പറയുന്നത് കേട്ടതും പണിക്കർ സാറിനെ ദയനീയം ആയി ഒന്ന് നോക്കി.. ഈ ചതി എന്നോട് വേണ്ടായിരുന്നു എന്നായിരുന്നു ആ നോട്ടം 😂 പിന്നെ ശ്വാസം ഒന്ന് ആന്നുവലിച്ചു സ്വയം നിയന്ത്രിച്ചു അവൾ മുന്നിലേക്ക് വന്നു.. Gudmrng sir.. Gudmrng... Sit... അത് പറഞ്ഞതും പെണ്ണ് ഒന്ന് ഇരുന്നു.. ചുരിദാർ ആണ് വേഷം...

ആരെയോളം ഉള്ള മുടി മുടഞ്ഞു ഇടത് side വഴി മുന്നിലേക്ക് ഇട്ടിട്ടുണ്ട്.. ഷാൾ one side ആണ്,കുഞ്ഞി പൊട്ടും, ചെറുതായി കണ്ണ് എഴുതി എന്ന് പറയാൻ പാകത്തിന് കണ്ണും എഴുതിയിട്ടുണ്ട്.. കുരിശ് ലോക്കറ്റ് ഉള്ള ഒരു കുഞ്ഞി മാല ആണ് ഇട്ടിരിക്കുന്നത്... Sir.... അവൾ വിളിച്ചപ്പോൾ ആണ് ഞാൻ അവളിൽ നിന്ന് കണ്ണ് എടുത്തത്.. അവളെ നോക്കിയപ്പോൾ അവൾ സംശയത്തോടെ എന്നെ നോക്കുന്നുണ്ട്.. ഇയാൾ സാരി ഉടുത്താൽ മതി.. കുറച്ചു മെച്ചൂരിറ്റി തോന്നിക്കോട്ടെ... Okei?? ഞാൻ ചോദിച്ചതും എന്നെ ഒന്ന് കോർപ്പിച്ചു നോക്കിയിട്ട് yes എന്ന് പറഞ്ഞു.. ഇയാളുടെ ഫാമിലി ഒക്കെ? ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു ഒരു രസം.. 😌 പാലക്കാട്‌.. ഓഹ് married ആണല്ലേ.... സർട്ടിഫിക്കറ്റിൽ എബി എന്നാ name കണ്ടപ്പോൾ ഞാൻ ചോദിച്ചു.. അവിടെ അല്ല എന്ന് പറയാൻ പറ്റില്ലാലോ വീണ്ടും ഒരു മനസുഗം.. 😁 Yes Okei husbed എന്ത് ചെയ്യുന്നു? ബിസിനസ്‌.. മടിച്ചു മടിച്ചു ആണെങ്കിലും പെണ്ണ് പറഞ്ഞു 😂 സർട്ടിഫിക്കറ്റ് ഒന്ന് നോക്കി എന്ന് വരുത്തി ഞാൻ തിരികെ നൽകി.. രജിസ്റ്റർ നീട്ടി.. അതിൽ സൈൻ ചെയ്തു.. അവൾ സൈൻ ചെയ്യാൻ കുനിന്നപ്പോൾ പണിക്കരെ നോക്കിയപ്പോൾ ആൾ ഇരുന്ന് ചിരിക്കാ.. 😂

ഒപ്പ് ഇട്ടതും അവൾ ഇറങ്ങി ഞാൻ book എടുത്തു കൊടുക്കാനും ക്ലാസ്സ്‌ കാണിക്കാനും മറ്റും പണിക്കരെ അവളുടെ കൂടെ പറഞ്ഞു വിട്ടു... ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ഞാൻ കസേരയിലേക്ക് ചാഞ്ഞു.. •••••••••••••••••••••••••••••••••••••••••• ഇയാൾക്ക് എന്താ കേരളം മൊത്തം കോളേജ് ആണോ.? ദൈവമേ ഇനി ഞാൻ എങ്ങനെ നോക്കും മുഖത്ത്..?? എന്താ മോൾ പറയുന്നേ..? ഓരോന്ന് പിറുപിറുത് പുറത്ത് തന്നെ നിൽക്കുന്ന എന്നോട് പണിക്കർ സാർ ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു... ഏയ് ഒന്നുമില്ല ഞാൻ.. ആഹ്മ്മ്മ്... മനസിലായി.. മോൾ വാ ഞാൻ ക്ലാസ്സ്‌ കാണിച്ചുതരാം.. ആഹ്മ്മ്‌... അതും പറഞ്ഞു ഞാൻ സാറിന്റെ പിന്നാലെ പോയി... Book എന്നെ ഏൽപ്പിച്ചു ഒരു ക്ലാസ്സ് എനിക്ക് കാണിച്ചു തന്നു.... ഞാൻ വരണോ? ഏയ് വേണ്ട സാർ ഞാൻ പൊയ്ക്കോളാം.. ആഹ്മ്മ്‌.. മോൾക്ക് ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഏയ് ഇല്ല സാർ... എനിക്ക് ഇതൊക്കെ ഷീലം ആണ്.. ആഹ്മ്മ്‌.. ഇനിപ്പോ പേടി ഉണ്ടെങ്കിലും പേടിക്കണ്ടാട്ടൊ.. എഹ്ഹ..? ഏയ് ഒന്നുല്ല.. മോൾ തുടങ്ങിക്കോ.. അതും പറഞ്ഞു എന്നെ നോക്കി ഒന്ന് ചിരിച്ചു സാർ തിരിഞ്ഞു നടന്നു... ആദ്യത്തെ ക്ലാസ്സ്‌ തന്നെ എന്നാൽ ആകുന്ന വിതം തകർത്ത് അങ്ങ് പഠിപ്പിച്ചു...

കുട്ടികളും ആയി നല്ലപോലെ അടുത്തു... ഒരു ടീച്ചറുടെ വിജയം അവിടെ ആണല്ലോ.. അത് പൂർത്തീകരിച്ച സന്തോഷത്തിൽ ആണ് staff റൂമിലേക്ക് കയറി പോയത്.. അപ്പൊ അവിടെ എല്ലാ teachers കൂടി നിൽക്കുന്നു.. അവിടെ എന്താ നടക്കുന്നെ എന്നറിയാൻ ഞാനും അവർ കൂടിയ സ്ഥലത്തേക്ക് നടന്നു.. ഒരു കസേരയെ പൊതിഞ്ഞു പിടിച്ചാണ് നിർത്താം.. അയാൾ എങ്ങനെയാ ചൂടൻ ആണോ? (Smrithi) ആണോ എന്നോ വല്ലാത്ത ഒരു സ്വഭാവം.. ഭയങ്കര strict ആണ്... പണിക്കർ സാറിനെ പോലെ അല്ലെ അല്ല.. നിങ്ങൾ ഒക്കെ എന്തായാലും പെട്ടു.. അത് കേട്ടതും എല്ലാവരുടെയും മുഖത്ത് ഒരു നിരാശ വിരിയുന്നത് ഞാൻ അറിഞ്ഞു.. എല്ലാവരും അവരുടേതായ സീറ്റിൽ പോയി ഇരുന്നു ഒപ്പം ഞാനും.. അതേ.. നിങ്ങൾക്ക് ഒക്കെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്.. സാർ.. എല്ലാവരും അപ്പോൾത്തന്നെ പോരെ റൂമിലേക്ക്.. അതും പറഞ്ഞു അയാൾ പോയി.. അതാരാ..? വലിയ കാര്യത്തിൽ സംസാരിച്ചു പോകുന്ന ആളെ നോക്കി ഞാൻ അടുത്തിരിക്കുന്ന ടീച്ചറോട് ചോദിച്ചു.. അത് ഇവിടുത്തെ പിയൂൺ ആണ്.. ഓഹ്.. പുതിയത് ആണല്ലേ.. അതേ.. 😊 ആഹം.. എന്താ പേര്? നിഖിത ഇയാളുടെയോ? സ്മൃതി രാകേഷ് ആഹ്‌..

ഈ കോളേജിന്റെ ഓണർ തന്നെ അല്ലെ പ്രിൻസിപ്പൽ ആയിട്ട് ജോയിൻ ചെയ്തിരിക്കുന്നെ അതിന്റെ വിശേഷം ആണ് നേരത്തെ കേട്ടത്.. ഓഹ്... ആൾ ചൂടൻ ആണോ ആണെന്നല്ലേ പറയുന്നേ പിയൂൺ.. നമുക്ക് നോകാം... ആൾ ചൂടൻ ആണ് പക്ഷെ കാണാൻ അടാർ look ആണ്.. പെട്ടന്ന് ഒരു ശബ്‌ദം ഞങ്ങൾക്കിടയിലേക്ക് വന്നപ്പോഴാണ് ഞാൻ സൈഡിലേക്ക് ശ്രദ്ധിച്ചത്.. സാരി ആണ് വേഷം,ബ്ലൗസ് ആണേൽ നല്ലപോലെ modern ആയാണ് തയ്ച്ചിരിക്കുന്നത്,ചുണ്ടിലും കവിളിലും ഒക്കെ ചുമപ്പിച്ചിട്ടുണ്ട്, ആൾ over modern ആണെന്ന് സാരം.. മുടി തോളോട് ചേർത്ത് വെട്ടി ഇട്ടിരിക്കുന്നു.. ഹായ് i am ജൂലി... എന്റെ നേർക്ക് കൈ നീട്ടി പറഞ്ഞപ്പോ ഞാൻ ചിരിച്ചുകൊണ്ട് കൈ കൊടുത്തു.. Helo i am നിഖിത ഓഹ്... Do you know one thing?? എഹ്ഹ??? ഈ സാറിന്റെ കമ്പനിയിൽ ഞാൻ work ചെയ്തിട്ടുണ്ട്... കഴിഞ്ഞ year ആണ് ഞാൻ ഇവിടെ ജോയിൻ ചെയ്തത്.. ഓഹ്... ആളുടെ സംസാരം കേട്ടപ്പോ മലയാളം അറിയില്ലേ എന്ന് തോന്നിപ്പോയി.. 😂 ആൾ പാവം ആണ്...smart and active person.. ഞങ്ങളുടെ ഓഫീസിലെ എത്ര പെണ്ണുങ്ങൾ പുറകെ നടന്നു അറിയോ..no mind... ഹാവു... ഞാൻ ഒന്ന് പേടിച്ചു.. ഒരു നിമിഷത്തേക്ക് ഞാൻ ഒന്ന് സംശയിച്ചു.. ബട്ട്‌ എന്നെ വലിയ കാര്യം ആണ്.. പക്ഷെ ഇവിടെ വന്നപ്പോൾ എല്ലാവരുടെ മുന്നിലും കാണിക്കണ്ടല്ലോ കരുതീട്ടാണെന്ന് തോന്നുന്നു അധികം close ആകുന്നില്ല...

എഹ്ഹ.. എന്റെ കർത്താവെ... ഇത് എനിക്ക് ഒരു പാര തന്നെ ആണ്.. അത് അറിഞ്ഞുകൊണ്ട് തന്നെ ഞാൻ ചോദിച്ചു.. Are u married? No... Never എന്നെ കണ്ടാൽ പറയുമോ married ആണെന്ന് 😌... ഓഹ്.. ഏയ് ഇല്ല പറയെ ഇല്ല... ആഹ്മ്മ്മ് എല്ലാരും പറയും 😌 ആ പെണ്ണുപിള്ളയുടെ പിന്നീട് ഉള്ള സംസാരത്തിൽ നിന്നെ മനസിലായി ആൾക്ക് എബിയോട് ഉണ്ടെന്ന്.. ജൂലി... അല്ല കോലി ആണ്.. 🤧അങ്ങേര് ഇനി എങ്ങനെ ആകുമോ എന്തോ? 😒 പിന്നീട് ആ പുട്ടും കുറ്റി ഏഴുന്നേറ്റ പോയപ്പോൾ ആണ് ഒരു ആശ്വാസം കിട്ടിയത്... എടൊ താൻ അത് കാര്യാക്കണ്ട.. താൻ പുതിയത് അല്ലേ ഇനി ശീലം ആയിക്കോളും.. അപ്പൊ ഇത് സ്ഥിരം ആണോ.. ആണോ എന്നോ... 😂നല്ല കഥ.. ഞങ്ങൾ മടുത്തു... ഈ സാർ ജോയിൻ ചെയ്ത അപ്പൊ തൊട്ട് തുടങ്ങിയതാ എന്റെ പഴയ സാർ ആണെന്നും എന്നെ തിരിച്ചറിഞ്ഞു കണ്ടപ്പോൾ എന്നും വിശേഷം ചോദിച്ചു എന്നും പറഞ്ഞു... താൻ വന്നപ്പോ ഞങ്ങൾക്ക് ആശ്വാസം അടിപൊളി.. അല്ല ഇയാളുടെ വീട് ഒക്കെ.. എന്റെ വീട് പാലക്കാട്‌ ആണ്.. ഞാൻ ഇപ്പോൾ ഇവിടെ പണിക്കർ സാർ ഒരു flat തന്നു അവിടെ ആണ്.. ഇയാളോ.. ഞാൻ ഇവിടെ തന്നെ ആണ്.. എന്റെ വീട് കൊല്ലം ആണ് എന്റെ husbend വീട്...

ഇവിടെ തന്നെ ആണ്.. ഓഹ് married ആണല്ലേ.. അതേ...ഒരു കുഞ്ഞും ഉണ്ട് ഓഹ് എന്ത് ചെയ്യുന്നു.. കിട്ടു... അവൻ 3 വയസ് ആയിട്ടേ ഉള്ളു.. അമ്മ ഉണ്ടല്ലോ അപ്പൊ അമ്മ നോക്കിക്കോളും... Husbend ഇവിടുത്തെ ഇപ്പോൾ വന്ന സാർ ഇല്ലേ.. അവരുടെ കമ്പനിയിൽ ആണ് work ചെയ്യുന്നത്.. ഓഹ്... അല്ല ഇയാൾ married ആണോ (അതേ എല്ലാരും വരുട്ടോ.. സാർ വന്നു..) എന്ത് പറയണം എന്നറിയാതെ നിൽക്കുന്ന സമയത്ത് ആണ് ദൈവദൂതനെ പോലെ പിയൂൺ അവതരിച്ചത്.. അത് കേട്ടതും എല്ലാവരും പോയി ഒപ്പം ഞാനും സ്‌മൃതിയും.. ഒരു വലിയ റൂമിലേക്ക് ആണ്.. ഞങ്ങൾ ചെന്ന് കയറിയത്.. കുറെ chair ഒതുക്കി വെച്ചിട്ടുണ്ട്.. അതിന്റെ നേരെ എതിർവശം ആയാണ് ഒരു ടേബിൾ അതിൽ എബിയും ഇരിക്കുന്നുണ്ട്.. എന്നെ കണ്ടപ്പോൾ ആലുവ മലപ്പുറത്തു വെച്ചു കണ്ടാ പരിജയം പോലും കാണിച്ചില്ല... അതുകൊണ്ട് അങ്ങനെ മതി എന്ന് ഞാനും തീരുമാനിച്ചു... സ്മൃതി tr കൂടെ അടുത്തൊരു സീറ്റിൽ പോയി ഇരുന്നു... കുറച്ചു നേരം കഴിഞ്ഞതും എല്ലാവരും എത്തി... റൂമിൽ ഒരു നിശബ്ദത പരന്നു.. Gudafter noon all... അതും പറഞ്ഞു അയാൾ കുറെ ഇംഗ്ലീഷ് speech അങ്ങ് നടത്തി... അബധംത്തിൽ പോലും ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കുന്നില്ല... എന്നാൽ ഞാനും നോക്കില്ല.. ഹും... 😤 ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ?ഉണ്ടെങ്കിൽ ആകാം.. അത് അവൻ ചോദിച്ചു എങ്കിലും എല്ലാവരും മൗനം പാലിച്ചു..

Okei next എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... അപ്പൊ ഇത്രേം നേരം കാര്യം അല്ലെ പറഞ്ഞത് 😏(ആത്മ ) സമയം രാവിലെ 9:45 ഇന് എല്ലാ teachers എന്റെ മുന്നിൽ വന്ന് സൈൻ ചെയ്ത് പോകണം.. അത് കഴിഞ്ഞു വരുന്നവർ തക്കതായ കാരണം അതായത് എനിക്ക് വിശ്വസിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള കാരണം പറഞ്ഞാൽ സൈൻ ചെയ്യാം ഇല്ലെങ്കിൽ അന്ന് leave.. അതേപോലെ തന്നെ വൈകിട്ട് 3:30 കഴിയാതെ കാരണം കൂടാതെ പുറത്ത് പോകാൻ പാടുള്ളതല്ല... Next ബഹുമാനം ഇല്ലാതെ ആരുംതന്നെ പെരുമാറാൻ പാടില്ല.. പിന്നെ കോളേജ് പരം ആയുള്ള rules നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു.. പിന്നെ ഇന്ന് എന്റെ പോലെ തന്നെ ഇവിടെ ജോയിൻ ചെയ്ത ആൾ ആണ് miss.നിഖിത അയാളെ ഒന്ന് പരിചയപ്പെടുത്തി തരാം.. നിഖിത പാലക്കാട്‌ക്കാരി ആണ്.. Husbend വീട് എറണാകുളം.. തീർത്തു.. ഇയാളോട് വല്ലതും ആരേലും ചോദിച്ചോ പരിചയപെടുത്താൻ വന്നിരിക്കുന്നു... ഏഴുന്നേറ്റ നിന്ന് അതിനൊക്കെ ഒന്ന് പുഞ്ചിരിക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയുന്നില്ല.. 😒 അയാൾ എന്നെ നാണം കെടുത്തും.. പിന്നെ husbend name എന്താ? അയ്യോ അറിയില്ല അല്ലെ..കോന്ത... എ..ബി ഒന്ന് തപ്പി തടഞ്ഞു ആണെങ്കിലും ഞാൻ പറഞ്ഞു.. ഓഹ്... Okei...

അപ്പൊ teacher രണ്ട് വർഷം എന്തായാലും ഇവിടെ ഉണ്ടാകും പിന്നെ വേണേൽ ടീച്ചർക്ക് resign ചെയ്യാം.. Okei thanku... Nice to meet all.. അതും പറഞ്ഞു അയാൾ ഇറങ്ങി പോയി.. ആ അവസാനം പറഞ്ഞത് രണ്ട് വർഷം എന്നെ ഇവിടെ താനെ തളച്ചിടാൻ ഉള്ള എന്റെ പെട്ടിയുടെ ആണി അല്ലെ.. എന്നൊരു സംശയം.. 😒🤧 ഇയാൾ married ആണല്ലേ... പെട്ടനാണ് സ്മൃതി വന്നുകൊണ്ട് എന്നോട് ചോദിക്കുന്നത് ഞാൻ ഒന്ന് ചിരിച്ചുകൊടുത്തു...അയാൾക്ക് പറയാൻ തോന്നി ഇല്ലല്ലോ പിന്നെന്തിനാ ഞാൻ പറയുന്നത്... അന്നത്തെ ദിവസം എങ്ങനെയൊക്കെ തീർത്തു.... ഫ്ലാറ്റിലേക്ക് പോകാൻ നിൽക്കുകയായിരുന്നു.. സ്മൃതി tr ആയാണ് കൂടുതൽ അടുത്തത് എന്റെ അതേ wave length... 😌 ജൂലി ആണേൽ അപ്പൊ കണ്ടതാ പിന്നെ staff റൂമിൽ വന്നാലും എന്നോട് അങ്ങനെ അധികം മിണ്ടുക ഒന്നുമില്ല..., വേറെ ഒരുപാട് പേരെ പരിചയപെട്ടു... സ്മൃതി ക്ക് husbend വരും എന്ന് പറഞ്ഞതുകൊണ്ട് അവളോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി..ഗേറ്റ് അവിടെ എത്തിയപ്പോൾ ആണ്.. പുറകിൽ നിന്നൊരു വിളി.. നിഖിത.... വിളി കേട്ട ഭാഗത്തേക്ക്‌ ഞാൻ ഒന്ന് തിരിഞ്ഞുനോക്കി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story