❣️എന്റെ പ്രാണനായ് ❣️: ഭാഗം 49

ente prananay

രചന: ചിലങ്ക

മുൻപത്തെ part വായിക്കണേ... ഹമ്മേ..... കട്ടിലിൽ നിന്നും തറയിലേക്ക് വീണുകൊണ്ടായിരുന്നു എന്റെ ഇന്നത്തെ ദിവസം.. കണ്ണ് തിരുമി കട്ടിലിലേക്ക് നോക്കിയപ്പോൾ പെണ്ണ് എന്നെ നോക്കി കണ്ണിരുട്ടുന്നു.. എന്തടി കോപ്പേ.. എന്തിനാ എന്നെ കേട്ടിപിടിച്ചത് അപ്പൊ അത് മാത്രേ കണ്ടള്ളു...? മുഖത്ത് പരമാവധി നാണം വരുത്തി ഞാൻ ചോദിച്ചു.. ഡോ.. താൻ എന്തിനാ എന്നെ കിസ്സിയെ. അത് ഇന്ന കാരണം എന്നൊന്നുമില്ല 😒 അതിന് താൻ എന്റെ ആരാ..? ഓഹ് അപ്പൊ അതാണ് കാര്യം... നീ എന്റെ ഭാര്യ അല്ലെ... 😒 ആയിരുന്നു.. പക്ഷെ ഇപ്പോൾ തന്റെ ആരും അല്ല ഞാൻ.. അത് നീ തീരുമാനിച്ചാൽ മതിയോ? താൻ ഒരുവട്ടം തീരുമാനിച്ചതല്ലേ... ഇനി ഞാനും കൂടെ തീരുമാനിച്ചില്ല എന്ന് വേണ്ട.. ഞാനും തീരുമാനിച്ചു.. എടി അതൊക്കെ തമാശ അല്ലെ എനിക്ക് തമാശ അല്ല.. ഓഹ് ഏത് നേരത്താണോ എന്തോ ഇതിനെ ഒക്കെ തലയിൽ കേറ്റി വെക്കാൻ തോന്നിയത്.. തലക്ക് കയ്യും കൊടുത്തു അത് പറഞ്ഞു തീർന്നപ്പോൾ ആണ് എന്താണ് പറഞ്ഞത് എന്ന ബോധം എനിക്ക് ഉണ്ടായത്.. അപതം പറ്റിയത് പോലെ നാവ് കടിച്ചു തല ഉയർത്തി നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്നുണ്ട്.. ചെറുതായി കണ്ണ് നിറഞ്ഞിട്ടുണ്ടോ എന്ന് സംശയം.. 🤧😁 ഞാൻ ഒരു തമാശക്ക്.... കട്ടിലിൽ നിന്ന് ഏഴുന്നേറ്റ് എന്നാൽ ആകും വിധം നിഷ്കളങ്കതയോടെ ഞാൻ പറഞ്ഞു..

അത് കേട്ടതും അവൾ എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി ബാത്‌റൂമിലേക്ക് കയറി... കുറെ കഴിഞ്ഞു ഇറങ്ങി വന്നതും ഞാൻ നോക്കി എങ്കിലും അവൾ എന്നെ ഒന്ന് mind പോലും ചെയ്തില്ല... ഞാൻ അവളുടെ പിന്നാലെ അടുക്കളയിലേക്ക് പോയി.... എവിടെ no mind... കണ്ടാ പരിജയം പോലും ഇല്ല.. അവൾ നല്ല പോലെ bread വായിൽ കുത്തി കയറ്റുന്നുണ്ട്.. പിന്നെയും അവളെ സോൾവ് ആക്കാൻ നിന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്തത്.. അവളുടെ ഫോൺ ആണ്.. എടുത്തിട്ട പാടെ ഓടി പിടച്ചു പോയി ഫോൺ എടുത്തു ചെവിയിൽ വെക്കുന്നുണ്ട് 😒😏ആരാ ആവോ.. Helo.. ............. ഹാ.. കുഴപ്പമില്ലടാ... നീ ഹോസ്പിറ്റൽ പോകുന്നില്ലേ ഇന്ന്.. ................. എടാ പരട്ടെ അപ്പൊ നീയും കൂടെ അറിഞ്ഞുള്ള പരുപാടി ആണല്ലേ... .......... അപ്പൊ എല്ലാവർക്കും അറിയാമായിരുന്നു ഇത് ഇയാളുടെ കോളജ് ആണെന്ന്.. ................ നീ അധികം ഇളിക്കല്ലേ... ...... No soaping ഞാൻ വെക്കുവാ നാളെ വിളിക്കാം ഇറങ്ങാൻ സമയം ആയി.. ............... കാൾ കട്ട്‌ ചെയ്തപ്പോഴേ മനസിലായി ആരായിരുന്നു എന്ന്... അതേ എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ്.. ഡോ... എന്തോയ്... എല്ലാരേം അറിയിച്ചു താൻ എന്നെ ഇവിടെ കുടുക്കിയത് ആണല്ലേ...

അങ്ങനെയും പറയാം.. ഓഹ്... എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.... ഞാൻ ഇവിടെ നിൽക്കുന്നത് ജോലിക് ആണ്.. അല്ല എന്ന് ഞാൻ പറഞ്ഞില്ലാലോ.. ഇല്ല.. അതുകൊണ്ടാ പറഞ്ഞതാ... അല്ലാതെ എന്നോട് വേറെ ഒന്നിനും വരണ്ട... വരും.. ആഹ്‌ വാ അപ്പൊ ഞാൻ കാണിച്ചു തരാം.. ശെരിക്കും.. ഫ... നല്ല ഒരു ആട്ട് തന്ന് പെണ്ണ് റൂമിൽ കയറി വാതിൽ അടച്ചു.. കുറച്ചു കഴിഞ്ഞു സാരി ഒക്കെ ഉടുത്തിറങ്ങി.. Red +cream കളർ സാരി ആണ് പൂക്കൾ work ഒക്കെ ആയിട്ട്, സ്മൂത്ത്‌ ആയ അരക്കെട്ടോളം വരുന്ന മുടി പരത്തി ഇട്ട്, സൈഡ് നിന്ന് കുറച്ചു മുടി എടുത്തു മുടഞ്ഞിട്ടുണ്ട്... ഒരു കുഞ്ഞു black പൊട്ട്, red and white ജിമിക്കി കമ്മൽ, ഇടത് കയ്യിൽ ഗോൾഡൻ കളർ വാച്ച് ഉണ്ട് വലത്തേ കയ്യിൽ ഒരു ഗോൾഡ് ബ്രേസ്‌ലേറ്റും, കഴുത്തു മാത്രം ശൂന്യം.. അത് കണ്ടപ്പോൾ ആണ് അവൾ റൂമിൽ നിന്ന് പറഞ്ഞതും എല്ലാം കൂടെ മനസ്സിൽ കേറിയത്.. അപ്പൊ ഇതാണ് അത്... എല്ലാം ചിന്തിച്ചു മുന്നിൽ നോക്കിയപ്പോൾ ആളെ കാണാൻ ഇല്ല.. ആവിയായി പോയോ? 🙄🏃🏻‍♀️ വാതിൽ കൊട്ടി അടയുന്ന ശബ്‌ദം കേട്ടതും ഉറപ്പായി ആൾ പോയെന്ന്.. സമയം നോക്കിയപ്പോൾ 8:30.. പിന്നെ ഒന്നും നോക്കിയില്ല fresh ആയി ഒരുങ്ങാൻ കയറി,

വലിയ ഗമ ഇട്ടിട്ട് സാർ വൈകി ചെന്നാൽ മോശല്ലേ... ദർശനെ വിളിച്ചു ഓഫീസ് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു കാർ എടുത്തു.. പോയി.. കോളേജിൽ എത്തി staff റൂമിൽ എത്തിയപ്പോൾ ആൾ അവിടെ എത്തിയിട്ടുണ്ട്... എല്ലാവരോടും goodmrng പറഞ്ഞു സൈൻ ചെയ്യാൻ വരാൻ പറഞ്ഞു... ഞാൻ ഓഫീസിലേക്ക് പോയി.. അവിടെ പണിക്കർ സാർ ഉണ്ടായിരുന്നു ഏകദേശം ഒരു വിവരം പറഞ്ഞു തരാൻ വേണ്ടിയിട്ട്.. ആദ്യം ജെയിംസ് കയറി വന്നു.. പുഞ്ചിരി ആണ് main.. Gudmrng പറഞ്ഞു അയാൾ സൈൻ ചെയ്തു പുറത്തേക്ക് ഇറങ്ങി... സാർ.. (പണിക്കർ ) ആഹ്മ്മ്മ്? ഇപ്പോൾ പോയത് ജെയിംസ് എന്നാണ് പേര്.. ആൾ കാണാൻ മാന്യൻ ആണെങ്കിലും അത്ര വിശ്വസിക്കരുത്... അതെന്താ അങ്ങനെ? അല്ല സാർ അയാളുടെ പേരിൽ ഒരു case ഉണ്ട് പെണ്ണ് case ആണ്.. പക്ഷെ അത് staff ഉകളിൽ എല്ലാവർക്കും അറിയാം ആരും പുറത്ത് പറയില്ല.. പറയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... ആഹ്മ്മ്‌... ഞാൻ ഇപ്പോൾ ഇത് പറയാൻ കാരണം നിഖിത അയാളോട് കുറച്ചു close ആയി പെരുമാറുന്നുണ്ട്... ഇന്നലെ ഞാൻ ക്ലാസ്സ് എടുക്കേണ്ടത് ഒക്കെ നോക്കാൻ പോയപ്പോൾ നിഖിതയുടെ ക്ലാസ്സിന്റെ വെളിയിൽ നിന്ന് അയാൾ അകത്തേക്ക് നോക്കുന്നു..

കണ്ടിട്ടെന്തോ പന്തി തോന്നിയില്ല.. ഇന്നലെ നിഖിതയെ കൊണ്ടുപോയി വിട്ടതും അയാൾ ആണ്.. ഞാൻ ചെന്നപ്പോഴേക്കും അവർ പോയ്കഴിഞ്ഞിരുന്നു... ആഹ്മ്മ്‌... നമുക്ക് നോക്കാം.. കുറച്ചു കഴിഞ്ഞപ്പോഴേകും ജൂലിയും നിഖിതയും സ്‌മൃതിയും കൂടി കയറി വന്നു.. Gudmrng sir (july) Yes gudmrng dear.. വെറുതെ ഒരു രസം.. പെണ്ണ് ഇപ്പോഴും നല്ല വെടിപ്പിന് മുഖം കൊട്ടയാക്കി വെച്ചിട്ടുണ്ട്.. അതിന് ഒരു ഡോസ്.. ആഹ്‌ സാർ സാറിന്റെ ഈ വരവ് വല്ലാത്ത ഒരു സർപ്രൈസ്‌ ആയിപോയി.. യായ.. എനിക്കും ഇയാളെ കണ്ടപ്പോ വല്ലാത്ത സർപ്രൈസ്‌ ആയിപോയി ഇവിടെ ആകുമെന്ന് ഞാൻ ഒട്ടും കരുതിയില്ല.. ഓഹ് ഞാൻ അവിടെന്ന് ഇവിടേക്ക് മാറി.. സാറിന് സുഖമല്ലേ.. പിന്നെന്താ നല്ല സുഖം ആണ്.. അവസാനം നിച്ചുവിനെ നോക്കി ആണ് ആ പറിച്ചിൽ..... Sir sign.. ഞങ്ങളുടെ സംസാരം കേട്ടിട്ട് നിന്ന് മതിയായിട്ടോ എന്തോ നിച്ചു മുന്നിലേക്ക് വന്നുകൊണ്ട് ചോദിച്ചു... Look നിഖിത ഒരാളോട് സംസാരിക്കുന്നത് കണ്ടില്ലേ... ഇയാൾക്ക് ഇത്രയ്ക്ക് സെൻസ് ഇല്ലേ..

Wait ചെയ്യൂ... Sorry sir. ആഹ്മ്മ്മ്മ്.... പിന്നേം കുറച്ചു നേരം സംസാരിച്ചു sign ചെയ്തു അവർ പോയി.. പോകാൻ നേരം എന്നെ ഒന്ന് നോക്കി കണ്ണ് കൂർപ്പിച്ചിട്ടാണ് പെണ്ണിന്റെ പോക്ക്.. കണ്ടറിയാം 🤧എല്ലാം... അങ്ങനെ കുറെ നേരം ഓഫീസിലെ files എല്ലാം നോക്കിയതിനു ശേഷം എല്ലാം ഒന്ന് കണ്ട് വരാം എന്ന് കരുതി പുറത്തേക്കിറങ്ങി.... കുറെ ക്ലാസുകൾ കണ്ട് staff റൂമിലേക്ക് എത്തുന്നതിനു മുൻപേ അവിടുത്തെ ജനലിലൂടെ ഞാൻ കണ്ടു ജെയിംസ്ഉം നിച്ചുവും അടുത്തടുത്ത ഇരുന്ന് ചിരിച്ചു സംസാരിക്കുന്നത്.. അവൾ വലിയ കാര്യത്തിൽ book ചൂണ്ടി ഓരോന്ന് പറയുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി.. നിഖിത.... Staff റൂമിലേക്ക് കയറി വിളിച്ചപ്പോൾ അവൾ ഏഴുന്നേറ്റ് നിന്നു.. ജെയിംസ് എന്തോ നിരാശയോടെ ഒപ്പം കുറച്ചു ഗൗരവത്തോടെ എഴുനേറ്റ് നിന്നു.. Come to my office... അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു ഓഫീസിലേക്ക്. അവിടെന്ന് പണിക്കർ സാറിനോട് വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു ഞാൻ ചെയറിൽ ഇരുന്ന് കണ്ണുകൾ അടച്ചു ചാരി ഇരുന്നു.. സാർ.. അടുത്തു നിന്ന് അവളുടെ വിളി ആണ് ഞാൻ കണ്ണ് തുറന്നത്..

എന്നെ സംശയത്തോടെ നോക്കി നിൽക്കുകയാണ് ആൾ.. ആ ഡോർ പോയി close ചെയ്യ്.. What?? Close ചെയ്യടി... ഞാൻ കുറച്ചു കലിപ്പ് ആയി പറഞ്ഞതും പെണ്ണ് പോയി വാതിൽ അടച്ചു ഇയാൾ എന്തിനാ കോളേജിൽ വരുന്നത്.. അടുത്തേക്ക് വന്നതും ഞാൻ ചോദിച്ചു പഠിപ്പിക്കാൻ.. ആണല്ലോ.. അല്ലാതെ കണ്ണിൽ കണ്ടവരോട് കൊഞ്ചി കൊഴയാൻ ആണോ? Chair ഇൽ നിന്ന് ഏഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ഞാൻ ചോദിച്ചു.. Sir what u mean? നിച്ചു plz... ഞാൻ ഇപ്പോൾ ഒരു സാർ ആയല്ല.. നിന്റെ ഭർത്താവ് ആയാണ് സംസാരിക്കുന്നത്.. എനിക്ക് ഇഷ്ടം അല്ല.. എന്ത്..? നീ എന്നോട് അല്ലാതെ മറ്റുള്ളവരോട് ഇങ്ങനെ close ആകുന്നത്.. നോക്ക് നിച്ചു... പ്രേതേകിച് ജെയിംസ് അവനെ പറ്റി നല്ലത് ഒന്നുമല്ല ഇവിടെ കേൾക്കുന്നത്.. ഇനി അയാളെ പറ്റി ഓരോന്ന് പറയണ്ട.. ഞാൻ സംസാരിക്കുന്നത് ഇഷ്ടം അല്ലേൽ അത് പറഞ്ഞാൽ മതി അല്ലാതെ ആ ആളെ പറ്റി അനാവശ്യം പറയരുത്.. അത് കേട്ടതും ഞാൻ അവളെ ചേർത്തു നിർത്തി.. നിച്ചു. ആഹ്മ്മ്‌..? നിനക്ക് എന്നോട് ഉള്ള പിണക്കം മാറി ഇല്ലേ..? സത്യായിട്ടും എനിക്ക് പറ്റില്ലടി.. എന്ത്.. 🤨

നിന്നോട് മിണ്ടാതെ.. നീ ഒന്ന് ക്ഷമിച്ചെന്ന് പറയടി നാളെ തന്നെ നമുക്ക് പള്ളിയിൽ പോയി ഞാൻ കെട്ടുന്ന ഒരു മിന്ന് ഈ കഴുത്തിൽ ഇടാം... അപ്പൊ കണ്ണില്കണ്ടവർ ഒക്കെ അത് ഊരണം ഇല്ലേൽ എന്നെ കൊല്ലും എന്ന് പറഞ്ഞാൽ... ഊരും... 🤨🤨🤨 നീ പേടിപ്പിക്കേണ്ട.. എനിക്ക് നിന്നെക്കാൾ വലുതായി ഒന്നുമില്ല.. ഒരു മിന്നിൽ ഉള്ളതല്ല നീയും ഞാനും ആയുള്ള ബന്ധം... അത് നീ മനസിലാക്ക്... സോറി.. എന്തിന് രാവിലെ വഴക്ക് ഇട്ടതിനു.. ഓഹ് അങ്ങനെ... Ok ഞാൻ സ്വീകരിച്ചു. പക്ഷെ ഒരു കാര്യം.. ആഹ്മ്മ്‌..?? ഇന്നലെ രാത്രി free ആയിട്ട് ഞാൻ ഒന്ന് തന്നില്ലേ അത് എനിക്ക് ഇങ് തന്നേക്ക്.. എഹ്ഹ..?? എഹ്..? അല്ല ഉമ്മ... ഏയ് വിട്ടേ ആരേലും വരും... മാറ്.. എന്റെ കൈ അവളുടെ ഇടുപ്പിൽ നിന്നും മാറ്റാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു. ഞാൻ വീടോ no never... മോളെ നിച്ചു വാതിൽ close ആണ്.. ആരും വരില്ല.. ഇനി വന്നാൽ തന്നെ കണ്ടാൽ എന്താ.. നീ എന്റെ property അല്ലെ.. ഞാൻ എന്തും ചെയ്യും.. പൊന്ന് മോൾ തായോ.. Ah ok കണ്ണ് അടക്ക്.. അതെന്തിനാ അടക്ക്..

ആഹ്‌ അങ്ങനെൽ അങ്ങനെ.. അതും പറഞ്ഞു ഞാൻ കണ്ണ് അടച്ചു അവൾ എന്റെ മുഖം ചെറുതായി ചെരിച്ചു വെച്ചു.. അപ്പോഴേ മനസിലായി എവിടേക്ക് ആണ് അവളുടെ പോക്ക് എന്ന്.. കണ്ണുകൾ അടച്ചു എന്റെ കവിളിലേക്ക് പതിക്കേണ്ട അവളുടെ അദരങ്ങളെ തടഞ്ഞു കൊണ്ട് ഞാൻ എന്റെ അധരങ്ങൾ ചേർത്തുവെച്ചു.. അതറിഞ്ഞപോലെ അവൾ ഒഴിഞ്ഞു മാറാൻ നിന്നതും അവളുടെ പുറം ഭാഗത്തു പിടിച്ചു എന്നിലേക്ക് ഒന്നുകൂടെ അടുപ്പിച്ചു അവളുടെ അദരങ്ങളെ എന്നിലേക്ക് ചേർത്തു... പൂമ്പാറ്റകൾ തേൻ നുകരുന്നത് പോലെ അവളെ ഞാൻ നുകർന്നു.. അവളുടെ എതിർപ്പുകൾക്കും അപ്പുറം എന്റെ വികാരങ്ങൾ കെട്ടഴിയുന്നത് ഞാൻ അറിഞ്ഞു... എന്റെ കൈകൾ അവളുടെ ശരീരത്തിൽ അലഞ്ഞു നടന്നു.. സാരി വിടവിലൂടെ അവളുടെ നഗ്നവയറിൽ എന്റെ കൈകൾ അലഞ്ഞു... നാവുകൾ കേട്ടുപടർന്നു... വാശിയോട് ഞങ്ങൾ ഒന്നുചേർന്നു...ചോര ചുവ അറിഞ്ഞിട്ടും വിട്ടു മാറാൻ ഞങ്ങൾ തയ്യാറായില്ല.....

വാശിയും പരിഭവവും തീർതു കൊണ്ട് അവളെ ഞാൻ കൂടുതൽ എന്നിലേക്ക് ചേർത്തു.. കണ്ണീരിന്റെ ഉപ്പുരസം കൂടി നാവുകളിൽ രുചി അറിഞ്ഞു... രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി... അവൾക്ക് ഇനിയും കഴിയില്ല എന്നായതും ഞാൻ അവളെ വിട്ടു മാറി.. എന്റെ നെഞ്ചിലേക്ക് അവൾ ചാന്നു... ഞാൻ ഒന്നുകൂടെ അവളെ ചേർത്ത് പിടിച്ചു... എന്റെ കൈകളെ അവളിൽ ഞാൻ വലിഞ്ഞു മുറുക്കി... ഒരിക്കലും കൈവിടില്ല എന്നപോലെ... 💝 പെട്ടന്ന് ആരോ ഡോറിൽ കൊട്ടുന്നത് അറിഞ്ഞു ഞങ്ങൾ പരസ്പരം അകന്നു മാറി.. •••••••••••••••••••••••••••••••••••••••••• ആരാണോ എന്തോ ഈ നേരത്ത് 😤 പിറുപിറുത് എന്നെ നോക്കി പോകുന്നവനെ കണ്ട് ഞാൻ ചിരിച്ചു പോയി.. നിന്നെ ഞാൻ എടുത്തോളാം ഫ്ലാറ്റിൽ ഒന്ന് എത്തിക്കോട്ടെ... അതും പറഞ്ഞു അവൻ എന്നെ നോക്കി ഡോർ തുറക്കാൻ പോയി.. എന്തോ ഒരു സന്തോഷമോ സന്തൃപ്തിയോ എന്നിൽ വന്നു നിറഞ്ഞതുപോലെ... ഇങ്ങനെ ഒന്നുമല്ല കരുതിയിരുന്നത്.. കുറച്ചു അവനെ വട്ടം ചുറ്റിക്കണം എന്നാണ് കരുതിയത്. പക്ഷെ.... എല്ലാം കൈ വിട്ടു പോയി.. വയ്യ എനിക്കും അധികം മിണ്ടാതെ ഇരിക്കാൻ... അവൻ പറഞ്ഞതും ശെരിയാണ്... ഓരോന്ന് ചിന്തിക്കുന്നതിന് ഒപ്പം കണ്ണുകൾ തുടച്ചു ഞാൻ ഡോർ അടുത്തേക്ക് പോയി.. എന്താടോ?? (Eby) സാർ നിഖിത..(james) ജെയിംസ് അത് പറഞ്ഞതും എബി ഒന്ന് തിരിഞ്ഞു നോക്കി അപ്പോൾ ഞാൻ അവിടേക്ക് പോയി..

എന്നെ കണ്ടതും കാണാൻ പാടില്ലാത്തത് കണ്ടപോലെ അവൻ എന്നെ നോക്കി... ഒപ്പം അവന്റെ മുഖത്ത് ഒരു ദേഷ്യം വരുന്നത് ഞാൻ അറിഞ്ഞു.. എന്തിന്?? ആവോ.?? 🤷‍♀️🤷‍♀️🤷‍♀️ എന്താ ഇത് നിഖിത.. നിങ്ങൾക്ക് എന്തായിരുന്നു ഈ റൂമിൽ ഒറ്റക്ക് പരുപാടി... അതും വാതിൽ അടച്ചു.. അത് എന്തിന് താൻ അറിയുന്നത്?? (Eby) ഓഹ്.... എല്ലാവരുടെ മുന്നിലും കലിപ്പിൽ നിന്നിട്ട് പെണ്ണുങ്ങളെ ഓഫീസിൽ വിളിച്ചുവരുത്തി ആണല്ലേ.. പരിപാടികൾ ഒക്കെ നടത്തുന്നത്.. ടാ... ജെയിംസ് നേരെ പോകാൻ നിന്ന എബിയേ ഞാൻ പിടിച്ചു നിർത്തി.. ഇയാൾ എന്തൊക്കെയാ പറയുന്നത്..ജെയിംസ് കാര്യം അറിയാതെ ആണ്.. പെരുമാറുന്നത്.. ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെ ആണെടി പെരുമാറുന്നത്.. ഞാനും കുറെ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്.. നിന്റെ ഈ നിൽപ്പ് കണ്ടാൽ അറിയാം അകത്തു എന്താ ഉണ്ടായത് എന്ന്.. Mind ur words... ഞാൻ പറയുന്നതിൽ ആണോ നീയൊക്കെ ചെയ്യുന്നതിൽ കുഴപ്പമില്ലല്ലേ...(james) ഏയ് ജെയിംസ് whats going on here? (പണിക്കർ) സാർ എവിടെ ആയിരുന്നു?? ഞാൻ വീട്ടിൽ പോകാൻ ഇറങ്ങിയതാ.. എന്തെ.. ഇപ്പോൾ വന്നതേ ന്തിനാ..? എനിക്ക് ഒരു ഫയൽ കാണിക്കാൻ ഉണ്ടായിരുന്നു അതിന്..

അല്ല ഇതൊക്കെ നീ എന്തിനാ അറിയുന്നത്.. ഇവിടെ എന്താ പ്രശനം... പ്രശ്നം ഇവരോട് ചോദിക്ക്... പറഞ്ഞുതരും..ഇവിടെ office എന്നല്ല.. വേറെ വല്ല പേരും ആണ് വെക്കേണ്ടത്.. ടാ.......മോനെ... പറയുമ്പോൾ എന്റെ നേരെ വേണ്ട അത്... ആഹ്‌.. പറയുമ്പോൾ ആണ് കുഴപ്പം... അല്ലാതെ... ഏയ് ജെയിംസ്.. താൻ വനെ... No.. സാർ... എനിക്ക് പറയണം.. അതും പറഞ്ഞു ജെയിംസ് അവിടെ നിന്ന് എന്തൊക്കെയോ പറയാൻ നിന്നതും പണിക്കർ സാർ അയാളെ വിളിച്ചുകൊണ്ടു പോയി... കണ്ടല്ലോ... നിന്റെ സത്യസന്തന്റെ തനി സ്വരൂപം... (Eby) അതിന് ഞാൻ എന്ത് ചെയ്തു.. അയാൾ നമ്മളെ തെറ്റു ധരിച്ചതാ... ആഹ്‌ ഇനി അത് പറഞ്ഞാൽ മതി... അതും പറഞ്ഞു എബി ഓഫീസിൽ കേറി.. ഞാൻ നേരെ ക്ലാസ്സ്‌കളിലേക്കും.. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.. ജെയിംസിനെ അന്ന് കണ്ടിട്ട് താനെ ഇല്ല..എബി പുറത്ത് wait ചെയ്യാം എന്ന് പറഞ്ഞിരുന്നു.. പിണക്കം ഒക്കെ മാറിയ സ്ഥിതിക്ക് വെറുതെ bus കേറി കഷ്ടപ്പെടണ്ടല്ലോ... സ്‌മൃതിയോട് ഞാൻ എല്ലാം പറഞ്ഞു അവളും പറഞ്ഞു ജെയിംസ് അത്ര നല്ല ആൾ അല്ല എന്ന്... പിന്നെ ഞാനും ഉറപ്പിച്ചു അയാളോട് അധികം മിണ്ടണ്ട എന്ന്..

എടാ.. എനിക്ക് ഒരു book ലൈബ്രറിയിൽ എടുക്കാൻ ഉണ്ട് ഞാൻ അത് എടുത്തിട്ട് വരാം... ആഹ്‌ .. ഞാൻ പോകുവാണേ... (സ്മൃതി ) Ah ok.. അതും പറഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് നടന്നു... സ്മൃതി husbend wait ചെയ്തു പുറതെക്കും.... ലൈബ്രറിയിൽ ആരും ഉണ്ടായിരുന്നില്ല, പിന്നെ ഞാൻ book തപ്പി പിടിച്ചു.. അത് നോക്കി നിന്നു.. പെട്ടന്ന് വാതിൽ അടയുന്ന ശബ്‌ദം കേട്ടതും ഞാൻ ആ ഭാഗത്തേക്ക്‌ നടന്നുകൊണ്ട് അവിടേക്ക് നോക്കി.. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല പെട്ടന്ന് രണ്ട് കൈകൾ എന്റെ സാരി വിടവിലൂടെ കയറുന്നത് അറിഞ്ഞു ഞാൻ ഒന്ന് ഞെട്ടി.. എബി അല്ല എന്ന് എനിക്ക് എന്തുകൊണ്ടോ ഉറപ്പായിരുന്നു... എന്റെ കയ്യിൽ ഉണ്ടായിരുന്ന book താഴേക്ക് നിലം പതിച്ചു... പെട്ടന്ന് തിരിഞ്ഞു നോക്കി അയാളെ എന്നിൽ മുറുകിയ ആ കൈകൾ ഞാൻ വലിച്ചു അകത്തി മാറ്റി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story