❣️എന്റെ പ്രാണനായ് ❣️: ഭാഗം 52

ente prananay

രചന: ചിലങ്ക

നിച്ചു മതി വേഗം വാ മതി ഒരുങ്ങിയത്... അവന്റെ വിളി കേട്ടതും അവൾ ഓടി കിതച്ചു വരുന്നുണ്ട് ഹാളിലേക്ക്... എന്റെ പൊന്നാര എബികുട്ടാ... എന്തിനാ കിടന്ന് അലറുന്നത്... ഞാൻ ഇവിടെ തന്നെ ഇല്ലേ.. ഇപ്പോൾ രണ്ട് min മുൻപ് ആഹ്മ്മ്‌.. വീട്ടിൽനിന്നും വിളിച്ചു നമുക്ക് പോയി വരണം എന്ന് പറഞ്ഞാൽ പെട്ടന്ന് എനിക്ക് ഒരുങ്ങി വരാൻ പറ്റോ? എനിക്ക് എന്റേതായ പരിപാടികൾ ഇല്ലേ..?? ആഹം... മതി മതി ഞാൻ ഒന്നും പറഞ്ഞില്ല നീ ഇറങ്.. അവർ flat പൂട്ടി ഇറങ്ങി.. പാലക്കാടിലേക്ക് ആണ് യാത്ര... പപ്പ ഒക്കെ അവിടെ ഉണ്ടെന്ന് പറഞ്ഞു ഞങ്ങളോട് അവിടേക്ക് വരാൻ പറഞ്ഞു എന്താണ് കാര്യം ചോദിച്ചപ്പോൾ പറയാൻ വയ്യ.. നിവിയെ വിളിച്ചാൽ ഫോൺ എടുക്കുകയും ഇല്ല... പിന്നെ ഒന്നും നോക്കിയില്ല leave പറഞ്ഞുള്ള യാത്ര ആണ് ഇത്... ഏറെ നേരത്തിനു ശേഷം അവർ ആ പൂക്കൾ നിറഞ്ഞു നിൽക്കുന്ന വീടിന് മുൻപിൽ എത്തി... അപ്പോഴേക്കും പപ്പ ചേച്ചിമാരും ചേട്ടന്മാരും എത്തിയിരുന്നു ഉമ്മറത്തേക്ക്... ആഹഹാ.. യാത്ര എങ്ങനെ ഉണ്ടായിരുന്നു മോളെ?? നന്നായിരുന്നു പപ്പ.. പുഞ്ചിയിടെ അവൾ മറുപടി പറഞ്ഞു..

ഏച്ചുവിന്റെ കുസൃതിയും ഒപ്പം അവരോടൊക്കെ സംസാരിച്ചു അവർ അകത്തേക്ക് കയറി.. അല്ല ഈ വീട്ടിലെ രണ്ട് പേര് അവർ എവിടെ? അവർ മുകളിൽ ഉണ്ട്.. നിവി ഫുഡ്‌ കൊടുക്കുകയാ.. Foodoo.. അഹ്.. ഋതുവിനു അതെന്താ.. പെട്ടന്ന്... ഫുഡ്‌ കൊടുക്കാൻ ഒക്കെ അത് അങ്ങനെ പെട്ടന്ന് ഒരു തലകറക്കം.. ഓഹ്... ഞാൻ എന്നാൽ അവിടേക്ക് ചെല്ലട്ടെ.. അതും പറഞ്ഞു നിച്ചു stair കയറി.. കൂടെ പുഞ്ചിരിയോടെ അവരും... റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് നിരകണ്ണാലെ പുഞ്ചിരിച്ചു തറയിൽ കട്ടിലിനോട് ചേർന്നു മുട്ടു കുത്തി നിൽക്കുന്ന നിച്ചുവിനെ ആണ്.. എന്താടാ എന്തിനാ നിച്ചു കരയുന്നെ.. എബി ആവലാതിയോടെ ചോദിച്ചു. അത് കേട്ടതും എല്ലാവരും ചിരിച്ചു.. എടാ.. പോത്ത എബിച്ച.. ആന്റിടെ ഇവടെ ബേബി ഇണ്ട്... ഋതുവിന്റെ വയറിൽ തൊട്ട് കാണിച്ചുകൊണ്ട് എച്ചു പറഞ്ഞു.. അത് കേട്ടതും അവിടെ ഒരു കൂട്ട ചിരി വന്നു.. Congrats അളിയാ... എബി നിവിയെ ചേർത്തു പിടിച്ചു പറഞ്ഞു... എന്നാ അളിയാ എനിക്ക് ഇത് അങ്ങോട്ട് പറയാൻ കഴിയുക.. വല്ല സ്കോപ്പ് ഉണ്ടോ സ്വല്പം കളിയാലേ പതിഞ്ഞ സ്വരത്തിൽ നിവി എബിയോട് ചോദിച്ചു സ്കോപ്പ് നോക്കാം...

പെങ്ങൾ കൂടെ മനസ് വെക്കണ്ടേ... ആലോചിക്കുന്ന പോലെ ഒക്കെ ഭാവങ്ങൾ ഇട്ട് എബി പറഞ്ഞു ഓഹ് അങ്ങനെ ആണോ.. 😌 Yayya ഞാൻ എപ്പോഴേ ready 😌 അയ്യ.. എന്താ അളിയനും അളിയനും കൂടെ ഒരു സ്വകാര്യം... (Benny) ഏയ് ഒന്നുല്ല പപ്പ... വെറുതെ.. ആഹ്മ്മ്മ്... പിന്നെ എല്ലാം ആഘോഷം ആയിരുന്നു... കളിയും ചിരിയും.. അങ്ങനെ എല്ലാവരും രാത്രി ഹാളിൽ ഇരിക്കുമ്പോൾ എടാ... നിവി ഒന്ന് പാട്... നിച്ചു നിവിയുടെ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു... നിവി പാടുമോ? (Bibi) പിന്നെ... കോളേജിലെ താരം അല്ലെ.. നിവിൻ.. Oow അന്നൊക്കെ എനിക്ക് എന്തോരം ചോക്ലേറ്റ് കിട്ടിയതാണെന്ന് അറിയോ ഈ കൊന്തനെ വളച്ചുകൊടുക്കാൻ.. എന്നിട്ടെന്താ വളക്കാതിരുന്നേ... ഒന്നിനെ ഞാൻ വളപ്പിച്ചതാ.. പക്ഷെ അത് ചീറ്റി പോയി.. പിന്നെ ഉള്ളതാണ് ഇതാ ഇവന്റെ കൊച്ചിനെ വയറ്റിൽ ഇട്ട് നിൽക്കുന്ന ഒന്നിനെ കണ്ടോ ഇത്.. ഓഹോ... അപ്പൊ നിവി പാടിക്കോ ( sini) എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ പാഠം എന്ന് പറഞ്ഞു... എല്ലാവരും അവന്റെ സ്വരം കേൾക്കാൻ ആയി കാതോർത്തു... രാത്രിയുടെ ആ ഇളം കുളിരിൽ അവന്റെ മധുര സ്വരം ഉയർന്നു... പ്രണയഗാനത്തിനൊപ്പം അവന്റെ കണ്ണുകൾ ഋതുവിലേക്ക് നീളുന്നുവെങ്കിലും അവന്റെ കൈകൾ തന്റെ മടിയിൽ കിടക്കുന്ന നിച്ചുവിൽ തലോടുന്നുണ്ടായിരുന്നു...

പാട്ട് പാടി കഴിഞ്ഞതും കയ്യടികൾ ഉയർന്നു.. നിവിയെ അഭിനദിച്ച എല്ലാവർക്കും നല്ലൊരു പുഞ്ചിരി നൽകി അവൻ.. ഋതുവിൽ തെളിഞ്ഞത് ഒരു തരം അഭിമാനം ആണെന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാം.. പക്ഷെ ഒരയുടെ ശബ്‌ദം മാത്രം കേൾക്കാത്തത് കണ്ടപ്പോൾ അവർ അവിടേക്ക് നോക്കി.. നിച്ചു.. ആൾ നല്ല ഉറക്കത്തിൽ ആണ്.. അത് കണ്ടതും എല്ലാവരും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു മുറികളിലേക്ക് കയറി.. നിവി നിച്ചുവിനെ എബിക്ക് ഏൽപ്പിച്ചു പോയി.. കുറച്ചു നേരം അവൻ office ഫയൽ നോക്കി അവിടെ തന്നെ ഇരുന്നു.. അത് കഴിഞ്ഞതും തന്റെ അടുത്തായി കിടക്കുന്നവളെ എടുത്തുകൊണ്ടു മുകളിലേക്ക് നടന്നു.. അവളെ കിടത്തി പുതപ്പ് പുതപ്പിച്ചു അവൻ ടേബിൾ വന്നു മാറ്റി വെച്ച ഫയൽ നോക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞതും തോളിൽ ഒരു കരസ്പർശം അരിഞ്ഞതും അവൻ തല ഉയർത്തി നോക്കി. പുഞ്ചിരിയോടെ നിൽക്കുന്ന നിച്ചു.. ആഹ്മ്മ്‌.. ഉറങ്ങിയില്ലേ... മുച്ചും 😁 അതെന്തേ.. വാ.. കിടക്കാം.. നീ കിടന്നോ എനിക്ക് കുറച്ചു നോക്കാൻ ഉണ്ട്.. പിന്നെ നോക്കാം വാ.. നിച്ചു കളിക്കല്ലേ മാറിക്കെ... ഇല്ല... വന്നാൽ വിടാം.. വാ...

നിന്നോടല്ലേ നിച്ചു പറഞ്ഞത് നിനക്ക് എന്താ കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ... ഇത്രക്കും maturity ഇല്ലാതെ.. അവസാനം അവൻ ചൂടായി ഒന്ന് പറഞ്ഞതും കണ്ണ് നിറച്ചുകൊണ്ട് അവൾ കട്ടിലിലേക്ക് പോയി ഒരു വശം ചേർന്ന് കിടന്നു.... അത് കണ്ടപ്പോൾ അവനും തോന്നി വേണ്ടായിരുന്നു എന്ന്... പിന്നെ ഒന്നും നോക്കിയില്ല light ഓഫ്‌ ചെയ്തു കട്ടിലിന്റെ രണ്ട് അറ്റാതായി set ചെയ്തിരിക്കുന്ന മിഡ്‌ലൈറ് വെട്ടം മാത്രം ഇട്ട്... അവൻ കിടന്നു.. വയറിലൂടെ ഇരഞ്ഞുഉയർന്ന അവന്റെ കൈകളെ അവൾ ബലപൂർവം പിടിച്ചു മാറ്റി, അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു കിടത്തി.. അവളുടെ പുറം അവന്റെ നെഞ്ചിലേക്ക് അമർത്തി ആണ് കിടത്തം.. അവൾ മാറാൻ നോക്കുന്നതിന് ഒപ്പം അവൻ അവളെ അവനിലേക്ക് അടുപ്പിക്കുന്നുണ്ട്..മുടികൾ മുന്നിലേക്ക് വകഞ്ഞു മാറ്റി.. അവളുടെ പുറത്തായി ചുംബിച്ചു.. അത് കൂടെ ആയതും നിച്ചു ഒതുങ്ങി.. പിണക്കം ആണോ.. ആണെങ്കിൽ.. മാറ്റണം പറ്റില്ല.. പറ്റണം.. നടത്തില്ല.. നടത്തണം.. 😌

ഒന്ന് പോകുന്നുണ്ടോ നിനക്ക് എന്നിൽ നിന്നൊരു മോചനം ഇല്ല നിച്ചുമോളെ.. മോചിപ്പിക്കും.. പിന്നെ.. എന്നാൽ ഒന്ന് കാണണമല്ലോ.. അതും പറഞ്ഞു അവൻ അവളെ നേരെ കിടത്തി ഇരു കൈകൾ വശങ്ങളിൽ ആയി കുത്തി പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. കണ്ണുകൾ വിടർത്തി അവൾ ഒന്ന് വളഞ്ഞു പൊന്തി... പതിയെ അവന്റെ ചുംബങ്ങളും കരങ്ങളുടെ ദിശയും മാറി തുടങ്ങി.. അധിക നേരം അവൾക്കും അവനെ തടയാൻ കഴിഞ്ഞില്ല.. പേമാരിപോൽ അവളിലേക്ക് അവൻ അർന്നുപെയ്തു...ഇച്ചായ എന്ന ഇടറിയ അവളുടെ വിളി അവനു കൂടുതൽ ഉണർവ്വേഗി തന്റെ പ്രണയം അവളിലേക്ക് പകർന്നു നൽകി... ❣️ അവന്റെ വിയർത്തോട്ടിയ വിരിമാറിൽ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചേർന്നു കിടക്കുന്ന അവളെ നോക്കി അവൻ ഒന്ന് ചിരിച്ചു കുസൃതിയോടെ അവന്റെ കൈകൾ അവളിലേക്ക് ഇഴഞ്ഞു... അവൾ അതിനെ തടഞ്ഞു നിർത്തി...അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

ഇപ്പോൾ പിണക്കം മാറിയോ നിച്ചുകുട്ടാ.. പോടാ.. പട്ടി.. ഒരു ബഹുമാനം താടി... ശെരി ഇച്ചായ... ഓഹ്... ഇനി നീ അങ്ങനെ വിളിച്ചോ.. നീ പോടാ എബി.. ടി.. അവൻ അവളുടെ കഴുത്തിടുക്കിലൂടെ ഇക്കിളിയാക്കി.. അവനളുടെ കൊട്ടി ചിരി അവിടെ ഉയർന്നു... സുന്ദരനിമിഷങ്ങൾ തങ്ങളുടെ ജീവിതത്തിൽ ഇനി വിട്ടു പോകല്ലേ എന്ന് പ്രാർത്ഥിച്ചു ഇരുവരും അവരുടേതായ ലോകത്ത് നിറഞാടി..... ❣️💕 ഒരാഴ്ച പള്ളിയിലും മറ്റും പോയി ആഘോഷത്തോടെ തന്നെയാണ് അവർ അവിടെ കഴിഞ്ഞത്.. എബി പപ്പയും ഇടക്ക് office പോയി വരുന്നു.. ഇന്നാണ് എല്ലാവരും മടങ്ങുന്ന ദിവസം അതിന്റെ ചെറിയ സങ്കടം എല്ലാവരിലും ഉണ്ട്..എന്നാൽ ആരും പുറത്ത് പറഞ്ഞില്ല.. കാരണം അവർക്ക് അറിയാം എന്നായാലും പോകേണ്ടത് ആണ് എന്ന്... രാവിലെ തന്നെ എബിക്ക് ചായ കൊടുക്കാൻ മുകളിലേക്ക് കയറുകയാണ് നിച്ചു...അപ്പോഴേക്കും അവൻ ഷർട്ടിന്റെ സ്ലീവ് മടക്കിവെച്ചുകൊണ്ട് stair ഇറങ്ങി വരുന്നത് കണ്ട് അവൾ അവിടെനിന്ന് താഴേക്ക് ഇറങ്ങാൻ പടികൾ കയറി..

തലയിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയ നിച്ചു ചുമര് പിടിച്ചു... കയ്യിലെ ചായ കപ്പ്‌ താഴേക്ക് പതിച്ച ശബ്‌ദം കേട്ടപ്പോൾ ആണ് എബി അവിടേക്ക് നോക്കിയത്.. സെറ്റിയിൽ ഇരുന്ന നിവിയും പപ്പയും ബിബിയും അബിയും അവിടേക്ക് നോക്കി.. കണ്ണുകൾ അടച്ചു തലക്ക് കൈ കൊടുത്തു ചുമാരോട് ചേർന്നു നിൽക്കുന്ന നിച്ചുവിനെ കണ്ടതും എല്ലാവരും അവിടേക്ക് ഓടി വന്നു. അപ്പോഴേക്കും നിച്ചു ഒരു വശത്തേക്ക് വീഴാൻ കുതിച്ചു.. അപ്പോഴേക്കും എബി അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. ഒരു നിമിഷം എല്ലാവരുടെയും ശ്വാസം പോലും നിലച്ചു പോയിരുന്നു.. മോളെ.. നിച്ചു... (Nivi) മോളെ കിടത്താട (benny) എല്ലാവരും നിച്ചുവിനെ വിളിക്കുന്നത് കേട്ടിട്ടാണ് അടുക്കളയിൽ നിന്ന ഋതുവും സിനിയും അനുവും എച്ചുവും കൂടെ ഓടി വന്നത്.. എബി നിച്ചുവിനെ അവരുടെ റൂമിലേക്ക് പിടിച്ചു കിടത്തി... എല്ലാവരും ആതിയോടെ വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല.. അവസാനം ടേബിൾ ഇരുന്ന വെള്ളം നിവി അവളുടെ മുഖത്തേക്ക് കുടഞ്ഞു..

പതിയെ കണ്ണുകൾ അവൾ ചിമ്മി തുറന്നു.. ചുറ്റും പേടിയോടെ നിൽക്കുന്നവരെ നോക്കി തളർച്ചയോടെ അവൾ പുഞ്ചിരിച്ചു.. ആഹാരം നല്ലപോലെ കഴിക്കണം എന്ന് പറഞ്ഞ നിനക്ക് ഓടില്ലേ... നിച്ചു... ബേക്കറി മാത്രം വലിച്ചുവാരി തിന്നിട്ട് കാര്യം ഇല്ല.. ശാസനയോടെ എടുത്തടി നിവി പറഞ്ഞു. അവന്റെ സങ്കടവും പരിഭവവും അതിൽ കലർന്നിരുന്നു... ഞാൻ ഇന്ന് രാവിലെ രണ്ട് ഇടിലി കഴിച്ചുടാ.. എന്നിട്ട 🤧😒 പിന്നെന്താ ഇപ്പോൾ ഇത്.. എനിക്കറിയില്ല.. രണ്ട് ദിവസം ആയിട്ട് ഉണ്ട്.. തല ചുറ്റൽ.. പക്ഷെ പെട്ടന്ന് വന്നപ്പോൾ എനിക്ക് പിടിച്ചുനിക്കാൻ പറ്റിയില്ല.. അതാ..ഞാൻ.. അവളുടെ സംസാരം കേട്ടതും ബെന്നയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... അത് പതിയെ പതിയെ എല്ലാവരിലും കളർന്നു.. എന്നാൽ എബി അവളെ തന്നെ നോക്കി കട്ടിലിൽ അവളോട് ചേർന്നു ഇരിക്കുകയായിരുന്നു.. നിനക്ക് voimiting ഇല്ലേ..? (Sini) ഏഹ്ഹ്?? അതെന്തിനാ ഇത് തന്നെ വയ്യ ഇനി അതുകൂടെ സഹിക്കാൻ പറ്റില്ല എനിക്ക് കഴിക്കണ്ടേ... ഇപ്പോൾ നല്ല വിശപ്പ് ഉണ്ട്... അമ്മ്മ്...... സിനി മുന്നിലേക്ക് വന്നുകൊണ്ട് അവളുടെ pulse check ചെയ്തു ഒപ്പം കണ്ണുകൾ വിടർത്തി രക്തം ഒക്കെ നോക്കുന്നുണ്ട്.. അവളിൽ ഒരു കുസൃതിചിരി വിരിഞ്ഞു..

അത് കണ്ടതും നിച്ചു മുഖം ചുളിച്ചു.. സിനിയിലെ പുഞ്ചിരിയും നിച്ചുവിന്റെ നിൽപ്പും കണ്ടു എല്ലാവർക്കും ചിരി വന്നു... നിവി പതിയെ എബിയുടെ അടുത്തേക്ക് വന്നു.. എന്തെന്ന പോലെ എബി അവനെ നോക്കി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നീ എനിക്ക് തന്നത് ഞാൻ തിരിച്ചുതരുകയാണ്... Congrats അളിയാ..... 😌 അവൻ പറഞ്ഞതും നിച്ചുവും എബിയും ചുറ്റും നോക്കി.. ശേഷം എബി സിനിയെ നോക്കി.. അവൾ കണ്ണുകൾ അടച്ചു കാണിച്ചതും അവൻ എല്ലാവരെയും നോക്കി. എല്ലാവരിലും സന്തോഷം മാത്രം... അപ്പോഴും നിച്ചു കാര്യം കത്താതെ നിൽപ്പാണ്.. നീ എന്തിനാ ഞാൻ തല കറങ്ങിവീണതിന് എബിക്ക് congrats പറയുന്നേ..... അമ്മക്ക് പ്രാണവേദന മകൾക്ക് വീണവായന എന്ന് പറയുംപോലെ 🤧 അവൻ നിന്റെ കെട്ടിയവൻ ആയതുകൊണ്ട് (anu) എന്റെ കെട്ടിയവൻ ആയതിനു..... തിന് എന്തോ പറയാൻ വന്ന നിച്ചു പതിയെ പതിയെ ശബ്‌ദം കുറച്ചു എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി... അവസാനം അത് എബിയിൽ തറഞ്ഞു നിന്നു.. അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. പതിയെ അവളുടെ കൈകൾ വയറിലേക്ക് പതിഞ്ഞു...

അയ്യേ.. എന്തിനാ നിച്ചു കരയുന്നെ... സന്തോഷിക്ക അല്ലെ വേണ്ടത്...(abi) ആഹ്മ്മ്‌..ഈ പെണ്ണിത് എന്റെ കൊച്ചിനെ കൂടി കരയിക്കും... (Nivi) Ahann.. ചേച്ചിമാർ എല്ലാവരും അത് ഏറ്റു പിടിച്ചു... Benny വന്ന അവളുടെ നെറുകയിൽ ചുംബിച്ചു.. എബിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ഞാൻ എല്ലാവരേം ഒന്ന് വിളിച്ചുപറയട്ടെ... അതും പറഞ്ഞു ഫോൺ എടുത്ത് benny പുറത്തേക്ക് നടന്നു.. അവരുടെ പ്രൈവസി കളയണ്ട എന്ന രീതിയിൽ ബാക്കി ഉള്ളവരും ഒന്ന് കളിയാലെയും പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി... എബി നിച്ചുവിനെ ഒന്ന് നോക്കി പോയി വാതിൽ അടച്ചു.. വാതിൽ അടക്കാൻ പോയതും നിവി വാതിൽ അടക്കാൻ സമ്മതിക്കാതെ പിടിച്ചു.. ആഹ്മ്മ്‌..?? എന്റെ മോളെ ഇപ്പോൾ ഒന്ന് വിഷമിപ്പിക്കല്ലേ... Control ur self... അനുഭമേ ഗുരു.. ഈ സമയം പെണ്ണുങ്ങൾ വേഗം ഇമോഷണൽ ആകും.. ഒപ്പം ദേഷ്യം.. So.. ആഹ്മ്മ്മ്.. ചെല്ല് ചെല്ല്.. അതും പറഞ്ഞു വയറിന് ഒന്ന് കുത്തി നിവി പുറത്തേക്ക് പോയി.. എബി നിറഞ്ഞ പുഞ്ചിരിയാലേ വാതിൽ അടച്ചു തിരിഞ്ഞു.. നിച്ചു അപ്പോഴും വയറിന്റെ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

പെട്ടന്ന് കവിളിലേ കണ്ണീരിനെ ആരോ തുടക്കുന്നത് കണ്ടിട്ടാണ് നിച്ചു ഞെട്ടിയത്.. പ്രണയത്തിടെ അതിലുപരി വാത്സല്യത്തോടെ അവൻ അവളെ കട്ടിലിലേക്ക് പിടിച്ചു കിടത്തി.. നെറുകയിൽ ചുംബിച്ചു.. പതിയെ അവന്റെ കൈകൾ അവൾ ഇട്ടിരുന്ന ടോപ് ഉയർത്തി.. പതിയെ അവിടെ ചുംബിച്ചു... അവന്റെ കൈകൾ അവളുടെ കയ്യോടൊപ്പം വയറിൽ പതിപ്പിച്ചു.. മൗനം ആയിരുന്നു ഇരുവരിലും...തനിക്ക് സ്നേഹിക്കാനും തലോടാനും സ്വന്തം എന്ന് പറയാൻ ഒരു പുതു ജീവൻ... ഓരോ അമ്മയിലും അച്ഛനിലും ഉണരുന്ന വികാരങ്ങൾ ആ നിമിഷം അവരിൽ പൊതിഞ്ഞു... ❣️ •••••••••••••••••••••••••••••••••••••••••• നിറവയറാലെ ഒരു പെണ്ണ്... അവളുടെ കൈകൾ അവന്റെ കയ്യിൽ സുരക്ഷിതം... എന്നാൽ പെട്ടന്ന് ഒരു ലോറി അവരെ റോങ് സൈഡിലൂടെ കടന്നുവന്നു ഇടിച്ചു തെറിപ്പിച്ചു.. ഒരു അലർച്ചയോടെ ആ പെൺകുട്ടി ഉയർന്നു പൊങ്ങി താഴേക്ക് മലന്നടിച്ചു വീണു... രക്തം അവളിൽ നിന്നും വരുന്നോഴുകി... അവിടമാകെ രക്തവർണമായി...

അപ്പോഴും അവളുടെ അലമുറയിട്ട കരച്ചിൽ ആ ഉൾപ്രേദേശത്തു പ്രതിത്വാനിച്ചു...പതിയെ പതിയെ അവളുടെ നിശ്വാസം മാത്രം ഉയരന്നു അപ്പോഴും അവളുടെ കൈകൾ വയറിൽ അമർത്തി പിടിച്ചു.. അവസാനശ്വാസത്തിലും അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കുഞ്ഞു... കുഞ്ഞു... ❣️തൊണ്ട വറ്റി വാ തുറന്ന് വരണ്ട ശബ്ദത്തിൽ അവൾ ആ വാക്ക് ഉരുവിട്ടുകൊണ്ടിരുന്നു.. രക്തത്തോടൊപ്പം അവളുടെ കണ്ണീർ ചാലുകൾ ആയി ഇരുവശത്തേക്കും ഒലിച്ചിറങ്ങി..... 🫡 എവിടെ നിന്നോ നിരങ്ങി നിരങ്ങി തലയിൽനിന്നും ഒഴുകുന്ന രക്തം, കാലിലെ വേദന ഒന്നും വകവെക്കാതെ അവൻ അവളുടെ അടുത്തേക്ക് നീങ്ങി വന്നു... അവളുടെ തല കാലിലേക്ക് കയറ്റിവെച്ചവൻ.. ജീവനറ്റു കിടക്കുന്ന അവളുടെ നെറുകയിൽ ചുംബിച്ചു.. അവന്റെ കണ്ണുനീർ അവളുടെ രക്തം ഒലിച്ചിറങ്ങുന്ന മുഖത്തിലേക്ക് പതിച്ചു ൻ.. അത് ഒഴുകി അവളുടെ കഴുത്തിലൂടെ ചലിച്ചു...അവന്റെ കൈകൾ അവൾ പൊതിഞ്ഞു പിടിച്ച പൂർണമായും ഉന്തിത്തള്ളിയ വയറിലേക്ക് ചലിച്ചു.... ആ...... അവളെ നെഞ്ചിലേക് ചേർത്തു പിടിച്ചവൻ ആകാശത്തേക്ക് നോക്കി അലറി... എല്ലാം നഷ്ടമായവനെ പോലെ.. ഭ്രാന്തമായി.... 😭 അത് കണ്ടുകൊണ്ട് കറുപ്പ് നിറത്താൽ മൂടിയിരുന്ന ഒരു വ്യക്തി മരത്തിന്റെ മറവിൽ നിന്നുകൊണ്ട് പുഞ്ചിരിച്ചു.. ആ കണ്ണുകൾ മാത്രം വെക്തമായി കാണുന്ന രീതിയിൽ ആ മുഖം മറച്ചു... അവിടെനിന്നു അപ്രതീക്ഷിതമായി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story