❣️എന്റെ പ്രാണനായ് ❣️: ഭാഗം 57

ente prananay

രചന: ചിലങ്ക

അത്രയും പ്രശനം ആയി മാറുകയാണേൽ മാത്രം കുഞ്ഞിനെ രക്ഷിക്കാം.. ഉറച്ച ശബ്ദത്തോടെ അത്രെയും പറഞ്ഞുകൊണ്ട് അവൻ ആ വരാന്തയുടെ ഒരറ്റത്തേക്ക് നടന്നു നീങ്ങി.... അവിടെ ഉള്ള ചില്ലിലൂടെ പുറത്തേക്ക് നോക്കി നിന്നു.. എന്നാൽ അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെയും ഉൾക്കൊള്ളാൻ സാധിക്കാതെയും നിൽക്കുമയായിരുന്നു ബാക്കി ഉള്ളവർ... 🥀 ഗ്ലാസ്‌ ഡോറിലൂടെ പുറത്തേക്ക് നോക്കുമ്പോ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവന്റെ മനസ്സിൽ കുറുമ്പോടെ തന്നെ നോക്കുന്ന അവൾ മാത്രമായിരുന്നു അവന്റെ പ്രണയം.. തോളിൽ ഒരു കരസ്പർശം അറിഞ്ഞതും എബി തിരിഞ്ഞു നോക്കി. അബി ആയിരുന്നു. നീ തളരല്ലെടാ.. കുഞ്ഞിനും നിച്ചുവിനും ഒന്നും സംഭവിക്കില്ല.. നീ നിവിയെ ഒന്ന് വിളിക്ക്.. അവൾ അവനെ കാണണം എന്ന് പറയുന്നുണ്ട്.. ചേട്ടൻ വിളിച്ചു പറ എനി..ക്ക്.. എനി..ക്ക് വയ്യ... അവസാനം അവൻ കരച്ചിലൂടെ അഭിയുടെ തോളിലേക്ക് വീണിരുന്നു.. ഇപ്പോൾ അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് അബി അവനെ ചേർത്തുനിർത്തി പാതിയെ തലോടി... വിഷ്ണുവും കൃഷ്ണയും ദർശനും ഒക്കെ അവന്റെ ആ അവസ്ഥ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. ഒന്നാശ്വസിപ്പിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.. അല്പസമയം കഴിഞ്ഞതുംസിനി വിളിച്ചു പറഞ്ഞു നിവി അവിടെ എത്തിയിരുന്നു..

ഋതു ഏറെ വാശി പിടിച്ചെങ്കിക്കും അവളുടെ അവസ്ഥ കാരണം അനുവിന്റെയും പപ്പയുടെയും കൂടെ അവളെ കൊണ്ടുവന്നാക്കിയിട്ടാണ് നിവി ഇവിടേക്ക് വന്നത്.. കരഞ്ഞിട്ടുണ്ടെന്ന് അവന്റെ കണ്ണുകൾ വിളിച്ചോതുണ്ടായിരുന്നു... അവൻ വന്നതും അവനെ നിച്ചുവിന്റെ ആഗ്രഹപ്രകാരം അവളെ കാണിക്കാൻ നിവിയെ icu വിലേക്ക് കയറ്റി.. തളർച്ചയോടെ കിടക്കുന്ന തന്റെ കുഞ്ഞി പെങ്ങളെ കണ്ടതും അവന്റെ കണ്ണുകൾ അണ പൊട്ടി ഒഴുകി.. ചാച്ചാ... അവളുടെ നാവിൽ നിന്നും ഏറെ സങ്കടം വരുമ്പോൾ മാത്രം കേൾക്കുന്ന ആ വിളിയിൽ അവന്റെ സകലനിയന്ത്രണങ്ങളും വിട്ടിരുന്നു.. അവൻ അവളെ ചേർത്തു പിടിച്ചു മോളെ.. എനി..ക്ക്.. എയ്യേ നീ എന്തിനാടാ പൊട്ടാ കരയണേ.. എനിക്ക് ഒന്നുമില്ല നീ പോയി നിന്റെ അളിയനെ സമാധാനിപ്പിക്ക്.. നിന്നെക്കാൾ കരച്ചിൽ ആയിരുന്നു എന്നെ ഇങ്ങോട്ട് കൊണ്ടന്നപ്പോൾ.. ഒന്ന് കരയ് മോളെ.. ഉള്ളിൽ എല്ലാം വെച്ചു.. എനിക്ക് ഒന്നുമില്ലടാ.. നീ എന്റെ കുഞ്ഞല്ലെടി... എനിക്ക് അറിയാം നിന്നെ.. മോൾക്ക് മോൾക്ക് ഒന്നും വരില്ല.. ചാച്ചാൻ ഇല്ലേ.. കൂടെ. അവൻ ഓരോന്ന് പറയുമ്പോഴും അവളും അത് ആഗ്രഹിച്ചത് പോലെ അവന്റെ നെഞ്ചിലേക്ക് വീണു..

അവൻ അവളെ ചേർത്തുപിടിച്ചു അവളുടെ വയറിൽ പതിയെ തലോടി... അല്പസമയം കഴിഞ്ഞതും അവളുടെ ഭാരം പൂർണമായും തന്നിലേക്ക് വണെന്ന് അറിഞ്ഞവൻ അവളെ ഉയർത്തി നോക്കി.. അവൾ മയങ്ങിയിരുന്നു.. അവൻ അവളെ പാതിയെ കിടത്തി.. നെറുകയിൽ തലോടി അവിടെ ചുംബിച്ചു.. ❣️ അവന്റെ ഒരു തുള്ളി കണ്ണീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി... ✨️ അവൻ പുറത്തേക്കിറങ്ങിയപ്പോൾ എബിയും അബിയും ബിബിയും വിഷ്ണുവും ഒക്കെ അവിടെ ഉണ്ടായിരുന്നു.. അവൻ ഇറങ്ങുന്നത് കണ്ടതും ഒന്ന് തല ഉയർത്തി നോക്കി എബി വീണ്ടും താഴേക്ക് നോക്കി ഇരുന്നു.. നിവി പതിയെ അവന്റെ അടുത്തേക്ക് വന്നിരുന്നു തോളിൽ കൈ വെച്ചു.. അവൻ നിവിയെ മുഖമുയർത്തി നോക്കി.. എന്തടാ നിന്നെക്കാൾ ധൈര്യം ഉണ്ടല്ലോ അവൾക്ക്...എഹ്?? നിവി ചെറു പുഞ്ചിരിയോടെ അവനോട് ചോദിച്ചു.. എനിക്ക് പറ്റണില്ല.. അവൾ.. എന്റെ കുഞ്ഞു.. ഏയ അവൾ എന്നോട് പറഞ്ഞു നിന്റെ അടുത്ത് വന്ന് അവൾക്ക് ഒന്നും ഇല്ല എന്ന് പറയു.. എന്നേക്കാൾ കരച്ചിലും പിഴിച്ചിലും ആണ് നീയെന്ന്.. അവൾ വരുമ്പോൾ ഇങ്ങനെ കരഞ്ഞിരിക്കുന്നെ കണ്ടാൽ നിന്നോട് മിണ്ടില്ല എന്ന് പറയാൻ പറഞ്ഞു.. എന്നെ കാണണം എന്ന് പറഞ്ഞില്ലേ... അത്രയും പറഞ്ഞിട്ടും എബിയിൽ നിന്ന് വന്ന വാക്കുകൾ കേട്ടപ്പോൾ അവന് എന്തോ വല്ലാത്ത വിഷമം തോന്നി.. അതേ..

ഒരു വട്ടം പോലും എബിയേ കാണണം എന്ന് അവൾ പറഞ്ഞില്ല അവന് ഓർത്തു.. ഇല്ലല്ലേ.. നിവി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും എബി സങ്കടത്തോടെ അവനോട്‌ ചോദിച്ചു.. ഇല്ല.. അവൾക്ക് നിന്നെ കാണാൻ പറ്റുന്നുണ്ടാവില്ല.. ആഹ്മ്മ്‌... ഒന്നാമർത്തി മൂളി അവൻ തല കയ്യിലേക്ക് വെച്ചു കുനിഞ്ഞിരുന്നു... നിവി പിന്നേ ഒന്നും പറയാതെ ഗ്ലാസ്‌ ഡോർ അടുത്തേക്ക് പോയി.. അവിടെ എത്തിയപ്പോഴേക്കും നിറഞ്ഞുവന്ന അവന്റെ കണ്ണുകൾ അവന്റെ അനുവാദം ഇല്ലാതെ നിറഞ്ഞൊഴുകിയിരുന്നു.. കാരണം അവളുടെ അവസ്ഥയെ കുറിച്ച് dr വ്യക്തമായ ഒരു ദാരണ എബി അടക്കം ഉള്ളവർക്ക് നൽകിയിരുന്നു.. കുറച്ചു കഴിഞ്ഞതും നേഴ്സ് വന്നു എബിയേ കൊണ്ട് sign ചെയ്യിച്ചു കൊണ്ടുപോയി.. അതിന്റെതായ ഫോർമാലിറ്റീസ് കഴിഞ്ഞതും നിച്ചുവിനെ സിസേറിയൻ ചെയ്യണം എന്നാ ധരണയിൽ എല്ലാം തയ്യാർ ആക്കാൻ തുടങി. കുറച്ചു നേരം എല്ലാവരും അവിടെ തന്നെ നിന്നു.. പെട്ടന്ന് നേഴ്സ് പുറത്തേക്ക് ഓടി പോകുന്നത് കണ്ടതും എല്ലാവരും എഴുന്നേറ്റു..

ആ നഴ്സിന്റെ മുഖത്തെ പേടി കാണുംതോറും എല്ലാവരുടെ ഹൃദയവും പതിൽമടങ് മുടിച്ചു.. പെട്ടന്ന് തന്നെ രണ്ട് മൂന്ന് ഡോക്ഡേഴ്‌സും നഴ്സമാരും ഓടി കയറുന്നത് കണ്ടതും എബിക്ക് താൻ ഒന്നും അല്ലാതെ പോകുന്നോ എന്ന് തോന്നിപോയി.. ഋതുവും അനുവും ജപമാല ചൊല്ലി മാതാവിനോട് പ്രാർത്ഥനമുറിയിൽ പ്രാർത്ഥിക്കാൻ തുടങ്ങി... പപ്പ അറിയാവുന്ന അച്ഛമാരെയും സ്വാമിജിമാരെയും മൊല്യമാരെയും വിളിച്ചു പ്രാർത്ഥനസഹായം അഭ്യർത്ഥിച്ചു... ✨️ ഒരുപാട് നേരം കഴിഞ്ഞിട്ടും dr ഇറങ്ങിവരാതിരുന്നപ്പോൾ എല്ലാവരും ടെൻഷനോടെ ആ വരാന്തയിലൂടെ നടക്കാൻ തുടങി... ക്രിസ്ത്യൻ പള്ളികളിലും, മുസ്ലിം പള്ളികളിലും അവൾക്കായി പ്രാർത്ഥന ആരംഭിച്ചു.... സ്വാമിജിമാർ അവരുടെ പൂജമുറിയിൽ നാമം ജപിച്ചു... എല്ലാവരുടെ മനസ്സും കൗശലമായിരുന്നു... അവരിൽ അവരോട് കുറുമ്പ് കാണിച്ച, വാശി കാണിച്ച, കരഞ്ഞ നിച്ചുവിനെ മാറിമറിച്ചു... അവർ ഒരുപാട് ആഗ്രഹിച്ച കാണാതെ സ്നേഹിച്ചുതുടങ്ങിയ ആ കുഞ്ഞു ജീവനെ ഓർത്തും അവരുടെ ഉള്ളം വിങ്ങി.. തന്റെ രണ്ട് ജീവനും ഉള്ളിൽ ജീവൻ ലഭ്യമോ അല്ലയോ എന്ന് ഓർത്തു നീറുകയാണെന്നുള്ളത് എബിയുടെ മനസിനെ കുത്തി മോഹിപ്പിച്ചു.

മിനിറ്റുകൾ മണിക്കൂറുകൾ ആയി അവർക്ക് തോന്നി.. മണിക്കൂറുകൾ കടന്നുപോയി.. 6 മണിക്കൂർ ആയിട്ടും ഒരു നേഴ്സ് പോലും ഇറങ്ങുന്നില്ല എന്ന് കണ്ടതും അവരിൽ സംശയവും ഭയവും ഒരുപോലെ നിറച്ചു.. പേടിയോടെ ആ വരാന്തയിലൂടെ നടക്കുമ്പോൾ പെട്ടന്ന് ഒരു നേഴ്സ് ഒരു കുഞ്ഞുമായി ഇറങ്ങിവന്നു.. നിഖിതയുടെ.. അത് കേൾക്കേണ്ട താമസം എല്ലാവരും അവിടേക്ക് ഓടി വന്നു.. എല്ലാവരിലും പേടിയായിരുന്നു കുഞ്ഞിനെ കണ്ടപ്പോൾ എന്തിനുവേണ്ടി..? അതിന് അവരിൽ ഉത്തരം ഇല്ലായിരുന്നു.. പെൺകുഞ്ഞാട്ടോ... നഴ്സ് പറഞ്ഞതും അത്രേം സങ്കടത്തിന്റെ ഇടയിലും അവരിൽ ചെറുപുഞ്ചിരി വിടർന്നു വേദനയിൽ നിറഞ്ഞ പുഞ്ചിരി.. എല്ലാവരും എബിയേ നോക്കി.. അവൻ ആ കുഞ്ഞു മുഖത്തിലേക്ക് നോക്കുകയായിരുന്നു.. അവനെ പോലെ തന്നെ ആണ്.. എന്നാൽ ആ കണ്ണുകൾ അത് ആ കരിനീല കണ്ണുകൾ നിച്ചുവിന്റെ ആണെന്ന് അവൻ ഓർത്തെടുത്തു.. നിച്ചു... കുഞ്ഞിനെ വാങ്ങാതെ അവൻ ചോദിക്കുന്നത് കേട്ടതും എല്ലാവരും പരസ്പരം നോക്കി.. അവരുടെ കണ്ണുകൾ ഇറനണിന്നിരുന്നു.. ഡോക്ടർ വരുംട്ടോ എല്ലം പറയാൻ.. ഇന്ന കുഞ്ഞിന് മാസം തികയാതെ പ്രസവിച്ച പ്രേശ്നങ്ങൾ ഒന്നുതന്നെ ഇല്ല..

ആരോഗ്യവതിയാണ്.. ചിത്തിര ആണ് നാൾ... ഐശ്വര്യങ്ങളെ കടന്നുവരു... ഇന്ന പിടിച്ചോ.. കുഞ്ഞിനെ നീട്ടികൊണ്ട് ആ നേഴ്സ് പറഞ്ഞു.. എബി ആ കുഞ്ഞിനെ വാങ്ങി നെറുകയിൽ ചുംബിച്ചു.. ആ കുഞ്ഞിനെ അവൻ നെഞ്ചോട് ചേർത്തു മണത്തു.. എന്തോ നിച്ചുവിന്റെ സാമിപ്യം അവൻ അറിഞ്ഞുതുടങി... ❣️ ആ കുഞ്ഞിപ്പെണ്ണ് ചെറുതായി പുഞ്ചിരിച്ചു.. എബിയുടെ കണ്ണുകൾ എന്തിനുവേണ്ടി നിരഞ്ഞു അവൻ കുഞ്ഞിനെ നിവിക്ക് നേരെ നീട്ടി.. ആ glass ഡോറിന്റെ ഇടയിലൂടെ അകത്തേക്ക് നോക്കി, അവന്റെ പ്രിയക്ക് വേണ്ടി... ✨️ നിവി വന്ന് കുഞ്ഞിനെ എടുത്തു അവൻ ആ കുഞിനെ ചേർത്തുപിടിച്ചു, അവളുടെ ഉണ്ടകവിളിൽ ചുംബിച്ചു.. ആ കുഞ്ഞു അതിനും ഒന്ന് പുഞ്ചിരിച്ചു.. പിന്നെ എല്ലാവരും ആ കുഞ്ഞിനെ എടുത്തു.. സിനീയും കൃഷ്ണയും ബിബിയും അഭിയും വിഷ്ണുവും ദർശനും രഞ്ജിത്തും കുഞ്ഞിനെ മാറി മാറി എടുത്തു.. ചുംബിച്ചു.. അപ്പോഴും അവരുടെ ഉള്ളിൽ ഒരു തീരകടൽ മറയുകയായിരുന്നു.. അല്പസമയം കഴിഞ്ഞതും നേഴ്സ് വന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയി.. അപ്പോഴും നിച്ചുവിന്റെ വിവരം ഒന്നും ലഭിക്കാത്തത്തിൽ എല്ലാവരും ആശങ്കയിൽ ആയി..

അബി അപ്പോൾ താനെ പപ്പയെ വിളിച്ചു കാര്യം പറഞ്ഞു എല്ലാവര്ക്കും സങ്കടവും സന്തോഷവും ആയി.. വിവരം അറിഞ്ഞാൽ അപ്പോൾത്തന്നെ വിളിച്ചുപറയൻ പറഞ്ഞു പപ്പ കാൾ കട്ട്‌ ആക്കി.. അല്പസമയം കഴിഞ്ഞതും ഡോക്ടർ പുറത്തേക്കിറങ്ങി വന്നു.. അവരുടെ മുഖത്ത് പ്രേതെകിച്ചു ഒരു ഭാവവും ഇല്ലായിരുന്നു എന്നത് എല്ലാവരെയും കൂടുതൽ സംശയത്തിൽ ആക്കി.. എല്ലാവരും അവർ എന്താണ് പറയാൻ പോകുന്നത് എന്നാ ആകാംഷയിൽ നിന്നു.. എബി. Cool man.. മോളെ കണ്ടോ.. തന്നെ പോലെ ആണല്ലോ.. അല്ലെ.. Dr നിച്ചു.. Dr പറഞ്ഞതിന് മറുപടി ഒന്നും കൊടുക്കാതെ അവൻ ചോദിക്കത് കേട്ടപ്പോൾ തന്നെ അവൻ അവളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ആ ഡോക്ടർസിന് മനസിലായി.. എല്ലാവരുടെ അവസ്ഥയും അത് തന്നെ.. ദൈവം നമ്മുടെ കൂടെ ഉണ്ട് എബി.. മുന്ജന്മ സുകൃതം.. അല്ലെങ്കിൽ ഈ ജന്മം അവളുടെ കൂടെ ഉണ്ടായിരുന്ന നിങ്ങളുടെയൊക്കെ പ്രാർത്ഥന.. She is allright now...ഞങ്ങൾക്ക് പോലും അത്ഭുദം ആണ്.. എന്താ പറയാ.. എന്റെ ലൈഫിയിൽ ആദ്യം ആയിട്ടാ ഇങ്ങനെ ഒരു ഇതിൽ ഇത്രയും പെട്ടന്ന് എല്ലാം ശെരിയാകുന്നത്.. Anyway congrats.. അത് കേട്ടതും എല്ലാവരിലും സന്തോഷം നിറഞ്ഞു. ഇത്രയും നേരം അനുഭവിച്ച tension അതൊക്കെ മറക്കാൻ ഒരൊറ്റ വാക്ക് കൊണ്ട് സാധിച്ചു.. എല്ലാവരും സ്വർഗം കീഴടക്കിയ പ്രേതീതി ആയിരുന്നു,,,

എല്ലാവരിലും കണ്ണിൽ ഒരു നീർതിളക്കം പ്രത്യക്ഷപെട്ടു.. But... ആൾക്ക് നല്ല റസ്റ്റ്‌ വേണ്ടി വരും.. ഒരുപാട് pain അനുഭവിച്ചു.. കുറെ complicated ആയിരുന്നു.. എന്താ പറയുക സത്യത്തിൽ ഞങ്ങൾക്ക് പോലും അത്ഭുദം.. ആണ്..കുഞ്ഞിനെ കണ്ടപ്പോൾ എബിയേ കാണിച്ചിട്ട് പെട്ടന്ന് കൊണ്ടുവരാൻ പറഞ്ഞു. പക്ഷെ അപ്പോഴേക്കും ബോധം പോയി.... പിന്നെ ഇപ്പൊ ആണ് ബോധം തെളിഞ്ഞത്.. കുറച്ചു കഴിഞ്ഞാൽ നമുക്ക് റൂമിലേക്ക് മാറ്റാം... അത്രയും പറഞ്ഞു ഡോക്ടർ മറയുമ്പോൾ സന്തോഷം കൊണ്ട് ഒന്നും കേൾക്കാൻ നിവർത്തി ഇല്ലാതെ എബി കസേരയിലേക്ക് ഇരുന്നുപോയി.. സിനിയും അഭിയും തലങ്ങും വിലങ്ങും ഫോൺ വിളിച്ചു പറഞ്ഞു.. പപ്പക്കൊന്നും പിന്നെ അവിടെനിന്നിട്ട് നിർവൃതി ഇല്ലാത്തതുകൊണ്ട് എച്ചുവിനെ ഉണർത്താതെ തന്നെ എടുത്തു.. ഋതുവിനെ പതിയെ കാറിൽ കയറ്റി അനുവിനെക്കൊണ്ട് വീട് പൂട്ടി ഇറങ്ങി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഡോക്ടർ കുറെ നേരം ആയിട്ടും റൂമിലേക്ക് അവളെ മാറ്റത്തതും ഒന്ന് കാണാൻ സമ്മതിക്കാത്തത്തിലും ഉള്ള ദേഷ്യം കാണിച്ചു നടക്കുകയാണ് എബി ആ വരുത്തായിലൂടെ.. അപ്പോഴാണ് പപ്പയോക്കെ അവിടേക്ക് വരുന്നത്...

അവർ ഒരു ബെഞ്ചിൽ ഇരിക്കുന്ന കൃഷ്ണയുടെയും സിനിയുടെയും വിഷ്ണുവിന്റെയുമൊക്കെ അടുത്തേക്ക് പോയി.. അവിടെ തന്നെ സൈഡിയിൽ നിൽക്കുകയായിരുന്നു നിവിയും അഭിയും ശ്രീരാഗും ദർശനും രഞ്ജിത്തും എന്താടാ ഇവൻ ഇങ്ങനെ നടക്കുന്നത്? അവർ വന്നത് പോലും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എബിയേ നോക്കി പപ്പ ചോദിച്ചു.. അയ്യോ അത് തുടങ്ങിയിട്ട് കുറച്ചു നേരമായി.. നിച്ചുവിന് കുഴപ്പം ഇല്ല അറിഞ്ഞപ്പോൾ കരച്ചിൽ ഒക്കെ നിന്നു.. ഇപ്പോൾ അവളെ കാണാൻ പറ്റാത്തതിൽ ആണ്.. ശ്രീരാഗ് കളിയാലേ പറഞ്ഞു.. ഓഹ്... കുഞ്ഞേവിടെ?? കുഞ്ഞിനെ കുട്ടികളുടെ ഐസുവിൽ ആക്കിയിരിക്ക. രാവിലെ അവരുടെ dr വന്നു ചെക്കപ്പ് ഒക്കെ കഴിഞ്ഞേ ഇനി നമുക്ക് തരു... അയ്യോ.. ഞങ്ങൾ കാണാൻ വേണ്ടി ഓടിപിടച്ചു വന്നതാ... ഋതു ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു ആഹ്‌.. നമുക്ക് റൂം ഒക്കെ റെഡി ആയിട്ടുണ്ട്... എല്ലാവർക്കും നിൽക്കാൻ പറ്റുന്ന റൂം ആണ്.. നിങ്ങൾ അവിടേക്ക് ഇരുന്നോ.ഉറക്കം പോയതല്ലേ.. ഉറങ്ങിക്കോ.. അവളെ കുറച്ചൂടെ കഴിഞ്ഞിട്ടേ ഇറക്കു.. ആഹ്മ്മ്‌.. അതാ നല്ലത് നീ ഇവനെ കൊണ്ട് പോയി കിടന്നോ.. അഭി എച്ചുവിനെ വാങ്ങി സിനിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു..

അവർ പറഞ്ഞത് കേട്ടുകൊണ്ട് അനുവും സിനിയും എച്ചുവും കൃഷ്ണയും റൂമിലേക്ക് പോയി.. അവരെ കൊണ്ടുപോയി ആക്കാൻ ബിബിയും കൂടെ പോയി.. ഋതുവിനെ കയ്യിൽ പിടിച്ചുകൊണ്ടു നിവിയും.. ശ്രീരാഗും ദർശനും രഞ്ജിത്തും വിഷ്ണുവും അഭിയും കൂടെ എബിയുടെ അടുത്തേക്ക് പോയി.. അളിയാ എന്താ ഇത്.. അവളെ ഇപ്പോൾ ഇറക്കുമല്ലോ.(ശ്രീരാഗ് ) അപ്പൊ അവർക്ക് എന്താ ഒന്ന് കാണിച്ചാൽ ഓരോ ഫോർമാലിറ്റീസ്.. 🤧 ആഹ്മ്മ്‌. ഇക്കണക്കിനു 3 മാസം എങ്ങനെ നീ അവളെ കാണാതെ നിൽക്കും...(abi) What മൂന്നു മാസോ? അതേ മൂന്നു മാസം.. അതായത് നിന്റെ കെട്ടിയോൾക്ക് 90 കഴിയുന്നത് വരെ നീ അവളുടെ കൂടെ കിടക്കാൻ ഒന്നും പാടില്ല.. ഇവിടെ നിന്ന് നിനക്ക് എന്തും അവളുടെ അടുത്ത് കിടക്കെ.. തലോടെ എന്തുവേണേലും സ്വൽപ്പം കണ്ട്രോൾ വേണംട്ടോ 😌... ഇല്ല ഇല്ല.. അതൊന്നും വേണ്ട.. അവൾ എന്റെ കൂടെ കിടന്നോളും.. ആഹഹാ.. കലിപ്പ് മുത്തശ്ശി വരുന്നുണ്ട്..നിന്റെ ഒരടവും നടക്കില്ല.. No.. It's not possible.. അങ്ങനെത്തെ കാര്യങ്ങൾ ഒന്നും വേണ്ട..

ആഹ്.. കണ്ടറിയാം.. അവൾ എന്റെ പെണ്ണ് ആണേൽ എന്റെ കൂടെ നിൽക്കു.അതിനു ആരു വന്നാലും ശെരി.. അതും പറഞ്ഞു അവൻ ദേഷ്യത്തോടെ അവിടെനിന്നും പുറത്തേക്ക് നടന്നു.. ഇത് കണ്ടു എല്ലാം കണ്ണും മിഴിച്ചു പരസപരം നോക്കി.. പപ്പയും നിവിയും ബിബിയും വന്ന് കാര്യം ചോദിച്ചതും എല്ലാം പറഞ്ഞപ്പോൾ അവരുടെ അവസ്ഥയും അത് തന്നെ.. എന്റെ മോൻ [(പപ്പയുടെ പെങ്ങളെ നമ്മൾ ആദ്യത്തെ പാർട്ടുകളിൽ ഇവർ സ്നേഹത്തിൽ ആകുന്നതിനു മുൻപുള്ള പാർട്ടിൽ പറഞ്ഞിരുന്നൂട്ടോ...)] ചേച്ചി വന്ന് കഴിയുമ്പോ കുറച്ചു വെള്ളം കുടിക്കും ഇക്കണക്കാണേൽ.. . എന്റെ കെട്ടിയോളെ പോലും ഒന്ന് കാണിക്കാൻ പോലും സമ്മതിച്ചിട്ടില്ല ചേച്ചി അപ്പോഴാ ഈ നരുന്ത് പയ്യൻ കണ്ടറിയാം.. അതും പറഞ്ഞു പപ്പ അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു.. ബാക്കി എല്ലാവരും ഒരു പുഞ്ചിരിയോടെ ഓരോ കസേരയിൽ പോയി ഇരുന്നു ❣️......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story