❣️എന്റെ പ്രാണനായ് ❣️: ഭാഗം 58

ente prananay

രചന: ചിലങ്ക

കുറച്ചു കഴിഞ്ഞതും നിച്ചുവിനെ മുറിയിലേക്ക് മാറ്റി.. ആകെ തളർന്നു മുഖം വിളറി വെളുത്തിരിക്കുന്ന നിച്ചുവിനെ കണ്ടതും എല്ലാവരുടെ ഉള്ളിലും ഒരു നോവ് ഉണർന്നു.. ✨️ അവളെ റൂമിലേക്ക് കയറ്റിയിട്ടും എബി വന്നിട്ടില്ലായിരുന്നു.. എല്ലാവരും അവളുടെ അടുത്ത് തന്നെ ഉണ്ട്.. അവൾക്ക് തിരിയാൻ പോലും സമ്മതിക്കാതെ അവർ അവളെ പിടിച്ചുരുത്തുകയും മറ്റുമായിരുന്നു.. ✨️ അവളുടെ കണ്ണുകൾ അപ്പോഴും എല്ലാവരിലും ഓടി നടന്നു.. പക്ഷെ ആരും അവനെ കുറിച് പറഞ്ഞില്ല.. സഹികെട്ടപ്പോൾ അവൾ തന്നെ ചോദിച്ചു.. എബിച്ചായൻ എവിടെ? ബിബി നടന്നതൊക്കെ അവളോട് പറഞ്ഞു.. അവൾ കേട്ടതും ഇരുന്ന് ചിരിക്കാൻ തുടങ്ങി. വേദനകൊണ്ട് അറിഞ്ഞോന്ന് ചിരിക്കാൻ പോലും അവൾക്ക് സാധിച്ചില്ല... അപ്പഴേ എല്ലാരും കൂടെ ഇവിടെ ഇങ്ങനെ നിൽക്കേണ്ട ഒരാവിശ്യവും ഇല്ല.. ശ്രീരാഗ് പറഞ്ഞതും എല്ലാവരും അതിന് ശെരി വെച്ചു.. ബിബിയും അനുവും ഇവിടെ നിൽക്കാമെന്ന് ഉറപ്പിച്ചു.. ബാക്കി എല്ലാവരും വീട്ടിലേക്ക് പോകട്ടെ എന്നും.. അപ്പൊ ചേട്ടനോ? (Krishna) അവനെ ഇവിടുന്ന് മാറ്റാൻ പറ്റില്ല.. അവൻ ഇവിടെ നിന്നോട്ടെ അവിടെ ചെന്നാൽ ചേച്ചി ഇവരുടെ അടുത്ത് അടുപ്പിക്കില്ല..

പപ്പ പറഞ്ഞതും അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു... അങ്ങനെ എല്ലാവരും പോകാൻ ഇറങ്ങി.. ബിബിയും അനുവും ഫ്രഷ് ആയിട്ട് വരാം എന്നും പറഞ്ഞു ഇറങ്ങി.... അപ്പോഴാണ് എബി അവിടേക്ക് വന്നത്.. ആഹഹാ.. വന്നോ.. അവളെ ഇറക്കിയപ്പോൾ എവിടെ ആയിരിന്നു. കെട്ടിയോനെ നീയ്... ഞങ്ങൾ ഒക്കെ ഇറങ്ങാ.. ഞങ്ങൾ വരും ഇവിടെ നിൽക്കാൻ.. ഞങ്ങൾ വന്നുകഴിഞ്ഞിട്ട് നീ പോയി ഫ്രഷ് ആയി പോരണം കേട്ടോ? ആഹ്മ്മ്‌.. അവൻ ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് കയറി.. അപ്പോഴേക്കും എല്ലാവരും അവനോട് പറഞ്ഞു ഇറങ്ങിയിരുന്നു.. എബി വന്നതുകൊണ്ട് അവളെ അവിടെ തനിച്ചുനിർത്തിപ്പൊക്കുന്നതുകൊണ്ട് പ്രശനം ആർക്കും തോന്നിയില്ല.. എബി അകത്തേക്ക് കയറിയപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്ന നിച്ചുവിനെ ആണ് കാണുന്നത്.. അവൻ വാതിൽ അടച്ചു കാറ്റ് പോലെ അവളുടെ അടുത്തേക്ക് ഓടി.. ബെഡിൽ ഇരുന്ന് അവളെ ചേർത്തു പിടിച്ചു.. അവന്റെ കവിലുകളിൽ നിന്ന് കണ്ണീർ ഒഴുകി..

ആരോ വലിഞ്ഞു മുറുക്കന്നത് തോന്നിയപ്പോൾ ആണ് നിച്ചു കണ്ണുകൾ തുറന്നത്.. എബി ആയതുകൊണ്ട് അവൾ അനങ്ങാതെ അവനോട് ചേർന്നിരുന്നു..പെട്ടന്ന് തന്റെ ടോപ് നനയുന്നത് അറിഞ്ഞപ്പോൾ അവൾക്ക് മനസിലായി അവൻ കരയുകയാണെന്ന്.. അവൾ അവനെ അടർത്താൻ ശ്രെമിച്ചപ്പോഴും അവൻ അവളെ വലിഞ്ഞു മുറുകിയിരിക്കുകയായിരുന്നു.. എബി. ച്ചായാ..വേദനിക്കുന്നു.. അവൾ പറഞ്ഞതും അവൻ വേഗം അവളെ അടർത്തി.. Sorry ഞാൻ.. എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന അവനെ അവൾ നോക്കികാണുകയായിരുന്നു.. മണിക്കൂറുകൾ കൊണ്ട് ആകെ വശം കേട്ടപോലെ.. Inside ആയിരുന്ന shirt പുറത്താണ്.. മുടി അലസമായി കിടക്കുന്നു.. കണ്ണുകൾ ആകെ ഒരു മൂകത, തളർച്ച... അവൻ കരഞ്ഞിട്ടുണ്ടെന്ന് അവൾക്ക് മനസിലായി.. എന്തിനാ കരായണേ.. അങ്ങനെ ഞാൻ ഇട്ടിട്ട് പോകോ.... ഈ കള്ള അച്ചായനെ.. അത് കേട്ടതും അവൻ അവളെ സൈഡിക്ക് കിടത്തി.. അവളോട് ചേർന്നു കിടന്നു..അത് ആഗ്രഹിച്ചത് പോലെ അവന്റെ നെഞ്ചിലേക് കിടന്നു.. എനിക്ക്. ഞാൻ പേടിച്ചുപോയി.. അയ്യേ ആരും കേൾക്കണ്ട... 😂 പോടീ.. ഇച്ചായൻ കുഞ്ഞിനെ കണ്ടോ?

ആഹ്മ്മ്‌.. എങ്ങനെ ഉണ്ട്.. എന്നെപോലെ ആണ് ഇച്ചായന്റെ പോലെ ആണോ.. ഞാൻ ശ്രെദ്ധിച്ചില്ല.. അതെന്താ. കുഞ്ഞിനെ തന്നപ്പോൾ നിന്നെ പറ്റി ഒന്നും പറഞ്ഞില്ല.. അപ്പോൾ എനിക്ക് ശ്രെദ്ധിക്കാൻ തോന്നിയില്ല.. ബിബി കയ്യിലേക്ക് കൊടുത്തു.. എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേൽ കുഞ്ഞിനെ.. ഇഷ്ടം ആകുവില്ലാരുന്നോ? ഏയ് അങ്ങനെ അല്ല.. ആ ടെൻഷനിൽ നീ കഴിഞ്ഞല്ലേ എനിക്ക് നമ്മുടെ മോൾ പോലും ഒള്ളു.. ഓഹോ.. അങ്ങനെ.. എന്നാലേ ഇന്ന് നല്ലപോലെ ഒന്ന് കിടന്ന് ഉറങ്ങിയേക്ക്.. ആകെ കോലം കേട്ടു.. Look ഒക്കെ അങ്ങ് പോകും.. പിന്നെ ഞാൻ വേറെ ആളെ നോക്കേണ്ടി വരും.. അങ്ങനെ നീ പോകോ.. പിന്നല്ല.. ഓ.. അതും പറഞ്ഞു അവൻ അവളുടെ കവിളിൽ മുഖമർത്തി കടിച്ചു.. ആ.. പോകോ. ഇല്ല.. ആഹ്‌ good girl.. ആ സമയം അവരിലും ഒരു ചിരി നിറഞ്ഞിരുന്നു.. ഒരു തിരമാല അടിച്ചിറങ്ങിയ പ്രേതീതി ആയിരുന്നു അവരിൽ.. ❣️ കുറച്ചു കഴിഞ്ഞതും എല്ലാവരും വന്നു.. ഒരുപാട് നേരം അവിടെ നിന്നു. അവസാനം കുഞ്ഞിനെ ഒരു നേഴ്സ് അവരുടെ അടുത്തേക്ക് കൊണ്ടുവന്നു കൊടുത്തു.. എല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്ന തിരക്കിൽ ആണ്.. കുഞ്ഞിപെണ്ണ് എല്ലാവരോടും ചിരിക്കുന്നുണ്ട്..

എബി ചേട്ടനെ പോലെ തന്നെ ആണല്ലേ കുഞ്ഞി പെണ്ണ്..(കൃഷ്ണ ) അതെന്താ എന്നെ പോലെ അല്ലെ.. ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും എല്ലാവരുടെയും സങ്കടം മാറ്റാൻ എന്നാ വണ്ണം നിച്ചു പറഞ്ഞു ഓഹ്.. അങ്ങനെ അല്ല.. ചേച്ചിടെ കണ്ണ് മാത്രേ ഒള്ളു... അല്ലാതെ നോക്കിയാൽ എബിച്ചേട്ടൻ തന്നെയാ.. അല്ലെ ഏട്ടാ.. കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി വിഷ്ണുവിനോടായി കൃഷ്ണ പറഞ്ഞു.. എടി ഇപ്പോഴ്സ് തീരുമാനിക്കാൻ പറ്റില്ല.. കുറച്ചു കൂടെ കഴിയട്ടെ.. (Sreerag) ഞാൻ icu നിന്ന് ഇറങ്ങുമ്പോൾ ഒരു ഡോക്ടർ ഉണ്ടായിരുന്നു അവിടെ.. ആ ഡോക്ടർ എന്നോട് ഒരു കല്യാണക്കാര്യം പറഞ്ഞു..(nichu) ഡെലിവറി റൂമിൽ നിന്ന് കൊണ്ടുവന്ന നിന്നോട് എന്ത് കല്യാണം? (ശ്രീരാഗ് ) പോടാ.. എനിക്കല്ല കൃഷ്ണക്കാ... അത് കേട്ടതും കൃഷ്‌ണയും ശ്രീരാഗ് പരസ്പരം നോക്കി.. അവരുടെ ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അവിടെ എല്ലാവരും.. അവരുടെ മുഖത്ത് ഒരു കള്ളചിരിയും ഉണ്ട്.. ആഹഹാ.. പയ്യൻ ഡോക്ടർ ആണോ നമുക്ക് ഒന്ന് ആലോചിച്ചാലോ വിഷ്ണു? (Bibi) പിന്നെന്താ ചേട്ടാ.. നമുക്ക് നോക്കാം.. ആൾ കാണാൻ എങ്ങനെയാടി.. നമ്മുടെ ഭാഗ്യ.. നല്ല ചുള്ളൻ ചെക്കെൻ.. നീ എന്താ ഒന്നും പറയാതെ കൃഷ്ണ.. .

.ഞാ.ൻ.. ഞാൻ.. എന്ത് പറയാന ചേച്ചി ഒന്ന് ഇടറികൊണ്ട് അവൾ പറഞ്ഞു.. ആഹ്‌.. ഞാൻ പറയട്ടെ.. എന്നാൽ.. എന്ത്.. (Krishna) താല്പര്യം ഉണ്ട്. വീട്ടുകാരെ കൂട്ടി വരാൻ.. വേണ്ട.. എഹ്ഹ?? സൗണ്ട് കെട്ടിടത്തേക്ക് എല്ലാവരും നോക്കി.. അതെന്താ ശ്രീരാഗ് അങ്ങനെ പറഞ്ഞത്... നല്ല ബന്ധം അല്ലെ... സുന്ദരനും സുമുഖനും ഒപ്പം നല്ല സ്വഭാവം നല്ല ജോലി 😌 എന്നാ നീ കെട്ടിക്കോ... അവൻ റൂമിൽ ഇട്ടിരുന്ന സെറ്റിയിൽ നിന്നും ഏഴുന്നേറ്റ പറഞ്ഞു.. അവൾ പാതിയെ തല ചെരിച്ചു എബിയേ നോക്കി.. എല്ലാവരും എന്തെന്നാ പോലെ അവളെ നോക്കി.. Are u agree that mr eby കുരിശിങ്ങൾ കുസൃതി ചിരിയോടെ പറയുന്നവളെ കണ്ട് അവൻ അവളെ കപട ദേഷ്യത്തോടെ നോക്കി.. പോടീ അവൾ ചിരിച്ചുകൊണ്ട് ശ്രീരാഗിന് നേരെ തിരിഞ്ഞു.. പുള്ളിക്ക് താല്പര്യം ഇല്ല.. So sorry.. Next time.. പോടീ... ഈ കല്യാണം നടക്കില്ല.. കാരണം?? (Nichu) ബാക്കി എല്ലാവരും മൗനം ആയി ഇരുന്നു രണ്ടുപേരുടെയും മറുപടിക്ക് അവരെ നോക്കി നിന്നു കാരണം ഒന്നുമില്ല എന്തോ നല്ല ബന്ധം ആകില്ല.. അത് നീ ആണോ തീരുമാനിക്കുന്നത് വിട്ടുകൊടുക്കാൻ ഉദ്ദേശം ഇല്ലാതെ നിച്ചു അതേ ഗൗരവത്തോടെ ചോദിച്ചു. അതേ.. പിന്നെ...

അത് ഇവിടെ നടക്കില്ല... ആ ഡോക്ടർ നിങ്ങളോട് സംസാരിച്ചതല്ലേ.. എന്ത് നല്ല സ്വഭാവ.. കൃഷ്ണയും ഡോക്ടരും കെട്ടി, മക്കൾ ആയി മുത്തശ്ശി ആയി അങ്ങനെ ജീവിച്ചു.. ഓഹ്... മതി... ഇത് നടക്കില്ല ഇവളെ എന്റെ പെണ്ണാ.. അടുത്ത് നിൽക്കുന്ന കൃഷ്ണയെ ചേർത്തു നിർത്തികൊണ്ട് അവന്റെ ശബ്‌ദം ഉയർന്നു... കൃഷ്ണ നിരകണ്ണോടെ അവനെ നോക്കി.. തല താഴ്ത്തി നിന്നു.. ഇത് കേട്ടതും നിച്ചു പൊട്ടി ചിരിക്കാൻ തുടങി.. മോളെ.. പതിയെ.... അയ്യോ എനിക്ക് ഇതൊന്നും കാണാനും കേൾക്കാനും വയ്യേ... അവൾ വയറിൽ പതിയെ താങ്ങിക്കൊണ്ട് പറഞ്ഞു.. കൃഷ്ണയും ശ്രീയും പരസപരം നോക്കി എല്ലാരേയും നോക്കി.. അവർ ഒരു കള്ളചിരിയോടെ എല്ലാവരെയും നോക്കുന്നുണ്ട്.. കാര്യങ്ങളുടെ കിടപ്പ് മനസിലായതും ശ്രീ നിച്ചുവിനെ ഒന്ന് കോർപ്പിച്ചുനോക്കി.. അവൾ നല്ലപോലെ ഇളിച്ചുകൊടുത്തു. എടാ.. കള്ള കാണുക.. നിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ ഇത് പ്രേതീക്ഷിച്ചില്ല... (Abi) നിനക്ക് പറയാമായിരുന്നില്ലേ... നടത്തിത്താറില്ലേ.. പൂർണമനസസ്സോടെ.. (Vishnu) എടാ.. അത്.. ശ്രീക്കു വാക്കുകൾ പറയാൻ കിട്ടുന്നില്ലായിരുന്നു.. എന്റെ പെങ്ങൾ നിന്നെക്കാൾ ആരുടെ കയ്യിലട സുരക്ഷ... ഞങ്ങൾക്ക് ആർക്കും എതിർപ്പ് ഇല്ല..

അവർ പരസ്പരം പുണർന്നു.. അത് കണ്ടുനിന്നവരുടെ മുഖത്തും പ്രകാശം നിറഞ്ഞു.. എല്ലാവരും കൃഷ്ണയെ കളിയാക്കാനും മറ്റും തുടങ്ങി.. അപ്പോഴാണ് ഡോർ തുറന്ന് ഡോക്ടർ വന്നത്.. ആ ഡോക്ടറെ കണ്ടതും നിച്ചു കൃഷ്ണയെയും ശ്രീയെയും നോക്കി.. പിന്നെ എല്ലാവരെയും നോക്കി ഇളിച്ചു.. അവർക്കെല്ലാവരും ആ ഡോക്ടറെ ആണ് അവൾ പറഞ്ഞത് എന്ന് മനസിലായിരുന്നു... എങ്ങനെ ഉണ്ട് നിഖിത.. Ok അല്ലെ.. Yes ഡോക്ടർ.. Okei with in 5 days നമുക്ക് വീട്ടിൽ പോകട്ടോ.. അതുവരെ ഇവിടെ നിന്നെപ്പറ്റു.. അവൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. ഡോക്ടർ എന്തൊക്കെയോ ഇൻസ്‌ട്രുക്ഷൻസ് എബിയോടും മറ്റുമായി പറഞ്ഞു പുറത്തേക്കറങ്ങാൻ പോയതും നിച്ചു വിളിച്ചു അത് കേട്ടതും ഡോക്ടർ തിരിഞ്ഞു നോക്കി.. ഡോക്ടറിനെ വൈഫ്നോട് എന്റെ അന്വേഷണം പറയണേ... അത് കേട്ടതും അയാൾ പുഞ്ചിരിച്ചു പറയാ എന്ന് പറഞ്ഞു പോയി.. എന്നാൽ അവളെ തന്നെ നോക്കി നില്കുകയായിരുന്നു എല്ലാവരും.. എന്തെ... നിച്ചു വളരെ നിഷ്കു ഭാവിച്ചു ചോദിച്ചു.. നീ ഞങ്ങളോട് പറഞ്ഞത് (bibi) അത് പിന്നെ.. ഒരു ഒർജിനാലിറ്റിക്ക് ആലോചന വന്നെന്ന് ഇരിക്കട്ടെ കരുതി.. എന്നാലും എന്നോടെങ്കിലും (eby) പാർസവാലിറ്റി കാണിക്കാൻ പാടില്ലല്ലോ അല്ലെ..

അവൾ നന്നായി ചിരിച്ചുകൊണ്ട് പറഞ്ഞു.. എല്ലാവരിലും സന്തോഷം നിറഞ്ഞുനിന്നു.. പിന്നെ സന്തോഷം മാത്രമായിരുന്നു.. ഓഫീസിൽ പോയി എബി വീട്ടിൽ പോയി fresh ആയി നിച്ചുവിന്റെ അടുത്തേക്ക് തന്നെ വരും പിന്നെ അവരുടെ ലോകം ആണ്.. എല്ലാവരിലും അത് കണ്ട് സന്തോഷം നിറഞ്ഞു.. അഞ്ചു ദിവസങ്ങൾക്ക് ശേഷം നിച്ചുവിനെ വീട്ടിലേക്ക് കൊണ്ടുപോയി.. എബിയുടെ നിർബന്ധം കാരണം അവളെ വീട്ടിൽ ആക്കിയില്ല.. പകരം നിവിയെയും ഋതുവിനെയും അവരുടെ വീട്ടിൽ നിർത്തി.. എല്ലാവരും ആയും സന്തോഷത്തോടെ ദിവസങ്ങൾ കടന്നു.. നിച്ചു വീട്ടിൽ എത്തിയതും താഴത്തെ മുറി മുത്തശ്ശി പറഞ്ഞു ready ആക്കിയിട്ടുണ്ടായിരുന്നു.. മുത്തശ്ശി തന്നെ അവളുടെ എല്ലാ കാര്യങ്ങളും ജോലിക്കാരോട് പറഞ്ഞു ചെയ്യിച്ചു... എബി റൂമിലേക്ക് വരാൻ തുടങ്ങുമ്പോൾ മുത്തശ്ശി വന്ന് ചൂടാകും.. അത് കേൾക്കുമ്പോ ദേഷ്യപ്പെട്ടു പോകുമെങ്കിലും പിന്നെടും ഒരു നാണവും ഇല്ലാതെ അവൻ അവിടെ പോകും കേൾക്കും.. ❣️

അവനു അവളെ കാണുക പോലും ചെയ്യാതെ ആകെ വിയർപ്പുമുട്ടിയിരുന്നു.... കുഞ്ഞിനെ എന്നും രാത്രി കൃഷ്ണ റൂമിൽ എത്തിക്കും പിന്നെ അപ്പയും മകളുടെയും ലോകം ആണ്... അമ്മയേക്കാൾ അപ്പയെ ആണ് കാര്യം എന്ന് അവിടെ എല്ലാവരും പറഞ്ഞു.. അത് കേട്ടതും എല്ലാവരേക്കാൾ സന്തോഷം നിച്ചുവിന് തന്നെ ആയിരുന്നു ❣️ ഇന്ന് ആണ് ആ ദിവസം കുഞ്ഞിന്റെ 28 ഒപ്പം പേരിടലും.. എബി നല്ല സന്തോഷത്തിൽ ആണ്.. കാരണം 28 ദിവസങ്ങൾക്ക് ശേഷം അവളെ കാണാൻ പോവുകയാണ്.. അവന്റെ ഹൃദയം എന്തിനുവേണ്ടി മിടിച്ചു.. അവളും അതേ അവസ്ഥയായിരുന്നു.. ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല.. പുറത്ത് ശബ്‌ദം കേൾക്കും.. അതല്ലാതെ ഒരു നോക്ക് കാണാൻ പറ്റിയിട്ടില്ല.. കുഞ്ഞിനെ കൃഷ്ണയും ഗൗരിയും ആണ് ഒരുക്കുന്നത്.. ദിയ അന്ന് അവൻ പറയാതെ പോയപ്പോൾ ഒരുപാട് ദേഷ്യം കാണിച്ചുവെങ്കിലും പിന്നീട് ഗൗരി അവരുടേത് ഇഷ്ടം ഇല്ലാതെ അല്ല.. അവർ നല്ല ഇഷ്ടത്തിൽ ആണ് എന്നൊക്കെ പറഞ്ഞതുകൊണ്ടും അവളുടെ പപ്പ പിടിച്ച പിടിയാലേ കെട്ടിക്കാൻ നോക്കികൊണ്ട് അമേരിക്കയിലേക്ക് കൂട്ടി.. അതുകൊണ്ട് ആ ഒരു ശല്യം ഉണ്ടായിരുന്നില്ല.... നിച്ചു സാരീ ആണ്..

വേഷം.. Red കളർ വീതിയുള്ള രീതിയിൽ സാരീ ഉണ്ടുത് അവൾ ഒരുങ്ങി. ചമയങ്ങൾ ഒന്നും തന്നെ ഇല്ലാതെ അവൾ ഭംഗി ഉണ്ടായിരുന്നു.. അവന്റെ മിന്നും, കുഞ്ഞു ജിമിക്കിയും, കുഞ്ഞിപ്പൊട്ടും, ചെറുതായി കണ്ണ് എഴുതിയും, ഇരു കൈചെയൻ കയ്യിൽ ഇട്ട് അവൾ പുറത്തേക്കിറങ്ങി...28 ദിവസത്തിന് ശേഷം ഒരു ആശ്വാസത്തോടെ അവൾ പുറത്തേക്ക് ഇറങ്ങി.. ഇറങ്ങിയതും കാണുന്നത് സെറ്റിയിൽ ഇരിക്കുന്ന മുത്തശ്ശിയും പപ്പയും ചേട്ടന്മാരും ചേച്ചിമാരും... എച്ചുവും.. അവൾ അവരെ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവരുടെ അടുത്തേക്ക് നടന്നു.. അവൾ ചുറ്റും നോക്കുന്നത് കണ്ടപ്പോഴേ എല്ലാവർക്കും കാര്യം മനസിലായി.. അവൻ മുറിയില... ബിബി പറഞ്ഞു. അത് കേട്ടതും അവൾ അടക്കിപിടിച്ചു ചിരിക്കുന്നവരെ നോക്കി ജാള്യതയോടെ മുഖം തിരിച്ചു.. മോൾ പൊയ്ക്കോ.. മുത്തശ്ശി പറഞ്ഞതും അവൾ വിശ്വാസം വരത്തെ അവരെ നോക്കി.. മുത്തശ്ശിയുടെ മുഖത്തെ ചിരി കണ്ടതും അവൾ മുകളിലേക്ക് സാരി ഒരു കയ്യാൽ പൊക്കി പിടിച്ചു ഓടി..

പുറകിൽ നിന്നും ശാസനയോടെ കരുതൽ വരുന്നുവേങ്കിലും അതിനൊക്കെ മൂളിക്കൊണ്ടാണ് അവൾ കയറുന്നത്.. എന്താ മുത്തശ്ശി. സമ്മതിച്ചത് Abi) ഇത്രയും കാലം എബി നിന്നത് തന്നെ എങ്ങനെ ആണെന്ന് നമുക്ക് അറിയാലോ.. അവൻ നമ്മളെ പറയാത്തത് ഒന്നും ഉണ്ടാകില്ല.. അവൾക്ക് എന്നെ പേടിയായിട്ട വരാത്തത് റൂമിൽനിന്ന്.... ഞാൻ ചെയ്യുന്നത് തെറ്റല്ലേ.. പിന്നെ ഓപ്പറേഷൻ കൂടി ആയോണ്ടാ അത്രയും വിലക്ക് കൊടുത്തത് ഇനി അത് വേണ്ട.. അവളെ അവന്റെ മുറിയിലേക്ക് മാറ്റിയെക്ക്..... അവർ പുഞ്ചിരിയോടെ പറഞ്ഞു ഉമ്മറത്തേക്ക് ഇറങ്ങി... എല്ലാവരും പരസപരം നോക്കി. പിന്നെ stairinte അവിടേക്കും.. അപ്പോഴേക്കും കൃഷ്ണ ഗൗരിയും കുഞ്ഞിനെ ഒരുക്കി വന്നിരുന്നു.. ശ്രീരാഗ് മറ്റു കുടുംബവും എത്തി.. അത്യാവശ്യം അവന്റെ ഒപ്പം ജോലി ചെയ്യുന്നവർ, മറ്റു അവന്റെ കൂട്ടുകാർ ഒക്കെ വന്നിരുന്നു... നിച്ചു മുറിയിലേക്ക് കയറുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.. ഒരുപാട് ദിവസങ്ങൾക്ക് ശേഷം ആ മുറിയിലേക്ക് കയറിയപ്പോൾ അവളെ ഒന്നാകെ എന്തോ മൂടുന്നത് പോലെ തോന്നി അവൾക്ക്... അവനെ ഒന്നാകെ അവൾ അവിടെ നോക്കി.. അവിടെ ഒന്നും കണ്ടില്ല.. റൂം എല്ലാം ഒതുക്കും ചിട്ടയോടും കൂടെ ആണ് വെച്ചിരിക്കുന്നത്..

അവൻ ഇപ്പോൾ ഇടാൻ ഉള്ള ഒരു red shirt വൈറ്റ് മുണ്ട്, iron ചെയ്ത് ബെഡിൽ ഒരറ്റത് വെച്ചിട്ടുണ്ട്.. അവൾ അകത്തേക്കു കയറി വാതിൽ അടച്ചു.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്നത് കേട്ടതും അവളുടെ ഹൃദയം കൂടുതൽ മിടിക്കാൻ തുടങ്ങി.. ഇത്രയും കാലം കൂടെ ജീവിച്ചിട്ട് പോലും ഇങ്ങനെ ഒരു അനുഭൂതി അവളിൽ ആദ്യം ആയിരുന്നു എന്ന് അവൾ ഓർക്കാതിരുന്നില്ല.... അവൾ പതിയെ സൈഡിയിൽ ആയി ഇട്ടിരിക്കുന്ന സോഫയിലേക്ക് ഇരുന്നു.. ബാത്രൂം വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടതും അവൾ ഒരു പിടച്ചിലോടെ എഴുന്നേറ്റു...❣️ ഒരു പാന്റ് മാത്രം ധരിച്ചു തോർത്ത്‌ പുറം മറച്ചു ഇട്ട് ഒരു സൈഡ് കൊണ്ട് തല കുനിച്ചു തൂവർത്തി വരുന്നവൻ അവൻ നോക്കി.. ഒട്ടും സമയം പാഴാക്കാതെ അവൾ അവന്റെ അടുത്തേക്ക് .. 💕 ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story