❣️എന്റെ പ്രാണനായ് ❣️: ഭാഗം 59

ente prananay

രചന: ചിലങ്ക

എന്തോ ഒന്ന് വന്നു ഇടിച്ചതും പെട്ടന്ന് ആയത് കൊണ്ട് അവൻ ഒന്ന് പുറകിലേക്ക് വേച്ചു പോയി.. ബാലൻസ് ചെയ്തു നിന്നതിനു ശേഷം പെട്ടന്ന് തന്നെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... അവനും അവളെ കൂടുതൽ ചേർത്തുനിർത്തി.. കാറ്റിനു പോലും അടുക്കാൻ പറ്റാത്ത രീതിയിൽ അവളെ അവൻ ചേർത്തുപിടിച്ചു.. അവന്റെ ശരീരത്തെ തണുപ്പ് അവളിലേക്ക് വമിച്ചു.. അവളുടെ ഇളം ചൂട് അവനിലേക്കും.. എത്രനേരം അവിടെ അങ്ങനെ നിന്നു എന്ന് അവർക്കു പോലും അറിയില്ല.. അത്രയും നേരം അവർ അങ്ങനെ നിന്നു.. നിച്ചു.. അവന്റെ ശബ്‌ദം അത്രെയും ആർദ്രമായിരുന്നു.. അവളുടെ കാതുകളിൽ ദിവസങ്ങൾക്ക് ശേഷം ആ ചുടുശ്വാസം തട്ടിയതും ഒഴുകാൻ വെമ്പിയ കണ്ണുകൾ അവൾ തടഞ്ഞു നിർത്തി അവനിൽ നിന്നു വിട്ടുമാറി.. മാറി എന്നല്ല.. മാറുന്നതിനു മുൻപ് അവളെ അവൻ ഇടുപ്പിലൂടെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.. അവൾ അവനെ നോക്കി.. അവനും അവളെ നോക്കി നിൽക്കുകയായിരുന്നു... കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ പെണ്ണെ.. നീ.. അവന്റെ ശാന്തമായ വാക്കുകൾ കേട്ടതും അവളിൽ നാണത്താൽ ഒരു പുഞ്ചിരി വിരിഞ്ഞു..

അതിന്റെ ഫലം എന്നോളം മുഖം രക്തവർണമായി.. ഒരു കുഞ്ഞു ആയിട്ടും നിന്റെ നാണത്തിന് മാത്രം no change അല്ലെ.. ആഹ്മ്മ്മ് മാറ്റിയെടുക്കാം സമയം ഉണ്ടല്ലോ.. പോടാ.. നിച്ചു... ആഹ്മ്മ്‌... എന്തിനാ കരഞ്ഞത്? പെട്ടന്നുള്ള അവന്റെ ചോദ്യത്തിൽ അവൾ സംശയത്തോടെ നോക്കി.. നീ വന്നപ്പോൾ എന്നെ hug ചെയ്തപ്പോൾ നിന്റെ കണ്ണ് നിറഞ്ഞല്ലോ അതെന്തിനാ..? മുഖത്തെ ചിരി അടക്കി പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.. ഓഹ്.. എന്നും മുത്തശ്ശിയോടും മറ്റും ഒച്ചയുണ്ടാക്കി പോകുന്നത് കേൾക്കലോ... അതെന്തിനാ..? അത് എന്റെ പെണ്ണിനെ എന്നെ കാണിക്കാതിരിക്കുന്നത് കൊണ്ടല്ലേ... ഓഹോ എന്നാലേ ഞാൻ കരഞ്ഞത് എന്റെ ചെക്കെനെ ഒരുപാട് നാളുകൾക്കു ശേഷം കണ്ടത് കൊണ്ട... ആണോ..? അവൻ പുരികം പൊക്കി അവളോട് ചോദിച്ചു.. അന്നേ... എന്നാലേ.. കുറെ ദിവസത്തെ പറ്റ് നമുക്ക് അങ്ങ് തീർത്തലോ? എന്ത് പറ്റ്... അത് ഞാൻ പറഞ്ഞു തരാം.. നീ വാ.. അതും പറഞ്ഞു അവൻ അവളെ ടേബിളിലേക്ക് കയറ്റി ഇരുത്തി.. എബി. വേണ്ട... നമുക്ക് പോകാം താഴെ അവർ വന്നിട്ടുണ്ടാകും.. ഉള്ളിലെ പതർച്ച മറച്ചുവെച്ചുകൊണ്ടവൻ പറഞ്ഞു.. ഒന്ന്... പ്ലീസ്.. നീ ഒന്നിൽ നിർത്തില്ലല്ലോ...

അവൻ കള്ളച്ചിരിയോടു കൂടെ അവളുടെ രണ്ടു കാലുകളും കുറച്ചു അകത്തി അവളോട് ചേർന്നു നിന്നു.. അവൾ അവനെ നോക്കിയപ്പോൾ പ്രണയത്തോടെ ഉള്ള അവന്റെ നോട്ടം താങ്ങാൻ ആകാതെ അവൾ കണ്ണുകൾ അടച്ചു.. അവൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി.. അവന്റെ ശ്വാസം മുഖത്ത് തട്ടിയതും അവൾ പാതിയെ കണ്ണുകൾ തുറന്നു.. കണ്ണുകൾ ഒന്ന് അടച്ചുതുറക്കും മുന്നേ അവന്റെ ചുണ്ടുകൾ അവളിൽ ചേർന്നിരുന്നു.. പ്രണയത്തോടെ അതിലേറെ വാശിയോടെ അവൻ അവളുടെ ചുണ്ടുകൾ നുകർന്നു.. അവന്റെ ചുംബനം വന്യതയിലേക്ക് എത്തി.. അവൾ ഒരാശ്രയത്തിന് എന്നോളം അവന്റെ പുറത്ത് അള്ളി പിടിച്ചു... അവളുടെ നഖങ്ങൾ അവന്റെ നഗ്നപുറമേനിയിൽ ചിത്രപണികൾ ചെയ്തു.... ആ നോവുപോലെ എന്നപോലെ അവളുടെ ചുണ്ടുകൾ അവൻ നോവോടെ നുകർന്നു..പാതിയെ അവളും അതിൽ ലയിച്ചുതീർന്നു.. അവന്റെ വലം കൈ അവളുടെ പിൻകഴുത്തിലും ഇടം കൈ ഇടുപ്പിലും മുറുകി..

അവളും അവനെ വാശിയോട് ചുംബിച്ചു.. അവരുടെ ചുംബനം നാഗങ്ങളെ പോലെ നാവുകൾ കെട്ടിയിടിയിച്ചു... അവൾക്ക് ശ്വാസം വലങ്ങുതടി എന്നുകണ്ടപ്പോൾ അവൻ അവളിൽ നിന്നും വന്യമായ നോവോടെ അവളിൽ നിന്നും മുക്തമാക്കി അവൾ അവന്റെ നെഞ്ചിലേക്ക് ആ നിമിഷം തന്നെ തളർന്നുവീണു.. അവനും കിതക്കുകയായിരുന്നു.. അവന്റെ ഉയരുന്ന നെഞ്ചിൽ അവൾ തല ചായിച്ചു കിടന്നു.. നിച്ചു.. വളരെ ആർദ്രമായി അവൻ വിളിച്ചു.. ആഹ്മ്മ്‌.. Breathing capasity നല്ലപോലെ കുറഞ്ഞല്ലോ നിനക്ക്.. അവൻ കാര്യമായി പറയുന്നത് കേട്ടതും അവൾ അവനെ തലഉയർത്തി കൂർപ്പിച്ചു നോക്കി.. അവൻ അവൾക് നന്നായി ഒന്ന് ഇളിച്ചുകൊടുത്തു.. വെറുതെയല്ല.. മുത്തശ്ശി നിങ്ങളെ എന്നെ കാണിക്കാൻ പോലും സമ്മതിക്കാതിരുന്നത്.. ഓഹ്... ഞാൻ സഹിച്ചു... ഇനി അതിനൊക്കെ മോളെ ഞാൻ കാണിച്ചുതരാം.. അയ്യേ. എന്ത് അയ്യേ.. പോയെ.. പോയെ.. ഇങ്ങനെയോ.. ആവന്റെ ചോദ്യം കേട്ടതും അവൾ അവളെ സ്വയം ഒന്ന് നോക്കി. സാരിയുടെ പിന്ന് അഴിഞ്ഞു തുമ്പ് താഴേക്ക് ഊർന്നുവീഴാൻ നിൽക്കുന്നു.. പെട്ടന്ന് നേരെയാക്കി പുറത്ത് പോയാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ...

അവൻ വശ്യമൊടെ ചിരിച്ചു പറഞ്ഞതും അവൾ മേശയിൽ നിന്നും ചാടിയിറങ്ങി.. ബാത്‌റൂമിലേക്ക് ഓടി.. അവൾ പോകുന്നത് നോക്കി.. എന്തോ ഒന്ന് തിരിച്ചുകിട്ടിയെ സന്തൃപ്തിയിൽ അവൻ കണ്ണുകൾ അടച്ചു കൈകൾ ഇടുപ്പിൽ കുത്തി. ധീർകമായി ഒന്ന് നീശ്വസിച്ചു.... പിന്നെ പുഞ്ചിരിയോടെ ഒരുങ്ങാൻ തുടങ്ങി... അവൾ സാരിയും മുടിയും ഒക്കെ നേരയാക്കി വരുമ്പോൾ അവൻ റൂമിൽ ഇല്ലായിരുന്നു.. അവൾ പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി.. താഴെ എല്ലാവരും എത്തിയിരുന്നു.. അവളെ കണ്ടതും എല്ലാവരും ഓരോ വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.. എബി ആണേൽ കുഞ്ഞിനെ കളിപ്പിക്കുന്ന തിരക്കിൽ ആണ്.. അവൾ അവരോടൊക്കെ സംസാരിക്കുന്നതിന് ഇടയിൽ അവനെ ശ്രെദ്ധിക്കാൻ തുടങ്ങി.. നേരത്തെ ഒന്നും ശ്രെദ്ധിക്കാൻ പറ്റിയിരുന്നില്ലലോ 😁 Black pantum white shirtum ആയിരുന്നു അവന്റെ വേഷം.. നല്ലപോലെ കുറ്റി ആക്കിയിരുന്ന താടി ഇപ്പോൾ വളർത്തിയിട്ടുണ്ട്.. മുടി ജെൽ തേച്ചു ഒതുക്കി.. ദൈവമേ ഇങ്ങേരു look കൂടുകയാണല്ലോ..

ഒരു കൊച്ചിന്റെ അപ്പൻ ആണെന്ന് പറയത്തില്ല.. 🤧😒 എടി മതി മതി..ദിവസങ്ങൾ അല്ലേ ആയിട്ടുള്ളു.. മാസം ഒന്നുമല്ലലോ.. ഗൗരിയുടെ പതുങ്ങിയ ശബ്‌ദം കേട്ടതും അവൾ അവിടേക്ക് നോക്കി... ഷെറിയും ഗൗരിയും ആക്കി ചിരിക്കുന്നുണ്ട്.. ഞാനെ എന്റെ സ്വന്തം പ്രോപ്പർട്ടിയെ ആണ് നോക്കുന്നെ.. അതുകൊണ്ടാണ് ഞങ്ങൾക്ക് വിഷമം.. വേറെ വല്ലോം ആണേൽ okk വെക്കാമായിരുന്നു.. ഇത് സ്വന്തം പ്രോപ്പർട്ടിയെ അതും ഒരു കോച്ചായിട്ട് വായിനോക്കാനൊക്കെ പറഞ്ഞാൽ.. ശേ.. ശേ.. പോടീ.. എന്നാൽ തുടങ്ങാം.. മുത്തശ്ശി പറഞ്ഞതും എല്ലാവരും എഴുന്നേറ്റു.. പ്രാർത്ഥനകളും മറ്റും കഴിഞ്ഞു കൊണ്ട് പപ്പ വന്നുകൊണ്ട് വാവയുടെ അരയിൽ അരിഞ്ഞാണം അണിയിച്ചു.. അവൾ നന്നായി ചിരിക്കുന്നുണ്ട്.. അതൊരു പുഞ്ചിരിയോടെ എല്ലാവരും നോക്കി നിന്നു.. പിന്നീട് പേരിടൽ ആയിരുന്നു.. എല്ലാവരിലും ആകാംഷ.. ആ പേര് എന്ത്.. ആരോടും എബി പറയാത്ത ആ പേര്... അവന്റെ കയ്യിൽ കുഞ്ഞി പെണ്ണിനെ കൊടുത്തു കൊണ്ട് പപ്പ മാറി.. നിച്ചു അവന്റെ അടുത്ത് പോയി ഇരുന്നു.. പേര് പറയു എബി.. മുത്തശ്ശി പറഞ്ഞതും അവൻ കുഞ്ഞിപ്പെണ്ണിനെ നേരെ ഇരുത്തി.. പ്രയാക പ്രായക പ്രായക..

അത് കേട്ടതും കുഞ്ഞിപ്പെണ്ണ് എബിയേ നോക്കി ചിരിച്ചു അവന്റെ താടി പിടിച്ചു വലിക്കാൻ തുടങി.. കണ്ടു നിന്നവരുടെ എല്ലാം കണ്ണുകൾ ഈറമണിന്നു.. വിഷ്ണുവിൽ നോവിലും ഒരു പുഞ്ചിരി വിടർന്നു.. എബി നിച്ചുവിനെ നോക്കി.. അവളോട് പോലും പറയാതെ കുഞ്ഞിന് പേരിട്ടത്തിൽ അവൾക്ക് വിഷമം ഉണ്ടോ എന്ന് അവൻ ഓർത്തു.. എന്നാൽ അതിനൊക്കെ വിപരീതമായി അവൾ അവനെ നിറകണ്ണോടെ കണ്ണുകൾ അടച്ചു പുഞ്ചിരിച്ചു... അത് അവനിലും ഒരു പുഞ്ചിരി വിടർത്തി.. പിന്നെ ഫുഡ്‌ മേളയായിരുന്നു... എല്ലാരും അതിന്റെ തിരക്കിൽ.. എബിയുടെ കൂട്ടുകാരും പാർട്ണർസും എല്ലാം കുഞ്ഞിനെ വന്ന് കളിപ്പിച്ചു സമ്മാനങ്ങൾ നൽകി പോയി. അബിയും സിനിയും കുഞ്ഞിന് മാല ആയിരുന്നു, അനുവും ബിബിയും പാതസരവും, പപ്പ അരിഞാണവും, സിനിച്ചേച്ചിടുടെ വീട്ടിൽ നിന്നും അനുചേച്ചിടെ വീട്ടിൽ നിന്നും വള കൊണ്ടുവന്നു, നിവിയും ഋതുവും കമ്മലും മാലയും വളയും പാതസരവും ഒക്കെ ആയുള്ള ഒരു സെറ്റ് ആണ്..

കൊണ്ടുവന്നത്...ശ്രീരാഗ് കുഞ്ഞിന് കളിക്കാൻ ഉള്ള കുറെ സാധനങ്ങൾ,കൃഷ്ണയും വിഷ്ണുവും ഒരുപാട് ഡ്രെസ്സുകളും എല്ലാരും സമ്മാനം കൊടുത്ത് എല്ലാവരും ഏറെ വൈകി ആണ്.. മുറികളിലേക്ക് പോയത്... നിവിയും ഋതുവും പാലക്കാട്ക്ക് തിരിച്ചുപോയി.. അവനു ഹോസ്പിറ്റൽ പോകണം ഋതു ഡീറ്റെയിൽസ് അവിടെ ആണെന്ന് ഒക്കെ പറഞ്ഞിട്ട്.. അങ്ങനെ എല്ലാം ഒന്ന് ഒതുങ്ങി.. കുഞ്ഞിനെ ഉറക്കി നിച്ചു എബിയുടെ മുറിയിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ അവൻ ബാൽകണിയിൽ നിൽക്കുന്നുണ്ടായിരുന്നു.. അവൾ കുഞ്ഞിനെ കിടത്തി പിൽലോ കുഞ്ഞു വീഴാതെ വെച്ചുകൊണ്ട് അവൾ ബാൽകണിയിലേക്ക് നടന്നു.. അവൾ അവന്റെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.. ദീർകമായി ഒന്ന് ശ്വാസം വലിച്ചുവിട്ടു. അവൻ അവളെ അവനു നേരെ തിരിച്ചു നിർത്തി സീലിംഗ്സിലേക്ക് അവളെ ചേർത്തു നിർത്തി... ശേഷം അവളെ അവിടുത്തെ പടിതട്ടിൽ ഇരുത്തി അവൻ അവളുടെ മടിയിൽ തല ചായിച്ചു കിടന്നു... ആഹ്മ്മ്‌..??

എന്താ..? കിടന്നിട്ടും നെരുപിരി കൊള്ളുന്നത് കണ്ടപ്പോൾ അവൾ അവനെ നോക്കി ചോദിച്ചു. പെട്ടന്ന് തന്നെ അവൻ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു.. പെട്ടന്ന് ആയത് കൊണ്ട് അവളും ഒന്ന് ഉയർന്നു പൊങ്ങി.. പിന്നെ അതൊരു ചിരിയിലേക്ക് വഴി മാറി.. അവളുടെ കൈകൾ അവന്റെ മുടികളിൽ തലോടി കൊണ്ടിരുന്നു.. നിച്ചു.. ഏറെ നേരത്തിനു ശേഷം അവൻ വിളിച്ചു.. ആഹ്മ്മ്‌.. അവൾ ഒന്ന് മൂളുകമാത്രം ചെയ്തു.. വേദനിച്ചോ.. അവൻ പറയുന്നത് കേട്ടതും അവൾ എന്തെന്ന പോലെ നോക്കി.. കൈകൾ അവന്റെ മുടികളിൽ നിന്നു എടുത്തു.. അത് അറിഞ്ഞ പോലെ അവൻ തല ഉയർത്തി നോക്കി.. ഇവിടെ വേദനിച്ചോ എന്ന്? അവൻ അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു.. നമ്മടെ മോൾക്ക് വേണ്ടി അല്ലെ.. അത് കേട്ടതും അവൻ ഏഴുന്നേറ്റ അവളെ ചേർത്തു പിടിച്ചു.. അവൾ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. മോൾക്ക് പേര് ഇട്ടതിൽ നിനക്ക് എന്തെങ്കിലും നിരാശ ഉണ്ടോ? ഇച്ചായ... അവൾ അവനെ ഒന്ന് ഇരുത്തി വിളിച്ചു.

അവൻ ഒന്ന് ചിരിക്കുകമാത്രം ചെയ്തു.. ഇത് ഇച്ചായന്റെ കുഞ്ഞല്ലേ.. എന്നിലും കുഞ്ഞിലും ഏറ്റവും കൂടുതൽ അവകാശം ഉള്ളത് ഇച്ചായന് അല്ലെ.. പേര് ഇടാൻ ഒക്കെ ഇച്ചായന് അവകാശം ഉണ്ടല്ലോ.. പിന്നെ... പേര്.. അത് പ്രായക.. അവൾ എന്റെ കൂടെ പെങ്ങൾ അല്ലെ.. ഫ്രണ്ട് അല്ലെ... അപ്പൊ എനിക്ക് സങ്കടം ആകോ .. അവൾ അവന്റെ വയറിൽ ഇടിച്ചുകൊണ്ട് പറഞ്ഞു.. അവൻ അതേ ചിരിയോടെ അവളെ അവനോട് കൂടുതൽ അടുപ്പിച്ചു.. രാവിലെ ഫോണിന്റെ റിങ് കേട്ടുകൊണ്ടാണ് എബി എഴുന്നേൽക്കുന്നത്.. തന്റെ നെഞ്ചോരം ചേർന്നുകിടന്നുന്ന കുഞ്ഞിനേയും നിച്ചുവിനെയും ഉണർത്താതെ മാറ്റി കിടത്തി അവൻ ഫോൺ എടുത്തു.. ഓഹ് എപ്പോ.. ഞാൻ ഇതാ വരുന്നു.. ഏതാ ഹോസ്പിറ്റൽ.. ആഹ്‌ ok..ഞാൻ ഇറങ്ങി.. അത്രയും പറഞ്ഞു അവൻ കാൾ കട്ട്‌ ആക്കി fresh ആകാൻ കയറി.. നിച്ചുവിനെ കുത്തിപ്പൊക്കി ഡ്രസ്സ്‌ change ആക്കാൻ പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി.. താഴെ ചെന്നപ്പോൾ എല്ലാവരും ഒരുങ്ങി നിൽക്കുകയായിരുന്നു..

നിച്ചു കുഞ്ഞിപ്പെണ്ണിനെ ഒരുക്കി വന്നപ്പോഴേക്കും മുത്തശ്ശിയും കൃഷ്ണയും ഒഴിച്ച് എല്ലാവരും കട്ടിലേക്ക് കയറി യാത്ര തുടങ്ങി.. ഒരു കാറിൽ എബിയും നിച്ചുവും പപ്പയും കുഞ്ഞിപ്പെണ്ണും എച്ചുവും.. മറ്റൊരു കാറിൽ സിനിയും ബിബിയും അബിയും അനുവും വിഷ്ണുവും നമ്മൾ എങ്ങോട്ടാ പോകുന്നെ.. പറയാം മോളെ.. യാത്രയിൽ ഉടനീളം അവരിൽ മൗനം നിറഞ്ഞു.. കുഞ്ഞിപ്പെണ്ണിന്റെ വഴക്ക് കാരണം നിച്ചു അധികം പിന്നെ പുറത്തേക്ക് ശ്രെദ്ധിച്ചില്ല.. എവിടെയോ കാർ വന്നുനിൽക്കുന്നത് അറിഞ്ഞവൾ പുറത്തേക്ക് ഇറങ്ങി.. മേരിമാതാ ഹോസ്പിറ്റൽ.. ഇത് നിവി work ചെയ്യുന്ന ഹോസ്പിറ്റൽ അല്ലെ... അതേ.. നീ വാ.. ഒരു കാൾ അറ്റന്റ് ചെയ്തു സംസാരിച്ചു ചിരിയോടെ നിച്ചുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് അവൻ പറഞ്ഞു.. അവളും ഒന്നും മനസിലാകാതെ അകത്തേക്ക് കയറി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story