❣️എന്റെ പ്രാണനായ് ❣️: ഭാഗം 60

ente prananay

രചന: ചിലങ്ക

അകത്തേക്ക് കയറിയപ്പോ കണ്ടു ചിരിച്ചുനിൽക്കുന്ന നിവിയെ.. പിന്നെ അവിടേക്ക് ഒരു ഓട്ടമായിരുന്നു നിച്ചു.. കുഞ്ഞിപ്പെണ്ണിനെ പിടിച്ചുകൊണ്ടു എബിയും പുറകെ ബാക്കി ഉള്ളവരും ഉണ്ട്.. എന്താടാ.. എന്താ പറ്റിയെ.. ഋതു എവിടെ? ഒന്നും പറയാതെ നിച്ചുവിനെ അവൻ പുണർന്നു. മോളെ ഋതു അവൾ അവളുടെ ഡെലിവറി.. കഴിഞ്ഞു.. ആൺകുഞ്ഞ.. നമ്മടെ വാവ വന്നു.. അത് കേട്ടതും അവനിൽ നിന്നും അടർന്നു അവൾ വിശ്വാസം വരാതെ നോക്കി.. നിറഞ്ഞകണ്ണുകൾ ഇറുകെ തുടച്ചുകൊണ്ട് നിവി തലയാട്ടി.. എവിടെ? റൂമിലേക്ക് മാറ്റി. ദാ... സൈഡിലെ തുറന്നിട്ട മുറി കാണിച്ചുകൊണ്ട് നിവി പറഞ്ഞു.. നിച്ചു ആരെയും നോക്കാതെ വേഗം അകത്തേക്ക് കയറി.. നിവി തിരിഞ്ഞുനോക്കുമ്പോ കാണുന്നത് അവരെ നോക്കിനിൽക്കുന്നവരെയാണ്.. നിവി വേഗം പോയി കുഞ്ഞിപ്പെണ്ണിനെ എടുത്തു... പെണ്ണിനെ ചുംബിച്ചു.. Congrats അളിയോ.. (Eby) നിവി നിറഞ്ഞപുഞ്ചിരിയോടെ അത് സ്വീകരിച്ചു... പിന്നെ എല്ലാവരും കൂടെ സംസാരിച്ചു അകത്തേക്ക് കയറിയപ്പോൾ കാണുന്നത് കുഞ്ഞിനെ എടുത്തുകൊണ്ടു കളിപ്പിക്കുന്ന നിച്ചുവിനെയും അത് പുഞ്ചിരിയോടെ നോക്കി കാണുന്ന ഋതുവിലും ആയിരുന്നു..

ആഹഹാ.. അമ്മായി കൊച്ചിനെ എടുത്ത് ഇരിപ്പാണോ? അത് കേട്ടതും അവൾ തിരിഞ്ഞു അബിയെ നോക്കി.. ഞാൻ അമ്മായി ഒന്നുമല്ല... പിന്നെ ഞങ്ങളുടെ കൊച്ചിന് പെങ്ങൾ അമ്മായി ആണേ.. അത് അങ്ങനെ.. പക്ഷെ എന്നെ അങ്ങനെ വിളിക്കണ്ട.. അതെന്താ അങ്ങനെ നിനക്ക് സ്പെഷ്യൽ (bibi) എനിക്ക് അത്രക്ക് പ്രായം ഒന്നുമില്ല.. അമ്മായി എന്ന് വിളിക്കുമ്പോ കുറച്ചു പ്രായം തോന്നിക്കും വല്ല ചിറ്റ എന്ന് വല്ലോം വിളിപ്പിക്കാം... ചിറ്റ ചെറ്റ ആകാതെ നോക്കിക്കോ കുഞ്ഞിപ്പെണ്ണിനെ ബൈസ്റ്റാൻഡേർ ബെഡിലേക്ക് കിടത്തികൊണ്ട് എബി പറഞ്ഞു.. ന്ജണന.. അവനെ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു അവൾ വീണ്ടും കുഞ്ഞിനോട് ഓരോന്ന് പറയാൻ തുടങി.. അവരുടെ കളികളും മറ്റും കണ്ട് അവിടെ ഉള്ളവർ അങ്ങനെന്നുന്നു.. പിന്നെ ഋതുവിനെ വീട്ടിൽ നിന്നും videocall മറ്റും ആയിരുന്നു.. അവ‌ർ പുറത്തായത് കൊണ്ട് വരാനും പറ്റാത്ത അവസ്ഥയായിരുന്നു.. ഏറെ നേരത്തിനു ശേഷം മനസ്സില്ല മനസ്സോടെ നിച്ചു അവരുടെ കൂടെ വീട്ടിലേക്ക് പോന്നു... പിന്നെ ദിവസങ്ങൾ ക്ഷണനേരം കൊണ്ട് മാറി മറന്നു.. സന്തോഷത്തോടെ അവിടം നിറഞ്ഞു.. നിവിയെയും ഋതുവിനെയും എറണാകുളം ആണേ കൊണ്ടന്നത്..

അവിടെ അവൾക്ക് വേണ്ട ചികിത്സക്ക് ഒപ്പം നിച്ചുവിനും ചെറുതായി കൊടുത്തു.. കുഞ്ഞിചെക്കന്റെ മാമ്മോദീസായും കുഞ്ഞിപ്പെണ്ണിന്റെയും ഒരുമിച്ചു നടത്തി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പതിവ് പോലെ കുഞ്ഞിനെ തോളിലിട്ട് റൂമിലൂടെ നടക്കുമ്പോൾ ആണ് എബി ഓഫീസ് കഴിഞ്ഞു വന്നത്.. ഉറങ്ങാൻ ആയോ ഇത്ര പെട്ടന്ന് കുഞ്ഞിക്ക്... പിന്നെ നിങ്ങളെയൊക്കെ നോക്കിയിരിക്കാൻ പറ്റോ? ഓഫീസിൽ പോയ പോയവഴിയേ അല്ലെ... ഓഹ് ചൂടിൽ ആണല്ലോ.. ഭാര്യ ഇന്ന്.. ടേബിളിലേക്ക് bag വെച്ചു തിരിഞ്ഞുനിന്നുകൊണ്ട് എബി പറഞ്ഞു.. എന്തെ.. തണുപ്പിക്കാൻ ഉദ്ദേശം ഉണ്ടോ? തണുപ്പിക്കാൻ ഇല്ല ഒന്നുകൂടെ ചൂടാക്കാൻ ഉദ്ദേശം ഉണ്ട്.. മുൻപിലേക്ക് വന്നു നിച്ചുവിന്റെ ഇടുപ്പിലൂടെ കൈ ഇട്ടു അവനിലേക്ക് അടുപ്പിച്ചുകൊണ്ട് എബി പറഞ്ഞു.. മ്മ... കയ്യിൽ ഇരുന്ന കുഞ്ഞു കരയാൻ തുടങ്ങിയതും എബി അവളെ വിട്ടു.. നീ അപ്പയെ ഒന്നിനും സമ്മതിക്കരുത്ട്ടോ... ഇത്രേം ദിവസം എല്ലാത്തിനും കാരണം നീയാ.. പകൽ മുഴുവൻ കിടന്ന് ഉറങ്ങും...

രാത്രി അവൾക്ക് ശിവരാത്രി... അത്രയും പറഞ്ഞു കുഞ്ഞിപ്പെണ്ണിനെ ചുംബിച്ചുകൊണ്ട് എബി ബാത്‌റൂമിലേക്ക് കയറി.. അവന്റെ പോക്ക് കണ്ടു ചിരിച്ചുവെങ്കിലും ചിരി വന്നെങ്കിലും അവൾ ഗൗരവത്തിൽ തന്നെ നിന്നു... എബി കുളി എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ റൂമിൽ dimlight വെളിച്ചം ആണ് ഉണ്ടായിരുന്നത്.. (ഓഹ് light ഒക്കെ ഓഫ്‌ ആക്കിയോ 🤧) അവൻ ടവൽ സ്റ്റാൻഡിൽ ഇട്ടിട്ട് അവളുടെ അടുത്തേക്ക് പോയി.. കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചു കണ്ണുകൾ അടച്ചു ചുരുണ്ടു കൂടി ആണ് കിടപ്പ്.. അവൻ അവളുടെ അടുത്തായി കിടന്നുകൊണ്ട് വയറിലൂടെ കൈ ഇട്ടു.. അപ്പോൾ തന്നെ നിച്ചു അവൻറെ വയറിൽ കുത്തി, Oow.... എന്താ നിച്ചു നീ എന്നെ കൊല്ലോ..? അവൾ ഒന്നും മിണ്ടിയില്ല.. ഭാര്യേ... No mind പൊന്ന എന്തിനാ ഈ പിണക്കം എന്നെകിലും പറ.. അത് കേട്ടതും അവൾ അവന്റെ കൈ തട്ടി കുഞ്ഞിനെ ചേർത്തുപിടിച്ചു.. ഇവിടെ ഞങ്ങൾ എല്ലാവരും ഉണ്ടെന്ന് ഓർക്കണം.. പണ്ട് എങ്ങനെ വേണമെങ്കിലും ആയേക്കാം..

പക്ഷെ അതുപോലെ അല്ല ഇപ്പോ.. കുഞ്ഞു എഴുന്നേൽക്കുന്നതിന് മുൻപേ ഓഫീസ് അത് കഴിഞ്ഞു കുഞ്ഞു ഉറക്കം പിടിച്ചു നിൽക്കുന്ന സമയം work എല്ലാം കഴിഞ്ഞു വരും... കുഞ്ഞു വളർന്നുകൊണ്ട് വരുകയാണ്.. മക്കൾക്ക് അവരുടെ അപ്പയോട് ഒരു attachment ഒക്കെ വരണമെങ്കിൽ അവർക്കായി കുറച്ചു സമയം വേണം.. അല്ലാതെ ഇതുപോലെയല്ലാ... ഞാൻ ഒരു മകൾ ആയിരുന്നു.. അപ്പ ഇല്ലാത്ത വിഷമം എത്രയൊക്കെ നിവി നികത്താൻ നോക്കിയാലും അതെന്നും കുറവ് തന്നെയാണ്. ചെറുപ്രായത്തിൽ എന്റെ പപ്പാ ആകേണ്ട പക്വത ഒന്നും അവനില്ലായിരുന്നു.... ഞങ്ങൾ അനുഭവിച്ച വേദന അതൊന്നും എന്റെ കുഞ്ഞു അനുവദിക്കരുത്.. അതും അച്ഛൻ ജീവിച്ചിരുന്നിട്ട്... പറ്റുമെങ്കിൽ കുറച്ചു നേരം എന്റെ കുഞ്ഞിന്റെ കൂടെ ചിലവഴിക്കണം.. Plz... കുഞ്ഞിനെ ചേർത്തുപിടിച്ചു അവന് മുഖം കൊടുക്കാതെ പറഞ്ഞുനിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ശബ്‌ദം ഇടറിയിരുന്നു..

അത് അവനും മനസിലായി.. ശെരിയാണ്.. താൻ അധികം നേരം കുഞ്ഞിന്റെ കൂടെ അല്ല.. ആദ്യം ഒക്കെ എൻഗേജ്മെന്റ്, അങ്ങനെക്കുറെ functions ഒക്കെ ആയിരുന്നു.. എല്ലാം ഒതുങ്ങിയപ്പോൾ കുഞ്ഞിനെ അവൾ പോലുമറിയാതെ ചേർത്തുപിടിച്ചിട്ടുണ്ടെങ്കിലും അവൾ അത് അറിഞ്ഞിട്ടില്ല.. പുതിയ പ്രൊജക്റ്റ്‌ നടന്നുകൊണ്ടിരിക്കുമ്പോൾ എനിക്ക് വരാൻ പറ്റാത്ത അവസ്ഥയാണ് അതാണ് പ്രധാന കാരണം.. അവന് ഓർത്തു... അവൾ പറഞ്ഞതിൽ അവളുടെ പപ്പയെ അവൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നല്ലേ... അതേ.. നിച്ചു.. ഏറെ നേരത്തിനു ശേഷം അവൾ മിണ്ടുന്നില്ല എന്ന് കണ്ടതും അവൻ വിളിച്ചു.. എന്നാൽ അവൾ ചുരുടുകൂടി കുഞ്ഞിനെ ചേർത്തുപിടിച്ചു കിടക്കുക മാത്രം ചെയ്തു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story