❣️എന്റെ പ്രാണനായ് ❣️: ഭാഗം 62

ente prananay

രചന: ചിലങ്ക

അവൻ ഓർക്കുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ... ഓരോ തിരക്ക് കാരണം എന്തുകൊണ്ടോ അവളെ ശ്രെധിച്ചിട്ടില്ല... സംസാരം പോലും കുറച്ചു ആയി ചുരുങ്ങി.. ഓഫീസ് വീട് എന്നാ നിലയിൽ എത്തിയിരുന്നു.. കുഞ്ഞിനോട് പോലും അധികം തനിക് ചിലവഴക്കാൻ സാധിച്ചില്ല.. സൈഡിലേക്ക് നോക്കി കണ്ണീർ വാർക്കുന്നവളെ അവൻ അവന്റെ നേരെ തിരിച്ചു നിർത്തി.. പിണങ്ങല്ലേടാ... അവളുടെ താടിയിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞു അത് കണ്ടപ്പോൾ ചിരി വന്നെങ്കിലും അത് അവൾ പരമാവധി മറക്കാൻ ശ്രെമിച്ചു.. എന്നാൽ അത് എബി നല്ല വെടിപ്പായി കാണുകയും ചെയ്തു.. അവൻ ഒരു കള്ളചിരിയോടെ അവളുടെ മേത്തേക്ക് ചാഞ്ഞു.. അവൾ ചുമരിൽ തട്ടി നിന്നു.. അവൾ മുഖമുയർത്തി നോക്കുമ്പോൾ എബി തൊട്ട് മുന്നിൽ ഒരു നീലിമവ്യത്യാസത്തിൽ.. അവൾക്ക് ആകെ വെപ്രാളം ആയി, അവൾ തല ചെരിച്ചുതന്നെ പിടിച്ചു.. അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അമർത്തി കടിച്ചു.. സ്സ്..... നിച്ചു എരിവ് വലിച്ചു... അവൻ ചുണ്ടിൽ തികഞ്ഞുനിന്ന പുഞ്ചിരിയോടെ അവളുടെ കഴുത്തിടുക്കിൽ ചിത്രപണികൾ ചെയ്യാൻ തുടങ്ങി..

അവളുടെ ബുദ്ധി തള്ളിമാറ്റാൻ പറയുന്നുണ്ടെങ്കിലും മനസ്സ് അവനെ കൂടുതൽ ചേർത്തുപിടിക്കാൻ വെമ്പി... ഈ കുറച്ചു ദിവസങ്ങളിൽ ഒന്ന് ചേർന്നുനിൽക്കാനല്ലേ താൻ ഇങ്ങനെ പിണങ്ങിനടന്നത്... അവളുടെ അവളോട് തന്നെ ചോദിച്ചു.. ഇല്ല ഉത്തരം ഇല്ല.. അവൾക്ക് ആ ചോദ്യത്തിന്... ❣️ അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി,ആശ്രയത്തിന് എന്നോളം ചുമരിലേക്ക് ചാരി നിന്നു.. അവന്റെ കൈകൾ സാരി വിടവിലൂടെ അവളുടെ നക്നമായ വയറിൽ അമർന്നു.. നിച്ചു ഒന്ന് ഉയരന്നു പൊങ്ങി.. അവൻ കൂടുതൽ അവളെ ചേർത്തുപിടിച്ചു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.. അവൻ അവളുടെ തൊണ്ട കുഴിയിൽ അമർത്തി ചുംബിച്ചു., ശേഷം അവളെ ഒന്ന് നോക്കി.. എന്നാൽ അവൾ അപ്പോൾ കണ്ണുകൾ അടച്ചു ചുമാരോട് ചേർന്നു മുഖം ഉയർത്തി നിൽക്കുകയായിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ പതിയെ ആ കണ്ണുനീർ തുടച്ചുമാറ്റി.. പെട്ടന്ന് തന്നെ അവൾ അവനെ വരിഞ്ഞു മുറുകി.., പെട്ടന്ന് ആയത് കൊണ്ട് അവൻ ഒന്ന് വേച്ചു പോയെങ്കിലും അവൻ പതിയെ പുഞ്ചിരിയോടെ അവളെയും ചേർത്തുപിടിച്ചു.., കാറ്റിനു പോലും ഉയരാൻ സാധിക്കാത്ത വിധത്തിൽ നിച്ചു ശക്തമായി അവനെ ചേർത്തുനിർത്തി...

അവനും അവളുടെ പുണർച്ചയിൽ അവളെ ചേർത്തുപിടിച്ചു.. ❣️ ഡിംഗ്.. ഡിംഗ്.. എബിയുടെ ഫോൺ റിങ് ചെയ്തതും നിച്ചു വേഗം അവനിൽ നിന്നും വിട്ടുമാറി., ആരാണാവോ ഈ നേരത്ത് 🤧 അതും പിറുപിറുത് അവൻ ഫോൺ എടുത്തു.. ഹെലോ.. ദാ വരുന്നു.. എത്തി.. അവരോട് wait ചെയ്യാൻ പറയു.. Okei.. ഫോൺ വെച്ചു എബി നോക്കുമ്പോൾ നിച്ചു താഴേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു... അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. പോട്ടെ.. അവൾ ഒന്നും മിണ്ടിയില്ല.. പോട്ടെ....... ഒന്ന് നീട്ടി ചോദിച്ചതും അവൾ അവനെ മുഖമുയർത്തി നോക്കി.. ഉഫ്...ഈ കരിനീലകണ്ണ്.. എന്റെ പെണ്ണെ.. ഇങ്ങനെ നോക്കല്ലേ.. ഓഫീസിൽ നിന്ന വിളിച്ചേ.. ഞാൻ പോകട്ടെ.. അവൻ കളിയാലേ കുസൃതിയോടെ അവളോട് ചോദിച്ചു.. ആഹ്മ്മ്‌.. അവന്റെ പറച്ചിലിന് ഒന്ന് മൂളുക മാത്രം ചെയ്തു നിച്ചു.. അത് കേട്ടതും അവളേം പിടിച്ചു ആ റൂമിൽ നിന്നും ഒരു ഫയൽ എടുത്തു പുറത്തേക്കിറങ്ങി എബി.. ഓഫീസ് റൂം അടച്ചു അവർ അവരുടെ മുറിയിലേക്ക് നടന്നു.. ദേ.. ഇവിടെ ഇങ്ങനെ നിൽക്കണ്ട.. പോയി കഴിക്ക്.. കേട്ടോ? ടേബിലിൽ ചാരി നിൽക്കുന്ന നിച്ചുവിനോടായി എബി പറഞ്ഞു..

ആഹ്മ്മ്‌.. എല്ലാത്തിനും മൂളാലെ ഒള്ളോ പെണ്ണെ.. എഹ്..? അവളുടെ അടുത്ത വന്ന് അവൻ ചോദിച്ചു ഒന്നും പറയാതെ നിൽക്കുന്നവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.. തന്റെ നേർക്ക് എന്തോ വരുന്നുണ്ടെന്ന് തോന്നി മുഖമുയർത്തിയതും നിച്ചുവിന്റെ കവിളിൽ ശക്തിയായി എബി കടിച്ചതും ഒരുമിച്ചായിരുന്നു.. അവൾ കണ്ണുരുട്ടി അവനെ നോക്കി.. അവൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുത്തു റൂമിൽ നിന്നും ഇറങ്ങി.. അവൻ പോയ വഴിയേ നോക്കി നിന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. കണ്ണുകളിൽ കുസൃതി നിറഞ്ഞു.. അവൾ പോലും അറിയാതെ അവളുടെ കൈകൾ കവിളിലേക്ക് നീണ്ടു.. ❣️ അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.. എന്തോ അവളുടെ മനസ്സിൽ ഒരുപാട് സങ്കടം തോന്നി ഓരോന്ന് ആലോചിച്ചപ്പോൾ.. പിന്നെ തിരക്കല്ലേ.. അതുകൊണ്ടാകും എന്നോർത്ത് അവൾ സ്വയം എല്ലാം മറന്നു... എല്ലാവരോടും കളിച്ചും ചിരിച്ചും സംസാരിച്ചു.. കുഞ്ഞിപ്പെണ്ണിന്റെ കൂടെ അങ്ങനെ ഓടിനടന്നു.. വൈകിട്ട് അപ്പയെ കാത്തിരിക്കുകയാണ് കുഞ്ഞിപ്പെണ്ണ് കൂടെ നിച്ചുവും ഉണ്ട്.. സിനിചേച്ചിയും അബിയും വൈകും എന്ന് വിളിച്ചു പറഞ്ഞു.. അനുചേച്ചിയും ബിബിനും എച്ചുവും കൃഷ്ണയും വിഷ്ണുവും ഷോപ്പിംഗ് പോയിരിക്കയാണ്‌...

ഞങ്ങൾ ഒറ്റക്കാണ് ഇപ്പോൾ ഇവിടെ.. പപ്പയും വൈകും എന്ന് വിളിച്ചു പറഞ്ഞു.. രാത്രി 8:00 ആയിട്ടും പോയവരെയും വരണ്ടവരെയും ഒന്നും കാണാൻ ഇല്ല.. അത് ഓർത്തു തിരിഞ്ഞു നടക്കാൻ നിന്നപ്പോൾ ആണ്.. മുറ്റത് ഒരു കാർ വന്‌നിന്നത്.. അതിൽ എബി ഉണ്ടായിരുന്നു.. അവൻ ആകെ.. Depressed ആയ അവസ്ഥയിൽ ആയിരുന്നു കണ്ണൊക്കെ ചുവന്നു, മുഖം ഒക്കെ ആകെ വാടി... അവൻ അകത്തേക്ക് കയറി നിച്ചുവിന്റെ സംശയത്തോടെ ഉള്ള നോട്ടം പാടെ അവഗണിച്ചു വിളരിയ ഒരു പുഞ്ചിരി നൽകി അകത്തേക്ക് കയറി.... കൂടെ പോകാൻ നിന്നതും വേറെ ഒരു കാർ അവിടെ വന്നുനിന്നു.. പപ്പാ ആയിരുന്നു.. പപ്പാ അകത്തേക്ക് കയറി പതിവുപോലെ വിശേഷം ചോദിച്ചു അകത്തേക്ക് കയറി കൈകൾ കഴുകി കുഞ്ഞിപ്പെണ്ണിനെ എടുത്തു.. ചായ എടുക്കട്ടെ? വേണ്ട മോളെ... ഞങ്ങൾ കളിക്കാൻ പോക.. മോൾ അവന്റെ അടുത്തോട്ടു ചെല്ല്... അതെന്താ പപ്പാ.. എന്താ പറ്റിയെ.. ഏയ് ഒന്നുല്ല.. അതെന്തോ പ്രൊജക്റ്റ്‌ നമ്മുടെ കമ്പനിയെ മാറ്റി വേറെ ആർക്കോ നൽകി എന്നോ മറ്റോ പറഞ്ഞു എന്തോ പ്രശനം ആണ്.. ഇന്ന് ഓഫീസ് മുഴുവൻ അവൻ ചീത്ത പറഞ്ഞു നടക്കായിരുന്നു.. മോൾ ചെല്ല്.. ആഹ്മ്മ്‌...

നിച്ചു ചെല്ലുമ്പോൾ വാതിൽ അടിച്ചിരുന്നു.. അവൾ അത് തുറന്ന് അകത്തേക്കു കയറിയതും വന്നപാടെ coat മാത്രം ഊരി സൈഡിലേക്ക് ഇട്ട് കട്ടിലിലേക്ക് വന്നു കിടക്കുന്ന എബിയെ ആണ് കാണുന്നത്.. അവൾ വാതിൽ അടച്ചു അവന്റെ അടുത്ത് തല കീഴെ പോയി ഇരുന്നു.. അവൻ തലയണയിൽ മുഖം പൂഴ്ത്തി കിടക്കുകയിരുന്നു.. അവൾ അവന്റെ മുടിയിഴകലൂടെ കൈകൾ ചേർത്തു.. തലോടി... ❣️ അത് അറിഞ്ഞ പോലെ അവൻ അവളുടെ മടിയിലേക് തല എടുത്തു വെച്ചു... അവൾ അവന്റെ തലയിൽ തലോടി കൊണ്ടേ ഇരുന്നു... ❣️ ഏറെ നേരം കഴിഞ്ഞപ്പോൾ താൻ ഉയരുന്നത് അറിഞ്ഞ നിച്ചു കണ്ണുകൾ തുറന്നു.. അവനെ തലോടി തലോടി ബെഡിലേക്ക് ചെറുതായി ചാഞ്ഞു ഉറങ്ങിയതാണ് നിച്ചു...അവൾ കണ്ണ് തുറന്നതും തന്നെ എടുത്ത് നേരെ കിടത്തുന്ന എബിയെ ആണ് കാണുന്നത്.. അവൾ എഴുന്നേൽക്കാൻനോക്കുന്നതിന് മുൻപേ അവൻ അവളുടെ നേരെ കിടന്നു.. ഒപ്പം സാരി pin ചെയ്ത pin ഊരി.. ഇത് കണ്ടു നിച്ചു വേഗത്തിൽ വെപ്രാളംത്തോടെ എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവൻ ആ സാരി തുമ്പ് സൈഡിലേക്ക് വകഞ്ഞു മാറ്റി.. അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി..

എല്ലാം പെട്ടന്ന് ആയതുകൊണ്ട് തന്നെ നിച്ചു ഒന്ന് ഉയർന്നുപോങ്ങി.... അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു താഴേക്കു തന്നെ അമർത്തി.. അവളുടെ വകഞ്ഞു മാറ്റിയ സാരി മുന്താണി അവൻ അവന്റെ നേരെ പുതപ്പിച്ചു... കുറച്ചുകഴിഞ്ഞതും ഇറുകെ അടച്ച കണ്ണുകൾ നിച്ചു തുറന്നു... ശാന്തമായി തന്റെ നെഞ്ചിൽ കിടക്കുന്നവനെ കാണെ അവൾക്ക് വാത്സല്യം തോന്നി.. അവളുടെ അനക്കം അറിഞ്ഞപോലെ എബി കണ്ണുകൾ തുറന്നു.. Happy wedding anniversary my lady.. ❣️ സാരിയിൽ അവൻ മുഴുവനായി കൂടിയിട്ടുണ്ട്.. അവളുടെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് തന്നെ ആണ്.. അവൻ അത് പറഞ്ഞത്.. അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. മറന്നു എന്ന് കരുതി.. ഇന്ന് അതേപറ്റി ആലോചിച്ചു സങ്കടത്തിൽ ആയിരുന്നു, പക്ഷെ തിരക്കാകും കരുതി സമാധാനിച്ചു.. എന്നാൽ ഇപ്പോൾ ഇത്രേം നേരം ഇല്ലാതെ എങ്ങനെ?? ഓരോന്ന് ആലോചിച്ചു അവൾ താഴ്ന്നു അവനെ നോക്കിയപ്പോൾ അവൻ അവളുടെ നെഞ്ചിൽ കിടക്കുകയാണ്.. എന്തിനാ ഈ ഹൃദയം ഇങ്ങനെ മിടിക്കണേ? സന്തോഷം കൊണ്ടോ കരച്ചിൽ വരുന്നതുകൊണ്ടോ പതിൽമടങ് മിടിക്കുന്ന ഹൃദയം അറിഞ്ഞുകൊണ്ട് അവൻ അവളോട് സൗമ്യതയോടെ ചോദിച്ചു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story