❣️എന്റെ പ്രാണനായ് ❣️: ഭാഗം 63

ente prananay

രചന: ചിലങ്ക

Happy wedding anniversary my lady.. ❣️ സാരിയിൽ അവൻ മുഴുവനായി കൂടിയിട്ടുണ്ട്.. അവളുടെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ട് തന്നെ ആണ്.. അവൻ അത് പറഞ്ഞത്.. അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. മറന്നു എന്ന് കരുതി.. ഇന്ന് അതേപറ്റി ആലോചിച്ചു സങ്കടത്തിൽ ആയിരുന്നു, പക്ഷെ തിരക്കാകും കരുതി സമാധാനിച്ചു.. എന്നാൽ ഇപ്പോൾ ഇത്രേം നേരം ഇല്ലാതെ എങ്ങനെ?? ഓരോന്ന് ആലോചിച്ചു അവൾ താഴ്ന്നു അവനെ നോക്കിയപ്പോൾ അവൻ അവളുടെ നെഞ്ചിൽ കിടക്കുകയാണ്.. എന്തിനാ ഈ ഹൃദയം ഇങ്ങനെ മിടിക്കണേ? സന്തോഷം കൊണ്ടോ കരച്ചിൽ വരുന്നതുകൊണ്ടോ പതിൽമടങ് മിടിക്കുന്ന ഹൃദയം അറിഞ്ഞുകൊണ്ട് അവൻ അവളോട് സൗമ്യതയോടെ ചോദിച്ചു.... ഓർമ ഉണ്ടായിരുന്നൂല്ലേ.. പിന്നല്ല.. ഞാൻ മറക്കോ.. നിച്ചൂസ്.. അവൾ ആ കണ്ണീരിലും പുഞ്ചിരിച്ചു.. അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. എങ്ങോട്ടാ? നീ വാ... അതും പറഞ്ഞു എബി അവളെ പുറത്തേക്ക് കൊണ്ടുപോയി.. Stair ഇറങ്ങിയപ്പോൾ മുഴുവൻ ഇരുട്ടായിരുന്നു..അവർ അവസാനപടിയും ഇറങ്ങിയപ്പോൾ ലൈറ്റ്റുകൾ വന്നു.. Happy wedding anniversary dears.. ❣️

എല്ലാവരുടെയും ശബതം അവിടെ മുഴങ്ങി.. നിച്ചു അന്തളിപ്പോടെ എല്ലാരേയും നോക്കി. പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി. എല്ലാവരും ഉണ്ടായിരുന്നു.. നിവിയും ഋതുവും കുഞ്ഞനും പുറത്തു പോയവരും ജോലിക്ക് പോയവരും ഒക്കെ മുന്നിൽ അപ്പഴേ മനസിലായി എല്ലാം planning ആണെന്ന്... എന്താടി ഇങ്ങനെ നോക്കുനെ.. എപ്പടി ഞങ്ങളുടെ ഡെക്കറേഷൻ? ചുറ്റും നോക്കികൊണ്ട് വിഷ്ണു ചോദിച്ചു.. അത് പിന്നെ പറയാൻ ഉണ്ടോ നമ്മൾ അല്ലെ ചെയ്തത് ശ്രീരാഗ് ചിരിയോടെ പറഞ്ഞു.. അപ്പോഴാണ് നിച്ചു ചുറ്റും നോക്കുന്നത്.. മുഴുവൻ വൃത്തിയായി അലങ്കരിച്ചൊരുന്നു.. കേക്ക് ഒരു ടേബിൾ മുന്നിൽ വെച്ചു ചുറ്റും കളര്പാപ്പർ കൊണ്ട് നിറച്ചു.. പലതരം കളറുകൾ ആയതിനാൽ ആകാം.. നല്ല ഭംഗി ഉണ്ടായിരുന്നു.. നോക്കി നിക്കത്തെ മുറിക്കടി.. പാതിരാത്രി ആകാൻ ആയി(ശ്രീരാഗ് ) അപ്പോൾ ആണ് നിച്ചു ക്ലോക്കിലേക്ക് നോക്കിയത് സമയം വൈകി 11:00 കഴിഞ്ഞു.. അത്രേം നേരം ഉറങ്ങിയോ. അമ്മേ.. കുഞ്ഞിപ്പെണ്ണ് വിളിച്ചതും നിച്ചു കുഞ്ഞിനെ എടുത്തു.. എല്ലാവരും ചുറ്റും നിന്നപ്പോൾ തന്നെ അവൾ കേക്ക് മുറിച്ചു പരസ്പരം കൊടുത്തു.. വാശിയോട് വിവാഹം കഴിച്ച ആ ദിവസത്തിലേക്ക് അവരുടെ ഓർമ്മകൾ സഞ്ചരിച്ചു..

അതിന്റെ പ്രതിഫലം എന്നോളം അവരുടെ രണ്ടുപേരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.. മതി മതി കണ്ണിൽ കണ്ണിൽ നോക്കിയത് ഒക്കെ.. അനുചേച്ചി പറഞ്ഞതും രണ്ടാളും കണ്ണുകൾ പെട്ടന്ന് മാറ്റി ഒഴിഞ്ഞു മാറി.. ആഹാരം എല്ലാവരും ഒരുമിച്ചു കഴിച്ചു.. പിന്നെ സമ്മാനത്തിന്റെ മേളം ആയിരുന്നു.. ബിബിയും അനുവും സാരിയും, shirt മുണ്ടും, ശ്രീരാഗ് കൃഷ്ണ വിഷ്ണു കൂടി നിച്ചുവിന്റെ തോളിൽ തല വെച്ചു കണ്ണുകൾ അടച്ചുകിടക്കുന്ന എബയെ വരച്ച ചിത്രം ഫ്രെയിം ചെയ്യിച്ചു, അത് എല്ലാവർക്കും ഒത്തിരി ഇഷ്ടമായ ചിത്രമായിരുന്നു. പപ്പാ രണ്ടുപേരെയും അനുഗ്രഹിച്ചു ഓരോ വാച്ച് കൊടുത്തു, നിവിയും ഋതുവും കുഞ്ഞിപ്പെണ്ണിനും നിച്ചുവിനും എബിക്കുമായി ഡ്രെസ് എടുത്തു, അബിയും സിനിയും എബി എന്നെഴുതിയ കൈചെയിൻ നിച്ചുവിനും നിച്ചു എന്നെഴുതിയ കൈചെയിൻ എബിക്കും കൊടുത്തു.. ശ്രീരാഗിന്റെയും മറ്റും നിർബന്ധത്തിന് അത് അവർ പരസ്പരം അണിയിച്ചു.. എല്ലാവരും ഒരുമിച്ചു പ്രാർത്ഥിച്ചു.. അന്നത്തെ ആ രാത്രി അന്നോഷിച്ചു..

അവരവരുടെ മുറികളിലേക്ക് പോയി. കുഞ്ഞിപ്പെണ്ണ് സംസാരിക്കുന്നതിന്റെ ഇടയിൽ നിവിയുടെ കയ്യിൽ കിടന്ന് ഉറങ്ങിയിരുന്നു.. അവളെ കിടത്താൻ മുറിയിലേക്ക് വന്നപ്പോൾ എബി അവിടെ ഉണ്ടായിരുന്നില്ല... എല്ലാവരോടും സംസാരിക്കുന്നതിന്റെ ഇടയിൽ എബി മുകളിലേക്ക് കയറുന്നത് കണ്ടിരുന്നു എന്നാൽ റൂമിൽ കാണാത്തപ്പോൾ അവൾ ചുറ്റും നോക്കികൊണ്ട് കുഞ്ഞിപ്പെണ്ണിനെ കിടത്തി തലേണ രണ്ടു സൈഡിലും വെച്ചു ഉമ്മ കൊടുത്തു മാറി.. ബാത്രൂംമിലേക്ക് പോകാൻ നിന്നപ്പോൾ അവിടെ ബാൽകാണി ഡോർ തിരണുകിടക്കുന്നത് കണ്ട് അവൾ അവിടേക്ക് നടന്നു.. പ്രതീക്ഷിച്ച പോലെ അവൻ അവിടെ ഉണ്ടായിരുന്നു.. ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.. അവളും അവന്റെ കൂടെ സീലിങ്‌സിൽ പിടിച്ചു ആകാശത്തേക്ക് നോക്കി.. അവൾ വന്നതുപോലും അറിയാതെ മുകളിലേക്ക് നോക്കി നിൽക്കുന്ന എബയെ കണ്ടതും അവൾക്ക് സംശയം തോന്നി...

അവൾ അവനെ മുഖമുയർത്തി നോക്കി കണ്ണുകൾ ഈറനായിരുന്നു.. അവൾക്ക് അത് കാണെ എന്തോപോലെ ആയി.. ഇച്ചായ.. അവൾ അവനെ തോളിൽ കൈ വെച്ചു വിളിച്ചു.. തോളിലെ കൈസ്പർശവും ശബ്ദവും മനസിലാക്കിയ എബി പെട്ടന്ന് കണ്ണുകൾ തുടച്ചു അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു.. അവൾ അവനെ തന്നെ നോക്കി നിന്നു.. എന്താ ഇങ്ങനെ സങ്കേടപെടാൻ. മാത്രം.. ഓഫീസിൽ നിന്ന് വന്നപ്പോഴും ഉണ്ടായിരുന്നല്ലോ.. അവൾ പുറത്തേക്ക് നോക്കികൊണ്ട് തന്നെ ചോദിച്ചു.. അവൻ അവളെ നോക്കി.. ഏയ് അങ്ങനെ ഒന്നുല്ല ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു... പകുതിയിൽ അവൻ നിർത്തി.. Oh.. ഓരോന്ന് ഒറ്റക്ക് ആലോചിച്ചു സങ്കേടപെടാൻ ആണോ എന്നെ കൂടെ കൂട്ടിയത്? മുഖം കൂർപ്പിച്ചു അവൾ അവനെ നോക്കികൊണ്ട് പറഞ്ഞു.. അത് കണ്ടതും അവൻ ചിരിച്ചു.. നിച്ചു ഒന്നുടെ അവനെ കൂർപ്പിച്ചു നോക്കിയതും അവൻ ചിരി ഒതുക്കി.. അവൻ അവളുടെ പുറകിൽ പോയി നിന്നു വയറിലൂടെ കൈ ചുറ്റി അവനോട് അടുപ്പിച്ചു..

താടി അവളുടെ തോളിൽ ചേർത്തുപിടിച്ചു.. അവൾ അവനെ നോക്കിയില്ല.. നീ ആ നക്ഷത്രത്തെ കണ്ടോ നിന്നുകൊണ്ട് നിൽക്കുന്നെ.. മരിച്ചവർ ആണ് നക്ഷത്രങ്ങൾ ആയി കാണുന്നത് എന്നത് ശരിയാണെങ്കിൽ അത് കിച്ചു(പാറു, യാക)ആയികൂടെ? അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ആണ്.. അത് കിച്ചു ആണ്.. അവൾ ഇന്ന് ഒരുപാട് happy ആണ്.. അവളുടെ ആഗ്രഹം പോലെ അവളുടെ ചാച്ചാൻ അവളുടെ കൂട്ടുകാരിയെ സ്വന്തം ആക്കിയില്ലേ... പിന്നെ സന്തോഷിക്കാതിരിക്കാൻ പറ്റോ അല്ലെ..? ആഹ്മ്മ്‌.. നിച്ചു ഒന്ന് മൂളുക മാത്രം ചെയ്തു. അവൻ അവളെ തിരിച്ചുനിർത്തി അവളെ ഇറുകെ പുണർന്നു.. അവരെ തന്നെ നോക്കി നിൽക്കുന്ന ആ നക്ഷത്രവും സന്തോഷിച്ചു.. അവരെ മാത്രം നോക്കി സന്തോഷത്തോടെ കണ്ണുകൾ ഈറനണിയിക്കുന്ന മറ്റു നക്ഷത്രകണ്ണുകളും അവിടെ ഉണ്ടായിരുന്നു.. മരുമകളെയും മകനെയും കാണുന്ന ഒരമ്മയുടെയും.., മകളെ വാത്സല്യത്തോടെ തലോടാൻ കഴിയാതെ പോയ ഒരച്ഛന്റെയും., സ്വന്തം അമൃത് തന്റെ കുഞ്ഞിന് പകരാൻ പോലും ഭാഗ്യമില്ലാത പോയ മറ്റൊരമ്മയുടെയും..... 🌷 ജീവിതം ഒരു പരീക്ഷണമാണ്...എപ്പോൾ വേണമെങ്കിൽ നാം അതിൽ നിന്നും ചാടി വീഴാവുന്നതേ ഒള്ളു... അങ്ങനെ വീഴുമ്പോൾ നമുക്ക് പലരെയും നഷ്ടപ്പെടും.. അതൊന്നും നമ്മുടെ കയ്യിൽ അല്ല........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story