എന്റെ ഉമ്മാന്റെ പേര്: ഭാഗം 39

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" അച്ഛാ. ഇന്ന് കൊറച്ച് നേരം കളിച്ചോട്ടെ? " ഓ ചോദ്യം കേട്ടാ തോന്നും ബാക്കിയുള്ള ദിവസം മുഴുവൻ ഭയങ്കര പഠിത്തമാണെന്ന്. രാജീവിൻ്റെ കാർ കോളനിയുടെ വളവ് തിരിഞ്ഞു നബീസുവിൻ്റെ വീട്ടിലേക്കുള്ള റോഡിലേക്ക് കയറി. " ടൈം ടേബിള് കിട്ടിയപ്പോ താത്തുപ്പോ കളിക്കാൻ വിടാറില്ല. ഇന്ന് കോർച്ച് നേരം കളിക്കാൻ വിടാൻ താത്തൂനോട് ഒന്ന് പറയച്ഛാ പ്ലീസ്. " അത് നുണ. " സത്യായിട്ടും താത്തൂ ഇപ്പൊ വിടൂല്ല അച്ഛാ. " നിനക്ക് വെക്കേഷന് ടൂറ് പോണോ ? " ങാ. പോണം. " മര്യാദയ്ക്ക് പഠിച്ചാ മാത്രം ടൂറ് കൊണ്ടോയാ മതീന്നാ താത്തൂ എന്നോട് പറഞ്ഞത്. " ങേ. ടൂർ എന്ന് കേട്ടതും ഉത്സാഹത്തോടെ നോക്കിയ അപ്പുവിന്റെ മുഖം പെട്ടെന്ന് വാടി. അവന്റെ മുഖഭാവം കണ്ട് രാജീവിന് ചിരി വരുന്നുണ്ടായിരുന്നു. " ഞാനിപ്പോ പഠിക്കണണ്ടല്ല. " അങ്ങിനെ പഠിച്ചാൽ പോരാ. എല്ലാ സുബിജക്ടിനും നല്ല മാർക്കും വാങ്ങണം.

" അപ്പോ കൊണ്ടുവോ ? " ങാ.. രാജീവ് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവനെ എന്തിനെ കുറിച്ചോ ആഴത്തിൽ ചിന്തിക്കുന്നത് പോലെ നോക്കിയിരുന്നത് കണ്ടപ്പോൾ അയാൾക്ക് വീണ്ടും ചിരി വന്നു. കാർ റോഡരികിൽ വന്നു നിന്നു. " ആ അങ്കിളെന്താ അച്ഛനെ കരുമാടീന്ന് വിളിച്ചത് ? " അച്ഛനും അങ്കിളും പഴയ ഫ്രണ്ട്സ് അല്ലെ അതാ അങ്ങിനെ വിളിച്ചത്. " അപ്പോ അച്ഛന്റെ ഫ്രണ്ട്സ് എല്ലാരും അങ്ങിനെയാ വിളിക്കണെ? " എല്ലാവരും അല്ല. Best ഫ്രണ്ട്സ്.. " എന്നു വെച്ചാ. അപ്പുവിന്റെ സംശയങ്ങൾ കൂടുകയാണ്. രാജീവ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. പിന്നാലെ അവനും. " എന്നുവെച്ചാ കുന്തം. നിന്റെ പേരെന്താ ? " നിരഞ്ജൻ എസ് രാജീവ് " അപ്പോ അപ്പു ആരാ ? " ഞാൻ " നിന്നെ എല്ലാവരും നിരഞ്ജൻ എന്നാണോ വിളിക്കണെ ? " അല്ല. സ്കൂളിലെ ഫ്രണ്ട്സും മിസ്സുമാരും നിരഞ്ജൻ ന്ന് വിളിക്കും.

അച്ഛനും ആന്റീ താത്തൂക്കെ അപ്പൂന്ന് വിളിക്കും. " ആണല്ലോ. ഇതും അത്രേയുള്ളൂ. " അപ്പോ അച്ഛനെ വല്ല്യച്ഛനും ആന്റിക്കെ കരുമാടീന്നാ വിളിക്യ്. " എന്റെ പൊന്നു ചങ്ങാതി ഞാനൊന്നും പറഞ്ഞില്ല. " ചങ്ങാതിയെ അതെന്താ ? " ശെടാ ഇവനെന്തേലും മിണ്ടി കിട്ടാൻ കാത്തിരിക്കുവാണല്ലോ. ഇങ്ങോട്ട് ഇറങ്ങിയെ. അപ്പുവിന്റെ സംശയങ്ങൾ കേട്ട് രാജീവ് വട്ട് പിടിച്ചു. അവൻ അയാളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അയാൾ അവനെയും കൊണ്ട് നബീസുവിന്റെ വീട്ടിലേക്ക് നടന്നു.. " ങാഹാ. അപ്പൂസിന്ന് നേരത്തെ വന്നോ ? " ങാ.. ഉമ്മറത്ത് പഠിച്ചു കൊണ്ടിരുന്ന ആഷിത അവരെ കണ്ട് എഴുനേറ്റു.. അപ്പു ഗൗരവത്തോടെ അവളെ നോക്കിക്കൊണ്ട് കസേരയിൽ കയറിയിരുന്നു.. " നിന്ക്കിന്ന് ക്ലാസ്സില്ലെ ? " സ്റ്റ്ഡി ലീവാ അങ്കിളെ. " ഉം. അപ്പു അച്ഛൻ പോയിട്ട് വരാട്ടോ. ആഷി. " ശരിയങ്കിളെ അയാൾ ഇരുവരോടും യാത്ര പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.. " ഡാ ബുക്കെടുത്തെ. " കോർച്ച് കഴിയട്ടെ താത്തൂ.. അവരുടെ സംസാരം കേട്ട് രാജീവ് പതിയെ തിരിഞ്ഞു നിന്നു..

" ഇപ്പോ പഠിച്ച അവള് വരുമ്പോ കളിക്കാൻ വിടാം. അല്ലെങ്കിൽ ഞാൻ വിടൂല്ലാ. " ഞാൻ കോർച്ച് നേരം റെസ്റ്റ് എടുക്കട്ടെ താത്തൂ. " ഇവിടെ വന്നിരുന്നാലും റെസ്റ്റ് എടുക്കാം. വാ വാ. " ഞാനെന്നാ ടോയ്‌ലറ്റിൽ പോയിട്ട് വരാ. " നീയെങ്ങോട്ടും പോകണ്ട ഇങ്ങോട്ട് വാടാ.. " ശോ. എനിക്ക് വയ്യാഞ്ഞിട്ടാ താത്തൂ. " ഞാൻ വടിയെടുക്കണോ. " നീ പോടാ കോരങ്ങാ.. " ഹാ.. ന്റെഉമ്മോ. അവൻ പഠിക്കാതിരിക്കാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ്. ആഷിത പുളിയൻ മാവിന്റെ കൊമ്പ് എടുത്ത് കയ്യിൽ പിടിച്ചതും അപ്പുവിന് ദേഷ്യം വന്നു. അവൻ ഓടി ചെന്ന് അവളുടെ കൈ തണ്ടയിൽ അമർത്തി കടിച്ചു. വേദന കൊണ്ട് ആഷിത ഒന്ന് പുളഞ്ഞു. അവർ തമ്മിലുള്ള സംസാരം കണ്ട് രാജീവിന് ചിരിയോടെ നോക്കി നിൽക്കുകയാണ്. എങ്കിലും തികച്ചും സ്വാർത്ഥയായ ഭാര്യയുടെ ദുരഭിനമാനത്തിന് വേണ്ടി ആഷിതയുടെ ആത്മാർത്ഥതയെ കളങ്കപ്പെടുത്തേണ്ടി വന്നതോർത്തപ്പോൾ രാജീവിന്റെയുള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി.

അവൾ അപ്പുവിനെ ഇരുത്തി പഠിപ്പിക്കുന്നത് അൽപ്പനേരം നോക്കി നിന്ന ശേഷം അയാൾ കാറുമെടുത്ത് പോയി. അകന്ന് പോയി എന്ന് കരുതിയ വിലപ്പെട്ട സൗഹൃദം തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നെങ്കിലും ഫ്ലാറ്റിൽ വന്നത് മുതലുള്ള ബീനയുടെ സംസാരവും, രീതികളും അയാൾ ശ്രദ്ധിച്ചിരുന്നു. അവൾക്കെന്താണ് തന്നോട് പറയാനുണ്ടാവുക ? ചിന്തകൾ കാട് കയറി രാജീവിന്റെ മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. കാറ് ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി പാർക്കിംഗിൽ ചെന്ന് നിന്നു. ചിന്തകളിൽ ഘനീഭവിച്ച അശുദ്ധരേണുകളെ മുഴുവൻ ഒരു ദീർഘനിശ്വാസത്തിൻ അലിയിച്ച് കളഞ്ഞ് കൊണ്ട് രാജിവ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിനരികിലേക്ക് നടന്നു. " ഇതെന്താ സ്റ്റെപ്പ് കേറിപോണെ? " ങേ ... ചിന്തകൾ ഉരുണ്ട് കൂടി പിന്നെയും അയാളുടെ മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ലിഫ്റ്റിറങ്ങി വന്ന നബീസു സ്റ്റെപ്പ് കയറി പോകുന്ന രാജീവിനെ കണ്ട് നിന്നു. അയാൾ ഞെട്ടി നോക്കി. " ഇന്നെന്താ ഇത് വഴി പോണെ? "

അത് ഞാനെന്തോ ആലോചിച്ച് ഇതിലെ പോയതാ " മാഡം വന്നല്ലെ ? മാധവേട്ടൻ പറയുന്നുണ്ടായിരുന്നു. " ങാ.. " എന്ത് പറ്റി ആകെ വല്ലാതിരിക്കുന്നെ? " ഏയ് . ഒന്നൂല്ല. അയാളുടെ മുഖത്ത് എന്നുമുള്ള തെളിച്ചം നഷ്ട്ടപ്പെട്ടത് കണ്ടപ്പോൾ നബീസുവിന് എന്തോ വല്ലായ്മ തോന്നി. അയാൾ അവൾക്ക് മുഖം കൊടുക്കാതെ സ്റ്റെപ്പിറങ്ങി ലിഫ്റ്റിലേക്ക് കയറി. " നബീസു " ഓ അടഞ്ഞ് തുടങ്ങിയ ലിഫ്റ്റിന്റെ വാതിലിന് കുറുകെ കൈ തടസം പിടിച്ച് കൊണ്ട് അയാൾ പുറത്തേക്കിറങ്ങി. ഒരിക്കൽ പോലും അയാൾ അവളെ പേരെടുത്ത് വിളിച്ചിട്ടുണ്ടായിരുന്നില്ല. പെട്ടെന്ന് അങ്ങിനൊരു വിളി കേട്ടപ്പോൾ നബീസുവിനെന്തോ വല്ലാത്ത സന്തോഷം തോന്നി. നടന്ന് തുടങ്ങിയ നബീസു പെട്ടെന്ന് തിരിഞ്ഞ് നിന്നു. " ഇന്ന് രാത്രി അവനെ അവിടെ നിർത്താമോ? " അതിനെന്താ സാറെ. പക്ഷെ മാഡം ചോദിച്ചാ ? "

അവൾക്കതൊന്നും ഓർക്കാനുള്ള സമയമുണ്ടാവില്ല ടോ " എന്ത് പറ്റി സാറെ , എന്തെലും പ്രശ്നോണ്ടോ ? " ഇപ്പോഴില്ല. പക്ഷെ ഉണ്ടാവും. അതാ ഈ രാത്രി അവനെയവിടെ നിർത്താൻ പറഞ്ഞത്. ചില കാര്യങ്ങൾക്ക് കുറച്ചൂടെ ക്ലാരിറ്റി വരുത്തിനുണ്ട്. അതിനിടയിൽ അച്ഛനുമമ്മയും തമ്മിൽ കലഹിക്കുന്നത് ഇനിയും അവൻ കാണണ്ട. " ഈ രാത്രി അവന്റ കാര്യമോർത്ത് സാറ് വിഷമിക്കണ്ട. പക്ഷെ പഴി പറഞ്ഞ് രണ്ട് പേരും പരസ്പരം ചെളിവാരിയെറിയുമ്പോ അവന്റെ ഭാവിയെ കുറിച്ച് മാത്രം മറന്ന് പോകരുത്. ഒരമ്മയുടെ സ്നേഹവും അച്ഛന്റ കരുതലും ഒരു കുഞ്ഞിന് കിട്ടണില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല സാറെ. പറയണ്ടത് കൊണ്ട് ഒന്നും തോന്നരുത്, പണത്തിനും പത്രാസിനും പിന്നാലെ ഓടുന്നതിന്റെ കുറച്ച് സമയം, അതെങ്കിലും അപ്പൂന് വേണ്ടി മാറ്റി വെക്കാൻ മാഡത്തോട് ഒന്ന് പറഞ്ഞ് കൊടുക്കണം. നാളെ ജീവിതത്തിലവൻ തോറ്റ് പോയാ നിങ്ങൾക്ക് അതൊരു പ്രശ്നമായി തോന്നില്ല. പക്ഷെ എനിക്കത് കാണാനാവില്ല. ഞാൻ പ്രസവിച്ചില്ലെങ്കിലും അവനെനിക്കെന്റെ ഇളയ മോനാ. "

ഞങ്ങളെക്കാൾ നന്നായി നിങ്ങളവനെ നോക്കുന്നുണ്ടെന്ന വിശ്വാസം കൊണ്ടാ ധൈര്യത്തോടെ അവനെ ഞാൻ അവിടെയേൽപ്പിച്ചിട്ട് പോണത്. പക്ഷെ എന്റെ ഭാര്യയിൽ നിന്ന് ആ വിശ്വാസം എനിക്ക് പ്രതീക്ഷിക്കാൻ പറ്റില്ല നബീസു അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അയാൾ മുകളിലേക്കുള്ള ബട്ടണിൽ കുത്തി. വാതിലടഞ്ഞ് ലിഫ്റ്റ് മുകളിലേക്കുയർന്നു. രാജീവിന്റെ ഉള്ളിലെരിയുന്ന അഗ്നി അയാളുടെ കണ്ണിലൊരു നിർത്തുള്ളിയായി മിന്നുത്തത് നബീസു തിരിച്ചറിയുന്നുണ്ടായിരുന്നു. നിരാശയിൽ പൊതിഞ്ഞ ഒരു ദീർഘ നിശ്വാസമെടുത്ത് കൊണ്ട് നബീസു പതിയെ പുറത്തേക്ക് നടന്നു. " അവനെന്തെ? " അവനെ ഞാൻ ട്യൂഷനാക്കിയിട്ടാ വന്നത് ബെല്ലടി കേട്ട് വാതിൽ തുറന്നതും ബീനയുടെ ചോദ്യമെത്തി. കപടമായ അവരുടെ ആത്മാർത്ഥതയെ പുച്ഛത്തോടെ നോക്കി കൊണ്ട് രാജീവ് അകത്തേക്ക് കയറി.

" ഇന്ന് അവനെ വിടണ്ടായിരുന്നു , ഒന്ന് ശരിക്ക് കണ്ട് കൂടിയില്ല ഞാൻ " ഒന്ന് കാണാനാണെങ്കിൽ ദാ ആ ചുവരിലേക്ക് നോക്കിയാ മതി, കഴിഞ്ഞ കൊല്ലം മോനോടുള്ള സ്റ്റേഹം നാട്ട്കാരെ കാണിക്കാൻ നീ നടത്തിയ ബെർത്ത്ഡേയ്ക്ക് എടുത്ത ഫോട്ടോയാ. അതിന്നവന് വല്ല്യാ വ്യത്യാസോന്നും വന്നിട്ടില്ല. " ഞാനിപ്പെന്ത് പറഞ്ഞാലും രാജീവിന് നെഗറ്റീവായെ തോന്നു. പിന്നെ ഒന്ന് വിളിച്ചില്ല മെസേജിട്ടില്ല എന്ന് കരുതി എനിക്കവനോട് സ്റ്റേഹമില്ലെന്ന് കരുതരുത്. " ഓ. അതറിഞ്ഞിതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അല്ലെലും മുൻപും എന്തെങ്കിലും കാര്യസാദ്ധ്യത്തിന് വേണ്ടിയാണല്ലോ എന്റെ മൂന്നിൽ നീയവനെ സ്നേഹിച്ചിട്ടുള്ളത്. അല്ല സ്നേഹം അഭിനയിച്ചിട്ടുളളത്, അങ്ങിനെ പറയുന്നതാവും കൂടുതൽ ശരി. " ഒരു ആർഗ്യൂമെന്റിന് ഞാനില്ല. " അതിന് എനിക്കൊരു താൽപര്യമില്ല. അതുകൊണ്ട് എന്താണ് സംസാരിക്കിനുള്ളതെന്ന് വെച്ചാ വേഗം പറഞ്ഞോ ? " അത് പിന്നെ രാജീവ് രാജീവ് ടക്ക് ഇൻ ചെയ്ത ഷർട്ട് വലിച്ചൂരി പുറത്തേക്കിട്ട് കൊണ്ട് സോഫയിലിരുന്നു.

ബീന പരുങ്ങലോടെ അയാൾക്കരികിൽ വന്നു. " ഏത് പിന്നെ? " അപ്പു. " അപ്പൂനെന്താ ? " ഞാനൊന്ന് പറയട്ടെ രാജീവ് " പറഞ്ഞോ, ഞാൻ നിന്റ വായൊന്നും പൊത്തി പിടിച്ചിട്ടില്ലല്ലോ. നീ ഒന്നോ രണ്ടോ പറഞ്ഞോ. രാജീവിന്റെ ക്ഷമ കൈവിട്ട് തുടങ്ങിയിരുന്നു. ബീന പിന്നെയും പരുങ്ങലോടെ അയാളെ ശ്രദ്ധിക്കാതെ എന്തോ പറയാൻ ശ്രമിക്കുകയാണ്. " അടുത്ത അക്കാഡമിക്ക് ഇയർ മുതൽ ഞാൻ അപ്പൂനെ അവിടെത്തെ സ്കൂളിൽ ചേർക്കാമെന്ന് വിചാരിക്കുന്നു. " എവിടെ ? " എന്നെ സി ഇ ഒ ആയിട്ട് ഡെൽഹി സോണിലേക്ക് പ്രമേട്ട് ചെയ്തത് ഞാൻ രാജീവിനോട് പറഞ്ഞില്ലെ. " അതിന്? " അപ്പോ അവനെ അവിടെത്തെ സ്ക്കൂളിൽ ചേർക്കുന്നതല്ലെ ബെറ്റർ? " ഇവിടെത്തെ സ്ക്കൂളിനെന്താ ഇപ്പോ കുഴപ്പം ? " കുഴപ്പമുണ്ടെന്നല്ല. അവിടെയാകുമ്പോ അവന് ആക്ഡമിക്കലി ഇവിടെത്തേലും കുറെ കൂടി അഡ്വാൻന്റെജ് കിട്ടും. ഗ്രേറ്റർ നോയിഡയിലുള്ള ഒരു ടോപ്പ് സ്കൂളിൽ അപ്പുവിന് വേണ്ടിയൊരു സീറ്റ് സംസാരിച്ചു വെച്ചിട്ടുണ്ട്. അതാ രണ്ട് ദിവസം ലേറ്റായത്.

" സംസാരിച്ചു വെച്ചിട്ടുണ്ടെങ്കിൽ ആ സീറ്റിൽ നിന്റെ അച്ഛനെ കൊണ്ട് പോയി ചേർത്തോ. അവനെ ഞാനീവിടുന്നിപ്പോ എവിടേക്കും ഷിഫ്റ്റ് ചെയ്യാൻ പോണില്ല. നീയത് പ്രതീക്ഷിക്കേം വേണ്ടാ. " പിന്നെ ഞാനില്ലാതെ ഇവിടവനെ ആര് നോക്കും? ഉള്ളിൽ വല്ലാതെ ദേഷ്യം വന്നെങ്കിലും അയാൾ അത് പ്രകടിപ്പിക്കാതെ സംയമനത്തോടെ സോഫയിൽ നിന്നെഴുനേറ്റു അടുക്കളയിലേക്ക് നടന്നു. തനിക്ക് ലഭിച്ച വലിയ പദവിയും സൗകര്യങ്ങളും കാണിച്ചു ഇരുവരെയും ഇവിടെ നിന്ന് ഡൽഹിക്ക് പറിച്ചു നടാമെന്നുള്ള ബീനയുടെ പ്രതീക്ഷകൾക്ക് മങ്ങി പോയി. അവർ ദേഷ്യത്തോടെ അയാൾക്ക് പിന്നാലെ നടന്നു. " ഓ നോക്കുന്നൊരാള്.. നീയവനെ സ്നേഹിച്ച കണക്ക് പറഞ്ഞല്ലോ, ഇതുവരെ അവനിഷ്ടമുള്ള ഭക്ഷണം എന്താണെന്ന് നിനക്കറിയാമോ, നീയത് ചോദിച്ചിട്ടുണ്ടോ? അവന്റിഷ്ട്ടങ്ങളെന്താണ്, സന്തോഷമെന്താണ്, സ്കൂളില് അവന്റെ പഠിനത്തിന്റെ നിലവാരമെന്താണ്, അവന്റെ ഏറ്റവും നല്ല ഫ്രണ്ട്സ് ആരാണ്. ഇത് വല്ലതും നിനക്കാറിയമോടി ?

എന്തിന് ജോലി കഴിഞ്ഞു വരുമ്പോ സ്നേഹത്തോടെയൊരു കടല മിട്ടായിയെങ്കിലും നീയിതുവരെ അവന് വാങ്ങി കൊടുത്തിട്ടുണ്ടോ ? എന്നിട്ടവനെ ഡൽഹിക്ക് കൊണ്ട് പോകാൻ വന്നേക്കുന്നു.. എന്തിന് അവനെ അവിടെ കൊണ്ട് പോയിട്ട് കൊല്ലാനോ ? നീ നേരം വെളുക്കുമ്പോ ഉടുത്തൊരുങ്ങി ഓഫീസിലേക്ക് എഴുന്നുള്ളും. മലയാളം പോലും തെറ്റാതെ പറയാൻ അറിയാത്ത ആ കൊച്ചവിടെ ഒറ്റയ്ക്ക് എന്ത് ചെയ്യോടി ? " ഓ ഇതൊക്കെ രാജീവിനറിയാല്ലോ.? പറച്ചില് കേട്ടാൽ തോന്നും ഇയാളാണ് അവനെ നോക്കുന്നതെന്ന്. " അതേടി ഞാൻ തന്നെയാ അവനെ നോക്കണേ. ഞാനില്ലെങ്കിലും അവനെ നോക്കാനും സ്നേഹിക്കാനും ഇവിടെ വേറെയും ഒരുപാട് പേരുണ്ട്. ഈ വീട്ടില് കിട്ടുന്നതിലും കൂടുതൽ സ്നേഹോം സന്തോഷോം അവനവിടെ കിട്ടുന്നുമുണ്ട്. അവർക്കൊക്കെ ബന്ധങ്ങളുടെ വിലയെന്താണെന്നറിയാം. മറ്റുള്ളവന്റെ മനസ്സ് മനസിലാക്കാനറിയാം. അല്ലാതെ നിന്നെ പോലെ കാര്യം കാണാൻ വേണ്ടി മാത്രം സ്നേഹിക്കുന്നവരല്ല അവരൊന്നും.

അവരുടെ ഇടയിൽ നിന്ന് എന്റെ മോനെ ഒരിടത്തേക്കും പറിച്ചു നടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. നിന്റെ ആ പൂതി ഒരിക്കലും നടക്കാനും പോണില്ല. " എന്റെ മോനോ ? എന്നെ കെട്ടാൻ വന്നപ്പോ താൻ അവനെയും കൊണ്ടാണോ വന്നത് ? എന്റെ മോനെന്ന പറയാൻ? " അതേടി അവനെന്റെ മോൻ തന്നെയാ. അല്ലാതെ നീ ആകാശം നോക്കി കിടന്നപ്പോ കിട്ടിയതോന്നുമല്ലോ.. " അവനെ പ്രസവിച്ചത് ഞാനാ നിങ്ങളല്ലേ. " ഓ പ്രസവിച്ച മാഹാത്മ്യം ഒന്നും നീ പറയണ്ട. പേറ്റു നോവറിയാതിരിക്കാൻ കത്രിക വെപ്പിച്ചളല്ലേ നീ. ഇതിരിക്കില്ലാത്ത ആ കുഞ്ഞിന് മുല കൊടുത്താ നിന്റെ ഉള്ളത് മുഴുവൻ ഇടിഞ്ഞു തൂങ്ങി സൗന്ദര്യം പോകുമെന്ന് പറഞ്ഞു അവന് മുല പാല് പോലും നിഷേധിച്ച നീയാണ് അമ്മ. തൂഫ്. എടി അമ്മയെന്ന വാക്കിന് ഒരുപാട് അർത്ഥമുണ്ട് , ധാ നീയും ഞാനും ചവിട്ടി നിൽക്കണ ഈ ഭൂമി പോലും ഒരമ്മയാ. ഒരു ഭാര്യയുടെ കടമയേക്കാളും എത്രവലുതാ ഒരമ്മയുടെ ഉത്തരവാദിത്വമെന്ന് നിനക്കറിയോടി ചെറ്റെ. എത്ര തിരക്കിനിടയിലും ഭർത്താവിനെ ശ്രദ്ധിക്കാൻ മറന്നാലും ഒരു പെണ്ണും അവളുടെ മക്കളെ നോക്കാതിരിക്കില്ല,

സ്നേഹിക്കാതിരിക്കില്ല. പക്ഷെ നീയത് ഒരിക്കലും ചെയ്തിട്ടില്ല, അമ്മയെന്നല്ല, ഒരു ഭാര്യയെന്ന് പറയാൻ പോലും നിനക്ക് ഒരു യോഗ്യതയുമില്ലെടി ചൂലെ. " ഓ പറഞ്ഞു വരുന്നതിന്റെ അർത്ഥം എനിക്കിപ്പോ മനസിലായി, മോനെ മാത്രമല്ല, അച്ഛനെ സ്നേഹിക്കാനും ഇപ്പോ ആളുകളുണ്ടായിരിക്കോല്ലോ. അവനെ പതിച്ചു കൊടുത്ത പോലെ ഇനി നിങ്ങളേം കൂടി അവർക്ക് കൊടുത്ത് കാണും.. തന്റെ നാടകങ്ങളൊന്നും എനിക്ക് മനസിലായിട്ടില്ലന്ന് താൻ കരുതരുത്. അല്ലേലും എന്നെ പറഞ്ഞാ മതി. നിലയും വിലയുമില്ലാത്ത ഒരോ പിഴച്ചവളെയൊക്കെ വീട്ടിലേക്ക് വിളിച്ചു നിർത്തിയ എനിക്കിത് തന്നെ കിട്ടണം. അധികം വൈകാതെ ബെഡ്റൂമിലെ എന്റെ സ്ഥാനം കൂടി അവൾക്ക് കൊടുക്കില്ലെന്നു ആര് കണ്ടു. " പ്ഫ.. നിർത്തേടി. നിന്റെ തറവാട്ടിൽ ആങ്ങളമാരുടെ കൂടെയാണോടി പെങ്ങന്മാര് കിടപ്പറ പങ്കിടണത്. പ... കഴിവേറീടെ മോളെ. "

അമ്മേ. പറയാൻ പാടില്ലാത്ത വാക്കുകൾ ബീനയുടെ നാവിൽ നിന്ന് വീണതും രാജീവിന്റെ തലച്ചോറിച്ചിലേക്ക് ദേഷ്യം ഇരച്ചു കയറി അയാളുടെ സമനില തെറ്റി. ദേഷ്യത്തിൽ ഇടം കൈ വീശി രാജീവ് ബീനയുടെ കരണത്ത് ആഞ്ഞടിച്ചു. കണ്ണും ചെവിയും പൊത്തിയുള്ള അടിയേറ്റ് ബീന കറങ്ങി താഴേയ്ക്ക് വീണു. വീഴ്ചയിൽ വെള്ളം നിറച്ചു വെച്ചാ ചില്ല് ജാർ അവളുടെ കൈ തട്ടി താഴേയ്ക്ക് തെന്നി വീണു പൊട്ടി ചിതറി. " ഹാ. അമ്മേ.. " നാക്കിന് കുറച്ചു നീളം കൂടുതലുണ്ടെന്ന് കരുതി എന്ത് പോക്കണം കേടും വിളിച്ചു പറയാൻ നിന്നാലുണ്ടല്ലോ. ആ നാക്ക് ഞാൻ ചവിട്ടി പറിച്ചെടുക്കും നാ... മോളെ. നിന്റെ ഓഫീസിലുള്ളവരോട് കാണിക്കണ അഹങ്കാരോo തണ്ടുമൊക്കെ കൊണ്ട് ഇനിയും എന്നെ ഭരിക്കാൻ നിന്നാ, പണ്ടത്തെ രാജീവിനെ നിനക്കറിയാല്ലോ. ഇതിനകത്തിട്ട പച്ചയ്ക്ക് ഞാൻ കത്തിക്കും. രാജീവ് അവരുടെ മുടിയിൽ കൈ ചുറ്റി കുത്തിപ്പിടിച്ചു ഉയർത്തി കിച്ചൻ സ്ലാബിൽ ചാരി നിർത്തിയ ശേഷം വലത് കൈ വിരൽ അവരുടെ ഇരുകവിളിലും അമർത്തി പിടിച്ചു. ബീന വേദന കൊണ്ട് പുളഞ്ഞു കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു. " നിന്നെ ഒരുപാട് സ്നേഹിച്ചു പോയതാടി ഞാൻ ചെയ്ത തെറ്റ്. അതെനിക്കിപ്പോ ബോധ്യമായി.

താഴവുന്നിടത്തോളം ഞാൻ താണു. ഇനിയുമെനിക്ക് പറ്റില്ല.. രാജീവ് അവരിലെ പിടുത്തം അയച്ചു കൊണ്ട് ഹാളിലേക്ക് നടന്നു. ബീന നന്നായി കിതയ്ക്കുകയാണ്. പൊട്ടിയ ഗ്ലാസ് ചില്ല് തറഞ്ഞ് കയറി രാജീവിന്റെ കാലിൽ നിന്ന് ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. " വിലപ്പെട്ട പലതും ഞാൻ നഷ്ടപ്പെടുത്തിയത് നിനക്ക് വേണ്ടിയാ. അതിന്റെ വേദന എനിക്കിപ്പോ മനസിലാകുന്നുണ്ട്. ഇനി നിന്റെ കരിയറിന് വേണ്ടി എന്റെ മോന്റെ ലൈഫ് കൂടി തുലയ്ക്കാൻ എനിക്ക് മനസില്ലെടി പുല്ലേ. കുടുംബം വേണോ നിന്റെ ഉദ്യോഗം വേണോന്ന് നിനക്ക് തീരുമാനിക്കാം. ഡൽഹിക്ക് വണ്ടി കേറാനാണ് തീരുമാനമെങ്കിൽ അപ്പൂനേം എന്നെയും എന്നന്നേക്കുമായി മറന്നിട്ടു വേണം പോകാൻ. പിന്നെ നിന്റെ പിഴച്ച ഫെമിനിസ്റ്റ് ചിന്തയിൽ വല്ല വളഞ്ഞ വഴിയും കൊണ്ട് എന്റെ കൊച്ചിനെ കൊണ്ടുപോകാൻ നോക്കിയാൽ അതിലും തരം താണ വഴി ഞാൻ കണ്ട് പിടിക്കും.. എന്നെ കൊണ്ടത് ചെയ്യിക്കരുത് തിരിഞ്ഞു നിന്ന രാജീവ് ബീനയെ ദേഷ്യത്തിൽ നോക്കി ദഹിപ്പിച്ചു കൊണ്ട് കാലിൽ തറഞ്ഞ ചില്ല് കഷ്ണം ഊരിയെടുത്തു അവർക്ക് നേരെ വലിച്ചെറിഞ്ഞു.

ബീന ഒന്നും മിണ്ടാതെ തളർന്ന് നിൽക്കുകയാണ്. കണ്ണുകൾ ചുവന്ന് കലങ്ങിയൊഴുകുകയാണ്. കവിളുകൾ തടിച്ചു ചുവന്നു കിടപ്പുണ്ട്. പെട്ടെന്നൊരു പുകച്ചിൽ തോന്നിയപ്പോൾ അവർ മുഖത്ത് കൈ കൊണ്ട് ഒന്ന് തടവി. ചോര പാടിൽ നീറ്റൽ എരിഞ്ഞു കയറുന്നുണ്ടായിരുന്നു. ഉള്ളം കാലിലെ മുറിവിൽ നിന്നൊഴുകുന്ന രക്തം കൈ വിരലുകൊണ്ട് തുടച്ച ശേഷം രാജീവ് വാതിൽ തുറന്നതും പെട്ടെന്ന് വാതിൽക്കൽ നിൽക്കുന്ന ബോബിയെ കണ്ട് തരിച്ചു നിന്നു. " ബോബി വാതിൽക്കൽ നിൽക്കുന്ന ഭർത്താവിന്റെ പഴയ സുഹൃത്തിനെ തിരിച്ചറിഞ്ഞ ബീനയുടെ മനസ്സ് ഓർത്തെടുത്ത പേര് അവരുടെ നാവിൽ നിന്നറിയാതെ പുറത്തേക്ക് വന്നു. " എന്താടാ ഇത് ? " ഏയ്, ആകെ പിടി വിട്ട് പോയെടാ. " കാലമിത്രയായിട്ടും തനിക്കൊരു മറ്റോമില്ലല്ലേടോ ബീനെ ? കഷ്ടം. രാജീവിന്റെ തണുത്തുറഞ്ഞ് തകർന്നു പോയ മറുപടി കേട്ട് ബോബി അമർഷത്തോടെ തല ചെരിച്ചു അകത്തേക്ക് നോക്കി. പെട്ടെന്ന് ബോബിയെ കണ്ട് ബീന അയാളുടെ നോട്ടത്തിൽ നിന്ന് മുഖം തിരിച്ചു മാറ്റി.

" ഹാ. " ഇതെന്താടാ കാലില് ചോരാ. " അതാ വെള്ളം ജാറിന്റെ ചില്ല് കൊണ്ടതാ. " കോപ്പ്. നീ വന്നേ . കാൽ തറയിൽ കുത്തിയതും മുറിവിൽ എന്തോ തറഞ്ഞു രാജീവ് വേദനയോടെ കാൽ വലിച്ചു. ബോബി അയാളെ ഒരു കൈ കൊണ്ട് താങ്ങി പിടിച്ചു. മുറിവിൽ നിന്ന് പിന്നെയും ചോരയൊഴുകുന്നുണ്ടായിരുന്നു. ബോബി വാതിൽക്കലെ സ്റ്റാൻഡിൽ നിന്ന് അയാളുടെ ഒരു സ്ലിപ്പർ ചെരുപ്പ് എടുത്ത് താഴേയ്ക്കിട്ടു. അയാളത് കാലിലേക്കിട്ട ശേഷം ദേഷ്യത്തിൽ ബീനയെ നോക്കി കൊണ്ട് വാതിൽ വലിച്ചടച്ചു. ശബ്ദം കേട്ട് അവർ വല്ലാതെ ഞെട്ടി പോയി. ബോബി അയാളെയും കൊണ്ട് പതിയെ താഴേയ്ക്കിറങ്ങി. " എന്താടായിതൊക്കെ. " ലൈഫ് വല്ലാതെ മടുപ്പായി പോകുന്നെടാ. ബോബി രാജീവിനെയും കൊണ്ട് അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി ടെറ്റനസ് ടോക്സോയ്ഡിന്റെ ഇൻജക്ഷനെടുപ്പിച്ചു മുറിവിൽ മരുന്ന് വെച്ചു കെട്ടി പുറത്തേക്ക് വന്നു. " നീ വെറുതെ ഓരോന്ന് ചിന്തിച്ചു കാട് കയറണ്ട. നമുക്ക് വഴിയുണ്ടാക്കാം. അല്ലെടാ ചെക്കനെന്തേ? " അവൻ നബീസുന്റെ വീട്ടിലാ " നബീസുവോ, അതാരാ ? "

വീട്ടിലെ അപ്പൂന്റെ കാര്യങ്ങൾ നോക്കാൻ വരുന്നവരാ. " ഓ സർവേന്റെണോ, ഞാൻ വേറെന്തോ കരുതി. " സെർവേന്റെന്ന് പറഞ്ഞു അവരെയങ്ങനെ കൊച്ചാക്കി കളയല്ലേടാ. ആ സ്ത്രീയും അവരുടെ രണ്ടു മക്കളും ഉള്ളത് കൊണ്ടാ എന്റെ മോനിപ്പോഴും ജീവനോടെ നിക്കണത്. ഞങ്ങളെക്കാളും കാര്യയിട്ടാ അവരവനെ നോക്കണേ. " ഞാൻ ചുമ്മാ പറഞ്ഞതാടാ. ങാ നീയത് വിട്. അല്ല ഇനിയിപ്പോ അടിക്കണോ? " അതെന്താ അടിച്ചാൽ , നീ വണ്ടി ഫ്ലാറ്റിലേക്ക് വിട് നമുക്ക് റൂഫ് ടോപ്പിലിരിക്കാം. അല്ല ഇതെന്തിനാ ? " ഒഴിക്കുമ്പോ കൊറിക്കാൻ വല്ലതും വേണ്ടേ ? ബോബി ക്ലിനിക്കിന് അടുത്തുള്ള ഫ്രൂട്‌സ് ഷോപ്പിൽ നിന്ന് കുറച്ചു ആപ്പിളും ഓറഞ്ചും വലിയ രണ്ട് ബോട്ടിൽ തണുത്ത വെള്ളവും വാങ്ങി കാറിൽ വെച്ച ശേഷം രാജീവുമായി ഫ്ലാറ്റിലേക്ക് പോയി. " ഡി ആഷി മതി അപ്പൂനെ പഠിപ്പിച്ചത്. അവനെ കൊണ്ട് പോയി കുളിപ്പിച്ചിട്ട് വന്നേ " ങേ ഇന്നിവൻ പോണില്ലേ ? " ഇല്ല. സാറിന് രാത്രി എന്തോ പരിപാടിയുണ്ടെന്നു. ഒറ്റയ്ക്കെങ്ങിനാ അപ്പൂനെ അവിടെ കിടത്തണെ. "

ങാ. ഇന്നത്തെ ക്ലാസ് കഴിഞ്ഞു. വേം.വാ, കുളിപ്പിച്ചു തരാം. സന്ധ്യ കഴിഞ്ഞപ്പോൾ നബീസു അടുക്കളയിലെ തിരക്കിനിടയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു. കളികളില്ലാതെ പഠിപ്പ് മാത്രമായപ്പോൾ അപ്പു വല്ലാതെ നിരാശനായിരുന്നു.. ആഷിത ബുക്കുകൾ മടക്കി ബാഗിൽ വയ്ക്കുന്നത് കണ്ട് അവന്റെ മുഖം ഒന്ന് തെളിഞ്ഞു. അവൾ അവനെയും കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു. " ഡി മുബീ. ആ തോർത്തായിട്ട് അങ്ങോട്ട് ചെന്നെ. നിന്റെയാ ചെറിയ ഷെമ്മീസ് കൂടെയെടുത്തോ " ങാ. അവൾ മുറിയിൽ നിന്ന് തോർത്തും ഉടുപ്പുമായി പുറത്തേക്ക് പോയി. ആഷിത അവനെ കിണറ്റിൻകരയിൽ നിർത്തി കുളിപ്പിക്കുകയാണ്. " ഹാ. വെറുതേയിരിക്കേടാ . " നീ പോടാ. ബക്കറ്റിൽ നിന്ന് മുബീനയ്ക്ക് നേരെ അവൻ വെള്ളം കൊറിയേറിഞ്ഞപ്പോൾ അവൾക്ക് അവനെ അടിക്കാൻ കൈ ഓങ്ങി. അപ്പു അവളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പിന്നെയും അവളുടെ ദേഹത്തേക്ക് വെള്ളം കോരിയൊഴിച്ചു കളിയാക്കി ചിരിക്കുകയാണ്. " താത്തൂ എന്നെ എടുക്കോ ? "

അയ്യടാ അവന്റെ പൂതി കൊള്ളാല്ലോ , വാ. ന്റുമ്മോ, ഈ ചെക്കാനെന്ത് കനാ . ആഷിത അവനെ തുവർത്തി മുബീനയുടെ പഴയ ഷെമ്മീസ് ഉടുപ്പിച്ചു ശേഷം അവനെ എടുത്തു ഇടുപ്പിൽ ഇരുത്തി. അപ്പുവിന്റെ ഭാരം കാരണം അവൾ മുന്നോട്ട് പതിയെ തെന്നിയെങ്കിലും വീണില്ല. അവൻ അവളുടെ കഴുത്തിൽ ഇരു കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുകയാണ്. കിണറ്റിൻ കരയിൽ നിന്ന് ഉമ്മറത്തേക്ക് എത്തിയപ്പോഴേക്കും ആഷിത വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. " ഡാ ഇങ്ങോട്ട് വന്നേ. മുബീന ചീർപ്പ് എടുത്ത് അവന്റെ മുടി രണ്ടും വശത്തേക്കും കൊമ്പുകളാക്കി വാരി കെട്ടി ബുഷ് ഇട്ട് കൊടുത്ത ശേഷം കവിളിൽ വട്ടത്തിൽ വലിയൊരു ചുട്ടി കുത്തി. " ആന്റി എന്നെ കാണാനിപ്പോ ഭംഗിയുണ്ടാ.? " ആഹാ. ഇപ്പൊ കാണാൻ വല്ല്യ പെണ്ണായല്ലോ. അപ്പുറത്ത് പോയിരുന്നോ, ആന്റി ഇത് വറുത്ത് വെച്ചിട്ട് വേഗം വരാം.. " ങാ.. ഉമ്മ.. അപ്പു നബീസുവിനെ വട്ടം പിടിച്ചു കവിളിൽ ഉമ്മ കൊടുത്ത ശേഷം അപ്പുറത്തേക്ക് ഓടി. അവന്റെ സന്തോഷം കണ്ട് നബീസുവിന്റെ മനസ് നിറഞ്ഞു. എങ്കിലും രാജീവിനെ കുറിച്ചോർത്തപ്പോൾ അവരുടെ ഉള്ള് ഒന്ന് വിങ്ങി. ഫ്ലാറ്റിൽ അയാളും ബീനയും തമ്മിൽ എന്തെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടാകുമോ എന്നോർത്തുള്ള ആധി അവളെ വല്ലാതെ വീർപ്പമുട്ടിക്കുന്നുണ്ടായിരുന്നു........... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story