എന്റെ ഉമ്മാന്റെ പേര്: ഭാഗം 44

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

രാവിലെ ഏഴര മണിയായപ്പോഴേയ്ക്കും ബോബി തന്റെ ബ്ലാക്ക് സ്‌കോർപിയോ കാറുമായ് രാജീവിന്റെ ഫ്ലാറ്റിലേക്കെത്തി. " എന്താണ് മിഷ്ട്ടർ ബ്രൂസിലി നിങ്ങടെ സാറിതുവരെ ഇറങ്ങിയില്ലേ? " ങാ ഒറക്കത്തീന്ന് എഴുന്നെറ്റൊന്ന് ആദ്യം നോക്കണം. എന്നിട്ട് പറയാം. " ങേ ആ തെണ്ടിയിത് വരെ എണീറ്റില്ലേ ? ബോബി കാർ പോർച്ചിലേക്ക് കയറ്റി നിർത്തിയതും മാധവൻ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ നിന്ന് ഡ്രസ് മാറി പോകാനിറങ്ങുന്നുണ്ടായിരുന്നു.. അവരെ കണ്ട് അയാൾ കാറിനടുത്തേക്ക് ചെന്നു. " എന്താ ഇച്ഛായ കൊച്ചിന്റെ മുന്നിലിരുന്നാണോ, ഇങ്ങനത്തെ വാക്കൊക്കെ പറയണേ. " ഹാ ഞാനതിന് തെണ്ടീന്ന് മാത്രല്ലേ വിളിച്ചുള്ളൂ. വലിയ തെറിയൊന്നും പറഞ്ഞില്ലലോ.. " ങാ വലുതായാലും ചെറുതായാലും ,

ഇങ്ങനുളള വാക്കുകളൊക്കെ കേട്ട് പഠിച്ചാ അവളും കൂട്ടുകാരെ ഓരോന്ന് വിളിക്കാൻ പോണത്. " എന്റെ പൊന്നോ, എനിക്കൊരു തെറ്റ് പറ്റി പോയി. അതിന് രാവിലെ തന്നെ എന്നേങ്ങിനെ ഭേദ്യം ചെയ്യല്ലേ.. പ്ലീസ് ഒന്നിറങ്ങാവോ ആ തെ.. അല്ല ആ മഹാൻ എഴുനെറ്റോ ഇല്ലയോ ന്ന് പോയി നോക്കാനായിരുന്നു.. " പാപ്പാ.. ഞാനും വരുന്നു. " ആഹാ പിന്നെ ഞാനെന്നത്തിനാ ഇതിലൊറ്റയ്ക്കിരിക്കണെ. ഞാനും വരുന്നുണ്ട്.. ബോബി ആനിയെ നോക്കി കൈ കൂപ്പി തൊഴുത് കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും പെട്ടെന്നു ബാക്ക് ഡോർ തുറന്ന് ജെന്നിഫർ ചാടിയിറങ്ങി. ബോബിയെ നോക്കി ഗോഷ്ഠി കാണിച്ചു കൊണ്ട് പിന്നാലെ ആനിയുമിറങ്ങി.

അവരുടെ സംസാരം കേട്ട് മാധവന് ചിരി വരുന്നുണ്ടായിരുന്നു.. " മിസ്റ്റർ ബ്രൂസിലി ഞങ്ങള് വന്നിട്ട് പോയമതി. " ഓ ഉത്തരവ് പോലെ സാറേ.. ബോബി മാധവനെ കളിയാക്കി കൊണ്ട് ലൈഫ്റ്റിനടുത്തേക്ക് നടന്നു. അയാൾ ഒരു ഒരു കൈ ചുരുട്ടി മുഖത്ത് വെച്ച് അനുസരണയുള്ള അടിമയെ പോലെ കാണിച്ചു. അത് കണ്ട് ജെന്നിഫർ അയാളെ നോക്കി വായ് പൊത്തി ചിരിച്ചു. മൂവരും ലിഫ്റ്റ് കയറി മുകളിലേക്ക് പോയി. " ആരാ ? " ഞാനോ.. ഞാൻ പോലീസീന്നാ. രാജീവിനെ കസ്റ്റഡിയിലെടുത്തു കൊസ്റ്റിൻ ചെയ്യാൻ വന്നതാ.. വിളിക്കവനെ ഉം. " ങേ.. അയ്യോ.. അങ്കിളെ ദേ.. കോളിങ് ബെൽ ശബ്ദം കേട്ട് മുബീന വാതിൽ തുറന്നതും ബോബി അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു. പോലീസ് എന്ന് കേട്ടതും മുബീന പേടിയോടെ അകത്തേക്ക് ഓടി. " എന്താടി. "

എടി അങ്കിളിനെ പിടിക്കാൻ പോലീസ് വന്നേക്കണ്. " പോലീസോ അതെന്തിനാ ? " ങാ എല്ലാരേം പിടിക്കും ഞാനും പോലീസാ. അയ്യേ പറ്റിച്ചേ.. " ന്റുമ്മോ.. മുബീനയുടെ വിളി കേട്ട് ആഷിത ഹാളിലേക്ക് വന്നു കൊണ്ട് ഇരുവരും പേടിയോടെ പരസ്പ്പരം നോക്കി. ഇരുവരുടെയും വെപ്രാളം കണ്ട് ബോബിക്ക് ചിരി വരുന്നുണ്ടായിരുന്നു. പെട്ടെന്ന് ബോബിയുടെ പിന്നിൽ നിന്ന് ജെന്നിഫർ അവർക്ക് മുന്നിലേക്ക് ചാടി വീണു. ഇരുവരും ഞെട്ടി കൊണ്ട് പിന്നോട്ട് മാറുന്നത് കണ്ട് ജെന്നിഫർ ഉറക്കെ പൊട്ടി ചിരിച്ചു. ജെന്നിഫറിനെ മനസിലായത് പോലെ ഇരുവരും ഒരു ദീർഘനിശ്വാസം വലിച്ചു വിട്ടു.. " എടാ ഒരു സമയം പറഞ്ഞാ അതിനൊരു കൃത്യത വേണം. അല്ലാതെ. " ഞാനുറങ്ങി പോയെടാ. ദേ കഴിഞ്ഞു, ആഷി അപ്പൂന്റെ മുറിയിലെ ബെഡിലിരിക്കണ ബാഗിങ്ങോട്ട് എടുത്തെരെ. "

ങാ അങ്കിളെ. വാടി. രാജീവ് ഇരുണ്ട നീല നിറത്തിലുള്ള ജീൻസിന്റെ ഷർട്ടും അതേ കരയുള്ള വെള്ള മുണ്ടുമുടുത്ത് ഹാളിലേക്ക് വന്നു. ബോബി അയാളുടെ കൃത്യനിഷ്ഠയെ ചോദ്യം ചെയ്യുകയായിരുന്നു. രാജീവ് ആഷിതയെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. അവൾ മുബീനയെയും വിളിച്ചു കൊണ്ട് അപ്പുവിന്റെ മുറിയിലേക്കോടി. " അപ്പുവെന്തെ അങ്കിളെ? " ദേ ആ മുറിക്കകത്തുണ്ട്. " ങാ. അപ്പൂ. ടാ.. അപ്പൂ.. ആഷിതയ്ക്കും മുബീനയ്ക്കും പിന്നാലെ ജെന്നിഫറും അകത്തേയ്ക്കോടി. " അതേതാ ഇച്ഛായ ആ പിള്ളേര് ? " അപ്പൂനെ നോക്കാൻ ഒരു സ്ത്രീ വരുന്നുണ്ടെന്ന് പറഞ്ഞില്ലേ. " ങാ. " അവരുടെ മക്കളാ. ആഷിതയും മുബീനയും. " നമ്മളോടൊപ്പം അവരും വരുന്നുണ്ടോ ? " ഉണ്ടല്ലോ. എന്തെടി. " ഏയ് ഞാൻ ചുമ്മാ ചോദിച്ചതാ. എന്നാലും ഇച്ഛായനത് എന്നോട് പറഞ്ഞില്ല.

കുട്ടനാട്ടിലേക്ക് അവരും ഒപ്പം വരുന്നുണ്ടെന്ന് ആനിയ്ക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് അത് കേട്ടപ്പോൾ അവളുടെ മുഖം മങ്ങി. " അതിന് പറയാൻ മാത്രമുള്ള കാര്യമൊന്നുമല്ലല്ലോയിത്. ഓ ഇനിയവര് മുസ്‌ലിം പിള്ളേരായത് കൊണ്ടുള്ള ജാതി കോംപ്ലസായിരിക്കും. ല്ലേ.. " ദേ ഇച്ഛായ ദൈവ ദോഷം പറയരുതെട്ടോ. ഞാനിന്നെ വരെ അങ്ങിനൊരോരോടെലും കാണിച്ചിട്ടുണ്ടോ.. " എടി മോളെ ആനി, ഇന്നേവരെ ഈ നാടുവിട്ട് മറ്റൊരിടത്തേക്കും പോകാത്ത പിള്ളേരാ അതുങ്ങള്. ആരും അവരെ കൊണ്ടുപോയീട്ടുമില്ല. നമ്മടെ കൊച്ചൂനേം അപ്പൂനേം എവിടേലും കൊണ്ടു പോകാനും എന്തേലും വാങ്ങി കൊടുക്കാനുമൊക്കെ അവർക്ക് ഞങ്ങള് രണ്ട് അച്ഛന്മാരുണ്ട്. ആ പിള്ളേർക്ക് അവരുടെ ഉമ്മയല്ലാതെ വേറാരുമില്ലടി.

അവരെ നോക്കണോങ്കി രാവിലെ മുതല് അവർക്ക് കണ്ടവരുടെ വീട്ടിലെ അടുക്കള പണി ചെയ്യ്താലെ പറ്റൂ.. പാവങ്ങളാടി ആ പിള്ളേര്. അവനവരെകൂടി കൊണ്ട് പോകാമോന്നു ചോദിച്ചു , ഞാനും സമ്മതിച്ചു.. നമ്മടെ സന്തോഷങ്ങളിൽ കുറച്ചു അവർക്കൂടെ കൊടുത്തൂന്ന് വെച്ച് ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല ഡി . പിന്നെ അച്ഛനില്ലാതെ വളരുന്നതിന്റെ ബുദ്ധിമുട്ടും വേദനയുമെന്താണെന്ന് ആരെക്കാളും നന്നായി നിനക്ക് മനസിലാവില്ലേ മോളെ..? " ആരെക്കാളും അതേനിക്ക് നന്നായറിയാം ഇച്ഛായ. പക്ഷെ നമ്മള് പോയിട്ട് എപ്പോഴാ വരുന്നെന്ന് ഒരു ഐഡിയെമില്ല. ഈ രണ്ട് വല്ല്യ പെങ്കുട്ടികളെo അത്രേം ദിവസം നമ്മടെ കൂടെ അവരുടെ ഉമ്മ വിടോന്നൊരു സംശയം കൊണ്ട് ചോദിച്ചു പോയതാ, അല്ലാതെ ഞാൻ വേറോന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല

" അയ്യേ.. ഞാനൊരു റിയാലിറ്റി പറഞ്ഞതല്ലേ മോളെ..അതിന് നീയിങ്ങനെ കരയുവാണോ. ദേ ഇപ്പൊ പിള്ളേര് വരും. കണ്ണ് തുടച്ചേ.. കണ്ണ് തുടക്കടി.. ബോബിയുടെ വാക്കുകൾ ആനിയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി വല്ലാതെ നോവിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അയാൾ അവളെ ഞെഞ്ചോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയാണ്.. " അതേ. എനിക്കങ്ങോട്ട് വരാവോ.. " ഓ പോരെ പോരെ.. ഇവിടെ സെൻസർ ചെയ്ത ഷോ മാത്രേള്ളു.. അവരുടെ സംസാരം കേട്ട് രാജീവ് ബെഡ്റൂമിലെ വാതിലിന്റെ മറവിൽ നിന്ന് എത്തി നോക്കി കൊണ്ട് ഉറക്കെ കളിയാക്കി ചിരിച്ചു.. ഒരു ചമ്മലോടെ ആനി കണ്ണും മുഖവും തുടച്ചു കൊണ്ട് ബോബിയിൽ നിന്ന് അൽപ്പം മാറി നിന്നു. " താത്തൂ , എന്നെടുക്കോ ? " എടുക്കാനോ ? "

ങാ. " ഇത്രേം വല്ല്യതായിട്ടും എടുക്കാൻ പറയുന്നോ, അയ്യേ.. " അതിനെന്താ , എന്റെ താത്തൂല്ലേ. അപ്പു കട്ടിലിന്റെ മുകളിൽ കയറി നിന്ന് കൊണ്ട് ആഷിതയുടെ കഴുത്തിൽ പിടിച്ചു മുതുകിലേക്ക് ചാടി കയറി. ജെന്നിഫർ അവനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.. " ഉമ്മോ.. നീ ഭയങ്കര തടിയനായീട്ടാ ചെക്കാ.. " ങാ.. നീ നടക്കടി താത്തൂ.. " അപ്പൂന്ന് വെച്ചാ ആ പിള്ളേർക്ക് ജീവനാ.. ദേ നീയത് കണ്ടോ ? അപ്പു ആഷിതയുടെ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ട് പിന്നിലിരുന്ന് ഒന്നിളകി. ആഷിത ഇരു കൈ കൊണ്ടും അവന്റെ കാലിൽ പിടിച്ചു പതിയെ നടന്നു. പിന്നാലെ അവന്റെ ഷർട്ടിന്റെ തുമ്പിൽ പിടിച്ചു ജെന്നിഫറും അവളുടെ ഫ്രോക്കിന്റെ വള്ളിയിൽ പിടിച്ചു മറു കൈയിൽ ട്രോളി ബാഗും വലിച്ചു കൊണ്ട് മുബീനയും ട്രെയിൻ പോലെ ഹാളിലേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു..

ബോബി അത് ആനിയെ വിളിച്ചത് കാണിച്ചു കൊടുക്കുകയാണ്.. " അതേ ആരാ നിങ്ങടെ മുടി കെട്ടിയത്. ? " ഞങ്ങള് തന്നെ.. " ങാ അതിന്റെയാ ഒരു മെനയുമില്ലാത്തത്, ഇങ്ങോട്ട് വാ.. " അത് ദേ ഇവനാ ഇങ്ങാനാക്കിയത്.. ആനി ആഷിതയെയും മുബീനയെയും അടുത്തേക്ക് വിളിച്ചു. അപ്പുവിനെ സോഫയുടെ പുറത്ത് ഇറക്കി നിർത്തിയ ശേഷം ഇരുവരും സംശയത്തോടെ പരസ്പരം നോക്കി കൊണ്ട് അവൾക്കടുത്തെക്ക് ചെന്നു. ആനി ഇരുവരെയും സോഫയുടെ ഒരരികിൽ പിടിച്ചിരുത്തി അവളുടെ ചെറിയ ഹാൻഡ് ബാഗിൽ നിന്ന് ചീർപ്പ് എടുത്ത് , അഴിഞ്ഞു പറന്ന് തുടങ്ങിയ അവരുടെ രണ്ട് പേരുടെയും മുടികൾ ഈരിയൊതുക്കി സ്ലൈഡ് കുത്തി ഭംഗിയിൽ വിടർത്തിയിട്ടു. " ങേ ഇതെന്താ സംഭവം ? " ഏയ് അതോന്നൂല്ലേടാ, പ്രെസന്റെൻസിനെ, പാസ്റ്റെൻസിലേക്ക് ഒന്ന് തിരിച്ചു വിട്ടത്തിന്റെ അഫ്റ്റർ എഫക്റ്റാ. ഹഹ..

" ഓഹോ.. സ്വന്തം ഭാര്യയുടെ ഫീലിംഗിസിനെ കുത്തി നോവിച്ചിട്ട് നിന്ന് ചിരിക്കുന്നോടാ. ബ്ലഡി റാസ്കൽ.. ബാഗുമായി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ രാജീവ് ആനി അവരെ ഒരുക്കുന്നത് കണ്ട് അമ്പരന്ന് നോക്കി കൊണ്ട് ബോബിയുടെ ചുമലിൽ തട്ടി. രാജീവിന്റെ സംസാരം കേട്ട് അയാൾക്ക് ചിരി ചിരിച്ചു... " ഹാ.. താത്തൂനെ കാണാൻ ഇപ്പോ നല്ല ഭംഗീണ്ട്.. " അപ്പോ എന്നെ കാണാനോ അപ്പൂ.. " നിന്നെ കാണാൻ കൊള്ളുല്ല.. " നീ പോടാ.. ഇത് കണ്ടോങ്കിളെ.. " ടാ അപ്പൂ.. അപ്പു ആഷിതയുടെ ഭംഗിയെ പുകഴ്ത്തുകയും തന്നെ കളിയാക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ മുബീനയ്ക്ക് കുശുമ്പ് തോന്നി. അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. അപ്പു ദേഷ്യത്തോടെ അവളുടെ മുടി വീണ്ടും അലങ്കോലമാക്കി കൊണ്ട് സോഫയിൽ നിന്നിറങ്ങി ഓടി.

രാജീവ് അവനെ ശകാരിക്കുന്നുണ്ടായിരുന്നു. " അതേ ഇങ്ങനെ താളം ചവിട്ടി നിന്നാൽ ഇറങ്ങാൻ ഇനിയും ലേറ്റാവും. " എന്നാ വാ.. ബോബി മുബീന കൊണ്ട് വന്ന് വെച്ച ട്രോളി ബാഗും വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. പിന്നാലെ ആഷിതയും ജെന്നിഫറും മുബീനയും. ആനി അപ്പൂവിന്റെ കൈ പിടിച്ചു ഒപ്പമിറങ്ങി. രാജീവ് വീടിന്റെ മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം വീട് ലോക്ക് ചെയ്ത് പിന്നാലെയും.. " ആഹാ. ഏഴ് മണിക്ക് പോകൊന്നുന്ന് പറഞ്ഞവർ ഇപ്പോഴാണോ ഇറങ്ങണെ. " സാധാരണ പിള്ളേരെ ഒരുക്കിയിറക്കാനാ സമയം പോണേ. ഇവിടെ നേരെ തിരിച്ചാ അച്ചായാ.. " നബീസു. ദേ അവര് വന്നിട്ടുണ്ട്.. ലിഫ്റ്റിറങ്ങി അവർ കോശിച്ചയാന്റെ വീട്ടിലെ കോളിംഗ് ബെല്ലമർത്തി. അയാൾ വന്ന് വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് നോക്കി നബീസുവിനെ വിളിച്ചു..

രാജീവ് ബോബിയെ പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു.. " ആഷി ദേ ഈ കള്ളീല് പാഡും സാധനങ്ങളുമൊക്കെ വെച്ചിട്ടുണ്ട്. ഉമ്മി പറഞ്ഞതൊന്നും മറന്ന് പോകരുതട്ടോ. ഡി നീ അപ്പൂന്റെ കൂടെ തല്ല് കൂടരുതെട്ടോ മുബീ.. " ഞാനല്ല. ദേ ഇവനാ എന്നോട് തല്ല് കൂടണെ.. നബീസു അവരുടെ ഡ്രെസ്സുകൾ എടുത്ത് വെച്ചാ ബാഗ് എടുത്ത് ആഷിതയ്ക്ക് നീട്ടി കൊണ്ട് മുൻപ് പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒരിക്കൽ കൂടി ഇരുവരെയും ഓർമിപ്പിക്കുകയാണ്. അവളത് തല കുലുക്കി സമ്മതിക്കുന്നുണ്ടായിരുന്നു.. " ഇവള് കള്ള കൊതിയത്തിയാ ആന്റി. " നീ പോടാ.. " നിന്നെ ഞാൻ .. " ഹാ.. ഇത്കണ്ടാ ഉമ്മി. " ആഹാ. ഇവിടുന്നെ രണ്ടും കൂടി യുദ്ധം തുടങ്ങിയോ.. അപ്പു കൈ ചുരുട്ടി മുബീനയുടെ പിന്നിൽ ഇടിച്ചു.. മുബീന നബീസുവിനെ നോക്കി പരിഭവം കാണിച്ചു.

കോശിച്ചയാന് അവരുടെ കുസൃതികൾ കണ്ട് ചിരി വരുന്നുണ്ടായിരുന്നു.. " ദേ. അവളെന്ത് പറഞ്ഞാലും മോനതൊന്നും കേക്കാൻ പോകണ്ട ട്ടോ.. " ങാ.. " എന്നാ നല്ല കുട്ടിയായിട്ട് പോയിട്ട് വാ. നബീസു അപ്പുവിന്റെ മുന്നിൽ കുനിഞ്ഞിരുന്നു അവന്റെ മുടിയിൽ തലോടി കൊണ്ട് ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ഉമ്മ കൊടുത്തു. അവൻ അവളുടെ കഴുത്തിലൂടെ വട്ടം മുറുക്കെ പിടിച്ചു തിരിച്ചും ഒരു ഉമ്മ നൽകി. അവളുടെ കണ്ണുകളിൽ നനവ് പടർന്ന് തുടങ്ങിയിരുന്നു. " ഹാ. അതെന്നാ പരിപാടിയാടാ ഉവ്വേ. ഞങ്ങൾക്കും കൂടെ ഓരോന്ന് തന്നെച്ചു പോടാവ്വേ.. കോശിച്ചയാനും അന്നാമ്മച്ചിയും ഒന്നിച്ച് അവനെ ചേർത്ത് പിടിച്ചു. അവൻ ഇരുവരെയും വട്ടം പിടിച്ചു ഉമ്മ കൊടുത്തു.. " മാഡം ഇവരെ ഒന്ന് ശ്രദ്ധിച്ചേക്കണേ ?

" മാഡോ?. എന്റെ പൊന്ന് പെങ്ങളെ. ഇവളെ മാഡോന്നൊന്നും വിളിക്കണ്ട. ആനി. അങ്ങിനെ വിളിച്ചാ മതി. " ഹോ. നീയിങ്ങനെ കിടന്ന് പിടക്കാതെ പെണ്ണേ. പിള്ളേരുടെ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളും. എന്നാ പിന്നെ ഇനി വൈകിക്കണ്ട നിങ്ങള് ഇറങ്ങാൻ നോക്കിക്കോ.. ആനിയെ മാഡം എന്ന് വിളിക്കുന്നത് കേട്ടപ്പോൾ ബോബിക്ക് ചിരി വന്നു..അയാളത് തിരുത്തി. നബീസുവിന്റെ പേടിയും അങ്കലാപ്പും വിട്ട് മാറുന്നുണ്ടായിരുന്നില്ല. അത് കണ്ട് കോശിച്ചായൻ അവളെ വാത്സല്ല്യത്തോടെ ശകാരിക്കുന്നുണ്ടായിരുന്നു.. " പോട്ടെ ഉമ്മി. " ഇറങ്ങട്ടെ അച്ചായാ. താനിങ്ങനെ ടെൻഷനടിക്കണ്ട. അവിടെയെത്തിയിട്ട് ഞാൻ വിളിക്കാം.. " ആന്റി അപ്പു പോവാണെ.. ടാറ്റാ ബൈ ബൈ.. രാജീവ് അവളെ ഒരിക്കൽ കൂടി ആശ്വസിപ്പിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

പിന്നാലെ ബോബിയും ആനിയും ജെന്നിഫറും. അപ്പു നബീസുവിന് നേരെ പുഞ്ചിരിയോടെ കൈ വീശി കാണിച്ചു കൊണ്ട് ആഷിതയുടെ കൈ പിടിച്ചു നടന്നു നീങ്ങി. പിറകെ മുബീനയും. അവർ പോയി കഴിഞ്ഞതും അത് വരെ തടഞ്ഞു നിർത്തിയ നോവുകളെല്ലാം അവളറിയാതെ മിഴിയിണയുടെ അണപൊട്ടി താഴേയ്ക്ക് ഒഴുക്കി തുടങ്ങി. " അപ്പോ നിശ്ചയോം കാര്യങ്ങളുമൊക്കെ ഭംഗിയായിട്ട് നടക്കട്ടെ മാധവേട്ടാ.. വന്നിട്ട് കാണാം.. " എന്നാലും വീട്ടിലൊരു നല്ല കാര്യം നടക്കുമ്പോ നിങ്ങളില്ലാതെ ? " ഇത് നിശ്ചയമല്ലേ മാധവേട്ടാ.. തിയതീം മുഹൂർത്തോം എല്ലാം തീരുമാനിച്ചിട്ടു വിളിച്ചു പറഞ്ഞാ മതി. കല്യാണത്തിന് നമുക്ക് തകർക്കാന്ന്.. " അതൊക്കെ നിങ്ങള് തിരിച്ചു വന്നിട്ടെ തീരുമാനിക്കുന്നുള്ളൂ. ആരില്ലെങ്കിലും എന്റെ മോളെ കൈ പിടിച്ചു കൊടുക്കുമ്പോ പന്തലിൽ നിങ്ങളുണ്ടാവണമെന്ന് എനിക്ക് നിർബന്ധമുണ്ട്.

പോർച്ചിൽ രാജീവിനെയും കൂട്ടരെയും കാത്ത് മാധവൻ നിൽപ്പുണ്ടായിരുന്നു.. അവരാരുണ്ടാവില്ലയെന്നറിഞ്ഞപ്പോൾ അയാൾക്ക് വല്ലാത്ത നിരാശ തോന്നി.. " എന്താ ബ്രൂസിലി ഭീഷണിയാണോ. " ആണെങ്കിൽ ? " ആഹാ. എന്നാ ഞങ്ങളില്ലാതെ ആ കല്യാണം നടത്തുന്നത് ഞങ്ങൾക്കൊന്നു കാണണമല്ലോ. " ദേ ദേ എന്നോട് അധികം കളിക്കാൻ നിന്നാലുണ്ടല്ലോ. എന്റെ സ്വഭാവം അറിയല്ലോ. കീച്ചിക്കയും ഞാൻ.. " ആഹാ. കിളവന് അത്രയ്ക്ക് ധൈര്യമോ. ദേ കണ്ടല്ലോ. ഇത്രേയുള്ളൂ. ഇനിയും വിളച്ചിലെടുത്താൽ ഞങ്ങടെ ചെക്കനെ കൊണ്ട് തല്ലിക്കും. പറഞ്ഞേക്കാം. അപ്പു വാടാ. " ങാ. ഞാനും ഇടിക്കട്ടെ അങ്കിളെ. " വേണ്ടെടാ അപ്പു. പാവമല്ലേ വിട്ട് കളഞ്ഞേക്കാം.. മാധവൻ കാരാട്ടയുടെ സ്റ്റെപ്പുകൾ പോലെ ഇരു കൈകളും കോർത്ത് പിടിച്ചു.

ബോബി അയാളുടെ പിന്നിലൂടെ കറങ്ങി കഴുത്തിലും ചുമലിലും അമർത്തി പിടിച്ചു കൊണ്ട് അപ്പുവിനെ വിളിച്ചു. അവൻ കൈ ചുരുട്ടി മാധവനെ ഇടിക്കാൻ എന്നപോലെ മുന്നോട്ടാഞ്ഞതും ബോബി ചിരിച്ചു കൊണ്ട് അവനെ തടഞ്ഞു. ആഷിതയ്ക്കും മുബീനയ്ക്കും ജെന്നിഫറിനും വല്ലാതെ ചിരി വരുന്നുണ്ടായിരുന്നു.. " ഇനിയും നിന്നാൽ ഇവൻ നിങ്ങളെ ശരിയാകും. അപ്പൊ ശരി മാധവേട്ടാ.. എല്ലാം മംഗളമായി നടക്കട്ടെ.. ഞങ്ങള് വിളിച്ചോളാം. " സന്തോഷയിട്ട് പോയിട്ട് വാ.. ടാ നിന്നെ ഞാൻ എടുത്തോളാ ട്ടോ.. " ങാ.. ബോബി മാധവനെ അഗാധമാം വിധം നെഞ്ചോട് ചേർത്ത് പുൽകി.. അയാൾ തിരിച്ചും.

അപ്പു അയാളെ നോക്കി ഇടിക്കും എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. അയാൾ അവനെ വാത്സല്ല്യത്തോടെ നോക്കി ചിരിച്ചു.. രാജീവ് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു വണ്ടി സ്റ്റാർട്ടാക്കി. കോ ഡ്രൈവർ സീറ്റിൽ ബോബിയും. ആഷിതയും മുബീനയും ഏറ്റവും പിന്നിൽ കയറി. ശേഷം ആനിയും അപ്പുവും ജെന്നിഫറും.. എല്ലാവരും അയാൾക്ക് നേരെ യാത്ര പറഞ്ഞു കൊണ്ട് കൈ വീശി.. നിറഞ്ഞ മിഴിയോടെ, നനുത്ത പുഞ്ചിരിയോടെ മാധവനും അവർക്ക് നേരെ കൈ വീശി. വണ്ടി പോർച്ചിൽ നിന്ന് പതിയെ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി......... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story