എന്റെ ഉമ്മാന്റെ പേര്: ഭാഗം 54

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ച് വല്യമ്മച്ചിയെന്താ ഒന്നും പറയാത്തത്. " ഞാനെന്ത് പറയാനാ ആൽബി. " പിന്നെ ജീവിത കാലം മുഴുവൻ ഇവളെയിങ്ങനെ ഒറ്റയ്ക്ക് നിർത്താനാണോ പരിപാടി. നിങ്ങൾക്കെല്ലാവർക്കും സമ്മാതാണെങ്കിൽ ഞാൻ ഇവളെ കെട്ടികോളാ ന്ന് അന്നേ പറഞ്ഞതല്ലേ. " അത് നടക്കില്ലെന്ന് ഞാനും അന്നേ പറഞ്ഞതാ. പിന്നെന്തിനാ വീണ്ടും വീണ്ടും ആ കാര്യം തന്നെ പറഞ്ഞോണ്ട് ഇങ്ങോട്ട് വരണെ. ജോയിയുടെ ഇളയപ്പന്റെ മകൻ ആൽബി ലീനയുടെ വീടിന്റെ ഉമ്മറത്ത് കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇരു നിറത്തിൽ തടിച്ചു പൊക്കവും വണ്ണവുമുള്ള, എണ്ണയിട്ട് ഈരിയൊതുക്കിയ കോലൻ മുടിയും മുഖത്ത് പഴയ വസൂരി കലകൾ പോലെ കുഴികളുമുള്ള ഒരാളായിരുന്നു ആൽബി. ജോയിയുടെ അമ്മ മേരി പേടിയോടെ അയാൾക്ക് മുന്നിൽ കട്ടിള പടി ചാരി നിൽപ്പുണ്ടായിരുന്നു. അയാളുടെ സംസാരം കേട്ട് ലീന ദേഷ്യത്തോടെ പുറത്തേക്ക് വന്നു. " പിന്നെ ഇങ്ങനെയിവിടെ കഴിയാന്നാണോ നിന്റെ വിചാരം. " ഇതെന്റെ ജോയേട്ടായി കഷ്ട്ടപ്പെട്ടുണ്ടാക്കിയ വീടാ. ഇവിടെ കഴിയാൻ എനിക്കരുടേം അനുവാദം വേണ്ടാ. പ്രായം കൊണ്ട് നമ്മള് ചിലപ്പോ ഒരേ തരക്കാരായിരിക്കും പക്ഷെ സ്ഥാനം കൊണ്ട് ഞാൻ നിന്റെ ചേട്ടന്റെ ഭാര്യാ. ആ എന്നോട് ഇങ്ങനെ ക്കെ പറയാൻ നിനക്കെങ്ങിനെ തോന്നുന്നു ആൽബി. " ഓ ചേട്ടായീടെ കഷ്ടപ്പാടിന്റെ മാഹത്മ്യം പറയുന്നൊരു ഉത്തമ ഭാര്യ. അതുകൊണ്ടാവും മരിച്ചൊരാണ്ട് തികയുന്നെന് മുന്നേ ആ പൊലെ ചെക്കനെ വിളിച്ചു വീട്ടി കേറ്റിയത്.

ഞാനോക്കെ ആണല്ലെന്ന് നിനക്ക് തോന്നിയിട്ടാണോ ? അല്ലാ എനിക്കില്ലാത്ത എന്ത് യോഗ്യതയാടി ആ കള്ള കഴിവെറിക്കുള്ളത്. " ആണായാൽ ആദ്യം അമ്മയേം പെങ്ങളേം തിരിച്ചറിയാനാ പഠിക്കേണ്ടത്. നിന്റെയൊക്കെ മനസ്സിൽ മാത്രമല്ല നോട്ടത്തിൽ പോലും വിഷമാണ്. പിന്നെ അനിയേട്ടായിടെ യോഗ്യതയെന്താണെന്ന് നീ ചോദിച്ചില്ലേ. അയാളുടെ തൊലി പുറം മാത്രേ കറുത്ത് പോയിട്ടുള്ളു അതിനുള്ളിൽ ആരെയൊക്കെ എങ്ങിനെ ഏത് അർത്ഥത്തിൽ കാണണമെന്നറിയാവുന്ന നല്ലൊരു മനസ്സുണ്ട്. അല്ലാതെ ഇരുട്ട് വാക്കില് ഒറ്റയ്ക്ക് കിട്ടുമ്പോ ആളും തരവും നോക്കാതെ കേറി പിടിക്കുന്ന സ്വാഭാവമൊന്നും ആ മനുഷ്യനില്ല. " ഡി ചുമ്മ ഓരോ പോക്കണംങ്കെട് വിളിച്ചു പറഞ്ഞാലുണ്ടല്ലോ. ആ നാവ് ഞാൻ ചവിട്ടി പറിച്ചെടുക്കും തേവിടിശ്ശി. " എന്താടാ. ചെയ്തത് പറഞ്ഞപ്പോ നിന്റെ ആണത്തത്തിന് പൊള്ളിയോ. " വേണ്ടാ വേണ്ടാ ന്ന് വെക്കുമ്പോ നീ എന്നെയിട്ട് കോരങ്ങ് കളിപ്പിക്കാന്ന വെക്കുവാ ല്ലേ.. " അവൾടെ ദേഹത്ത് തൊട്ടാ മോനെ ആൽബി നിന്റെയാ കൈ ഞാനങ്ങടെക്കും.. " ആഹാ നമ്മടെ ചെക്കന്റെ എന്ററി കലക്കി. ആൽബി ദേഷ്യത്തോടെ കസേര തട്ടി മാറ്റി ചാടിയെഴുന്നേറ്റു കൊണ്ട് അവൾക്ക് നേരെ പാഞ്ഞടുത്തതും റോഡരികിൽ വന്ന് നിന്ന കാറിൽ നിന്ന് അനിയപ്പൻ അലറി കൊണ്ട് ചാടിയിറങ്ങി.

രാജീവും ബോബിയും പരസ്പ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കാര്യമെന്തെന്നറിയാതെ കുട്ടികൾ താഴ്ത്തി വെച്ച ചില്ലിലൂടെ പുറത്തേക്ക് തലയിട്ടു നോക്കുകയാണ്. " നിന്നോട് ഈ പടി കേറി പോകരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലെടാ. കള്ള പോ@@###$മോനെ. " ഞാൻ വന്നത് നിന്റെ അച്ചിവീട്ടിലേക്കൊന്നുമല്ല. ഇതെന്റെ ജോയീടെ വീടാ. ഇവിടെ കേറരുതെന്ന് ദേ അവര് പറയണം. അല്ലാതെ നിന്നെ പോലത്തെ ഊളകള് പറഞ്ഞാ ഈ അനിയപ്പന് മൈ... ആണ്.. ആൽബി പല്ല് ഞെരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. അനിയപ്പൻ അവനെ പുച്ഛത്തോടെ നോക്കിയ ശേഷം കൈ തണ്ടയിൽ നിന്ന് ഒരു രോമം പിഴുതെടുത്ത് അയാളുടെ മുഖത്തേക്ക് ഊതി. " അപ്പോ നിനക്ക് കിട്ടിയതോന്നും പോരാ. അംബ്രോസെ, ഒന്നിങ് വന്നെടാ ദേ നമുക്കൊരു വിരുന്നുകാരനുണ്ട്. " മൂന്നാല് പേര് കൂടി ഒരുത്തനെ വളഞ്ഞിട്ട് തല്ലുന്നത് അത്ര വല്ല്യ കാര്യമൊന്നുമല്ല ആൽബി. നിന്റെയൊക്കെ തണ്ടെല്ലിന് ഉറപ്പുണ്ടേൽ ഒറ്റയ്ക്കോറ്റയ്ക്ക് വാ കളി ഞാൻ കാണിച്ചു തരാം.. " ഇവനിത് ഒറ്റയ്ക്ക് തീർക്കാനുള്ള പരിപാടിയാടാ. അത് സമ്മതിക്കരുത്. " ശരിയാടാ അല്ലെങ്കിൽ ഇത്ര നേരം നമ്മള് ബലം പിടിച്ചത് മുഴുവൻ വേസ്റ്റായി പോകും. " ദേ കുട്ടാ എല്ലാം നോക്കീം കണ്ടൊക്കെ മതീട്ടോ. അവന്മാര് അത്ര നല്ല പുള്ളികളല്ല. അനിയപ്പൻ ഷർട്ടിന്റെ കൈ മുട്ടിന് മുകളിലേക്ക് വലിച്ചു കയറ്റുന്നത് കണ്ട് രാജീവും ബോബിയും ചില്ലിലൂടെ തല താഴ്ത്തി നോക്കി. രാജേന്ദ്രന്റെ മുഖത്ത് വല്ലാത്ത ഭയം നിഴലിക്കുന്നുണ്ടായിരുന്നു.

അയാൾ ആധിയോടെ ഇരുവരെയും മാറി മാറി നോക്കുകയാണ്. " വല്യളിയൻ പേടിക്കാതിരിക്കന്ന്. ഇതൊക്കെ വെറും ചീള് കേസ്. അളിയാ, ബോബിയളിയാ വാ. ദേ പിള്ളേരെ നിങ്ങള് സിനിമയിൽ മാത്രം കാണുന്ന തല്ല് നേരിട്ട് കാണാൻ പോകുവാ. അപ്പൊ എല്ലാരും കാറിന്റെ ഫ്രണ്ടിലേക്ക് കയറിയിരുന്നു കൈയടിച്ചു ഞങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ്. " സീരിയസായി നിക്കുമ്പോ ഇങ്ങനെ ചിരിപ്പിക്കല്ലേ പ്രസാദളിയാ. പ്രസാദും സുരേഷും ബൈക്കിൽ നിന്നിറങ്ങി കാറിനടുത്തേക്ക് വന്നു. കുട്ടികളോടുള്ള അയാളുടെ സംസാരം കേട്ട് രാജീവിന് ചിരി വരുന്നുണ്ടായിരുന്നു. കുട്ടികളെല്ലാം ആകാംഷയോടെ മുൻ സീറ്റിലേക്ക് കയറിയിരുന്നു. " ഹാ നിന്നെ ഇതിനാണോ അനിയാ ഇത്ര കഷ്ട്ടപ്പെട്ട് ഒരുക്കി കൊണ്ട് വന്നത്. ഒന്ന് മാറിയെ മാറിയെ. " ഓഹോ അപ്പോ രണ്ടും കല്പിച്ചാണ് നിന്റെ വരവല്ലേ. " അതിപ്പോ രണ്ടോ മൂന്നോ എത്ര വേണമെങ്കിലും കല്പിക്കാല്ലോ.. എന്തേ മാത്താ ? " പിന്നല്ലാതെ. " നീയൊക്കെയേതാടാ മുൻപിവിടെയൊന്നും കണ്ടിട്ടില്ലല്ലോ. വരുത്തന്മാര് വല്ലോമാണെങ്കിൽ വന്നകാലിൽ ഒരുത്തനുമിവിടുന്നു പോവില്ല. ഈ സ്ഥലോത്ര ശരിയല്ല. " ദേ കിടക്കണ്. ഞങ്ങളതിന് സ്ഥലം വാങ്ങാൻ വന്നരല്ല ചേട്ടാ.

0പിന്നെ ഈ കാലും കൊണ്ട് ഇവിടെ വരെ വരാനറിയാങ്കിൽ വന്നത് പോലെ തിരിച്ചു പോകാനുമറിയാം. ആൽബിയുടെ അനിയൻ അംബ്രോസും അയാളുടെ ഒരു സുഹൃത്തും അപ്പുറത്തെ വീട്ടിൽ നിന്ന് അവർക്കടുത്തേക്ക് വന്നു. ബോബിയും കൂട്ടരും അവരെ നോക്കി കളിയാക്കി ചിരിച്ചു. ആൽബി ദേഷ്യത്തോടെ അവരെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു. ലീനയും ജോയിയുടെ അമ്മ മേരിയും പേടി കൊണ്ട് വിറയ്ക്കുകയാണ്. " അമ്മച്ചിക്കെന്നെ മനസിലായോ ? കാവുങ്കലെ സൗമിത്രന്റെ മോനാ രാജീവ്. " നമ്മടെ രാജന്റെ അനിയനോ ? " അതേ അമ്മച്ചി.. " കണ്ടിട്ട് എനിക്കങ്ങോട്ട് മനസിലായില്ല ട്ടോ മക്കളെ അതാ. " അതൊന്നും സാരൂല്ലമ്മച്ചി. " വാ കേറിയിരിക്ക് മക്കളെ. സംശയത്തോടെ തന്നെ നോക്കുന്ന മേരിക്ക് മുന്നിൽ രാജീവ് സ്വയം പരിചയപ്പെടുത്തി. ഉള്ളിൽ ഉറയുന്ന ഭയം പുറത്ത് കാണിക്കാതെ അവർ അയാളെ തിരിച്ചറിഞ്ഞത് പോലെ ഒന്ന് ഗാഢമായി പുഞ്ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു.. " മാത്താ വല്യേട്ടനേം പിള്ളേരേം വിളിക്ക്. അനിയാ വാടാ.. " നീയൊക്കെ പറഞ്ഞ വരുത്തനാരാണെന്ന് ഇപ്പോ മനസിലായോടാ മൈതാണ്ടികളെ. രാജീവ് ബോബിയെ ഒന്ന് നോക്കിയ ശേഷം അനിയപ്പന്റെ കൈ പിടിച്ചു. അവൻ അവരെ ഒന്നിരുത്തി നോക്കി കൊണ്ട് അകത്തേക്ക് കയറി. അവന്റെ വസ്ത്രധാരണത്തിലുള്ള മാറ്റം കണ്ട് ലീന അവനെ അടി മുടി ശ്രദ്ധിക്കുകയാണ്. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം മിന്നി മായുന്നുണ്ടായിരുന്നു.

ആൽബിയും അംബ്രോസും സുഹൃത്തും അവരെ പകയോടെ നോക്കി വാതിൽക്കൽ തന്നെ നിൽക്കുകയാണ്. " ചേടത്തിയെ.. " ആഹാ. രാജനും ഉണ്ടായിരുന്നോ. ഇതെന്താ പതിവില്ലാതെ എല്ലാവരും കൂടി ഈ വഴിക്ക് ? " നമ്മടെ ചെക്കാനൊരു കാര്യം വന്നാ പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ ചേടത്തി. " അച്ഛനെപ്പോഴാ തല്ല് കൂടണെ ? " ന്റെ അപ്പു അതിനൊക്കെ ഇനിയും സമയമുണ്ട്. രാജേന്ദ്രൻ കുട്ടികളെയും കൊണ്ട് അകത്തേക്ക് കയറി. അപ്പു രാജീവിന്റെ കൈയിൽ തൂങ്ങി കൊണ്ട് അയാളെ നോക്കി. രാജീവ് കുനിഞ്ഞു നിന്ന് അവനെ നോക്കി കണ്ണടച്ചു കാണിച്ചു. ആൽബിയുടെയും കൂട്ടരുടെയും മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ലീനയും മേരിയും പേടിയോടെ അവരെ നോക്കുകയാണ്. " വളച്ചു കെട്ടാതെ ഞാൻ വന്ന കാര്യം പറയാം. ദേ ഈ നിക്കണ അനിയപ്പന് ഈ കൊച്ചിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അവന് വേണ്ടി വരാൻ ഞങ്ങളൊക്കെ തന്നെയയല്ലേയുള്ളൂ ചേടത്തി. " അതിപ്പോ ഞാനെന്ത് പറയാനാ രാജാ. അവൾടെ ജീവിതമല്ലേ അവളോട് തന്നെ നേരിട്ട് ചോദിക്ക്. " ഞാനീ പറഞ്ഞ കാര്യത്തില് മോൾക്കെന്തെലും എതിരഭിപ്രായം ഉണ്ടോ? " ഞാൻ.. എനിക്ക്.. രാജേന്ദ്രൻ മുഖവുരയില്ലാതെ മേരിക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചു. അവർ നിസഹയമായി ലീനയെയും പേടിയോടെ പുറത്ത് നിൽക്കുന്ന ആൽബിയെയും മാറി മാറി നോക്കി. അവൻ അവരെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് അരഭിത്തിൽ കൈ ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു.

ഭയം കാരണം ലീനയ്ക്ക് വാക്കുകൾ മുറിഞ്ഞു പോകുന്നത് പോലെ തോന്നി.. പേടിക്കേണ്ട എന്നർത്ഥത്തിൽ രാജീവ് അവൾക്ക് നേരെ കണ്ണടച്ചു കാണിച്ചു കൊണ്ട് ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. " അനിയേട്ടായിയെ കെട്ടാൻ എനിക്ക് സമ്മതാ. " അപ്പോ ഇതൊക്കെയാണല്ലെടി നിന്റെയൊക്കെ മനസിലിരിപ്പ്. ഞാൻ അന്ന് പറഞ്ഞപ്പോ വല്യമ്മച്ചിക്കൊന്നും വിശ്വാസമായില്ലല്ലോ. ദേ ഇപ്പൊ അവളുടെ വായീന്ന് തന്നെ നേരിട്ട് കെട്ടറിഞ്ഞപ്പോ സമാധാനയില്ലേ. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം. അനിയനയാലും ചേട്ടനയാലും ഈ കുടുംബത്തീന്ന് ഇവനിവളേം കെട്ടി ജീവിക്കുന്നത് ഞങ്ങൾക്കൊന്നു കാണണം.. എന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ ഞാനതിന് സമ്മതിക്കേടാ നായിന്റെ മക്കളെ. " കൊക്കിനെം കാക്കയെമൊക്കെ നമുക്ക് പിന്നെ പറപ്പിക്കാം ആൽബി. ഇപ്പൊ നീയിത് പിടി.. മാത്താ. ലീന അവളുടെ സമ്മതമറിയിച്ചതും ആൽബി ദേഷ്യത്തിൽ കൈ ചുരുട്ടി അനിയപ്പന് നേരെ പാഞ്ഞടുത്തു. രാജീവ് ബോബിയെ വിളിച്ചു കണ്ണ് കൊണ്ട് ആഗ്യം കാണിച്ചതും പെട്ടെന്ന് പ്രസാദ് കൈ ചുരുട്ടി ആൽബിയുടെ മൂക്കും കവിളും ചേർത്ത് ആഞ്ഞിടിച്ചു. അയാൾ കണ്ണ് മിഴിച്ചു കൊണ്ട് തല പിന്നിലേക്ക് മലർന്ന് വായിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റി തെറിച്ചു. ഇരു കൈകൾ കൊണ്ടും മൂക്ക് പൊത്തി അയാൾ താഴേയ്ക്കിരുന്നു.. " ഡാ " ആഹാ ഇവനും വേണോ.. ബോബിയളിയാ. അവന്റെ അണ്ഡം നോക്കി ചവിട്ട്.

" അമ്മേ. പ്രസാദ് ബോബിയെ നോക്കി അലറി. അകത്തേക്ക് ഓടി വന്ന അംബ്രോസിന്റെ അടിവയറിൽ ബോബി കാലുയർത്തി ആഞ്ഞു ചവിട്ടി. ഉറക്കെ കരഞ്ഞു കൊണ്ട് അയാളും മുട്ട് കുത്തി താഴേയ്ക്കിരുന്നു.. " അമ്മച്ചി ഇതൊന്നും കണ്ട് പേടിക്കണ്ട. നിങ്ങള് അകത്തേക്ക് പോയിക്കോ. ഈ കീടത്തിലെ ക്രിമികളെ നമ്മളങ്ങ് ഒഴിവാക്കുന്നു. അത്രേയുള്ളൂ. എന്തേ ലീനെ അതല്ലേ അതിന്റെ മര്യാദ. " അമ്മനേം പെങ്ങളേം തിരിച്ചറിയാത്ത ആ ഊളകൾക്ക് ശരിക്ക് കൊടുക്ക് ചേട്ടായി. പട്ടികൾ " ആഹാ അപ്പൊ അനുവാധോം കിട്ടി. ഇനി മൂന്നിനേം എടുത്തിട്ട് അലക്കിക്കേടാ മാത്താ. "ഒരു ക്ലൂ തരണ്ടേ അളിയാ. അവന്റെ അപ്പന്റെ കൃഷ്ണമണി.. മേരിയെ അകത്തേക്ക് കയറ്റി ഉമ്മറ വാതിലടച്ച ശേഷം രാജീവ് കസേരയിൽ നിന്ന് ചാടിയേഴ്‌ന്നെറ്റു കൊണ്ട് അലറിയതും അരികിൽ നിന്നിരുന്ന സുരേഷ് പിന്തിരിഞ്ഞു ഓടി തുടങ്ങിയ ആൽബിയുടെ സുഹൃത്തിന്റെ പിന്നിൽ ഓടി ചെന്ന് ചാടി ചവിട്ടി. അയാൾ മുന്നോട്ടാഞ്ഞു മൂക്കും കുത്തി വീണു. " ഇനി ഒന്നും നോക്കണ്ട ളിയാ. അടിചോടിച്ചെക്ക്.. " ദേ എന്തൊക്കെ വന്നാലും ആരും പേടിക്കരുത് ട്ടോ.. മാമൻ അവർക്കിട്ട് ശരിക്ക് കൊടുത്തിട്ട് വരാം. എല്ലാരും കയ്യടിക്കൂല്ലേ. " ങാ. " ഇവിടെ നിൽക്ക്.. പ്രസാദ് മുണ്ട് മുറുക്കി ഉടുത്ത ശേഷം കുട്ടികളെ നോക്കി തമാശ പറഞ്ഞ കൊണ്ട് മുറ്റത്തേക്ക് ചാടിയിറങ്ങി. പിന്നാലെ സുരേഷും ബോബിയും. ചോരയും ബഹളവും കണ്ട് കുട്ടികളാദ്യം ഒന്ന് ഭയന്നെങ്കിലും അയാളുടെ സംസാരം കേട്ട് എല്ലാവരും കൗതുകത്തോടെ നോക്കുകയാണ്. രാജേന്ദ്രൻ ഒന്നും മിണ്ടാതെയിരിക്കുണ്ടായിരുന്നു.. രാജീവ് അകത്തേക്ക് നടന്ന ലീനയുടെ കൈ പിടിച്ചു വലിച്ചു നിർത്തി.

" ഇവനെ ഇന്ന് ഞാൻ.. " ദേ അളിയാ നോക്ക്.. ബോബി ആൽബിയുടെ ഇരു കാലുകളും അകത്തി പിടിച്ചു വലിച്ചു കൊണ്ട് പറമ്പിലെ ചാമ്പമരത്തിലേക്ക് വലിച്ചടിച്ചു. അയാൾ അലറി വിളിച്ചു കൊണ്ട് പാന്റസിന്റെ ഇടയിലേക്ക് കൈ പൊത്തി. അയാളുടെ കണ്ണ് മിഴിച്ചു പുറത്തേക്ക് തള്ളി വരുന്നുണ്ടായിരുന്നു. അത് കണ്ട് ബോബിക്ക് നേരെ ഓടിയടുത്ത അംബ്രോസിനെ ചവിട്ടി വീഴിത്തി കൊണ്ട് സുരേഷ് ഉറക്കെ വിളിച്ചു. നിലത്ത് നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയ അംബ്രോസിന്റെ മുകളിൽ കയറിയിരുന്നു സുരേഷ് തലങ്ങും വിലങ്ങും ഇടിക്കുകയാണ്. അയാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടേങ്കിലും ഇടിയുടെ കാഠിന്യം കൊണ്ട് അംബ്രോസ് തളർന്ന് പോകുന്നുണ്ടായിരുന്നു. പ്രസാദ് മൂക്കും കുത്തി വീണ ആൽബിയുടെ സുഹൃത്തിന്റ മുതുകിൽ ചവിട്ടി പിടിച്ചു കൊണ്ട് കൈ രണ്ടും പിന്നിലേക്ക് വളച്ചൊടിച്ചു. അയാൾ വേദന കൊണ്ട് പുളഞ്ഞു ബോധം മറഞ്ഞു മണ്ണിലേക്ക് തലകുത്തി. " അച്ഛനിടിക്കണില്ലേ അച്ഛാ. " ഏയ് ഈ കളിയിൽ അവരെന്നെ കൂട്ടീല്ലപ്പു. " ഞാനും പോയി ഇടിച്ചോട്ടെ അച്ഛാ. " ദേ അപ്പുണ്ണി വേണ്ടാട്ടോ. ഇങ്ങനൊന്നും പറഞ്ഞൂടാ. ഇടി കണ്ട് അപ്പു ആകാംഷയോടെ രാജീവിനടുത്തേക്ക് ചെന്നു പുറത്തേക്ക് നോക്കി നിൽക്കുകയാണ്. അവന്റെ സംസാരം കേട്ട് രാജേന്ദ്രൻ അവനെ തിരുത്തി. " എങ്ങിനാ അനിയളിയാ മതിയോ അതോ ഡോസ്സ് കൂട്ടണോ. " ശരിക്ക് കൊടുക്ക് ചേട്ടായി. ഇനിവന്മാരിനി എഴുനേറ്റ് നടക്കരുത്. തൂഫ്..

" അതേറ്റു പെങ്ങളെ. " ദേ എന്ത് ചെയ്താലും അവസാനം ജീവനോടെ വെച്ചെക്കണെ. പ്രസാദ് രാജീവിനെ എത്തി നോക്കി. ലീന വീണ് കിടക്കുന്ന ആൽബിയെയും കൂട്ടരെയും അറപ്പോടെ നോക്കി കൊണ്ട് നീട്ടി തുപ്പി. രാജേന്ദ്രൻ നേർത്തൊരു പുഞ്ചിരിയോടെ അവരെ നോക്കിയ ശേഷം തിരിഞ്ഞിരുന്നു. പ്രസാദും സുരേഷും ആൽബിയെയും കൂട്ടരെയും തല്ലിയും ഇടിച്ചും അവശരാക്കുന്നുണ്ട്. ബോബി അപ്പുറത്ത് കീറി ഉണക്കാനിട്ടിരുന്ന പച്ചപ്പുള്ള മടലിന്റെ കട ഭാഗം എടുത്ത് കൊണ്ട് വന്ന് ആൽബിയുടെയും അംബ്രോസിന്റെയും മുട്ടിന്റെ ചിരട്ടയിൽ ആഞ്ഞു തല്ലി. ഇരുവരും വേദന കൊണ്ട് അലറി വിളിക്കുന്നുണ്ടായിരുന്നു. " ദേ വല്ല്യേട്ടൻ പറഞ്ഞ പോലെ മൂന്നിനും ജീവൻ ബാക്കി വെച്ചിട്ടുണ്ട്. " ഇവനെ തൊട്ടാ ചോദിക്കാൻ ആളുണ്ടെന്ന് ഇപ്പോ മനസിലായല്ലേടാ കൊപ്പേ. ഈ കല്യാണം നടത്താൻ തീരുമാനിച്ചത് ഞാനാ. കാവുങ്കലെ സൗമിത്രന്റെ മകൻ രാജീവ്. ഞാനത് നടത്തയിട്ടെ ഇനിയിവിടുന്ന് പോകുന്നുള്ളൂ. നിനക്കൊക്കെ ചെയ്യാൻ പറ്റുന്നതൊന്താന്ന് വെച്ചാ നീയൊക്കെ ചെയ്യ്. അപ്പോ എങ്ങിനാ മാത്താ മംഗളം പാടി അവസിപ്പിക്കുവല്ലേ. " പിന്നല്ലാതെ.. രാജീവ് ആൽമ്പിയുടെ നെഞ്ചിൽ ചവിട്ടി കൊണ്ട് ബോബിയെ നോക്കി. അയാൾ പ്രസാദിനെയും സുരേഷിനെയും നോക്കി വിസലിച്ചതും അവർ ആൽബിയുടെയും അംബ്രോസിന്റെയും നാഭിയിൽ ആഞ്ഞൊന്നു തൊഴിച്ചു. അവർ പതറിയ സ്വരത്തിൽ ഒന്ന് കരഞ്ഞു കൊണ്ട് താഴേയ്ക്ക് വീണൂ.

" അപ്പോ ഇവനോ അളിയാ ? " ബോധം വരുമ്പോ ഇവന്മാരെ എടുത്തോണ്ട് പോകാൻ ആരേലും വേണ്ടേ അളിയാ. വിട്ടേക്ക്. " അല്ല ഞാനാ കൈ രണ്ടും ചെറുതായിട്ടൊന്ന് ഓടിച്ചായിരുന്നു. " അത് കുഴപ്പൂല്ല. എഴുനേറ്റ് നടക്കാൻ പറ്റോല്ലോ.. എന്നാ പിടിച്ചോ.. അവർ ആൽബിയെയും കൂട്ടരെയും വീടിന്റെ വടക്കേ മൂലയിലെ കിണറിന്റെ കരയിലേക്ക് വലിച്ചിട്ടു കൊണ്ട് അകത്തേക്ക് നടന്നു. " അമ്മച്ചി ദേ ഇനിയവരെ കൊണ്ട് ഒരു പ്രശ്നോമുണ്ടാവില്ല. ഇനിയഥവാ ഉണ്ടയാ ഞങ്ങളോട് പറഞ്ഞാ മതി. " എന്റെ മക്കളെ പോലെ നോക്കിയതാ ഞാനവരെ, അവരാ എന്റെ കൊച്ചിനോട്. നിന്നോടെനിക്ക് ഒരിഷ്ട്ടക്കുറവും ഉണ്ടായിട്ടല്ല അനിയാ. അവരെ പേടിച്ചാ ഞാനൊന്നും മിണ്ടാതിരുന്നത്. ഏത് പാതിരായ്ക്ക് വിളിച്ചാലും ഇന്ന് വരെ ഒരു സഹായത്തിന് ഇവനെ ഉണ്ടായിട്ടുള്ളു മക്കളെ.. ഞാനിനി എത്ര കാലമുണ്ടാവുംന്ന് അറിയില്ലല്ലോ. ഇവനിവളേം കുഞ്ഞിനേം കൂടെ കൂടിയാ എന്റെ മോന്റെ ആത്മാവ് സന്തോഷിക്കെയുള്ളൂ. അല്ലെ രാജാ. രാജീവ് വാതിൽ തുറന്ന് അവരെ പുറത്തേക്ക് വിളിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. " എല്ലാം നല്ലാതിനാ ന്ന് മാത്രം വിചാരിച്ചാ മതി ചേടത്തി. എന്നാ ഇറക്കിക്കോട്ടെ മോളെ. ഈ വിഷൂന്റേം പെരുന്നാളിന്റെo തിരക്കൊന്നു കഴിഞ്ഞോട്ടെ. അത് കഴിഞ്ഞാലുടൻ നിങ്ങടെ കാര്യത്തില് ഒരു തീരുമാനമാക്കാം. എന്തേ കുട്ടാ. " അത് കഴിഞ്ഞിട്ടേ ഞങ്ങള് പോകുന്നുള്ളൂ വല്യേട്ടാ. അല്ലെടാ മാത്താ. " അതുറപ്പല്ലേ.. "

ഡാ ഇതൊക്കെ കഴിഞ്ഞിട്ട് നിന്നെ ഞാനൊന്ന് ശരിക്ക് കാണുന്നുണ്ട് ട്ടോ കള്ള കഴിവെറി.. പോട്ടെ മോളെ. " ഉം. രാജേന്ദ്രൻ മേരിയെ ആശ്വസിപ്പിച്ചു കൊണ്ട് രാജീവിനെ നോക്കി. അയാളും ബോബിയും അനിയപ്പനെ കളിയാക്കി ചിരിക്കുകയാണ്. അവനോന്നും മിണ്ടാതെ വിതുമ്പുന്നുണ്ടായിരുന്നു. രാജേന്ദ്രൻ അനിയപ്പന്റെ തോളിൽ തട്ടി പരിഭവിച്ചു കൊണ്ട് ലീനയെ നോക്കി യാത്ര പറഞ്ഞു.. " എന്നാ നല്ല നാടനടി കണ്ട് സന്തോഷിച്ച കുഞ്ഞു മക്കളെല്ലാം വേഗം ചെന്ന് വണ്ടിയിൽ കയറിക്കോ. നമുക്കിനി കുറെ പരിപാടികളുള്ളതാ. " ങാ. പ്രസാദ് കുട്ടികളെയെല്ലാം വണ്ടിയിലേക്ക് കൊണ്ട് പോയി. അവർ ഉറക്കെ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. പിന്നാലെ രാജേന്ദ്രനും. " അപ്പോ രണ്ട് പേരും ഹാപ്പിയായല്ലേ.. " താങ്ക്സ് അളിയാ. " അവന്റൊരു താങ്ക്സ്. ടാ അനിയാ. ഞാൻ പണ്ടും പറഞ്ഞിട്ടില്ലേ. നീയെന്റെ ചങ്ങാതി മാത്രമല്ല. കൂടിപ്പിറപ്പ് കൂടിയാന്ന്. എന്റെ വിടവ് നികത്താൻ വല്ല്യേട്ടന്റെ കൂടെ എപ്പോഴും നീയുണ്ടായിരുന്നു. ആ നിനക്ക് വേണ്ടി ഞാനെന്താടാ തരാ. ദേ നിന്റെ പെണ്ണിനേം കൊണ്ട് സന്തോഷയിട്ട് ജീവിക്ക് അളിയാ. അതിനപ്പുറം നിനക്കെന്തു പ്രശ്നം വന്നാലും ഞാനുണ്ടാവോടാ. ദേ ഈ മാത്തന്നുണ്ടാവും. എന്റെ അളിയന്മാരും വല്യേട്ടനുമുണ്ടാവോടാ. " എനിക്കാതറിയാടാ കരുമാടി. അപ്പൊങ്ങിനാ ഈ സന്തോഷത്തിന് രണ്ട് കുപ്പി കള്ള് കീച്ചിയാലോ.. രാജീവ് അവനെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്ത് തട്ടി. അവൻ തിരിച്ചും അയാളെ വട്ടം കെട്ടി പുണർന്നു. " ദേ അനിയേട്ടായി ഇനി പഴയത് പോലെ കുടിക്കാനൊന്നും ഞാൻ സമ്മതിക്കില്ലാട്ടോ.. " അത് കലക്കി ലീനെ. ഇവനൊരു മൂക്ക് കയറുള്ളത് നല്ലതാ. വൈകാതെ അത് കയ്യിലേല്പിച്ചു തരാം. വിടാതെ മുറുക്കെ പിടിച്ചിളണം.

" അത് ഞാനെറ്റു ചേട്ടായി.. ലീന അനിയപ്പന്റെ കയ്യിൽ നുള്ളി. അത് കേട്ട് രാജീവും ബോബിയും മറ്റുള്ളവരും ഉറക്കെ ചിരിച്ചു. ഒപ്പം അവരും. നഷ്ടപ്പെട്ടു പോകുന്ന തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പോലുമോർക്കാതെ. എത്ര ജീവിതങ്ങളെയാണ് രാജീവ് ചേർത്ത് പിടിച്ചിരിക്കുന്നത്. തമ്മിൽ കലാഹിക്കാതെ കളങ്കമില്ലാതെ ഒന്ന് സ്നേഹിച്ചു നോക്കൂ. ബന്ധങ്ങളുടെ വില മനസിലാവും. കാരണം .. ഏതൊരു മനുഷ്യനും ജീവിതമെന്നത് ഒരിക്കൽ മാത്രമേയുള്ളൂ. കണ്മുന്നിൽ കാണുന്ന സ്നേഹത്തെ തിരിച്ചറിയാതെ ശൂന്യതയിലുള്ള ദൈവത്തെ തിരഞ്ഞു പോയിട്ടെന്ത് കാര്യം ?. " അല്ല മോനെ കണ്ടില്ലല്ലോ അവനെന്തേ ? " മുറിയിലുണ്ട്.. അവനിവരെ കാണുന്നതെ പേടിയാ. ജോകുട്ടാ. ദേ ആരാ വന്നേക്കണെ ന്ന് നോക്കിയേ.. ആ തിരക്കിനിടയിൽ രാജീവ് ലീനയുടെ മകനെ കുറിച്ചു തിരക്കാൻ മറന്ന് പോയിരുന്നു. അവൾ അകത്തേക്ക് തല നീട്ടി അവനെ വിളിച്ചു. " അനിയച്ചാ. " ആഹാ അനിയച്ചന്റെ കൂട്ടായി ഇവിടുണ്ടായിരുന്നോ. ഇതേവിടെയാ പോയൊളിച്ചിരുന്നെ ലീനയുടെ വിളി കേട്ട് ജോകുട്ടൻ അലമാരയുടെ മറവിൽ നിന്നെത്തി നോക്കി കൊണ്ട് അനിയപ്പനടുത്തേക്ക് ഓടിവന്നു. അവൻ ജോകുട്ടനെ കോരിയെടുത്തു കൊഞ്ചിക്കുകയാണ്.. " ദേ അവിടെ . എനിക്ക് എള്ളുണ്ട കൊണ്ടുന്നില്ലേ ? " അയ്യോ.. അനിയച്ചൻ വാങ്ങിയത് മുഴുവൻ ദേ ഈ അങ്കിള് മാര് തിന്ന് തീർത്തല്ലോ. " അപ്പോ എനിക്കോ? " അത് അനിയച്ചൻ നാളെ വാങ്ങി തന്നാ മതിയോ. " ങാ. അപ്പോ രാത്രി വരൂല്ലേ. "

അത് പിന്നെ അനിയച്ചൻ വരാതിരിക്കോടാ കുട്ടൂസ. അനിയച്ചൻ ഇപ്പൊ പോയിക്കോട്ടെ. " ഉമ്മാ " ഉമ്മാ.. കൊച്ചേ ഇറങ്ങുവാ ട്ടോ. ജോകുട്ടൻ അനിയപ്പന്റെ പോക്കറ്റിൽ തപ്പി. ഒന്നും ഇല്ലെന്നറിഞ്ഞപ്പോൾ അവന്റെ മുഖം മങ്ങി തുടങ്ങി . അനിയപ്പൻ അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചാശ്വസിപ്പിച്ചു. അവൻ തിരിച്ചും. രാജീവും ബോബിയും അവരുടെ സംസാരവും പെരുമാറ്റവും കണ്ട് കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ജോകുട്ടനെ താഴെയിറക്കി അനിയപ്പൻ ലീനയോട് യാത്ര പറഞ്ഞിറങ്ങി. പിന്നാലെ അവരും. " ഡാ ഒരു കുപ്പി കള്ള് മേടിച്ചു തരോ? " അതൊക്കെ വാങ്ങി തരാം. എന്നിട്ട് വേണം നിനക്കുള്ളത് തരാൻ. " ഹലോ.. അതേ രാജീവാണ്.. ഇതാരാ ? രാജീവും ബോബിയും അനിയപ്പനെ തറപ്പിച്ചു നോക്കി കൊണ്ട് കാറിലേക്ക് നടന്നു. അനിയപ്പൻ ചമ്മലോടെ ലീനയെ പാളി നോക്കിക്കൊണ്ട് അവർക്കൊപ്പമിറങ്ങി. അവൾ ജോക്കുട്ടനെയും ചേർത്ത് പിടിച്ച് വാതിൽക്കൽ നോക്കി നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് രാജീവിന്റെ ഫോണിലേക്ക് ഒരു അപരിചിത നമ്പറിൽ നിന്ന് കോൾ വന്നു. നിങ്ങളുടെ വെയ്റ്റിംഗ്, സൂപ്പർ, വണ്ടർഫുൾ, ബ്യൂട്ടിഫുൾ, എക്സെല്ലെന്റ് ഇതെല്ലാം മാറ്റി വെച്ച് ഈ കഥയെ കുറിച്ചൊരു നിങ്ങൾക്ക് തോന്നുന്ന തരത്തിലൊരു മറു കുറിപ്പ് എഴുതി ഇട്ടൂടെ 😓😓 ? ആരോട് പറയാൻ ആര് കേൾക്കാൻ ?🙄🙄...... തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story