എന്റെ ഉമ്മാന്റെ പേര്: ഭാഗം 55

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ഹലോ.. അതേ രാജീവാണ്.. ഇതാരാ ? രാജീവും ബോബിയും അനിയപ്പനെ തറപ്പിച്ചു നോക്കി കൊണ്ട് കാറിലേക്ക് നടന്നു. അനിയപ്പൻ ചമ്മലോടെ ലീനയെ പാളി നോക്കിക്കൊണ്ട് അവർക്കൊപ്പമിറങ്ങി. അവൾ ജോക്കുട്ടനെയും ചേർത്ത് പിടിച്ച് വാതിൽക്കൽ നോക്കി നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് രാജീവിന്റെ ഫോണിലേക്ക് ഒരു അപരിചിത നമ്പറിൽ നിന്ന് കോൾ വന്നു. " ഹലോ.. " ഹ.. ലോ. രാ.. ജീ.. വ് ? " അതേ രാജീവാണ്. ഹൂ ഈസ് ദിസ് ? " ഞാ..നാ.. രാ..ജീ.. വ് . " ഹാ ഇത് മാഡത്തിന്റെ നമ്പറായിരുന്നോ ? ബീനയുടെ ശബ്ദം വല്ലാതെ ഇടറി പോകുന്നുണ്ടായിരുന്നു. ചെവിയിൽ വെച്ച ഫോണെടുത്ത് അയാൾ ഡിസ്പ്ലേയിലെ നമ്പർ ഒന്ന് കൂടെ നോക്കി കൊണ്ട് ബീനയെ മനസിലായത് പോലെ പരിഹാസത്തോടെ ചിരിച്ചു.

ബോബിയും അനിയപ്പനും കാര്യമറിയാതെ പരസ്പരം നോക്കുകയാണ്. " ഉം. ഓഫീസ് നമ്പറാ.. അപ്പു ... അവൻ.? " ഹോ. മോനപ്പറ്റി ഭയങ്കര ഉത്കണ്ഠയാണല്ലോ. എന്നാലത് വേണ്ടാ അവിനിവിടെ ഒരു കുഴപ്പോമില്ലാതെ ഹാപ്പിയായി കളിച്ചു ചിരിച്ചു നടപ്പുണ്ട്.. പോയിട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണോ നിനക്ക് മോനെ കുറിച്ചോർമ്മ വന്നത് ? " കുട്ടാ നമുക്കിറങ്ങണ്ടെ ? " ങാ ദാ വരുന്നു വല്യേട്ടാ. " രാജീവ് തറവാട്ടിലാണോ ? " മാത്താ. നമുക്ക് ബൈക്കിന് പോകാം. കാർ അളിയൻ എടുത്തോളും. നിങ്ങള് വിട്ടോ അളിയാ ഞങ്ങള് വന്നോളാo. കാറിൽ കയറിയ രാജേന്ദ്രൻ വീണ്ടും പുറത്തേക്കിറങ്ങി. രാജീവ് ഫോൺ ചെവിയിൽ വെച്ചു കൊണ്ട് ബോബിയെ നോക്കി. അയാൾ പോക്കറ്റിൽ നിന്ന് കാറിന്റെ താക്കോലെടുത്ത് പ്രസാദിന് നീട്ടി. അയാളത് വാങ്ങി കാറിൽ കയറി വണ്ടി സ്റ്റാർട്ടാക്കി. രാജീവിന്റെ മുഖഭാവവും സംസാരവും കണ്ട് രാജേന്ദ്രൻ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.

" ഹാ. നീയെന്താ ചോദിച്ചത് ? " തറവാട്ടിൽ പോയത് ഞാനറിഞ്ഞില്ല. " നിന്നോടെന്തിന് പറയണം. എന്നോട് ചോദിച്ചനുവാദം വാങ്ങിയിട്ടല്ലല്ലോ നീ ഡൽഹിക്ക് പോയത്. ആണോ ? " അല്ല.. " പിന്നെന്തിനാ എന്റെ വീട്ടിലേക്ക് വരാൻ ഞാൻ നിന്നോട് അനുവാദം ചോദിക്കുന്നത്. ഓ ഇനിയിപ്പോ നീ സന്ധ്യയോട് പറഞ്ഞത് വല്ലോം ഞാനറിഞ്ഞു കാണുമോന്നുള്ള ടെന്ഷനായിരിക്കും. ല്ലേ. ബീനെ നീയൊരു കാര്യം മനസിലാക്കിക്കോ. അവളെന്റെ കൈ പിടിച്ചു പിച്ച വെച്ച കൊച്ചാ. നീയെന്നെല്ല ആരെന്തൊക്കെ പറഞ്ഞാലും അവളോ, എന്റെ കുടുംബക്കാരോ വിശ്വസിക്കാൻ പോണില്ല.. എന്തായാലും ഈ ചെയ്ത് കൂട്ടിയതിനോക്കെയുള്ള അവാർഡ് നിനക്ക് ഞാൻ അവിടെ വന്ന് തരുന്നുണ്ട്. " ഞാനൊരു ആർഗ്യുമെന്റിന് വിളിച്ചതല്ല രാജീവ്. എനിക്ക് അപ്പൂനോട് സംസാരിക്കണമെന്ന് തോന്നി അത് കൊണ്ട് മാത്രം വിളിച്ചതാ. "

ഹോ എന്തൊരു മാതൃ സ്നേഹമാണെന്ന് നോക്കിയേ. പോയിട്ടിതുവരെ അവനെ കുറിച്ച് ചോദിച്ചോരു മെസ്സേജ് പോലും അയക്കാൻ നേരം കിട്ടാത്തവളാ. മകന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല പോലും. " ഹാ നീയിങ്ങനെ നിന്ന് തർക്കിക്കാതെ. ബീനയ്ക്ക് അവനോട് സംസാരിക്കണോങ്കി ആ ഫോൺ അവന് കൊടുക്കേടാ. " ഉം. ഇനി ഞാനായിട്ട് അവളുടെ അവകാശം നിഷേധിക്കുന്നില്ല. അപ്പൂ ഇന്നാ. " ആന്റിയാണോ അച്ഛാ വിളിക്കണെ. രാജീവ് ബീനയോട് തർക്കിക്കുന്നത് കേട്ട് ബോബി അവനെ ശകാരിച്ചു. അയാളെ ഒന്ന് നോക്കിയ ശേഷം ഫോൺ അപ്പുവിന് നീട്ടി. " ഹലോ ആന്റി. സുഖാണോ. അയ്യോ എന്താ അച്ഛാ ആന്റി കട്ട് ചെയ്തേ ? " വിളിച്ചത് ആന്റിയല്ല അപ്പു. മമ്മിയാ. മമ്മിയോട് സംസാരിക്കാണോങ്കി അച്ഛൻ കോള് വിളിച്ചു തരാം. " എനിക്ക് ആന്റിയോട് സംസാരിച്ച മതി. " ഉം. അച്ഛൻ വീട്ടില് വരുമ്പോ വിളിച്ചു തരാം. പൊയ്ക്കോ.

അപ്പു സന്തോഷത്തോടെ വണ്ടിയിൽ നിന്നിറങ്ങി ഫോൺ വാങ്ങി ചെവിയിൽ വെച്ച ശേഷം വിശേഷം തിരക്കി. പെറ്റമ്മയെന്ന തന്നെക്കാളേറെ പോറ്റമ്മയായ നബീസുവിനെ കുറിച്ചു മാത്രമാണ് അവന്റെ മനസ്സിലുറങ്ങുന്ന ഓർമ്മകളെന്ന് തിരിച്ചറിഞ്ഞ നിമിഷം ബീന കോള് കട്ട് ചെയ്തു. അവർ ഒരിക്കലും അവനിൽ നിന്ന് അങ്ങിനൊയോരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. അമ്മയെന്ന കേൾക്കുമ്പോൾ അവൻ ഓടി വന്ന് അവരോട് സ്നേഹാർദ്രമായി സംസാരിക്കുമെന്ന അവരുടെ ചിന്തകളെ ഒരൊറ്റ വരി കൊണ്ട് അവൻ മുറിച്ചു കളഞ്ഞു. ബോബി ആകെ അമ്പരന്ന് രാജീവിനെ നോക്കുകയാണ്. അനിയപ്പന് കാര്യമെന്താണെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. വെറുമൊരു പത്ത് വയസ്സുകാരന്റെ ബാല ചാപല്യം മാത്രമായിരുന്നില്ല അവന്റെ വാക്കുകളിലുണ്ടായിരുന്നത്.

കളങ്കം നിറഞ്ഞ അമ്മയുടെ സ്വാർത്ഥ സ്നേഹത്തെക്കാളും അവന്റെ ആത്മാവിനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന വെറുമൊരു വേലക്കാരിയുടെ നന്മയുള്ള കരുതലിനാണ് അവൻ വില കല്പിച്ചിരുന്നത്. കടല് പോലെ അഗാധമായ അവളുടെ ആ സ്നേഹം തിരിച്ചറിയപ്പെട്ടുപോയത് കൊണ്ടാണ് ഹൃദയ ഭീതിയുടെ ഓരോ മിടിപ്പിലും അവൻ നബീസുവിന്റെ ചിത്രം മാത്രം കോറിയിട്ടത്. സ്നേഹം ഒരു വിപണന ചരക്കല്ലാത്തത് കൊണ്ടാണ് അവയ്ക്ക് ആരും മൂല്യം നിർണയിക്കാത്തത്. അങ്ങിനെയായിരുന്നെങ്കിൽ ഇന്നത്തെ കമ്പോള നിലവാരത്തിൽ അവയ്ക്കും ഓരോ വില നിർണയിച്ചു മാർക്കറ്റുകളിൽ വിശാലമായ അകത്തളങ്ങളിൽ അവ നമ്മെ നോക്കി ചിരിക്കുമായിരുന്നു. കാണിക്കാനല്ലെങ്കിൽ പിന്നെ സ്നേഹം പറഞ്ഞിട്ട് എന്താണ് ഗുണം?. അത് ആർക്കാണ് മനസ്സിലാവുക?. ഒഴുകുന്ന പുഴയുടെ ആത്മാവിനെ തടയണ കെട്ടി തടഞ്ഞിടുന്നത് പോലെയാണത്.. പ്രസാദ് അവരുമായി വീട്ടിലേക്ക് പോയി.

അനിയപ്പൻ ലീനയോട് യാത്ര പറഞ്ഞു രാജീവിനോടും ബോബിയോടുമൊപ്പം ബൈക്കിൽ കയറി. " ഞാൻ നിന്നെ ഉപദേശികയല്ല രാജീവേ. എന്നാലും ചോദിക്കാ. എന്താ നിന്റെ തീരുമാനം ? നിങ്ങള് തമ്മിലുള്ള ഈഗോ ക്ലാഷിന്റെ പേരിൽ അവന്റെ ഭാവിയെ കുറിച്ചു നിങ്ങളോർക്കുന്നുണ്ടോ ? അവന് വേണ്ടിയെങ്കിലും നിനക്കൊന്ന് അഡ്ജസ്റ്റ് ചെയ്തൂടെ ടാ.. " ഉം. ഒരാപാട് സ്നേഹിച്ചു പോയതിന്റെ പേരിൽ പലരും ചെയ്യുന്ന ഒന്നാണ് നീയി പറഞ്ഞ അഡ്ജസ്റ്റ്‌മെന്റ്. ഈ കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലം ഞാൻ ചെയ്തതും അത് തന്നെയാടാ. പക്ഷെ അതിലൊന്നിലും എനിക്കോ അവൾക്കോ ഒരു ജീവിതമുണ്ടായിരുന്നില്ല. അങ്ങോട്ടോ ഇങ്ങോട്ടോ പരസ്പ്പരം ഉള്ള് തുറന്ന് സംസാരിച്ചിട്ടുണ്ടോന്ന് പോലുമറിയില്ല. ദേ ഇങ്ങനെ ചേർത്ത് പിടിച്ചു ചുണ്ടിലൊന്ന് അമർത്തി ഉമ്മ വെക്കുമ്പോ പോലും ഇളകി പോയ ലിപ്പ്സ്റ്റിക്കിന്റെ കണക്ക് പറയുന്ന ഒരു ഭാര്യയോട് എങ്ങിനാടാ മനസ്സ് തുറന്ന് സംസാരിക്കാൻ തോന്നാണെ.

ഞാൻ കെട്ടിയ താലിയുടെ പേരിൽ ഒരുപാട് എന്നെയിട്ട് കൊരങ്ങു കളിപ്പിച്ചിട്ടുണ്ട്. ഏതെലുമൊരു ഫംഗഷന് പോയാ അവളുണ്ടാക്കുന്ന പ്രോട്ടോക്കോളിലാ ഞാൻ നടക്കേണ്ടത്. ഒരു പെഗ്ഗ് അടിക്കാൻ അവളുടെ പെർമിഷന് വേണ്ടി കാത്ത് നിക്കണം. അവളുടെ ഇഷ്ട്ടം, അവളുടെ ജോലി, അവളുടെ ബന്ധങ്ങൾ, അങ്ങിനെ എല്ലാം എന്റെ എന്റെ ന്ന് മാത്രം ചിന്തിക്കുന്ന ഒരു ഭാര്യയോട് എങ്ങിനൊയാ ഞാൻ സ്നേഹം കാണിക്കേണ്ടത്.. അക്കാഡമിക്കിലി വലിയ റാങ്ക് ഹോൾഡറാ. പക്ഷെ ജീവിതത്തിൽ എന്റെ മാർക്കിപ്പോഴും വട്ട പൂജ്യമാടാ. ഇനിയെങ്കിലും എനിക്കത് നന്നായി പഠിച്ചു പാസാവണം.പാസാവും കാരണം ഈ സബ്ജക്റ്റിൽ എന്റെ ടീച്ചറ് നബീസുവാ. എന്നെ ഇപ്പോ ഈ കാണുന്ന രാജീവാക്കിയത് ആ സ്ത്രീയാ, നമുക്ക് ചുറ്റുമുള്ള പച്ചയായ ജീവിതങ്ങളെ കണ്ണ് നിറയെ കാണിച്ചു തന്നത്,

അവരുടെ ഉള്ള് മനസിലാക്കാൻ പഠിപ്പിച്ചു തന്നതൊക്കെ അവരൊറ്റ സ്ത്രീയാ. ചിലപ്പോ അവര് പറയുന്നത് കേട്ടാ അവരെന്റെ അമ്മയാണെന്ന് പോലും എനിക്ക് തോന്നിപോകും. അത്രയ്ക്ക് ബഹുമാനമാണ് എനിക്കാ സ്‌ത്രീയോട്. നിനക്കറിയോ പണ്ട് എന്റെ അപ്പൂന് എന്നോട് എന്തേലും പറയാൻ തന്നെ പേടിയായിരുന്നു. കാരണം ഞാൻ അവനോടൊപ്പമിരുന്നിട്ടില്ല. കൊഞ്ചിച്ചിട്ടില്ല. എന്തിനേറെ ഫ്ലാറ്റിന്റെ താഴെയുള്ള ആ പാർക്കിൽ പോലും ഞാനവനെ കൊണ്ട് പോയിട്ടില്ല. പക്ഷെ അവരത് ചെയ്തു. അവരുടെ മക്കളത് ചെയ്തു.. ജീവിതമെന്ന പാഠത്തിൽ ഞാൻ ആദ്യാക്ഷരം കുറിച്ചു തുടങ്ങിയിട്ടേയുള്ളൂ മാത്താ. ബീനയെ അവഗണിച്ചു തുടങ്ങിയപ്പോഴാ ഞാനൊന്ന് മനസമാധാനമായിട്ട് ശ്വാസമെടുക്കുന്നത് പോലും. എനിക്ക് നഷ്ട്ടപ്പെട്ട നീയടക്കമുള്ള എന്റെ ബന്ധങ്ങളുടെ വില മനസിലായി തുടങ്ങിയത്. എന്റെ അപ്പു എന്നെ സ്നേഹിച്ചു തുടങ്ങിയത്.

" ഇത്രയൊക്കെ നിന്റെ മനസിലൊളിപ്പിച്ചു വെച്ചിട്ടണല്ലേടാ നീ ഞങ്ങളുടെയൊക്കെ മുന്നിലിങ്ങനെ സന്തോഷം അഭിനയിച്ചത്. കൊള്ളാടാ. കൊള്ളാം.. നിന്റെ അഭിനയം നന്നായിട്ടുണ്ട്. രാജീവിന്റെ കണ്ണുകൾ ചുവന്ന കലങ്ങി താഴേയ്ക്ക് ഒഴുകി തുടങ്ങിയിരുന്നു. അയാളെ കുറിച്ചോർത്തപ്പോൾ ബോബിക്കും വല്ലാത്ത വേദന തോന്നി. പെട്ടെന്ന് ഇതെല്ലാം കേട്ട് കൊണ്ട് അനിയപ്പൻ രണ്ട് കുപ്പി കള്ളുമായി സങ്കടത്തോടെ പുറത്തേക്ക് വന്നു.. " ഇതൊന്നും പറഞ്ഞാൽ തീരുന്ന സങ്കടങ്ങല്ലല്ലോ അനിയാ. ജീവിതമല്ലേടാ ഒരിക്കൽ തുടങ്ങിയ പിന്നെ അനുഭവിച്ചു തീരാതെ പറ്റില്ല. " എല്ലാവർക്കും ഓരോ ജീവിതമുണ്ടാക്കി കൊടുത്തിട്ട് നിന്റെ ജീവിതം ഇങ്ങനെ ഒന്നുമില്ലാതെയായി പോകുന്നത് കാണുമ്പോ എനിക്ക് വല്ലാണ്ട് സങ്കടം വരുന്നുണ്ട്. ഒന്നിച്ചു പോകാൻ പറ്റുന്നില്ലെങ്കി അതങ്ങോട്ട് ഒഴിവാക്കി കൂടെ ടാ. ? " ഡാ നീയെന്തൊക്കെയാ അനിയാ ഈ പറയണേ ? "

പിന്നെ ഞാനെന്താടാ പറയണ്ടേ. സ്വപനം പോലും കാണാൻ പറ്റാത്തൊരു ജീവിതം എന്റെ കൈവെള്ളയിലേക്ക് വെച്ചു തന്നവന്റെ ജീവിതം ഇങ്ങനെ ഉരുകി തീരുകയാന്ന് അറിയുമ്പോ ഞാൻ വേറെന്ത് പറയണം മാത്താ. നിങ്ങളോളം പഠിപ്പും വിവരോന്ന് അനിയപ്പനില്ലെടാ. പക്ഷെ എന്റെ ചങ്ങാതിമ്മാര് വിഷമിക്കുന്നത് കണ്ടാ അനിയപ്പനത് സഹിക്കില്ല. അങ്ങിനെ ഞാനോ ഇവനോ മാത്രം സന്തോഷയിട്ട് ജീവിച്ചാ പോരാ. നിനക്കും നല്ലൊരു കുടുംബം വേണം. വേണ്ടെടാ മാത്താ. " ഉം. " വേണോടാ. പക്ഷെ അത് അവളെ കളഞ്ഞിട്ട് മാത്രം വേണ്ടാ. നീ പറഞ്ഞില്ലേ മാത്താ അവഗണയോളം വലിയ വേദനയില്ലെന്ന്. അവളും പലതും പഠിക്കാനുണ്ട്. ഒറ്റയ്ക്കായി പോയിന്ന് മനസിലായി തുടങ്ങിയിട്ടുണ്ട് അതിന്റെ തെളിവാ ഇന്നത്തെ കോള്.. എല്ലാം മനസിലാക്കി തിരിച്ചറിഞ്ഞു വരട്ടെ. അതുവരെ ഞാനിവിടെ കാത്തിരുന്നോളാ ടാ.

ഇനിയൊടുക്കാം അവളെന്നെ വേണ്ടെന്ന് വെച്ചാലും രാജീവ് ഒരിക്കലും അവളെ അറുത്ത് മാറ്റില്ല. പാതി വഴിയിൽ ഉപേക്ഷിക്കാൻ കൂടെ കൂട്ടിയതല്ല ഞാൻ അവളെ, അത്രയേറെ ഇഷ്ട്ടപ്പെട്ടു പോയത് കൊണ്ട് കെട്ടിയതാ. തെറ്റ് മുഴുവനും എന്റെ ഭാഗത്താണ് അനിയാ. ഞാൻ ആദ്യമേ തന്നെ കണ്ടറിഞ്ഞു നിന്നിരുന്നെങ്കിൽ അവളിത്രയ്ക്ക് അഹങ്കാരിയായി പോകില്ലായിരുന്നു. ആ തെറ്റെനിക്ക് തിരുത്തണം. അതിന് എനിക്കവളെ കുറച്ചുകൂടെ അവഗണിച്ചെ പറ്റൂ. അവള് വരും. " ഉപേക്ഷിക്കാൻ ഇവിടെ ഭാര്യാ ഭർത്താക്കാൻമാർ ഓരോരോ കാരണങ്ങൾ അന്വേഷിച്ചു നടക്കുന്ന കാലത്ത് ഇങ്ങനെ ചിന്തിക്കാനുള്ള ഈ മനസുണ്ടല്ലോ അത് മതിയെടാ. ഒരു ദിവസം അവള് നിന്നെ തേടി വരും.. ദാ ഈയൊരു കുപ്പി കള്ള് അങ്ങോട്ട് പിടിപ്പിക്ക്. നിന്റെ ഉള്ളോന്ന് തണുക്കട്ടെ. " ആഹാ. അവന്റെ സങ്കടോം പറഞ്ഞ് ഇവിടിരുന്നു കുടിക്കാനുള്ള പരിപാടിയാണോടാ. വന്നെ പോയിട്ട് കുറെ കാര്യങ്ങൾ പ്ലാൻ ചെയ്യാനുള്ളതാ.. "

ഹാ. അവിടിരിക്കേടാ മാത്താ. ദേ ഇന്നത്തോട് കൂടി അനിയപ്പൻ ഈ കള്ള് കുടിയങ്ങ് നിർത്തുവാ. " അത്രയ്ക്ക് വേണോ അനിയാ ? " വേണം. അവളൊരു പാവം പിടിച്ച പെണ്ണാ. എന്നോടിഷ്ടം തോന്നി കൂടെ പൊറുക്കാന്ന് സമ്മതിച്ചത് തന്നെ മഹാഭാഗ്യമല്ലെടാ. മുന്നിൽ കായല് പോലെ പരന്ന് കിടക്കണ നല്ലൊരു ജീവിതമുള്ളപ്പോ ഈ കിണറ് പോലുള്ള കള്ള് കുപ്പി എനിക്കെന്തിനാടാ. ഇനി മുതൽ കിട്ടുന്ന പണിക്കൊക്കെ പോണം. അവളേം കൊച്ചിനേം പൊന്ന് പോലെ നോക്കണം. " ഉറപ്പാണല്ലോ ല്ലേ. " അനിയപ്പൻ ഒരു വാക്ക് പറഞ്ഞാ അതീന്ന് മാറില്ലാന്ന് അറിയാല്ലോ.. എടാ പിന്നെ എന്റെ കുഞ്ഞോളോട് ഇതാര് പറയും. ഇനിയവൾക്ക് ലീനെ ഇഷ്ട്ടല്ലെന്ന് പറഞ്ഞാ. " അവളങ്ങിനെ പറയില്ല അനിയാ. കാരണം അവള് നിന്റെ പെങ്ങളാ. നിന്റെ മനസ്സ് തന്നെയാ അവൾക്കും. നിനക്കൊരു ജീവിതമുണ്ടായാൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവളാവും.. ഞങ്ങളില്ലെടാ കൂടെ. പിന്നെന്തിനാ പേടിക്കണേ ? "

നീയും ഇവനും വല്യേട്ടനൊക്കെ ഉള്ളപ്പോ എനിക്കെന്ത് പേടി.. " എന്നാ ധൈര്യായിട്ടിരുന്നോ എല്ലാം ശുഭമാക്കിയിട്ടെ ഞങ്ങളിവിടുന്നു പോകൂ.. " അപ്പോ ചിയേർസ് അളിയാ.. അനിയപ്പൻ കള്ള് കുപ്പി അവർക്ക് നേരെ ഉയർത്തി കാണിച്ചതും രാജീവ് കയ്യിലിരുന്ന രണ്ടാമത്തെ കുപ്പി അവൻ നേരെ ഉയർത്തി കൂട്ടി മുട്ടിച്ചു.. കുട്ടനാടൻ കായലും കൈപുഴകളും നീന്തി കടന്ന് അരുണൻ അറബി കടലിന്റെ ആഴങ്ങലിലേക്കിറങ്ങി തുടങ്ങിയിരുന്നു.. " എന്താണ് മിഷ്ട്ടർ മാധവൻ സുഖോല്ലേ. " ഓ ഇപ്പോ പഴേ പോലെയുള്ള സുഖോന്നുമില്ല സാറേ. വയസ്സായില്ലേ. " കിളവന്മാർക്ക് പറ്റിയ നല്ല മരുന്ന് വാങ്ങാൻ കിട്ടും വേണേൽ നമുക്കൊന്ന് പരീക്ഷിക്കാം. എന്തേ. ഒരെണ്ണം ഓർഡർ ചെയ്യട്ടെ ? " എന്റെ പൊന്നോ വേണ്ടാ. " ഹാ ഹാ രാജീവും ബോബിയും വീട്ടിലെത്തിയതും മാധവന്റെ നമ്പറിലേക്ക് വിളിച്ചു. അയാൾ നൈറ്റ് ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. "

പിന്നെ എന്തൊക്കെയായി കല്യാണ വിശേഷങ്ങൾ ? " മെയില് നടത്താന്ന് മാത്രേ അവരോട് പറഞ്ഞിട്ടുള്ളൂ. ഡേറ്റ് നിങ്ങള് വന്നിട്ട് തീരുമാനിക്കോള്ളുന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ സാറേ. " ഓ അത് മറന്നിട്ടില്ല കിളവാ.. ദേ പെട്ടെന്നിവിടെ എന്റെയൊരു സുഹൃത്തിന്റെ, അല്ല എന്റെ കൂടെപിറപ്പിന്റെ കല്യാണം തീരുമാനിച്ചു. ആദ്യം വിളിക്കുന്നത് നിങ്ങളെയാ ഞാൻ കോശിച്ചയനെം അരവിന്ദനെം വിളിച്ചു പറയുന്നുണ്ട്. നിങ്ങടെ വിഷുവും അച്ചായന്റെ ഈസ്റ്ററുമെല്ലാം ഇവിടെയാഘോഷിച്ചു എന്റെ നാടൊക്കെ ചുറ്റി കണ്ടിട്ട് പോകാം. " അല്ല സാറേ അപ്പോ ഇവിടെ ഡ്യൂട്ടിക്ക് ആരാ ? " അതൊക്കെ നമുക്ക് ശരിയാക്കാഡോ കിളവാ.. " എന്നാലും സാറേ ? " ദേ വരാൻ പറഞ്ഞാൽ വന്നോളണം. ബാക്കിയൊക്കെ അരവിന്ദനോട് പറഞ്ഞോളാം. കേട്ടല്ലോ.. പിന്നെ ഈ പറഞ്ഞ കാര്യം നമ്മള് മാത്രം അറിഞ്ഞ മതി. ബാക്കിയൊക്കെ എനിക്ക് വിട്ടേക്ക്.. "

ഓ സമ്മതിച്ചു.. " എന്നാ ശരി മാധവേട്ടാ. ഞാൻ വിളിക്കാം രാജീവ് ഫോൺ കട്ട് ചെയ്ത ശേഷം കോശിച്ചയാന്റെ നമ്പർ ഡയൽ ചെയ്തു. " എന്താടോ ഇന്നത്തെ കറക്കൊക്കെ കഴിഞ്ഞോ ? " ഏയ് അങ്ങിനെ കാര്യമായിട്ടേങ്ങും പോയിട്ടില്ല അച്ചായാ. " അതെന്നാ പറ്റിയെടോ. അത്താഴം കഴിച്ചു കൊണ്ടിരുന്ന കോശിച്ചയാൻ മേശപ്പുറത്തിരുന്ന കണ്ണടയെടുത്തു വെച്ച ശേഷം മൊബൈൽ ഡിസ്പ്ലേയിലെ നമ്പർ നോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ ഫോൺ ചെവിയിൽ വെച്ചു. " അർജന്റായിട്ട് ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യങ്ങളുണ്ടായിരുന്നു. ഇന്നലെ മുതല് അതിന്റെ പിന്നാലെയായിരുന്നു. " എന്നിട്ട് അതൊക്കെ കഴിഞ്ഞോ ? " ങാ അതൊക്കെ തീർത്തിട്ട് വേണം വരാൻ. പിന്നെ പെരുന്നാളായിട്ട് എന്താ പരിപാടി ? " എന്ത് പരിപാടിയെടോ, നിങ്ങളിവിടെയുണ്ടായിരുന്നേൽ നമുക്ക് ഉഷാറാക്കായിരുന്നു. ഇതിപ്പോ ഞങ്ങള് മൂന്നാത്മാക്കളും കൂടി എന്ത് കാണിക്കാനാ. "

ങാ. എന്നാ മൂന്നാത്മാക്കളും കൂടി ഇങ്ങോട്ട് പോരെ. കുടുംബത്ത് പെട്ടെന്നൊരു കല്യാണം നടത്താൻ തീരുമാനിച്ചു. അപ്പോ അതും ഈസ്റ്ററും വിഷുവും എല്ലാം കഴിഞ്ഞ് ഒന്നിച്ചിവിടുന്ന് പോകാം. " അതാർക്കാടോ ഇത്ര പെട്ടെന്നൊരു കല്യാണം ? " എന്റെ കളിക്കൂട്ടുകാരനാ കക്ഷി. ഒരാളെ ഇഷ്ട്ടാണെന്ന് പറഞ്ഞു. കയ്യോടെ അവരുടെ വീട്ടിൽ പോയി അതങ്ങ് തീരുമാനമാക്കി. " അത് കൊള്ളാല്ലോടോ. " അതാ പറഞ്ഞത് മൂന്ന് പേരും കൂടി അവിടെ ചടഞ്ഞു കൂടിയിരിക്കാതെ ഇങ്ങോട്ട് പോരെ. പിന്നെ നമ്മടെ അരവിന്ദനും മാധവേട്ടനും കുടുംബോ കൂടെ കാണും. എല്ലാരും കൂടി ജോളിയായിട്ട് ഇങ്ങോട്ട് പോരെ.. പിന്നെ നബീസൂനോട് എന്റെ തറവാട്ടിലേക്കാണ് വരുന്നെന്ന് പറയണ്ട. അതറിഞ്ഞാ ചിലപ്പോ വരാൻ കൂട്ടാക്കില്ല.. " അതൊക്കെ ഞാനെറ്റു. ഞങ്ങളൊരു കല്യാണത്തിന് പോകുന്നു. അവളേം കൂടെ കൂട്ടുന്നു. അത്രേം പറഞ്ഞാൽ പോരെ. " എന്ത് പറഞ്ഞിട്ടയാലും വേണ്ടില്ല. എല്ലാരും ഇങ്ങോട്ട് വന്നാ മതി.. "

എന്നാ പിന്നെ ശരിയെടോ , കാര്യങ്ങളൊക്കെ നടക്കട്ടെ. ഇനി നേരിട്ട് കാണാം. " ഓകെ അച്ചായാ. അന്നമ്മച്ചിയോടും നബീസൂനോടും പറഞ്ഞേക്ക്.. കോശിച്ചയാൻ ഫോൺ കട്ട് ചെയ്തു.. " ഇതിപ്പോ പിള്ളേരേം കൊണ്ട് വെക്കേഷൻ ട്രിപ്പ് വന്നിട്ട് നമ്മളാണല്ലോ അളിയാ ഓടികൊണ്ടിരിക്കുന്നത് ? " ഇതൊക്കെ പ്രതീക്ഷിക്കാതെ വീണ് കിട്ടുന്ന ചുരുക്കം ചില നല്ല കാലങ്ങളല്ലേ മാത്താ.. ആളുകളൊക്കെ ഡിജിറ്റൽ യുഗത്തിലേക്ക് മാറി കൊണ്ടിരിക്കുവാ. ഒരു പത്ത് വർഷം കഴിഞ്ഞാ നമ്മക്കിതൊക്കെ ആസ്വദിക്കാൻ പറ്റോ. നമ്മളെ പോലെ ഈ നാടും ആളുകളും ബന്ധങ്ങളൊക്കെ കണ്ട് നമ്മടെ മക്കളും വളരട്ടെടാ.. " നീ പറയുന്നതൊക്കെ ശരിയാ. പക്ഷെ അവര് വളർന്ന് വലുതാകുമ്പോ നമ്മളെ പോലെ ബന്ധങ്ങളെന്താണെന്ന് അവർക്ക് മനസിലാക്കോടാ.. " അങ്ങിനെ കണ്ടറിഞ്ഞു മനസിലാക്കാനല്ലേടാ നമ്മളോരോന്നും കാണിച്ചു കൊടുക്കണെ.

അവര് വരളട്ടെ.. വളർന്ന് വളർന്ന് അവരുടെ നിലയിലാകുമ്പോ എല്ലാം സ്വയം ചിന്തിക്കട്ടെ.. ആരുടേം മനസിലേക്കും ഒന്നും കുത്തി നിറയ്ക്കാൻ പറ്റില്ലല്ലോ.. " ഉം. നമുക്കൊരുന്ന് അടിച്ചാലോടാ. " ഓരോന്ന് അടിക്കാം. അതിൽ കൂടുതല് വേണ്ടാടാ.. " ഓകെ ഡൺ .. നിലാവിന്റെ വെളിച്ചത്തിൽ കായലിന്റെ അലകൾ തിളങ്ങുന്നുണ്ടായിരുന്നു. ഇനി വരാൻ പോകുന്ന ആഘോഷങ്ങളുടെ ദിനരാത്രങ്ങളെണ്ണി രാജീവും ബോബിയും കായലിന്റെ തീരത്തെ തണുപ്പ് പറ്റി കാല് വെള്ളത്തിലേക്ക് നീട്ടിയിട്ടിരിക്കുകയാണ്........ തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story