എന്റേത് മാത്രം: ഭാഗം 22

entethu mathram

എഴുത്തുകാരി: Crazy Girl

കാറിൽ നിന്നു മുറ്റത്തിറങ്ങുമ്പോൾ ചുമരിൽ പറ്റിപ്പിടിച്ച ചോരക്കര കാണെ ആയിശുവിന്റെ കണ്ണുകൾ നിറഞ്ഞു... ആദി അവൾക്കടുത്തേക്ക് വന്നു അവൾ നോക്കിയ ഭാഗത്തേക്ക് നോക്കുമ്പോളാണ് അവനും അത് ശ്രേദ്ധിച്ചത്... ഇപ്പോഴും നിലത്ത് വീണു കിടക്കുന്ന കുതിര സൈക്കിൾ അങ്ങനെ തന്നേ ഉണ്ട്... "ഇവിടെയാ എന്റെ മിന്നു..."അവനെ നോക്കി നിറഞ്ഞ കണ്ണുകളോടെ പറയുമ്പോൾ അവള്ടെ ഭാവം കാണെ അവന്റെ നെഞ്ച് പിടഞ്ഞു... ഇതോക്കേ കണ്ട മിസ്രി മിന്നുവിനേം എടുത്ത് അകത്തേക്ക് നടന്നു.... അവിടെയുള്ള ഗസ്റ്റ് റൂമിൽ ആണ് മിസ്രി ചെന്നത് മിന്നുവിനെ ബെഡിൽ കിടത്തി അവൾ പുറത്തേക്കിറങ്ങി... "ആദി എനിക്കൊന്നു ഫ്രഷ് ആവണം ഞാൻ ഡ്രസ്സ് ഒന്നും "മിസ്രി അകത്തേക്ക് കയറി വരുന്ന ആദിയെ നോക്കി പറഞ്ഞു... "ആയിഷ തന്റെ ഏതേലും ഒന്ന് കൊടുക്കുമോ "ആദി ആയിഷക്ക് നേരെ തിരിഞ്ഞു അവൾ തലയിട്ടികൊണ്ട് മുറിയിൽ ചെന്ന് ഒരു ചുരിദാർ എടുത്തു കൊടുത്തു... എല്ലാവരും ഫ്രഷ് ആയി വന്നു ആദി ഉച്ചക്കത്തെ ഭക്ഷണം ഓർഡർ ചെയ്തതിനാൽ അതും കഴിച്ചു ഇന്നലത്തെ ഉറക്ക് ക്ഷീണം ഉള്ളതിനാൽ കുറച്ചു നേരം മയങ്ങി....

അയിഷയിക്ക് എന്നാൽ ഉറക്ക് വന്നില്ലായിരുന്നു അവൾ മിന്നുവിന് കിടത്തിയ മുറിക്ക് പുറത്ത് ഹാളിലെ സോഫയിൽ ഇരുന്നു... ഇടയ്ക്കിടെ അടഞ്ഞു കിടക്കുന്ന വാതിലിൽ നോക്കും.... "എനിക്കുറപ്പാ എന്റെ മോൾടെ ക്ഷീണം മാറി സംസാരിക്കാൻ തുടങ്ങിയാൽ എന്തായാലും എന്റെ അടുത്ത് വരും... അവൾക്കൊരിക്കലും ഉമ്മീടെ അടുത്തല്ലാതെ കിടക്കാൻ കയ്യൂല..."അയിശു വാശിയോടെ മനസ്സിൽ പറഞ്ഞു... മിന്നുവിന്റെ കരച്ചിൽ കേട്ടതും അവൾ സോഫയിൽ നിന്ന് ഞെട്ടി എണീറ്റു.... പെട്ടെന്ന് ചെന്ന് ഡോർ തുറന്നതും മിന്നുവിനെ എടുക്കാൻ ശ്രേമിക്കുന്ന മിസ്രി ഡോർ തുറന്ന് വരുന്ന ആയിഷയെ കണ്ടു ഞെട്ടി... "ആയിഷ കിടന്നില്ലേ"അവൾ ഞെട്ടലോടെ ചോദിച്ചു... "ഇല്ലാ... "കരയുന്ന മിന്നുവിനെ നോക്കി അവൾ മറുപടി കൊടുത്തു... "ഹ്മ്മ് മിന്നുവിനെ ഞാൻ ഉറക്കിക്കോളാം താൻ ചെന്നോ "മിന്നുവിൽ കണ്ണ് പതിപ്പിച്ചിരിക്കുന്ന ആയിഷയെ നോക്കി മിസ്രി പറയുമ്പോൾ മനസ്സില്ല മനസ്സോടെ ഡോർ അടച്ച് അവൾ മുറിക് പുറത്തിറങ്ങി... എന്തിനോ കണ്ണുകൾ നിറഞ്ഞു... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും കോണിപടിയിൽ നിൽക്കുന്ന ആദിയെ കണ്ടു ഒന്ന് ഞെട്ടി... പതിയെ അവനു നേരെ പുഞ്ചിരിയെറിഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു.... *************

മിന്നു ഉറങ്ങുന്നതും നോക്കി കയ്യില് ഒരു മുത്തവും കൊടുത്തു അയിശു മുറിയിൽ നിന്ന് ഇറങ്ങി... അവള്ടെ മുറിയിലേക്ക് നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു ആദ്യമായിട്ടാ മിന്നു ഇല്ലാതെ ആ മുറിയിൽ അവള്ടെ ഹൃദയം വെമ്പി.. ഡോർ അടച്ച് തിരിഞ്ഞതും ബെഡിൽ ഇരിക്കുന്ന ആദിയെ കണ്ടു അവൾ പുഞ്ചിരി വരുത്തി...ബാത്റൂമിലേക്ക് നടന്നു... "ആയിഷ "അവന്റെ വിളിയാണ് അവളെ നിർത്തിച്ചത്... തല കുനിച്ചു അവൾ തിരിഞ്ഞു നിന്നു... ആദി അവൾക്ടുത് വന്നു നിന്നതവൾ അറിഞ്ഞു... എന്നിട്ടും തല ഉയർത്താതെ അങ്ങനെ നിന്നു "ആയിഷ "വീണ്ടും അവന്റെ വിളി കാതിൽ പതിഞ്ഞതും നിറഞ്ഞു തുളുമ്പിയ കണ്ണീരോടെ അവൾ കണ്ണുകൾ ഉയർത്തി നോക്കി... രണ്ടുപേരുടെയും കണ്ണുകൾ കോർത്തു...അവളുടെ നിറഞ്ഞുകളങ്ങിയ കണ്ണുകൾ വിടർന്നു അവന്റെ കണ്ണുകളിൽ നിന്ന് കണ്ണ് പിൻവലിക്കാൻ പറ്റാതെ അവൾ അതിൽ ആഴ്ന്നു പോയി... കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ പോലും അവൾ അറിഞ്ഞില്ല... എന്നാൽ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കാണെ... അവൾ പോലും അറിയാതെ അവനോട് ആ കണ്ണുകൾ പരിഭവം പറയുന്നത് പോലെ തോന്നി... ചൂണ്ടു വിരൽ ഉയർത്തി അവന് കവിളിൽ ഒട്ടിപിടിച്ച കണ്ണുനീർ തുടച്ചതും അവൾ ഞെട്ടി..

അവനിൽ നിന്നു കൃഷ്ണമണികൾ നാലുപാടും പിടഞ്ഞു കൊണ്ടിരുന്നു.... അവൾ തല താഴ്ത്തി.... "ആയിഷ "വീണ്ടും അവന്റെ വിളിയിൽ അവൾ ഒന്ന് തേങ്ങി... "ഞാൻ... ഞാ...മനപ്പൂർവം... അല്ല.... അയാൾ.. വന്നപ്പോ... പ്രധീ....ക്ഷി... ക്കാതെ ... മിന്നു മോളെ... ഓർത്തില്ല... പക്ഷെ... അയാൾ മന...പ്പൂർവം..ആണ്..."അയിശു മുഖം പൊത്തി കരഞ്ഞു ഓരോന്ന് പറഞ്ഞു... അവള്ടെ അവസ്ഥ കാണെ അവനു കുറ്റബോധം തോന്നി... പെട്ടെന്ന് മിന്നുവിനെ ആ ഒരു അവസ്ഥയിൽ കണ്ടത് കൊണ്ട് താനും അറിയാതെ അവളെ വഴക്ക് പറഞ്ഞിരുന്നു... അവന് അവള്ടെ തോളിൽ പിടിയിട്ടതും അവൾ മുഖത്ത് നിന്നു കയ്കൾ മാറ്റി അവനെ നോക്കി... അവന്റെ മുഖത്തെ കുറ്റബോധം നിഴലിച്ചത് കണ്ടു അവൾ കണ്ണുകൾ തുടച്ചു അവനെ നോക്കി... ആദി അവളെ നെഞ്ചോടു ചേർക്കാൻ തുനിഞ്ഞതും ഡോറിലെ തട്ട് കേട്ട് ആയിശു അവനിൽ നിന്നു പിടഞ്ഞു മാറി... ആദി ഒന്ന് നിശ്വസിച്ചു കൊണ്ട് ആയിശുവേ നോക്കി ഡോർ തുറന്നു... പുറത്ത് നിൽക്കുന്ന മിസ്രിയെ കണ്ടു അവന് സംശയത്തോടെ നോക്കി... "ആദി കിടന്നോ നീ" "ഇല്ലാ എന്താ " "എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു "അവൾ പറഞ്ഞത് കേട്ട് അവന് ഒന്ന് മൂളി... മിസ്രി പോയതും ആദി ആയിഷുവിനു നേരെ തിരിഞ്ഞു...

"താൻ കിടന്നോ..."ആയിശുവിനെ നോക്കി അവന് ഡോറും അടച്ച് പോകുന്നത് അവൾ നോക്കി നിന്നു.... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക് ഉറക്ക് വന്നില്ല... എത്ര സന്തോഷത്തോടെ ആയിരുന്നു ജീവിതം എല്ലാം ഒരുനിമിഷം കൊണ്ട് മറ്റൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചില്ലേ എന്നവൾ ഓർത്തു... ആദിക്ക് മുന്നിൽ മാത്രം തനിക്കെന്താ ശബ്ദം ഉയർത്താൻ പറ്റാത്തത്... ടീച്ചർ ആയതിനാൽ എത്രയോ കുട്ടികളെ വരച്ച വരയിൽ നിർത്തിയേക്കുന്നു... ടിച്ചേർമാരുടെ കുരുട്ട് പറച്ചിലിൽ എത്രയോ തവണ അവരെ വിലക്കിയിരിക്കുന്നു... എന്നാൽ അയാളുടെ അടുത്ത് എത്തുമ്പോൾ മാത്രമെന്താ തനിക് പറ്റാത്തത്... എനിക്ക് അയാളുടെ ആദ്യ ഭാര്യയെ കുറിച് അറിയാനുള്ള അവകാശം ഇല്ലേ... ഇല്ലാ... ഒരിക്കലും ആവില്ല... അങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എല്ലാം അറിഞ്ഞുകൊണ്ട് കല്യാണം കഴിച്ചതല്ലേ... ഇതിലും നല്ലൊരു ബന്ധം വരാത്തത് കൊണ്ടല്ലേ രണ്ടാംകെട്ടു കാരനെ കെട്ടിയത് എന്ന ചോദ്യം ഉയർന്നാൽ എന്നേക്കാൾ എന്റെ ഉപ്പയ്ക്ക് മോശമാ...അയിശു ഓർത്തു എന്തിനോ അവള്ടെ മനസ്സ് വല്ലാതെ പിടച്ചു.....

************* പിറ്റേന്ന് രാവിലെ കണ്ണുകൾ തുറന്നപ്പോൾ എന്നും കാണുന്ന മുഖങ്ങൾ ഇല്ലാ... അവൾക് വല്ലാതെ തോന്നി...ഇന്നലെ വന്നില്ലേ അവൾ ആലോചിച്ചു കോണിപ്പടികൾ ഇറങ്ങുമ്പോൾ കണ്ടു സോഫയിൽ കിടന്നു ഉറങ്ങുന്ന ആദിയെ... "ഇവിടെ ആയിരുന്നോ കിടന്നത്... എന്ത് കൊണ്ടായിരിക്കും മേലേ വരാഞ്ഞത് "അവനെ നോക്കിയവൾ കിച്ചണിലേക്ക് നടന്നതും മിസ്രിയെ കണ്ടു ഞെട്ടി... മിസ്രി അവളെ ഒന്ന് നോക്കി അവൾക് നേരെ ചായ നീട്ടി... ശേഷം കയ്യില് നിപ്പിൾ ബോട്ടിലും മറ്റൊരു കപ്പിൽ ചായയുമായി അവൾ നടന്നു... മിസ്രി പോകുന്നതും നോക്കി അവൾ അവിടെ നിന്നു.... "ആദി.... ആദി.... എണീക്കേടാ "മിസ്രി അവനെ തട്ടിവിളിച്ചു... ആദി കണ്ണുകൾ തിരുമ്മി കൊണ്ട് എണീറ്റിരുന്നു... "ഗുഡ്മോർണിംഗ് മിസ്രി "അവള്ടെ കയ്യിന്ന് ചായ വാങ്ങിക്കൊണ്ടവൻ പറഞ്ഞു... അവളും ഒന്ന് ചിരിച്ചുകൊണ്ട് അടുക്കള വാതിക്കൽ നിൽക്കുന്ന ആയിശുവിനെ ഒന്ന് നോക്കികൊണ്ട് അവൾ മുറിയിലേക്ക് നടന്നു... ആദിയും ആയിഷുവിനു നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുകളിലേക്ക് നടന്നു...

************* മുറിയിൽ നിന്നു മിന്നുവിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ് അയിശു കിച്ചണിൽ നിന്ന് വന്നത്.. അവൾക് മുറിയിൽ കേറണോ വേണ്ടയോ എന്ന പോലെ വാതിക്കൽ വെപ്രാളത്തിൽ നിന്നു.... "ഉമ്മീ....ഉമ്മിട്ത് പോണം ..... ഉമ്മീ "അവള്ടെ കരച്ചിൽ കേട്ടതും ആയിഷുവിനു സങ്കടത്തേക്കാൾ സന്തോഷം തോന്നി അവൾ മുറിയിലേക്ക് കയറിയപ്പോൾ മിസ്രിയുടെ എടുക്കാൻ തുനിയുന്ന കൈകൾ തട്ടിക്കൊണ്ടു കരയുന്ന മിന്നുവിനെ ആണ്... മിസ്രിയുടെ പുറകിലെ ആയിശുവിനെ മിന്നു കണ്ടതും അവൾ അങ്ങോട്ടേക്ക് കൈകൾ നീട്ടി... അയിശു നിറഞ്ഞ ചിരിയോടെ അവളെ ബെഡിൽ നിന്ന് എടുത്തു... മിന്നു അവള്ടെ തോളിൽ മുഖം അമർത്തി തേങ്ങി.... "ഇല്ലഡാ... ഉമ്മി വന്നല്ലോ... കരയല്ലേ "മിന്നുവിന്റെ പുറത്ത് തലോടിക്കൊണ്ട് അയിശു പറഞ്ഞു.. "ഉമ്മി വേനക്കുന്നു..."അവൾ കരഞ്ഞു കലങ്ങിയ കണ്ണോടെ ആയിശുവിനെ നോക്കി തലയിൽത്തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവൾക് സങ്കടം തോന്നി... "രാവിലത്തെ മരുന്ന് കൊടുത്തില്ല... "എല്ലാം നോക്കി കണ്ട മിസ്രി പറഞ്ഞു... മിസ്രി മരുന്ന് കൊടുക്കാനായി മിന്നുവിനെ ആയിശുവിന്റെ കയ്യില് നിന്നു വാങ്ങാൻ നിന്നതും ആയിശുവിനെ ഇറുക്കെ പിടിച്ചു മിന്നു വലിയ വായിൽ കരയാൻ തുടങ്ങി...

"വേണ്ട മിസ്രി... അവൾക് വാശി കൂടുതലാ... അയിശു മരുന്ന് കൊടുത്തോളും "അത് വരെ പുറത്ത് നിന്ന ആദി അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു... മിസ്രി കൈകൾ പിൻവലിച്ചു അയിഷാക്ക് നേരെ മിന്നുവിന്റെ മരുന്ന് നൽകി... അയിശു അവൾക് നേരെ ഒന്ന് ദയനീയമായി പുഞ്ചിരിച്ചു കൊണ്ട് മിന്നുവിനേം മരുന്നും എടുത്തുകൊണ്ടു പുറത്തിറങ്ങി... "ഇപ്പൊ എന്നേക്കാൾ വലുത് മിന്നുവിന് അവളുടെ ഉമ്മിയ "അവർ പോകുന്നത് നോക്കി ആദി മിസ്രിയോട് പറഞ്ഞു... കുറുക്കുണ്ടാക്കി മിന്നുവിന് കൊടുത്തി മരുന്നും കൊടുത്തപ്പോൾ മരുന്നിന്റെ എഫക്റ്റിൽ മിന്നു ഉറങ്ങിയിരുന്നു... തിരികെ മിസ്രിയുടെ മുറിയിൽ കിടത്തുമ്പോൾ ആയിശുവിന്റെ മനസ്സ് ശാന്തമായിരുന്നു... അവൾ കവിളിൽ മെല്ലെ മുത്തികൊണ്ട് മുറിക് പുറത്തിറങ്ങി... അപ്പോഴാണ് പുറത്ത് നിന്ന് ബെൽ അടിച്ചത്... "ഉപ്പേം ഉമ്മേം വന്നോ "അവൾ ഒന്ന് ഞെട്ടിക്കൊണ്ട് ഓർത്തു... വീണ്ടും കാളിങ് ബെൽ അടിച്ചതും അവൾ വേഗം പോയി ഡോർ തുറന്നു...പുറത്ത് നിക്കുന്ന ഷാനയെ കണ്ടതും അവൾ ചിരിവരുത്തി അവളെ അകത്തേക്ക് ക്ഷണിച്ചു... "ആദിക്ക ഇല്ലേ "അകത്തേക്ക് കയറുമ്പോൾ തന്നെ ഷാനയുടെ ചോദ്യം... അപ്പോഴാണ് ആദി മുകളിൽ നിന്ന് ഇറങ്ങി വന്നത്... "ആദിക്കാനേ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ് അമ്മായി വിളിച്ചിരുന്നു...

ഞാനും കൊറേ വിളിച്ചു എന്തെ എടുക്കാഞ്ഞേ "അവൾ സോഫയിലേക്ക് ബാഗ് എറിഞ്ഞുകൊണ്ട് പറഞ്ഞു... "റേഞ്ച് കണക്ഷൻ കിട്ടുന്നില്ല"അവന് ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞുകൊണ്ട് പടികൾ ഇറങ്ങി വന്നു... "എനിക്ക് കുറച്ചു വെള്ളം "അവരെ തന്നേ നോക്കിനിൽക്കുന്ന ആയിശുവിനെ നോക്കി ഷാന പറഞ്ഞത് അവൾ പെട്ടെന്ന് കിച്ചണിലേക്ക് നടന്നു... അത് കാണെ ആദിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു... "ആദിക്കാ പിന്നില്ലേ... ഉമ്മ വീട്ടിലേക്ക് വിളിക്കാൻ പറഞ്ഞിരുന്നു ആദിക്കയെ കൊറേ ആയില്ലേ അവിടെ വന്നിട്ട്... ഭക്ഷണം ഒക്കെ കഴിച്ചു രാത്രി പോകാം എന്ന് പറയാൻ പറഞ്ഞു... എന്തായാലും ഇന്ന് ഞാൻ ഇവിടെയാ... നാളെ രാവിലെ തന്നെ നമ്മക് വീട്ടിലേക്ക് പോകട്ടോ "അവൾ അവന്റെ അടുത്ത് സോഫയിൽ ഇരുന്ന് ആവേശത്തോടെ പറഞ്ഞു... അപ്പോഴാണ് തനിക് നേരെ വെള്ളം നീട്ടിയത് കണ്ടത്... "വിരുന്ന് വരുന്നവർക്ക് പച്ചവെള്ളം കൊടുക്കാൻ ആണോ നിങ്ങള് പഠിച്ചത് "പച്ചവെള്ളം വാങ്ങി കൊണ്ട് അവൾ പുച്ഛത്തോടെ പറഞ്ഞു തിരിഞ്ഞതും മുന്നിൽ ആളെ കണ്ടു അവൾ ഞെട്ടി ഇരുന്നടുത്തു നിന്ന് എണീറ്റു... "എപ്പോഴാ ഷാന നീയിവിടുത്തെ വിരുന്ന്ക്കാരി ആയത് "മാറിൽ കൈപിണച്ചു കെട്ടിക്കൊണ്ട് മിസ്രി ചോദിച്ചതും ഷാന അവളെ തന്നെ നോക്കുക ആയിരുന്നു...

"നീ... നീ എന്താ ഇവിടെ.... ആദിക്കാടെ ജീവിതം തകർത്തെറിഞ്ഞു പോയതും പോരാ വീണ്ടും എന്തിനാ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് "ഞെട്ടലിൽ നിന്ന് മുക്തമായതും ഷാന മിസ്രിക്ക് നേരെ ചീറി... "കൊള്ളാം ഇത്രയും കാലം ഇത്താന്ന് വിളിച്ചവൾ ഇപ്പൊ നീ അല്ലെ"മിസ്രിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു "ആദിക്കാ എന്താ ഇവള് ഇവിടെ... ഇറങ്ങി പോകാൻ പറ... ആരോടും പറയാതെ ആദിക്കാടെ ജീവിതത്തിൽ നിന്ന് ഇറങ്ങിവൽ അല്ലെ... മറ്റൊരുത്തനുമായി പോയവൾ അല്ലെ പിന്നെന്താ ഇവള് വീണ്ടും"ആദിക്ക് അടുത്ത് ചെന്ന് കൊണ്ട് ഷാന പറഞ്ഞു... "ഷാന മിന്നു ചെറുതായി ഒന്ന് വീണു... അവൾക്കിപ്പോൾ മിസ്രിയെ ആവിശ്യം ആണ് അതുകൊണ്ട് ഞാൻ വിളിച്ചിട്ട് വന്നതാ "ആദി പറഞ്ഞത് കേട്ട് ഷാന മിസ്രിയെ തുറിച്ചു നോക്കി മിസ്രിയുടെ ചുണ്ടിലെ പുച്ഛം കാണവേ അവളിൽ ദേഷ്യം ഇരിച്ചു കയറി... എല്ലാം നോക്കി നിൽക്കുന്ന ആയിഷയെ കണ്ണുരുട്ടികൊണ്ട് ഷാന മുഖളിലേക്ക് നടന്നു... "ആദി "മിസ്രി അവനെ വിളിച്ചു... അവന് ഒന്ന് കൺചിമ്മി അത് കണ്ടതും മിസ്രി ചിരിയോടെ മുറിയിലേക്ക് നടന്നു... ആദി എന്തോ പറയാൻ ആയിശുവിലേക്ക് തിരിഞ്ഞതും അവൾ അവനെ മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് നടന്നു... അവള്ടെ പോക്ക് കണ്ടു അവന് അമ്പരന്നു... ആദി പുറത്തെ ചുമരിലെ ചോരക്കറ കഴുകി കളഞ്ഞു...

അവന് അറിയാം 7 ദിവസത്തെ യാത്ര നിർത്തി കൊണ്ട് നാളെ തന്നെ ഉമ്മയും ഉപ്പയും എത്തും എന്ന്... പോരാത്തതിന് മൂത്തുവും മൂത്താപ്പയും അതിനുള്ള പൂരപ്പാട്ട് നേരത്തെ അവിടെ എത്തിക്കാണു അവൻ ഓർത്തു... അപ്പോഴാണ് അവനരികിൽ മിസ്രി വന്നത്..അവൾ പടിയിൽ ഇരുന്ന് കൊണ്ട് സംസാരിക്കാൻ തുടങ്ങി... ഇത് കണ്ടുകൊണ്ട് നിൽക്കുന്ന ഷാന പകയോടെ അത് നോക്കി നിന്നു മുഖളിലേക്ക് കയറാൻ നിന്ന ആയിഷയെ കണ്ടു അവൾ അവൾക്കടുത്തേക്ക് കുതിച്ചു... "നാണമുണ്ടോടി മഹർ കെട്ടിയവനെ ആദ്യ ഭാര്യക്ക് മുന്നിൽ ഇട്ടു കൊടുത്തു ഇങ്ങനെ നടക്കാൻ..." അതും പറഞ്ഞു പുച്ഛിച്ചുകൊണ്ട് പോകുന്ന ഷാനയെ കണ്ടു അവൾ തറഞ്ഞു നിന്നു...അപ്പോഴും ഒരു വികാരമില്ലാതെ ദീർഘശ്വാസമെടുത്തു അവൾ മുഖളിലേക്ക് നടന്നു... ഇതൊക്കെ കാണെ ആദിയുടെ കൈകൾ മുറുകി.... ************** ഇന്നും മിസ്രിയുടെ കൂടെ ആണ് മിന്നു... അവൾ ഉറങ്ങിയതിനാൽ മിസ്രിയുടെ അടുത്ത് തന്നെ കിടത്തിയിരുന്നു.... എന്തുകൊണ്ടോ അവൾ ഉണർന്നു കരയണേ എന്ന് അയിഷാക്ക് തോന്നി...

എന്നാലെങ്കിലും എന്റെ അടുത്ത് എന്റെ മോൾ ഉണ്ടാകുമല്ലോ അവൾ ഓർത്തു... ആദി മുറിക്കകത് കയറി... "ആദിക്ക "അവന് ഡോർ അടക്കാൻ തുനിഞ്ഞതും വിളി കേട്ട് അവന് ഷാനയെ സംശയത്തോടെ നോക്കി... "എനിക്ക് ഉറക്ക് വരുന്നില്ല നമ്മക് മൂവി കാണാം "അവൾ ആവേശത്തോടെ പറഞ്ഞു.. "ഷാന എനിക്ക് വയ്യ... നീ വേണേൽ മൂവി കണ്ടോളു" എന്നും പറഞ് അവന് ഡോർ അടച്ചു... ആയിഷുവിനു അടുത്ത് കിടന്നു.. മിന്നുവില്ലാതെ ആദ്യമായിട്ടാണ് ആയിഷക്കടുത്തു എന്നവൻ ഓർത്തു അവന് അവളെ നോക്കി... എന്നാൽ അവൾ ഉറങ്ങിയിരിക്കുന്നു... നിഷ്കളങ്കമായി ഉറങ്ങുന്ന അയിശുവിനു കാണവേ അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... അവന് അവളെ ഒന്നൂടെ പുതപ്പ് ശെരിയാക്കികൊടുത്തു നേരെ കിടന്നു.... -------------------------------------- ശക്തിയോടെ പാഞ്ഞു വരുന്ന തിരമാലകളെ നോക്കി മണലിൽ കാൾ പൂഴ്ത്തി നില്കുവായിരുന്നു അയിശു അവള്ടെ കൈ പിടിച്ചു മിന്നുവും മിന്നുവിന്റെ കയ്യ് പിടിച്ചു ആദിയും... മൂവരിലും മനോഹരമായി പുഞ്ചിരി വിടർന്നു.... "ഉമ്മി ഞാൻ കളിച്ചോട്ടെ "അവള്ടെ കൊഞ്ചിയുള്ള സംസാരം കേട്ട് അയിശു അവള്ടെ കൈകൾ വിട്ടു തലയാട്ടി... "ദൂരെ പോകണ്ട മോളെ "അയിശു മുന്നിലേക്ക് ഓടുന്ന മിന്നുവിനെ നോക്കി പറഞ്ഞു...

എന്നാൽ അത് കേൾക്കാതെ വെള്ളത്തിലേക്ക് നടന്നു പോകുന്ന മിന്നുവിനെ അവൾ പേടിയോടെ നോക്കി... "നമ്മുടെ മോൾ... അവൾ പോകുന്നു... എടുക്ക് "ആദിക്ക് നേരെ അവൾ കരഞ്ഞു വിളിച്ചു പറഞ്ഞു എന്നാൽ നിസ്സഹായത നിറഞ്ഞ ഭാവത്തോടെ തലകുനിച്ചു നിൽക്കുന്ന ആദിയെ കാണെ അവൾക് പേടി തോന്നി... അവൾ കടലിലേക്ക് മിന്നുവിന്റെ അടുത്തേക്ക് ഓടാൻ തുനിഞ്ഞതും തിരമാലകളിൽ മിന്നു പിടഞ്ഞു കൊണ്ട് അദൃശ്യമായിരുന്നു.. "മിന്നൂ" അയിശു ഞെട്ടിയെണീറ്റു...അവൾ വല്ലാതെ കിതച്ചു അവള്ടെ തൊണ്ടകൾ വറ്റി നെറ്റിയിലൂടെ വിയർപ്പൊഴുകി... "എന്താ... എന്തുപറ്റി "അയ്ഷയുടെ അലർച്ച കേട്ട് ആദി ലൈറ്റ് ഇട്ടു കൊണ്ട് അവൾക്ടുത് ഇരുന്നു... അവളിലെ കിതപ്പും നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പും പേടിച്ചരണ്ട മുഖഭാവവും കണ്ടു അവന് അവള്ടെ തോളിൽ പിടിച്ചു... ഒരു പിടച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു...ആദി ഞെട്ടിക്കൊണ്ട് നെഞ്ചിൽ കിടന്നു കരയുന്നവളെ നോക്കി ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story