എന്റേത് മാത്രം: ഭാഗം 12

എന്റേത് മാത്രം: ഭാഗം 12

എഴുത്തുകാരി: Crazy Girl

സ്കൂൾ വിട്ട് ബസ്റ്റോപ്പിൽ നിന്ന് ബസ്സിന്‌ കാത്ത് നിക്കുവായിരുന്നു അയിശു അപ്പോഴാണ് അവൾ സ്കൂൾ ഗേറ്റ് ന് മുന്നിൽ നിർത്തുന്ന കാർ കണ്ടത്… അവൾ കാറിൽ തന്നെ നോക്കി വേഗം റോഡ് മറിച്ചു കിടന്നു കാറിൽ കയറി… “എന്തിനാ ഇത്ര തിടുക്കം കൂട്ടാൻ വന്നത് തന്നെയല്ലേ അപ്പൊ കൂട്ടാതെ പോകില്ലലോ.. റോഡ് മറിച്ചു കിടക്കുമ്പോ വണ്ടി വരുന്നത് നോക്കണ്ടേ “ആദി അവൾ കേറിയപ്പോൾ തന്നെ ചൂടായി… അവൾ ഒന്ന് അമ്പരന്നു ശേഷം കാറിന്റെ ബാക്കിൽ എല്ലാം ഒന്ന് കണ്ണോടിച്ചു… “മിന്നു എവിടെ “അവൾ അവനെ നോക്കി ചോദിച്ചു… എന്നാൽ താൻ പറഞ്ഞതിന് മറുപടി പറയാതെ വിഷയം മാറ്റിയത് കണ്ടു അവനു ചൊറിഞ്ഞു വന്നു… “വന്നില്ല… ഇത് വഴി വന്നപ്പോ കൂട്ടമെന്ന് വിചാരിച്ചു “അവന് കനപ്പിച്ചു പറഞ്ഞു കൊണ്ട് വണ്ടി തിരിച്ചു… “ഇപ്പോഴല്ലേ ഒരു ബസ് പോയേ അതിലെന്താ കേറഞ്ഞെ ” മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്ത് കൊണ്ട് അവന് ചോദിച്ചു… “അത്… എനിക്ക് താജ് ഷോപ്പിൽ ഒന്ന് പോകണമായിരുന്നു ”

അവൾ അവനെ നോക്കി പറഞ്ഞു… അവന് ഒന്ന് മൂളി… ശേഷം താജ് ഷോപ്പിന് പുറത്ത് കാർ പാർക്ക്‌ ചെയ്തു… അവൾ അവനെ ഒന്ന് നോക്കി കാറിൽ നിന്ന് ഇറങ്ങി കൂടെ അവനും… “എന്തിനാന്ന് പോലു ചോയ്ക്കാതെ ഞാൻ പറയുന്നത് എല്ലാം മൂളികൊണ്ട് ചെയ്ത് തരുന്നുണ്ടല്ലോ “അവൾ ആത്മഗതിച്ചു… “എന്തെ വരുന്നില്ലേ “മുന്നോട്ട് നടന്നു തിരിഞ്ഞു നോക്കി കാറിന്റെ അടുത്ത് തന്നെ നിക്കുന്ന അയിഷായോടായി അവന് പറഞ്ഞു… അവൾ വേഗം അവന്റെ അടുത്ത് ചെന്നു ശേഷം രണ്ട് പേരും നടന്നു… അവൾ റിസപ്ഷനിൽ അന്ന് അവർ തന്ന റെസിപ്റ്റ് കാണിച്ചു കൊടുത്തു.. “ഇവിടെ ഇരിക്കൂ ഞാൻ കൊണ്ട് വരാം “അത് കൊണ്ട് സെയിൽസ് ഗേൾ നടന്നു പോയി…..ആദി അവിടെ ഉള്ള സോഫയിൽ ഇരുന്നു അവൾ ഷോപ്പിൽ ചുറ്റും നോക്കി നിന്നു അപ്പോഴാണ് അകത്തേക്ക് നജീം കയറി വന്നത്… അവന് ആയിഷയെ കണ്ടതും അവള്ടെ അടുത്തേക്ക് നടന്നു…

“അയിഷാ”അവന് വിളിച്ചത് കേട്ട് അവൾ തിരിഞ്ഞു നോക്കി… “മാഷേ.. മാഷെന്ത ഇവിടെ ” “ഓ ഒന്നും പറയണ്ട ഡ്രസ്സ് കോഡ് ആകണമെന്ന് പറഞ്ഞു എല്ലാരും എന്റെ തലേൽ അല്ലെ കൊണ്ടിട്ടത്… ഇപ്പൊ സുന്ദരേഷന് മാഷിന് എടുത്ത ഷർട്ടിന് പാകം ശെരിയല്ല അതുകൊണ്ട് ആ തുണി എക്സ്ട്രാ വാങ്ങാൻ വന്നതാ”നജീം മടിയോടെ പറയുന്നത് കേട്ട് അവൾ ചിരിച്ചു “അല്ലാ ആയിഷ സാരി എടുക്കാൻ വന്നതാണോ… താൻ ഇങ്ങോട്ടാ വരുന്നത് എന്നറിഞ്ഞിരുന്നേൽ ഞാൻ കൂട്ടിയേനെ ” “അല്ല ഞാൻ അന്ന് മോൾക് അടിക്കാൻ കൊടുത്ത ഡ്രസ്സ്‌ വാങ്ങാൻ വന്നതാ… പിന്നെ ഒറ്റക്കല്ല”അവൾ അതും പറഞ്ഞു സോഫയിൽ ഇരിക്കുന്ന ആദിയെ നോക്കി… അവന് അവരെ തന്നെ നോക്കുകയായിരുന്നു… ആയിഷ നോക്കുന്നത് കണ്ടതും അവന് എണീറ്റു അവർക്ക് നേരെ നടന്നു നജീമിന് കയ്യ് കൊടുത്തു… “ഹലോ…

ആദിൽ അഹ്‌മദ്‌ ” “നജീം “അവനും തിരിച്ചു കൈ കൊടുത്തു.. “എന്നാ ശെരി നിങ്ങള് continue എനിക്ക് പോയിട്ട് പണി ഉണ്ട് “നജീം രണ്ട് പേരെയും നോക്കി പറഞ്ഞു കൊണ്ട് നടന്നു… “അത് സ്കൂളിലെ മാഷ് ആണ് “അവൾ അവന് പോയ വഴിയേ നോക്കി ആദിയോട് പറഞ്ഞു.. “മറ്റന്നാളെ ഓണം സെലിബ്രേഷൻ ആണോ സ്കൂളിൽ “അവന് ചോദിച്ചു അവൾ ആണെന്ന് തലയാട്ടി… “പിന്നെ അന്ന് ഞാൻ മിന്നുമോളേം കൂട്ടിക്കോട്ടെ “അവൾ അവനെ പ്രദീക്ഷയോടെ നോക്കി “എന്നോടെന്തിനാ ചോദിക്കുന്നെ നിന്റെ മോളല്ലേ “അവന് പറഞ്ഞതും അവൾക് മനസ്സിൽ വല്ലാത്തൊരു കുളിരു കോരുന്ന പോലെ തോന്നി… “എന്റെ മോൾ “അവൾ പതിയെ മൊഴിഞ്ഞു…പതിയെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു അപ്പോഴേക്കും സെയിൽസ് ഗേൾ വന്നിരുന്നു.. അവർ അവൾക്ക് ഡ്രസ്സ്‌ കാണിച്ചു കൊടുത്തു…

അവള്ടെ കണ്ണു വിടർന്നു… നല്ല ഭംഗി ഉണ്ടായിരുന്നു… അവർ തിരികെ വാങ്ങി പാക്ക് ചെയ്തു അവൾക് നൽകി… “പൈസ ഞാൻ അന്ന് അടച്ചിരുന്നു “അവന് ബില്ല് അടക്കാൻ പേഴ്‌സ് എടുക്കുന്നത് കണ്ടതും അവൾ പറഞ്ഞു അവന് പേഴ്‌സ് തിരികെ വെച്ചു… “നിനക്ക് വേണ്ടേ ഡ്രസ്സ്‌ കോഡ് ആണെന്ന് കേട്ടല്ലോ “അവന് അവളെ നോക്കി ചോദിച്ചു… “എനിക്ക് ഉണ്ട് ” “കഴിഞ്ഞ കൊല്ലത്തേത് ആയിരിക്കും. “അവന് ഒന്ന് പുച്ഛിച്ചു അവൾ അവനെ നോക്കി മുന്നോട്ട് നടക്കാൻ തുനിഞ്ഞു… പെട്ടെന്നാണ് കൈകളിൽ പിടിത്തമിട്ടത്… അവൾ ഒന്ന് ഞെട്ടി കയ്യിലെ പാക്കറ്റിൽ പിടി മുറുകി… അവനെ തിരിഞ്ഞു നോക്കി… “എന്തേലും പറഞ്ഞുകൊണ്ടിരിക്കുമ്പോ യാതൊരു മറുപടിയും ഇല്ലാതെ പോകുന്നത് എനിക്കിഷ്ടമല്ല “അവന് കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവളേം കൊണ്ട് സെയിൽസ് ഗേളിന് അടുത്തേക്ക് നടന്നു… “വേറെന്തെലും വേണോ സർ “വീണ്ടും തിരികെ വരുന്ന അവരെ കണ്ടു സെയിൽസ് ഗേൾ അവരോട് ചോദിച്ചു..

“ഈ സാരി “അവന് എന്ത് പറയണമെന്നറിയാതെ നിന്നു കുഴഞ്ഞു പുറകെ ആയിഷയെ നോക്കി അവള്ടെ കണ്ണ് ഇപ്പോഴും അവന് പിടിച്ചിരിക്കുന്ന കൈകളിൽ ആണെന്ന് കണ്ടതും അവന് പിടി വിട്ടു… അവൾ ഞെട്ടി അവനെ നോക്കി… “കസവു സാരി ആണോ ഓണത്തിന് ഇടാൻ “അവന്റെ സംശയം കണ്ടു സെയിൽസ് ഗേളിന് മനസ്സിലായി… അവന് അതെയെന്ന് തലയാട്ടി… “വരൂ സർ ” എന്നും പറഞ്ഞു അവർ നടന്നു അവന് അവിടെ നിൽക്കുന്ന അയ്ഷയോട് വരാൻ പറഞ്ഞു സെയിൽസ് ഗേളിന് പുറകെ നടന്നു… സാരീ സെക്ഷനിൽ കയറി ഓരോ സാരിയും അവർ എടുത്ത് കാണിക്കാൻ തുടങ്ങി… എന്നാൽ അവൾ അതെല്ലാം നോക്കി അവിടെ നിന്നു… “ഇവിടെ ചന്തം കാണാൻ കൊണ്ട് വന്നതല്ല “ആദി അവള്ടെ അടുത്ത് വന്നു കൂർപ്പിച്ചു പറഞ്ഞതും അവൾ മുന്നോട്ട് നടന്നു സാരി ഓരോന്നു എടുത്തു നോക്കാൻ തുടങ്ങി ഓരോന്ന് കാണുമ്പോളും അവള്ടെ കണ്ണുകൾ എന്തിലോ തിരഞ്ഞു കൊണ്ടിരുന്നു….

അവള്ടെ പ്രൈസ് ടാഗിലെ പരതൽ കണ്ടു അവന് ചൊറിഞ്ഞു വന്നു.. ശേഷം അവള്ടെ കയ്യിൽ വലിച്ചു പുറകിലേക്ക് നിർത്തി സാരിയുടെ ഇടയിൽ നിന്നു ഒന്ന് വലിച്ചെടുത്തു… “ഇത് പാക്ക് “അവന് അവരോടായി പറഞ്ഞു അവളെ ഒന്ന് കനപ്പിച്ചു നോക്കി മുന്നോട്ട് നടന്നു …. എന്നാൽ അവള്ടെ മനസ്സിൽ മറിയു ആയിരുന്നു കോളേജിൽ ആദ്യ വർഷമാണ്.. ആദ്യത്തെ കോളേജിലെ ഓണം… എല്ലാവരും സാരി ഉടുത്താണ് വരിക… അവളോ… ഇത് കൊടുക്കാം എനിക്ക് ഉണ്ടല്ലോ അവൾ ഓർത്തു…ശേഷം അവന്റെ പുറകെ നടന്നു… പെട്ടന്നവന് നിന്നു.. എന്നാൽ ഓരോന്ന് ഓർത്തു നടന്നു വന്ന ആയിഷ അവന്റെ പുറത്ത് തട്ടി നിന്നു… അവൾ പിടപ്പോടെ ഒരടി പുറകിലേക്ക് വെച്ചു… “ഇവള് ഇത് എവിടെ നോക്കിയ നടക്കുന്നേ “ആദി ആത്മ അവൾ അവനെ എന്തിനാ നിന്നെ എന്നുള്ള രീതിയിൽ നോക്കി… “വരൂ “വീണ്ടും അവന് സാരി സെക്ഷനിൽ കയറി… “ഇനിയെന്തിനാ “അവൾ അവന്റെ മുഖത്തേക്ക് നോക്കി…

“ഓണമല്ലെ നിന്റെ അനിയത്തിക്ക് ഒന്നെടുക്ക് “അവന് അവളെ നോക്കി പറഞ്ഞതും അവൾ പകപ്പോടെ അവനെ നോക്കി… മനസ്സിൽ ഓർക്കുന്നതെല്ലാം മനസ്സിലാക്കുന്നുണ്ടല്ലോ…അവൾ അവനെ നോക്കി നിന്നു… “ഇവളെ കൊണ്ട്”അവനെ കണ്ണിമ വെട്ടാതെ നോക്കുന്ന അവളെ കണ്ടു അവന് തലകുടഞ്ഞു അവന് തന്നെ ഒരു സാരി എടുത്തു… പെട്ടെന്നവൾ ബോധത്തിൽ വന്നു… “അത് പിന്നെ…. സാരി വേണ്ട “അവന് സെയിൽസ് ഗേളിന് കൊടുക്കാൻ നിന്നതും അവൾ കേറി പറഞ്ഞു… അവന് അവളെ പുരികം പൊക്കി നോക്കി… “അതെന്താ” “അത്… അവൾക് ഒറ്റക്ക് സാരി ഇടാൻ കഴിയില്ല ” “എന്നാ വാ വേറെ എന്തേലും എടുക്കാം “അവന് സാരി തീരികെ വെച്ചു… “സാരി വേണ്ടെങ്കിൽ കസവിന്റെ പട്ടുപാവടേം ടോപ്പും ഉണ്ട്”സെയിൽസ് ഗേൾ ആയിരുന്നു… “എന്നാൽ അത് നോക്കാം “അവന് പറഞ്ഞുകൊണ്ട് അവരുടെ പുറകെ നടന്നു ആയിശു ഏറ്റവും പുറകെയും…

എല്ലാം കഴിഞ്ഞു ബില്ല് അടക്കാൻ നേരം അവൾ ബാഗ് തുറക്കുന്നത് കണ്ടു അവന് അവള്കരികിൽ ചെന്നു… “മാറിനിക്കെടി “അവന് അവള്കരികിൽ അവൾ കേൾക്കാൻ പാകം കനപ്പിച്ചു പറഞ്ഞു…. എന്നാൽ അവൾ ഒന്ന് ഞെട്ടി കൊണ്ട് പുറകിലേക്ക് നിന്നു.. ആദ്യമായിട്ടാണ് അവന്റെ ഈ ഒരു ഭാവം അവൾ കാണുന്നത്… അവന് ബില്ല് അടച്ച് ഡ്രസ്സ്‌ വാങ്ങി പുറത്തേക്ക് നടന്നു… അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു കാര്യം മനസ്സിലാവാതെ അവളും നടന്നു… “അപരിചിതൻ ആയിരിക്കും ഇപ്പോഴും അത് മനസ്സിലാക്കാം… എന്നാൽ ഇത് അതമ്പതിച്ചു പോയി… വേണ്ട വേണ്ടാന്ന് വെക്കുമ്പോ ഇതൊരുമാതിരി”അവന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു അതിന്റെ ഭാവം മുഖത്ത് പ്രകടനമായിരുന്നു… “ഞാനെന്തേലും തെറ്റ് ചെയ്തോ “എന്നാൽ അവന്റെ ദേഷ്യപ്പെട്ട മുഖം കണ്ടു അവൾക് പേടി തോന്നി…അവൾ ഓർത്തു.. വീടെത്തിയതും അവന് വേഗം കാറിൽ നിന്ന് ഇറങ്ങി പാക്കറ്റും എടുത്ത് അവളെ നോക്കാതെ അകത്തേക് നടന്നു … **************

ഉമ്മാക് ഡ്രസ്സ്‌ ഒക്കെ കാണിച്ചു കൊടുക്കുമ്പോൾ ആദി മിന്നുവിനേം കൊണ്ട് താഴേക്ക് വന്നു… അവന് അതിൽ നിന്നു മിന്നുവിന്റെ ഡ്രസ്സ്‌ എടുത്ത് അവള്ടെ കയ്യില് കൊടുത്തു.. “ആയ്യ് പുയ്യ ഉപ്പ് “അവൾ പാവാട എടുത്ത് നെഞ്ചത് മുട്ടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു… “ചുന്ദരി അല്ലെ ഉമ്മി “അവൾ ആയിഷയെ നോക്കി ചോയിച്ചു “ഓ ശുന്ദരി മോൾ ആയി “അവൾ മിന്നുവിനെ വലിച്ചു മടിയിൽ ഇരുത്തി കുറച്ചു നേരം ഇരുന്നു .. അവൾ അയ്ഷയുടെ മടിയിന്ന് ഊർന്നു ഇറങ്ങി ആദിയുടെ അടുത്ത് നടന്നു… “വാപ്പി ഇട്ടാ “അവൾ അവനു നേരെ ഡ്രസ്സ്‌ നീട്ടികൊണ്ട് പറഞ്ഞു “ഇട്ട്കൊടുക്കല്ലേ… അതൊന്നു അലക്കണം കുഞ്ഞി അല്ലെ പൊടി എന്തേലും അലർജി ആവും “അവന് മിന്നുവിന്റെ കയ്യിന്ന് വാങ്ങി ഇട്ടു കൊടുക്കാൻ നിന്നതും അവൾ പറഞ്ഞു “ഹോ “അവന് വെല്ല്യ മൈൻഡ് ചെയ്യാതെ അത് പറഞ്ഞു കൊണ്ട് എണീറ്റു… അവന്റെ ഭാവമാറ്റം അവൾക് വല്ലാതെ തോന്നി അവൾ ആ ഡ്രസ്സ്‌ എടുത്തു വെള്ളത്തിലിട്ടു കഴുകി ആറിയിട്ടു… ഫ്രഷ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി താഴേക്ക് നടന്നു ആദി ടിവിയുടെ മുന്നിൽ ആയിരുന്നു അവന്റെ മടിയിൽ മിന്നുവും ഉണ്ട്… അവൾ കിച്ചണിൽ ചെന്നു രാത്രിതേക്കുള്ളത് ഒക്കെ ആക്കി വെച്ചു….

“മിന്നു ഓടല്ലേ കഴിക്ക് മോളേ ” “മാണ്ട ഉമ്മി വയര് നേരഞ് “അവൾ കുപ്പായം പൊക്കി വയർ കാണിച്ചു കൊണ്ട് പറഞ്ഞു “അയ്യെടി അതിനു ഒന്നും കഴിച്ചില്ലല്ലോ ” “കൈച്ചല്ലോ “അവൾ ഇളിച്ചുകൊണ്ട് പറഞ്ഞു വീണ്ടും ഓടി.. “മുട്ടായി അല്ലെ കയ്ച്ചേ എനി നിനക്ക് മുട്ടായി വാങ്ങി തരൂല”ആയിഷ മിന്നുവിനെ നോക്കി കണ്ണുരുട്ടി പറഞ്ഞു…. “എൻകെ വാപ്പി മാങ്ങി തരും “എന്ന് പറഞ്ഞു സോഫയിൽ മൊബൈൽ നോക്കി ഇരിക്കുന്ന ആദിയുടെ കാലിന്റെ ഇടയിൽ കേറി നിന്നു… “ഉമ്മീടെ മോൾ അല്ലെ… കൊർച് കയ്‌ക്കെടാ “ആയിഷ അവന്റെ അടുത്തേക്ക് ചെന്നു മിന്നുവിനെ നോക്കി കെഞ്ചി… അവൾ ചുണ്ട് കൂർപ്പിച്ചു ആധിയോട് ചേർന്ന് ഇരുന്നു… അയിഷാക്ക് അവനു അടുത്തേക്ക് പോവ്വാൻ മടി തോന്നി അവൾ അവനെ നോക്കി…

അവന് മുഖമുയർത്തി നോക്കിയതും അവനെ നോക്കി ദൂരെ നിക്കുന്നത് കണ്ടു അവന് എണീറ്റു അവള്ടെ കയ്യിന്ന് പാത്രം ദേഷ്യത്തോടെ വാങ്ങി കൊണ്ട് മിന്നുവിനെ ഓരോന്ന് പറഞ്ഞു കഴിപ്പിക്കാൻ തുടങ്ങി… എന്നാൽ ആദിയുടെ ഇത് വരെ മാറാത്ത ദേഷ്യം കണ്ടു അവൾക് ഒന്നും മനസ്സിലായില്ല… ഇപ്പോഴും കനപ്പിച്ചു നികുന്നത് കണ്ടു അവൾ അവനെ ഒന്ന് നോക്കി ടേബിളിൽ ഭക്ഷണം എടുത്ത് വെക്കാൻ തുടങ്ങി… “മോളേ ആദി എവിടെ “ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഉപ്പ ആണ്… “അവന് മിന്നുവിനെ ഉറക്കി മേലേക്ക് പോകുന്നത് കണ്ടിരുന്നു ചെന്ന് കഴിക്കാൻ വിളിക്ക് ആയിഷ”ഉമ്മ പറഞ്ഞത് കേട്ട് അവൾ തലയാട്ടി മുറിയിലേക്ക് നടന്നു… മുറിയിൽ കയറിയപ്പോൾ കണ്ടു മിന്നു ബെഡിൽ ഉറങ്ങുന്നുണ്ട് അവൾടെ അടുത്ത് ചെന്നു അവളെ പുതപ്പിചപ്പോളേക്കും ആദി ബാത്‌റൂമിൽ നിന്ന് ഇറങ്ങി…

എന്നേ കണ്ടിട്ടും കാണാത്ത ഭാവത്തിൽ സോഫയിൽ ചെന്നിരുന്നു..അവിടെ ഇരുന്ന് മൊബൈൽ എടുത്ത് നോക്കാൻ തുടങ്ങി “കഴിക്കാൻ വിളിക്കുന്നു “അവൾ ബെഡിൽ നിന്ന് എണീറ്റു നേർത്ത ശബ്ദത്തോടെ പറഞ്ഞു… “ഉമ്മ…വിളിക്കുന്നുണ്ട് “അവന് ഒന്നും പറയാത്തത് കണ്ടു വീണ്ടും അവൾ പറഞ്ഞു… “എനിക്ക് വേണ്ട “അവന് മൊബൈലിൽ കണ്ണിട്ട് കൊണ്ട് പറഞ്ഞു “കൊർച് കഴിക്ക്… അവർ താഴെ വെയിറ്റ് ചെയ്യുവാ “അവൾ അവനെ തന്നെ നോക്കി… അവന് കണ്ണുകൾ ഉയർത്തി അവളെ നോക്കി “ഞാൻ കഴിച്ചില്ലെങ്കിൽ നിനക്കെന്താ… ഉമ്മയും ഉപ്പയും മിന്നുവും കഴിച്ചില്ലേ അത് പോരെ നിനക്ക് “അവന്റെ ദേഷ്യം കലർന്ന സംസാരം കേട്ട് അവൾ പകച്ചു അവനെ നോക്കി… പെട്ടെന്ന് അവന് അങ്ങനെ പറഞ്ഞപ്പോൾ നെഞ്ചിൽ വല്ലാത്ത ഭാരം… “ഞാൻ… എന്തേലും… ചെ.. യ്തോ… അറി.. യാതെ.. ആണ്… സോറി… എന്താ… ദേഷ്യം “ഓരോന്ന് ചോദിക്കുമ്പോളും അവള്ടെ ശബ്ദം ഇടറി…

എന്നാൽ അവന് മൊബൈലിൽ നോക്കി അവളെ മൈൻഡ് ആകുന്നില്ല എന്ന് കണ്ടതും അവൾക് അവനെ ശല്യപെടുത്താണ്ടാ എന്ന് കരുതി പുറത്തേക്ക് നടക്കാൻ തുടങ്ങി… വാതിക്കൽ എത്തിയതും പുറകിൽ നിന്ന് എന്തോ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും ഒരു കാറ്റ് പോലെ ആദി വലിച്ചു അവളെ ചുമരിൽ ചേർത്ത് നിർത്തി… പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടിപ്പോയി… തൊട്ടു മുന്നിൽ നിൽക്കുന്ന അവനെ കണ്ടു അവള്ടെ ശ്വാസം നിക്കുന്നത് പോലെ തോന്നി… അവന്റെ കണ്ണുകൾ ചുവന്നു അവളെ തന്നെ നോക്കി നില്കുന്നത് കണ്ടു അവള്ടെ കണ്ണുകൾ താണു….. ഒരടി അനങ്ങാതെ രണ്ടുപേരും മുട്ടാതെ എന്നാൽ അടുത്തായി നിന്നു… “ഞാൻ ആര നിന്റെ “അവന്റെ ചൂട് ശ്വാസം നെറ്റിയിൽ തട്ടുമ്പോൾ അവൾടെ കണ്ണുകൾ ഇറുക്കെ അടച്ച്… അവന്റെ രണ്ടു കൈകൾ അവള്ടെ രണ്ടുസൈഡിലായ് ഭിത്തിയിൽ കുത്തിയത് അറിഞ്ഞു അവൾ ഞെട്ടി കണ്ണുകൾ തുറന്നു…

മറുപടിക്കായി കാത്ത് നിൽക്കുന്ന അവനെ കണ്ടു അവൾ തലകുനിച്ചു… “ബ… ഭർത്താവ് “അവൾ നിലത്തോട്ട് നോക്കി നേർത്ത ശബ്ദത്തിൽ പറഞ്ഞു… “അതിന്റെ അവകാശം തന്നില്ലേലും എന്നേ ചവിട്ടിയോളം താഴ്ത്തരുത് “അവന്റെ സ്വരം കടുത്തു..അവൾ വല്ലാത്തൊരു ഭാവത്തോടെ കണ്ണുകൾ ഉയർത്തി അവനെ നോക്കി ഇപ്പൊ അവന്റെ കണ്ണുകളിൽ ദേഷ്യമില്ല പകരം വേറെന്തോ ആയിരുന്നു… അവന് അവളിൽ നിന്ന് വിട്ട് മാറി… “ഉപ്പയെയും ഉമ്മയെയും മിന്നുവിനും നീ സ്വന്തമായി കാണുന്നുണ്ട്…അതിൽ ഞാൻ സന്തോഷിക്കുന്നും ഉണ്ട്.. പക്ഷെ എനിക്കറിയില്ല നീ എന്നേ ആരായിട്ടാണ് കാണുന്നെ എന്ന് .. പക്ഷെ ഒരു സുഹൃത്തിന്റെ സ്ഥാനം എങ്കിലും എനിക്ക് തരണം “അവന് യാചിക്കുന്നത് പോലെ തോന്നി അവൾക്… “എന്തേലും… ഞാൻ അറിയാതെ… സോറി “അവൾ അവനെ തറഞ്ഞു നോക്കി എന്ത് പറയണം എന്നറിയാതെ വാക്കുകൾ ഇടറി…അവള്ടെ തല കുനിഞ്ഞു..

അവന് പതിയെ അവൾക് മുന്നിൽ നിന്നു തള്ളവിരൽ കൊണ്ട് അവള്ടെ താടിയിൽ പൊക്കി അവൾ ഞെട്ടി നോക്കുമ്പോളേക്കും അവള്ടെ കവിളിൽ ഒഴുകിയ കണ്ണുനീർ തുടച്ചു അവൾക് നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന് മുറിയിൽ നിന്ന് ഇറങ്ങിയിരുന്നു… “മുഖം കഴുകി കഴിക്കാൻ വാ “പോകുന്ന വഴിയിൽ അവന് പറഞ്ഞു…  “എന്നാലും അത്രമാത്രം പറയാൻ ഞാൻ എന്താ ചെയ്തത്… പടച്ചോനെ ഈ ജീവിതത്തിൽ ഞാൻ സന്തോഷിക്കുന്നുണ്ട്..എനിക്ക് കുറവും വരാതെ എന്നേ നോക്കാൻ ഇവരും ശ്രേമിക്കുന്നുണ്ട് ആ മനുഷ്യൻ ഞാൻ കാരണം എന്തേലും പറ്റിയിട്ടുണ്ടെങ്കിൽ പൊറുക്കണേ പടച്ചോനെ… മനപ്പൂർവം അല്ല… ഒന്നും അറിഞ്ഞു കൊണ്ടല്ല… പടച്ചോനെ നല്ലത് മാത്രം വരുത്തണെ…” ജനലിന്റെ ഇടയിലൂടെ നിലവിന്റെ വെളിച്ചത്തിൽ കാണുന്ന ഉറങ്ങുന്ന ആദിയുടെ മുഖം നോക്കി അവൾ പ്രാർത്ഥിച്ചു…. പതിയെ കണ്ണുകൾ അടഞ്ഞു *************

നാളെ ഓണം ആയത് കൊണ്ട് തന്നെ രണ്ട് ദിവസം കോളേജിൽ ഓണപരിവാടിക്കുള്ള തയ്യാറെടുപ്പ് ആണ്… മറിയവും ഓഡിറ്റോറിയത്തിൽ ഒരു മൂലയിലെ ബെഞ്ചിൽ ചെന്നിരുന്നു… ഷിഫാനയുടെയും ടീമിന്റെയും വക ഡാൻസ് ഒരു സൈഡ് ഉണ്ട്… മറ്റുചിലർ മോണോ act ചിലർ മൈമ്… ചിലർ അത് നോക്കി ട്രോള്ളിയും ചിരിച്ചും…ഒരു സൈഡ് പ്രണയദമ്പതികളും… മറിയു എല്ലാരേയും കണ്ണോടിച്ചു… “താനൊന്നിനും ഇല്ലേ “നേഹ അടുത്ത് വന്നിരുന്നു… “ഹ്മ്മ്മ് ല്ല “അവൾ ഇല്ലെന്ന് തലയാട്ടി… നേഹ ബെഞ്ചിനടിയിൽ വെച്ചിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു… അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു… “ഹോ ജൂനിയർ ആണെന്ന് കരുതി ഇവർ പണി തരുവാണെന്ന കരുതുന്നെ… യെപ്പോ തുടങ്ങിയ പ്രാക്റ്റീസ് ആണെന്ന് അറിയോ… ലേശം മനുഷ്യപ്പറ്റ് ഉണ്ടോ ഇതിറ്റുങ്ങൾക്ക്…

മനുഷ്യന്റെ തൊണ്ട വേദന വന്നു ” അവൾ പറയുന്നത് കേട്ട് മറിയു ചിരിച്ചു… നേഹ സീനിയർസിന്റെ കൂടെ ഗ്രൂപ്പ്‌ സോങ്ങിന് ഉണ്ട് അതിന്റെയാണ്… “ഈശ്വര ദേ വരണു എന്നെയും തപ്പി ഞാൻ പോട്ടെ “എന്നും പറഞ്ഞവൾ ഓടുന്നത് കണ്ടു ചിരിച്ചുപോയി… “ഹേയ് “അപ്പോഴാണ് അടുത്ത ആള് വന്നത്… “ആഹ് നിഹാലോ… താനൊന്നിനും ഇല്ലേ”മറിയം അടുത്തിരിക്കുന്ന അവനെ നോക്കി ചോദിച്ചു… “ഞാനും സഹതും ടീംസും നല്ല കിടിലം പരിപാടി ഒപ്പിച്ചിട്ടുണ്ട് ഈ കോളേജിൽ ആരും പ്രാക്റ്റീസ് ചെയ്യാത്ത കിടിലം ഐറ്റം… ആരോടും പറയണ്ട “അവന് വെല്ല്യ ഗമയോട് പറഞ്ഞു.. “ഓഹോ എന്നോട് പറയോ എന്താണെന്ന് ” “പിന്നെ പറയാലോ ഇങ്ങട്ട് വാ”അവന് അവൾക്കടുത്തേക്ക് മുഖമാടുപ്പിച്ചു “ഓണതല്ല് “അവന് സ്വകാര്യം പോലെ പറയുന്നത് കേട്ട് മറിയു അവനെ കണ്ണ് മിഴിച്ചു നോക്കി…

അവന് പുരികം പൊക്കി എങ്ങനാ ഇണ്ട് എന്ന് ചോദിച്ചപ്പോൾ ചിരിയങ് പൊട്ടി… അവന്റെ സംസാരവും കോമെഡിയും കേട്ട് ചിരിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്യുന്ന മറിയത്തെ കണ്ടാണ് അമൻ ഓഡിറ്റോറിയത്തിൽ വന്നത്… കൈകൊണ്ട് ആക്ഷൻ കാണിച്ചു അവന് പറയുന്നതിന് പൊട്ടിച്ചിരിച്ചും ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ അവൾ ഇരുന്നു… “ഐവ തനിക് ബ്രൗൺ കളർ ഹെയർ ആണല്ലേ…” തട്ടത്തിന് പുറത്ത് നെറ്റിയിൽ മുട്ടി പാറി കളിക്കുന്ന മുടിയിൽ തഴുകി നിഹാൽ പറഞ്ഞു “ഹാ ഇത്താക്കും ഉപ്പക്കും ഇതേ നിറമാണ്… ഇത്താക്ക് വെല്ല്യ മുടി ഉണ്ട് എനിക്ക് നീളമില്ല കഴുത്ത് വരെ ഉള്ളൂ “അവൾ അവള്ടെ മുടി കഴുത്തിൽ നിന്നു കുറച്ചു മുന്നിലിട്ട് അവനെ കാണിച്ചു കൊണ്ട് പറഞ്ഞു… “ആ ഇംഗ്ലീഷ് കാരുടെ പോലെ ഉണ്ട്… എന്റെ എളേമ്മടെ മോൾക് ഇത് പോലെ കളർ വേണം എന്ന് പറഞ്ഞു അതും ഇതും തെക്കും അവസാനം എളേമ്മ അവള്ടെ മുടിയങ് വീട്ടികളഞ്ഞു…

ഹോ അതിന്റെ പുകിൽ ഒന്ന് കാണേണ്ടാതായിരുന്നു “അവന് അവള്ടെ മുടിയിൽ തൊട്ട് കൊണ്ട് പറഞ്ഞു… പെട്ടെന്നാണ് ടേബിളിൽ ആഞ്ഞിടിക്കുന്ന ശബ്ദം കേട്ടത്… രണ്ടുപേരും ഞെട്ടി അങ്ങോട്ടേക്ക് നോക്കി… കലിപ്പൂണ്ട് നിൽക്കുന്ന അമനെ കണ്ടു പ്രാക്റ്റീസ് ചെയ്യുന്നവരും അല്ലാത്തവരും സൈലന്റ് ആയി… “നിങ്ങള് പ്രാക്റ്റീസ് ചെയ്യാൻ വന്നതാണോ അതോ ലൂസ്ടോക്ക്കിന്‌ വന്നതോ… ഇവിടെ പ്രാക്റ്റീസ് അല്ലാതെ വേറെന്തെലും കണ്ടാൽ ഓണംസെലിബ്രേഷൻ അങ്ങ് ക്യാൻസൽ ചെയ്യും മൈൻഡ് ഇറ്റ് “അവന് അലറി കൊണ്ട് പറഞ്ഞതും പ്രാക്റ്റീസ് കാണാൻ വന്നവർ ഒക്കെ ഓഡിറ്റോറിയത്തിൽ നിന്നു ഇറങ്ങി… മറിയവും നിഹാലും ബെഞ്ചിൽ നിന്ന് എണീറ്റു…

“ഇങ്ങേരെ കൊണ്ട് എന്റെ പരട്ട ഇത്തയെ കെട്ടിക്കണം… എന്നാലേ ഇയാൾ പഠിക്കൂ കൂടെ അവൾക്കും നല്ലൊരു പണി “നിഹാൽ പുറത്ത് ഇറങ്ങികൊണ്ട് പറഞ്ഞത് കേട്ട് മറിയു ചിരിച്ചു… “നിഹാൽ “പെട്ടെന്നാണ് അമന്റെ വിളി കേട്ടത്.. “ഓ ഗോഡ് അങ്ങേര് കേട്ടോ “അവന് ഞെട്ടി പറയുന്നത് കേട്ട് അവള്ടെ ചിരിയും സ്വിച്ച് ഇട്ടത് പോലെ നിന്നു… അവർ രണ്ടുപേരും അവിടെ നിന്നു തിരിഞ്ഞു നോക്കി… അമൻ അവർക്ക് മുന്നിൽ നിന്നു… “തന്റെ പ്രാക്ടിക്കൽ ബുക്ക്‌ ചെക്ക് ചെയ്യാന് തന്നിരുന്നോ “അമൻ “യെസ് സർ “ഹോ പെട്ടില്ല എന്ന മട്ടിൽ പറഞ്ഞു “അതിൽ ഇൻകംപ്ലീറ്റ് എന്ന് എഴുതിയത് കണ്ടിരുന്നോ ” “no സർ “നിഹാൽ പെട്ടു എന്ന് മട്ടിൽ നിന്നു… “ഓഹോ ചെക്ക് ചെയ്യാൻ തന്നപ്പോൾ കരുതി കാണും സൈൻ കിട്ടി എന്നല്ലേ.. അതുകൊണ്ട് തുറന്ന് നോക്കി കാണില്ല… എന്നാ കേട്ടോ അതിൽ ഞാൻ സൈൻ ഇട്ടില്ല…

ഇന്ന് തന്നെ അത് കംപ്ലീറ്റ് ആയില്ലേൽ പിന്നെ നിനക് സൈൻ കിട്ടുമെന്ന് വിചാരിക്കണ്ടാ……..” പിന്നീട് കൊറേ ഇംഗ്ലീഷ് തെറികൾ എന്ന് തോന്നിക്കുന്ന കൊറേ വാക്കുകൾ ആയിരുന്നു… ഒന്നും മനസ്സിലാവാതെ നിഹാലിനെ നോക്കിയപ്പോൾ അവനിപ്പോൾ അവന്റെ മാതൃഭാഷ വരെ മറന്ന് പോയ നിൽപ്പാണ്… “ഗോ ആൻഡ് കംപ്ലീറ്റ് ഇറ്റ് “എന്നൊരു അലറൽ കേട്ടപ്പോൾ ആണ് ഞാൻ ബോധത്തിൽ വന്നു അമൻ സാർനെ നോക്കിയത്…സർന്റെ ദഹിപ്പിക്കുന്ന നോട്ടം കണ്ടു തലചെരിച്ചു നിഹാലിനെ നോക്കിയതും അവന്റെ പൊടി പോയിട്ട് കാറ്റ് പോലും കണ്ടില്ല… “മറിയം തന്നെ കാണാൻ സ്റ്റാഫ്‌ റൂമിൽ ആരോ വന്നിട്ടുണ്ട് ” ഷാന അടുത്ത് വന്നു പറഞ്ഞപ്പോൾ അവളെ കെട്ടിപിടിച്ചു തുള്ളാൻ ആണ് തോന്നിയത്… പക്ഷെ അവൾ അമൻ സർ നെ നോക്കിയപ്പോൾ അവളെ കൂർപ്പച്ചൊന്നു നോക്കി ഒരു വാക്ക് പോലും പറയാതെ നടന്നു… “ഹോ “അവൾ ശ്വാസം നേരെ വിട്ട്… ഷാനയുടെ കൂടെ സ്റ്റാഫ്‌ റൂമിൽ ചെന്നു… അപ്പൊ അവിടെ പുറത്ത് നിൽക്കുന്ന ആളെ കണ്ടു അവൾ ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് നടന്നു… “ഇക്കാക്ക “അവൾടെ വിളി കേട്ട് നിറഞ്ഞ ചിരിയോടെ അവളെ ആദി നോക്കി…………….തുടരും………….

Share this story